Monday, May 23, 2011

എന്റെ ആയിഷ..

ഉപ്പ പറഞ്ഞു...
പറങ്കികള്‍ വരുന്നു...
പുരോഗമനത്തിന്‍ നിമിത്തമായ്...

***

ഉമ്മയ്ക്കരികില്‍ ചേര്‍ന്നുറങ്ങിയ ഈ മോളെ,
വാപൊത്തി പറങ്കിപ്പട കൊണ്ടുപോയതോ ഉപ്പാ..
പുരോഗമനം..?

രക്തമൊലിയ്ക്കുമെന്‍ യോനിയില്‍ നോക്കി
ആര്‍ത്തട്ടഹസിച്ചവരോ ഉപ്പാ..
പുരോഗമനത്തിന്‍ നിമിത്തം..?

നീര്‍വറ്റിയൊരെന്‍ കണ്ണുകളില്‍ വാള്‍മുനയമര്‍ത്തി
ഒഴുകിവരും രക്തം കണ്ട് ഉന്മത്തരായവരോ ഉപ്പാ..
ധീര പറങ്കിപ്പട..?

കൊടുംപാതകത്തോടെതിര്‍ത്ത് കാരാഗ്രഹം വാങ്ങിയ
പടയാളികള്‍ക്കിടയിലെ ആ 'മനുഷ്യനോ' ഉപ്പാ..
രാജ്യദ്രോഹി..?

പ്രാണന്‍ വെടിഞ്ഞ് തണുത്ത് മരവിച്ചൊരെന്‍ ശരീരത്തെ
ആര്‍ത്തിയോടെ വീണ്ടും ഭോഗിച്ച ഇവരോ ഉപ്പാ..
നാടിനഭിമാനം‍?

ആര്‍ത്തിയും പരാക്രമവും കഴിഞ്ഞ്
കടലിലേക്കെറിഞ്ഞഞ്ഞൊരെന്‍ മേനിയിലേറ്റൊരാ
സ്രാവിന്‍ പല്ലുകള്‍ക്കെങ്കിലുമേകാനായെനിക്കൊരു സാന്ത്വനം...

*********

കഴിഞ്ഞ ശനിയാഴ്ച്ച ഉച്ചയ്ക്ക് പ്രിയ ബ്ലോഗറായ മന്‍സൂര്‍ ചെറുവാടിയെ ദുബായില്‍ വച്ച് കണ്ടുമുട്ടാനും അല്‍പ്പസമയം അദ്ദേഹത്തോടൊപ്പം ചിലവഴിക്കാനും പറ്റി. കണ്ടുമുട്ടിയ വേളയില്‍ മന്‍സൂര്‍ ചെറുവാടി അദ്ദേഹത്തിന്റെ പിതാവായ 'അബ്ദു ചെറുവാടിയുടെ' ഒരു പുസ്തകം എനിക്ക് സമ്മാനമായി നല്‍കുകയുണ്ടായി. 'യാത്രയിലെ ചില വിചിത്രാനുഭവങ്ങള്‍'. ആദ്യമായാണ് ഒരു പുസ്തകം സമ്മാനമായി ലഭിച്ചത്.

സാധാരണ 250 ല്‍ പരം പേജുകളുള്ള ഒരു പുസ്തകം ലഭിച്ചാല്‍ ഒറ്റയിരിപ്പിന് വായിച്ച് തീര്‍ക്കാന്‍ ശ്രമിക്കാറുള്ള ഞാന്‍ 52 പേജുള്ള ഈ പുസ്തകം ഇതുവരെ വായിച്ച് തീര്‍ത്തിട്ടില്ല. ചിന്തകള്‍ ആദ്യ അദ്ധ്യായത്തില്‍തന്നെ (ലിസ്ബന്‍ ജയിലില്‍ പിറന്ന ആയിഷ) ഉടക്കി നില്‍ക്കുകയായിരുന്നു.

രചയിതാവ് ശ്രീനഗര്‍ യാത്രയ്ക്കിടയില്‍നിന്നും കണ്ടുമുട്ടുന്ന പോര്‍ച്ചുഗീസ് ഗവേഷണ വിദ്ദ്യാര്‍ഥിനിയാണ് പോര്‍ച്ചുഗല്‍സാഹിത്യത്തിലെ നാടോടി വിലാപകാവ്യമായ 'ആയിഷ'യെ പറ്റി പറയുന്നത്. 'ആയിഷ' എന്ന പെണ്‍കുട്ടിയെ പറങ്കിപ്പട മലബാര്‍ തീരത്തെ അധിനിവേശകാലത്ത് പിടിച്ചുകൊണ്ടുപോയി കപ്പലില്‍വച്ച് അതിക്രൂരമായി പീഢനത്തിനിരയാക്കി കൊന്ന് കടലിലേക്കെറിയുകയായിരുന്നു. ഈ പീഢനം കണ്ടുനില്‍ക്കാനാകാതെ പ്രതികരിച്ച ഏക പട്ടാളക്കാരനെ ബന്ദിയാക്കുകയും പിന്നീട് രാജ്യദ്രോഹകുറ്റം ആരോപിച്ച് പോര്‍ച്ചുഗീസിലേക്ക് തിരിച്ചയയ്ക്കുകയും ലിസ്ബന്‍ ജെയിലില്‍ അടയ്ക്കുകയും ചെയ്തു. ആ പട്ടാളക്കാരന്റെ ഏകാന്തമായ തടവറവാസത്തില്‍ പിറന്ന വിലാപ കാവ്യമാണ് 'ആയിഷ'. (രചയിതാവിനെ ഉദ്ധരിച്ച്)

*******

ഒരുപക്ഷേ അധിനിവേശത്തിന്റെ ആദ്യ ഇരകളില്‍ ഒരാളായിരിക്കാം 'ആയിഷ'. അധിനിവേശത്തിന് വിരാമമായിട്ടും ഇന്നും നമ്മള്‍ക്കിടയില്‍ 'ആയിഷമാര്‍' പെരുകികൊണ്ടിരിക്കുന്നു. മറ്റൊരു രാജ്യത്തെ 'മനുഷ്യന്‍' അവള്‍ക്ക് വേണ്ടി ഒരു വിലാപകാവ്യം എഴുതിയപ്പോള്‍ നമ്മള്‍ അവളുടെ ശവത്തെ വീണ്ടും വീണ്ടും ഭോഗിയ്ക്കുകയായിരുന്നു. അവള്‍ക്കുവേണ്ടി വിലാപകാവ്യം രചിക്കാനായില്ലെങ്കിലും, ആയിഷമാരെ ഉണ്ടാക്കികൊണ്ടിരിക്കുന്നവര്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കാനെങ്കിലും നാം ഉണരേണ്ടിയിരിയ്ക്കുന്നു.


