Tuesday, October 4, 2011

നാട്ടുവിശേഷം

പാമ്പ്, തേള്‍, ആയിരം കാലന്‍, തേരട്ട, പുഴു, ഒച്ച്, കൊതുക്,പൂച്ച, പട്ടി, എലി, തൊരോന്‍ പിന്നെ പേരറിയാത്ത പലതരം ജീവികളോടുമൊപ്പം കഴിച്ചുകൂട്ടിയ ഒരു അവധിക്കാലം. കുറേകാലം വീട് അടഞ്ഞുകിടന്നതിനാല്‍ ഇവര്‍ക്കെല്ലാം വീടിന്റെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് കിട്ടിയതുപോലെയാണ് അവരുടെ നടപ്പ്. വീടിനകത്തും പുറത്തും ഇവന്മാരുടെ വിളയാട്ടമായിരുന്നു. തേരട്ട, ഒച്ച്, പുഴു, കൊതുക് എന്നിവര്‍ വീടിനകത്ത് എപ്പോഴും കയറിവരാന്‍ അവകാശമുള്ളവര്‍ . ഞാന്‍ സധൈര്യം നേരിട്ടത് തേരട്ടയെമാത്രമായിരുന്നു. അവനെ കാണുംബോള്‍ ഞാന്‍ ഒരു നിമിഷം മെസ്സിയാകും. മെല്ലെ തട്ടി തട്ടി കോലായില്‍ കൊണ്ടുവന്ന് ബെക്കാമിനെ മനസ്സില്‍ ധ്യാനിച്ച് ഒറ്റ കിക്ക്.

മഴ തിമിര്‍ത്തുപെയ്യുന്ന ഒരു വൈകുന്നേരം

പുഴുവായിരുന്നു എന്നെ ഏറ്റവും ഭയപ്പെടുത്തിയത്. പലതരം നിറങ്ങളിലും വലിപ്പത്തിലുമുള്ള പുഴുക്കള്‍. അവയെ കണ്ടാല്‍ തന്നെ മേലാകെ ചൊറിയാന്‍ തുടങ്ങും. ഇടക്കിടെ വീടിനകത്തുനിനും അലര്‍ച്ച കേട്ടാല്‍ ഊഹിക്കാം അവിടെ ഒരു പുഴുവിന് സമാധി ഒരുക്കാന്‍ സമയമായെന്ന്. ഒച്ചാണ് മറ്റൊരു പ്രശ്നക്കാരന്‍. വെള്ളത്തിന്റെ ടാപ്പിന്റെ മുകളിലും മറ്റും മിക്കപ്പോഴും ഉണ്ടാകുന്ന അവയെ തൊട്ടാല്‍ മട്ടണ്‍ബിരിയാണി കഴിച്ച് കൈ സോപ്പിട്ട് കഴുകാത്തപോലെയാണ്. ഭയങ്കര വഴുവഴുപ്പ്.

ഈ ജീവികളെല്ലാംകൂടെ എന്നെ ഒരു ക്രൂരനാക്കി. കുറേ പുഴുക്കള്‍, കൊതുകുകള്‍, തേളുകള്‍, ഒരു ചെറിയ പാമ്പ് എന്നിവയെല്ലാം എന്റെ ക്രൂരതയില്‍ ജീവന്‍ വെടിഞ്ഞു. ഒരു പാമ്പിനെ കൂടെ കൊല്ലാന്‍ അവസരം കിട്ടിയെങ്കിലും ഞാന്‍ വടിയെടുക്കാന്‍ ഓടിയ സമയം ഉപ്പ പാമ്പിനെ എറിഞ്ഞുവീഴ്ത്തിക്കളഞ്ഞു. എറിഞ്ഞുവീഴ്ത്താന്‍ ഞാന്‍ പണ്ടേ മിടുക്കനാണെങ്കിലും കുറച്ചുദിവസമായി ഏറ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. അതിനിടവരുത്തിയ സാഹചര്യം പറയാം.

ഒരുദിവസം അനുവാദമില്ലാതെ കോലായിലെ കസേരയില്‍ കയറിയിരുന്ന പൂച്ചയുടെ പിന്നാലെ കല്ലുമായി ഓടി സര്‍വ്വശകതിയുമെടുത്ത് എറിഞ്ഞപ്പോഴാണ് അന്നുവരെ തുറന്നിടാത്ത ജനവാതില്‍ അന്ന് തുറന്നിട്ടത് കാണുന്നത്. പിന്നെ ഒരു ഉഗ്ര ശബ്ദവും, വീട്ടിലുള്ളവരെല്ലാം സെക്കന്‍ഡുകള്‍ക്കുള്ളില്‍ ശബ്ദം കേട്ട സ്ഥലത്ത് എത്തുകയും ചെയ്തു.

'യ്യെന്താ കാട്ട്യത്?'... ഉമ്മയുടെ ചോദ്യം

'പൂച്ചനെ എറിഞ്ഞതാണ്...'

'ഇങ്ങനാ പൂച്ചനെ എറിയല്?'

'ഇങ്ങളോടാരാ ആ ജനാല തൊറന്നിടാന്‍ പറഞ്ഞത്?'

'ഞാനല്ല, അന്റെ പെണ്ണ്ങ്ങളാ തൊറന്നിട്ടത്, ഓളോടെന്നെ ചോദിച്ചേക്ക്'

പെണ്ണിനെ കണ്ണുരുട്ടി നോക്കിയപ്പോള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു

'എന്നിട്ട് പൂച്ച എങ്ങട്ടേ പോയി?'

'സോറി.. പൂച്ചന്റെ അഡ്രസ് വാങ്ങാന്‍ മറന്നുപോയി, ഇനി കാണുംബോള്‍ വാങ്ങിച്ചുവെക്കാം... പോരെ?'

'വെറ്തേ വര്‍ത്താനം പറയാന്‍ നിക്കാണ്ടെ ഉപ്പ വന്ന് കാണുന്നതിന് മുന്നെ ആ ഗ്ലാസ് മാറ്റാന്‍ നോക്ക്'... ഉമ്മയുടെ ഓര്‍ഡര്‍

'വൈനേരാവുംബളേക്കും ഞാന്‍ ഗ്ലാസ് മാറ്റി തന്നിരിക്കും.. പോരെ?'

ഉമ്മ ഒന്ന് ആക്കി മൂളി അകത്തോട്ട് പോയി, അതിനു പുറകെ ആക്കി ചിരിച്ചുകൊണ്ട് പെണ്ണും...

