Thursday, November 25, 2010

ടീച്ചറിനു പണി കിട്ടി

ഞാന്‍ ഒരു സംഭവമാണെന്ന് സ്വയം വിശ്വസിക്കുന്ന ഒരു ടീച്ചര്‍ ഉണ്ടായിരുന്നു. പേരില്‍ പ്രസക്തിയില്ല. ആ ടീച്ചറിന് ഒരു ഉഗ്ഗ്രന്‍ പണി കിട്ടിയ കാര്യം പറയാം. ഈ പണി ആരും കൊടുത്തതല്ല. സ്വയം ഇരന്നു വാങ്ങിയതാ...

ഡിഗ്രി ഫൈനല്‍ ഇയര്‍ പഠിക്കുന്ന കാലം. ബോയ്സ് ടോയിലറ്റില്‍ പൊരിഞ്ഞ അടി നടക്കുന്നു. ഒരു മഹാന്‍ അവന്റെ ശത്രുവിനെ കുറിച്ച് ടോയിലറ്റ് ചുവരില്‍ അപവാദം എഴുതിവച്ചത് ശത്രു അറിഞ്ഞിരിക്കുന്നു. ശത്രുവിനെ നേരിടാനുള്ള ചങ്കൂറ്റം ഇല്ലാഞിട്ടാണല്ലൊ പാവം അപവാദം തിരഞ്ഞെടുത്തത്. സാമാന്യം തരക്കേടില്ലാതെ തന്നെ കിട്ടി. മെലിഞ്ഞ് ഉണങ്ങിയ പയ്യനാണെങ്കിലും അടി കഴിഞ്ഞപ്പോള്‍ നല്ല ഗ്ലാമറായി. മുഖമൊക്കെ ചുവന്ന് തുടുത്ത്, കുറച്ച് വണ്ണമൊക്കെ കൂടി. തക്ക സമയത്ത് ഞങ്ങളെല്ലാവരും പിടിച്ചുവച്ചില്ലായിരുന്നെങ്കില്‍ അവന്റെ ഗ്ലാമറും, സഹതാപ തരംഗവും കൂടി പരിഗണിച്ച് ഒരു 3 പെണ്‍കുട്ടികള്‍ക്കെങ്കിലും അവനോട് പ്രേമം തോന്നിക്കൂടായ്കയില്ല. തക്ക സമയത്ത് ഞങ്ങള്‍ ഇടപെട്ട് പ്രേമ ദുരന്തത്തില്‍ നിന്നും അവനെ രക്ഷിച്ചു. മാത്രമല്ല ഒരു പ്രേമം കൂടെ താങാനുള്ള ശേഷി ആ ശരീരത്തിന് നഷ്ടമായിരിക്കുന്നു.

ഈ കാര്യം കോളേജില്‍ വലിയ വിവാദമായി. രണ്ടുപേരേയും പ്രിന്‍സിപ്പാള്‍ വിളിപ്പിച്ചു.

ഹും....എന്താ പ്രശ്നം? എന്തിനാ നിങ്ങള്‍ തല്ലുണ്ടാക്കിയത്?

അത് സര്‍... ഇവന്‍ എന്നെ പറ്റി ടോയിലറ്റില്‍ മോശമായി എഴുതിയിട്ടാണ്..

താന്‍ എഴുതിയോടൊ?

ഇല്ല സര്‍... ഞാന്‍ എഴുതിയിട്ടില്ല.

താന്‍ കണ്ടോടൊ ഇവന്‍ എഴുതുന്നത്?

ഇല്ല, പക്ഷെ ഇവനാണ് എഴുതിയതെന്ന് കണ്ട ആള്‍ പറഞ്ഞു.

ആരാടൊ ആ കണ്ട ആള്‍?

സോറി സര്‍, അത് പറയാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്.

ഓഹോ... എന്നാല്‍ നിങ്ങളെ രണ്ടുപേരേയും ക്ലാസില്‍ ഇരുത്താന്‍ എനിക്കും ഇത്തിരി ബുദ്ധിമുട്ടുണ്ട്.