69 comments:

 1. ഈ ഒരു വിലാപകാവ്യത്തിനായി എല്ലായിടത്തും തപ്പിനോക്കി. എവിടേയും കാണാന്‍ സാധിച്ചില്ല. ആധികാരികമായ തെളിവുകള്‍ ഇല്ലാതിരുന്നിട്ടും എഴുതാതിരിക്കാന്‍ മനസ്സനുവദിച്ചില്ല, കാരണം ആയിഷ എന്റെ മുത്ത്നബിയുടെ പ്രിയ പത്നിയാണ്, എന്റെ ഉമ്മാമയണ്, എന്റെ പെങ്ങളാണ്... ഇനിയും ഒരു 'ആയിഷ' ഉണ്ടാവാതിരിക്കട്ടെ...

  ReplyDelete
 2. ഷബീര്‍ പരിചയപ്പെടുത്തിയ ഈ പുസ്തകം ഒന്ന് വായിക്കണം എന്നുണ്ട്. വരട്ടെ പുസ്തകം എന്റെ കയ്യില്‍ എത്തും. പോസ്റ്റ് നന്നായി ട്ടോ. ഈ പരിചയപ്പെടുത്തലും.

  ReplyDelete
 3. നന്ദി .. ഷബീര്‍ ഈ പരിചയപ്പെടുതലിനു ....................

  ReplyDelete
 4. ഞങ്ങളുടെ നാട്ടുകാര്‍ ശരിക്കും മനസ്സിലാക്കാതെ പോയ അനുഗ്രഹീതനായ എഴുത്തുകാരനും ചരിത്രകാരനുമായിരുന്നു ശ്രീ അബ്ദു ചെറുവാടി. ചരിത്ര രംഗത്ത് അദ്ദേഹത്തിന്റെ സംഭാവനകള്‍ വളരെ വലുതാണ്.
  ചെറുവാടി സ്കൂളില്‍ വെച്ച് ഞങ്ങളുടെ വന്ദ്യ ഗുരുവായിരുന്ന അദ്ദേഹത്തിന്റെ ക്‍ളാസുകള്‍ ചരിത്രങ്ങളാലും യാത്രാവിവരണങ്ങളാലും സജീവമായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ പത്രമായ ബംഗാള്‍ ഗസറ്റ് മുതല്‍ എല്ലാ പത്രങ്ങളുടെയും ഓരോ കോപ്പി ഒരു ദിവസം സ്കൂളില്‍ കൊണ്‍ടു വന്ന് ഞങ്ങളെ കാണിച്ചത് ഇന്നുമോര്‍ക്കുന്നു.
  എഴുത്തിന്റെ തനിമയാറ്ന്ന മറ്റൊരു ശൈലിയുടെ ഉടമയായിരുന്നു അദ്ദേഹം. മാത്ര്ഭൂമി, ചന്ദ്രിക വാരികകളില്‍ ഒരു കാലത്ത് സജീവ സാന്നിദ്ധ്യമായിരുന്ന അദ്ദെഹം ഞങ്ങളുടെ നാടിനു എന്നും ഒരു അഭിമാനം തന്നെയാണ്‍.
  വളരെ നന്ദി ഈ വിവരണത്തിന്.

  ReplyDelete
 5. ഈ പരിചയപ്പെടുത്തലിന് നന്ദി. ആയിഷ(റ)യെക്കുറിച്ച് എത്ര പറഞ്ഞാലും കേട്ടാലും മതിവരില്ല!
  നന്ദി ഷബീര്‍!!

  ReplyDelete
 6. ഈ വിവരങ്ങള്‍ പകര്‍ന്നുതന്നതിനു നന്ദി

  ReplyDelete
 7. പുതിയ ഒരറിവ് പകര്‍ന്നു തന്ന തിരിച്ചിലാന് നന്ദി...
  ആയിഷമാര്‍ക്ക് നീതിലഭിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു...

  ReplyDelete
 8. ഷബീറിന്റെ പോസ്റ്റുകളില്‍ നിന്നും ഇത് തികച്ചും വ്യത്യസ്തമായിരിക്കുന്നു. നല്ല എഴുത്തില്‍ കൂടി നല്ല പരിചയപ്പെടുത്തല്‍
  ‍... അത് നമ്മുടെ ചെറുവാടിയെ ബന്ധപ്പെടുത്തി ആകുമ്പോള്‍ ഇരട്ടി സന്തോഷം..... ഇവിടെ അടുത്തുള്ള ഞങ്ങള്‍ക്ക് തരാതെ അകലെയുള്ള തിരിച്ചിലാന് ബുക്ക്‌ തന്നതില്‍ പരിഭവവും :-)

  ReplyDelete
 9. തിരിച്ചിലാനേ..പുസ്തകം കിട്ടുവാണെങ്കില്‍ എനിക്കും കൂടിയൊന്നു തന്നേക്കണേ..

  ReplyDelete
 10. ഷബീർ.. വളരെ നല്ലൊരു പരിചയപ്പെടുത്തൽ നല്ല പോസ്റ്റും..

  ReplyDelete
 11. ഇത് എന്താത് തിരിചിലാനെ ?
  വായിച്ചിട്ട് ഒരുമാതിരി ആയിപ്പോയി !
  മനുഷ്യന്‍ ഇങ്ങനെയൊക്കെ ആകാമോ ?!
  പിന്നെ ചെറുവാടി ഇക്കാര്യം വേറെ എവിടെയും പറഞ്ഞിട്ടില്ലല്ലോ എന്നൊരു അതിശയവും !
  നല്ല പോസ്റ്റ്‌ !

  ReplyDelete
 12. ഒരുപക്ഷേ അധിനിവേശത്തിന്റെ ആദ്യ ഇരകളില്‍ ഒരാളായിരിക്കാം 'ആയിഷ'. അധിനിവേശത്തിന് വിരാമമായിട്ടും ഇന്നും നമ്മള്‍ക്കിടയില്‍ 'ആയിഷമാര്‍' പെരുകികൊണ്ടിരിക്കുന്നു. മറ്റൊരു രാജ്യത്തെ 'മനുഷ്യന്‍' അവള്‍ക്ക് വേണ്ടി ഒരു വിലാപകാവ്യം എഴുതിയപ്പോള്‍ നമ്മള്‍ അവളുടെ ശവത്തെ വീണ്ടും വീണ്ടും ഭോഗിയ്ക്കുകയായിരുന്നു. അവള്‍ക്കുവേണ്ടി വിലാപകാവ്യം രചിക്കാനായില്ലെങ്കിലും, ആയിഷമാരെ ഉണ്ടാക്കികൊണ്ടിരിക്കുന്നവര്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കാനെങ്കിലും നാം ഉണരേണ്ടിയിരിയ്ക്
  മറ്റുള്ളതിൽ നിന്നും വേറിട്ട് നിൽക്കുന്ന രചന,അഭിനന്ദനം

