Wednesday, January 26, 2011

ബ്ലോഗാണുപോലും ബ്ലൊഗ്... പ്പ്ഫാ...

എന്താടാ നിനക്ക് പറ്റിയത്?... രണ്ട് ദിവസായിട്ട് ഒരു ഉഷാറില്ലല്ലോ?...

നാഫിയുടെ ചോദ്യം കേട്ടാണ് ആലോചനയില്‍ നിന്നും ഉണര്‍ന്നത്...

പ്രശ്നം വല്ലതും ഉണ്ടോ?... പെണ്ണിനോട് വഴക്കിട്ടോ?

ഇല്ലെടാ... പെണ്ണിനോട് വഴക്കിടാന്‍ അവളോട് ശരിക്കും സംസാരിക്കാന്‍ തുടങ്ങിയിട്ട് വേണ്ടേ... പരിചയപെട്ടുവരുന്നല്ലേ ഉള്ളൂ...


പിന്നെന്താ നിന്റെ പ്രശ്നം... ബാസിക്ക പറഞ്ഞല്ലോ ഖുബ്ബൂസിനോടൊന്നും ഒരു താല്പര്യവുമില്ലെന്ന്?

ഏത്? നമ്മളെ റ്ഫീസിന്റെ ഖുബ്ബൂസോ?

എന്തോന്ന്? ഇതിനെടക്ക് അങ്ങനേയും ഒരു സാധനം ഇറങ്ങിയോ? എടാ.. ഞാന്‍ പറഞ്ഞത് മൊഡേര്‍ണ്‍ ബേക്കറിയുടെ ഖുബ്ബൂസാണ്.

ഞാന്‍ വിചാരിച്ചു റഫീസിന്റെ ഖുബ്ബൂസ് ബ്ലോഗാണെന്ന്.

ബ്ലോഗോ?

ആടാ... ബ്ലോഗ്... ഞാനും ഒരു ബ്ലൊഗ് തുടങ്ങി അളിയാ... അതാണിപ്പോ എന്റെ പ്രശ്നം.

ഹാ... ഹാ... ഹാ...

ചിരിക്കല്ലെ... ചിരിക്കല്ലെ...

എങ്ങനെ ചിരിക്കാതിരിക്കും... പഠിക്ക്ണകാലത്ത് ഒരു ലൗ ലെറ്റര്‍ പോലും എഴുതാത്ത ചെക്കനാ... ബ്ലോഗ് തുടങ്ങി പോലും...

ഇതാ പറഞ്ഞത്... എന്റെ ഉറ്റ കൂട്ടുകാരനായ നീ പോലും എന്നെ സപ്പോര്‍ട്ട് ചെയ്യുന്നില്ല. പിന്നെ മറ്റുള്ളവരെ പറഞ്ഞിട്ടെന്താകാര്യം... ലൗ ലെറ്റര്‍ എഴുതിയില്ലെങ്കിലെന്താ... എല്ലാ പരീക്ഷ കഴിഞ്ഞാലും എസ്സേ 5 പ്രാവശ്യം ഇമ്പൊസിഷന്‍ എഴുതാറുണ്ടല്ലോ... തോറ്റതിന്ന് മോഹന്‍ മാഷെ വക.

ഇതൊക്കെ തലക്കകത്ത് വല്ലതും ഉള്ളവര്‍ക്ക് പറഞ്ഞിട്ടുള്ള പണിയാണ്. സ്കൂളില്‍ പഠിക്ക്ണ കാലത്ത് മലയാളം സെക്കന്‍ഡില്‍ വന്ന പാത്തുമ്മയുടെ ആടും, ബാല്യകാലസഖിയും മാത്രം വായിച്ച് നീ എന്ത് ബ്ലോഗാനാടാ?

നിന്നോട് പറഞ്ഞിട്ട് കാര്യമില്ല. നീ സ്ഥലം കാലിയാക്ക്. ഞാന്‍ ഭാവന വരുന്നുണ്ടോന്ന് നോക്കട്ടെ...

ടിവി തുറന്ന് നോക്ക്... ഭാവനയോ നയന്‍ താരയോ ആരെങ്കിലും വരാണ്ടിരിക്കില്ല.

