
തിരിച്ചിലാന് നിങ്ങള്ക്കിടയിലേക്കിറക്കിവിടുന്നൂ....... 'അന്ദ്രുക്ക'....
എന്റെ കൊച്ചങ്ങാടിയില്‍ ചെറിയ ചായക്കടയും കൂടെ കുറച്ച് പച്ചക്കറിയും കുറച്ച് പലവ്യഞ്ജനങ്ങളുമായി അന്ദ്രുക്ക എന്നും അവിടുണ്ടാവും. അറുത്ത കൈക്ക് ഉപ്പ് തേക്കാത്തവനാണെങ്കിലും കോമഡിക്ക് യാതൊരു പിശുക്കുമില്ല. അന്ദ്രുക്ക കൊമേഡിയനായിട്ടല്ല കെട്ടോ... മൂപ്പര് കാര്യം പറയുന്നത് മറ്റുള്ളവര്‍ക്ക് കോമഡിയായിരിക്കും.
അന്ദ്രുക്ക തനി കോഴിക്കോടനാണേ... നമ്മുടെ ഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്ന പപ്പു ചേട്ടനും, ഇന്നും ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന മാമുക്കോയയും കോഴിക്കോടന്‍ ഭാഷയുടെ ബ്രാന്റ് അംബാസിഡര്മാരായുള്ളപ്പോള് നിങ്ങള്‍ക്കിത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.
'എന്നാടാ ഇജി ഞമ്മളെ അന്റെ ചേങ്ങായിമാര്ക്ക് പരിചയപ്പെടുത്തി കൊടുക്കണത്' എന്ന് അന്ദ്രുക്ക എന്നോട് ചോദിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസമായി. അന്ദ്രൂക്കാക്ക് ഒരു രൂപം കൊടുക്കാനുള്ള ശ്രമം പൂര്‍ത്തീകരിക്കാന്‍ ബോസ്സ് സമ്മതിക്കണ്ടേ. ബോസ്സിനറിയാം പണിയൊന്നുമില്ലാണ്ടെ ചുമ്മാ ഇരിപ്പാണെന്ന്. അപ്പോ എന്തേലും പണി തരണമല്ലോ, അമ്മയാണേ സത്യം എന്ന പടത്തില്‍ ജഗതി നിലത്ത് തുപ്പിയിട്ട് വൃത്തിയാക്കാന്‍ പറയുന്ന പോലെ. ജാമ്പവാന്റെ കാലത്ത് നടന്ന മീറ്റിംഗിലെ ടാര്‍ഗറ്റായിരിക്കും ബോസ്സിന്റെ പ്രശ്നം. ഈ മീറ്റിംഗ് കണ്ടുപിടിച്ചവനെ തല്ലി കൊല്ലണം. വെബ്സൈറ്റിന് ഹിറ്റ്സില്ല.. ഹിറ്റ്സില്ല എന്നതാണ് മൂപ്പരെ പരാതി... ഞാനിവിടെ ബ്ലോഗിന്റെ ഹിറ്റ്സ് കൂട്ടാനുള്ള ശ്രമത്തിലാണെന്ന് മൂപ്പരുണ്ടോ അറിയിണ്.
അവസാനമിതാ അന്ദ്രുക്കായ്ക്ക് മോക്ഷം കിട്ടിയിരിക്കുന്നു. അന്ദ്രൂക്കായുടെ രൂപം തട്ടിക്കൂട്ടിയതാണ്. ആര്‍ക്കെങ്കിലും ഒരു നല്ല രൂപം വരച്ചുതരാന്‍ തോന്നിയാല്‍ തീര്‍ച്ചയായും സ്വീകരിക്കുന്നതായിരിക്കും. തിരശ്ശീല ഉയരുന്നു...
Here we goo..... AnnnDrrruKKKaaa....
********************
അല്ല അന്ദ്രോ... എന്താ അന്റെ മോന്റെ നെലവാരം? അനക്കറ്യോ... ഓനിന്നലെ സിഗററ്റും വലിച്ച് അയിന്റെ പൊക ഇന്റെ മോത്തേക്ക് ഊതിക്കോണ്ടാ മുന്നില്കൂടെ നടന്ന് പോയത്.