അടുത്ത നിമിഷം എന്റെ നെഞ്ചത്താണ് വണ്ടിയുടെ ഹോണ്‍ അടിച്ചത്. ഉപ്പ ഇത്ര പെട്ടെന്ന് വന്നോ... ഓടിപ്പോയി ഗേറ്റ് തുറന്നുകൊടുത്തു. വണ്ടി അകത്ത് കയറിയ ശേഷം ഗേറ്റ് അടച്ച് ഉപ്പയുടെ അടുത്തേക്ക് പോയപ്പോള്‍ മൂപ്പര്‍ ചോദിച്ചു

'എന്തേ?... ഇന്ന് വല്ലാത്ത സ്നേഹം?'

'ഒന്നുല്ല്യ'

'അന്ന് വണ്ടി തട്ടിച്ച് കൊണ്ടന്നപ്പളും അനക്ക് ഇതേ മുഖായിരുന്നല്ലോ?'

'വണ്ട്യാവുംമ്പൊ തട്ടും മുട്ടുക്കൊ ചെയ്യുംന്ന് ഉപ്പന്നല്ലെ പറഞ്ഞത്?'

'അയിന് ഞാനൊന്നും പറഞ്ഞീല്ല്യല്ലോ'

'ഉപ്പാ... ഞമ്മളെ കൊലായീല് എപ്പളും പൂച്ച കേറി ഇരിക്ക്ണ്ണ്ട്'

'എറിഞ്ഞ് പായിപ്പിച്ചൂടെ അനക്ക്?'

'ഇവടെ വെരി' എന്നും പറഞ്ഞ് ഉപ്പയെ ഗ്ലാസ് പൊട്ടിയ ജനാലക്കരികിലേക്ക് കൊണ്ടുപോയി.

'ഇതെന്താ പറ്റ്യത്?'

'ഇങ്ങള് പറഞ്ഞപോലെ പൂച്ചനെ എറിഞ്ഞതാണ്'

'അപ്പൊ ഇതാണ് ഇന്നത്തെ സോപ്പിടലിന് കാരണം, സാരല്ല്യ, പൊട്ട്യ ഗ്ലാസൊക്കെ ഔട്ന്ന് എട്ത്ത് മാറ്റിക്കാള. എന്നിട്ട് ഒരു പണിക്കാരനെ വിളിച്ച് അതങ്ങാട്ട് മാറ്റിക്കാള'

'ഐക്കോട്ടെ'

പിന്നീട് പണിക്കാരെ കിട്ടാന്‍ വേണ്ടിയുള്ള ഫോണ്‍ വിളിയായിരുന്നു. എവിടെ കിട്ട്ണ് പണിക്കാരെ?

ഒരു ദിവസം കൊണ്ട് ഗ്ലാസ് മാറ്റാമെന്ന് വാകുകൊടുത്തിട്ട് മാറ്റിയത് ഒരാഴ്ച് കഴിഞ്ഞാണ്. അന്നുമുതല്‍ ഞാന്‍ പൂച്ചകളെ സ്നേഹിക്കാന്‍ പഠിക്കുകയായിരുന്നു.
****

നിറഞ്ഞുകവിഞ്ഞൊഴുകുന്ന അച്ഛന്‍കുളം

അച്ഛന്‍കുളത്തില്‍ വെള്ളം തെറുപ്പിച്ച് കളിക്കുന്ന വെല്ല്യുപ്പയും കൊച്ചുമോനും

നമ്മുടെ റോഡുകള്‍:‌-
നാട്ടില്‍ കാര്‍ഷിക മെഖല തഴച്ച് വളരുകയാണ്. കൃഷിയിടങ്ങള്‍ മണ്ണിട്ട് തൂര്‍ക്കുംബോള്‍ എവിടെയാണ് കൃഷി ചെയ്യുക എന്ന് നിങ്ങള്‍ സംശയം പ്രകടിപ്പിച്ചേക്കാം. ഒരു സംശയവും വേണ്ട. റോഡിലാണ് ഇപ്പോള്‍ കൃഷി തകൃതിയായി നടക്കുന്നത്. വാഴ നടല്‍, മാവിന്‍ തൈ നടല്‍ എന്നീ കൃഷികളാണ് ഇപ്പോള്‍ കൂടുതലായും. അടുത്ത മഴക്കാലംകൂടെ ഇതേസ്തിതി തുടര്‍ന്നാല്‍ കേരളത്തിലെ കിലോമീറ്റക്കുകളോളം വരുന്ന റോഡുകളില്‍ നെല്‍കൃഷിയിറക്കാമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

പിന്നെ നമ്മുടെ റോഡുകൊണ്ടുള്ള മറ്റൊരുഗുണം മുസ്ലിം വിഭാഗത്തില്പെട്ട ആള്‍ക്കാര്‍ വാഹനാപകടത്തില്‍ മരിക്കുകയാണെങ്കില്‍ റോഡില്‍തന്നെ ഖബറടക്കം നടത്താനുള്ള സൗകര്യമുണ്ട് എന്നുള്ളതാണ്‍. (ഞാനപ്പളേ പറഞ്ഞതല്ലേ ഞമ്മളെ ആള്‍ക്കാര് മന്ത്രി ആയാലെ ഞമ്മക്ക് ഗുണൊള്ളൂന്ന്, ഇപ്പൊ കണ്ടീലെ?)
ബേക്കല്‍ കോട്ടയ്ക്ക് മുകളില്‍നിന്നും എടുത്ത ഫോട്ടോ

ഇവിടെ പണ്ട് പടയാളികള്‍ രാജ്യത്തെ കാക്കാന്‍ ഉറക്കമൊഴിച്ച് കാവല്‍ നിന്നിരിക്കണം...

ബേക്കല്‍കോട്ടക്ക് മുകളില്‍നിന്നുമുള്ള മനോഹരമായ കാഴ്ച്

മലപ്പുറം കോട്ടക്കുന്നിനുമുകളില്‍നിന്നും

മലപ്പുറം കോട്ടക്കുന്നിനുമുകളില്‍നിന്നുമുള്ള കാഴ്ച്

ബേക്കല്‍കോട്ടയിലേക്കുള്ള യാത്ര രസകരമായിരുന്നു. 195 കിലോമീറ്റര്‍ മൂന്നര നാല് മണിക്കൂറുകള്‍ കൊണ്ട് എത്തേണ്ടസ്ഥാനത്ത് റോഡിന്റെ പരിതാപകരമായ അവസ്ഥ കാരണം ആറ് മണിക്കൂറെടുത്തു. ബേക്കല്‍കോട്ടയെല്ലാം വിശാലമായി കണ്ട് തിരിച്ച് വരുംഴേക്കും റമളാന്‍മാസം പിറന്നിരുന്നു. രാത്രി വീട്ടിലെത്തി വണ്ടിയില്‍നിന്നിറങ്ങിയപ്പോഴേക്കും ബേക്കല്‍ കണ്ടുവരുന്ന എന്റെ ബേക്കെല്ല് ഒരു വഴിക്കായിരുന്നു. PWD റോഡ് നന്നാക്കിതരുന്നില്ലെങ്കിലും ഈ റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഒരു 'കൊട്ടന്‍ചുക്കാദി' തൈലമെങ്കിലും നല്‍കാന്‍ സൗമനസ്യം കാണിക്കേണ്ടതാണ്‍.