അല്ലേലും ആര്‍ക്കാ ഇത്ര കൊതി? (രണ്ടുപേരും മനസ്സില്‍ പറഞ്ഞു)

അങ്ങനെ അവരുടെ കാര്യം തീരുമാനമായി. രണ്ടുപേരും റെന്റല്‍ പാരന്റ്സിനെ പറ്റി തല പുകഞ്ഞ് ആലോചിക്കുകയായി.

പ്രിന്‍സിയുടെ പൊരിക്കല്‍ കഴിഞ്ഞ സമാധാനത്തോടെ ഇരുവരും നടക്കുംബോള്‍ പുറകില്‍നൊരു വിളി.

ടോ... ഇങ്ങു വന്നേ രണ്ടുപേരും... (ഇതാണ് ഞാന്‍ നേരത്തെ പറഞ്ഞ ടീച്ചര്‍)

എന്താടോ ഇത്? ഒരുമാതിരി ചന്ത പിള്ളാരെ പോലെ... അതെങ്ങനാ... വീട്ടിലെ സംസ്കാരമല്ലെ എവിടെ ചെന്നാലും കാണിക്കുള്ളു.

രണ്ടുപേരും പല്ല് കടിച്ച് അവിടെ നിന്നു. എന്തേലും പറഞ്ഞ് അതിനുള്ള ശിക്ഷ കൂടെ കൂട്ടേണ്ടതില്ലല്ലോ.

ടീച്ചര്‍ തുടങ്ങിയിട്ടേയുള്ളു...

ച്ചെ... നിങ്ങളെപ്പോലുള്ളവര്‍ക്ക് ക്ലാസ്സ് എടുക്കുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു.

ടീച്ചര്‍ ഇവന്‍ എഴുതിയത് പോയൊന്നു വായിച്ച് നോക്ക്. എന്നിട്ട് പറ ഇവനിട്ട് രണ്ടെണ്ണം പൊട്ടിച്ചത് ശരിയാണോ എന്ന്? സഹികെട്ടവന്‍ പറഞ്ഞുപോയി.

ഇതൊരു വെല്ലുവിളിയായിട്ടാണ് ടീച്ചര്‍ക്ക് തോന്നിയത്.

ടീച്ചര്‍ ഇന്നുവരെ കാണിക്കാത്ത സാഹസം കാണിക്കാന്‍ പോകുകയാണ്. ആണ്‍ കുട്ടികളുടെ ടോയിലറ്റില്‍ കയറി തെളിവ് ശേഖരിക്കാന്‍ പോകുന്നു.

ടാ... എല്ലാരും ഒന്നു പുറത്തിറങ്ങിയേ... ടീച്ചര്‍ക്ക് ഒരു സാധനം കാണിച്ച് കൊടുക്കാനുണ്ട്.

എന്തു സാധനമാ അളിയാ കാണിച്ച് കൊടുക്കാന്‍ പോണേ?

പോടൈ... പോടൈ...

മിസ്സ്, കാലിയാക്കിയിട്ടുണ്ട്. കണ്ടോളൂ...

തെല്ല് മസിലുപിടിത്തത്തോടെ ഉള്ളില്‍ കയറിയ ടീച്ചര്‍ പെട്ടെന്ന് കാറ്റൊഴിച്ച ബലൂണ്‍ പോലെയായി.

ഒറ്റ നോട്ടത്തില്‍ തന്നെ ടീച്ചറിന് ഒരു കാര്യം പിടികിട്ടി. തന്നെ എല്ലാ പിള്ളേര്‍ക്കും വലിയ ഇഷ്ടമാണെന്ന്. ശരിയാണ്, ടീച്ചറോടുള്ള ഇഷ്ടം കാരണം ടീച്ചറുടെ പല പോസ്സിലുള്ള ചിത്രങ്ങളാണ് മഹാന്മാര്‍ വരച്ചുവച്ചിരിക്കുന്നത്. M.F. Hussain വരെ നാണിച്ചുപോകും ആ ചിത്രങ്ങള്‍ കണ്ടാല്‍.

