താങ്കളുടെ മൊബൈല്‍ നമ്പര്‍ തരൂ...
055......... ഞാന്‍ ഒട്ടും ആലോചിക്കതെ കൊടുത്തു.
കൊടുത്തതിന് ശേഷമാണ് ഞാന്‍ കാര്യം അന്വേഷിച്ചത്. എഴുത്തിന്റെ നിലവാരം കൊണ്ട് അഭിപ്രായം നേരിട്ട് പറയാനാകുമോ എന്നൊരു പേടി ഉണ്ടായിരുന്നു.
ഞാന്‍ ദുബായില്‍ വരുന്നു. ഒരു ചെറിയ ബിസിനസ് ട്രിപ്പ്. അധികം സമയം ഉണ്ടാവില്ല. എനിക്ക് താങ്കളെ ഒന്ന് കാണണം. കൂട്ടത്തില്‍ അവിടെ ഉള്ള മറ്റു ബ്ലോഗര്‍മാരെയും കാണണമെന്നുണ്ട്. സമയം അനുവദിക്കുന്നെങ്കില്‍ കാണാം.
പടച്ചോനെ, സന്തോഷം ഉണ്ട് പക്ഷേ തട്ടുപൊളിപ്പന്‍ നമ്പറുകളുമായി ഭൂ ലോകത്ത് തിരിഞ്ഞ്കളിക്കുന്ന തിരിച്ചിലാന് എങ്ങനെ സംസാരിക്കും മൂപ്പരോട്? വെത്യസ്തമായ ശൈലിയും, ഏവരേയും പ്രോത്സാഹിപ്പിക്കാന്‍ ഒരു മടിയും കാണിക്കാത്ത ഈ തത്വജ്ഞാനിയുടെ മുന്പില് ഞാന്‍ എങ്ങനെ പിടിച്ച് നില്ക്കും. ഏതായാലും വരുന്നിടത്ത് വച്ച് കാണാം എന്ന് തീരുമാനിച്ചു.
ഓഫീസില്‍ ഇരിക്കുമ്പോൾ പതിനൊന്ന് മണിയോട്കൂടി ഒരു കോള്‍ വന്നു,
ഷബീര്‍ ആണോ?അതെ...
തിരക്കിലാണോ?..
അല്ല, .......... ആളാണോ?
അതെ...
എപ്പൊ എത്തി ദുബായില്‍?ഇന്നലെ രത്രി..
ആഹ...
ഞാന്‍ പ്രതീക്ഷിച്ചത് ഷബീറിന്റേത് ഒരു സോഫ്റ്റ് സൗണ്ട് ആണെന്നാ... ഇത് വല്ല്യ ആള്‍ക്കാരെ സൗണ്ട് പോലുണ്ടല്ലോ..
ഞാന്‍ ചിരിച്ചു... വൈകിട്ട് കാണാം എന്ന് തീരുമാനിച്ചു.
എന്റെ സൗണ്ടിനെ പറ്റി കേട്ട കമന്റ് മനസ്സില്‍ കുരുങ്ങി, മൂപ്പരുടെ കമന്റുകള്‍ പോലെ വ്യത്യസ്ഥമായ എന്റെ സൗണ്ടിനെ പറ്റിയുള്ള കമന്റും. ഉടനെ ഞാന്‍ ഒരു sms അയച്ചു.
"ഇക്കാ... സൗണ്ട് മാത്രേ വലുതുള്ളൂ. 5.5 അടി ഉയരത്തിലുള്ള ഒരു ഉരുപ്പിടിയാണ് ഞാൻ . കാണുമ്പോൽ ചിരിക്കരുതേ പ്ലീസ്..
