Tuesday, April 12, 2011

ഹിറ്റ് FM തലമണ്ടയ്ക്ക്

ഒരുപാട് നേരം കാത്തുനിന്നു... ഇല്ല ഇന്നും വിളിച്ചില്ല... കുറേ ദിവസമായി sms അയക്കുന്നു. ഹിറ്റ് 96.7FM ലെ Hit Jet International ഇത്തവണ നൂറ് ശ്രോതാക്കളേയും വഹിച്ച് പറക്കുന്നത് തായിലാണ്ടിലെ ബാങ്കോക്കിലേക്കാണ്. SMS അയച്ച് ഇപ്പോള്‍ കോള്‍ വരും എന്ന പ്രതീക്ഷയോടെ കുറച്ച് ദിവസമായി ഇരിക്കുന്നു. ഫോണ്‍ എടുക്കുംബോള്‍ 'I love hit 96.7Fm' എന്നുവേണം പറയാന്‍. അല്ലാത്ത പക്ഷം ചാന്‍സ് ഗോവിന്ദ... ഇനിയിപ്പോള്‍ കോള്‍ ഒന്നും വരാന്‍ പോണില്ല. ഷാലു ഫൈസല്‍ അവതരിപ്പിക്കുന്ന 'ഗ്രാമഫോണ്‍' കേട്ട് ഗൃഹാതുരയിലേക്ക് ഊളിയിട്ടു. ഗ്രാമഫോണ്‍ കഴിഞ്ഞപ്പോള്‍ പ്രിയതമയുടെ സ്വരം കേള്‍ക്കാന്‍ തോന്നി. അവളെ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കുനില്ല. നാട്ടില്‍ സമയം കുറേ ആയില്ലേ.. ഉറങ്ങിക്കാണും കള്ളി. ഉറങ്ങിക്കോട്ടെ.. ഒരു SMS അയക്കാം...

'ഷാലുവിന്റെ ശബ്ദം എന്നിലെ ഗൃഹാതുരത്വത്തെ ഉണര്‍ത്തിയപ്പോള്‍ ആദ്യം തെളിഞ്ഞ മുഖം നിന്റേതായിരുന്നു. നിന്റെ ശബ്ദമൊന്ന് കേള്‍ക്കണമെന്ന് തോന്നി. അതാ വിളിച്ചത്. ഉറങ്ങിക്കോ...'

മൊബൈല്‍ മറ്റി വച്ച് ഞാനും ഉറങ്ങാന്‍ കിടന്നു, സുന്ദരമായ ഓര്‍മകളോടൊപ്പം. നാളെ ശനി... എത്ര സമയം വേണമെങ്കിലും ഉറങ്ങാം, ജോലിക്ക് പോകേണ്ടതില്ല ആരും ശല്ല്യം ചെയ്യാനുമില്ല. ഉച്ചയ്ക്ക് ബിരിയാണി കഴിച്ച് കുറേ സമയം ഉറങ്ങിയതുകൊണ്ടാണെന്ന് തോന്നുന്നു ഉറക്കം അങ്ങോട്ട് വരുന്നില്ല. ഓര്‍മ്മകള്‍ മെല്ലെ ചിന്തകള്‍ക്ക് വഴിമാറി. ബാങ്കോക്കില്‍ പോകുന്നതും നാല് ദിവസം അവിടെ കറങ്ങി അടിച്ച് നടക്കുന്നതും എല്ലാം ചിന്തിച്ച് കൂട്ടി. ചിന്തകള്‍ക്കിടയി എപ്പഴോ ഉറക്കത്തിലേക്ക് വഴുതി വീണു.

രാവിലെ മൊബൈല്‍ റിംഗ് ചെയ്തപ്പോള്‍ ഉറപ്പിച്ചു ഇത് നൈല തന്നെ, ഇപ്പോള്‍ റേഡിയോ FM ല്‍ വല്ല്യ നാസ്ത ക്ലബ് (big breakfast club) നടക്കുന്ന സമയം. ഇത്ര ദിവസം ഞാന്‍ കാത്തിരുന്ന കോള്‍ എന്നെ തേടിയെത്തിയിരിക്കുന്നു. സന്തോഷം കൊണ്ട് കണ്ണ് കാണാന്‍ വയ്യ. ആവേശത്തോടെ ഫോണ്‍ എടുത്ത് 'I love hit ninety' എന്ന് പറഞ്ഞപ്പഴേക്കും മറുപടിയെത്തി

'ഇന്നെ ദുബായിലേക്ക് കൊണ്ടോവാണ്ടിരുന്നപ്പളേ എനിക്ക് തോന്നീണ്, ഇങ്ങള്‍ക്ക് അവിടെ എന്തോ ചുറ്റിക്കളി ഉണ്ടെന്ന്' (തേങ്ങലോടെയാണ് അവള്‍ പറഞ്ഞത്)

'എടീ... അത്..'

'ഇങ്ങളെ കൂടെ പണിയെട്ക്ക്ണ ആ റഷ്യക്കാരത്തി ആവുല്ലേ ഈ നൈന്റി?'

