Wednesday, April 20, 2011

ഞമ്മളെ ആദ്യത്തെ ബ്ലോഗ് മീറ്റ്...

ഒരു ദിവസം ഗൂഗിള്‍ടാല്‍ക്കിനിടയില്‍...

താങ്കളുടെ മൊബൈല്‍ നമ്പര്‍ തരൂ...

055......... ഞാന്‍ ഒട്ടും ആലോചിക്കതെ കൊടുത്തു.
കൊടുത്തതിന് ശേഷമാണ് ഞാന്‍ കാര്യം അന്വേഷിച്ചത്. എഴുത്തിന്റെ നിലവാരം കൊണ്ട് അഭിപ്രായം നേരിട്ട് പറയാനാകുമോ എന്നൊരു പേടി ഉണ്ടായിരുന്നു.

ഞാന്‍ ദുബായില്‍ വരുന്നു. ഒരു ചെറിയ ബിസിനസ് ട്രിപ്പ്. അധികം സമയം ഉണ്ടാവില്ല. എനിക്ക് താങ്കളെ ഒന്ന് കാണണം. കൂട്ടത്തില്‍ അവിടെ ഉള്ള മറ്റു ബ്ലോഗര്‍മാരെയും കാണണമെന്നുണ്ട്. സമയം അനുവദിക്കുന്നെങ്കില്‍ കാണാം.

പടച്ചോനെ, സന്തോഷം ഉണ്ട് പക്ഷേ തട്ടുപൊളിപ്പന്‍ നമ്പറുകളുമായി ഭൂ ലോകത്ത് തിരിഞ്ഞ്കളിക്കുന്ന തിരിച്ചിലാന്‍ എങ്ങനെ സംസാരിക്കും മൂപ്പരോട്? വെത്യസ്തമായ ശൈലിയും, ഏവരേയും പ്രോത്സാഹിപ്പിക്കാന്‍ ഒരു മടിയും കാണിക്കാത്ത ഈ തത്വജ്ഞാനിയുടെ മുന്‍പില്‍ ഞാന്‍ എങ്ങനെ പിടിച്ച് നില്‍ക്കും. ഏതായാലും വരുന്നിടത്ത് വച്ച് കാണാം എന്ന് തീരുമാനിച്ചു.

ഓഫീസില്‍ ഇരിക്കുമ്പോൾ പതിനൊന്ന് മണിയോട്കൂടി ഒരു കോള്‍ വന്നു,

ഷബീര്‍
ആണോ?അതെ...

തിരക്കിലാണോ?..

അല്ല, ...‌‌‌‌‌....... ആളാണോ?

അതെ...

എപ്പൊ എത്തി ദുബായില്‍?ഇന്നലെ രത്രി..

ആഹ...

ഞാന്‍ പ്രതീക്ഷിച്ചത് ഷബീറിന്റേത് ഒരു സോഫ്റ്റ് സൗണ്ട് ആണെന്നാ... ഇത് വല്ല്യ ആള്‍ക്കാരെ സൗണ്ട് പോലുണ്ടല്ലോ..

ഞാന്‍ ചിരിച്ചു... വൈകിട്ട് കാണാം എന്ന് തീരുമാനിച്ചു.

എന്റെ സൗണ്ടിനെ പറ്റി കേട്ട കമന്റ് മനസ്സില്‍ കുരുങ്ങി, മൂപ്പരുടെ കമന്റുകള്‍ പോലെ വ്യത്യസ്ഥമായ എന്റെ സൗണ്ടിനെ പറ്റിയുള്ള കമന്റും. ഉടനെ ഞാന്‍ ഒരു sms അയച്ചു.

"ഇക്കാ... സൗണ്ട് മാത്രേ വലുതുള്ളൂ. 5.5 അടി ഉയരത്തിലുള്ള ഒരു ഉരുപ്പിടിയാണ് ഞാൻ . കാണുമ്പോൽ ചിരിക്കരുതേ പ്ലീസ്..

പറഞ്ഞത്പോലെ വൈകിട്ട് റാഷിദിയ മെട്രോ സ്റ്റേഷനില്‍ വച്ച് കണ്ടുമുട്ടി. ആദ്യമായി ജീവനോടെ ഇതാ ഒരു ബ്ലോഗര്‍ എന്റെ മുന്നില്‍. ഞാനാദ്യം കണ്‍കുളിര്‍ക്കെ ഒന്ന് നോക്കി. ജീവിതത്തില്‍ ആദ്യമായിട്ട് കാണുന്നതല്ലേ... മൂപ്പരെ കണ്ടപ്പോള്‍ ആദ്യം എനിക്ക് തോന്നിയത് നേരെ യോഗക്ലാസ്സില്‍ പോയി ചേര്‍ന്നാലോ എന്നാണ്. ഇപ്പോള്‍ നിങ്ങള്‍ക്ക് ആളെ പിടി കിട്ടിയല്ലേ...? അതെ ഇസ്മായീല്‍ കുറുമ്പടി (തണല്‍). ഒരു കുറുമ്പും ഇല്ലാത്ത കുറുമ്പടിയെയാണ് ഞാന്‍ കണ്ടത്. തത്വജ്ഞാനത്തെ പറ്റി ചിന്തിച്ചത് തെന്നെ വെറുതെ ആയിപ്പോയി. ഒരു സാധാരണക്കാരന്‍, നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ 'തനി നാടന്‍‍' തന്നെ. ഇയാളെങ്ങനെ ഇങ്ങനെയൊക്കെ എഴുതുന്നു എന്ന് ഞാന്‍ അതിശയപ്പെട്ടു.
ഫോട്ടോ ഇടാന്‍ താല്‍പര്യമുണ്ടായിട്ടല്ല, അഥവാ നിങ്ങള്‍ വിശ്വസിച്ചില്ലെങ്കിലോ എന്ന് കരുതിയിട്ടാണ് ഈ ചെയ്യുന്നത് ഞാന്‍ ന്നോട് തന്നെ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണെന്നിക്കു നന്നായി അറിയാം . എന്റെ ഗ്ലാമറിനേല്‍ക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും ഈ ഫോട്ടോ എന്നും എനിക്കറിയാം.

