
പണികിട്ടിയാശാനേ.. പണികിട്ടി... മോഷണക്കാരുടെ വലയില്‍ എന്റെ ഒരു പോസ്റ്റും പെട്ടിരിയ്ക്കുന്നു എന്ന് www.kubboos.com (നന്ദി)വഴി അറിയാന്‍ കഴിഞ്ഞു. എന്റെ ആദ്യരാത്രി മറ്റൊരാളുടെ ആദ്യരാത്രിയായി മാറിയിരിയ്ക്കുന്നു. എന്തൊരു കഷ്ടം.. എന്തൊരു ലോകം...
ismail ( NOORIYANS) ഇയാളാനദ്ദേഹം.. 'കടവത്തൂര്‍ ദേശം'
പോസ്റ്റ് അവരുടേതാണെന്ന് തെളിയിക്കാനാണെന്നു തോന്നുന്നു ഇങ്ങനെ ഒരു കമന്റും ഇട്ടിരിയ്ക്കുന്നു
'ഇസ്മയില്‍ക്കാ ഈ കഥ കയിഞ്ഞ വര്‍ഷം ഫയസ് ബുക്കില്‍ നിങ്ങള്എഴുതിയപ്പോള് തന്നെ വായിച്ചിരുന്നു നിങ്ങള്‍ ചന്ദ്രിക വരാന്ത പതിപ്പില്‍ എഴുതിയ സൈക്കിള്‍ എന്ന ഒമാനിലെ പ്രവാസികളുടെ കഥ പറഞ്ഞ കഥയും വായിച്ചു ചന്ദ്രികയില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു'
നിങ്ങള്‍ക്കും നോക്കാം...
http://kadavathur.ning.com/profiles/blogs/5204129:BlogPost:21033
വായിക്കണമെംകില് sign up ചെയ്യേണ്ടിവരും
എന്റെ ആദ്യരാത്രി മറ്റൊരാളുടെ ആദ്യരാത്രിയായി മാറിയിരിയ്ക്കുന്നു.
ReplyDeleteഈ കള്ളന്മാരെ കൊണ്ടു തോറ്റു...........
ReplyDeleteമനസ്സിലായില്ലാ
ReplyDeleteലിങ്കെല്ലാം ഓപ്പണ്‍ ആക്കാന്‍ അക്കൌണ്ട് വേണമല്ലേ.
എല്ലാവര്ക്കും അത് സാദ്യമല്ലാ. എനിക്കും പറ്റിയില്ലാ.
ആ പോസ്റ്റുകളുടെ ഒരു സ്ക്രീന്‍ ഷോട്ട് എടുത്തിടൂ
വായിക്കണമെങ്കിൽ സൈൻ അപ്പ് ചെയ്യണം എന്ന അവസ്ഥയുള്ള പല കമ്മ്യൂണിറ്റികളിലേക്ക് കോപ്പിയടിച്ച് ലേഖനങ്ങൾ ഇട്ട് കേമന്മാരായി ഒരുപാട് പേർ തകർക്കുന്നുണ്ട്. കുഴപ്പം എന്താന്ന് വെച്ചാൽ അത്തരം കമ്മ്യൂണിറ്റികളിലെ സ്ഥിരം പോക്കുവരവുകാരിൽ, കുറേക്കൂടെ വിശാലമായ ലോകവുമായി ബന്ധം ഇല്ലാത്ത സാധാരണക്കാരും ഉണ്ട്. അതുകൊണ്ട് ശരിയായ ഒറിജിനൽ ആർട്ടിക്കൾ അവരൊന്നും കാണില്ലെന്ന് കോപ്പിയടി പാർട്ടികൾക്ക് ഉറപ്പാണ്.
ReplyDeleteനല്ലതാണല്ലോ കട്ടുകൊണ്ട് പോകുന്നത്. അതുകൊണ്ട് കോപ്പി അടിക്കപ്പെട്ടത്തിൽ അഭിമാനിക്കാം. അഭിനന്ദനങ്ങൾ :)
ismail chemmad : പിന്നല്ലാണ്ടെ...