'എടീ അത് റഷ്യക്കാരത്തി ഒന്നും അല്ല'

'എന്നാ പിന്നെ ഇങ്ങള് പറഞ്ഞ ആ ഒരുമ്പെട്ട ഫിലിപ്പൈനി ആയിരിക്കും'

'അതും അല്ല'

'പടച്ചോനേ.. അതും അല്ലേ... പുത്യാപ്പളനെ എപ്പളും ശ്രദ്ദിക്കണം.. ശ്രദ്ദിക്കണം എന്ന് അമ്മായി വെറുതേയല്ല പറയ്ണത്. ദുബായീല് കൊറേ ഒരുമ്പെട്ട പെണ്ണ്ങ്ങളുണ്ടെന്ന് അവിടെ ഉണ്ടായിരുന്ന ഇന്റെ അമ്മായി പറഞ്ഞപ്പോ ഞാന്‍ വിശ്വസിച്ചീല്ല്യേനി.. ഇപ്പൊ വിശ്വാസായി'

'ഞാന്‍ നാട്ടില്‍ വന്നാല്‍ ആദ്യം അന്റെ ആ ദുബായിക്കാരി തള്ളനെ ചുട്ട് കൊന്നിട്ടേ പൊരേലേക്ക് വരുള്ളൂ, മന്‍ഷ്യന്റെ മനസ്സമധാനം കളയാനായിട്ടാണല്ലോ ആ തള്ളനെ പടച്ച് വിട്ടത്' (ഏത് സമയത്താണാവോ പടച്ചോനേ ബാങ്കോക്കില്‍ പോവാന്‍ തോന്നിയത്)

'ഇങ്ങളോരോന്ന് ചെയ്ത് കൂട്ടിട്ട് ഇന്റെ അമ്മായിനെ കുറ്റം പറയണ്ട'

'ഞാനെന്ത് ചെയ്തെന്നാ നീ ഈ പറയ്ണത്?'

'ഇങ്ങള്‍ എന്തിനാ കണ്ട പെണ്ണ്ങ്ങളോടൊക്കെ സംസാരിക്കാന്‍ പോണത്? '

'ഏത് പെണ്ണിനോട് സംസാരിച്ച കാര്യാ നീയീ പറയ്ണത്?'

'ഇന്നലെ sms അയച്ചില്ലേ.. ഏതോ ഒരു ഷാലുന്റെ സൗണ്ട് കേട്ടപ്പളാല്ലേ ഇങ്ങള്‍ക്ക് ഇന്നെ ഓര്‍മ്മ വന്നത്?'

'അതാണോ നീ ഞാന്‍ കണ്ട പെണ്ണങ്ങളോട് സംസാരിച്ചെന്ന് പറയ്ണത്? എടീ... അത് ഞാന്‍ കാണാത്ത പെണ്ണാ.. ഇവിടുത്തെ റേഡിയോ അവതാരികയാ.. ഷാലു ഫൈസല്‍'

'ഞാനിപ്പോ വിളിച്ചപ്പോ ഐ ലവ് യൂ പറഞ്ഞതോ?'

'അത് ഞാന്‍ നൈലയാണെന്ന് വിളിക്കുന്നതെന്ന് കരുതി.. അതാ'

'ഓളേതാ?'

'ഓളും റേഡിയോ അവതാരകയാ...'

'ഓളെന്തിനാ ഇങ്ങളെ വിളിക്ക്ണത്?'

'സബൂറാവ്.. പറഞ്ഞ് തരാം... ഇവിടത്തെ ഒരു റേഡിയോ FM ഉണ്ട്, അവര് എല്ലാ കൊല്ലവും കുറച്ചാള്‍ക്കാരെയും കൂട്ടി ഏതെങ്കിലും രാജ്യത്തേക്ക് പോകും. അതിന് അവര് ആള്‍ക്കാരെ തിരഞ്ഞെടുക്കും. sms അയച്ചവരെ ഫോണില്‍ വിളിക്കും. അപ്പോ 'I love hit 96.7Fm' എന്ന് പറയണം. അതില് 'I love hit ninety' എത്തിയപ്പോഴേക്കും തുടങ്ങിയില്ലേ നിന്റെ കരച്ചിലും പിഴിച്ചിലും.'

'അത്രേ ഉള്ളൂ... ഞാന്‍ വെറുതേ എന്റെ ഇക്കാനെ തെറ്റി ധരിച്ചല്ലോ.. സോറിട്ടോ... അല്ല.. ഇങ്ങള്‍ക്ക് ഈ റേഡിയോ കേട്ടിരിക്ക്ണ നേരം ടിവി കണ്ടിരുന്നൂടെ?'

'എന്നിട്ട് വേണം അമ്മായി അമ്മനെ കൊല്ലാന്‍ നടക്ക്ണ മരുമോളും, മരുമോളെ കൊല്ലാന്‍ നടക്ക്ണ അമ്മായി അമ്മയും ഉള്ള സീരിയല്‍ കണ്ട് മനുഷ്യന്റെ മനസ്സമാധാനം കളയാന്‍.. അല്ലേ?'

'എന്നാ കാണണ്ട... എന്നിട്ട് ഇക്കൊല്ലം എങ്ങട്ടാ ഓര് പോണത്?'

'ഇക്കൊല്ലം ബാങ്കോക്കിലേക്കാ പോണത്'

'ബാങ്കോക്കെന്ന് പറഞ്ഞാല്‍ തായിലണ്ടിന്റെ തലസ്ഥാനല്ലേ?'

'അതെ...'

'അങ്ങോട്ടൊന്നും ഫ്രീ ആണെങ്കിലും ഇങ്ങള് പോകണ്ട'

'അതെന്താടി?'

'അത് മോശപ്പെട്ട സ്ഥലാണെന്ന് പറഞ്ഞ് കേട്ടിട്ട്ണ്ട്'

'അതൊക്കെ വെറുതേ പറയുന്നതാടീ...'

'അല്ല.. നമ്മളെ കല്ല്യാണത്തിന്റെ മുന്നെ ഇന്റെ ഉപ്പ ഇങ്ങളെ പാസ്സ്പോര്‍ട്ട് വാങ്ങി നോക്കിയത് എന്തിനാന്നാ വിചാരം?'