  Read more: http://shabeerdxb.blogspot.com/2011/05/blog-post_23.html#ixzz1NAZhBnZo

  ReplyDelete
 13. ഈ പരിജയ പെടുത്തലിനു നന്ദി തിരിചിലാന്‍

  ReplyDelete
 14. ഷബീറെ അവതരണം നന്നായി,,,, വിത്യസ്തമായൊരനുഭവം,,,, ഇതു പോലെ എത്രയോ ആയിഷമാര്‍ പല രൂപത്തില്‍,പല ഭാവത്തില്‍ ഇന്നും ഉണ്ടായികൊണ്ടിരിക്കുന്നുവെന്നത് സത്യം തന്നെയല്ലെ,,,,?
  എന്നിട്ടും നമ്മള്‍ ഉണരുന്നില്ലല്ലൊ,,, തീര്‍ച്ചയായും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമൊരുപാട് അതിക്രമിച്ചിരിക്കുന്നു,,,,,, ഇനിയും ഇതുപോലെയുള്ള ബ്ലോഗുകള്‍ പ്രതീക്ഷിക്കുന്നു,,,

  ReplyDelete
 15. സ്നേഹാദരങ്ങളോടെ ഷബീര്‍, പുസ്തക പരിചയപ്പെടുത്തലിലൂടെ വര്‍ത്തമാന കാലം ആവശ്യപ്പെടുന്ന ദൌത്യത്തെ ഓര്‍മ്മപ്പെടുത്തുന്നു ഈ വരികള്‍.മുത്ത്‌ നബിയുടെ പ്രിയ പത്നി , നമ്മുടെ പ്രിയപ്പെട്ട ഉമ്മ ആയിഷ ബീവി (റ) യുടെ വിശ്വാസത്തിന്റെ കരുത്ത്‌ നമുക്ക് , നമ്മുടെ സഹോദരിമാര്‍ക്ക് തുണയാവട്ടെ...

  ആശംസകള്‍....

  ReplyDelete
 16. പുസ്തക വായിക്കാന്‍ തിടുക്കമായി ഇപ്പോള്‍, ഇപ്പോള്‍ കിട്ടാനില്ലെ ഇത്.
  പരിചയപ്പെടുത്തിയതിനു നന്ദി ഷബീര്‍.

  ReplyDelete
 17. ഷബീര്‍,
  ചരിത്രത്തില്‍ നിന്നും പറിച്ചെടുത്ത ഈ പേജു ഷബീറിന്റെ പക്വമായ എഴുത്തിനെ കൂടുതല്‍ പാകപ്പെടുത്തുന്നു. നന്നായിട്ടുണ്ട്; വളരെയേറെ....

  ReplyDelete
 18. " ആര്‍ക്കുമേ സാന്ത്വനിപ്പിക്കുവാനാവത്തോ -
  രാത്മാവിന്‍., രോദനം പോലെ ....."

  അഭിനന്ദനങള്‍ .. . ഇത്തരം വേറിട്ട അനുഭവങ്ങള്‍ ഈശ്വരന്‍ ഇനിയും താങ്കള്‍ക്ക്‌ നല്‍കട്ടെ..

  ReplyDelete
 19. പുസ്തക പരിചയം നന്നായി.സംഭവം നടന്നതാകാം.കാരണം പട ജയിച്ചാലും തോറ്റാലും പാട് പെണ്ണുങ്ങള്‍ക്കാണല്ലൊ.

  ആയിഷ എന്നു കണ്ടപ്പോള്‍ ഞാന്‍ കരുതി നീ ഉറുമിയെ പൊക്കാന്‍ വരികയാണെന്ന്.എങ്കി നിന്നെ കൊല്ലാനാ ഞാന്‍ വന്നെ.എന്റമ്മോ ഈ ആയിഷ്യെ പറ്റിയാ നമ്മുടെ രാജുമോനും സന്തോഷ് ശിവനും കൂടി സിനിമയെടുത്തത്. കാണാന്‍ വയ്യ .അറുബോറ്.

  ReplyDelete
 20. **
  ഈ ആയിഷ വായിച്ചപ്പോള്‍ ആ 'ആയിഷ'യെ ഓര്‍മ്മവന്നു.
  ഈ ആയിഷ കലക്കി. ഇതില്‍ രക്തക്കറ പറ്റിക്കിടപ്പുണ്ട്.
  ഇനി ആ 'ആയിഷ'യില്‍ നിന്നുള്ള ചില വരികള്‍ ചുമ്മാ എഴുതട്ടെ.

  "ആയിരമായിഷമാരില്‍ പുകയുന്ന
  തീയല ചൂടും വെളിച്ചവും വീശവേ,
  ഈ യുഗത്തിന്റെ വിരല്‍ത്തുമ്പു ഭാവിതന്‍
  മായാത്ത രക്തക്കുറിപ്പെഴുതീടവേ,
  നാളയെ നോക്കി വരണ്ടൊരെന്‍ ചുണ്ടിനാല്‍
  ചൂളംവിളിക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍.."

  (വയലാര്‍ രാമവര്‍മ്മ - ആയിഷ - 1952)


  @@
  വാഴക്കോടന്‍:

  പോസ്റ്റിലെ ആയിഷ ഇസ്ലാമികചരിത്രത്തിലെ ആയിഷ (റ) അല്ല. പോസ്റ്റ്‌ വായിക്കാതെയാണോ കമന്റിട്ടത്! അതോ തെറ്റിദ്ധരിച്ചതോ? രണ്ടായാലും തിരുത്തൂ)

  > KNRN <

  ReplyDelete
 21. നല്ല പരിചയപ്പെടുത്തല്‍. ഈ പുസ്തകം ഇനി എന്നാണാവോ കിട്ടണത്.
  ആദ്യ ഭാഗത്തെ ആ കവിത പോലുള്ള എഴുത്ത് തീരെ ശക്തമല്ല എന്നും തോന്നി.

  ReplyDelete
 22. പ്രിയ വായനക്കാരേ... ആ കവിത(?) 'അബ്ദു ചെറുവാടി'യുടേതാണെന്ന് തെറ്റിധരിയ്ക്കരുത്. അത് ഞാന്‍ തട്ടിക്കൂട്ടിയതാണ്.

  ആയിഷ എന്ന് കേട്ടപ്പോള്‍ മനസ്സില്‍ തോന്നിയ വരികള്‍ കുറിച്ചതാണ്. എന്റെ ആ വിവരക്കേടിന്റെ വിഹിതം ആ അനുഗ്രഹീതനായ എഴുത്തുകാരന് നല്‍കാതിരിക്കൂ...

  ReplyDelete
 23. ആദ്യമായാണ്‌ ഇവിടെ എത്തുന്നത് ഈ കവിതയും , ഈ പരിചയപ്പെടുത്തലും നന്നേ ബോധിച്ചു . കുറെ ചിന്തകള്‍ ഉണര്‍ത്തുന്നു ഈ കവിതയും പരിചയപ്പെടുത്തലും

  ReplyDelete
 24. ഇത് തികച്ചും വ്യത്യസ്തമായിരിക്കുന്നു.

