Tuesday, March 1, 2011

കാര്യം കാണാന്‍

സൈദാലിക്ക വെപ്രാളപ്പെട്ട് ഓടി നടക്കുകയാണ്. ഡൈനിംഗ് ടേബിളില്‍ പത്തിരിയും കോഴിക്കറിയും എല്ലാം റെഡിയാക്കി വച്ചിരിയ്ക്കുന്നു. ചായ കാണുന്നില്ല.

'എടീ... ചായ എവിടെ? ഓനിപ്പൊ ഇങ്ങെത്തും' അടുക്കളയിലുള്ള ഭാര്യയോട് സൈദാലിക്ക ഉറക്കെ ചോദിച്ചു.

'എനിക്ക് രണ്ട് കയ്യേ ഒള്ളൂ മന്‍ഷ്യാ... ഞാന്‍ ഓന്‍ക്ക് കോടുക്കാനുള്ള സമ്മൂസ ഉണ്ടാക്കുന്നത് നിങ്ങള് കണ്ടീലെ?'

'ചായ ആദ്യം കൊടുക്കണ്ടേ ആമിനാ...?'

'ഓന്‍ വരുംബളേക്കും ചായ അവിടെ എത്തും... പോരെ?'

'അത് മതി'

അപ്പോഴേക്കും ഗേറ്റില്‍ കാറിന്റെ ഹോണ്‍ മുഴങ്ങിയിരുന്നു.

'ആമിനാ.. ഓനിങ്ങെത്തി..' എന്നും പറഞ്ഞ് സൈദാലിക്ക ഗേറ്റിനടുത്തേക്കോടി ഗേറ്റ് തുറന്നുകൊടുത്തു. നല്ല പുത്തന്‍ പുതിയ സുസൂക്കി സ്വിഫ്റ്റ് കാറ് സൈദാലക്കയുടെ വീടിന്റെ ഗേറ്റ് കടന്ന് മുറ്റത്ത് നിര്‍ത്തി. കാറില്‍നിന്നും 35 നോടടുത്ത് പ്രായം തോന്നിയ്ക്കുന്ന മാന്യ വസ്ത്രധാരിയായ യുവാവ് പുറത്തിറങ്ങി. സൈദാലിക്ക അവനേയും കൂട്ടി അകത്തേക്ക് നടന്നു.

'മോന്‍ ചെരിപ്പൊന്നും അയിക്കണ്ട.. അങ്ങനെതന്നെ ഇങ്ങോട്ട് കേറിപ്പോര്'

സൈദാലിക്കയുടെ ആ വാക്ക് വകവെയ്ക്കാതെ അവന്‍ ചെരിപ്പ് പുറത്ത് അഴിച്ചുവച്ച് അകത്തേക്ക് നടന്നു.

'ആദ്യം ഞമ്മള്‍ക്കിത്തിരി ചായ കുടിക്കാം.. എന്നിട്ടാവാം ബാക്കി' എന്ന് പറഞ്ഞ് സൈദാലിക്ക അവനെ ഡൈനിംഗ് ടേബിളിനടുത്തേക്ക് കൂട്ടികൊണ്ട് പോയി. രണ്ടുപേരും ഇരുന്നു.. ആമിനതാത്ത ചൂടുള്ള ചായക്ലാസ് തട്ടവും കൂട്ടിപിടിച്ച് ടേബിളില്‍ കൊണ്ടുവച്ച് അവനോട് ചിരിച്ചു.

'മോന്‍ക്കായിട്ട് പ്രത്യേകം ഉണ്ടാക്കിയതാ.. നല്ലോണം കഴിക്കണട്ടോ... നോക്കി നില്‍ക്കാണ്ടെ ഓന്‍ക്ക് പത്തിരി ഇട്ടുകൊടുക്കി മന്‍ഷ്യാ..' എന്നും പറഞ്ഞ് ആമിനത്താത്ത വീണ്ടും അടുക്കളയിലേക്ക് പോയി.

സൈദാലിക്ക അവന്റെ പ്ലേറ്റില്‍ കുറേ പത്തിരി ഇട്ടുകൊടുക്കുകയും കറി ഒഴിച്ചുകൊടുക്കുകയും ചെയ്തു. ആമിനത്താത്ത സൈദാലിക്കയ്ക്കുള്ള ചായയുമായി വന്നു.

'അന്നെ എടക്കെടക്ക് കാണാഞ്ഞാല് ഇനിക്കും സൈദാലിക്കക്കും വല്ലാത്ത പൊറുത്യേടാണ്, സൈദാലിക്ക എപ്പളും പറയും അന്നെ ഇങ്ങോട്ട് കണ്ടീലല്ലോ.. കണ്ടീലല്ലോന്ന്'

അതുകേട്ട് അവന്‍ സന്തോഷത്തോടെ ചിരിച്ചു.

'പിന്നേ... അന്റെ മക്കള്‍ക്ക് ഞാന്‍ കൊറച്ച് സമ്മൂസേം ഉന്നാക്കായേം ഒക്കെ ഉണ്ടാക്കി വെച്ച്ക്ക്ണ്. ആ മാക്സിക്കാരന്‍ വന്നപ്പോ അന്റെ പെണ്ണ്ങ്ങള്‍ക്ക് ഞാനൊരു മാക്സിയും വാങ്ങിച്ച്ക്ക്ണ്. പോവുംബോ എടുക്കാന്‍ മറക്കണ്ടട്ടോ. മാക്സി ഇഷ്ടപെട്ടീല്ല്യെങ്കില്‍ ഞമ്മക്ക് അത് മാറ്റട്ടോ.. നോക്കി നിക്കാണ്ടെ ഓന്‍ക്ക് കോയിക്കഷ്ണം ഇട്ട് കൊടുക്കി മന്‍ഷ്യാ...'