'എന്തിനാ?'

'അതില് തായിലാണ്ടിന്റെ വിസയുണ്ടോന്ന് നോക്കാനാ'

'ബ്രോക്കറെ അടുത്ത് ഞാനും ചോദിച്ചിരുന്നു... കുട്ടി ആല്‍ബത്തില്‍ അഭിനയിച്ചിരുന്നോ എന്ന്?' സ്വരം താഴ്ത്തി ഞാന്‍ പറഞ്ഞു...

'ഇങ്ങള് എന്താ പറഞ്ഞേ?' സ്വരം കൂട്ടി അവള്‍...

'ഒന്നുല്ല്യ... എല്ലാ നാട്ടിലും കാണും നല്ലതും ചീത്തയും. ചീത്ത കാര്യങ്ങളുടെ പേരിലാ ഒരു നാട് അറിയപ്പെടുക'

'അതല്ലല്ലോ ഇങ്ങള് പറഞ്ഞത്... വേറെ എന്തൊ ആണല്ലോ?'

'അതെന്നാടീ പറഞ്ഞത്' പടച്ചോനേ ഓള് കേള്‍ക്കാഞ്ഞത് എന്റെ ഭാഗ്യം..

'ആ റേഡിയോല് ആണുങ്ങളാരും ഇല്ലേ അവതാരകരായിട്ട്?'

'ഉണ്ടല്ലോ... എന്തേ?'

'അല്ല.. ദുബായില്‍ വന്നാല്‍ എനിക്കും കെട്ടിരിക്കാല്ലോ എന്ന് കരുതി ചോദിച്ചതാ...'

ഒന്ന് കൊണ്ടുവെങ്കിലും പുറത്ത് കാണിക്കാതെ ഞാന്‍ പറഞ്ഞു 'അതിനെന്താ.. നീ എത്രവേണേലും കേട്ടിരുന്നോ'

'അയ്യെട... എന്തൊരു സ്നേഹം.., ബാങ്കൊക്കില്‍ പോണില്ലേ എന്നിട്ട്?'

'ഇല്ല.. നീയില്ലതെ എവിടെ പോയിട്ടെന്താ?'

'അള്ളോ.. എന്തൊരു സോപ്പ്..'

'മതി.. വച്ചേക്ക്... കുറച്ചുകൂടെ ഒന്ന് ഉറങ്ങട്ടെ'

'ഓ.. ശരി.. ശരി... നൈലയുടെ സൗണ്ട് കേള്‍ക്കേണ്ടി വരും അല്ലേ?'

'പോടി അവിടുന്ന് ...bye...' ചിരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

'bye' അവളും ചിരിച്ചുകൊണ്ട് പറഞ്ഞു.

വെറുതേയല്ല ആള്‍ക്കാര്‍ പെണ്ണ് കെട്ടരുത് മോനേ എന്ന് പറയുന്നത്... ഇപ്പഴല്ലേ മനസ്സിലായത്. ഏതൊക്കെ വഴിയിലാ അവള് മാറി ചിന്തിച്ചത്.. ഹൊ..

ഒന്നുകൂടെ ഒന്ന് sms അയച്ച് നോക്കാം... ടൈപ്പ്ചെയ്യാന്‍ തുടങ്ങുംബോഴേക്കും ഒരു sms വന്നു. പൊണ്ടാട്ടിയുടേതാണ്... സോറി പറയാനായിരിക്കും.. മെസേജ് ഓപണ്‍ ചെയ്തു, sms വായിച്ചപ്പോള്‍ ഞാന്‍ അറിയാതെ ചിരിച്ചുപോയി. അതില്‍ എഴുതിയത് ഇതായിരുന്നു.

'I LOVE HIT 96.7FM' ഇനി ഇക്ക ടൈപ്പ് ചെയ്ത് ബുദ്ദിമുട്ടേണ്ട... ഇത് ഫോര്‍വേര്‍ഡ് ചെയ്താല്‍ മതി...

71 comments:

  1. റേഡിയോ മാനിയ പിടിച്ചവര്‍ ശദ്ദിയ്ക്കുക. എന്റെ ഈ സാങ്കല്പ്പിക ഭാര്യ വിശ്വസിച്ചപോലെ നിങ്ങളുടെ ഭാര്യമാര്‍ വിശ്വസിച്ചുകൊള്ളണം എന്നില്ല.

    ഈ കഥ ഹിറ്റ് 96.7fm ലെ എല്ലാ അവതാരകര്‍ക്കും, അണിയറ പ്രവൃത്തകര്‍ക്കും, ശ്രോതാക്കള്‍ക്കുമായി സമര്‍പ്പിക്കുന്നു. അവതാരകരെ പേരെടുത്ത് പറയുകയാണെങ്കില്‍ (website ല്‍ പോയി പൊക്കിയതാ) Arfaz, Fazlu, Jean, KK, Maya, Mithun, Nimmy, Nyla, Shabu, Shalu, Sindhu, പല പ്രവാസികളുടേയും ഏകാന്തതയില്‍ ഒരു സാന്ത്വനമായി എത്തിയ ഈ ശബ്ദങ്ങള്‍ക്ക് നന്ദി.

    ReplyDelete
  2. 'അല്ല.. നമ്മളെ കല്ല്യാണത്തിന്റെ മുന്നെ ഇന്റെ ഉപ്പ ഇങ്ങളെ പാസ്സ്പോര്‍ട്ട് വാങ്ങി നോക്കിയത് എന്തിനാന്നാ വിചാരം?'

    'എന്തിനാ?'