ReplyDeleteഹാഷിം: സ്ക്രീന്‍ ഷോട്ട് എടുത്തിട്ടിട്ടുണ്ട്...
നിരക്ഷരൻ: നന്ദി...
നീരു പറഞ്ഞപോലെ കട്ടതില്‍ തങ്കള്‍ക്ക് അഭിമാനിക്കാം...
ReplyDeletethank you hashim
ReplyDeleteഅങ്ങനെ നിനക്കും പേരും പെരുമയും ഒക്കെ ആയി ഇല്ലേ?
ReplyDeleteഹ..ഹ... എന്നെക്കൊണ്ട് ഞാന്‍ തോറ്റു ഹാഷികേ...
ReplyDeleteഎനിക്കു അസൂയ തോന്നുന്നു... നീ പ്രശസ്തനായതിൽ.
ReplyDelete"ഫാഗ്യവാന്"
ReplyDeleteഹ..ഹ... എന്റെ കഥ മോഷണം പോയതിന് എന്നെ അഭിനന്ദിയ്ക്കുന്നു... താങ്ക്യൂ.. താങ്ക്യൂ...
ReplyDeleteഒരു കഥയല്ലേ മോഷ്ടിച്ചുള്ളു?
ReplyDeleteഅജിത് ഭായീ... എനിയ്ക്ക് പരാതിയൊന്നും ഇല്ല. പക്ഷേ ആരാ ഇതിന്റെ യഥാര്‍ത്ഥ അവകാശി എന്ന് ചോദിച്ച് ഒരു മെയില്‍ കിട്ടിയപ്പോള്‍ കുറച്ച് വിഷമായി. അത്രേ ഉള്ളൂ...
ReplyDeleteഈ കഥ എനിക്കും അഞ്ചോളം പേർ മൈൽ വഴി അയച്ചു കൈമാറി വന്നതാകാം.. അപ്പോഒരാൾക്ക് ഞാൻ താങ്കളുടെ ബ്ലോഗ് ലിങ്ക് അയച്ചു കൊടുത്തു... ഇപ്പോ താങ്കളും അറിയപ്പെട്ട ആളായി അല്ലെ അതിനും വേണം ഒരു ഫാഗ്യം.. ഞമ്മളെ പോസ്റ്റൊന്നും ആരും അടിച്ചുമാറ്റുന്നില്ലല്ലോ... സമാധാനിക്കൂ..
ReplyDeleteഎന്ത് ചെയ്യാനാ. കഥ തുടരും.
ReplyDeleteഅങിനെ താങ്കളും അന്ഗ്ഗീകരിക്കപെട്ടു....
ReplyDeleteനീയും പുലിയായല്ലേ .....
ReplyDeleteഹാ..... നമ്മടെ മാവും പൂക്കും ....
thaankalkku abhimaanikkaam ...
ReplyDeleteഇത്തരം മോഷണം പതിവാക്കിയവരെ എല്ലാം പിടിച്ച് ഒരു ലിസ്റ്റുണ്ടാക്കി ഒരു പോസ്റ്റിലിട്ട് ബൂലോകത്തിന് സമർപ്പിക്കണം.. അല്ലെങ്കിൽ നിർത്തട്ടെ ഇത്തരം പോസ്റ്റുകൾ......
ReplyDeleteഷബീർ താങ്കൾ ആശങ്കപ്പെടേണ്ട. കട്ടുകൊണ്ടുപോയി തലയിലേറ്റി നടക്കാൻ പറ്റുന്നതല്ല കലയും സാഹിത്യവും.
താങ്കൾ മുന്നോട്ടു പോവുക....
എല്ലാ ആശംസകളും!
ഉമ്മു അമ്മാര്‍: ഹ..ഹ... താങ്ക്യൂ....
ReplyDeleteചെറുവാടി: അതെ... കഥ തുടര്‍ന്നുകൊണ്ടേയിരിയ്ക്കും
ഷമീര്‍ തളിക്കുളം: താങ്ക്യൂ.... താങ്ക്യൂ....