പിന്നീട് ഞങ്ങള്‍ മെട്രോ ട്രൈനില്‍ കയറി നേരെ പോയത് 'Mall of the Emirates' ലേക്കാണ്. അവിടെ വച്ച് കുറുമ്പടിയുടെ സഹോദരനെ കണ്ടുമുട്ടി. ഭക്ഷണം കഴിക്കാന്‍ വേണ്ടി റെസ്റ്റോറെന്റില്‍ കയറി. മൂപ്പര് നമ്മളെ അഥിതിയല്ലേ.. അതുകൊണ്ട് ഫുള്‍ ഓര്‍ഡര്‍ എന്റെ വക (ഓര്‍ഡര്‍ മാത്രം). ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് 'ബേബി ചിക്കിനെ' പറ്റി സംസാരം വന്നത്. അപ്പൊത്തന്നെ 'സുല്‍ഫീക്കര്‍' (പുറംലോകം) ഭായിയെ ഓര്‍മ വന്നു. പുള്ളിയുമായും ഫോണില്‍ സംസാരിച്ചു. ആ ഒരു മീറ്റില്‍നിന്നും മറ്റൊരു മീറ്റിലേക്കുള്ള വഴിയൊരുങ്ങി.

നീണ്ട മൂന്നര മണിക്കൂര്‍ നേരത്തെ കൂടിക്കാഴ്ച്ചക്ക് ശേഷം ഞങ്ങല്‍ പിരിഞ്ഞു. പിരിയുമ്പോള്‍ കുറുമ്പടിയുടെ കണ്ണില്‍നിന്നും രു തുള്ളി കണ്ണുനീര്‍ പൊഴിഞ്ഞു. എങ്ങനെ പൊഴിയാതിരിക്കും. അജ്ജാതി തീറ്റയല്ലായിരുന്നോ...
****

ശനിയാഴ്ച്ച സുല്‍ഫിക്കയേയും കണ്ടു. മൂപ്പര് എന്റെ താമസസ്ഥലത്ത് വന്നു, ആ സമയം എനിക്ക് ഓര്‍മ്മ വന്നത് 'കഥ പറയുമ്പോൾ എന്ന സിനിമയിലെ ശ്രീനിവാസന്റെ ഡയലോഗാണ്. 'അശോക് രാജ്.. അവസാനം നീ എന്റെ കൂരയിലും വന്നു'. 'തിരിച്ചിലാന്റെ കട്ടില്‍' എന്നും പറഞ്ഞ് മൂപ്പരും എന്റെ കട്ടിലില്‍ കയറി ഇരുന്നു. മൂപ്പരും ഇപ്പറഞ്ഞപോലെ വെച്ചുകെട്ടലുകള്‍ ഒന്നുംതന്നെ ഇല്ലാത്ത തനി നാടന്‍. എഴുത്തിലൂടെ നമ്മളെ അമ്പരപ്പിക്കുന്നവരല്ല നേരിട്ട് കാണുമ്പോൾ. ഇവരുടെ മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ ഞാന്‍ വായിച്ചത് എല്ലാം വെറുതെ ആയി.
ഞങ്ങള്‍ കുറേ സമയം സംസാരിച്ചു. ഒരുപാട് ബ്ലോഗര്‍മാരെ പറ്റിയും, ബ്ലോഗ് തുടങ്ങിയതിനെ പറ്റിയും, എഴുതുന്നതിനെ പറ്റിയും എല്ലാം. അറിയാവുന്ന ആള്‍ക്കാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു ബ്ലോഗ് മീറ്റ് നടത്തുന്നതിനെ പറ്റി ഞങ്ങള്‍ സംസാരിച്ചു.

ആശ്ചര്യമെന്ന് പറയട്ടെ, ഞങ്ങള്‍ രണ്ടുപേരും സംസാരിച്ച കാര്യത്തില്‍ അടുത്ത ദിവസം (തുഞ്ചന്‍ ബ്ലോഗ് മീറ്റ് നടന്ന) തന്നെ ഫേസ്ബുക്കിലെ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ ഒരു ചര്‍ച്ച നടക്കുകയുണ്ടായി. തിന്റെ ഫലമയി ദുബായിലും ഒരു ബ്ലോഗ് മീറ്റ് നടത്തുന്നതിന്റെ അടുത്ത് എത്തിയിരിക്കുകയാണ് ഞങ്ങള്‍. ഇതുവരെ നല്ല ഒരു പ്രതികരണമാണ് ഞങ്ങളുടെ ഈ ഉദ്ദ്യമത്തിന് ലഭിച്ചിട്ടുള്ളത്.

വായനയിലൂടെ അടുത്തറിഞ്ഞവര്‍ നേരില്‍ കാണുമ്പോൾ ഉള്ള സുഖം ഒന്ന് വേറെ തന്നെയാണ്. നമ്മളെ കരയിച്ചവരെ ചന്തിക്ക് നല്ല നുള്ള് (പിച്ച്) കൊടുത്ത് 'ഇനി മേലാല്‍ കരയിപ്പിക്കാന്‍ ഇങ്ങോട്ട് വര്യോ?' എന്നും, ചിരിപ്പിച്ചവരെ പുറത്തടിച്ചിട്ട് 'കള്ള ഹമ്ക്കേ... അന്നെക്കൊണ്ട് മന്‍ഷ്യന്‍ ചിരിച്ച് ചിരിച്ച് മട്ത്ത്ക്ക്ണ്” എന്നക്കെ ചോദിച്ചും പറഞ്ഞും ചിരിക്കാന്‍ എന്ത് രസമായിരിക്കും, അല്ലേ?...