    'അതില് തായിലാണ്ടിന്റെ വിസയുണ്ടോന്ന് നോക്കാനാ'

    'ബ്രോക്കറെ അടുത്ത് ഞാനും ചോദിച്ചിരുന്നു... കുട്ടി ആല്‍ബത്തില്‍ അഭിനയിച്ചിരുന്നോ എന്ന്?' സ്വരം താഴ്ത്തി ഞാന്‍ പറഞ്ഞു...


    ന്‍റെ ഷബീര്‍.. ഈ രണ്ട് കാര്യങ്ങളും വല്ലാത്തൊരു കീറ് തന്നെ.
    കലക്കീട്ടോ ...നല്ല കിടിലന്‍ സംഭവം.

    ReplyDelete
  3. ആശയം കൊള്ളാം ...

    ReplyDelete
  4. ഡോണ്ട് ഡൂ ...ഡോണ്ട് ഡൂ ... ബാങ്കോക്കില്‍ പോകേണ്ട...പ്രത്യേകിച്ച് നിന്നെ പോലെ പെണ്ണ് കെട്ടാത്തവന്മാര്‍ (കിട്ടാത്തവന്‍ അല്ല) ........ഇന്ന് സാങ്കല്‍പിക അമ്മായിയപ്പന്‍ പാസ്പ്പോര്‍ട്ട് വാങ്ങി നോക്കിയെന്കില്‍ നാളെ ഭാവി അമ്മായിയപ്പന്‍ വാങ്ങി നോക്കിയാലോ?

    ReplyDelete
  5. ആളെ(ഓളെയും)പറഞ്ഞുതിരിപ്പിക്കാന്‍ ഉള്ളകഴിവ് ഒന്നു വേറെതന്നെ.പോസ്റ്റ് നന്നായി.ഈയ്റ്റാക്കൂട്ട് പോരട്ടെ
    ഇനിയും....എന്റ്പഞ്ച് വളരെ നന്നായി.

    ReplyDelete
  6. ഇതൊക്കെ ഒരു രസം അല്ലെ, ചെറിയ പിണക്കങ്ങളും അത് കഴിഞ്ഞുള്ള ഇണക്കങ്ങളും ഒക്കെ തന്നെയാണ് ദാമ്പത്യജീവിതത്തിലെ നല്ല മുഹൂര്‍ത്തങ്ങള്‍

    ReplyDelete
  7. നല്ല പോസ്റ്റ്.... എന്നിട്ട് എന്തു തീരുമാനിച്ചു??

    കല്യാണം കഴിക്കണോ വേണ്ടേ??

    ReplyDelete
  8. എനിക്ക് ഈ താത്തകുട്ടിയെ ഒരുപാട് ഇഷ്ടപ്പെട്ടു...നല്ല ഭാര്യ...നല്ല അവതരണം...ഇഷ്ടപ്പെട്ടു...

    ReplyDelete
  9. ഷബീറെ,
    പോസ്റ്റ്‌ സ്റ്റൈലായിട്ടുണ്ട് കേട്ടോ..

    'ആ റേഡിയോല് ആണുങ്ങളാരും ഇല്ലേ അവതാരകരായിട്ട്?'

    'ഉണ്ടല്ലോ... എന്തേ?'

    'അല്ല.. ദുബായില്‍ വന്നാല്‍ എനിക്കും കെട്ടിരിക്കാല്ലോ എന്ന് കരുതി ചോദിച്ചതാ...'
    ഇത് ശരിക്കും രസികന്‍ വരികള്‍..

    ReplyDelete
  10. കൊള്ളാം ..നന്നായിട്ടുണ്ട്.

    ReplyDelete
  11. I TOO LOVE HIT 96.7FM ...
    പുളുവടി കൊള്ളാം... :)

    ReplyDelete
  12. അതെയ്..കല്ല്യാണം കഴിക്കണം കഴിക്കണം എന്നുള്ള ചിന്ത മനസ്സിൽ വന്നു കഴിഞ്ഞാൽ പിന്നെ അതു മാത്രമാവും ഉണ്ടാവുക, സ്വപ്നത്തിലും, ചിന്തയിലും, സംസാരത്തിലും, ബ്ലോഗിങ്ങിലുമെല്ലാം...അതാണല്ലോ ഒരു ആദ്യ രാത്രിയും ഇപ്പൊ ഇങ്ങനെയൊരു ഹിറ്റ് എഫ്.എം ഉം വന്നത്...സാരല്ല്യ എല്ലാം കല്ല്യാണം കഴിച്ചാൽ ശരിയാകും.
    പിന്നെ ഒരു കാര്യം ഓവർ പ്രദീക്ഷകളൊന്നും വെച്ചേക്കല്ലേ...കുറച്ചൊക്കെ മതി. അല്ലെങ്കിൽ പിന്നെ കെട്ടിയ പെണ്ണ് ഞാൻ പ്രദീക്ഷിച്ചപോലെയായില്ലെന്നു പറഞ്ഞിട്ടു കാര്യമുണ്ടാവില്ല. 
    ഉപബോധ മനസ്സ് കെട്ടിക്കൂട്ടുന്ന മണിമാളികകളാണ്‌ ബോധമനസ്സ് പുറത്തെത്തിക്കുക എന്നതാണ്‌ മന:ശാസ്ത്രം. അതാണ്‌ ബ്ലോഗിങ്ങ്..

    സംഗതി ഉഷാറായിട്ടുണ്ട്. പക്ഷെ ഇത് മുൻപ് കേട്ട എന്തിനോടോ ഒരു സാദൃശ്യമുണ്ട്.