Naushu: തീര്‍ച്ചയായും പൂക്കും... താങ്ക്യൂ....
Sameer Thikkodi : നന്ദി....
മുഹമ്മദ്കുഞ്ഞി വണ്ടൂര്‍: നന്ദി സ്നേഹിതാ...
ReplyDeleteപ്രിയപ്പെട്ട മോഷ്ടാക്കളോട്:
ReplyDelete'മോഷണം ഒരു കലയാണ് ' എന്ന ആപ്തവാക്യം പ്രായോഗികമാക്കുന്ന രീതിയില്‍ മാത്രം മോഷണം നടത്തുക. മോഷണ മുതല്‍ പിടിക്കപ്പെട്ടാലും പറഞ്ഞു നില്ക്കാന് വേണ്ടിയെങ്കിലും അവയില്‍ നിങ്ങളുടെ വകയായി വല്ലതും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ചുരുങ്ങിയത് തലക്കെട്ടെങ്കിലും മാറ്റാന്‍ ശ്രദ്ധിക്കുക.
- പലപ്പോഴായി മോഷണത്തിന് ഇരയായ മറ്റൊരു ഇര.
@ശ്രദ്ധേയന്‍: hahaha.. athu correct
ReplyDeleteബൂലോക കള്ളന്മാര്!
ReplyDeleteഞാനന്നേ പറഞ്ഞില്ലേ?... അങ്ങനെ തിരഞ്ഞു പിടിച്ചാണ് അന്നിവിടെ എത്തീതും. അതു പോലെ കോപ്പിയടി വീരന്മാരെപ്പറ്റി അറിയുന്നവര്‍ ആളെ തിരഞ്ഞു കണ്ടുപിടിക്കും... അല്ലാത്തവര്‍ ഈ വീരന്മാരാണെഴുതീന്നു വിചാരിക്കും.
ReplyDeleteമോഷ്ടിക്കപ്പെടുക എന്നതും ഒരമ്ഗീകാരമാണ്.
ReplyDeleteസന്തോഷിക്കൂ.
എന്തു ചെയ്യാം, ഷബീറേ!
ReplyDeleteഎന്നെ ആരും ഒന്നു പ്രശസ്തനാക്കുന്നില്ല.
അസൂയ വരുന്നു!
ഷബീറിന്റെ രചന നേരത്തെ വായിച്ചിരുന്നു
ReplyDeleteമോഷണപ്പെട്ടി ഒന്ന് കാണാമെന്നു വിചാരിച്ചു
പോയപ്പം അവിടെ മുടിഞ്ഞ സെക്യൂരിറ്റി
കട്ടാല്‍ ഇങ്ങിനെ വേണം സൂക്ഷിക്കാന്‍!
@ബൈജുവചനം : ശരിയാ.. ഭൂലോക കള്ളന്മാര്...
ReplyDelete@Sranj : മ്മ്... ശരിയാ...
@ തെച്ചിക്കോടന്: തീര്‍ച്ചയായും.. സന്തോഷിക്കുന്നു...
@ jayanEvoor: ഹ..ഹ... നിങ്ങളൊക്കെ ഇനി എങ്ങോട്ട് പ്രശസ്തനാവാനാ... ഇപ്പോതന്നെ പ്രശസ്തനല്ലേ...
@ MT Manaf: നന്ദി... ശരിയാ... കക്കാന്‍ പഠിച്ചാല്‍ നിക്കാന്‍ പഠിക്കണം
ഞാന്‍ മുമ്പ് പറഞ്ഞിരുന്നില്ലേ... ഈ കഥ എനിക്ക് നൂറു ഇമെയില്‍ എങ്കിലും വന്നിട്ടുണ്ടാകും. അയച്ചവരൊക്കെ കഥാ കൃത്തുക്കള്‍. അന്വേഷിച്ചപ്പോഴാണ് ആളെ കിട്ടിയത്.