സൈദാലിക്ക അവന്റെ പ്ലേറ്റിലേക്ക് വീണ്ടും കോഴി ഇട്ടുകൊടുക്കാന്‍ ശ്രമിച്ചു. പക്ഷേ അവന്‍ സമ്മതിച്ചില്ല.

ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോള്‍ സൈദാലിക്കയും അവനുംകൂടെ പുറത്തേക്ക് നടന്നു. 'മോന്‍ ഒന്നും കഴിച്ചില്ല' എന്ന് ആമിനത്താത്ത പരിഭവം പറഞ്ഞു. നിത്തിയിട്ട കാറിന്റെ ഡിക്കി തുറന്ന് അവന്‍ ഒരു ബാഗ് കയ്യിലെടുത്തു. ആ ബാഗുമായി അവന്‍ കാറിനകത്തേയ്ക്ക് കയറി ഡോര്‍ അടച്ചു. കാറ് ചെറുതായി കുലുങ്ങി. രണ്ട് മിനുറ്റ് കഴിഞ്ഞപ്പോള്‍ അവന്‍ പുറത്തിറങ്ങി. അവന്‍ വേഷം മാറിയിരിയ്ക്കുന്നു. കാക്കി നിറത്തിലുള്ള പട്ട ട്രൗസര്‍, ട്രൗസറിന്റെ അത്രപോലും നീളമില്ലാത്ത തോര്‍ത്ത്മുണ്ട് മുകളില്‍, തോര്‍ത്ത്മുണ്ട് അഴിഞ്ഞുപോകാതിരിക്കാന്‍ ചൂടികൊണ്ട് കെട്ടിയിരിയ്ക്കുന്നു. ബാഗില്‍നിന്ന് ഒരു മൂര്‍ച്ചയുള്ള അരിവാള്‍കൂടെ അവന്‍ എടുത്ത് കയ്യില്‍ പിടിച്ചു. ഈ രൂപത്തില്‍ അവനെ കണ്ടപ്പോള്‍ സൈദാലിക്ക ചോദിച്ചു

'ഇപ്പോ ആ മൊളകമ്പ് ഇല്ല്യല്ലേ മോനേ രാമാ?'

'ഇല്ല സൈദാലിക്ക... അതൊക്കെ കൊണ്ട് നടക്കാന്‍ വല്ല്യ ബുദ്ദിമുട്ടല്ലേ?'

'മോനേ രാമാ... നീയാ ഇടിഞ്ഞ കൊലയൊക്കെ ഒന്ന് വലിച്ച് കെട്ടിക്കാളട്ടോ' ആമിനതാത്ത പറഞ്ഞു

'അതിന് ചൂടി എവിടെ ഇത്താ... ?'

'നോക്കി നില്‍ക്കാണ്ടെ ഓന്‍ക്ക് ചൂടി എടുത്ത് കൊടുക്കി മന്‍ഷ്യാ.. ആ നെടുംബരേല്ണ്ട്'

'ആളൊരു മണുങ്ങൂസനാണ്' സൈദാലിക്ക നേടുംപുരയിലേക്ക് ചൂടിയ്ക്കായി ഓടിയപ്പൊള്‍ ആമിനതാത്ത രാമനോട് ഇങ്ങനെ പറഞ്ഞു കുണുങ്ങിചിരിച്ചു.

സൈദാലിക്ക വേഗം ചൂടിയുമായി വന്ന് രാമന് കൊടുത്തു.

രാമന്‍ ചൂടിയുമായി തെങ്ങിനുമുകളില്‍ കയറി. രാമന്‍ കയ്യിലേക്ക് നോക്കി ഇരിയ്ക്കുന്നത് കണ്ടപ്പോള്‍ സൈദാലിക്ക ചോദിച്ചു

'എന്തു പറ്റി രാമാ... കയ്യില് വല്ല ആരും കൊണ്ടോ?'

'ഏയ് ഇല്ല.. ഞാനെന്റെ ഫേസ്ബുക്കിലെ സ്റ്റാറ്റസ് ഒന്ന് അപ്ടേറ്റ് ചെയ്തതാണ്, തെങ്ങിന്റെ മണ്ടേലാണെന്ന്'

'എന്നാ പിന്നെ ആ ഓണങ്ങിയ ഓലന്റെ സ്റ്റാറ്റസും ഒന്ന് അപ്ടേറ്റ് ചെയ്തേക്ക്ട്ടോ, താഴെ എത്തീന്ന്' ഇതും പറഞ്ഞ് സൈദാലിക്ക നല്ലൊരു ചിരി പാസ്സാക്കി കൊടുത്തു.

ഫേസ്ബുക്കിനെ കുറിച്ചറിയാത്ത കിളവന്‍ എന്ന ഭാവത്തില്‍ രാമന്‍ പുച്ഛിച്ച് ചിരിച്ചു.