    ReplyDelete
  13. ഈ വക റേഡിയോ കുന്ത്രാസമൊന്നും ഇതുവരെ കേട്ടിട്ടില്ലാതതിനാല്‍ ആവണം ആദ്യവരികളില്‍ ഒന്നും അങ്ങ് കേറിയില്ല!ബാക്കി വായനയിലാണ് ലഡു പൊട്ടിയത്.
    പെണ്ണ് കെട്ടുന്നതിന് മുന്‍പ് താന്കള്‍ ഇങ്ങനെ. അപ്പൊ കേട്ടിയാലത്തെ (പെണ്ണിന്റെ)സ്ഥിതി എന്തായിരിക്കും?

    "'ബ്രോക്കറെ അടുത്ത് ഞാനും ചോദിച്ചിരുന്നു... കുട്ടി ആല്‍ബത്തില്‍ അഭിനയിച്ചിരുന്നോ എന്ന്?' "
    ഇത് ഇനി കല്യാണം കഴിക്കാന്‍ പോവുന്ന പയ്യന്മാര്‍ ഇത് ഒന്ന് ഓര്‍ത്തിരിക്കുന്നത് നല്ലതാണ് .
    (നല്ല ഹാസ്യപുരാണം.)

    ReplyDelete
  14. കലക്കീട്ടോ.....
    ഈ സാങ്കല്‍പ്പിക ഭാര്യക്ക്
    സാധാരണ ഒരു ഭാര്യയുടെ എല്ലാ ഗുണങ്ങളുമുണ്ട്.

    ReplyDelete
  15. ഹാവൂ ഒരു പെണ്ണ് കെട്ടണം എന്ന് കരുതിയിരുന്നു.. ഇനി എന്തായാലും കെട്ടണം.. രണ്ടാമത് കെട്ടാന്‍ ഒള് സമ്മതിക്കുമോ എന്തോ...കഥ കിടിലന്‍ ഇമ്മാതിരി ഉളുക്കൊക്കെ ഇവിടെയാത്ര പറ്റിയതാ.. :)

    ReplyDelete
  16. @ mad|മാഡ് : നന്ദി..

    @ ചെറുവാടി : നന്ദി

    @ Naushu : നന്ദി

    @ ഹാഷിക്ക് : അഥവാ മൂപ്പര് ചോദിക്കാണെങ്കില്‍ ഉംറ വിസ അടിച്ച പേജ് അങ്ങ് കാണിച്ചുകൊടുക്കും. അതോടെ മൂപ്പര്‍ ഫ്ലാറ്റ്.. എന്തേയ്? നന്ദി

    @ സ്നേഹതീരം: നന്ദി

    @ mottamanoj: ആണല്ലേ.. അപ്പോ പിണങ്ങിയിട്ട് തന്നെ ബാക്കി കാര്യം

    @ Sameer Thikkodi: നാലെണ്ണം എന്നുള്ളത് മൂന്നെണ്ണമാക്കാന്‍ തീരുമാനിച്ചു.

    @ മഞ്ഞുതുള്ളി (priyadharsini) : നന്ദി...

    @ mayflowers : നന്ദി ട്ടോ...

    @ അസീസ്‌ : നന്ദി

    @ Lipi Ranju: നന്ദി

    @ കുറ്റൂരി : കുറ്റൂരി... നിങ്ങള് പറഞ്ഞപോലെ ഒന്നും അല്ല... ഉപബോധ മനസ്സ്, മണ്ണാങ്കട്ട.. fm റേഡിയോ കേട്ടപ്പോള്‍ തോന്നിയ ഒരു ആശയം. അത്രേ ഉള്ളൂ...

    പടച്ചോനേ... ഇതിനും സാദൃശ്യമുണ്ടോ..? അപ്പൊ കുറച്ച് റെസ്റ്റ് എടുക്കാനായി...

    ഇസ്മായില്‍ കുറുമ്പടി (തണല്‍): റേഡിയോ ശ്രോതാക്കള്‍ക്ക് ഇത് കുറച്ചുകൂടെ ആസ്വദിക്കാന്‍ കഴിയും എന്ന് എനിക്ക് തോന്നുന്നു. എന്റെ ഭാവി ബ്ലോഗ് ജീവിതത്തിന്റെ തുരുപ്പു ചീട്ടായിരിക്കും കെട്ടാന്‍ പോകുന്ന പെണ്ണ്.. ഹി..ഹി..

    @ നൗഷാദ് കൂട്ടിലങ്ങാടി: ഹ..ഹ.. നന്ദി...

    @ ആസാദ്‌ : ഒന്ന് കെട്ടിയാല്‍ മതിട്ടോ.. അതു തന്നെ ധാരാളം...

    ReplyDelete
  17. 'ബ്രോക്കറെ അടുത്ത് ഞാനും ചോദിച്ചിരുന്നു... കുട്ടി ആല്‍ബത്തില്‍ അഭിനയിച്ചിരുന്നോ എന്ന്?' സ്വരം താഴ്ത്തി ഞാന്‍ പറഞ്ഞു...
    :)

    ReplyDelete
  18. ഫോൺ നമ്പർ കാണുമ്പോൾ അറിയത്തില്ലേ പഹയാ, ഇത്‌ ലോക്കൽ കോളാണോ, നാട്ടിൽ നിന്നാണോ എന്ന്? ഏതായാലും എഴുത്ത്‌ കിടു.....

    ReplyDelete
  19. @അബ്‌കാരി : :)

    @ കിടങ്ങൂരാൻ : അതല്ലേ പഹയാ പറഞ്ഞത് 'സന്തോഷം കൊണ്ട് കണ്ണ് കാണാന്‍ വയ്യ.' എന്ന്... ശ്രദ്ദിച്ചില്ലല്ലേ? thnx

    ReplyDelete
  20. ഒരുപാട് കേട്ടിട്ടും കണ്ടിട്ടുമോക്കെയുള്ള രംഗങ്ങളിലൂടെയാണ് കഥ പോയതെങ്കിലും ഒരു ചെറിയ ചിരി മുഖത്ത് വിടരുന്ന തരത്തില്‍ നിര്‍ത്താന്‍ കഴിഞ്ഞു.