വളിച്ച കോമഡിക്ക് ഒരു ക്ഷാമവുമില്ലല്ലേ...?

പോടാ... എന്നിട്ട് പറ... എന്താ നിന്റെ പ്രശ്നം...?

ഇല്ല... നിന്നോട് പറഞ്ഞാല്‍ ശരിയാവൂല.

അല്ലെടാ... കാര്യായിട്ട്... നീ പറ...ബ്ലോഗ് തുടങ്ങീട്ട്?

ബ്ലോഗ് തുടങ്ങീട്ട് എന്താടാ... ഒരെണ്ണം തിരിഞ്ഞുനൊക്കുന്നില്ല. ആരും കമന്റടിക്കുന്നില്ല... ആകെ അഞ്ജോ പത്തോ കമന്റാ കിട്ടിയത്. ബൊസ്സ് എപ്പഴും കമ്പനി വെബ്സൈറ്റിന് തീരെ വിസിറ്റേര്‍സ് ഇല്ല എന്നെന്നെ ചീത്ത പറയുന്നതിന്റെ കാരണം എനിക്കിപ്പഴല്ലേ മനസ്സിലായത്.

ആട്ടെ...നിന്റെ ബ്ലോഗിന്റെ പേരെന്താ?

'Losing Hero'

വെറുതേയല്ല ആരും തിരിഞ്ഞുനോക്കാത്തത്. വല്ല കേള്‍ക്കാന്‍ സുഖമുള്ള പേരും ഇടെടാ...

എടാ... എല്ലാരും ഇങ്ങനെയുള്ള പേരുകളാ ബ്ലൊഗിന് ഇടുന്നത്. തല്‍ക്കാലം ഇതുതന്നെ കിടക്കട്ടെ. വേണമെങ്കില്‍ നമുക്ക് പിന്നീട് മാറ്റാം...

പേര് മാറ്റി വല്ല പെണ്ണിന്റേം പേരൊന്ന് വച്ചുനോക്ക്... അപ്പോ കാണാം കമന്റിന്റേം വിസിറ്റിന്റേം പൂരം.

അത് നീ പറഞ്ഞത് നേരാ നാഫീ... ഇവളുമ്മാരോട് ബസ്റ്റാന്‍ഡില്‍നിന്ന് കമ്മന്റ് അടിക്കുന്ന പോലെയല്ലെ പയ്യന്മാര്‍ കമ്മന്റ് അടിക്കുന്നത്. അവളുമ്മാര് 'തറ.. പറ' എന്ന് പോസ്റ്റിയാലും നൂറ് കമന്റ് കിട്ടും. 'തറ എന്നെഴുതിയത് വളരെ നന്നായിരിക്കുന്നു. എന്നെ ഒന്നാം ക്ലാസ്സിലെ ബെഞ്ജില്‍ കൊണ്ടെത്തിച്ചു' എന്നൊക്കെ പറഞ്ഞ്.

നീ വിഷമിക്കാതിരി... നിന്റെ സമയം വരും...

നെഞജത്ത് മീസാന്‍ കല്ല് വച്ചിട്ടാവരുതേ പടച്ചോനേ...

ഈ പോക്ക് പോവാണേല്‍ അധികൊന്നും വേണ്ടിവരില്ല മീസാന്‍ കല്ല് വെക്കാന്‍...

എന്തേ?

അല്ല... ലേഡീ ബ്ലോഗര്‍മാരെ പറ്റി പറഞ്ഞത് കേട്ടാല്‍ അവര് തന്നെ കൊണ്ട്
വച്ച് തരും മീസാന്‍ കല്ല് നെഞ്ജത്ത്.

അതിന് ലേഡീ ബ്ലോഗര്‍മാരെ ആര് പറഞ്ഞു... അവരെ ഇമ്പ്രസ് ചെയ്യാന്‍ നോക്കുന്ന പൊട്ടന്മാരെയല്ലെ പറഞ്ഞത്.

അപ്പോ നീ അവളുമ്മാര്‍ക്ക് കമന്റ് അടിക്കാറില്ലെ?

