Saturday, February 19, 2011

ഇന്ന് ഫെബ്രുവരി 19

ഇന്ന് തിരിച്ചിലങ്ങാടിക്കാര്‍ക്ക് ആഘോഷദിവസമാണ്. തിരിച്ചിലങ്ങാടിക്കാര്‍ കുടുംബക്ഷേത്രം എന്ന് വിശേഷിപ്പിക്കുന്ന 'പാലക്കോട്ട് ഭഗവതി ക്ഷേത്രത്തിലെ' ഉല്‍സവമാണിന്ന്. 2 വയസ്സുമുതല്‍ 23 വയസ്സുവരെ ഞാന്‍ മുടങ്ങാതെ ആഘോഷിച്ചിരുന്ന ഉല്‍സവം.

ഇന്നെന്റെ കണ്ണില്‍ ദുബായിലെ തിരക്കേറിയ തെരുവോരങ്ങളില്ല, പകരം ശര്‍ക്കര ജിലേബിയുടേയും തട്ടു കടയില്‍ കോഴിമുട്ട പൊരിക്കുന്നതിന്റേയും മണമുള്ള ചെറിയ തിരക്കേറിയ തെരുവ്. മുന്നിലൂടെ പോകുന്ന ആഡംബര കാറുകള്‍ക്ക് പകരം പല നിറത്തില്‍ അടുക്കിവച്ചിരിക്കുന്ന കുഞ്ഞുകാറുകള്‍. പല നിറത്തിലുള്ള കുപ്പിവളകളും ആ കുപ്പി വളകള്‍ അണിയാന്‍ പല നിറത്തിലായി വന്നവരും. എന്റെ കാതില്‍ കാക്കാത്തിയുടെ തത്തയുടെ കുറുകലും മുച്ചീട്ട് കളിക്കാരന്റെ ആര്‍ത്തുവിളികളും കദീനയുടെ കാതടപ്പിക്കുന്ന ശബ്ദങ്ങളും മാത്രം.

ഞാനിന്നെന്റെ ഗ്രാമത്തിലായിരുന്നെങ്കിലെന്ന് ആശിച്ചുപോകുന്നു. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് എനിക്ക് ഉല്‍സവം നഷ്ടപ്പെടുന്നത്.

ബാല്യത്തില്‍ കളിപ്പാട്ടകടയിലെ ചേട്ടന്‍ വെള്ളമാവശ്യപ്പെട്ടാല്‍ ഓടിപ്പോയി എടുത്തുകൊടുക്കും, അതിന് സമ്മാനമായി എനിക്കൊരു ആപ്പിള്‍ ബലൂണ്‍ തരും. അതായിരിക്കും അന്ന് ആദ്യം കിട്ടുന്ന കളിപ്പാട്ടം. ബലൂണുമായി ചിരിച്ച് തിരിച്ച് വീട്ടില്‍ വരുംബോള്‍ ഉമ്മ പത്തോ ഇരുപതോ രൂപയെടുത്തുതരും. അതും കൊണ്ട് വീണ്ടും ഓടും അമ്പലപ്പറമ്പിലേക്ക്. ഇഷ്ടമുള്ളതൊക്കെ വാങ്ങിക്കൂട്ടും.

എന്നിലെ കൗമാരക്കാരന് കളിപ്പാട്ടകാരന് വെള്ളം കൊണ്ടുകൊടുക്കാന്‍ എന്തോ ചമ്മല്‍ അനുഭവപ്പെട്ടു. ആ വര്‍ഷങ്ങളില്‍ കുപ്പിവളക്കടയ്ക്കരികില്‍ കണ്ണുകള്‍ ആരെയോ തേടുന്നുണ്ടായിരുന്നു. കൂട്ടുകാരന്റെ പോളകമ്പനിയുടെ ഞങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ട മതിലില്‍ ഇരുന്ന് അമ്പലത്തിലേക്ക് വരുന്നവരേയും പോകുന്നവരേയും രാജകീയമായി ഞങ്ങള്‍ വീക്ഷിച്ചിരുന്നതിന്റെ സുഖം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്.

****

ഒരുനാള്‍ ഞാന്‍ വീണ്ടും തിരിച്ചെത്തും, അന്ന് ഞാന്‍ ആ കളിപ്പാട്ടകടയുടെ അടുത്ത് പോയി നില്‍ക്കും. ആ കടക്കാരന്‍ ഒരു പാത്രം എനിക്കെടുത്ത് തന്നിട്ട് ചോദിക്കും ' മോന്‍ കുറച്ച് വെള്ളം കൊണ്ടുതരുമോ' ഞാന്‍ ചിരിച്ച് ആ പാത്രം വാങ്ങിച്ച് നേരെ വീട്ടിലേക്കോടും. പൈപ്പിലെ വെള്ളമെടുക്കാതെ കിണറിലെ തണുത്തവെള്ളം അതില്‍ നിറയ്ക്കും. എന്നിട്ട് അത് കളിപ്പാട്ടകടക്കാരന് കൊടുക്കും. അയാള്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിച്ച് ഒരു ആപ്പിള്‍ ബലൂണ്‍ എനിക്ക് തരും. അതുംകൊണ്ട് വീട്ടിലേക്കോടും...