    'I LOVE HIT 96.7 FM' ഇനി ഇക്ക ടൈപ്പ് ചെയ്ത് ബുദ്ദിമുട്ടേണ്ട... ഇത് ഫോര്‍വേര്‍ഡ് ചെയ്താല്‍ മതി...

    എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട ഭാഗവും ഇതു തന്നെ... :)

    ആശംസകളോടെ
    http://jenithakavisheshangal.blogspot.com/

    ReplyDelete
  21. ബാങ്കോക്കില്‍ പോയോ എന്ന് പാസ്പോര്‍ട്ട് നോക്കി മനസ്സിലാക്കിയത് ഏതായാലും ഇഷ്ടപ്പെട്ടു. കൊള്ളാം .

    ReplyDelete
  22. ചില നേരത്ത് ഈ എഫ് എംകാരുടെ വര്‍ത്താനം കേട്ടാല്‍ അവിടെ പോയി ഒന്നു പൊട്ടിച്ച് കൊടുക്കാന്‍ തോന്നും.ഈയടുത്ത് ഒരുത്തന്‍ ഫോണില്‍ ശ്രോതാവിനോട് ചോദിക്കുന്നു. ജീവിതത്തില്‍ ഏറ്റം കൂടുതല്‍ വേദന തൊന്നിയ നിമിഷം ഏതാണേന്ന്.എല്ലാവരുടേയും മറുപടി ഒന്നു തന്നെ. ലൌ ഫെയിലിയര്‍.പത്താം ക്ലാസ്സുകാരനും പ്ലസ്റ്റു കാരനുമൊക്കെയാണു അങ്ങേപ്പുറത്ത്.അതിനിടക്ക് ഒരുത്തന്‍ പറഞ്ഞു പ്രണയിനി നഷ്ടപ്പെട്ടതാണു ഏറ്റവും വലിയ ദു:ഖം എന്ന്.നഷ്ടപ്പെട്ടതിനു കാരണവും അവന്‍ പറയുന്നുണ്ട്,മരിച്ചു പോയതാണെത്രെ,ആക്സിഡന്റില്‍.അതുണ്ടോ പക്ഷെ നമ്മുടെ അവതാരകന്റെ ചെവിയില്‍ കയറുന്നു.അവന്‍ പറയാ..കേക്കൂ കേക്കൂ കേട്ടുക്കൊണ്ടിരിക്കൂ...എന്ന്!!!

    ReplyDelete
  23. അത് ശെരി ഇത് സാങ്കല്പിക ഭാര്യയാണ് അല്ലേ? ഹഹഹഹ...സംഗതി കൊള്ളാം...ചിരിപ്പിച്ചു..

    ReplyDelete
  24. നന്നായി ആസ്വദിച്ചു പതിവ് ശയില്‍...പിന്നെ കല്യാണം കഴിക്കണം എന്നാലേ അതിന്റെ ഒരു ഇത് ..അതരിയൂ മോനെ...

    ReplyDelete
  25. ങാഹ്… പെണ്ണുകെട്ടാത്ത നീ വെറുതെയല്ല ഡ്യൂപ്ളികേറ്റ് പാസ്പോർട്ടിന് അപേക്ഷിച്ചത്… കല്ല്യാണത്തിനുള്ള ഒരുക്കമാണല്ലെ?? :)

    കൊള്ളാം...

    ReplyDelete
  26. തിരിച്ചിലാനെ ഭാര്യ തിരുമ്മി ഹിഹിഹിഹി
    വളരെ രസകരം,
    വായികാന്‍ അതിരസം

    ReplyDelete
  27. സാങ്കല്‍പ്പിക കല്യാണത്തില്‍ വിദഗ്ദ്ധനാണല്ലേ. ഏതായാലും പൊടിപോലും മായം കണ്ടു പിടിക്കാനില്ല. നല്ല നല്ല പൊടിപ്പും തൊങ്ങലുകളും കാണാനുണ്ട്.
    ഞാന്‍ ആലോചിക്കുന്നത് അതല്ല. ഷബീറിന്റെ കൂടെ ഒരു പെണ്ണിന് ജീവിക്കെണ്ടാതല്ലേ? പെണ്ണിനെക്കുറിച്ചും മാരീഡ് ലൈഫിനെക്കുറിച്ചുമുള്ള വിലയിരുത്തലില്‍ ഇത്ര വിദഗ്ദ്ധന്‍ ആയ സ്ഥിതിക്ക് ഭാവി പ്രവചിക്കാന്‍ ഒരല്‍പം ബുദ്ധിമുട്ടുണ്ട്.

    നല്ല കഥ.

    ReplyDelete
  28. എന്തായാലും ഇതേപോലെ ഇംഗിതം മനസ്സിലാക്കുന്ന ഫാര്യയെ തന്നെ ആയിക്കോട്ടെ തെരഞ്ഞെടുക്കാന്‍.രസമായി പറഞ്ഞു.