ഫാറൂക്ക് കോളേജിന്റെ അടുത്ത് താമസിക്കുന്ന എന്നോട് നീ ആ ചോദ്യം ചോദിക്കാന്‍ പാടുണ്ടോ? അണ്ണാന്‍ മൂത്താലും മരം കേറ്റം മറക്കോ അളിയാ... അങ്ങനെയെങ്കിലും ഞാന്‍ ഈ ബ്ലൊഗ് ലോകത്തില്‍ ഉണ്ടെന്ന് ആരെങ്കിലും അറിയട്ടെ എന്നൊരു ദുരുദ്ദേശവുമുണ്ടെന്ന് കൂട്ടിക്കോ...

കമന്റടിച്ച് നാലാളെ അറിയിക്കാണല്ലെ?

ഉം... എടാ നിനക്കറിയോ ഓരോരുത്തര് പുതിയ പൊസ്റ്റ് ഇടുംബോള്‍ അവിടെ തേങ്ങാ ഉടക്കലും, നമ്മളെ കുട്ടിപ്പെരേട്ടന്റെ പോലെ അമിട്ട് പൊട്ടിച്ചുമൊക്കെയാ ആള്‍ക്കാര്‍ ആഘോഷിക്കുന്നത്.

ആ... അതാണ് ആണ്‍കുട്ട്യേളെ പോസ്റ്റ്... കണ്ട് പഠിക്ക്...

എടാ... എനിക്കും കാണില്ലെ എന്റെ പോസ്റ്റില്‍ ആരെങ്കിലും തേങ്ങ ഉടക്കണം എന്നൊക്കെ ഒരു പൂതി. ഒരു കമെന്റ് കാണുംബോ നോമ്പ് 29ന് മാസം കണ്ട പോലത്തെ സന്തോഷാടാ... അറിയോ?...

നീ വിഷമിക്കണ്ടെടാ... ഇനിമുതല്‍ നിന്റെ എല്ലാ പോസ്റ്റിനും തേങ്ങ ഉടക്കുന്ന കാര്യം ഞാനേറ്റു...

മുത്തേ... ചക്കരേ... ഉമ്മ.... നീയാണെടാ യഥാര്‍ഥ സ്നേഹിതന്‍...

വൈകീട്ട് വരുംബോള്‍ KFC dinner meal ആയിട്ടുവന്നാല്‍ മതി.

ഛെ... വെറുതേ ഒരു ഉമ്മ വെയിസ്റ്റായി... dinner meal ആക്കണ്ട... ബക്കറ്റ് തന്നെ നിന്റെ തലയില്‍ കൊണ്ട് കമിഴ്തി തരാം.. എന്തെ?

ബക്കറ്റായാലും കുഴപ്പമില്ല...

എങ്ങോട്ടാടാ ഈ തിന്നുകയറ്റുന്നത്?... നിന്റെ ബെല്‍റ്റ് കുറേ കഷ്ടപ്പെടുന്നുണ്ട് ആ വയറിനെ തളയ്ക്കാന്‍... കുറച്ചോ മോനേ... അല്ലെങ്കില്‍ രണ്ട് തലയാണ പോരാതെവരും...

കളിച്ചുണ്ടാക്കിയ വയറാ മോനേ...

ശരിയാ... ഭക്ഷണത്തോട് കളിച്ചുണ്ടാക്കിയ വയറ്...

പോടാ അവിടുന്ന്... ഞാന്‍ പോണു...

അതെന്ത് പോക്കാ അളിയാ... എന്റെ ബ്ലോഗൊന്ന് വായിച്ചിട്ട് പോ...

പിന്നെ വായിക്കാം...

എന്നാ ഈ ലിങ്ക് ഒന്ന് എഴുതിയെടുക്കെടാ...

ഓ... അത് നീ മെയില്‍ അയച്ചാല്‍ മതി.