രാമന്‍ അരമണിക്കൂര്‍കൊണ്ട് അവന്റെ പണിയെല്ലാം ഭംഗിയായി തീര്‍ത്തു. ഒരു തേങ്ങ അരിവാളിലും മറ്റേത് കയ്യിലും പിടിച്ച് കാറിന്റെ ഡിക്കി തുറന്ന് ആ തേങ്ങ അവന്‍ അതിനകത്തേക്കിട്ടു. വീണ്ടും കാറിനകത്തേക്ക് കയറി, കാറിന്റെ ചെറു കുലുക്കം വീണ്ടും. പഴയപോലെ മാന്യമായ വസ്ത്രത്തില്‍ അവന്‍ പുറത്തിറങ്ങി. ബാഗ് ഡിക്കിയില്‍ കൊണ്ട് വച്ചു.

സൈദാലക്ക അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത് അവന്റെ കയ്യില്‍ വച്ചുകൊടുത്തു, നാണം കലര്‍ന്ന ഒരു ചിരിയുമായി അവന്‍ അത് വാങ്ങി.

'രാമാ.. പോവല്ലേ..' എന്ന് പറഞ്ഞ് കയ്യില്‍ കുറച്ച് പൊതികളുമായി ആമിനതാത്ത വന്നു.

'നിങ്ങളിതൊക്കെ ഒന്ന് ഓന്റെ വണ്ടീല്‍ക്ക് വെച്ച് കൊടുക്കീന്ന്...' ആമിനതാത്ത സൈദാലിക്കയോട് ആവശ്യപെട്ടു.

സൈദാലിക്ക കാറിന്റെ പുറകിലെ ഡോര്‍ തുറന്ന് അവിടെ വച്ചിരിയ്ക്കുന്ന മറ്റു പൊതികളുടെ കൂട്ടത്തിലേയ്ക്ക് അവരുടെ പൊതിയും വച്ചുകൊടുത്തു. രാമന്‍ ചിരിച്ച് 'എന്നാല്‍ ശരി' എന്നും പറഞ്ഞ് വണ്ടിയുമായി പോയി.

ഗേറ്റടയ്ക്കാന്‍ സൈദാലിക്കയ്ക്കൊപ്പം ആമിനതത്തയും മുറ്റത്തേക്കിറങ്ങിചെന്നു.

'ഇന്റെ മക്കളെക്കൂടെ ഞാന്‍ ഇത്ര സ്നേഹത്തോടെ മോനേന്ന് വിളിച്ചിട്ടില്ല, ഇന്റെ മക്കള്‍ക്ക് വരേ ഞാന്‍ ഇങ്ങനെ തിന്നാന്‍ ഉണ്ടാക്കി കൊടുത്തിട്ടില്ല.. ഈ തേങ്ങവലിക്കാരന്‍ ഹിമാറിനാണ് ഞാന്‍... 1500 ഉറുപ്പ്യാണ് ഓന്‍ മാസത്തിലൊരൂസം തേങ്ങ വലിക്കാന്‍ വര്ണതിന്റെ ചെലവ്' ആമിനതാത്ത ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു.

'സാരല്ല്യ ആമിനാ... ഇനിയിപ്പോ ഞമ്മക്കും ഞമ്മളെ മക്കള്‍ക്കും ഓരെ മക്കള്‍ക്കും ധൈര്യായിട്ട് തൊടീലൂടെ ഇറങ്ങി നടക്കാലോ.. മക്കള്‍ക്ക് എവിടെ വേണേലും കളിക്കാം. തേങ്ങ തലേല് വീഴും, ഓല മേല് വീഴും എന്നൊന്നും പേടിക്കണ്ടല്ലോ'

സൈദാലിക്കയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ആമിനതാത്തയുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു.

******

പിന്‍ കുറിപ്പ്: തേങ്ങവലിക്കാരെ കിട്ടാനില്ലാത്ത ഈ സമയത്ത് ഇതുപോലുള്ള സല്‍ക്കാരങ്ങള്‍ നിങ്ങളും നടത്തേണ്ടി വന്നേക്കാം. ഈ കഥയ്ക്ക് ഒരു കടപ്പാട് രേഖപ്പെടുത്താനുണ്ട്. mayflowers ന്റെ 'ഇക്കരെ നിന്ന് ഉരുകുന്നവര്‍..' എന്ന പോസ്റ്റില്‍ തേങ്ങവലിക്കാരനെ ഫോണ്‍ ചെയ്ത് "പൊന്ന് മോനെ ഒന്ന് വന്ന് പറിച്ചു താ.." എന്ന വാചകത്തില്‍ നിന്നുമാണ് ഈ കഥ എഴുതാനുള്ള പ്രചോദനം ഉണ്ടായത്. രണ്ടര വര്‍ഷമായി തെങ്ങും, തേങ്ങാകുലയും, ഇളനീരും, തേങ്ങവലിക്കാരനേയും കാണാത്ത ഞാന്‍ അല്ലാണ്ടെ എങ്ങനെ എഴുതും ഇങ്ങനെ ഒരു കഥ. കറി വെയ്ക്കാന്‍ തേങ്ങ ഇല്ല എന്നുള്ളതല്ല, മുറ്റത്ത് കളിച്ചുകൊണ്ടിരിയ്ക്കുന്ന മക്കളുടെ മേലോ, വഴിയില്‍ നടന്നുപോകുന്നവരുടെ മേലോ തേങ്ങയോ ഓലയോ വീഴുമോ എന്നതുതന്നെയാണ് പലരേയും ഭയപ്പെടുത്തുന്നത്.