  ReplyDelete
 25. ഒരു അദ്ധ്യായം തന്നെ ഇത്തരത്തിൽ പരിചയപ്പെടുത്താൻ താങ്കൾക്ക് തോന്നിയെങ്കിൽ ആ പുസ്തകം എത്രത്തോളം ചിന്താ‍പരമായിരിക്കുമെന്നു.. ഊഹിച്ചെടുക്കാനാവും..ഷബീർ ആദ്യവരികൾ വല്ലാതെ മനസ്സിൽ തറച്ചു... നമുക്ക് പ്രാർത്ഥിക്കാം ഇങ്ങനെയുള്ള ആയിഷമാരെ ഈ ഭൂമിയിൽ ഇല്ലാതെ ശാന്തിയും സമാധാനവും വിശ്വമാനവീകതയും ഉയർത്തിപ്പിടിക്കുന്ന ഇസ്ലാമിലെ മാതൃകാവനിത ഹസ്രത്ത് ആയിഷ(റ)മാരെ പോലെ അവരുടെ പിൻ ഗാമികളെ പോലുള്ള ദൈവ ഭക്തിയും വിശ്വാസവുമുള്ള മനുഷ്യ സ്നേഹികളെ വളർത്തികൊണ്ടുവരാൻ നമുക്ക് സാധിച്ചാൽ നമുക്ക് ശാന്തിയും സമാധാനവുമായി ജീവിക്കാം അതിനു ദൈവം അനുഗ്രഹിക്കട്ടെ..

  ReplyDelete
 26. This comment has been removed by the author.

  ReplyDelete
 27. ഞാന്‍ കരുതിയത്‌ ആദ്യം കൊടുത്തിരുന്ന കവിത ആ പുസ്തകത്ത്തിലെതാണ് എന്നാണു.ഷബീറിന്റെ മറുപടി വായിച്ചപ്പോഴാണ് അത് സ്വന്തം രചനയാണെന്ന് മനസ്സിലായത്‌. കവിതയെക്കുറിച്ച് അറിയില്ലെങ്കിലും ആ വരികള്‍ നല്ല വായന സമ്മാനിച്ചു.
  ചെരുവാടിയുമായി ബന്ധമുള്ള പരിചയപ്പെടുത്തല്‍ ആയപ്പോള്‍ നമ്മുടെ ഒരു കാര്യം അറിയിച്ച പോലെ അനുഭവപ്പെട്ടു.

  ReplyDelete
 28. .പ്രിയ ഷബീര്‍ ,
  ഇവിടെ എന്തെഴുതണം എന്നെനിക്കറിയില്ല.
  കാരണം ഉപ്പയെ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം ഞാന്‍ വല്ലാതെ സങ്കടപ്പെടും.
  ഷബീറിന്റെ ഈ പോസ്റ്റ്‌ എനിക്ക് പ്രതീക്ഷിക്കാതെ കിട്ടിയ വില പിടിപ്പുള്ള സമ്മാനമായി ഞാന്‍ സ്വീകരിക്കുന്നു. സന്തോഷത്തോടെ.
  പ്രിയപ്പെട്ട വായനക്കാരെ..
  കോഴിക്കോട് പൂര്‍ണ (TBS ) ബുക്സ് പ്രസിദ്ധീകരിച്ച "യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍ " എന്ന യാത്ര വിവരണ കുറിപ്പിലാണ് ആയിഷയെ പറ്റി പറയുന്നത്. ഒരു കാശ്മീര്‍ യാത്രയില്‍ മരിയ എന്ന പോര്‍ച്ചുഗീസ് പെണ്‍കുട്ടി പറഞത്. പോര്‍ച്ചുഗീസ് സാഹിത്യത്തിലെ അറിയപ്പെട്ട ഒരു വിലാപ കാവ്യം ആയി മാറിയത്രെ ഇത്. ഇതിനെ പറ്റി കൂടുതല്‍ അറിയാന്‍ ഉപ്പ കുറെ ശ്രമിച്ചെങ്കിലും നടന്നില്ല. ചരിത്രാന്യോഷകര്‍ക്ക് മുമ്പില്‍ ആയിഷയെ കണ്ടറിയാനുള്ള ഒരു സാധ്യത തേടികൊണ്ടാണ് ആ കുറിപ്പ് അവസാനിക്കുന്നത്.
  ഒപ്പം ഒരു കാര്യം കൂടി നിങ്ങളുടെ പ്രാര്‍ത്ഥനക്കായി പറയട്ടെ.
  ഉപ്പ മരിക്കുന്നതിന്റെ തൊട്ട് മുമ്പ് പൂര്‍ത്തിയാക്കിയ " സുകൃത പൂക്കള്‍ തേടിയുള്ള യാത്രകള്‍ " എന്ന ഗ്രന്ഥം ഉടനെ പബ്ലിഷ് ചെയ്യും. നിങ്ങളുടെ പ്രാര്‍ത്ഥന ഉണ്ടാവുമല്ലോ.
  ഷബീര്‍. ഉപ്പയുടെ ബുക്ക്‌ പരിചയപ്പെടുത്തിയ ഈ മനസ്സിന് ,എന്‍റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു

  ReplyDelete
 29. ആയിശയെപ്പറ്റി കേട്ടിട്ടുണ്ട് ഷബീര്‍.
  ഈ പോസ്റ്റ്‌ വഴി അത് കൂടുതലാളുകളില്‍ എത്തട്ടെ..
  അഭിനന്ദനങ്ങള്‍.

  ReplyDelete
 30. ഷബീര്‍ .. ഈ പരിചയപ്പെടുത്തലിനു നന്ദി അറിയിക്കുന്നു.
  നീ വായിച്ചു കഴിഞ്ഞാല്‍ അത് എനിക്ക് എത്തിച്ചു തരണം എന്ന ചെരുവാടിയുടെ വാക്കു മറക്കണ്ട.

  പിന്നെ തന്റെ ബ്ലോഗിലെവിടെയും ഈ ഗ്രന്ഥകാരനായ പിതാവിനെ പരിചയപ്പെടുത്താത്ത ചെരുവാടിയോടുള്ള പ്രധിഷേധം ഇവിടെ രേഖപ്പെടുത്തുന്നു.

