Monday, May 23, 2011

എന്റെ ആയിഷ..

ഉപ്പ പറഞ്ഞു...
പറങ്കികള്‍ വരുന്നു...
പുരോഗമനത്തിന്‍ നിമിത്തമായ്...

***

ഉമ്മയ്ക്കരികില്‍ ചേര്‍ന്നുറങ്ങിയ ഈ മോളെ,
വാപൊത്തി പറങ്കിപ്പട കൊണ്ടുപോയതോ ഉപ്പാ..
പുരോഗമനം..?

രക്തമൊലിയ്ക്കുമെന്‍ യോനിയില്‍ നോക്കി
ആര്‍ത്തട്ടഹസിച്ചവരോ ഉപ്പാ..
പുരോഗമനത്തിന്‍ നിമിത്തം..?

നീര്‍വറ്റിയൊരെന്‍ കണ്ണുകളില്‍ വാള്‍മുനയമര്‍ത്തി
ഒഴുകിവരും രക്തം കണ്ട് ഉന്മത്തരായവരോ ഉപ്പാ..
ധീര പറങ്കിപ്പട..?

കൊടുംപാതകത്തോടെതിര്‍ത്ത് കാരാഗ്രഹം വാങ്ങിയ
പടയാളികള്‍ക്കിടയിലെ ആ 'മനുഷ്യനോ' ഉപ്പാ..
രാജ്യദ്രോഹി..?

പ്രാണന്‍ വെടിഞ്ഞ് തണുത്ത് മരവിച്ചൊരെന്‍ ശരീരത്തെ
ആര്‍ത്തിയോടെ വീണ്ടും ഭോഗിച്ച ഇവരോ ഉപ്പാ..
നാടിനഭിമാനം‍?

ആര്‍ത്തിയും പരാക്രമവും കഴിഞ്ഞ്
കടലിലേക്കെറിഞ്ഞഞ്ഞൊരെന്‍ മേനിയിലേറ്റൊരാ
സ്രാവിന്‍ പല്ലുകള്‍ക്കെങ്കിലുമേകാനായെനിക്കൊരു സാന്ത്വനം...

*********

കഴിഞ്ഞ ശനിയാഴ്ച്ച ഉച്ചയ്ക്ക് പ്രിയ ബ്ലോഗറായ മന്‍സൂര്‍ ചെറുവാടിയെ ദുബായില്‍ വച്ച് കണ്ടുമുട്ടാനും അല്‍പ്പസമയം അദ്ദേഹത്തോടൊപ്പം ചിലവഴിക്കാനും പറ്റി. കണ്ടുമുട്ടിയ വേളയില്‍ മന്‍സൂര്‍ ചെറുവാടി അദ്ദേഹത്തിന്റെ പിതാവായ 'അബ്ദു ചെറുവാടിയുടെ' ഒരു പുസ്തകം എനിക്ക് സമ്മാനമായി നല്‍കുകയുണ്ടായി. 'യാത്രയിലെ ചില വിചിത്രാനുഭവങ്ങള്‍'. ആദ്യമായാണ് ഒരു പുസ്തകം സമ്മാനമായി ലഭിച്ചത്.

സാധാരണ 250 ല്‍ പരം പേജുകളുള്ള ഒരു പുസ്തകം ലഭിച്ചാല്‍ ഒറ്റയിരിപ്പിന് വായിച്ച് തീര്‍ക്കാന്‍ ശ്രമിക്കാറുള്ള ഞാന്‍ 52 പേജുള്ള ഈ പുസ്തകം ഇതുവരെ വായിച്ച് തീര്‍ത്തിട്ടില്ല. ചിന്തകള്‍ ആദ്യ അദ്ധ്യായത്തില്‍തന്നെ (ലിസ്ബന്‍ ജയിലില്‍ പിറന്ന ആയിഷ) ഉടക്കി നില്‍ക്കുകയായിരുന്നു.