അത്രല്ലെള്ളൊ.... ഓനിന്നലെ നാല് സോഡ ഒക്കത്ത് വച്ചോണ്ടാ ഇന്റെ മുന്നില്‍ക്കൂടെ പോയത്... അതറ്യോ ഐമുട്ട്യേ അനക്ക്....
************
അന്ദ്രുക്കാ... ഇങ്ങളെ മോന് സൈക്കിളിന്റെ മോളില് കോഴിമുട്ടേം കൊണ്ട് പോവുംബോ കാറുമായിട്ട് ആക്സിഡന്റായി.
ഇന്റെ റബ്ബേ... ആ മുട്ട മുയുവനും പൊട്ടിച്ചോ ബലാല്?
********
അന്ദ്രുക്കായുടെ മകള്‍ കടയില്‍ വന്നിട്ട്
ഉപ്പാ.. ഉപ്പാ.. അളിങ്ങ്യാക്ക വന്ന്ക്ക്ണ്, ഉമ്മ ഇങ്ങളോട് എന്തെങ്കിലും കൂട്ടാന്‍ വെക്കാന്‍ വാങ്ങി തരാന്‍ പറഞ്ഞ്ക്ക്ണ്.
അന്ദ്രുക്ക രണ്ട് കോഴിമുട്ട പൊട്ടിച്ച് കവറിലാക്കി കൊടുത്തിട്ട് പറഞ്ഞു
ഉമ്മനോട് പറഞ്ഞേക്ക് മോശാക്കണ്ടാന്ന്... ഡബിള്‍ ആംബ്ലേറ്റ് തന്നെ ആയിക്കോട്ടേ...
***********
അല്ല അന്ദ്രുക്കാ... ഇങ്ങളെ മോനെ പോലീസ് പിടിച്ചെന്ന് കേട്ടല്ലോ.. എന്താ കാര്യം?
അത് ഓനൊന്ന് ഭാര്യ വീട്ടില്‍ പോയതാ...
ഭാര്യവീട്ടില്‍ പോയതിന് പോയതിന് പോലീസ് പിടിക്കേ... ഇങ്ങളെന്താ അന്ദ്രുക്കാ ഈ പറയ്ണേ..?
ആട ഹിമാറേ... ഓന് ഭാര്യവീട്ടില്‍ പോയതാ... പക്ഷേ ഭാര്യവീടാണെന്ന്ള്ള കാര്യം ഓര്മല്ല്യാണ്ടെ ഓന് മതിലെട്ത്തങ്ങട്ട് ചാടി. ഇത് കണ്ട നാട്ടാര് അവിടെ സ്ഥിരായിട്ട് വരാറ്ള്ള കള്ളനാന്ന് വിചാരിച്ച് പിടിച്ച് പോലീസ് സ്റ്റേഷനിലാക്കി. അല്ലാണ്ടെ വേറെ കൊയപ്പൊന്നുണ്ടായിട്ടല്ലട്ടോ...
*********
അന്ദ്രോ... അന്നെ ഇന്നലെ ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കീന്ന് കേട്ടല്ലോ... എന്തേ പറ്റീ?
ഒന്നും പറ്യണ്ട ഐമുട്ട്യേ... വയറ്റുന്നോക്ക് പിടിച്ചതാ...
വയറ്റുന്നോക്ക് പിടിച്ചിട്ട് ഹൊസ്പിറ്റലില് അഡ്മിറ്റാവേ?
നിക്ക്, പറഞ്ഞേരാം... വയറ്റുന്നോക്ക് പിടിച്ചപ്പോ ഞമ്മള് മോനെ വിളിച്ച് പറഞ്ഞ് ഇത് നിക്കാന്ള്ള രണ്ട് ഗുളിക വേടിച്ചൊണ്ടരാന്. ഓനോന്റെ ചങ്ങായിമാരോട് വര്‍ത്താനം പറഞ്ഞ് നിന്ന് വാങ്ങ്യ ഗുളിക വയറ്റീന്ന് പോവാന്ള്ളതെന്നെ. പെട്ടെന്ന് നിക്കാന്‍ വേണ്ടി ഞമ്മള് രണ്ടും അപ്പോതന്നെ കുടിച്ച്. പിന്നെത്തെ കാര്യം പറയണ്ടല്ലോ ഐമുട്ട്യേ... നാല് കുപ്പി ഗ്ലൂക്കോസാ ആ ഹിമാറ് കാരണം ഞമ്മക്ക് കേറ്റ്യത്.