ഡേറ്റ് ഫിക്സ് ചെയ്തതിന് ശേഷം അറിയിക്കുന്നതായിരിക്കും. പങ്കെടുക്കാന്‍ കഴിയുന്നവര്‍ പങ്കെടുക്കുക. അല്ലാത്തവര്‍ പ്രാര്‍ഥിക്കുക.

കൂടുതല്‍ അറിയാന്‍ ഇവിടെ വരുക.

യു ബ്ലോഗേര്‍സ് മീറ്റിനു അരങ്ങൊരുങ്ങുന്നു....ബന്ധപ്പെടുക

57 comments:

  1. ഞമ്മളെന്ന് പറഞ്ഞാല്‍ കോയികോട്ടാര്‍ക്ക് എന്താണെന്നറിയാല്ലോ? എന്റെ ആദ്യത്തെ ബ്ലോഗ് മീറ്റ്.

    ReplyDelete
  2. “ശുഭസ്തി ശീഘ്രം” എന്നല്ലെ ഷബീർ..നല്ല തീരുമാനങ്ങൾ വേഗമാകട്ടെ! പിന്നെ വളരെ നല്ല വിവരണം കേട്ടൊ..ഷബീർ അനുഭവിച്ച അതെ feeling വായനക്കാർക്കും ലഭിക്കുന്നുണ്ട്..

    ReplyDelete
  3. അത് ശെരി അപ്പോള്‍ ഒരു ചിന്ന മീറ്റ്‌ കഴിഞ്ഞു അല്ലേ,നന്നായി.

    ReplyDelete
  4. അങ്ങിനെ ഓരോരുത്തരായി ജീവനുള്ള ബ്ലോഗ്ഗര്‍മാരെ കണ്ടു മുട്ടാന്‍ തുടങ്ങി..
    mera number kab aayegaa??

    എന്തെഴുതുമ്പോഴും ഉള്ള ആ ഒതുക്കം ഇതിലും നില നിര്‍ത്തി..
    ആശംസകള്‍.

    ReplyDelete
  5. വളരെ ഒതുക്കി മീറ്റ്‌ അനുഭവം പങ്കുവെച്ചത് അനുഭവമായി മാറി.

    ReplyDelete
  6. ഇസ്മായിൽ പറഞ്ഞിരുന്നു ദുബായിലെ ഒരു പുലിയെ കാണാനുള്ള ‘യോഗ’മുണ്ടായെന്ന്. കഴിഞ്ഞ ദിവസം ഞാനും രണ്ട് പുലികളെ കണ്ടിരുന്നു. കമ്പറെയും നൌഷാദ് അകമ്പാടത്തെയും.

    ഇനി വല്യ മീറ്റ് ഗംഭീരമാവട്ടെ.

    ReplyDelete
  7. അതും സംഭവിച്ചു ല്ലേ...?
    നന്നായി .
    അവതരിപ്പിച്ചതും രസായി

    ReplyDelete
  8. ആശംസകള്‍!

    www.chemmaran.blogspot.com

    ReplyDelete
  9. നിങ്ങളെല്ലാവരും ഈ മീറ്റ് കഥ പറഞ്ഞു പറഞ്ഞു ഞങ്ങളെ ഒരു മാതിരി ഭ്രാന്തുപിടിപ്പിക്കും.ഒരു ദിവസം ഞങ്ങളും കൂടും.

    വിവരണം നന്നായിട്ടുണ്ട്.ആശംസകൾ

    ReplyDelete
  10. ബിസിനസ് ട്രിപ്പുമായി ബഹറിനിലേയ്ക്ക് ഒന്ന് വായോ..

    ReplyDelete
  11. കാത്തിരിക്കുന്നു, നമ്മുടെ മീറ്റിനായി....

    ReplyDelete
  12. സത്യം പറ ഷബീറെ, പിരിയുമ്പോള്‍ കുറുമ്പടിയുടെ
    കണ്ണില്‍നിന്നും മാത്രേ കണ്ണുനീര്‍ പൊഴിഞ്ഞുള്ളൂ!!!
    വല്യ മീറ്റ് ഗംഭീരമാവട്ടെ എന്നാശംസിക്കുന്നു...
    ഒപ്പം മീറ്റ്‌ കഥകള്‍ക്കും ഫോട്ടോസിനും
    ഞമ്മളും കാത്തിരിക്കുന്നു.... :)

    ReplyDelete
  13. നന്നായ്.പിന്നെ ഗ്ലാമറിന്റെ കാര്യം പേടിക്കേണ്ട.അത് ജയന്‍ ഡോക്ടര്‍ പറഞ്ഞപോലെ കേമറയുടെ ക്ലാരിറ്റിയുടേ പ്രശ്നമാകും.
    പിന്നെ കുറുമ്പടിയാണോ മുഴുവന്‍ കാശും കൊടുത്തേ...?അതാവും കണ്ണില്‍ നിന്നും വെള്ളം വന്നത്.ഓരോ യോഗമേ..!!!
    ( നേത്രാസനം)

    ReplyDelete
  14. അബുദാബി മീറ്റിനു വരുന്നവര്‍ കൈ പൊക്കുക.

    ReplyDelete
  15. വലിയ ആള്‍ക്കാരുടെ സൌണ്ടെല്ലാം വച്ചു ഷബീര്‍ നടത്തിയ ബ്ലോഗ്‌ ഈറ്റ് വളരെ നന്നായി .
    കുറുമ്പടി ശരിക്കും കരഞ്ഞു പോയത് എന്ത് കൊണ്ടായിരിക്കും ?
    നന്നായി എഴുതി .
    അഭിനന്ദനങ്ങള്‍ .........