രചയിതാവ് ശ്രീനഗര്‍ യാത്രയ്ക്കിടയില്‍നിന്നും കണ്ടുമുട്ടുന്ന പോര്‍ച്ചുഗീസ് ഗവേഷണ വിദ്ദ്യാര്‍ഥിനിയാണ് പോര്‍ച്ചുഗല്‍സാഹിത്യത്തിലെ നാടോടി വിലാപകാവ്യമായ 'ആയിഷ'യെ പറ്റി പറയുന്നത്. 'ആയിഷ' എന്ന പെണ്‍കുട്ടിയെ പറങ്കിപ്പട മലബാര്‍ തീരത്തെ അധിനിവേശകാലത്ത് പിടിച്ചുകൊണ്ടുപോയി കപ്പലില്‍വച്ച് അതിക്രൂരമായി പീഢനത്തിനിരയാക്കി കൊന്ന് കടലിലേക്കെറിയുകയായിരുന്നു. ഈ പീഢനം കണ്ടുനില്‍ക്കാനാകാതെ പ്രതികരിച്ച ഏക പട്ടാളക്കാരനെ ബന്ദിയാക്കുകയും പിന്നീട് രാജ്യദ്രോഹകുറ്റം ആരോപിച്ച് പോര്‍ച്ചുഗീസിലേക്ക് തിരിച്ചയയ്ക്കുകയും ലിസ്ബന്‍ ജെയിലില്‍ അടയ്ക്കുകയും ചെയ്തു. ആ പട്ടാളക്കാരന്റെ ഏകാന്തമായ തടവറവാസത്തില്‍ പിറന്ന വിലാപ കാവ്യമാണ് 'ആയിഷ'. (രചയിതാവിനെ ഉദ്ധരിച്ച്)

*******

ഒരുപക്ഷേ അധിനിവേശത്തിന്റെ ആദ്യ ഇരകളില്‍ ഒരാളായിരിക്കാം 'ആയിഷ'. അധിനിവേശത്തിന് വിരാമമായിട്ടും ഇന്നും നമ്മള്‍ക്കിടയില്‍ 'ആയിഷമാര്‍' പെരുകികൊണ്ടിരിക്കുന്നു. മറ്റൊരു രാജ്യത്തെ 'മനുഷ്യന്‍' അവള്‍ക്ക് വേണ്ടി ഒരു വിലാപകാവ്യം എഴുതിയപ്പോള്‍ നമ്മള്‍ അവളുടെ ശവത്തെ വീണ്ടും വീണ്ടും ഭോഗിയ്ക്കുകയായിരുന്നു. അവള്‍ക്കുവേണ്ടി വിലാപകാവ്യം രചിക്കാനായില്ലെങ്കിലും, ആയിഷമാരെ ഉണ്ടാക്കികൊണ്ടിരിക്കുന്നവര്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കാനെങ്കിലും നാം ഉണരേണ്ടിയിരിയ്ക്കുന്നു.


Tuesday, May 10, 2011

അന്ദ്രുക്ക കണ്ട ദുബായ് മീറ്റ്


മീറ്റും ഈറ്റും ചാറ്റും ദുബായ് മാളിലെ തിരിഞ്ഞ് കളിയും എല്ലാം കഴിഞ്ഞ് ഞാനും അന്ദ്രുക്കയും റൂമിലെത്തിയപ്പോള്‍ നേരം പാതിരയായിരുന്നു.. റൂമില്‍ എത്തി ഒന്ന് ഫ്രഷായി കഴിഞ്ഞപ്പോള്‍ അന്ദ്രുക്ക പറഞ്ഞു..

'അല്ല മോനേ.. ഈ എഴുത്താര് എന്നൊക്കെ പറഞ്ഞപ്പോ ഞമ്മള് വിചാരിച്ചത് അലക്കാത്ത ജുബ്ബേം ഊച്ചാന്‍ താടിം വെച്ച കൊറേ ആള്‍ക്കാരായിരിക്കുംന്നാ.. ഇത് ഒക്കെ മൊഞ്ചന്മാരും മൊഞ്ചത്യേളും ആണല്ലോ... യ്യി ആ ഫോട്ടോ ഒക്കെ ഇങ്ങട്ട് എടുത്താ... ഞമ്മള് എല്ലാരേം ഒന്നുംകൂടെ കാണട്ടെ.'