***********
അന്ദ്രോ... അന്റെ ചെറിയോന് സ്കൂളില്‍ പോക്ക് നിര്‍ത്ത്യോ?
ഓന് ഇഞ്ഞും സ്കൂളിപ്പോയാല് മൂത്രപ്പൊരന്റെ അവിടെ ഒരു മൂന്ന് സെന്റ് സ്ഥലം എഴുതികൊടുക്കണ്ട്യേരും എന്ന് മാഷ് പറഞ്ഞ്. അത്രേം കൊല്ലത്തെ സര്വീസായല്ലോ ഓന്ക്കവടെ. മൂത്രപ്പൊരന്റെ അവടെ ആയതോണ്ട് ഞമ്മള് ഓനോട് പറഞ്ഞ് നിര്ത്തിക്കോളാന്. സ്ഥലം കിട്ടീട്ട് കാര്യല്ല്യല്ലോ... വെല കിട്ടൂലല്ലോ...
******
ഒരു ദിവസം രാത്രി മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയ അന്ദ്രുക്ക കാര്യം സാധിച്ചുകൊണ്ടിരിക്കുംബോള് ഒരു നിഴല്‍ പെട്ടെന്ന് മുന്നിലൂടെ പോയി.
അന്ദ്രൂക്ക പെട്ടെന്ന് തന്നെ ഭാര്യയോട്
'എടീ കദീസോ... ആ മൂളീം വെള്ളോം ഇങ്ങോട്ടെട്ത്തോ... വിജാരിച്ചതല്ല പോയത്.
******
അന്റെ മോന്റെ കല്ല്യാണ പിറ്റേന്നന്നെ പൊരേല്‍ന്ന് ഒച്ചേം വിളീം ഒക്കെ കേട്ടല്ലോ അന്ദ്രോ... പുതിയ മരോള് മോനെ തേമ്പ്യോ?
ഇന്റെ കരച്ചിലാ ഐമുട്ട്യേ ഇജി കേട്ടത്... ഇന്റെ മോന് ആദ്യരാത്രീം കഴിഞ്ഞ് രാവിലെ തന്നെ 'ഇത്രേം നല്ലൊരു പരിപാടിണ്ടായിട്ട് ഇപ്പളാല്ലേ തന്തേ കെട്ടിച്ച് തര്ണത്' എന്നും ചോദിച്ചൊരു ചൗട്ടാണ് നെഞ്ഞത്ത്. ആ... ഇഞി ഒരു ചൗട്ടും കൂടി കിട്ടാന്ണ്ട്....
അതെന്തിനാ അന്ദ്രോ?
ഈ പുതുമോടിയൊക്കെ കയ്യുംബോ 'ഈ മാരണത്തിനേയാണല്ലോ കള്ള തന്തേ ഇന്റെ തലേല് കെട്ടി വച്ചത്' എന്ന് ചോദിച്ചിട്ട്. മൂത്തോന്റേട്ത്ത്ന്ന് നേരത്തെ കിട്ട്യതാണ് ഈ രണ്ട് ചൗട്ടും....
**********
അന്ദ്രൂക്കാ... ഇങ്ങളെന്താന്ന് പള്ളീ പോവാത്തത്?
അത് മോനേ... ഇനിയ്ക്ക് പടച്ചോനെ ഭയങ്കര പേട്യാണ്, പള്ളീലൊക്കെ എപ്പളും പടച്ചോന്ണ്ടാവൂലേ... അതോണ്ട് പള്ളീകേറുംബളേ ഞമ്മളെ മുട്ടുംകാല് ബെല്ലടിക്കാന്‍ തുടങ്ങും... നിസ്കരിക്കൂലെങ്കിലും ഞമ്മക്ക് പടച്ചോനെ വല്ല്യ കാര്യട്ടോ...
**************
ജീപ്പില്‍ മൈക്ക് വച്ച് അനൗണ്‍സ്മെന്റ് നടക്കുന്നു
'ലോക മുസ്ലീംഗളുടെ ആത്മീയ നേതാവ് ........ മുസ്ലിയാര് പങ്കെടുക്കുന്ന...