    ReplyDelete
  16. ചതി ....ഇനി ഞാന്‍ തണല്‍ ഇസ്മൈലും
    ആയി ഒരു ഇടപാടും ഇല്ല ...ഒരു പാതി രാത്രി
    2 മണി വരെ വിശേഷങ്ങള്‍ പങ്ക് വെച്ചു
    രണ്ടു പേരുടെയും ഭാര്യമാര്‍ വന്നു
    ചീത്ത പറയുന്നത് വരെ ..
    ഒന്നിച്ചു ഉറങ്ങിയത ഞങ്ങള് ..പുള്ളി അവിടെയും
    ഞാന്‍ ഇവിടെയും ..എന്നിട്ടും എന്നേ വിളിച്ചില്ല
    പഹയന്‍ ....അല്ലെങ്കിലും ഈ രാത്രിക്കുള്ള
    സ്നേഹം മഹാ കളിപ്പീര് തന്നെ ....
    ഇത് പോരെ തണലിനെ നാറ്റിക്കാന്‍ ..ഓ
    ഞാന്‍ ചീഞ്ഞാലും കുഴപ്പം ഇല്ല ...ആങ്ങള
    ചത്താലും വേണ്ടീല ..നാത്തൂന്റെ കണ്ണീരു
    കാണുക അതാ ഒരു രസം എന്നാ ശാസ്ത്രം .
    നമുക്ക് നമ്മുടെ മീറ്റ്‌ തകര്‍ക്കാം..ആശംസകള്‍...

    ReplyDelete
  17. ങ്ഹാ.. നടക്കട്ടെ.... ഞമ്മളും ഇവിടൊക്കെ തന്നെ ഉണ്ട്...


    നിങ്ങൾക്കൊക്കെ എന്തും ആവാല്ലോ... :)

    ReplyDelete
  18. സ്വന്തം ഗ്ലാമറില്‍ നല്ല വിശ്വാസമാണ അല്ലെ? .......മറ്റൊരു തിരിചിലാന്‍ സ്പഷ്യല്‍ തന്നതിനു താങ്ക്സ്

    യുഎഇ മീറ്റ്‌ എന്നാണെന്ന് അറിയിക്കുക

    ReplyDelete
  19. ജ്ജ് ആ "എയര്‍ " ഇന്ത്യ ഒന്ന് വിട്ടാ മതി. സബണ്ട് തന്നെ കനം കുറയും.. :) ആപോള്‍ കാണാം ..

    ReplyDelete
  20. ഇങ്ങനെയൊക്കെ കണ്ടുമുട്ടാനും ഒരു 'യോഗം' വേണം. ഷബീറേ, എഴുത്ത് കലക്കീട്ടാ..

    ReplyDelete
  21. എന്തും അതിന്റേതായ ശൈലിയില്‍ എഴുതി ഫലിപ്പിക്കുവാനുള്ള താങ്കളുടെ കഴിവിനെ വീണ്ടും അഭിനന്ദിക്കുന്നു.
    നമുക്കിനി മീറ്റില്‍ വെച്ച് കാണാം

    ReplyDelete
  22. മീറ്റ്‌ നടക്കട്ടെ.... ആശംസകള്‍ ...

    ReplyDelete
  23. "എന്റെ ഷബീറിന്റെ കട്ടില്‍" അത് കലക്കി.
    മീട് ഉഷാറാവട്ടെ.
    കുറുംമ്പടിയെ ഞമ്മക്കും ഒന്ന് മീറ്റണമല്ലോ :(

    ReplyDelete
  24. @ അനശ്വര: തീര്‍ച്ചയായും.. അഭിപ്രായത്തിന് നന്ദി..

    @ Jazmikkutty: പിന്നല്ലാണ്ടെ... ചുളുവില്‍ ഒരു മീറ്റ് നടന്നു.. നന്ദി...

    @ mayflowers : പൊരേല് കുത്തിരുന്നാല് ബ്ലോഗ് മീറ്റ് നടക്കൂലട്ടോ... ഹി..ഹി.. അഭിപ്രായത്തിന് നന്ദി..

    @ പട്ടേപ്പാടം റാംജി : ഇതൊന്ന് ഒതുക്കി പറയാന്‍ ഞാന്‍ കുറേ കഷ്ടപ്പെട്ടു ഭായ്... നന്ദി

    @ അലി : അഭിനന്ദനങ്ങള്‍... പിന്നേ.. കുറുമ്പടി അങ്ങനെ പലതും പറയും, അതൊന്നും നിങ്ങള് കാര്യാക്കണ്ട.. നന്ദി

    @ ചെറുവാടി: അതെ.. സംഭവിച്ചു... ചെറുതായിട്ട് ഞമ്മളും ഒന്ന് മീറ്റി... നന്ദി

    @ ചെമ്മരന്‍ : നന്ദി

    @ moideen angadimugar : ആലോചിച്ച് നില്‍ക്കാണ്ടെ അങ്ങോട്ട് കൂടെന്നേ... നന്ദി

    @ ajith: അജിത്ത് ഭായ്.. ബിസിനസ്സ് വല്ലതും വേണ്ടേ ബിസിനസ് ട്രിപ്പ് അടിക്കാന്‍

    @ ഷമീര്‍ തളിക്കുളം: അധികം കാത്തിരിക്കേണ്ടിവരില്ല ഷമീര്‍...