64 comments:

 1. കുറേ നാളുകള്‍ക്ക് ശേഷം വീണ്ടുമൊരു പോസ്റ്റ്. തെറ്റുകളുണ്ടെങ്കില്‍ ദയവായി തിരുത്തി തരുക.

  ReplyDelete
 2. കലക്കീടാ മച്ചൂ കലക്കി.
  ആദ്യഭാഗം വായിച്ചുഞാന്‍ തലകീഴായി ബെഡ്ഢില്‍ മലര്‍ന്നടിച്ചു വീണു പല്ല്പോയെന്നാ തോന്നണെ. സാരല്യ. തല്ക്കാലം ഞാന്‍ എന്തേലുംവെച്ച് അട്ജസ്റ്റ് ചെയ്തോളാം.

  ReplyDelete
 3. PWD റോഡ് നന്നാക്കിതരുന്നില്ലെങ്കിലും ഈ റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഒരു 'കൊട്ടന്‍ചുക്കാദി' തൈലമെങ്കിലും നല്‍കാന്‍ സൗമനസ്യം കാണിക്കേണ്ടതാണ്‍.

  hahahaha

  ReplyDelete
 4. ഹ ഹ പുച്ചയെ എപ്പോഴും സ്നേഹിക്കണം ചില പഴമക്കാര്‍ പറയുന്നത് കേട്ടുട്ടുണ്ട് പുച്ചയാണ് പോലും സ്വര്‍ഗത്തിന്റെ വാതില്‍തുറന്നുതരുന്നത് എന്നൊക്കെ(ചുമ്മാ പുളുവാ)നല്ല ഫോട്ടോസ്
  NB:ഒന്ന് എത്തി നോക്കണേ
  http://rakponnus.blogspot.com/2011/10/blog-post.html?showComment=1317675284932#c8036191410880500204 ഒരു പുതിയ പോസ്റ്റുണ്ട് ..

  ReplyDelete
 5. പോസ്റ്റ്‌ കലക്കി തിരിചിലാനെ... ഫോട്ടോകളും,,
  ആട്ടെ , ഏതാ കാമറ ?

  ReplyDelete
 6. പെണ്ണുകെട്ടി ഗള്‍ഫില്‍തിരിച്ചുവന്ന രോഷം മുഴുവന്‍ മറ്റുള്ളവരുടെ മേല്‍ തീര്‍ക്കാന്‍ തെറി പറയുകയാണെന്നാ ആദ്യവരികള്‍ വായിച്ചപ്പോ തോന്നിയത്!
  ബേക്കല്‍ കാണാന്‍ പോയി ബേക്കെല്ല് പോയി എന്നോ? വിവാഹം കഴിഞ്ഞപ്പോള്‍ അത് കാണാതായി എന്നാണല്ലോ കേട്ടത്!

  പോസ്റ്റ്‌ കലക്കിതിരിച്ചു തിരിചിലാനേ ..നര്‍മ്മം കൊണ്ടാറാട്ട് .
  പക്ഷെ ഇത് രണ്ടു ഭാഗമായി പോസ്റാമായിരുന്നു എന്നാ എന്റെ അഭിപ്രായം.
  തിരിച്ചിലാന്റെ തിരിച്ചുവരവിനു സ്വാഗതം.

  ReplyDelete
 7. സത്യത്തില്‍ ഈ പോസ്റ്റ്‌ പൂച്ചക്ക് വേണ്ടി സമര്‍പ്പിക്കണം.

  ഫോട്ടോ കലക്കി ..പോസ്റ്റും

  ReplyDelete
 8. ഗൃഹാതുരത്വം ഉണര്‍ത്തുന്ന നല്ല ജഗലന്‍ പോസ്റ്റ്‌ ... ഇനിയും എഴുതൂ ... ഇനിയും വരാം

  ReplyDelete
 9. അത് പിന്നെ തിരിച്ചിലാനേ തെറ്റുകളുണ്ടായില്ലെങ്കിലല്ലെ അത്ഭുതപ്പെടാനുള്ളൂ.... അതങ്ങനെ തന്നെയാ.... ഞാൻ തിരിച്ചെത്തിയപ്പോൾ കുറുമ്പടി മൂപ്പരെ പഴയ പോസ്റ്റ് എനിക്ക് വായിക്കാൻ തന്നിരുന്നു, ഇതിപ്പൊ അങ്ങിനെയൊന്നുൻടാവൂലാ.... പിന്നെ എന്തൊക്കെ വിശേഷം?? വിശേഷം??? അറിയിക്കനേ... വിട്ടുകളയല്ലേ... കല്ല്യാണ ചോർ തിന്നാനുള്ള യോഗമുണ്ടായില്ല, ഇനിപ്പൊ മുടികളച്ചിലിന്റേതെങ്കിലും....ഹിഹിഹി

  ReplyDelete
 10. അനുഭവിച്ചതും , ഇനി അനുഭവിക്കാന്‍ ഉള്ളതും ഒക്കെ പോന്നോട്ടെ
  നന്നായി ..........
  എന്നാലും ...................തമ്മില്‍ കണ്ടില്ലല്ലോ ????????

  ReplyDelete
 11. എങ്ങനണ്ട് പുതിയ ഗൾഫ്? പഴയതും പുതിയതും ഒന്ന് താരതമ്യം ചെയ്തുള്ള പുതിയ ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു... പിന്നെ തിരിച്ചിലാത്തിക്കും കൂടെ ഒരു ബ്ലോഗ് അങ്ങട്ട് ഉണ്ടാക്കി കൊടുക്ക്...

  ReplyDelete
 12. ഞാന്‍ വിചാരിക്കയായിരുന്നൂ..ഈ തിരിച്ചിലാന്‍ എന്തെ ഒരു പോസ്റ്റൊന്നും ഇടുന്നില്ലാ എന്ന്.
  റോഡിന്റെ കാര്യം പറഞ്ഞാലും പറഞ്ഞാലും തീരാത്ത മെഗാ പരമ്പരയാണ്.ഇതിനിടെ കണ്ടക്ടര്‍ പറയുകയാ നിങ്ങള്‍ക്ക്‌ വീഗാ ലാന്‍ഡില്‍ പോയ പോലത്തെ സുഖമല്ലേ ബസ്സില്‍ കിടന്നാടുക വഴി കിട്ടുന്നതെന്ന്.