  പിന്നെ തട്ടിക്കൂട്ട് എന്ന് നീ പറഞ്ഞാലും നിന്റെ കവിത നന്നായിട്ടുണ്ട് തിരിചിലാനെ ....
  @ മുല്ല ..
  പറങ്കി കളോട് ധീരതയോടെ പൊരുതിയ അറക്കല്‍ ആയിശയാണ് ഇതെന്ന് ഞാനും സംശയിച്ചു.
  പിന്നെ മുല്ലേ ... ആ സന്തോഷ്‌ ശിവനെയും , പ്രിത്തിരാജിനെയും വെറുതേ വിടൂ... എങ്ങിനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ

  ReplyDelete
 31. ഏതൊരു അതിക്രമത്തിന്‍റെയും നേരിട്ടുള്ള ഇരകള്‍ അവര്‍ സ്ത്രീകളായിരുന്നു. ഈ പുസ്തക പരിചയവും അതിലെ ഒരു കഥാപാത്രം ഒരു കവിതയായി രൂപം പ്രാപിക്കുന്നതും മനോഹരമായി വരഞ്ഞിരിക്കുന്നു.
  ഓരോ ചോദ്യവും വളഞ്ഞു കുത്തി സമൂഹത്തിന്‍റെ വേഗതയെ തടഞ്ഞു നിര്‍ത്തുന്നു. മനോഹരം എന്നൊരാവര്‍ത്തി കൂടെ.

  ചെറുവാടിയുടെ ഉപ്പയെ കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നതായിരിക്കും.

  ReplyDelete
 32. തമ്മില്‍ ഒരിക്കലും കണ്ടിട്ടില്ലെങ്കിലും ഹൃദയം കൊണ്ടും മനസുകൊണ്ടും ഒരുപാട് അടുപ്പം തോന്നിയ ആത്മമിത്രമാണ് എനിക്കു ചെറുവാടി.അദ്ദേഹത്തിന്റെ പിതാവ് അദ്ധ്യാപകനായിരുന്നു എന്നതിനപ്പുറം എനിക്കു കൂടുതലായി അറിയില്ലായിരുന്നു . ഷബീറിന്റെ പോസ്റ്റിലൂടെ ചെറുവാടിയേയും അദ്ദേഹത്തിന്റെ പിതാവിനേയും കൂടുതലായി അറിയാന്‍ കഴിഞ്ഞു. ഈ പരിചയപ്പെടുത്തലിന് നന്ദി ഷബീര്‍.

  ReplyDelete
 33. പുസ്തക പരിചയത്തിനു നന്ദി. ഞാന്‍ അആദ്യം കരുതി ഉറുമി സിനിമയുമായി ബന്ധപ്പെടുത്തി ഉള്ള പോസ്റ്റ്‌ ആണെന്ന്. എന്തായാലും പറങ്കി നാട്ടില്‍ മലയാളി കുട്ടിയുടെ ഓര്‍മ്മയ്ക്ക്‌ ഒരു വിലാപ കാവ്യം ഉണ്ടായത് ‌ അത്ഭുതപ്പെടുത്തുന്നു. ആശംസകള്‍ ഷബീര്‍

  ReplyDelete
 34. ഷബീറിന്‍റെ പതിവ് ശൈലി വിട്ടു മൂന്ന് വ്യക്തികളെ പരാമര്‍ശിച്ച ഈ പോസ്റ്റ്‌ വളരെയേറെ ആകര്‍ഷിക്കുന്നു. ആയിഷയെ പറ്റി അധികം അറിയില്ലായിരുന്നു. ഒന്ന് കൂടി നല്ല വെളിച്ചം കിട്ടി. പിന്നെ അബ്ദു ചെറുവാടി എന്ന നല്ല ഒരു ധിഷണയെ പറ്റിയും വിവരിച്ചതിന് നന്ദി. മന്‍സൂര്‍ ചെറുവാടി എന്ന അനുഗ്രഹീത വ്യക്തിയിലും തന്‍റെ പിതാവിന്‍റെ തൂലികാ പാടവം തിളങ്ങുന്നു എന്നത് വ്യക്തമാണ്. അദ്ദേഹത്തിന്‍റെ പോസ്റ്റുകളില്‍ ഗ്രാമത്തിന്‍റെ അകൃത്രിമമായ ആ നന്മ ആദ്യവായനയില്‍ തന്നെ അവുഭവേദ്യമായിട്ടുണ്ട്.

  ReplyDelete
 35. നിന്റെ കവിത കൊള്ളാടാ..... എനിക്ക് പിടിച്ചു....

  ReplyDelete
 36. മുല്ലപൂമ്പൊടി ഏറ്റ തിരിചിലാന്റെ സൌരഭ്യം ..ദേ

  ചെറുവാടി വന്നു പോയി ...(എന്നെയും വിളിച്ചിരുന്നു ..

  ഒത്തിരി സന്തോഷം തോന്നി )..ഷബീറിന്റെ എഴുത്ത് തന്നെ മാറി. നല്ലൊരു പുസ്തകം കിട്ടി ..ചെറുവാടിയുടെ pithavinodu ulla
  aadaravu koodi ആവും ഷബീറിന്റെ ഈ പോസ്റ്റ്‌ ..കവിത ,പുസ്തക പരിചയം,അവലോകനം ആകെപ്പാടെ തിരിചിലാനെ, പെരുത്ത്‌ ഇഷ്ടം ആയി ...(നീ തങ്കപ്പനല്ലട പൊന്നപ്പന്‍ തന്നെ .പക്ഷെ ആയിഷ മൊത്തം confusion ആയി കേട്ടോ ഇപ്പൊ ...)

  ReplyDelete
 37. ആദ്യം ആയിഷ എന്ന പേരും പറിങ്കികളുടെ വരവും കണ്ടപ്പോള്‍ ഉരുമിയെ കുറിച്ചാണോ എന്ന് ഞാനും സംശയിക്കാതിരുന്നില്ല....
  പിന്നെ എല്ലാം തെളിഞ്ഞു.... നന്നായിട്ടുണ്ട്....

  ReplyDelete
 38. അധ്യാപകനും എഴുത്തുകാരനും ആയ മന്‍സൂര്‍ ചെറുവാടിയുടെ പിതാവിനെ കുറിച്ച് അറിയാം. ഇവിടെ അദ്ധേഹത്തെ സ്മരിച്ചതിന് ശബീരിനു നന്ദി. അധിനിവേശത്തിന്റെ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ "ആയിഷമാര്‍" നിരവധിയുണ്ട്. ഇറാക്കിലെ അമേരിക്കന്‍ അധിനിവേധ സമയത്ത് ഇത്തരത്തില്‍ നിരവധി സ്ത്രീകള്‍ കടുത്ത പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഇപ്പോഴും പല ഭാഗങ്ങളില്‍ അതെല്ലാം നടക്കുന്നു. യുദ്ധങ്ങളില്‍ പരാജയപ്പെട്ട യോദ്ധാക്കളുടെ ഭാര്യമാരെ വരെ വിജയിച്ചവര്‍ "യുദ്ധ മുതല്‍" ആയി ഏറ്റെടുക്കും എന്ന് കേട്ടിട്ടുണ്ട്. കാശ്മീരിലെ അതിര്‍ത്തി പ്രദേശത്ത് സ്ത്രീകള്‍ ഇന്ത്യന്‍ പട്ടാളക്കാളത്തിന്റെ പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ട് എന്ന് ഈയിടെ പ്രശസ്ത സാമൂഹ്യ/ പാരിസ്ഥിതിക പ്രവര്‍ത്ത അരുന്ധതി റോയ്‌ അഭിപ്രായപ്പെട്ടിരിരുന്നു. ഇന്ത്യയിലേക്കുള്ള മുഗളന്മാരുടെ അധിനിവേശ സമയത്തും, യൂറോപ്യന്മാരുടെ വരവിനു ശേഷവും എല്ലാം ഇതുപോലെ നിസ്സഹായര്‍ ആയ സ്ത്രീകള്‍ ക്രൂര പീഡനങ്ങള്‍ക്ക് ഇരയായിട്ടുള്ളതായി ചരിത്രം പറയുന്നു. ഒരു വിധത്തില്‍ പറഞ്ഞാല്‍ അതെല്ലാം ഇന്നും തുടര്‍ന്നുകൊണ്ടും ഇരിക്കുന്നു. അവസാനമില്ലാതെ.... !!