(UAE യുടെ അഹങ്കാരം,ബുര്‍ജ് ഖലീഫ.. മൊബൈല്‍ ക്യാമറയില്‍ എടുത്തത്)


(UAE ബ്ലോഗേര്‍സ് മീറ്റിന് മുന്നോടിയായി നടന്ന ആലോചനായോഗത്തില്‍ നിന്നും)

(UAE ബ്ലോഗേര്‍സ് മീറ്റിന് മുന്നോടിയായി നടന്ന ആലോചനായോഗത്തില്‍ നിന്നും)(UAE മീറ്റ് ബാനര്‍)
ഉച്ചയ്ക്ക് ശേഷം വന്നവര്‍ കാണാന്‍ വഴിയില്ല. ഒരു അറബി വന്ന് മലയാളത്തില്‍ എഴുതിയത്കൊണ്ടും മരത്തില്‍ കെട്ടിയതുകൊണ്ടും ഇത് അംഗീകരിക്കാനാവില്ല എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ കെട്ടിയതിനേക്കാള്‍ വേഗത്തില്‍ ഇതങ്ങ് അഴിച്ചു.

ക്യാമറയുടെ ഡാറ്റാ കേബിള്‍ ലാപ്ടോപ്പില്‍ കണ്‍ക്റ്റ് ചെയ്ത് ഓരോരോ
ഫോട്ടോസ്
ആയി ഞങ്ങള്‍ കാണാന്‍ തുടങ്ങി. അന്ദ്രുക്കക്ക് ഓരോരുത്തരേയും ഞാന്‍ പരിചയപ്പെടുത്തികൊടുത്തു.

***
അലിഫില്‍ തന്നെ തുടങ്ങാം...ഇത് അലിഫ് കുമ്പിടി...


കുമ്പിടിക്കാരനാല്ലേ... വെറ്തേ അല്ല ഓന്‍ വല്ലാണ്ടെ കുമ്പിട്ട് നിന്നത്..

ഇത് വിമല്‍ ആളവന്‍താന്‍...

ആളവന്താനെന്ന് കേള്‍ക്കുംബോ ഇനിക്കോര്‍മ്മ വര്ണത് വേറൊരു കാര്യാണ്.

എന്താ അന്ദ്രുക്കാ?

യ്യാ പടം കണ്ടീല്ല്യെ?

കണ്ട്ക്ക്ണ്..

അയില് കമലാസന്റെ...

ആ.. മതി.. മതി.. മനസ്സിലായി... വേറെ എന്തൊക്കെ കാണിച്ചാലും ഓര്‍മ്മണ്ടാവൂല. അത് കാണിച്ചാലിട്ട് മറക്കൂല്ല്യ..


മൂപ്പരാ കൂളിംഗ്ലാസ്സ് വങ്ങ്യത് മൊതലാക്കിട്ടോ... അതില്ല്യാണ്ടെ മൂപ്പരെ കാണാന്‍ പൂത്യായിപ്പോയി..

(പോട്ടം പൊക്കിയത് നൗഷാദിന്റെ പെട്ടീല്‍ന്ന്)

തറ.. പറ.. അല്ലേ?

'ഹരിശ്രീ' അതാണിക്കാ ആദ്യാക്ഷരി...

ഞമ്മള് മാപ്പളാര്‍ക്കൊക്കെ തറ പറ അല്ലെ മോനേ ആദ്യാക്ഷരി?

അത് ശരിയാ...

(പോട്ടം പൊക്കിയത് നൗഷാദിന്റെ പെട്ടീല്‍ന്ന്)

ഏത്.. വെള്ളാനേളെ നാട്ടിലെ റോഡ് കോണ്ട്രാക്റ്റര്‍ സി. പ്യോ..?
അതല്ലന്ന്... അനില്‍ കുമാര്‍ സി. പി

എന്തായാലും തൊട്ടാല്‍ പൊള്ള്ണ ബ്ലോഗര്‍മാരെ എടേല് കെടന്ന് മൂപ്പര് കൊറേ കഷ്ടപ്പെട്ണത് കണ്ട്.

ഈ മീറ്റിന്റെ തലച്ചോറ് മൂപ്പരല്ലേ... പക്ഷേ എടക്കെടക്ക് ഞാന്‍ പോയി ഐഡ്യ പറഞ്ഞ് കൊടുക്കും...

പിന്നേ... കോപ്പാണ്.. ഓനൊരു ഐഡ്യക്കാരന്‍ വന്ന്ക്ക്ണ്. എടാ.. അന്നെ ഞാന് ഇന്നും ഇന്നലേം കാണാന്‍ തോടങ്ങ്യതല്ലല്ലോ...

ഇക്കാ.. മതി..മതി.. നാറ്റിക്കരുത്...

അങ്ങനെ വയിക്ക് വാ ഐഡ്യക്കാരാ...