എന്നിലെ യുവാവ് സമ്മതിക്കുമോ എന്നറിയില്ല.

12 comments:

 1. This comment has been removed by the author.

  ReplyDelete
 2. അല്ലെങ്കില്‍ എന്തിനാ ഇമെയില്‍ അയക്കുന്നത് ഇവിടെ തന്നെ എഴുതാല്ലോ... സ്വന്തം ബോളഗ് പോപ്പുലര്‍ ആക്കണമെന്ന അതിമോഹവുമായി പെറ്റ തള്ള പോലും സഹിക്കാത്ത ചില ബ്ലോഗുകളിലൂടെ കടന്നു പോകുമ്പോഴാണ് താങ്കളുടെ തിരിചിലാന്‍ വായിക്കുന്നത് തുറന്നു പറയട്ടെ വളരെ ഇഷ്ടപ്പെട്ടു എനിക്ക് തോന്നിയ ഒരു പ്രത്യേകത എഴുത്തിലെ സത്യസന്ധതയാണ് എഴുതാന്‍ വേണ്ടി എഴുതുന്നത്‌ പോലെ തോന്നിയില്ല എല്ലാ വിധ ആശംസകളും നേരുന്നു ഇനിയും എഴുതൂ സുഹൃത്തേ...!!! ഇതോടൊപ്പം ഷബീരിനെ എന്റെ ബ്ലോഗിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു...അല്ലെങ്കില്‍ എന്തിനാ ഇമെയില്‍ അയക്കുന്നത് ഇവിടെ തന്നെ എഴുതാല്ലോ... സ്വന്തം ബോളഗ് പോപ്പുലര്‍ ആക്കണമെന്ന അതിമോഹവുമായി പെറ്റ തള്ള പോലും സഹിക്കാത്ത ചില ബ്ലോഗുകളിലൂടെ കടന്നു പോകുമ്പോഴാണ് താങ്കളുടെ തിരിചിലാന്‍ വായിക്കുന്നത് തുറന്നു പറയട്ടെ വളരെ ഇഷ്ടപ്പെട്ടു എനിക്ക് തോന്നിയ ഒരു പ്രത്യേകത എഴുത്തിലെ സത്യസന്ധതയാണ് എഴുതാന്‍ വേണ്ടി എഴുതുന്നത്‌ പോലെ തോന്നിയില്ല എല്ലാ വിധ ആശംസകളും നേരുന്നു ഇനിയും എഴുതൂ സുഹൃത്തേ...!!! ഇതോടൊപ്പം ഷബീരിനെ എന്റെ ബ്ലോഗിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു...

  ReplyDelete
 3. ‘തിരിച്ചിലാന്റ്റെ’ ഉത്സവ സ്മരണകള് വായിച്ചപ്പോള് ഒരു വേള ഞാനും എന്റ്റെ ഗ്രാമത്തിലെ പാലക്കല് ക്ഷേത്രത്തിലെ ഉത്സവം ഓര്ത്തുപോയി.
  തറ കളിയാണ് എനിക്ക് ഉത്സവ കാഴ്ചയില് ഇഷ്ടപ്പെട്ടത്. അതില് തന്നെ ‘കുളികന്‘ ആണ് ഏറ്റവും ഇഷ്ടം.

  ReplyDelete
 4. {പല നിറത്തിലുള്ള കുപ്പിവളകളും ആ കുപ്പി വളകള്‍ അണിയാന്‍ പല നിറത്തിലായി വന്നവരും}, ഉത്സവമല്ല മഹോത്സവം

  ബാല്യകാല സ്മരകള്‍ അങ്ങനെ ആണ് , മനസ്സില്‍ മായാതെ വീണ്ടും കിട്ടാന്‍ ആഗ്രഹിക്കുന്നവ

  ReplyDelete
  Replies
  1. niskalangamaya hrdyathinudamakke ethupole eyuthi mattullavare sandoshippikkanaku allahu ningalkk kooduthal kooduthal eyuthan sahayikkatte

   Delete
 5. ഹാ, ഉത്സവകാലം

  ReplyDelete
 6. അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി...

  ReplyDelete
  Replies
  1. ഉത്സവകാലം മാടിവിളിക്കുമ്പോള്‍ വിളി കേള്‍ക്കാന്‍ തയ്യാറായ മനസ്സ് ഒരിക്കലും നഷ്ട്ടപ്പെടാതിരിക്കട്ടെ

   Delete