****

നിങ്ങള്‍ കണ്ടില്ലേ...? ഉറ്റ സ്നേഹിതനാണ് ആ പോകുന്നത്... പിന്നെ നിങ്ങളെ പറഞ്ഞിട്ടെന്താ കാര്യം? വയിച്ച് നോക്കി ഇഷ്ടപ്പെട്ടില്ലെങ്കില്‍ രണ്ട് തെറി പറഞ്ഞാലും കുഴപ്പമില്ലായിരുന്നു.

അല്ല... നിങ്ങളും പോവാണോ?... നിങ്ങളും അവന്റെ ഗ്രൂപ്പാണല്ലേ...?

21 comments:

 1. വളരെ നന്നായിരിക്കുന്നു...സമയം കിട്ടുമ്പോള്‍ ഇവിടെ ഒന്ന് വിസിറ്റ് ചെയ്യണം കേട്ടോ...http://www.computric.co.cc/

  ReplyDelete
 2. നീ വിഷമിക്കാതിരി... നിന്റെ സമയം വരും...

  അതുതന്നെയാണ് എനിക്കും പറയാനുള്ളത്. ഷബീർ വിഷമിക്കണ്ട. മനസ്സിലുള്ളത് പോസ്റ്റാക്കിക്കൊണ്ടേയിരിക്കൂ. നല്ല വൈദ്യരെത്തേടി ജനം വന്നുകൊണ്ടേയിരിക്കും. എഴുതാനുള്ള കഴിവ് ഉണ്ടെന്ന് ഈ വരികൾ തെളിയിക്കുന്നുണ്ട്. പോസ്റ്റുകൾ അഗ്രഗേറ്ററിൽ ലിസ്റ്റ് ചെയ്യുന്നുണ്ടെന്ന് കൂടെ ഉറപ്പ് വരുത്തൂ.

  ReplyDelete
 3. ഹാക്കര്‍ക്കാ... നന്ദി.. തീര്‍ച്ചയായും വരാം...

  നിരക്ഷരന്‍: താങ്കളുടെ യാത്രാവിവരണങ്ങള്‍ ഞാന്‍ മനോരമ ബ്ലോഗില്‍ ധാരാളം വായിച്ചിട്ടുണ്ട്. ഈ കമന്റ് എനിക്ക് വിശ്വസിക്കാനാവുന്നില്ല. ഒരുപാട് നന്ദി.

  ReplyDelete
 4. നല്ല ഭാവന, നല്ല എഴുത്ത്‌ , ആശംസകള്‍

  ReplyDelete
 5. സങ്കടം മാറിവരുന്നുണ്ടല്ലോ അല്ലേ. “തറ” എന്നെഴുതിയാലും നൂറ് കമന്റ് എന്ന ഭാഗം വന്നപ്പോഴും പിന്നെ തുടര്‍ച്ചയായും ചിരിച്ചുപോയീട്ടോ. നര്‍മ്മം വഴങ്ങും.

  ReplyDelete
 6. നന്നായി എഴുതി.ആശംസകൾ

  ReplyDelete
 7. തേങ്ങ അല്ല കൊമ്ബാനൊരു നാളികേരം ഉടച്ചു തരാം നിനക്ക്

  ReplyDelete
 8. ഷബീര്‍, ഇത് നല്ല രസമായി....(എന്താ പറഞ്ഞെ, ഫാറൂക്ക് കോളേജുകാരനെ കമ്മന്ടാന്‍ പടിപ്പിക്കണ്ടാണ് അല്ലെ...ഡാ)!

  ഞാനും ഇത് പോലെ ഒന്നെഴുതിയത്തിനു ശേഷമാ എന്റെ കമന്റ് ബോക്സും മനസ്സും നിറഞ്ഞത്‌. നിനക്കും ഒരു നല്ല കാലം വരും...ആന്നേ...:)

  ReplyDelete
 9. തിരിചിലാനെ...വരും നല്ല കാലന്‍ സോറി കാലം വരും! വരാതെ എവിടെ പോവാന്‍ ;)

  ReplyDelete
 10. തിരചിലാനെ.... തിരഞ്ഞു വരും ആള്‍ക്കാര്‍. അന്ന് ഒന്ന് വെയിറ്റ് ഇടനംട്ടോ.. കള്ളാ പരിഷകള്‍.. അടിപൊളിയായിരിക്കുന്നു. ഞാനറിയാതെ ചിരിച്ചുപോയി.. ഇനി എന്നും വന്നു മുഖം കാണിചോളം ..