(പോട്ടം പൊക്കിയത് ഐറിസിന്റെ പെട്ടീല്‍ന്ന്)

സംഘാടകര്‍ക്കിടയിലെ മറ്റൊരു കഠിന പ്രയത്നി.

അത് മൂപ്പരെ ബിരിയാണി തീറ്റ കണ്ടപ്പൊതന്നെ ഞമ്മക്ക് തോന്നി... മൂപ്പര് നല്ലോണം കഷ്ടപ്പെട്ടീണെന്ന്...

ജെഫു ജൈലാഫ്

ഈ ചെക്കനാ കുറുമാന്റെ മൊട്ടത്തലേല് ഉമ്മവച്ച് ആകെ കൊയപ്പാക്കുംന്ന് വിചാരിച്ച്. ഭാഗ്യത്തിന് അവിടെ ഒന്നും സംഭവിച്ചീല. ആ മരത്തിന്മേല് കെട്ട്യ ബാനറ് ഓനാല്ലേ ണ്ടാക്ക്യത്? ഉസ്സാറായിക്ക്ണ്.

(പോട്ടം പൊക്കിയത് നൗഷാദിന്റെ പെട്ടീല്‍ന്ന്)

വെറ്തല്ല ഓന്‍ അട്ടത്തേക്കും നോക്കി ഇരിക്ക്ണത് കണ്ടത്...

(ഈ പോട്ടം ആരാണെടുത്തതെന്ന് പടച്ചോനറിയാം)

ഇന്നെപ്പോലെ ഈ കമ്മറ്റീലെ പെണ്ണ് കെട്ടാത്ത വേറെ ഒരുത്തന്‍..

അതിന് അനക്ക് പെണ്ണ് കിട്ടാഞ്ഞിട്ടല്ലെ പഹയാ...

മുണ്ടാണ്ടെ നിക്കീന്ന്...

അല്ല.. ഈ ചെക്കനല്ലെ ആരെങ്കിലും രാഷ്ട്രീയം പറയ്ണ്ടോ എന്നും നോക്കി നടന്നീന്യത് അവടെ...

തന്നെ?... ഞാന്‍ കണ്ടീല്ല്യ...

(പോട്ടം പൊക്കിയത് ഐറിസിന്റെ പെട്ടീല്‍ന്ന്)

ഞമ്മളെ കമ്മറ്റീലെ പ്രധാന ആളാണ്. പോരാത്തെയ്ന് മോഹന്‍ലാലിന്റെ ചെങ്ങായിം കൂടാണ്.

തന്നല്ലേ... മോഹന്‍ലാലിന്റെ കൂടെന്ന് ഫോട്ടട്ക്കാന്‍ എത്രാ പൈസാണെന്ന് ഇഞ്ഞി യ്യി ഓനെ കാണുംബോ ഒന്ന് ചോയ്ച്ചേക്കണ്ടി.. അല്ല പത്തോ ഐമ്പതോ ഒക്ക ആണെങ്കില്‍ ഞമ്മക്കും എട്ക്കാല്ലോ മോഹന്‍ലാലിന്റെ കൂടെ നിന്നിട്ട് ഒരു ഫോട്ടോ.. എന്തേയ്?


ഓനെ ഞമ്മക്ക് പെര്ത്ത് പുടിച്ചിക്ക്ണ്. ഓനാള് ഉസ്സാറാട്ടോ...

ഇങ്ങള് കുഞ്ഞീവിനെ കണ്ടിട്ട് വാഴനെ സോപ്പിടാന്‍ നിക്കണ്ടട്ടോ...

അല്ലേലിപ്പോ കുഞ്ഞീവിനെ ആര്‍ക്കാ വേണ്ട്യത്?

അപ്പൊ കുഞ്ഞീവിനെ അല്ല.. സൂറാനെ ആണ് നോട്ടം... തലമണ്ട ഞാന്‍ അടിച്ച് പൊട്ടിക്കുട്ടോ...


കമ്മറ്റിയിലെ മറ്റൊരു പ്രധാന വ്യക്തി

ക്രോണിക് ബാച്ച്ലറാണോ?

അതെ... കല്ല്യാണം കഴിഞ്ഞ് ആദ്യ കവിതാ സമഹാരം പുറത്തിറങ്ങാനായി കാത്തിരിക്കുന്ന ക്രോണിക് ബാച്ച്ലര്‍...