  ReplyDelete
 13. ആദ്യമായിട്ടാണ് ഇവിടെ ....നല്ല പോസ്റ്റ്‌ ..ഒരു നൊസ്റ്റാള്‍ജിയ ....എല്ലാ നന്മകളും നേരുന്നു ഹൃദയ പൂര്‍വം ഒരു കുഞ്ഞു മയില്‍പീലി

  ReplyDelete
 14. ശരിക്കും രസിച്ചു.
  തിരിച്ചിലാന്റെ തിരിച്ചുവരവില്‍ പറഞ്ഞ ഈ തിരിച്ചറിവ്. അപ്പം പിന്നെ കാണാംട്ടോ ഇന്റെ കുട്ട്യേ....!!!

  {നിന്റെ പൊണ്ടാട്ടി ആള് തമാശക്കാരിയാ അല്ലെ..?}

  ReplyDelete
 15. ഷബീര്‍ ,
  അപ്പോള്‍ അഭ്യാസം തുടങ്ങി അല്ലേ
  പോരട്ടെ ബേക്കലും മലപ്പുറവും മ്മടെ കൊയിക്കോടും നാടും വീടും നാട്ടാരും തുടങ്ങി എല്ലാം പറയൂ.
  നന്നായിട്ടുണ്ട് തുടക്കം .

  ReplyDelete
 16. "പാമ്പ്, തേള്‍, ആയിരം കാലന്‍, തേരട്ട, പുഴു, ഒച്ച്, കൊതുക്,പൂച്ച, പട്ടി, എലി, തൊരോന്‍ പിന്നെ പേരറിയാത്ത പലതരം ജീവികളോടുമൊപ്പം കഴിച്ചുകൂട്ടിയ ഒരു അവധിക്കാലം..." ഒന്ന് ഞെട്ടി..കല്യാണം കഴിഞ്ഞിട്ടുണ്ടെന്നു തുടര്‍ വായനയില്‍ മനസ്സിലായി :-) ബേക്കലില്‍ പോയി ബേക്കെല്ല് പോയ കഥ രസായിട്ടുണ്ട്..ഫോട്ടോസും കൊള്ളാം.

  ReplyDelete
 17. നിങ്ങ പറഞ്ഞപോലെ ചെറിയ പണികൾക്കൊന്നും ആളെ കിട്ടാത്തതുകൊണ്ട് ഇപ്രാവശ്യം കൊറേ കാർപെന്ററി മേസനറി റ്റൂൾസ് വാങ്ങിക്കൊണ്ട് പോയിരുന്നു.. പല പണികളും ആരുടേം സഹായമില്ലാതെ ചെയ്യാനും പറ്റി. ഇത്തിരി സമയം കൂടുതൽ വേണ്ടിവരൂന്നേയുള്ളു..

  ReplyDelete
 18. നാട്ടില്‍ പോയ ഒരനുഭവം ഉണ്ടാക്കുന്ന നല്ല പോസ്റ്റ്‌

  ReplyDelete
 19. പുതിയാപ്ല ഇങ്ങു എത്തിയോ ?തിരിചിലാതി ബ്ലോഗ് പൂട്ടി സീല്‍ വെചെന്നും കണ്ണൂര് മീറ്റിന്റെ അന്നു വീട്ടില്‍ പൂട്ടി ഇട്ടെന്നും
  ഒക്കെ ഞാന്‍ ഇവിടെ പാട്ടാക്കി കേട്ടോ..ഹ..ഹ...

  പൂച്ചയും bakel കോട്ടയും ഒന്നിച്ചു കണ്ടപ്പോള്‍ നാടിന്റെ 'സുന്ദരം' ആയ മുഖം വീണ്ടും ഓടിയെത്തി..മെയ്‌ ഫ്ലവര്‍ പറഞ്ഞ പോലെ വീഗ ലാന്‍ഡ്‌ ആട്ടം പോലെ ഒന്നെടുതാല്‍ രണ്ടു ഫ്രീ കിട്ടുന്ന റോഡും നാടും അങ്ങനെ അങ്ങ് മറക്കാന്‍
  പറ്റില്ലല്ലോ...ആശംസകള്‍...

  ReplyDelete
 20. തിരിച്ചിലാനും വന്നു ഹൊ
  ആശംസകള്‍

  ReplyDelete
 21. ഒരു തിരിചിലാന്‍ പലവക സ്റ്റൈല്‍ .......... കലക്കീട്ടോ

  ReplyDelete
 22. പോസ്റ്റ്‌ കലക്കിയിട്ടുണ്ട്. ബഷീര്‍ സ്റ്റൈലില്‍ പാറ്റ, കൂറ, തേള്‍ പാമ്പ്... ഇതെല്ലാം ഉണ്ടായിട്ടും ആ വീട്ടില്‍ തന്നെ കഴിഞ്ഞല്ലോ... എന്താ ഒരു ധൈര്യം. പിന്നേ പൂച്ചയെ കല്ലെറിഞ്ഞ കാര്യം ഇങ്ങനെ പരസ്യമായി പറയണ്ട. വല്ല മൃഗസ്നേഹികളും വാളെടുക്കും.
  തിരിചിലാന്റെ തിരിച്ചു വരവിനു ഹൃദ്യമായ സ്വാഗതം.

  ReplyDelete
 23. നാടിന്റെ പുതിയ മുഖം സരസമായി പറഞ്ഞു.
  ആശംസകള്‍

  ReplyDelete
 24. അങ്ങിനെ ഒരു ഹണിമൂണ്‍ ട്രിപ്പും കഴിഞ്ഞു തിരിച്ചെത്തി, അല്ലെ?
  ആശംസകള്‍.

  ReplyDelete
 25. ഫോട്ടോസ് നന്നായിട്ടുണ്ട് ......പൂച്ച കഥ കൊള്ളാംട്ടോ ........പിന്നേ PWD റോഡു കേരളത്തില്‍ മൊത്തത്തില്‍ ഇങ്ങനാണ് ......

  ReplyDelete
 26. 'പുതിയ തിരച്ചിലാന്റെ., പുതിയ പോസ്റ്റ്!!!' അധികം താമസിയാതെ വരും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു.അതു വരുകയും ഉഷാറായി അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. തമാശക്ക് കുറച്ചുകൂടി ഡപ്ത് വന്ന പോലെയുണ്ട്.... ഇനി ഒന്ന് കലക്കിമറിക്കാം അല്ലെ.....