    ReplyDelete
  29. കഥാഗതി ആ sms വായിച്ചപ്പോഴേ മനസ്സിലായി.
    എന്നാലും രസായി. ആ റേഡിയോയില്‍ ആണൂങ്ങളില്ലേ എന്ന
    ചോദ്യവും കുട്ടി ആല്‍ബത്തില്‍ അഭിനയിച്ചികിട്ടുണ്ടോ എന്നതും സൂപ്പര്‍

    ReplyDelete
  30. ഷബീര്‍ പോസ്റ്റ് വളരെ നന്നായി. നാട്ടിലാണെങ്കിലും ഞാന്‍ പലപ്പോഴും ഓണ്‍ ലൈനില്‍ കേള്‍ക്കാറുള്ളതാ ഈ എഫ് .എം സ്റ്റേഷന്‍.എന്റെ പല കമ്യൂണിറ്റി സൈറ്റുകളിലും ഞാനതിന്റെ ലിങ്ക് ചേര്‍ക്കാറുണ്ടായിരുന്നു. അതു കൊണ്ട് കഥാ പാത്രങ്ങളെ ( റേഡിയോ സ്റ്റാഫ്) മനസ്സിലാക്കാന്‍ പ്രയാസമുണ്ടായില്ല. അഭിനന്ദനങ്ങള്‍!

    ReplyDelete
  31. ഷബീറെ എസ് എം എസ് തലക്കടിച്ചൊ.. അടിപൊളിയായിരിക്കുന്നു..

    ReplyDelete
  32. >>'എന്നിട്ട് വേണം അമ്മായി അമ്മനെ കൊല്ലാന്‍ നടക്ക്ണ മരുമോളും, മരുമോളെ കൊല്ലാന്‍ നടക്ക്ണ അമ്മായി അമ്മയും ഉള്ള സീരിയല്‍ കണ്ട് മനുഷ്യന്റെ മനസ്സമാധാനം കളയാന്‍.. അല്ലേ?'<<

    ഇതിലാരുടെ പക്ഷത്തുനില്ക്കണം...ഇപ്പൊഴേ തീരുമാനം എടുത്തു വെച്ചോ.....

    ReplyDelete
  33. njangal pennungalkittu vechadanelum sambavam kalakki

    ReplyDelete
  34. ഷബീര്‍ പുളുവടിയും, തമാശയും കലക്കി.. ഇഷ്ടപ്പെട്ടു. ഇടക്കൊക്കെ ഞാനും ആ ഹിറ്റ് എഫ്,എം കേള്‍ക്കാറുണ്ട്. നല്ല പാട്ടുകള്‍.. ശാലു ഫൈസല്‍-ന്‍റെ അവതരണം എനിക്കും ഇഷ്ടാണ്..:)

    ReplyDelete
  35. എനിക്കിതങ്ങു പിടിച്ചു.... നന്നായി എഴുതി...
    പിന്നെ ഹിറ്റ്‌... ഞാനും കുറെ നോക്കി. നൈലയും വിളിച്ചില്ല, അര്‍ഫാസും വിളിച്ചില്ല, ജോണും വിളിച്ചില്ല.

    ReplyDelete
  36. പോവല്ലേ മോനേ പോവല്ലേ മോനേ
    ബാംഗോക്കിലേയ്ക്കൊന്നും പോവല്ലേ മോനേ...

    ഷബീറെ, നീ കൊള്ളാട്ടോ, ഒരു സംഭവാ...

    ReplyDelete
  37. ന്നാലുന്റെ ഷബീറെ ഒരു കഥാ തന്തു തേടി തേടി ...........പിന്നെയും നിന്റെ സങ്കല്‍പ്പത്തിലെ
    ഭാര്യക്ക്‌ തന്നെ വെച്ചു പണി അല്ലെ !! എല്ലാം അറിയാം കൊച്ചു കള്ളന്‍ .........
    തായ് ലാന്റും ,ബാങ്കോക്കും ....ഉം .....നടക്കട്ടെ ..നടക്കട്ടെ ..
    ഏതായാലും വന്നു പ്രാകി പോകേണ്ടി വന്നില്ല ......രസായി ...

    ReplyDelete
  38. കലക്കി ഷബീര്‍..നല്ല നല്ല പഞ്ചിംഗ്സ്..

    ReplyDelete
  39. ഷെബീര്‍,
    കലക്കിപോളിച്ചല്ലോടാ....!
    ഞാനും ഇടയ്ക്കു sms അയക്കാറുണ്ട്, പൈസപോകുന്നത് മിച്ചം. എന്തായാലും ഈ പോസ്റ്റ്‌ വളരെ രസകരമായി, ഒരു ഷെബീര്‍ ടച്ച്‌.

    ReplyDelete
  40. മീശ മുളക്കുന്നതെയുള്ളൂ,
    അപ്പോഴേക്കും ഭാര്യ വന്നു ,ഭാര്യ പറഞ്ഞു എന്നൊക്കെയായല്ലേ !
    ലഡ്ഡു പൊട്ടാന്‍ ഇനി അധികം താമസമുണ്ടാകില്ല .
    നന്നായി എഴുത്ത് .
    ആശംസകള്‍ .....

    ReplyDelete
  41. ഏപ്രില്‍ ലില്ലി, Jazmikkutty , ആചാര്യന്‍, ഷാജു അത്താണിക്കല്‍, Shukoor, പട്ടേപ്പാടം റാംജി, Fousia R, മുഹമ്മദുകുട്ടി, jailaf, നികു കേച്ചേരി, വാഴക്കോടന്‍ ‍// vazhakodan, ~ex-pravasini*, കാന്താരി, ശ്രീജിത് കൊണ്ടോട്ടി, ആളവന്‍താന്‍, ajith, KTK Nadery ™, സിദ്ധീക്ക.., pushpamgad kechery

    എന്നിങ്ങനെ അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി...
    പേര് വിട്ടുപോയവര്‍ക്ക് പണി (കമന്റ്) താഴെ...