അമ്പട പുളുസൂ... ഇങ്ങള് ഇത്ര പേര്ള്ള കമ്മറ്റീല് മരത്തിന്റെ മോളില്‍ കേറാന്‍ ഓന്‍ മാത്രല്ലൊള്ളൂ... അടുത്ത മാസം വാപ്പ ആവാന്‍ പോണ ഓനെ പിടിച്ച് മരത്തിന്റെ മോളില്‍ കേറ്റ്യത് ശര്യായീലട്ടോ കമ്മറ്റിക്കാരേ...

ഞമ്മള് പറഞ്ഞ് കേറ്റ്യതല്ല ഇക്കാ... ഓന് മരം കാണുംബോ അങ്ങനെതന്നാ...


ഞമ്മളെ ഇരിങ്ങാലക്കുടക്കാരന്‍ ഗഡില്ലേ?

അതന്നെ..

മൂപ്പരെ കുറുമാന്‍ എന്നല്ല, കുറുമ്പന്‍ന്നാ വിളിക്കണ്ടത്. എന്തൊരു വിറ്റാണ്ന്റുമ്മാ...


എപ്പോ?

എന്ത്?

അന്റെ കൈ പൊള്ള്യത്?

ഇന്റെ കൈ പൊള്ള്യതല്ല.. മൂപ്പരെ പേരാ കൈപ്പള്ളിഏറ്യ നാടും കണ്ട്ക്ക്ണ്... എന്നാലും ഞമ്മളീ ഏറനാടനെ ആദ്യായിട്ട് കാണാണ്.


വെറ്തല്ല ഓനാ കുറ്റീന്റെ പൊറത്ത് കേറി ഇരിക്ക്ണത് കണ്ടത്...


ഈ വെട്ടൊന്നും പോരെ അനക്ക്?

മൂപ്പരെ ബ്ലോഗിന്റെ പേരാണ് ഇത്തിരിവെട്ടം...

ഞാന്‍ വിചാരിച്ച് വെട്ടം പോരാഞ്ഞിട്ടാണെന്ന്...

(പോട്ടം പൊക്കിയത് നൗഷാദിന്റെ പെട്ടീല്‍ന്ന്)

(പോട്ടം പൊക്കിയത് ഐറിസിന്റെ പെട്ടീല്‍ന്ന്)

(പോട്ടം പൊക്കിയത് ഐറിസിന്റെ പെട്ടീല്‍ന്ന്)
(പോട്ടം പൊക്കിയത് നൗഷാദിന്റെ പെട്ടീല്‍ന്ന്)

ഈ പെണ്ണ് ബ്ലോഗര്‍മാരൊന്നും ശരില്ലെടാ...

അതെന്തേ ഇക്കാ?

ഓര്‍ക്കൊക്കെ വരുംബോ ഒരു ഐമ്പത് ഉന്നക്കായിം, ഐമ്പത് സമ്മൂസൊക്കെ ണ്ടാക്കി കൊണ്ടെന്നാലെന്താ..

അപ്പൊ തിന്നാന്‍ കിട്ടാട്ടതാണ് പ്രശ്നം...


ഞമ്മളെ ടിപ്പുസുല്‍ത്താന്റെ?

അമ്മായിന്റെ മോന്നാ... രണ്ട് കുട്ടി സുല്‍ത്താന്‍ ബ്ലോഗേര്‍സും ഉണ്ട്..
ഞമ്മക്ക് രണ്ടെണ്ണം മതി മോനേ..

എന്ത്?

കട്ടിപ്പത്തിരി ണ്ടാക്കാണേല്‍ ഞമ്മക്ക് രണ്ടെണ്ണം മതി...

തിന്ന്ണ ഒരു വിചാരേ ഉള്ളൂ... കട്ടിപ്പത്തിരിയല്ല... കാട്ടിപരുത്തി...


സുല്ല് സുല്ല്.. ഏഹെ... സുല്ല് സുല്ല്..


ആരെ തച്ചിട്ടാ ഓന്‍ ഓട്യത്?

ഇയാളെകൊണ്ട് വെല്ല്യ എടങ്ങേറായല്ലോ വാപ്പാ...


ഓനാ ചെക്കനെ കൊറേകാലായി റോഡ് സൈഡില് പെട്ടിന്റെ മോളില് ഇരുത്തിട്ട്. വണ്ടി വന്നീലെ ഇതുവരെ?