  ReplyDelete
 39. ഒരുപാട് പുതിയ അറിവുകൾ തന്ന ഈ പോസ്റ്റിനു നന്ദി.

  ReplyDelete
 40. ഈ പരിചയപ്പെടുത്തലിനു ഒത്തിരി നന്ദി...
  ആ കവിത 'അബ്ദു ചെറുവാടി'യുടേതാണെന്നാണ് ഞാനും ധരിച്ചത്. ഇത്ര നല്ല വരികളെ വിവരക്കേട് എന്നൊന്നും പറയല്ലേ ഷബീര്‍... :)
  തട്ടിക്കൂട്ടിയതു ഇങ്ങനെയെങ്കില്‍ ശരിക്കും എഴുതിയാല്‍ എന്തായിരിക്കും !!

  @ ചെറുവാടി - " സുകൃത പൂക്കള്‍ തേടിയുള്ള യാത്രകള്‍ "
  എന്ന ഗ്രന്ഥം എത്രയും പെട്ടെന്ന് വായനക്കാരിലേക്ക്
  എത്തിക്കാന്‍ കഴിയട്ടെ... എല്ലാ ആശംസകളും...

  ReplyDelete
 41. ചെറുവാടിയെപ്പോലെ തന്നെ ഉപ്പയും...വാക്കുകള്‍ക്കതീതര്‍...
  തിരിചിലാനെ...ഒരുപാട് നന്ദി...ഒരു നല്ല കൃതിയും, കര്താവിനെയും പരിചയപ്പെടുത്തിയതിന്....

  ReplyDelete
 42. enikkum aadymayi oru book sammanamayi kitiyathu abdu mastarude kayyil ninnanu.

  ReplyDelete
 43. @ ചെറുവാടി: ഉപ്പയുടെ പുസ്തകത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ താങ്കള്‍ തന്നെ വായനക്കാര്‍ക്ക് നല്‍കിയതിന് നന്ദി... ഉപ്പയുടെ പുതിയ ബുക്കിന് എല്ലാ ആശംസകളും നേരുന്നു... സമ്മാനത്തിന് ഞാനും നന്ദി പറയുന്നു...

  ReplyDelete
 44. ഈ നല്ല പോസ്റ്റിനു അഭിനന്ദനങ്ങള്‍ !!!

  ReplyDelete
 45. പ്രിയ വായനക്കാര്‍ക്ക് 'ആയിഷ' എന്ന പേര്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയതായി അറിഞ്ഞു.

  ഉറുമിയില്‍ കണ്ട ആയിഷ:- ഉറുമി എന്ന സിനിമ കാണാന്‍ കഴിഞ്ഞിട്ടില്ല. എന്റെ പ്രിയ സുഹൃത്ത് ശ്രീജിത്ത് കൊണ്ടോട്ടി സിനിമയെ കുറിച്ച് എഴുതിയ നിരൂപണം മാത്രമാണ് ഞാന്‍ വായിച്ചത്. ആ നിരൂപണത്തില്‍ ആയിഷയെ പറ്റി പറയുന്നുമില്ല.

  (കാരണം ആയിഷ എന്റെ മുത്ത്നബിയുടെ പ്രിയ പത്നിയാണ്, എന്റെ ഉമ്മാമയണ്, എന്റെ പെങ്ങളാണ്... ഇനിയും ഒരു 'ആയിഷ' ഉണ്ടാവാതിരിക്കട്ടെ...)

  ഇതാണ് നിങ്ങള്‍ തെറ്റിധരിച്ചതെങ്കില്‍ ഞാന്‍ വിശദമാക്കിതരാം. ആയിഷ (റ) മുഅമിനീങ്ങളുടെ ഉമ്മയാണെന്ന് ജാസ്മികുട്ടി തന്നെ പറഞ്ഞുകഴിഞ്ഞു. ആ ഒരു പേരിലൂടെ ഞാന്‍ ഉദ്ദേശിച്ചത് നന്മ നിറഞ്ഞ സ്ത്രീ സമൂഹത്തെയാണ്.

  പീഢിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികളെ ആയിഷ എന്ന് വിളിച്ചതാണ് പ്രശ്നമെങ്കില്‍ അതിന് ഒന്നും പറയാനില്ല. ആദരിക്കേണ്ടത് വ്യക്തിയെ ആണ്... പേരിനെയല്ല... എന്റെ ഇക്കായുടെ മകളുടെ പേര് ആയിഷ എന്നാണ്, എന്നുകരുതി കുരുത്തക്കേട് കാണിച്ചാല്‍ ഞാന്‍ ആ പേരിനെ ആദരിച്ച് വഴക്ക് പറയാന്‍ പാടില്ല എന്നുണ്ടോ?

  കാര്യങ്ങള്‍ വ്യക്തമായിക്കാണും എന്ന് വിശ്വസിക്കുന്നു...

  ReplyDelete
 46. നന്ദി .. ശബീർ.. ഈ പരിചയപ്പെടുത്തലിനു.... ചെറുവാടിയുടെ പിതാവിനു അല്ലാഹു കരുണ ചെയ്യട്ടേ.... സ്വർഗ്ഗാവകാശികളിൽ ഉൾപ്പെടുത്തട്ടെ... (ആമീൻ)

  താങ്കളുടെ വരികൾ (കവിത) ശരിക്കും വിഷയവുമായി ബന്ധപ്പെട്ടതിനാൽ പോസ്റ്റ് ക്ഉറച്ചു കൂടി ഹൃദ്യമായി...

  ReplyDelete
 47. പോസ്റ്റ് ഇഷ്ടായി... പുസ്തകം പെട്ടന്നു തന്നെ തേടിപ്പിടിച്ച് വായിക്കണം

  ReplyDelete
 48. ആ അനുഗ്രഹീത എഴുത്തുകാരനെ, എഴുത്തുകാരന്റെ സൃഷ്ടിയെ പരിചയപ്പെടുത്തിയതിനു നന്ദി ഷബീറെ...