  ReplyDelete
 11. നീ വിഷമിക്കാതിരി... നിന്റെ സമയം വരും...

  ReplyDelete
 12. This comment has been removed by the author.

  ReplyDelete
 13. കെ.എഫ്.സി തന്നാൽ കമന്റിന് രണ്ടാളെ ഞാനും തരാം… ഒറിജിനൽ ഐഡിയും ഈ പോളിപ്പൻ ഐഡിയിലും.. എന്താ പോരെ?

  ReplyDelete
 14. അല്ല... ലേഡീ ബ്ലോഗര്‍മാരെ പറ്റി പറഞ്ഞത് കേട്ടാല്‍ അവര് തന്നെ കൊണ്ട്
  വച്ച് തരും മീസാന്‍ കല്ല് നെഞ്ജത്ത്.

  paniyaan koduthirund..kittayaal ithikkam ttaa

  ReplyDelete
 15. @ ജുവൈരിയ സലാം: നന്ദി..

  @ ayyopavam : അല്ല ഈ തേങ്ങയും നാളികേരവും തമ്മിലുള്ള വെത്യാസം എന്താണാവോ...?

  @ ഐക്കരപ്പടിയന്‍: ഫാറൂഖ് കോളേജിലെ പഴയ ദിവസങ്ങള്‍ ഓര്‍മ്മ വന്നല്ലേ?.. ഹി.. ഹി..

  @ ANSAR ALI : ഫേസ്ബുകിലെ കമന്റ് ധാരാളം.. വയറ് നിറഞ്ഞു.. ഹി..ഹി..

  @ Siraj Bin KunjiBava: ശരിയാ.. കാലന്‍ വരാതെ എവിടെ പോവാന്‍... :)

  @Jefu Jailaf : വെയിറ്റിടാനൊന്നും എന്നെക്കൊണ്ടാവില്ല, വേണമെങ്കില്‍ മൈന്‍ഡ് ചെയ്യാണ്ടിരിക്കാം... നന്ദി... നന്ദി..

  @ ismail chemmad: നെഞജത്ത് മീസാന്‍ കല്ല് വച്ചിട്ടാവരുതേ പടച്ചോനേ...

  @ ബെഞ്ചാലി: KFC കഴിയ്ക്കുന്നത് ഭയങ്കര കേടാണത്രേ... കാന്‍സര്‍ ഉണ്ടാക്കും പോലും.

  @ കാന്താരി: പൊന്നാര കാന്താരി പെങ്ങളേ... കല്ല്യാണം കഴിച്ച് മൂന്ന് കുട്ട്യേളെ മുഖം കാണണം എന്നൊരു പൂതിയുണ്ട്. ഇനിയിപ്പോ നിങ്ങള്‍ക്ക് വാശിയാണെങ്കില്‍ നടക്കട്ടെ. മീസാന്‍ കല്ലിന്മേല്‍ എന്റെ URL എഴുതാന്‍ മറക്കരുത്.

  ReplyDelete
 16. അല്ല... ലേഡീ ബ്ലോഗര്‍മാരെ പറ്റി പറഞ്ഞത് കേട്ടാല്‍ അവര് തന്നെ കൊണ്ട്
  വച്ച് തരും മീസാന്‍ കല്ല് നെഞ്ജത്ത്.


  hmmmmm...അപ്പൊ ഇങ്ങനാണ് അല്ലെ ലേഡീ ബ്ലോഗര്‍മാരുടെ ബ്ലോഗില്‍ പോയി കമന്റ്‌ ഇടുന്നത് .. അപ്പൊ കല്ല്‌ എന്തായാലും വേണ്ടി വരും

  ReplyDelete
 17. @ lakshmi : മീസാന്‍ കല്ലിന്മേല്‍ എന്റെ ബ്ലോഗ് URL എഴുതാന്‍ മറക്കരുത്.

  ReplyDelete
 18. aha ha ha ha
  njaanum ittu oru comment

  ReplyDelete