ഏത് കുട്ടി ഇക്കാ?

യ്യോന്റെ ബ്ലോഗിലൊന്ന് പോയോക്ക്.. അപ്പൊ കാണാം..

ആ.. ആ കുട്ടി...


ആര് തമന്നേ?

ഓളെ ഒരു വിചാരേ ഇങ്ങള്‍ക്കൊള്ളൂല്ലേ?


ആഹ.. ഓനും വന്ന്ക്കാ?

എങ്ങനെ?

ഞമ്മള് കുറ്റ്യാടി ഭാഷേല് ഒന്ന് പറഞ്ഞ് നോക്ക്യതല്ലേ...

അയിന്റേം കൂടെ ഒരു കൊറവേ ഉള്ളു...


അങ്ങനെ മൂപ്പരോട് ഒറ്റക്ക് എടുക്കല്ലേന്ന് പറ, ഒരു അഞ്ച് സെന്റ് ഇനിയ്ക്കും അനക്കും എയ്തിതരാന്‍ പറയി...

അന്ദ്രൂക്കാ.. അത് മൂപ്പരെ സങ്കല്‍പ്പത്തിലെ ലോകാണ്.

എന്നാലും ഒരു അഞ്ച് സെന്റ് തെരൊക്കെ ചെയ്യാം..

പോയാട്ടെ അവട്ന്ന്...

അല്ല.. മൂപ്പര് ഇങ്ങളെ കമ്മറ്റീല് ണ്ടായിരുന്നോ? ഭയങ്കര സജീവാണല്ലോ ആള്.

കമ്മറ്റീല് ഇല്ലെങ്കിലും കൂടെ തന്നെ ഉണ്ടായിരുന്നു.

ഞമ്മളെ മീശമാധവനിലെ പോലെ വലിയ തല രണ്ട് ചെറിയ തല രണ്ട് എന്ന് കമന്റിട്ട ആളല്ലേ?

അതെന്നെ..


ഓനല്ലേ ആക്രിക്കടന്റെ മൊയലാളി?

ആക്രിക്കട അല്ല.. അഗ്രിഗേറ്റര്‍

ജയന്‍...കടലാസ് പുലി..

അയിന്റെ അട്ത്തേക്ക് തീയൊന്നും കൊണ്ട് പോകല്ലേ... വയ്യാവേയിയാവും...

പള്ളിക്കരയില്‍

പള്ളി കരേലല്ലാണ്ടെ കടലിലാ കൊണ്ട് വെക്ക്ണത്?

പള്ളിക്കരയില്‍.. എടേല് സ്പേസില്ല...

സ്പേസില്ലല്ലേ.. അതാണ് പറ്റ്യത്..


ഹാവുന്റെ ഉമ്മച്ചീ...

മൂസ...കനല്‍

കരിയും കനലൊക്കെ അപ്പത്ത് കബാബ്ണ്ടാക്ക്ണ അറബ്യേളെ അട്പ്പ്ലല്ലേന്യോ?

ആ കനലല്ല ഈ കനല്‍...

ഷംസ്.. ത്ഷ്ണ

ആ പേരില് പണ്ട് ഞമ്മളൊരു പടം കണ്ട്ക്ക്ണ്.. മമ്മുട്ടിന്റെ..

അലിയു പാലത്തിങ്ങല്‍... തറവാടി..

അപ്പൊ ഞമ്മളൊന്നും തറവാട്ടില്‍ പെറന്നോരല്ലേ?

മൂപ്പരെ ബ്ലോഗിന്റെ പേരാ ഇക്കാ തറവാടി.

പൊറാടത്ത്
ഓന്‍ മാത്രൊള്ളു ഒരു ഊച്ചാന്‍ താടിക്കാരന്‍.. ഓനാണെങ്കില്‍ ജുബ്ബ ഇട്ടിട്ടും ഇല്ല്യ.. മുടിഞ്ഞ ഗ്ലാമറും...

ഖാൻ പോത്തൻകോട്


മൂപ്പരെ അട്ത്തേക്ക് ഞമ്മള് പോയിട്ടില്ല, മൂപ്പരെ വരവ് ഞമ്മളെ എല്ലൂരാനാണോന്ന് അറിയൂലല്ലോ...


(പോട്ടം പൊക്കിയത് നൗഷാദിന്റെ പെട്ടീല്‍ന്ന്)

ഓന്‍ ഇറാക്കില്‍ന്നും വന്നതാല്ലേ?