ചിത്രങ്ങള്‍ കഴിഞ്ഞാല്‍ ആകര്‍ഷിക്കപ്പെടുന്നത് മഹത് വചനങ്ങളാണ്. സംസ്കൃതത്തിലായതിനാല്‍ പലതും ടീച്ചര്‍ക്ക് മനസ്സിലായില്ലെന്നു തോനുന്നു.
മലയാള സാഹിത്യത്തില്‍ പ്രാവീണ്യം നേടിയവരും അനേകമുണ്ടെന്ന് ടീച്ചര്‍ക്ക് മനസ്സിലായി.

ഏതായാലും ടീച്ചര്‍ അധികം നിന്നില്ല. തലയും താഴ്തികൊണ്ട് സ്റ്റാഫ് റൂമിലേക്ക് പോയി. ഒന്നു ടീച്ചര്‍ക്ക് തീര്‍ച്ചയായിരുന്നു. ആണ്‍കിട്ടികള്‍ക്ക് ലൈഗിക വിദ്ദ്യാഭ്യാസം ആവശ്യമില്ല. അവര്‍ ഒരുപാട് വളര്‍നിരിക്കുന്നു. ഇനി പെണ്‍കുട്ടികളുടെ ടോയിലറ്റില്‍ കയറിയാല്‍ അവര്‍ക്കും ലൈഗിക വിദ്ദ്യാഭ്യാസത്തിന്റെ ആവശ്യമുണ്ടോ എന്നറിയാം. വേണ്ട, അതുകൂടെ താങാന്‍ ടീച്ചര്‍ക്കിപ്പോ വയ്യ.

അതോടെ ടീച്ചര്‍ ഒരു തീരുമാനമെടുത്തു. ഇനി ബോയ്സ് ടോയിലറ്റില്‍ കയറുകപോയ്യീട്ട് ആ ഭാഗത്തേക്ക് നോക്കുക കൂടെയില്ല എന്ന്.....

10 comments:

  1. ഹ ഹ ചൂടുവെള്ളത്തില്‍ വീണ പൂച്ച

    ReplyDelete
  2. അതേ... ഇതു പുളുവല്ല കെട്ടോ..

    ReplyDelete
  3. Vayichu.. Ith sharikkum nadannathano? Aa school nte peronnu paranju tharane.. Melal aa bhagathoode pokilla. Post kollam

    ReplyDelete
  4. നമ്മുടെ സംസ്ക്കാരം അധ:പതിചിരിക്കുന്നു...

    അല്ലേലും ആര്‍ക്കാ ഇത്ര കൊതി? (രണ്ടുപേരും മനസ്സില്‍ പറഞ്ഞു)
    ഹി ഹി.. അവിടം ഞാൻ ചിരിച്ചു പോയി..

    ReplyDelete
  5. ഈ ഒരു മേഘലയിൽ മാത്രം അവാർഡ് പ്രഖ്യാപിച്ചിട്ടില്ലല്ലേ ഇതുവരെ.. (അന്നത്തെ ബ്ളോഗുകൾ ആ ചുമരുകളായിരുന്നു..) :)

    ReplyDelete
  6. കലാകാരന്മാര്‍ ജനിക്കട്ടെ.. ആ ടീച്ചറുടെ തോലികട്ടി അപാരം തന്നെ ..

    ReplyDelete
  7. ടോയ്ലെറ്റില്‍ മാത്രമല്ല, ബോയ്സ് ഹോസ്റ്റലിലും ഇത് തന്നെയാ കഥ...ഞാന്‍ ആദ്യമായി ഫാറൂക്ക് കോളേജ് ഹോസ്റ്റലില്‍ ഒരു കൂട്ടുകാരനെ കാണാന്‍ പോയപ്പോള്‍ വായിച്ച, ഉസ്മാന്‍ എന്ന എന്റെ സുഹൃത്തിന്റെ പേരിനു മുന്നില്‍ എഴുതിയത് എന്നെ കൊന്നാലും ഞാമ്പറയൂല്ല....

    ReplyDelete
  8. അയ്യേ.... ടീച്ചര്‍...

    ReplyDelete