  ReplyDelete
 27. പടവും പറച്ചിലും ജോറായി

  ReplyDelete
 28. വായിച്ചു തുടങ്ങിയപ്പോൾ നമ്മുടേ ബേപ്പൂർ സുൽത്താനെ ചുമ്മതൊന്നു ഓർത്തുപോയി........ പിന്നങ്ങോട്ട് ഓർത്തില്ലാട്ടോ...ഇതു രണ്ടാക്കി പോസ്റ്റാമായിരുന്നു.എന്നൊരു എളിയ അഭിപ്രായം ഉണ്ട്......
  സത്യത്തിൽ കല്യാണം കഴിഞ്ഞു തിരിച്ചു പോയ തിരിച്ചിലാന്റെ വിരഹവേദനയിൽ എഴുതിയതു കൊണ്ടാവണം..ഇതിലൊരു സത്യ സന്ധത മണത്തു.......ദു:ഖമുള്ളപ്പോ..മിക്കവരും പറയുന്ന പലകാര്യങ്ങളും സത്യമായിരിക്കും തിരിച്ചിലാനേ.. (അനുഭവം ഗുരു അതാ)

  ReplyDelete
 29. ഇഴജന്തുക്കളുമായുള്ള പോരാട്ടം ശ്രീമതി തുടരുമായിരിയ്ക്കും, അല്ലേ?

  നല്ല പോസ്റ്റ്..ഇഷ്ടപെട്ടു!

  ReplyDelete
 30. ഈ ജീവികളെല്ലാംകൂടെ എന്നെ ഒരു ക്രൂരനാക്കി. കുറേ പുഴുക്കള്‍, കൊതുകുകള്‍, തേളുകള്‍, ഒരു ചെറിയ പാമ്പ് എന്നിവയെല്ലാം എന്റെ ക്രൂരതയില്‍ ജീവന്‍ വെടിഞ്ഞു. ___അരുത് കാട്ടാളാ (സോറി തിരിച്ചിലാനെ ) മാനിഷാദ ....
  ------------------------------------------------
  ഒരു ചെറിയ ഇടവേളക്ക് ശേഷം തിരിചിലാന്റേ തിരിച്ചു വരവ് ഗംഭീരം !!

  ReplyDelete
 31. hi hi hi, welcome back shabeer

  ReplyDelete
 32. വായിച്ചു പകുതിയായപ്പോ ഒരു സംശയം, അടുത്ത പോസ്റ്റ്‌ ആയോന്നു ! ഇടയ്ക്ക് എവിടെയോ ആദ്യ പോസ്റ്റ്‌ അവസാനിച്ചത്‌ ഞാന്‍ അറിഞ്ഞില്ലേ എന്ന് കരുതി ഒന്നൂടെ നോക്കി ! സംഭവം കൊള്ളാംട്ടോ ഇഷ്ടായി :)
  പിന്നെ >>അന്റെ പെണ്ണ്ങ്ങളാ തൊറന്നിട്ടത്<< 'പെണ്ണ്' നു എന്താ ബഹുവചനം ? അവിടെയൊക്കെ അങ്ങനെയാണോ !

  ReplyDelete
 33. തിരിച്ചിലാനേ...
  തിരിച്ചു വരവ് കൊള്ളാം!

  ReplyDelete
 34. ഇപ്പൊ മനസിലായല്ലോ അല്ലേ എവിടെ തിരിഞ്ഞു കളിച്ചാലും ബ്ലോഗില്‍ കമെന്റ്റ്‌ പുകയണമെങ്കില്‍ എഴുതിയാല്‍ മാത്രമേ സാധിക്കൂ എന്ന്? വീട് വൃത്തിയാക്കി ഇപ്പോഴെങ്കിലും വന്നത് നന്നായി. അല്ലേല്‍ ഈ ബ്ലോഗ്‌ തന്നെ ചിതലെടുത്ത് പോയേനെ.

  ReplyDelete
 35. പോസ്റ്റ്‌ അസ്സലായിട്ടുണ്ട്....

  പക്ഷേ... ബേക്കെല്ലിന്റെ കാര്യത്തില്‍ ഇസ്മായില്‍ കുറുമ്പടി (തണല്‍)പറഞ്ഞപോലെ രണ്ടഭിപ്രായം കേള്‍ക്കുന്നുണ്ട്

  ReplyDelete
 36. @ K@nn(())raan*കണ്ണൂരാന്‍!: തിരിച്ചിലാന് തേങ്ങയുടയ്ക്കാന്‍ കണ്ണൂരാന്‍ എത്തിയതില്‍ അതിയായ സന്തോഷം...

  @ ബൈജുവചനം: നണ്ട്രി...

  @ ഇടശ്ശേരിക്കാരന്: പൂച്ചയെ സ്നേഹിക്കാന്‍ തുടങ്ങി.. എങ്കിലും പൂച്ചമൂത്രത്തിന്റെ നാറ്റം സഹിച്ചൂട..

  @ Ismail Chemmad :മൊബൈല്‍ ക്യാമറയാ.. samsung galaxy

  നണ്ട്രി സ്നേഹിതാ നണ്ട്രി

  @ ഇസ്മായില്‍ കുറുമ്പടി (തണല്‍) : വിവാഹം കഴിഞ്ഞപ്പോള്‍ മുതുകിന് ഭാരം കൂടി എന്നത് ശരി തന്നെ. പക്ഷേ ബേക്കെല്ലിന് ഒരു കേടും പറ്റിയിട്ടില്ലല്ലോ കുറുംബടീ..

  രണ്ടുഭാഗമാക്കാമായിരുന്നെന്ന് ഇപ്പൊ തോന്നുന്നു... വായനക്കും അഭിപ്രായത്തിനും നന്ദി

  @കെ.എം. റഷീദ്: പൂച്ചക്ക് വേണ്ടി സമര്‍പ്പിച്ചിരിക്കുന്നു... സന്തോഷമായില്ലെ?

  അഭിപ്രായം കേട്ടപ്പോള്‍ എനിക്ക് സന്തോഷമായി.. നന്ദി

  @ വേണുഗോപാല്‍: തീര്‍ച്ചയായും എഴുതാം.. ഇനിയും വരിക.. നന്ദി

  @ കുറ്റൂരി: വിശേഷങ്ങള്‍ ഒക്കെ അറിയിക്കുന്നതായിരിക്കും. ഗള്‍ഫിന് മാറ്റമൊന്നും ഇല്ല. മാറ്റം നമ്മുടെ മനസ്സിന് മാത്രം.

  @ അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ: അതെ.. കാണാന്‍ പറ്റിയില്ലല്ലോ എന്ന സങ്കടം എനിക്കുമിണ്ട്. ഇന്‍ഷാ അല്ലാഹ്.. അവന്‍ വിധി കൂട്ടിയാല്‍ കാണാം.