50 comments:

  1. കാര്യം കാണാന്‍ ഇതുപോലുള്ള സല്‍ക്കാരങ്ങള്‍ നിങ്ങളും നടത്തേണ്ടി വന്നേക്കാം.

    ReplyDelete
  2. ആകെ അഞ്ചാറു തെങ്ങുള്ളതിൽ തേങ്ങായിടീക്കാൻ ആളെ തേടി നടക്കുന്ന വിഷമം ശരിക്കും അനുഭവിച്ചിട്ടുണ്ട്. ഇതൊരു ചിരിപ്പിക്കാൻ പറ്റിയ പോസ്റ്റാക്കിയത് നന്നായി.

    ആശംസകൾ!

    ReplyDelete
  3. ഇത് കലക്കി കേട്ടോ..ആദ്യം ഞാന്‍ വിചാരിച്ചു മകളെ പെണ്ണ് കാണാന്‍ ആളു വരുന്നു എന്ന്..ഇനി ഞങ്ങളുടെ അവിടെ ഒക്കെയുള്ള റബര്‍ വെട്ടുകാരനും ഇത് പോലെ പത്തിരീം കോഴീം ഉണ്ടാക്കി കൊടുത്തു നോക്കാം..
    മുമ്പ് എന്റെ ഒരു പോസ്റ്റില്‍ മുല്ല ചോദിച്ചിരുന്നു .."നാട്ടില്‍ പോയിട്ട് തേങ്ങ ഇടുന്നവനെ തിരഞ്ഞ് പോയില്ലേ..?അവനാ ഇപ്പോ നാട്ടിലെ സൂപ്പര്‍സ്റ്റാര്‍" എന്ന്...സത്യം.....

    ReplyDelete
  4. shabeer. ഒട്ടും അതിശയോക്തിയുന്ടെന്നു പറയാനാവില്ല. ഇതുപോലെതന്നെ തോടീലെ കാടുവേട്ടാന്‍ ഒരാളെ കിട്ടാന്‍ ഞാന്‍ പെട്ട പാട് എനിക്കെ അറിയൂ.

    ReplyDelete
  5. കാലം മാറി മാഷേ പലതും കാണേണ്ടി വരും

    ReplyDelete
  6. തേങ്ങ അരച്ച് കറിവച്ചു കടുക് വറുത്തു!!
    നല്ലൊരു ആക്ഷേപഹാസ്യം.
    ഇന്ന്ഇത് അതിശയോക്തി ആയി കാണുമെങ്കിലും നാളെ യാഥാര്‍ത്ഥ്യം ആവാനാണ് സാധ്യത!
    ഒപ്പം നമുക്ക് എന്ത് കൊണ്ട് ഇത് (തെങ്ങ് കയറ്റം) സാധ്യമാകുന്നില്ല എന്ന ചിന്തയും...
    റോഡില്‍ ബൈക്ക് സവാരി നടത്തുന്ന അത്രയും അപകടകരമല്ല തെങ്ങ് കയറ്റം എന്നാ എന്റെ പക്ഷം .

    ReplyDelete
  7. നന്നായി. ഇന്നാളൊരൂസം തേങ്ങാക്കാരനോട് ഞാന്‍ താണു കേണ് ചോദിച്ചു ,കുറച്ചപ്രത്തെ പറമ്പില്‍ ഒരു നാല് തെങ്ങുണ്ട്, തേങ്ങായൊന്ന് പറിച്ച് തരാമോയെന്ന്. അപ്പൊ അവന്‍ ചോദിക്കുവാ,കാറില്ലേ ,അതില്‍ പോയി തേങ്ങാ പറിച്ച് തിരിച്ച് വരാം എന്ന്.
    ഇസ്മയില്‍ പറഞ്ഞപോലെ ഇത് അതിശയോക്തിയല്ല. ഇന്നലെം കൂടി ഞാന്‍ പറഞ്ഞെയുള്ളു, നമുക്കൊരു തേങ്ങ് കയറുന്ന യന്ത്രം വാങ്ങാം എന്ന്.അതുണ്ടെല്‍ ആര്‍ക്കും കേറാം.എങ്കി ഇവന്റെയൊന്നും മോന്ത കാണണ്ടല്ലോ.30 രൂപയാണു ഇവിടെ ടൌണില്‍ ഒരു തെങ്ങ് കയറിയാല്‍ ചാര്‍ജ്.ബാങ്കീന്നു ലോണ്‍ കൊടുക്കുന്നുണ്ട്. ഒരു യന്ത്രം,ഒരു ബജാജ് സ്കൂട്ടര്‍, ഒരു മൊബൈല്‍ എന്താ നോക്കുന്നോ...

    ReplyDelete
  8. ഹ ഹ ഹ കലക്കി, ഞാന്‍ വിചാരിച്ചു പെണ്ണ് കാണാന്‍ വരുവായിരിക്കുമെന്ന്, പക്ഷെ ഒരു സംശയം മുപ്പത്തഞ്ച് വയസ്സ്?? പിന്നെയല്ലെ കാര്യം പിടികിട്ടിയത്, എതായാലും അനതി വിധൂരമല്ലാത്ത ഭാവിയില്‍ ഇതും ഇതിനപ്പുറവും സംഭവിച്ചില്ലെങ്കിലേ അത്ഭിതമുള്ളൂ... ആശംസകള്‍

    ReplyDelete
  9. കലക്കീട്ടൊ ശബീറെ.
    കഥയുടെ തുടക്കത്തിൽ ഞാൻ പ്രതീക്ഷിച്ചത് ഗൾഫീന്ന് വന്ന കുടുംബക്കാരനെയാൺ.