    @ Lipi Ranju : എന്റെ കണ്ണില്‍നിന്നും പൊഴിഞ്ഞു, ഇനി മൂപ്പരെ മുടിപ്പിക്കാന്‍ കഴിയില്ലല്ലോ എന്നോര്‍ത്ത്. താങ്ക്യൂ...

    @ മുല്ല : ഹ..ഹ.. ആ നേത്രാസനം എനിക്കിഷ്ടപ്പെട്ടു... പുള്ളിയെ സൈഡിലേക്ക് മാറ്റി നിര്‍ത്തി എന്നെ ഒന്ന് വെളുപ്പിച്ചെടുക്കാന്‍ ഞാന്‍ പെട്ട പാട്.. ഹൊ...

    @ kARNOr(കാര്‍ന്നോര്): കാര്‍ന്നോരേ.. അബൂദാബി മീറ്റ് അല്ല, UAE മീറ്റ്... ഞാന്‍ രണ്ട് കയ്യും പൊക്കി...

    @ pushpamgad kechery : കുറുമ്പടി കരഞ്ഞതിന്റെ കാരണം മുല്ലയുടെ കമന്റ് വായിച്ചാല്‍ മനസ്സിലാകും. നന്ദി

    @ ente lokam : ഹ..ഹ... അതെ.. നമുക്ക് നമ്മുടെ മീറ്റ് തകര്‍ക്കാം.

    @ Sameer Thikkodi : സമീര്‍ ഭായ്.. അങ്ങനെ പറയരുത്... ഹി..ഹി..

    @ മിര്‍ഷാദ് : എന്തുചെയ്യാനാ മിര്‍ഷാദ്.. കുറേ ക്രീമൊക്കെ വാങ്ങി തേച്ച് പോക്കറ്റ് വെളുക്കുന്നു എന്നല്ലാണ്ടെ ഒരു കാര്യവും ഇല്ല.

    തീര്‍ച്ചയായും അറിയിക്കാം

    @ Jefu Jailaf: പൊന്നു മോനെ ജെഫു.. എയറ് വിട്ടാലുള്ള കൊയപ്പൊന്നും അനക്ക് അറിയാഞ്ഞിട്ടാണ്.

    @ ബഷീര്‍ Vallikkunnu : പടച്ചോനെ... ആരാ ഇത്... വന്നതില്‍ ഭയങ്കര സന്തോഷം...

    @ ismail chemmad : നന്ദി... മീറ്റില്‍ വച്ച് കാണാം.. ഇന്‍ഷാ അള്ളാഹ്...

    @ Naushu: താങ്ക്യൂ...

    @ PrAThI : താങ്ക്യൂ...

    @ തെച്ചിക്കോടന്‍: മൂപ്പരോട് പറയൂ ഒരു ഉംറ ചെയ്യാന്‍.. അപ്പോ കാണാലോ... നന്ദിട്ടോ...

    ReplyDelete
  25. ആശംസകള്‍ ! ! ! ! !

    ReplyDelete
  26. ന്റെ തിരിചിലാനേ .എന്നാ ഇനി നമ്മള്‍ കണ്ടു മുട്ടുക ....... എന്റെ ഒരു ഫ്രെണ്ട് ഉണ്ട് തിരിചിലങ്ങടിയില്‍ ....... പേര് മുജീബ് മനലോടി .. ഇനി അവിടെ വരുമ്പോള്‍ വരാം ....

    ReplyDelete
  27. ആ 'മഹാ സംഭവം' എന്നെയും വിളിച്ചിരുന്നു. പുള്ളിയുടെ തിരക്കിട്ട പോക്ക് കാരണം എനിക്കൊന്നു മുട്ടാന്‍ പറ്റിയില്ല. ഇതൊരു പോസ്റ്റ്‌ ആകുമെന്നും കരുതിയില്ല. കൊച്ചു ഗള്ളന്‍.

    ReplyDelete
  28. നല്ല ആശയം . നല്ല എഴുത്ത്.
    ആശംസകള്‍. അതിനു പ്രത്യേക മൊടക്കോന്നും ഇല്ലല്ലോ എന്നു ചോദിക്കരുത്.

    ReplyDelete
  29. ഇങ്ങനെ ഫോട്ടോയൊക്കെ ഇട്ടു പോസ്റ്റുമെങ്കില്‍ ചില്ലറ ചിലവായാലും വേണ്ടില്ല ,അടുത്ത ആഴ്ച അവിടെ എത്താം..എന്തേ? പിന്നെ ഈ മീറ്റ് സംഭവം കണ്ട്രാസത്തില്‍ കുണ്ട്രാസമായെന്നു പറയുന്നില്ല കാരണം എന്റെ നേനമോള്‍ അതിന്റെ രഹസ്യം പോളിച്ചടക്കിയല്ലോ !

    ReplyDelete
  30. ജീവിതത്തില്‍ എന്നെകിലും ഒരു ബ്ലോഗറെ നേരില്‍ കണ്ടിട്ടുവേണം..
    ഇത് പോലെ ഒരു പോസ്റ്റ്‌ എഴുതാന്‍....ശ്രമിക്കാന്‍.
    ശ്രമിക്കാന്‍ മാത്രം...ഹിഹി !

    നന്നായീട്ടോ..

    ബ്ലോഗ്‌ മീറ്റിനു ചിലപ്പോ ബിമാനം പിടിച്ചു വരും..നോക്കട്ടെ..ഈ ബ്ലോഗ്‌ മീറ്റ്‌ വാര്‍ത്തയും പടവും ഒക്കെ കണ്ടിട്ട് ത്രില്ലടിചിരിക്കുവാ കേട്ടോ !