പറഞ്ഞത്പോലെ വൈകിട്ട് റാഷിദിയ മെട്രോ സ്റ്റേഷനില്‍ വച്ച് കണ്ടുമുട്ടി. ആദ്യമായി ജീവനോടെ ഇതാ ഒരു ബ്ലോഗര്‍ എന്റെ മുന്നില്‍. ഞാനാദ്യം കണ്‍കുളിര്‍ക്കെ ഒന്ന് നോക്കി. ജീവിതത്തില്‍ ആദ്യമായിട്ട് കാണുന്നതല്ലേ... മൂപ്പരെ കണ്ടപ്പോള്‍ ആദ്യം എനിക്ക് തോന്നിയത് നേരെ യോഗക്ലാസ്സില്‍ പോയി ചേര്‍ന്നാലോ എന്നാണ്. ഇപ്പോള്‍ നിങ്ങള്‍ക്ക് ആളെ പിടി കിട്ടിയല്ലേ...? അതെ ഇസ്മായീല്‍ കുറുമ്പടി (തണല്‍). ഒരു കുറുമ്പും ഇല്ലാത്ത കുറുമ്പടിയെയാണ് ഞാന്‍ കണ്ടത്. തത്വജ്ഞാനത്തെ പറ്റി ചിന്തിച്ചത് തെന്നെ വെറുതെ ആയിപ്പോയി. ഒരു സാധാരണക്കാരന്, നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ 'തനി നാടന്‍' തന്നെ. ഇയാളെങ്ങനെ ഇങ്ങനെയൊക്കെ എഴുതുന്നു എന്ന് ഞാന്‍ അതിശയപ്പെട്ടു.
ഫോട്ടോ ഇടാന്‍ താല്പര്യമുണ്ടായിട്ടല്ല, അഥവാ നിങ്ങള്‍ വിശ്വസിച്ചില്ലെങ്കിലോ എന്ന് കരുതിയിട്ടാണ് ഈ ചെയ്യുന്നത് ഞാന്‍ എന്നോട് തന്നെ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണെന്നിക്കു നന്നായി അറിയാം . എന്റെ ഗ്ലാമറിനേല്‍ക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും ഈ ഫോട്ടോ എന്നും എനിക്കറിയാം.
പിന്നീട് ഞങ്ങള്‍ മെട്രോ ട്രൈനില്‍ കയറി നേരെ പോയത് 'Mall of the Emirates' ലേക്കാണ്. അവിടെ വച്ച് കുറുമ്പടിയുടെ സഹോദരനെ കണ്ടുമുട്ടി. ഭക്ഷണം കഴിക്കാന്‍ വേണ്ടി റെസ്റ്റോറെന്റില്‍ കയറി. മൂപ്പര് നമ്മളെ അഥിതിയല്ലേ.. അതുകൊണ്ട് ഫുള്‍ ഓര്‍ഡര്‍ എന്റെ വക (ഓര്‍ഡര്‍ മാത്രം). ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് 'ബേബി ചിക്കിനെ' പറ്റി സംസാരം വന്നത്. അപ്പൊത്തന്നെ 'സുല്‍ഫീക്കര്‍' (പുറംലോകം) ഭായിയെ ഓര്മ വന്നു. പുള്ളിയുമായും ഫോണില്‍ സംസാരിച്ചു. ആ ഒരു മീറ്റില്‍നിന്നും മറ്റൊരു മീറ്റിലേക്കുള്ള വഴിയൊരുങ്ങി.
നീണ്ട മൂന്നര മണിക്കൂര്‍ നേരത്തെ കൂടിക്കാഴ്ച്ചക്ക് ശേഷം ഞങ്ങല്‍ പിരിഞ്ഞു. പിരിയുമ്പോള്‍ കുറുമ്പടിയുടെ കണ്ണില്‍നിന്നും ഒരു തുള്ളി കണ്ണുനീര് പൊഴിഞ്ഞു. എങ്ങനെ പൊഴിയാതിരിക്കും. അജ്ജാതി തീറ്റയല്ലായിരുന്നോ...