  @mayflowers: തലശ്ശേരി ഭാഗത്തൂടെ യാത്ര ചെയ്യുംബോള്‍ ശരിക്കും വീഗാലാന്റില്‍ പോയ സുഖം കിട്ടുന്നുണ്ട്. കണ്ടക്റ്റര്‍ പറഞ്ഞത് വളരെ ശരിയാണ്. നന്ദി...

  @ മയില്‍പീലി: മയില്‍പീലിക്ക് സ്വാഗതം.. ഒപ്പം നന്ദിയും

  @ നാമൂസ് : പൊണ്ടാട്ടിയുടെ അടുത്ത് തമാശകളൊക്കെ ഉണ്ടൊരുപാട്..

  നന്ദി പ്രിയ കൂട്ടുകാരാ

  @ ചെറുവാടി: അഭ്യാസം തുടങ്ങാതെ പറ്റില്ലല്ലോ ചെറുവാടി... അങ്ങ് തുടങ്ങി. എല്ലാം പറായാം ഇന്‍ഷാ അല്ലാഹ്.. നന്ദിട്ടോ..

  @ ഒരു ദുബായിക്കാരന്‍: ഹ..ഹ.. താങ്ക്യൂ

  @ kARNOr(കാര്‍ന്നോര്): താങ്ക്യൂ... അതെ ചില്ലറ പണികളൊക്കെ ഞാനും ചെയ്തിരുന്നു

  @ AFRICAN MALLU: താങ്ക്യൂ..

  ReplyDelete
 37. തിരചിലാന്‍ തിരിച്ചു വന്താച്ച്.... പോസ്റ്റും പിന്നെ ഞമ്മടെ ബെക്കെലിന്റെ ഫോടോയും കലക്കി.... പിന്നെ കുറുംബടിയുടെ കമന്റും... ആശംസകള്‍...

  ReplyDelete
 38. നല്ല പോസ്റ്റ് ട്ടോ..തിരിച്ചു വരവു അസ്സലായി.. വിവരണവും ജീവനുള്ള ഫോട്ടോസും..

  ReplyDelete
 39. നീ കല്യാണ കുറി അടിച്ചപ്പോള്‍ ഞങ്ങളെ ഒന്നും മെയില്‍ id ഒര്മയുണ്ടായിരുന്നില്ലേ ഇപ്പോള്‍ പോസ്റ്റ് എയുതിയപ്പോള്‍ അവന്‍ മെയില്‍ വിട്ടിരിക്കുന്നു കാണിച്ചു തരാം നിനക്ക് ഞാന്‍ ഒരു പെണ്ണും കൂടെ കെട്ടി നിന്നെ കല്യാണത്തിനു വിളിക്കാതെ ഇത് പോലെ പോസ്റ്റിട്ടു മെയില്‍ വിടും ബ്ലോഗനാര്‍ കാവ് അമ്മച്ചിയാണ്...!!! ഗൂഗിള്‍ parambara ദൈവങ്ങള്‍ ആണ്..........!!! ഇത് സത്യം ! സത്യം ! സത്യം !


  ഗുണപാഠം എറിയാന്‍ അറിയാത്തവര്‍ എറിയരുത് കെട്ടിയ പെണ്ണ് പുചിക്കും ജനല്‍ ചില്ല് പൊട്ടും

  ReplyDelete
 40. പാമ്പ്, തേള്‍, ആയിരം കാലന്‍, തേരട്ട, പുഴു, ഒച്ച്, കൊതുക്,പൂച്ച, പട്ടി, എലി, തൊരോന്‍ പിന്നെ പേരറിയാത്ത പലതരം ജീവികളും പിന്നെ ഒരു പാവം പെണ്ണും.ആദ്യ ഭാഗം വായിച്ചപ്പോള്‍ നിങ്ങളൊരു ബഷീര്‍ ആവാനുള്ള പുറപ്പാടാണല്ലോ എന്ന് തോന്നി.പിന്നെയല്ലേ മനസ്സിലാവുന്നത്..ഏതായാലും നാട്ടിലെ ഏറൊന്നും ഗള്‍ഫില്‍ വന്നു പ്രാക്ടീസ് ചെയ്യേണ്ട ഏറു കൊണ്ട് അര്ബാബിന്റെ തലയെങ്ങാന്‍ പൊട്ടിയാല്‍ പിന്നെ ശേഷം ആടുജീവിതം...സ്വാഹ

  http://harithakamblog.blogspot.com/2011/09/blog-post.html

  ReplyDelete
 41. കുളം കണ്ടപ്പോള്‍ ചാടി നീന്താന്‍ തോനുന്നു.

  ReplyDelete
 42. കുറെ നാള്‍ മാറിയിരുന്നു ..പിന്നെ വന്നെഴുതിയത് വായ്ക്കും വായനയ്ക്കും രുചികരം ..ഇഷ്ടപ്പെട്ടു ..ആ കുളം കണ്ടിട്ട് ഒന്ന് കുത്തിമറിയാന്‍ തോന്നുന്നു ..:)

  ReplyDelete
 43. സംഭവം ഉഷാറായിരുന്നുകേട്ടോ..ഇന്നലെ വായിക്കുവാന്‍ സമയം കിട്ടിയില്ല.ലേറ്റായതിനു സോറി.....ചിത്രങ്ങള്‍ ഒരല്‍പ്പം കൂടി വലുതാക്കിയാണിട്ടിരുന്നതെങ്കില്‍ കൂടുതല്‍ മിഴിവാര്‍ന്നനേ...

  ReplyDelete
 44. അച്ഛന്‍ കുളത്തിന്റെ ആ ഫോട്ടോയ്ക്ക് റൊമ്പ താങ്ക്സ്....
  ഭാരതപുഴയുടെ സമീപമുള്ള ഞാന്‍ നീന്തല്‍ പഠിക്കുന്നത് ഹോസ്റ്റല്‍ ജീവിതത്തിനിടെ അച്ഛന്‍ കുളത്തില്‍ നിന്നാണ് എന്നത് പരസ്യമായ രഹസ്യമാണ് !!!

  ReplyDelete
 45. ഈ ഫോട്ടോസും പോസ്റ്റും ഇഷ്ടമായി. പറഞ്ഞപോലെ റോഡിലെ കൃഷിവിപ്ലവം വിജയിക്കട്ടെ. പൂച്ച എല്ലായിടത്തും സ്മാര്‍ട്ട്‌ ആണ്. കഴുകി ക്ലീന്‍ ആക്കി നിര്‍ത്തിയിട്ട പുതിയ ബൈക്കിന്റെ കുഷിയന്‍ സീറ്റ് കണ്ടാല്‍ നമ്മുടെ പൂച്ചയ്ക്കു പിന്നെ അവിടെ കിടന്നാലെ ഉറക്കം വരൂ. പൂച്ചയെ തോല്പിക്കാനാവില്ല ഷബീറെ. അടുത്ത പോക്കിലെങ്കിലും ഇതോര്‍ത്ത് പെരുമാറുക. ഒരു ഷബീറിയന്‍ പോസ്റ്റ്‌ വായിച്ചതിന്റെ ചിരിയും ഉത്സാഹവും കിട്ടി.