    ReplyDelete
  10. ഇത് കലക്കി ഷബീര്‍ .....
    ആലോചിച്ചു ചിരിച്ചിരുന്നു പോയി . അഭിനന്ദനങ്ങള്‍

    ReplyDelete
  11. നല്ലൊരു ആക്ഷേപഹാസ്യം.
    അഭിനന്ദനങ്ങള്‍

    ReplyDelete
  12. പെണ്ണ് കാണലിന്റെ അന്തരീക്ഷം ഇങ്ങനെ ഒന്നായി തീരുമന്നു തീരെ കരുതിയില്ല.. ഓരോരുത്തരും മനസ്സില്‍ വരുന്നു ഒപ്പം ചിരിയും.. അഭിനന്ദനങ്ങള്‍ ..

    ReplyDelete
  13. അലി: നന്ദി...

    ഹാഷിക്ക്: ശരിയാ.. അവന്‍ അടുത്ത് മെഗാ സ്റ്റാര്‍ ആയേക്കും

    mottamanoj: അപ്പോ എല്ലാര്‍ക്കും പണി കിട്ടിയിട്ടുണ്ടല്ലേ.. നന്ദി

    പ്രദീപൻസ് : തീര്‍ച്ചയായും.. പലതും കാണേണ്ടിവരും

    ഇസ്മായില്‍ കുറുമ്പടി (തണല്‍) : ഓരോ വര്‍ഷവും തെങ്ങിന്റെ ഉയരവും നമ്മുടെ പ്രായവും കൂടി വരുകയല്ലേ.. അതാണ് പ്രശ്നം. അഭിപ്രായത്തിന് നന്ദി

    Naushu: നന്ദി

    മുല്ല: ഇങ്ങനെ പോവാണേല്‍ നാട്ടില്‍ വന്ന് തെങ്ങുകയറ്റം പഠിയ്ക്കണം...

    കുറ്റൂരി: അഭിപ്രായത്തിന് നന്ദി

    ഷംസു ചേലേമ്പ്ര: അഭിപ്രായത്തിന് നന്ദി :)

    ismail chemmad: നന്ദി സ്നേഹിതാ...

    ബെഞ്ചാലി: നന്ദി

    Jefu Jailaf: അഭിപ്രായത്തിന് നന്ദി

    ReplyDelete
  14. hahaha,,, pennu kanal pole vannu,, thenga ittu poyi,,, :D

    post ishtaayi...

    ReplyDelete
  15. സത്യം പറയട്ടെ ഷബീര്‍, ഇവിടെ ചില യുവാക്കളുടെയൊക്കെ ജോലിയും കൂലിയും ഓര്‍ക്കുമ്പോള്‍ ഇവര്‍ക്ക് നാട്ടില്‍ പോയി എന്തെങ്കിലും തൊഴിലെടുക്കുന്നതല്ലേ നല്ലതെന്ന് തോന്നും. (ഞാന്‍ എന്റെ വീട്ടിലെ കൊന്നത്തെങ്ങുകളിലൊക്കെ കയറിയിട്ടുണ്ട്. ഇപ്പോള്‍ വയ്യ, എന്നാലും അത്യാവശ്യം വന്നാല്‍ അരക്കൈ നോക്കാന്‍ റെഡി)

    ReplyDelete
  16. തെങു കേറാന്‍ ആളെ അന്വേഷിക്കുന്നതിനു മുന്പ് തെങിന്റെ മണ്ദയിലേക്കൊന്നു നോക്കാമായിരുന്നു, തെങിന്മെല്‍ ഇപ്പൊ തേങയുണ്ദൊ...?

    ReplyDelete
  17. ഹഹഹ് ഇത് കലക്കനായല്ലോ...ഷബീര്‍..ഞാനിത് മെയ്‌ ഫ്ലാവേസിനു അയക്കുന്നുണ്ട്..

    ReplyDelete
  18. Rajeev: ഹ..ഹ... നന്ദി സ്നേഹിതാ...

    കുന്നെക്കാടന്‍ : ;D

    ajith: ശരിയാണ് അജിത്ത് ഭായ്.. ഇവിടെ 600 നും 800 നും പണിയെടുക്കുന്ന എത്രയോപേരുണ്ട്. നാട്ടില്‍ പണിയെടുക്കുന്നതിന്റെ പത്തിരട്ടി ഇവിടെ പണിയെടുക്കുന്നുമുണ്ട്. ഈ പണി അവര്‍ നാട്ടില്‍ ഏടുത്താല്‍ സുഖമായി കുടുംബത്തോടൊപ്പം കഴിയുകയും ചെയ്യാം കൂടുതല്‍ സമ്പാദിയ്ക്കുകയും ചെയ്യാം... പക്ഷേ ആരും മനസ്സിലാക്കുന്നില്ല.

    വാഴക്കോടന്‍ : താങ്ക്യൂ... താങ്ക്യൂ...