****
ശനിയാഴ്ച്ച സുല്‍ഫിക്കയേയും കണ്ടു. മൂപ്പര് എന്റെ താമസസ്ഥലത്ത് വന്നു, ആ സമയം എനിക്ക് ഓര്‍മ്മ വന്നത് 'കഥ പറയുമ്പോൾ എന്ന സിനിമയിലെ ശ്രീനിവാസന്റെ ഡയലോഗാണ്. 'അശോക് രാജ്.. അവസാനം നീ എന്റെ കൂരയിലും വന്നു'. 'തിരിച്ചിലാന്റെ കട്ടില്' എന്നും പറഞ്ഞ് മൂപ്പരും എന്റെ കട്ടിലില്‍ കയറി ഇരുന്നു. മൂപ്പരും ഇപ്പറഞ്ഞപോലെ വെച്ചുകെട്ടലുകള്‍ ഒന്നുംതന്നെ ഇല്ലാത്ത തനി നാടന്‍. എഴുത്തിലൂടെ നമ്മളെ അമ്പരപ്പിക്കുന്നവരല്ല നേരിട്ട് കാണുമ്പോൾ. ഇവരുടെ മുന്നില്‍ പിടിച്ച് നില്ക്കാന് ഞാന്‍ വായിച്ചത് എല്ലാം വെറുതെ ആയി.

ആശ്ചര്യമെന്ന് പറയട്ടെ, ഞങ്ങള്‍ രണ്ടുപേരും സംസാരിച്ച കാര്യത്തില്‍ അടുത്ത ദിവസം (തുഞ്ചന്‍ ബ്ലോഗ് മീറ്റ് നടന്ന) തന്നെ ഫേസ്ബുക്കിലെ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ ഒരു ചര്‍ച്ച നടക്കുകയുണ്ടായി. അതിന്റെ ഫലമയി ദുബായിലും ഒരു ബ്ലോഗ് മീറ്റ് നടത്തുന്നതിന്റെ അടുത്ത് എത്തിയിരിക്കുകയാണ് ഞങ്ങള്‍. ഇതുവരെ നല്ല ഒരു പ്രതികരണമാണ് ഞങ്ങളുടെ ഈ ഉദ്ദ്യമത്തിന് ലഭിച്ചിട്ടുള്ളത്.
വായനയിലൂടെ അടുത്തറിഞ്ഞവര്‍ നേരില്‍ കാണുമ്പോൾ ഉള്ള സുഖം ഒന്ന് വേറെ തന്നെയാണ്. നമ്മളെ കരയിച്ചവരെ ചന്തിക്ക് നല്ല നുള്ള് (പിച്ച്) കൊടുത്ത് 'ഇനി മേലാല്‍ കരയിപ്പിക്കാന്‍ ഇങ്ങോട്ട് വര്യോ?' എന്നും, ചിരിപ്പിച്ചവരെ പുറത്തടിച്ചിട്ട് 'കള്ള ഹമ്ക്കേ... അന്നെക്കൊണ്ട് മന്ഷ്യന് ചിരിച്ച് ചിരിച്ച് മട്ത്ത്ക്ക്ണ്” എന്നക്കെ ചോദിച്ചും പറഞ്ഞും ചിരിക്കാന്‍ എന്ത് രസമായിരിക്കും, അല്ലേ?...
ഡേറ്റ് ഫിക്സ് ചെയ്തതിന് ശേഷം അറിയിക്കുന്നതായിരിക്കും. പങ്കെടുക്കാന്‍ കഴിയുന്നവര്‍ പങ്കെടുക്കുക. അല്ലാത്തവര്‍ പ്രാര്‍ഥിക്കുക.
കൂടുതല്‍ അറിയാന്‍ ഇവിടെ വരുക.
യു ഏ ഇ ബ്ലോഗേര്‍സ് മീറ്റിനു അരങ്ങൊരുങ്ങുന്നു....ബന്ധപ്പെടുക