    ReplyDelete
  31. പതിവുപോലെ അവതരണം കലക്കി. സരസമായ ഭാഷണങ്ങള്‍. ഇസ്മയിലിന്റെ യോഗയില്‍ ചേര്‍ന്ന് ആ തടിയൊക്കെ ഒന്ന് ശരിയാകി എടുക്കാം. ഇസ്മൈല്‍ ഓണ്‍ലൈന്‍ ക്ലാസ്സ്‌ കൊടുന്നുണ്ടാവും

    ReplyDelete
  32. യു എ ഇ മീറ്റ്‌ അറിയിക്കണേ...

    ReplyDelete
  33. ഇങ്ങേരിപ്പോ ഖത്തറിലെ മീറ്റൊക്കെ കഴിഞ്ഞ് ദുബായിൽ മീറ്റാൻ പോയാ...

    ReplyDelete
  34. @@
    പോസ്റ്റുകളില്‍ സത്യസന്ധമായ അഭിപ്രായം പറയുന്ന അപൂര്‍വ്വം ചിലരില്‍ ഒരാളാണ് ഇസ്മൈല്ക്ക. പറയുന്ന വാക്കുകള്‍ കൊണ്ട് പിണങ്ങുമെന്ന പേടിയോ ചുമ്മാ എന്തെങ്കിലും പറഞ്ഞു ബ്ലോഗറെ പൊക്കുന്ന സ്വഭാവമോ അദ്ദേഹത്തിനില്ല.

    കണ്ണൂരാന്റെ അഭ്യൂദയകാംക്ഷികളില്‍ ഒരാളാണ് സുഫ്ലിക്ക. സോറി; സുള്‍ഫിക്ക. രണ്ടുപേരെയും ഈ പോസ്റ്റില്‍ ജീവനോടെ കണ്ടതില്‍ സന്തോഷം.

    **

    ReplyDelete
  35. പോസ്റ്റ് വായിച്ചപ്പോൾ പഴയൊരു പാട്ടാ ഓർമ്മ വന്നത്.

    "രണ്ട് നക്ഷത്രങ്ങൾ കണ്ടുമുട്ടീ...!!"

    അക്ഷരങ്ങളിലൂടെ മാത്രം കണ്ടും കേട്ടുമിരുന്ന ബൂലോക സുഹൃത്തുക്കള്‍ നേരിൽ കാണുമ്പോഴുള്ള ആ സുഖം, സന്തോഷം ഒക്കെ ഷബീറിന്റെ ഈ വാക്കുകളിൽ മനസ്സിലാക്കാം. അത് കാണുമ്പോൾ നമ്മുക്കും സന്തോഷം..

    ഇസ്മയിൽ ഭായിയുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞിട്ടുണ്ടാകുമെന്നും അത് ഭക്ഷണത്തിന്റെ ബില്ലോ അമിത ഭക്ഷണത്തിന്റേയോ അല്ലെന്ന് എനിക്കുറപ്പാ. കാരണം സൌഹൃദ ബന്ധങ്ങള്‍ക്ക് ഇത്രത്തോളം വില കൽപ്പിക്കുന്ന അപൂർവം വ്യക്തിത്വങ്ങളിൽ ഒരാളാണ് ഇസ്മായിൽ ഭായ്..

    ഈ സ്നേഹം സൗഹൃദം എന്നും നിലനിൽക്കാൻ ആശംസിച്ചു കൊണ്ട്..

    ReplyDelete
  36. @ Sankar Amarnath: നന്ദി

    @ അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍: മുജീബ് മണലൊടി എന്റെ തൊട്ടയല്വാസിയാണ്. തീര്‍ച്ചയായും വരിക, സ്വാഗതം..

    @ ലത: നന്ദി

    @ Shukoor : ഹ..ഹ.. പോസ്റ്റാകുമായിരുന്നുവെന്ന് അറിയുമായിരുന്നെങ്കില്‍ ഒന്ന് വരാമായിരുന്നു അല്ലേ?.. താങ്ക്യൂ ഭായ്...

    @ Fousia R :ഏയ്.. അങ്ങനെ ചോദിക്കുന്ന പരിപാടിയേ ഇല്ല. വന്നതിനും അഭിപ്രായത്തിനും നന്ദി..

    @ സിദ്ധീക്ക..: ഹ..ഹ.. ശരിയാ.. നേനകുട്ടി കണ്ട്രാസത്തില്‍ കുണ്ട്രാസത്തിന്റെ രഹസ്യം ഭൂലോകര്‍ക്കുമുന്നില്‍ പോളിച്ചടുക്കി കളഞ്ഞില്ലേ... എപ്പോഴായാലും സ്വാഗതം... കുറച്ച് കാശ് കയ്യില്‍ കരുതുന്നത് നന്നായിരിക്കും.. ഹ..ഹ...

    @ Villagemaan : തീര്‍ച്ചയായും വരാന്‍ ശ്രമിക്കൂ... പറന്നെത്തുന്നവരുടെ സാനിദ്ദ്യം ഞങ്ങള്‍ക്ക് കൂടുതല്‍ ആവേശം തരും...

    @ Salam: സലാം ഭായ്.. നിങ്ങളെന്നെ തടിയനാക്കിയല്ലേ... സാരല്ല.. ഞാന്‍ ക്ഷമിച്ചു.. നീളത്തിന്റെ കാര്യം പുറത്ത് വിട്ടപ്പോള്‍ പലരും കുള്ളനുമാക്കി.. അതും ഞാന്‍ ക്ഷമിച്ചു. നന്ദിട്ടോ...

    @ comiccola / കോമിക്കോള : തീര്‍ച്ചയായും അറിയിക്കാം...

    @ നികു കേച്ചേരി : മൂപ്പര്‍ക്ക് ഇതു തന്നാ പണി എന്നല്ലേ.. ഹ..ഹ..