  ReplyDelete
 46. avarum bhoomeede avakaashikalalle shabeee??(

  ReplyDelete
 47. മച്ചാനെ നന്നായി ഈ രണ്ടാം വരവിലും ആ എഴുത്ത് മറന്നില്ല അല്ലെ?..ഞാന്‍ നിരീച്ചു എല്ലാം ഒരു നിമിഷത്തേക്ക് പോയിക്കാണും എന്ന് എന്ത്യേ അതെന്നെ നല്ല പടങ്ങളും കേട്ടാ..

  ReplyDelete
 48. നല്ല പോസ്റ്റ്...ഫോട്ടോകൾ എല്ലാം നന്നായി.. :)

  ReplyDelete
 49. Thirichilaante thirichuvaravil valareyadhikam santhosham!! Idaykkidaykku vannu nokkarundaayirunnu puthiyathu vallathum postiyonnu... Kalyanam bhashaykku moorcha koottiyittille ennoru samshayam. Narmmathinanenkilo oru kuravum vannittumilla. Hmmm athethaayalum nannayi. Ini postinekkurichu paranjaal nalla post aayirunnu enkilum pala karyangalkkum connenction illatha pole thonni. Ithu sharikkum 2 part aayittu post cheythaal mathiyaayirunnu, akkaryathil Ismail ikkayude athe abhiprayam thanneyaanu enikkum. Appo ellam paranja pole... :)

  ReplyDelete
 50. @ ente lokam: തിരിച്ചിലാത്തി ബ്ലോഗ് പൂട്ടി സീല്‍ വെക്കാതിരിക്കാനാ ഞാന്‍ ബ്ലോഗ്ഗില്‍നിന്നും വിട്ടുനിന്നത്. പിന്നെ കണ്ണൂര്‍ മീറ്റിന്റെ ദിവസം. സത്യായിട്ടും മറന്നുപോയതാണ്. അന്ന് രണ്ട് കല്ല്യാണം ഉണ്ടായിരുന്നു. വെറുതേ ഇരിക്കല്ലേന്ന് വിചാരിച്ച് കല്ല്യാണചെക്കന്റെ കൂടെ വിരുന്നിന് വരെ പോയി. പിന്നെ ചാലിയത്ത് വഞ്ചിക്കാരുടെ അടുത്ത് മീന്‍ വാങ്ങിക്കാന്‍ പോയി.

  ആരെങ്കിലും ഒന്ന് വിളിച്ചിരുന്നെങ്കില്‍, ഒന്ന് മിസ്സിട്ടിരുന്നെങ്കില്‍ ഞാന്‍ കണ്ണൂരിലെത്തിയേനെ... മിസ്സായിപ്പോയി...

  കമന്റിന് താങ്ക്സ് കിട്ടുംപോലെ വാങ്ങിച്ചോ...

  @ ഷാജു അത്താണിക്കല്‍: താങ്ക്സ് :)

  @ മിര്‍ഷാദ് : താങ്ക്യൂ.. തങ്ക്യൂ

  @ Shukoor: എന്താ ചെയ്യ.. വേറെ വീടില്ലാണ്ടായിപ്പോയി

  പിന്നെ മൃഗസ്നേഹികള്‍ കഴുകിതരോ മാറ്റിലായ പൂച്ചമൂത്രം?

  അഭിപ്രായത്തിന് നന്ദിട്ടോ

  @ റശീദ് പുന്നശ്ശേരി: വരവിനും, അഭിപ്രായത്തിനും അകം നിറഞ്ഞ നന്ദി

  @ Ashraf Ambalathu: അതെ... തിരിച്ചെത്തി...

  നന്ദി സ്നേഹിതാ...

  @ kochumol(കുങ്കുമം): താങ്ക്യൂ

  @ Pradeep Kumar: പ്രദീപേട്ടാ... എന്നാലും കല്ല്യാണത്തിന് വരാമെന്ന് പറഞ്ഞ് പറ്റിച്ചില്ലേ... സാരല്ല്യ ഞമ്മള് പൊരുത്തപെട്ട്ക്ക്ണ്.

  കലക്കി മറിക്കാന്‍ ഒന്ന് ശ്രമിക്കട്ടെ..

  നന്ദി...

  @ Fousia R: താങ്ക്യൂ

  @ ജാനകി..: ശവത്തില്‍ കുത്തല്ലേ ജാനകി. തുടര്‍ച്ച നഷ്ടപെട്ടതായി എനിക്കും ഫീല്‍ ചെയ്തിരുന്നു. നന്ദി

  @ Biju Davis: പിന്നല്ലാതെ... അതിനുള്ള ട്രൈനിംഗ് കൊടുത്തിട്ട ഇങ്ങോട്ട് പോന്നത്

  വരവിനും അഭിപ്രായത്തിനും നന്ദി..

  @ faisalbabu: ഇല്ല്യ മോനേ നിഷാദേ... താങ്ക്സ്ട്ടാ...

  @ സിയാഫ് അബ്ദുള്‍ഖാദര്‍ : താങ്ക്യൂ

  @ ajith: താങ്ക്യൂ

  @ Lipi Ranju : പോസ്റ്റിന്റെ തുടര്‍ച്ച നഷ്ടപെട്ടത് അറിഞ്ഞിരുന്നു. രണ്ടായി പോസ്റ്റിയാല്‍ മതിയായിരുന്നെന്ന് ഇപ്പൊ തൊന്നുന്നു.

  എന്റെ പെണ്ണ് എന്നല്ല നമ്മുടെ നാട്ടിലെ പ്രയോഗം 'പെണ്ണ്ങ്ങള്‍' എന്നാണ്. 'ഇന്റെ പെണ്ണ്ങ്ങളേ' എന്ന് ഞാന്‍ അവളെ സ്നേഹത്തോടെ വിളിക്കാറുമുണ്ട്.

  അഭിപ്രായത്തിന് അകം നിറഞ്ഞ നന്ദി

  ReplyDelete
 51. @ കലാം: താങ്ക്യൂ

  @ ഹാഷിക്ക്: ഹ..ഹ.. ബ്ലോഗ് കമന്റ് പുകയുന്നുണ്ട്, അടുപ്പില്‍ തീയും പുകയണം... ;)

  @ Naushu : താങ്ക്യൂ... ബാക്കെല്ലിന്റെ മറുപടി കൊടുത്തു...