  നിന്റെ എഴുത്ത് വളരെയെറെ മനോഹരമായി കൊണ്ടിരിക്കുന്നു...

  ചെറുവാടിയോട് ആ പുസ്തകം അയച്ച് തരാന്‍ പറഞ്ഞിട്ടുണ്ട്..

  ReplyDelete
 49. ഈ പരിചയപ്പെടുത്തലിന് നന്ദി.

  ReplyDelete
 50. nice story...shabeerinte kavithayiloode thanne aysha manassileri

  ReplyDelete
 51. ഇഷ്ടായി ഈ പരിചയപ്പെടുത്തല്‍

  ReplyDelete
 52. കവിത നന്നായി ..പ്രേരകമായ വസ്തു എന്തോ അതിന്റ്റെ നിലവാരം തീര്‍ച്ചയായും കവിതിയില്‍ കണ്ടു ..ചെറുവാടി എന്നാ അനുഗ്രഹീത എഴുത്ത് കാരന്റ്റെ ഉപ്പയുടെ ബുക്ക്‌ വായിക്കാനുള്ള ഭാഗ്യം ഉണ്ടായല്ലോ താങ്ങള്‍ക്ക്‌ ..അല്ലാഹുവിനെ സ്തുതിക്കുക ..എനിക്കും തേടി പിടിക്കണം ആ ബുക്ക്‌ ..പ്രാര്‍ത്ഥന എന്നും കൂടെ ഉണ്ട് ചെറുവാടി ഉപ്പാക്ക് വേണ്ടി ന്നന്‍ എന്നെ പ്രാര്‍ത്ഥിച്ചു തുടങ്ങി യിരുന്നു (പോപ്പിന്‍സ് വര്‍ണങ്ങള്‍ എന്നാ താങ്കളുടെ പോസ്റ്റ്‌ വായിച്ചതു മുതല്‍ )..ആ നല്ല മനുഷ്യന് നങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥന എന്നും ഉണ്ടാകും ..കൂടെ ഹ്രദയ സ്പര്‍ശിയായ കവിത സമ്മാനിച്ച എഴുത്ത് കാരനും എല്ലാ ആശംസകളും ..പ്രാര്‍ത്ഥനയോടെ

  ReplyDelete
 53. വായിക്കാന്‍ ഇത്തിരി വൈകിപ്പോയി. പക്ഷെ വായിച്ചത് പണിയായി ഇനി ഇപ്പൊ ആ ബുക്ക്‌ തിരഞ്ഞു തുടങ്ങണം കാരണം ആയിഷ മനസ്സില്‍ കയറിപ്പോയേ... :)

  ആശംസകളോടെ
  http://jenithakavisheshangal.blogspot.com/

  ReplyDelete
 54. വളരെ നല്ല വരികൾ താങ്കൾ എഴുതിയിരിക്കുന്നു. പുസ്തകം പരിചയപ്പെടുത്തിയതിനും നന്ദി..ആശസകൾ… ശ്രീ അബ്ദു ചെറുവാടിയുടെ പുതിയ പുസ്തകം ആയിരമായിരം ആളുകളിലേയ്ക്ക് എത്തിച്ചേരട്ടെ!

  ReplyDelete
 55. നല്ല പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
  ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
  junctionkerala.com ഒന്ന് പോയി നോക്കൂ.
  ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു.

  ReplyDelete
 56. ഇത്രയും നല്ലൊരു പുസ്തകം പരിചയപ്പെടുത്തിയതിന്‌ നന്ദി മാഷേ.
  ആ കവിത വായിച്ചപ്പോൾ ഹൃദയത്തിലേക്കൊരു കാരമുള്ള് കുത്തിയിറക്കിയപോലെ..

  ആശംസകൾ
  satheeshharipad.blogspot.com

  ReplyDelete
 57. പുസ്തക പരിചയത്തിനു നന്ദി.
  www.absarmohamed.blogspot.com

  ReplyDelete
 58. നന്നായിട്ടുണ്ട് ശെബി യെല്ലാവിത ആശംസകളും . സമയം കിട്ടുമ്പോള്‍ ഇതിലൂടെ ഒന്ന് നോക്കി പോകുമല്ലോ ....!

  http://apnaapnamrk.blogspot.com/

  ബൈ റഷീദ് എം ആര്‍ കെ

  ReplyDelete
 59. @ അക്ബര്‍ക്ക: കയ്യില്‍ എത്താതെ എവിടെ പോകാന്‍ ... ആദ്യ കമന്റിന് നന്ദി.. പ്രോത്സാഹനത്തിനും.

  @ അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ: നന്ദി തിരിച്ചും... :)

  @ Shukoor : അബ്ദു ചെറുവാടിയെ കുറിച്ച് കൂടുതല്‍ വായനക്കാരുമായി പങ്കുവച്ചതിന് നന്ദി... :)

  @ വാഴക്കോടന്‍ : നന്ദി..

  @ AFRICAN MALLU : നന്ദി

  @ മഞ്ഞുതുള്ളി: ഞാനും പ്രത്യാശിക്കുന്നു... നന്ദി

  @ ഹാഷിക്ക് : ഹാഷിക്കേ... വെറുതേയാണോ തിരിച്ചിലാനെന്ന് പേര് വച്ചിരിക്കുന്നത്. തിരിച്ചെടുക്കാന്‍ അറിഞ്ഞിട്ടല്ലേ... :) നന്ദി ട്ടോ

  @ ശ്രീക്കുട്ടന്‍: എന്റെ കയ്യിലുണ്ട്.. തീര്‍ച്ചയായും തരാം... തിരിച്ച് തരുമെന്ന് ഉറപ്പില്‍.. :)

  @ Jefu Jailaf : നന്ദി ജെഫു...

  @ pushpamgad kechery: മ്... മനുഷ്യന്‍ ഇങ്ങനെയൊക്കെയാണ്... ചെറുവാടി അത് പറഞ്ഞാല്‍ പൊങ്ങച്ചമാണെന്ന് ചിലര്‍ കരുതിയാലോ.. അതായിരിക്കാം...

  @ shamsudheen perumbatta: നന്ദി

  @ കൊമ്പന്‍: നന്ദി കൊമ്പന്‍... :)

  @ Musthu Kuttippuram: തീര്‍ച്ചയായും... നന്ദി

  @ ഇസ്ഹാഖ് കുന്നക്കാവ്‌ : ആമീന്‍... നന്ദി..

  @ തെച്ചിക്കോടന്‍ : നന്ദി...

  ReplyDelete
 60. @ ഷമീര്‍ തളിക്കുളം: നന്ദി ഷമീര്‍...