    @ K@nn(())rAn-കണ്ണൂരാന്‍..! : തീര്‍ച്ചയായും... ഇസ്മായില്‍ക്കയുടെ പോസ്റ്റുകളെപ്പോലെ തന്നെ നിലവാരമുള്ളതാണ് അദ്ദേഹത്തിന്റെ കമന്റുകളും. സുല്‍ഫിക്കയും പറയാനുള്ളത് കമന്റുകളിലൂറ്റെ മുഖത്ത് നോക്കി പറയുന്ന ആളാണ്. രണ്ടുപേരേയും ഇവിടെ വന്ന് ജീവനോടെ കണ്ടതിന് നന്ദി...

    ReplyDelete
  37. @ ഏ.ആര്‍. നജീം:
    താങ്കള്‍ ഈ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. വന്നതിനും അഭിപ്രായത്തിനും നന്ദി...

    ReplyDelete
  38. അപ്പോ അതായിരുന്നു ഇയാളുടെ ധാരണ അല്ലെ ഇയാൾ വലിയ എഴുത്ത്കാരൻ ആയതു കൊണ്ട് സന്ദറ്ശിച്ചതാണെന്ന് അദ്ദേഹത്തിനു ദുബയിൽ ആരേയും പര്രിചയമില്ലാത്തോണ്ട് വിളിച്ചതല്ലെ.... അദ്ദേഹത്തിന്റെ കണ്ണീന്നു കണ്ണീരു ചാടിയത് ആതിത്യ മര്യാദ വളരെ നന്നായി അറിയുന്ന ഒരാളെ തന്നെ എനിക്കു പരിചയപ്പെടാൻ പറ്റിയല്ലോ എന്നോർത്ത് സന്തോഷം കൊണ്ട് ചാടിയതാകും ആനന്ദാശ്രുക്കൾ എന്നൊക്കെ പറയില്ലെ അങ്ങിനെ .. നിഷ്ക്കളങ്കമായി മീറ്റ് അവതരണം വായനക്കാരിൽ എത്തിച്ചു ആശംസകൾ.. ഈ ഫോട്ടോ കൊടുത്തത് കാരണം ആരാധകർ ആർക്കെങ്കിലും കൂടുകയും കുറയുകയും ചെയ്തൊ ആവോ????????

    ReplyDelete
  39. @ ഉമ്മു അമ്മാര്‍: പൊന്നാര അമ്മാറെ.. കൊയപ്പാക്കല്ലി... ഞാന്‍ ഏത് നേരത്തും ഓണ്‍ലൈനില്‍ കാണുന്ന ഒരു പ്രതിഭാസമായതിനാലാണ് മൂപ്പര് എന്നോട് നമ്പറ് ചോദിച്ചത്. ഓര്‍ഡര്‍ ചെയ്ത് ആദിത്യ മരിയാദ ഞാന്‍ കാണിച്ചല്ലോ... പിന്നെ ആരാധകര്‍ കൂടിയോ എന്ന്... ഫോട്ടൊ കൊടുത്തത് വല്ല്യ കൊയപ്പായി, ചിലര്‍ക്ക് തടിയനായി തോന്നി, നീളം വെളിപ്പെടുത്തിയതുകൊണ്ട് ചിലര്‍ക്ക് കുള്ളനായി തോന്നി. അതുകൊണ്ട് ആരാധകരൊന്നും കൂടിയിട്ടുമില്ല, കുറഞ്ഞിട്ടുമില്ല. ഫോട്ടോ കണ്ട് ബോധം പോയിട്ടല്ലല്ലോ കമന്റ് ഇടാന്‍ വൈകിയത്?.. ഹി..ഹി..

    ReplyDelete
  40. ശനിയാഴ്ച്ച സുല്‍ഫിക്കയേയും കണ്ടു. മൂപ്പര് എന്‍റെ താമസസ്ഥലത്ത് വന്നു, ആ സമയം എനിക്ക് ഓര്‍മ്മ വന്നത് 'കഥ പറയുമ്പോള്‍ എന്ന സിനിമയിലെ ശ്രീനിവാസന്‍റെ ഡയലോഗാണ്. 'അശോക് രാജ്.. അവസാനം നീ എന്‍റെ കൂരയിലും വന്നു'. 'തിരിച്ചിലാന്‍റെ കട്ടില്‍' എന്നും പറഞ്ഞ് മൂപ്പരും എന്‍റെ കട്ടിലില്‍ കയറി ഇരുന്നു.

    എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട ഭാഗമാണിത്...

    വളരെ ചെറിയൊരു സംഭവമായിരുന്നു എങ്കിലും തിരിചിലാന്‍ സ്റ്റൈലില്‍ അത് മനോഹരമായി അവതരിപ്പിച്ചു. ഒപ്പം പുതിയ പോസ്റ്റ്‌ വഴി ചിലരെയൊക്കെ നേരിട്ട് കാണണം എന്നുള്ള മോഹം കൂട്ടുകയും ചെയ്തു. ഹാ... ഇനി നമ്മളൊക്കെ എന്നാണാവോ നേരില്‍ കാണുന്നത് അന്ന് ഞാന്‍ തിരിച്ചിലാന്‍ ഇസ്മായില്‍ ഇക്കയുടെ കണ്ണ് നിറച്ച പോലെ തിരിച്ചിലാന്‍റെ കണ്ണ് നിറച്ചേ വിടൂ, നോക്കിക്കോ!! :)

    ആശംസകളോടെ
    http://jenithakavisheshangal.blogspot.com/

    ReplyDelete
  41. @ ജെനിത്: എടാ ജെനിത്തേ... ആ കരച്ചില്‍ ഞാനങ്ങ് സഹിച്ചു. ജൂലൈ മാസം നാട്ടില്‍ ഉണ്ടാവും. കാണാന്‍ പറ്റുമെങ്കില്‍ കാണണം. എന്നെ കരയിപ്പിച്ച നിനക്ക് ഒരു ടിന്‍ അമൂല്ല്യ പാല്‍പൊടിയും വാങ്ങിച്ച് തന്നേ ഞാന്‍ വിടൂ...