ഇതുകേട്ട അന്ദ്രുക്ക അപ്പൊതന്നെ ജീപ്പിന് കൈ കാണിച്ചു നിര്‍ത്തി...
'പൊന്നാര മക്കളേ... ആ ലോക മുസ്ലീംഗളില്നിന്ന് ഇന്നെ അങ്ങട്ട് ഒയിവാക്കിക്കാളിട്ടോ...'
അഭിപ്രായം പറയണേ... അന്ദ്രുക്ക ചോദിക്കും 'അന്റെ ചെങ്ങായിമാരൊക്കെ എന്തേ ഇന്നെ പറ്റി പറഞ്ഞ്?' എന്ന്.
ReplyDelete(ജീപ്പില്‍ മൈക്ക് വച്ച് അനൗണ്‍സ്മെന്റ് നടക്കുന്നു
ReplyDelete'ലോക മുസ്ലീംഗളുടെ ആത്മീയ നേതാവ് ........ മുസ്ലിയാര് പങ്കെടുക്കുന്ന...
ഇതുകേട്ട അന്ദ്രുക്ക അപ്പൊതന്നെ ജീപ്പിന് കൈ കാണിച്ചു നിര്‍ത്തി...
'പൊന്നാര മക്കളേ... ആ ലോക മുസ്ലീംഗളില്നിന്ന് ഇന്നെ അങ്ങട്ട് ഒയിവാക്കിക്കാളിട്ടോ..) ഇത് ഞമ്മക്ക് പെരുത്ത് പിടിച്ചിക്കുണ് എന്ന് പറ നമ്മടെ അന്ത്രുക്കാനോട്...
:)
ReplyDeletegood one.
ReplyDelete"Respecting the elders"...........and not having that in the mind makes such difference to life!
kalakki
ReplyDeleteകൊള്ളാം ... നന്നായിട്ടുണ്ട് ട്ടാ....
ReplyDeleteha ha ha!
ReplyDeleteഅന്ത്രുക്ക പോളപ്പനനുട്ടോ... വരട്ടെ വീര കഥകള്‍ ... തിരച്ചിലാണ് ആശംസകള്‍
ReplyDeletehahahahah kalakan anthru
ReplyDeleteഹി..ഹി.
ReplyDeleteഅന്ത്രുക്കാക്ക് എന്റെ വകയും ഒരു ചവിട്ട്....
ആരെടാ ഈ അന്ദ്രുക്കാ.ആളുഷാറാണല്ലോ..വരട്ടേന്നെ... ഒരു സൈഡാക്കാം നമ്മള്‍ക്ക്..........
ReplyDeleteഹ,,ഹ,,, അന്ത്രുക്ക ആളൊരു സംഭവമാണല്ലെ,,,,എനിക്കിഷ്ടായി,,,ഏതായാലും ആളു വരട്ടെ ഞമ്മക്കൊന്നു മീറ്റാലോ,,,,
ReplyDeleteappol andrukkaaneyum kooti alle ayaleppole oraal aavshyamaanu kettaa..
ReplyDeleteഎന്തെ നേരത്തെ കെട്ടികാതെ ?..ഒറ്റ ചവിട്ടു ..
ReplyDeleteഇനി ഒന്ന് ബാകി ഉണ്ട് കിട്ടാന്‍ എന്ന് ...എന്തിനാ
കെട്ടിച്ചേ ? ..മൂത്തവന് തന്നതാ അപ്പാ
ഒറപ്പ് ഇനിയും കിട്ടുമെന്ന് ...ഇത് ബോബന് മോളി
ടോംസ് മോഡല്‍ തന്നെ ...അപ്പൊ തന്നെ ചിരിക്കാം
.പിന്നെ ഓര്‍ത്തു ചിരിക്കാം ...അന്ദ്രൂക്ക ങ്ങ ഒരു
സംഭവം തന്നെ ട്ടോ ...
അന്ത്രുകാക്ക് ഇനിയുമുണ്ടോ ആണ്മക്കള്? കിട്ടാന്‍ ഇനി എത്ര ചവിട്ടുകള്‍ ബാക്കി നില്ക്കുന്നുണ്ടാവോ?
ReplyDeleteനന്നായിരിക്കുന്നു.... :)
ഹായ് കൊള്ളാലോ അന്ദൃക്ക ...സസ്നേഹം
ReplyDelete