    ഷമീര്‍ തളിക്കുളം: തേങ്ങ മാത്രമല്ലല്ലോ ഷമീറേ... ഓല മേല് വീഴാം... ഓല ലൈന്‍ കമ്പിയില്‍ വീഴാം... ഇങ്ങനെ കുറേ കാര്യങ്ങളില്ലെ?

    Jazmikkutty: നന്ദി...

    ReplyDelete
    Replies
    1. shajahan.kalathingal (my facebook id name i like ur stories please send me ur request or if u give ur fb id I'll send u my request pls...)

      Delete
  19. ഞാനിത് കാണാന്‍ ഒരിത്തിരി വൈകി.ജാസ്മിക്കുട്ടി അയച്ചു തന്നു.
    ചെറിയൊരു തുമ്പില്‍ നിന്നും നര്‍മം നിറച്ച ഒരു കഥയുണ്ടാക്കിയല്ലോ..മിടുക്കന്‍ !
    രസകരമായിട്ടുണ്ട്.
    ഒട്ടും സംശയമില്ല,അവരാണ് ഇപ്പോള്‍ താരങ്ങള്‍..

    ReplyDelete
  20. @ mayflowers: നന്ദി... ആ മിടുക്കന്‍ എന്ന് കേട്ടപ്പോള്‍ പണ്ട് സ്കൂളിലെ ടീച്ചര്‍ പറയാറുള്ളപോലെ തോന്നി (എന്നോടല്ല... 'വേറെ കുട്ടികളോട്')..
    സന്തോഷം.... :)

    ReplyDelete
  21. ഇഷ്ട്ട്ടായി.
    ആക്ഷേപ ഹാസ്യമാണെങ്കില്‍ ഇഷ്ട്ടയില്ലാ..!

    തേങ്ങ പറിക്കാന്‍ ആളെ കിട്ടുന്നില്ലെന്ന് എല്ലാവര്‍ക്കും പരാതി.
    എന്നാലോ താനോ തന്റെ മക്കളോ അതൊട്ട് ചെയ്യുകയുമില്ലാ.
    ആരാന്റെ ചെക്കന്മാര്‍ ഒരു സേഫ്റ്റിയുമില്ലാതെ എന്റെ തെങ്ങിലും കയരറട്ടേ എന്നും.
    .
    പോടപ്പാ....
    ഒരു സേഫ്റ്റിയുമില്ലതെ കയറുന്ന ഇപ്പണിക്ക് ഒരു തെങ്ങിന് 10-15 രൂപ കൂലി. എങ്ങാനും ഒന്ന് സ്ലിപ്പായാ നഷ്ട്ടപ്പെടുന്നത് ഒരു ജീവിതം: ഒരു കുടുമ്പം.

    ആക്ഷേപ ഹസ്യമാണെങ്കീ ആരാന്റെ നെഞത്തുള്ള ഈ പന്ത് കളിക്ക് താല്പര്യമില്ലാ.
    നാളെ സ്വന്തമായി തേങ്ങ പറിക്കാന്‍ തുടങ്ങൂ. എന്നിട്ടാവാം മറ്റവന്റെ പോസ്റ്റിലെ സെല്‍ഫ് ഗോള്‍ എണ്ണല്‍

    ReplyDelete
  22. @ ഹാഷിം: ഹാഷിം പറഞ്ഞത് ശരിയാണ്.. നമ്മളാരും ഇതിന് മെനക്കെടില്ല, ആളെ കിട്ടാത്തതിന് പരാതി പറയുകയും ചെയ്യും. ആക്ഷേപഹാസ്യം എന്ന് ഞാന്‍ ഇതിനെ വിശേഷിപ്പിച്ചിട്ടില്ല. ആരെയെങ്കിലും ചിരിപ്പിക്കണമെന്നേ എനിയ്ക്കുള്ളൂ...

    ReplyDelete
  23. രണ്ടാഴ്ച മുന്‍പ് വോഡാഫോണ്‍ കോമഡി സ്റ്റാറിലും ഇത് പോലെയൊന്ന് കണ്ടിരുന്നു.....

    ReplyDelete
  24. ചെറിയ രീതിയില്‍ ഉള്ള സല്കാരങ്ങള്‍ ഇപോഴേ നടക്കുന്നുണ്ട് ....
    വിദൂരമല്ലാത്ത ഭാവിയില്‍ ഇത് പോലൊന്നും കാണേണ്ടി വരും... ഒട്ടും സംശയം വേണ്ട ... :)
    താങ്കളുടെ പദപ്രയോഗങ്ങള്‍ എനികിഷ്ടമായി ...... ശരിക്കും സൈദാലിക്കയുടെ വീട്ടില്‍ ഇരുന്ന പോലെ തോന്നി...
    ഇനിയും എഴുതുക... ആശംസകള്‍....

    ReplyDelete
  25. കുറച്ച് ദിവസം മുമ്പ് വോഡാ ഫോണ്‍ കോമഡി സ്റ്റാര്‍ എന്ന പ്രോഗ്രാമില്‍
    ഇതു പോലൊരെണ്ണം കണ്ടിരുന്നു...അതു പോലെ ഇതു പോലൊരു പോസ്റ്റും വായിച്ചിരുന്നു..

    ReplyDelete
  26. @ sargam: നന്ദി...

    @ റിയാസ് (മിഴിനീര്‍ത്തുള്ളി):ആ പോസ്റ്റിന്റെ ലിങ്ക് ഒന്നു തരാമോ...?

