Thursday, May 13, 2010

താമസം Deiraയിലോ?


എവിടെയാ താമസം?

Deiraയിലാണ്.

ഒരു നിമിഷത്തെ മൗനത്തിനു ശേഷം കണ്ണിലേക്ക് ഒരു നോട്ടം... ചിലപ്പോള്‍ ഒരു കള്ളചിരിയും.

ആദ്യമൊക്കെ ഈ ഒരു പെരുമാറ്റം എന്നെ വല്ലാതെ അതിശയിപ്പിച്ചു. പിന്നീട് Deira യെ പറ്റി പടിച്ചപ്പോഴാണ് ആളുകളുടെ നോട്ടത്തിന്റെ അര്‍ഥം മനസ്സിലാവുന്നത്. ഒരുകാലത്ത് തെരുവു വേശ്യകള്‍ക്ക് പേരെടുത്ത സ്ഥലമത്രെ ഇവിടം. അവരെകൊണ്ട് വഴിനടക്കാന്‍ പോലും പറ്റാത്ത ഒരു കാലഘട്ടം ഉണ്ടായിരുന്നുവത്രെ.. ഇന്നും അതിന്റെ അവശേഷിപ്പുകള്‍ ഇവിടെ കാണാം. നഗരത്തിലെ ചെറിയ ഇടവഴികളില്‍ ഇരയെ കാത്തുനില്‍ക്കുന്ന കറുത്തതും വെളുത്തതുമായ ഇറച്ചി വില്പ്പനക്കാര്‍... ഒരുകാലത്ത് Deira യിലാണ് താമസം എന്നുപറഞ്ഞാല്‍ പെണ്ണ് കിട്ടാത്ത അവസ്ഥ വരെ ഉണ്ടായിരുന്നെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.

എന്നും രാവിലെ കുളിച്ച് കുട്ടപ്പനായി office ലേക്ക് പോകുംബോള്‍ ഇടവഴിയില്‍ വച്ച് വേണോ എന്നു ചോദിക്കുന്നവരെ പുച്ചത്തോടെ നോക്കി വേറെയാളെ നോക്ക്, ഞാന്‍ ആ type അല്ല എന്നു പറയുംബോഴും കുറച്ചുകൂടെ സൗന്ദര്യമുള്ളതൊന്നും ഇല്ലല്ലോ എന്നു മനസ്സില്‍ പരിതപിച്ച് ജോലിയേയും BOSS നേയും തെറി പറഞ്ഞ് office ലേക്ക്...ഇത്തരം സ്ത്രീകളെ കണി കണ്ടാല്‍ നല്ല ദിവസമായിരിക്കും എന്ന ശുഭപ്തി വിശ്വാസത്തോടെ...

7 comments:

  1. തിരിച്ചിലാനേ, തിരിഞ്ഞ് തിരഞ്ഞ് ഞാന്‍ ആദ്യ പോസ്റ്റിലേയ്ക്ക് വന്നു. ദേരയ്ക്ക് ഇങ്ങിനേം ഒരു ചരിത്രമോ?

    ReplyDelete
  2. തിരിച്ചിലാനെ... ആദ്യ പോസ്റ്റില്‍ എത്തി നോക്കുന്ന സ്വഭാവം എനിക്കുമുണ്ട്. (മിക്കയിടങ്ങളില്‍ അജിത്‌ ഭായിയും കാണാറുണ്ട്‌. ഇതാ ഇവിടെയും)
    കഴിഞ്ഞ മാസം വരെ ദേരയില്‍ താമസിച്ച ആളായിരുന്നു ഞാന്‍. കുടുംബം വന്നത് കൊണ്ട് ഇപ്പോള്‍ അജ്മാനിലേക്ക് മാറി എന്ന് മാത്രം.
    ദേരക്ക് അങ്ങിനെ ഒരു ചരിത്രമുണ്ട്. ഇപ്പോഴും അതിന്റെ "തിരുശേഷിപ്പുകള്‍" അവിടെയും ഇവിടെയും കാണാം. പണ്ട് പറഞ്ഞു കേട്ടതിന്റെ "ഫോസിലുകള്‍" മാത്രമേ ഉള്ളൂ എന്ന് മാത്രം.

    ആശംസകള്‍. ഈ നല്ല എഴുത്തിനു. അല്ലാതെ മറ്റെതിനല്ല കേട്ടോ. ഹി ഹി .

    ReplyDelete
  3. വ്യക്തമായ തെളിവുകളൊന്നും എന്റെ പക്കലില്ല. പറഞ്ഞ് കേട്ട അറിവേ എനികുമുള്ളൂ... പിന്നേ... ഞാനും ആ ടൈപ്പ് അല്ല.

    ReplyDelete
  4. ഞാനും എത്തി ആദ്യ പോസ്റ്റില്‍.

    ReplyDelete
  5. അവസാനം ഞാനും ....:)

    ReplyDelete