ReplyDeleteപോസ്റ്റുകള്‍ മോഷണം പോകാതിരിക്കാനായി ബ്ലോഗുകള്‍ക്ക് കാവലിന് സെക്യൂരിറ്റിയെ നിര്‍ത്താന്‍ പറ്റില്ലല്ലോ, അതുകൊണ്ട് എന്റെ അഭിപ്രായത്തില്‍ ചോര നീരാക്കി ഉറക്കമിളച്ച് ഇരുന്നെഴുതിയ പോസ്റ്റുകള്‍ മോഷണം പോവതിരിക്കാനായി ഈ anti virus പോലെ ബ്ലോഗുകള്‍ക്ക് വേണ്ടി ഒരു anti theft സംവിധാനം വരേണ്ടിയിരിക്കുന്നു. ദൈവമേ... അതുവരെ എന്റെ പോസ്റ്റുകളേയും നീ കാത്തോളണേ...!!!
ReplyDeleteregards
http://jenithakavisheshangal.blogspot.com/
കടവത്തൂര്‍ ദേശത്ത് പോയി നോക്കി ...അവിടെ ആദ്യ രാത്രി കാണാന്‍ പറ്റിയില്ല.രാത്രി പുലര്‍ന്നു പോയോ .അവന് അത് മുക്കിയോ .അതല്ല എനിക്ക് കാണാന്‍ പറ്റാനിട്ടാണോ?ഏതായാലും പല നാള് കള്ളന് ഒരു നാള് പിടിക്കും ..
ReplyDeleteപിന്നെ ഞാനും തിരിചിലാന്റെ http://shabeerdxb.blogspot.com/2011/03/blog-post_01.html ഈ ലിങ്ക് ഫേസ് ബോക്കില്‍ പോസ്റ്റ് ചെയ്തിരുന്നു .അതിനെ ക്രെഡിറ്റ് എനിക്ക് എടുക്കാനല്ല കേട്ടോ .തിരിചിലാനെ കൂടുതല്‍ ആള്കാര് തിരിച്ചറിയട്ടെ എന്ന് കരുതിയാണ് .അത് കണ്ടിട്ട് കുറെ പേര് തിരിചിലാനില് കയറി നോക്കിയിട്ടുണ്ട് ......
ബൂലോകത്തും കള്ളന്മാരുടെ ശല്യമോ?
ReplyDeleteഗൂര്‍ഖയെ വേണോ?
ഈ പോസ്റ്റ് എനിക്കും കിട്ടിയിരുന്നു മെയില്‍ വഴി....
ReplyDeleteഏതായാലും പ്രശക്തിയില് അഭിമാനിക്കൂ :)
പോസ്റ്റ് നന്നായിരുന്നു കേട്ടോ :)
@ Shukoor : അന്വേഷിച്ച് കണ്ടെത്തിയതിന് നന്ദി...
ReplyDelete@ Jenith Kachappilly : anti thief സമ്വിധാനം വേണ്ടിവരും. ഹ.. ഹ..
@ sidhique parakkal: സിദ്ദിക് ഭായി.. ഫേസ്ബുകില്‍ ലിങ്ക് കൊടുത്തതിന് നന്ദി. അത് മോഷണമാണെന്ന് ആരും പറയില്ല. എന്റെ രചന കൂടുതല്‍ പേരിലെത്തിക്കാന്‍ തങ്കളും സഹായിച്ചു. കൂടുതല്‍ പേര് എന്നെ അറിഞ്ഞു. നന്ദി താങ്കളുടെ contribution ന്.
@ mayflowers: മിക്കവാറും വേണ്ടിവരും...
@ ഹരിപ്രിയ: താങ്ക്യൂ... താങ്ക്യൂ...
പുതിയതായി വല്ലതും മോഷ്ടിച്ചോ അയാള്‍
ReplyDeleteപാവം വിട്ടേക്കൂ ....
ReplyDeleteഷബീ റെ...നിന്റെ ആവനാഴിയില്‍ തൊടാതെ വെച്ച
ഒരു പാട് അമ്പുകളില്ലേ?