    ReplyDelete
  27. 'ഏയ് ഇല്ല.. ഞാനെന്റെ ഫേസ്ബുക്കിലെ സ്റ്റാറ്റസ് ഒന്ന് അപ്ടേറ്റ് ചെയ്തതാണ്, തെങ്ങിന്റെ മണ്ടേലാണെന്ന്'

    കലക്കി ഇഷ്ടാ..

    ReplyDelete
  28. കൊള്ളാം... അവസാനത്തെ ട്വിസ്റ്റ്‌ ഒട്ടും പ്രതീക്ഷിച്ചില്ല. തെങ്ങുകയറ്റക്കാരനെ തെങ്ങിലേക്ക് ആകര്‍ഷിക്കാനായുള്ള കൂടുതല്‍ വഴികള്‍ ആലോചിച്ചു കൊണ്ടിരിക്കുകയാണ്. ഒത്തു കിട്ടിയാല്‍ ജെനിതകവിശേഷങ്ങളില്‍ പുതിയ ഒരു പോസ്റ്റ്‌ ഉഫന്‍ പ്രതീക്ഷിക്കാം...

    regards
    http://jenithakavisheshangal.blogspot.com/

    ReplyDelete
  29. പേര്‍ ഇപ്പോള്‍ കീര്‍ ആവുകയും വീട്ടു ജോലികള്‍ യന്ത്രങ്ങള്‍ ചെയ്യുകയും ചെയ്യുന്ന ഈ ക്കാലത്ത് തേങ്ങ പറിക്കാന്‍ remort ല്‍ പ്രവര്‍ത്തിപ്പിക്കുന്ന തേങ്ങ പറിക്കല്‍ യന്ത്രം വീടുകളില്‍ അത്തിയാവശ്യമായി വന്നിരിക്കുന്നു .അടുക്കളയില്‍ നിന്ന് കൊണ്ട് rimort ല്‍ അമര്‍ത്തിയാല്‍ വാര്‍പ്പക്കാരുടെ സിമന്റ് ചട്ടി താഴേക്ക് വരുന്നത് പോലെ തേങ്ങ അടുക്കളയിലേക്കു പറന്നെത്തുന്ന സവിദാനം കണ്ടത്തെണ്ടിയിരിക്കുന്നു ....,
    നാന്നായിരിക്കുന്നു .....,തിരിച്ച്ലാനില്‍ കയറികൂടിയത്‌ വെറുതെ ആയില്ല എന്ന് തോന്നി തുടങ്ങി ....,കുറച്ചു ദിവസം മുന്‍പ് vodofone comedy staril ഇതിനു സാമ്യമായത് കണ്ടിരുന്നു . അത് എന്തോ ആയിക്കോട്ടെ.. ഇത് അതിലും കലക്കിയിട്ടുണ്ട് ...

    ReplyDelete
  30. @ കുമാരന്‍ | kumaran: നന്ദി കുമാരേട്ടാ... :)

    @ Jenith Kachappilly : പ്രതീക്ഷിക്കുന്നു... നര്‍മ്മത്തോട് കൂടിയ ഒരെണ്ണം...

    @ sidhique parakkal : 'തിരിച്ചിലാനില്‍ കയറികൂടിയത്‌ വെറുതെ ആയില്ല എന്ന് തോന്നി തുടങ്ങി' ... ആ വാക്ക് എന്നെ വല്ലാണ്ടങ്ങ് സുഖിപ്പിച്ചുട്ടോ... ഇന്നലെ മുതല്‍ vodofone comedy star കാണാന്‍ തുടങ്ങി. ഇനി മുടങ്ങാതെ കാണും. തിരിച്ചിലാന് ചീത്തപ്പേര് വീഴാന്‍ പാടില്ലല്ലോ...

    ReplyDelete
  31. വളരെ രസകരം തന്നെ ....
    ഇപ്പോൾ ബസ്റ്റോപ്പിൽ, ബാത്റൂമിൽ, ഇപ്പോൾ തെങ്ങിൻ തലപ്പിൽ ഇങ്ങനെ സ്റ്റാറ്റസെഴുതുന്നവരുടെ പ്രതിനിധിയാണ്‌ രാമൻ......
    ഇവിടെ പോസ്റ്റിയതിന്‌ സമദ്കാക്കും, കഥാകൃത്ത് ഷബീറിനും നന്ദി.... എല്ലാ ആശംസകളും

    ReplyDelete
  32. ഈമെയിലില്‍ കിട്ടിയപ്പോള്‍ വളരെ രസകരമായി തോന്നി. കഥാകൃത്തിന്റെ പേര്‍ ഇല്ലായിരുന്നു. അപ്പോള്‍ ഇതു ഞാന്‍ എന്റെ ബ്ലോഗ്ഗില്‍ ഇട്ടു. കഥാകൃത്തിന്റെ പേര്‍ അറിയില്ലെന്നും എഴുതി. ആളെ അറിഞ്ഞപ്പോള്‍ എന്റെ ബ്ലോഗില്‍ നിന്നും ഞാന്‍ പിന്‍വലിച്ചു. കാലികവും രസകരമായി ഒരു കഥ. എല്ലാവിധ ഭാവുകങ്ങളും.