  @ khaadu..: അതെ... തിരുമ്പി വന്താച്ച്... താങ്ക്യൂ

  @ സീത*: നന്ദി...

  @ കൊമ്പന്‍: നിന്നെയൊക്കെ കല്ല്യാണമറിയിക്കാതിരുന്നതുകൊണ്ട് എനിക്കിന്നൊരു കുടുംബമായി. ട്യൂണ്‍.. ട്യൂണ്‍..

  @ Dr.Muhammed Koya @ ഹരിതകം: ഇവിടുന്ന് എറിയാന്‍ തോന്നിയാല്‍ തന്നെ കല്ല് കയ്യില്‍ കിട്ടണ്ടെ. പൂഴി എടുത്ത് എറിയേണ്ടി വരും...

  @ mottamanoj: കുളത്തിലേക്ക് സ്വാഗതം..

  @ രമേശ്‌ അരൂര്‍ : കുളത്തിലേക്ക് സ്വാഗതം. പഞ്ചായത്ത് കുളമായതിനാല്‍ ആര്‍ക്കും വരാം. ഫാറൂഖ് കോളേജിനടുത്താണ്.

  വരവിനും, വായനക്കും, അഭിപ്രായത്തിനും നന്ദി

  @ ശ്രീക്കുട്ടന്‍: പേജ് ലോഡായി വരാന്‍ സമയം എടുക്കണ്ടാന്ന് കരുതിയാ ചെറുതാക്കിയത്. താങ്ക്സ് മച്ചു.

  @ പത്രക്കാരന്‍: ആഹ... അപ്പൊ അച്ഛന്‍കുളത്തില്‍ പത്രക്കാരനും ആര്‍മ്മാദിച്ചിട്ടുണ്ടല്ലേ... :)

  @ Salam: സലാംക്കാ.. പൂച്ചയെ തോല്പ്പിക്കാനാവില്ലെന്ന് മനസ്സിലാക്കി ഞാന്‍.. ഇനിയില്ല പൂച്ചേ.. ഇനിയില്ല..
  താങ്ക്യൂ..

  @ nabu noush: അവകാശൊക്കെ ശരി... എന്നുവിചാരിച്ച് മനുഷ്യന്റെ മേലേക്കാ കുതിര കേറുന്നത്. പ്രാണികളേ...

  @ ആചാര്യന്‍: എഴുത്ത് മറന്നില്ല.. പക്ഷേ ഫ്ലോ ലേശം പോയി. തുടര്‍ച്ച കിട്ടുന്നില്ല. ഹാ.. ശരിയാക്കാം...

  @ jiya | ജിയാസു: താങ്ക്യൂ

  @ Jenith Kachappilly: ഈ തുറന്ന അഭിപ്രായത്തിന് ഒരുപാട് നന്ദി ജെനിത്ത്...

  ReplyDelete
 52. manoharamayittundu............. aashamsakal.......

  ReplyDelete
 53. shaby, well done.. take care..

  ReplyDelete
 54. പാവം ക്രൂരന്‍!
  രസമുള്ള വായന തന്നു ഇത്.

  ReplyDelete
 55. പാമ്പ്, തേള്‍, ആയിരം കാലന്‍, തേരട്ട, പുഴു, ഒച്ച്, കൊതുക്,പൂച്ച, പട്ടി, എലി, തൊരോന്‍ ഇവരൊക്കെ ഭൂമിയുടെ അവകാശികള്‍. കൊല്ലരുത് ഷബീര്‍.

  തിരിച്ചിലാന്റെ തിരിച്ചു വരവില്‍ സന്തോഷം.

  ReplyDelete
 56. Thirichilante thirichuvaravukal oru blog samaharam undane pratheekshikkamennu thonnunnu. post nannayittundu,thudaruka, aashamsakal

  ReplyDelete
 57. അച്ഛന്‍ കുളം കണ്ടപ്പോള്‍ ഒരിക്കല്‍ കൂടി കുളിക്കാന്‍ തോന്നി ........ ഒരു പാട് കുളിച്ചതയിരുന്നു, അവിടെയുണ്ടയ്രുണ്ടായിരുന്ന മരത്തിന്‍ മുകളില്‍നിന്നും താഴോട്ട ചാടാന്‍ എന്ത് രസമായിരുന്നു ....
  മരം ഇപ്പോള്‍ ഉണ്ടോ ആവൊ

  ReplyDelete
 58. "അടുത്ത മഴക്കാലംകൂടെ ഇതേസ്തിതി തുടര്‍ന്നാല്‍ കേരളത്തിലെ കിലോമീറ്റക്കുകളോളം വരുന്ന റോഡുകളില്‍ നെല്‍കൃഷിയിറക്കാമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍." :-)


  പോസ്റ്റ് ഇഷ്ടപ്പെട്ടുട്ടോ....അസലായിരിക്കണൂ..............

  ReplyDelete
 59. "അന്നുമുതല്‍ ഞാന്‍ പൂച്ചകളെ സ്നേഹിക്കാന്‍ പഠിക്കുകയായിരുന്നു..."

  ടോം ആന്‍ഡ്‌ ജെറി കളിയ്ക്കാന്‍ പോയപ്പോ ഓര്‍ക്കണം.... :)

  ReplyDelete
 60. നാട്ടുമ്പുരത്തെ മുഴുവൻ ഇവിടെ ഒപ്പിയെടുത്തിട്ടുണ്ടല്ലോ ഷബീർ...

  ReplyDelete
 61. പുഴു,കുപ്പായമിടാത്ത ഒച്ച്‌ എന്നിവയെ തൊട്ടടുത്ത് കണ്ടാല്‍ ഞാനീ പ്രായത്തിലും കൂക്കിവിളിക്കും.
  പേടിയോ അറപ്പോ എന്താണെന്നറിയില്ല.
  ഇവയെ എങ്ങാനും അറിയാതെ തൊട്ടുപോയാല്‍
  തൊട്ടടുത്തുള്ളവരെയൊക്കെ അടിച്ചും കുത്തിയും ഒരു പരുവത്തിലാക്കും.
  നമ്മള്‍ രണ്ടാളും ഒരു വകുപ്പാല്ലേ...!?
  നന്നായി എഴുതി.
  പുതുപെണ്ണിനോട് അന്വേഷണവും സലാമും അറിയിക്കുക.
  വായിക്കാന്‍ വയ്കുന്നതില്‍ നീരസം തോന്നരുത്‌.
  ഞാനൊരു വീട്ടമ്മയാണെന്ന കാര്യം മറക്കരുത്.
  ഇത്തരം കാര്യങ്ങള്‍ക്ക് നീക്കി വെക്കാന്‍ പലപ്പോഴും സമയം ഉണ്ടാകാറില്ല.

  ReplyDelete