  @ Sankar Amarnath: അതെ... നന്ദി..

  @ മുല്ല : മുല്ലേ... ഞാന്‍ ഉറുമി കണ്ടില്ല... ദുബായ് ഫാസ്റ്റ് ലൈഫും ബ്ലോഗ് എഴുത്തും സിനിമ കാണലും എല്ലാം കൂടെ അങ്ങോട്ട് നടക്കുന്നില്ല. നന്ദി ട്ടോ...

  @ K@nn(())raan*കണ്ണൂരാന്‍.!: വരവിനും അഭിപ്രായത്തിനും നന്ദി...

  @ Fousia R : നന്ദി

  @ ഡി.പി.കെ: ആദ്യ വരവിന് നന്ദി... തൃപ്തിപെട്ടതില്‍ സന്തോഷം... വീണ്ടും വരിക..

  @ kARNOr(കാര്‍ന്നോര്) : നന്ദി കാര്‍ന്നോരെ...

  @ ഉമ്മു അമ്മാര്‍ : ആമീന്‍... നന്ദി.. :)

  @ പട്ടേപ്പാടം റാംജി: ചേട്ടാ.. നന്ദി...

  @ mayflowers: അതെ.. എത്തട്ടെ എന്ന് ഞാനും പ്രാര്‍ഥിക്കുന്നു.. നന്ദി ഈ വരവിന്.. :)

  @ ഇ-smile chemmad : ചെറുവാടി എപ്പ പറഞ്ഞ്?.. ഉഡായിപ്പാ?... ഞാന്‍ കേട്ടിട്ടില്ല.. കിട്ടുമ്പോലെ വാങ്ങിക്കോ... നന്ദി..

  നാമൂസ് : നന്ദി... അദ്ദേഹത്തെ കൂടുതല്‍ അറിയാന്‍ തീര്‍ച്ചയായും ശ്രമിക്കുക.

  @ Pradeep Kumar: നന്ദി തിരിച്ചും...

  @ ഏപ്രില്‍ ലില്ലി: അതെ.. എന്നേയും അത്ഭുതപ്പെടുത്തുന്നു. അത് നമ്മള്‍ക്കറിയാന്‍ നിമിത്തമായത് ചെറുവാടിയുടെ ഉപ്പയാകുംബോള്‍ കൂടുതല്‍ സന്തോഷം.

  @ Salam: നന്ദി... രക്തത്തില്‍ കല അടങ്ങിയിട്ടുള്ള ആളാണ് ചെറുവാടിയെന്ന് മനസ്സിലായില്ലേ?... :)

  ReplyDelete
 61. @ ആളവന്‍താന്‍: നന്ദി ഡിയറേ... :)

  @ ente lokam: ഹ..ഹ.. നന്ദി വിന്‍സെന്റ് ഭായ്... കമന്റ് ഒരുപാട് സന്തോഷം നല്‍കുന്നു.

  @ Soul : വായനക്ക് നന്ദി...

  @ ശ്രീജിത്ത്: അതേ ശ്രീ... അത് തുടര്‍ന്നുകൊണ്ടേയിരിക്കും...

  @ അലി: നന്ദി

  @ Lipi Ranju: ഞമ്മളും കോയിക്കോട്ടങ്ങാടീന്നാ കോയാ... വേണ്ട.. വേണ്ട... ഇഷ്ടപെട്ടെന്നറിഞ്ഞതില്‍ സന്തോഷം..

  @ ചാണ്ടിച്ചായന്‍: നന്ദി തിരിച്ചും

  @ shameeraku : ഭാഗ്യവാന്‍... :)

  @ Naushu : നന്ദി

  @ Sameer Thikkodi: ആമീന്‍... നന്ദി..

  @ കിങ്ങിണിക്കുട്ടി: തീര്‍ച്ചയായും വായിക്കൂ... അത്രക്കും നല്ല ഒരു യാത്രാനുഭവമാണ് ആ പുസ്തകം. നന്ദി

  @ റിയാസ് (മിഴിനീര്‍ത്തുള്ളി): നന്ദി റിയാസ് ഭായ്..

  @ ബെഞ്ചാലി: നന്ദി തിരിച്ചും..

  @ കാന്താരി: ആയ്ഷയെ വായനാ ഹൃദയങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നറിയുംബോള്‍ സന്തോഷം. നന്ദി

  @ ajith: അജിത്തേട്ടാ... പെരുത്ത് നന്ദി

  ReplyDelete
 62. @ സൊണറ്റ് : തീര്‍ച്ചയായും അല്ലാഹുവിനെ സ്തുതിക്കുന്നു. അദ്ദേഹത്തിന് വേണ്ടിയുള്ള പ്രാര്‍ഥനയില്‍ ഞാനും പങ്ക് ചേരുന്നു. താങ്കളുടെ അഭിപ്രായത്തിന് നന്ദി...

  @ Jenith Kachappilly : തീര്‍ച്ചയായും ആ ബുക്ക് വാങ്ങിച്ച് വായിക്കൂ... ഒരു വ്യത്യസ്ത അനുഭവമായിരിക്കുമെന്ന് തീര്‍ച്ച. നന്ദി..

  @ തൂവലാൻ: ആമീന്‍... അഭിപ്രായത്തിനും വായനക്കും നന്ദി

  @ Neetha : നന്ദി

  @ Satheesh Haripad: നന്ദി...

  @ Absar: നന്ദി

  @ mrk : നന്ദി...

  ReplyDelete
 63. തേടി വായിക്കാന്‍ ശ്രമിക്കാം. നന്ദി.

  ReplyDelete
 64. നല്ല അറിവ് പകര്‍ന്ന വിവരണത്തിന് നന്ദി,
  പ്രാര്‍ത്ഥിക്കുന്നു.

  ReplyDelete
 65. മറ്റൊരു അയിഷയെ നിങ്ങൾ കാണാതെ പോയി "സാംബശിവന്റെ -അയിഷയെ...........

  ReplyDelete
 66. ചെരുവാടിയുടെ പുതിയ പോസ്റ്റില്‍ ലിങ്ക് കണ്ടു വന്നതാണ്...

  നല്ല വായന ഒരുക്കിയതിനു നന്ദി.. ഈ പരിച്ചയപെടുതലിനും..

  നന്മകള്‍ നേരുന്നു...

  ReplyDelete
 67. തിരിച്ചിലാനേ .............സുഖം തന്നെയല്ലേ ...........ഏതോ ഒരു പോസ്റ്റിൽ കയറി ഇറങ്ങിയത്‌ തിരിചിലാന്റെ മുറ്റത്ത് .........നല്ല ഒരു വായനാനുഭവം ..............ഈ ആയിഷയെ കുറിച്ച് മുന്പെവിടെയോ വായിച്ചു സങ്കടപ്പെട്ടിരുന്നു ഞാൻ .......ആശംസകൾ ..............

  ReplyDelete