    ReplyDelete
  33. mashe ningalude ee post um sasneham.net il copy cheythirikkunnu

    ReplyDelete
  34. ഈ ബ്ലോഗില്‍ എത്താന്‍ കുറെ വയ്കിയെന്നു തോന്നുന്നു.
    റിയാസ്‌ വഴിയാണ് ഇപ്പോള്‍ തന്നെ എത്തിയത്‌.
    ഈ കഥ പേരില്ലാതെ എനിക്ക് മെയിലില്‍ കിട്ടിയിരുന്നു.
    വളരെ രസകരമായി തോന്നിയതിനാല്‍ കുറച്ചാളുകള്‍ക്ക് മെയിലില്‍ കിട്ടിയത്‌ എന്ന പേരില്‍ അയച്ചിരുന്നു.
    അങ്ങനെയാണ ഈ പോസ്റ്റിന്‍റെ ഉടമയെ അറിഞ്ഞതും ഇവിടെയെത്തിയതും..,
    ഈ അവസ്ഥ വളരെ നല്ല രീതിയില്‍ അനുഭവിച്ചറിയുന്ന ഒരു വീട്ടമ്മ ആയതിനാലാവാം
    ഈ പോസ്റ്റ്‌ എനിക്ക് ഇശ്ശി പിടിച്ചു.
    ഭാവുകങ്ങള്‍.

    ReplyDelete
  35. നിന്‍റെ പോസ്റ്റുകള്‍ പലതും മെയിലില്‍ കറങ്ങി നടക്കുന്നു എന്നറിഞ്ഞു.
    അതായത് വായനാ സുഖം ഉള്ളതാണെന്ന്.
    സംശയലേ ശ മന്യെ പറയാം.
    നല്ല ഒരു വിഷയം ആക്ഷേപ ഹാസ്യത്തിലൂടെ പറഞ്ഞു.
    ഈ ശൈലി കൈ വിടാതെ ഇനിയും തുടരുക.
    തനിക്ക് നര്‍മം നന്നായി ചേരും. കൂടെ ഇത്തരം നല്ല വിഷയങ്ങള്‍ മിക്സ് ചെയ്തു കാച്ച് മാഷെ. ഞങ്ങളുണ്ട് വായിക്കാന്‍.
    നല്ല വായന തന്നതിന് ആശംസകള്‍.

    ReplyDelete
  36. @ മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ : ശരിയാണ്.. സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാന്‍ ആരും മറക്കാറില്ല... നന്ദി...

    @ Samad Karadan : നന്ദി... ബ്ലോഗില്‍നിന്നും പിന്‍വലിച്ചതിനും, മലയാളം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതിനും...

    @ girish : അത് ശ്രദ്ദിക്കാന്‍ തുടങ്ങിയാല്‍ ഒരുപാട് സമയം അതിനായി മാറ്റിവെക്കേണ്ടി വരും. നന്ദി...

    @ ~ex-pravasini* : നന്ദി... അവിടെയും ഞാന്‍ വരാറുണ്ട്.. കുളത്തില്‍ കുളിയ്ക്കാന്‍... ഓര്‍ക്കാ പുളി കഴിക്കാന്‍...

    @ Sulfi Manalvayal: നന്ദി സുല്‍ഫിക്കാ... പ്രചോദനപരമായ അഭിപ്രായത്തിന്.

    ReplyDelete
  37. ഇത് മുഴുവന്‍ ഞാന്‍ എനിക്ക് കിട്ടിയ ഒരു മെയിലില്‍ വായിച്ചിരുന്നു. കൂടാതെ മറ്റൊന്നുകൂടി വായിച്ചിരുന്നു. അതിന്റെ ലിനക് കിട്ടിയാല്‍ ഞാന്‍ ഇവിടെ പിന്നീട് ചേര്‍ക്കാം.

    ReplyDelete
  38. മോനെ തിരിച്ചിലാനെ ..
    ഈ പോസ്റ്റിന്റെ ചിത്രീകരണം ഇന്നലെ വൈകീട്ട് റേഡിയോയില്‍ കേട്ടല്ലോ.....താന്കള്‍ അറിഞ്ഞുകൊണ്ട് തന്നെ ആണോ? അതോ അവരും............................

    ReplyDelete
  39. ഇത് കഥ അല്ല , ഇപ്പോള്‍ നടക്കുന്ന സത്യം വിളിച്ചു പറഞ്ഞിരിക്കയാണ്, ജോര്‍ ആയിട്ടുണ്ട്
    --

    ReplyDelete
  40. valare nannayi... all the best :)

    ReplyDelete
  41. കറി വെയ്ക്കാന്‍ തേങ്ങ ഇല്ല എന്നുള്ളതല്ല, മുറ്റത്ത് കളിച്ചുകൊണ്ടിരിയ്ക്കുന്ന മക്കളുടെ മേലോ, വഴിയില്‍ നടന്നുപോകുന്നവരുടെ മേലോ തേങ്ങയോ ഓലയോ വീഴുമോ എന്നതുതന്നെയാണ് പലരേയും ഭയപ്പെടുത്തുന്നത്.

    ReplyDelete
  42. @ ഇസ്മായില്‍ കുറുമ്പടി (തണല്‍) :റേഡിയോയില്‍ വന്ന വിവരം താങ്കള്‍ പറഞ്ഞിട്ടാണ് ഞാനും അറിഞ്ഞത്. ഏതായാലും സന്തോഷം...

    അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി..

    ReplyDelete
  43. nalla kalathu thengu karan padichirunnenkil
    bhavi surakshithamaayane
    nice story

    ReplyDelete