അതെ

അമേരിക്കന്‍ പട്ടാളക്കാരെ മുന്നില്‍ കുടുങ്ങ്യപ്പൊ വരെ ഓനിത്ര കഷ്ടപെട്ടിട്ടുണ്ടാവൂല.

(പോട്ടം പൊക്കിയത് നൗഷാദിന്റെ പെട്ടീല്‍ന്ന്)
ഇങ്ങള് ബ്ലോഗര്‍മാരെ സഹിക്ക്ണ വാസി...

റഹീക്ക..

മൂപ്പര് തല്‍ക്കാലം ബ്ലോഗ് എഴുത്ണില്ല... പ്രമോട്ടറാണ്

അത് നന്നായി..

പ്രഭൻ കൃഷ്ണൻ... പുലരി

ആയി..

എന്ത്?

നേരം പുലരാനായെന്ന്..

ഹാഫിസ് ഹാഷിം... ആപ്പി ബഡായികള്‍...

അപ്പി ബഡായിയോ..

അപ്പിയല്ല... ആപ്പി... ഓന്‍ വന്നിട്ട് ഒളിച്ച് നില്‍ക്കാന്‍ നോക്കി. ഞമ്മള് വിടോ.. ദാ കെടക്ക്ണ് ആ പെട്ടിന്റെ അകത്ത്.

ഇനി ഞമ്മക്ക് കൊറച്ച് ഫോട്ടോഗ്രാഫേര്‍സിനെ പരിചയപ്പെടാം

നൗഷാദ്...

ഇവനാണ് ഞമ്മളെ ഈ മീറ്റിന്റെ പ്രധാന ഫോട്ടോഗ്രാഫര്‍..

എന്തായിട്ടെന്താ.. ഞമ്മളെ ഫോട്ടൊ എട്ത്തീലല്ലോ.. ഞമ്മളെത്രനേരം തിരിഞ്ഞ് കളിച്ച് ഓന്റെ മുന്നിലെ ഒരു ഫോട്ടൊ എട്ക്കാന്‍ വേണ്ടി. ഏഹെ.. ഞമ്മളെ മൈന്‍ഡുംകൂടെ ചെയ്തീല.

വെറ്തേ എന്തിനാ ക്യാമറ കേട് വര്ത്ത്ണത് എന്ന് വിചാരിച്ചീണ്ടാവും...

ഐ റിസ്

ഓനല്ലെ ആ ബിരിയാണി ചെമ്പിന്റെ അവിടെ ക്യാമറേം കൊണ്ട് തിരിഞ്ഞ് കളിക്ക്ണത് കണ്ടത്.

പുള്ളിപ്പുലി..

അപ്പൊ ഇവന്‍ വെര്ണ്ട്ന്ന് പറഞ്ഞിട്ടാല്ലേ എല്ലാരുംകൂടെ പരക്കം പാഞ്ഞത് അവ്ട്ന്ന്?
ജിമ്മി...

ഇനിയാണ് മീറ്റിന്റെ പ്രധാനപ്പെട്ട ആള് വരാന്‍ പോണത്


അന്ദ്രുക്കാ... നോക്ക്യാട്ടെ...

അല്ല... ഇയാള് ഇത്ര പെട്ടെന്ന് ഒറങ്ങ്യോ? എന്തൊരു കഷ്ടാണ്.

അല്ല നിങ്ങളും എണീറ്റ് പോവാണോ? അതെന്ത് ഏര്‍പ്പാടാണ് കോയാ?

****

മീറ്റിന് വരാന്ന് പറഞ്ഞ് പറ്റിച്ച ആള്‍ക്കാരുണ്ട്.

ഇസ്ഹാക്ക് കുന്നേക്കാവ്, കാര്‍ന്നോര്‍ (മകള്‍ക്ക് ചിക്കന്‍ പോക്സാണ്. മകളുടെ അസുഖം പെട്ടെന്ന് മാറട്ടെ എന്ന് പ്രാര്‍ഥിക്കുന്നു), ഷമീര്‍ തളിക്കുളം (തിരക്ക് കാരണം വരാന്‍ സാധിച്ചില്ല. വിളിച്ച് ആശംസ അറിയിച്ചു) എല്ലാരേയും പേരെടുത്ത് പറയുന്നില്ല.