    നന്ദിണ്ട്ട്ടോ...

    ReplyDelete
  42. ബ്ലോഗ്ഗിലെ കൂട്ടായ്മകള്‍ വായിച്ചറിയുന്നതില്‍ ഒരു പാട് സന്തോഷം

    ReplyDelete
  43. ഞാന്‍ പങ്കെടുത്ത ആദ്യത്തെ ബ്‌ളോഗ് മീറ്റ് തുഞ്ചന്‍പറമ്പിലേതായിരുന്നു. അവിടെ വെച്ചാണ് എനിക്കും കമ്പം മൂത്തത്.

    ReplyDelete
  44. രണ്ടിനേം ഒന്നിച്ചു കിട്ടി മീറ്റും ഈറ്റും നടത്തിയല്ലേ. ദുബായ്‌ മീറ്റിനു ക്ഷണിക്കണെ. all d best

    ReplyDelete
  45. good news
    meets would strengthen something.....

    ReplyDelete
  46. പറേമ്പോല, ഇസ്മേല് ആള് ചുള്ളനാ ട്ടാ..
    പോട്ടം ഒറ്റക്കൊറ്റക്കിട്ടാ പോരേനാ പഹയാ :))

    ReplyDelete
  47. ഇതാപ്പോ നന്നായെ ...ജ്ജ് ഇതെങ്ങനെ തരാക്കി മാഷേ...?

    ReplyDelete
  48. @ AFRICAN MALLU : നന്ദി...

    @ വി കെ ബാലകൃഷ്ണന്‍ : അതെ.. അതൊരു കമ്പം തന്നെയാണ്. വായനയിലൂടെ അടുത്തറിഞ്ഞവര്‍ അടുത്ത് കണുന്നത് വളരെ സന്തോഷം നല്‍കും.

    @ സസ്നേഹം : നന്ദി.. സസ്നേഹത്തില്‍ ഞാന്‍ അംഗമാണ്. പക്ഷേ അവിടെ പോസ്റ്റ് ചെയ്യാന്‍ സമയം കിട്ടാറില്ല എന്നതാണ് സത്യം. സമയം കിട്ടുംബോള്‍ തീര്‍ച്ചയായും ചെയ്യുന്നതായിരിക്കും.

    @ (കൊലുസ്): അതെ... രണ്ടിനേം ഒരുമിച്ച് കിട്ടി... ദുബായ് മീറ്റിന് ക്ഷണിച്ചിരിക്കുന്നു.. അടുത്ത വെള്ളി.. തീര്‍ച്ചയായും പങ്കെടുക്കുക.

    @ MT Manaf : അതെ... നന്ദി...

    @ *സൂര്യകണം.. : ഒറ്റക്കിട്ടാല്‍ ഞാന്‍ മൂപ്പരെ കണ്ടെന്നത് ആരും വിശ്വസിച്ചീല്ല്യെങ്കിലോ...?
    വന്നതിന് നന്ദിട്ടോ...

    @ Rajasree Narayanan : തിരിച്ചിലാന്‍ മൂപ്പരെ തിരിപ്പിച്ചതാ... ;) നന്ദി...

    ReplyDelete
  49. സ്നേഹാദരങ്ങളോടെ ഷബീര്‍, ഇന്നാണ് "തിരിച്ചിലാനില്‍ " കയറി എല്ലാ പോസ്റ്റുകളും ഒന്ന് തിരക്കിനിടയില്‍ വായിച്ചു . ബ്ലോഗ്‌ മീറ്റില്‍ പങ്കെടുക്കുന്നവരുടെ എണ്ണമെടുക്കാനുള്ള വിളിയില്‍ നിന്നാണ് കൂടുതല്‍ പരിചയപ്പെടാന്‍ ആഗ്രഹം വന്നത്.
    രസകരമായ വായനക്ക് അവസരം തന്നതിന് നന്ദി.
    നന്മ നിറഞ്ഞ നാളുകള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട് ....
    ഇസ് ഹാഖ്‌ കുന്നക്കാവ്
    ദുബായ്

    ReplyDelete
  50. ഹും അതു ശരി...
    ഈ ചെങ്ങായി അവിടേം എത്ത്യാ...?
    ഖത്തര്‍ ബ്ലോഗ് മീറ്റിന്റെ അന്നു കണ്ടതാ ഈ കക്ഷിയെ ഞാന്‍
    പിന്നെ നമ്മളെയൊന്നു മീറ്റാനോ ഒന്നു ഈറ്റാനോ വിളിച്ചിട്ടില്ല....
    ശരിയാക്കി കൊടുക്കാം...
    ---------------
    പോസ്റ്റ് കലക്കീട്ടാ...

    ReplyDelete
  51. Great.....you and Ismail....................

    ReplyDelete
  52. പ്രിയപ്പെട്ട ഷബീര്‍,
    എല്ലാ പോസ്റ്റുകളും ഒറ്റയടിക്ക് വായിച്ചു തീര്‍ത്തു. ഒരു നല്ല ബ്ലോഗ്‌. ചുറ്റും കാണുന്നതിനെയൊക്കെ വിഷയമാക്കി. അതില്‍ ഇന്നലെകളും ഇന്നും എല്ലാം ഉള്‍പെടുത്തി. ആശംസകള്‍.

    ReplyDelete
  53. kochumolkottarakaraJuly 27, 2011 at 12:29 PM

    shabeer......abhinandanangal.....theerchayyayum ningalil oru angamaakaan aagrahichupokum

    ReplyDelete