Tuesday, December 28, 2010

എനിക്കെന്തവകാശം

ഞാന്‍ ഒരു സ്വാര്‍ഥനായിരുന്നില്ല. എന്റെ കുടുംബത്തോടും മക്കളോടും ഒപ്പം ജീവിക്കാനാഗ്രഹിച്ചു. അവര്‍ സന്തോഷിക്കുന്നത് കാണാന്‍ ആഗ്രഹിച്ചു. മക്കള്‍ക്ക് നല്ല വിദ്യഭ്യാസം നല്‍കാന്‍ ആഗ്രഹിച്ചു. ഈ ആഗ്രഹങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെട്ടു. മക്കളെല്ലാം പഠിച്ച് വലിയ നിലയിലെത്തി. സന്തോഷം...

പക്ഷെ ജീവിതത്തില്‍ ഞാന്‍ പരാജയപ്പെട്ടുപോയി. കുടുംബം എന്നത് ഭാര്യയിലേക്കും മക്കളിലേക്കും മാത്രമായി ഒതുക്കിയത് ഞാന്‍ ചെയ്ത തെറ്റ്. പ്രായമായ അച്ഛനമ്മമാരെ വീട്ടില്‍ തനിച്ചാക്കി സ്വന്തം സുഖം തേടി പോയത് മറ്റൊരു തെറ്റ്. ഞാന്‍ കാണിച്ചുകൊടുത്ത ജീവിതരീതി എന്റെ മക്കള്‍ അനുകരിച്ചതിനും പഴി അര്‍ഹിക്കുന്നത് ഞാന്‍ തന്നെ.

പ്രിയതമയുടെ കൈ മൂര്‍ധാവില്‍ തലോടുമ്പോള്‍ ഒരു സാന്ത്വനം. നാളെ ആ കൈ ചലിക്കാതെയായാല്‍...?

അതെ... വ്യദ്ധ സദനങ്ങളെ വിമര്‍ശിക്കാന്‍ എനിക്കെന്തവകാശം?

6 comments:

  1. സ്വയം കാരണം കണ്ടെത്തിയല്ലോ കഥാ നായകന്‍

    ReplyDelete
  2. കണ്ടെത്തണ്ടെ...? അപ്പോഴല്ലെ തിരുത്തപെടാന്‍ പറ്റൂ...

    ReplyDelete
  3. ഒടുവിലെ കുറ്റ സമ്മതം അതില്‍ തീര്‍ന്നു എല്ലാം.
    തെറ്റ് ചെയ്യുന്നതിനേക്കാള്‍, അത് മനസിലാക്കുക എന്നതാണ് വലിയ കാര്യം.

    ReplyDelete
  4. വൃദ്ധസദനങ്ങള്‍ ഉണ്ടാവുന്നത് എന്തുകൊണ്ട്?

    ReplyDelete
  5. @ ajith: കല്ല്, മണ്ണ്, പൂഴി, സിമന്റ്, മെറ്റല്‍, മരം... എന്തെങ്കിലും വിട്ടുപോയോ?

    ReplyDelete