സുഹൃത്തെ,മോഷണം എന്നത് ബൂലോകത്തെ ഒരു സാധാരണ സംഭവമായിക്കഴിഞ്ഞു. എന്റെ "റോസാപ്പൂക്കളിലെ"ഒരു കഥ ഇത് പോലെ രണ്ടു ബ്ലോഗുകളിലാണ് കിടക്കുന്നത്. അതിനെതിരായി ഞാന്‍ ഒരു പോസ്റ്റെഴുതിയതിന്റെ ഫലമായി ധാരാളം പേര് പറഞ്ഞാലറക്കുന്ന അശ്ലീലം പറഞ്ഞിട്ടും ആള്‍ക്കൊരു കുലുക്കവുമില്ല.അവന്റെ ബ്ലോഗില്‍ കുറച്ചു ഹിറ്റ് കിട്ടി,അവനത്രയും കാശുമായി എന്നത് മാത്രം മിച്ചം അത് ഇപ്പോഴും അതെ പോലെ തന്നെ അവിടെ കിടക്കുന്നു.രണ്ടു കള്ളന്മാരും ഒരാളാനെന്നാണ് എനിക്ക് തോന്നുന്നത്.രണ്ടും പോസ്റ്റ് ചെയ്തിരിക്കുന്ന ദിവസം ഒന്നാണ്.രണ്ടാമത്തെ ബ്ലോഗില്‍ കിടക്കുന്നത് ഞാന്‍ വീണ്ടും കുറച്ചു ദിവസം കഴിഞ്ഞാണ് അറിഞ്ഞത്.രണ്ടാമത്തെ സംഭവത്തില്‍ ഞാന്‍ ഒന്നും മിണ്ടാനും പോയില്ല.ബ്ലോഗുകള്‍ മോഷ്ടിക്കപ്പെടും എന്ന അറിവ് ഒരു ശീലമായിരിക്കുന്നു.
ReplyDeleteഈ കഥ ഇന്ന് "കൂട്ടത്തിന്റെ" ഹോം പേജില്‍ വേറൊരാള് പോസ്റ്റു ചെയ്തതായി കിടപ്പുണ്ട്.ഞാന്‍ അത് വഴിയാണ് ഇവിടെ വന്നത്
ഈ ലിങ്ക് നോക്കൂ
http://www.koottam.com/profiles/blogs/784240:BlogPost:28274222
ഈ ആദ്യ രാത്രി പോസ്റ്റ് ഗൂഗിള്‍ ബസില്‍ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ആരോ എടുത്തു ചാര്തിയായിരുന്നു. അത് താങ്കളുടെ സൃഷ്ടി ആണെന്ന് അറിഞ്ഞില്ല. പണ്ട് ഞാന്‍ എഴുതിയ "അവതാര്‍ കോളനി" എന്നാ ലേഖനം ഇത് പോലെ കുറെ പേര് അടിച്ചോണ്ട് പോയതാ. അതിനു ശേഷമാണ് എന്റെ ബ്ലോഗിലെ ചില കഥകള്‍ ഞാന്‍ പി ഡി എഫ് ആകിയത്. പി ഡി എഫ് ഇല് വാട്ടര്മാര്കില് സ്വന്തം പേര് കൊടുത്തിട്ട് അത് എന്ക്രിപ്ട്ടു ചെയ്താല്‍ ആര്‍കും മോഷ്ടിക്കാന്‍ ആവില്ല. കഥയുടെ ഇന്റ്രോ ബ്ലോഗില്‍ എഴുതിയതിനു ശേഷം പി ഡി എഫ് ബ്ലോഗില്‍ അപ്ലോഡ് ചെയ്താല്‍ മതി. പിന്നീട് പി ഡി എഫ് ഒക്കെ തുറന്നു വായിക്കാന്‍ ബുദ്ധിമുട്ടാണ് എന്ന് വായനക്കാര്‍ പറഞ്ഞപ്പോ ആണ് ഞാന്‍ എന്റെ ബ്ലോഗ് കോപ്പി റൈറ്റ് ആക്കിയത്
ReplyDeleteaashamsakal..........
ReplyDelete