    @ ബെഞ്ചാലി: ഞാന്‍ അതീവ രഹസ്യമാക്കി വച്ചിരുന്ന കാര്യം താങ്കള്‍ എങ്ങനെ അറിഞ്ഞു. വല്ലാത്ത ബുദ്ദി തന്നെ. ഹ..ഹ...

    താങ്ക്യൂ... :)

    @ ഷമീര്‍ തളിക്കുളം: ഷെമീറേ... സത്യം പറയാമല്ലോ.. ഞാന്‍ ഒരൊറ്റ തവണയാ sms അയച്ചത്. അന്നാണെങ്കില്‍ പേര് വെക്കാന്‍ മറന്നു. പൈസ പോയത് മിച്ചം.

    താങ്ക്യൂ... :)

    ReplyDelete
  42. ഷബീറെ...
    ഹും..എല്ലാം ശരിയായിക്കോളും...

    പെണ്ണു കെട്ടാത്തതിന്റെ കൊഴപ്പാ ഇത്...പെണ്ണു കെട്ടിയാ പിന്നെ ഇമ്മാതിരി സ്വപ്നമൊന്നും കാണാന്‍ പറ്റൂലട്ടാ....
    ചിരവ പറന്നു വരുന്നത്, ഒലക്ക ഓടി വരുന്നത്... ഇതിനു മുമ്പിലായി ഷെബീര്‍ എന്റുമ്മോ!! എന്നു നിലവിളിച്ചോണ്ട് ഓടുന്നത്.... ഇമ്മാതിരി ഐറ്റംസായിരിക്കും കാണുക.ഹിഹി..പോസ്റ്റ് പതിവു പോലെ കലക്കീട്ടാ...

    ReplyDelete
  43. സമ്മതിചിരികുന്നു ...നല്ല അവതരണം നല്ല ഹാസ്യം ....ആള്‍ ഇത്രകുന്ടെന്നു കരുതിയല്ല ...പല ബ്ലോഗിലും കമന്റ്‌ വായികാരുണ്ട് .അപ്പോള്‍ തോന്നി ഒന്ന് സന്ദര്‍ശിക്കാം എന്ന് ഇപ്പോള്‍ തോനുന്നു വരാന്‍ വൈകി എന്ന്

    ReplyDelete
  44. ഹീ ഹീ ഹീ, കുറച്ചു നാളത്തേക്ക് ഞാന്‍ മാറി നിന്നപ്പോള്‍ ഇവിടെ പലതും സംഭവിച്ചല്ലോ,

    ഗൊള്ളാം ഈ പുളുവടിയും

    ReplyDelete
  45. കലഹം ഉണ്ടാകാന്‍ FM ഒരു കാരണം ആകുമെന്ന് ഇപ്പോള്‍ മനസ്സിലായി

    ReplyDelete
  46. തിരിചിലാനെ .......... ഈ മുട്ടിതിരിച്ചില്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടു .............

    ReplyDelete
  47. അവസാനത്തെ എസ് എം എസ് കലക്കി... പൊട്ടിച്ചിരിച്ച് പോയി, അതു വരെ ഒരു ആവറേജ് പോസ്റ്റ് എന്നേ വിചാരിച്ചിരുന്നുള്ളൂ. തിരിച്ചിലാൻ ശരിക്കും തിരിച്ചവനാണെന്ന് മനസ്സിലായി, കിടു പോസ്റ്റ്.. :-)

    ReplyDelete
  48. ha ha ha ha ha ha
    chirichch chaththu.!!!

    ReplyDelete
  49. കൊള്ളാം..
    എഴുത്ത് കസറി

    ReplyDelete
  50. കൊള്ളാല്ലോ തിരിച്ചില്‍

    ReplyDelete
  51. നല്ലത്
    >>> 'ബ്രോക്കറെ അടുത്ത് ഞാനും ചോദിച്ചിരുന്നു... കുട്ടി ആല്‍ബത്തില്‍ അഭിനയിച്ചിരുന്നോ എന്ന് <<<
    :) :) ഹഹഹഹാ നല്ല കൊട്ട്

    ReplyDelete
  52. നല്ലത്

    ReplyDelete
  53. വായിപ്പിച്ചു പോവുന്ന ഈ എഴുത്തും നര്‍മ്മവും ഇവിടേയ്ക്ക് വീണ്ടും വീണ്ടും കൊണ്ട് വരുന്നു. സംഗതി നന്നായി ആസ്വദിച്ചു. എസ്എം എസ്സിന്റെയും എഫ് എം ന്റെയും പുതിയ കാലാതെ പുതുമയുള്ള നര്‍മ്മം തന്നെ. നര്‍മ്മത്തില്‍ കാര്യവും

    ReplyDelete
  54. വേണ്ട വേണ്ട..ബാങ്കോക്കില്‍ മാത്രം പോകല്ലേ.
    വിഷയത്തിനും അവതരണത്തിനും പിതുമ ഉണ്ട്.
    എഴുത്തില്‍ പുതിയ സങ്കേതങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിനു അഭിനന്ദനം.

    ReplyDelete
  55. പുളുവടി നന്നായിട്ടുണ്ട് .ഹ്ം അപ്പോ പെണ്ണിനെ ഭാവനയിൽ കാണാനും അറിയാം അല്ലെ.. ഒരു പുതുമയുണ്ട് എഴുത്തിനു.. ഇനിയും എഴുതുക.. അഭിനന്ദനങ്ങൾ..

    ReplyDelete
  56. ഇതെവ്ട്യാ ഈ കത നടക്കുന്നത് തായ്‌ലാണ്ടിലോ ദുബായിലോ?

    ReplyDelete
  57. കോയിക്കോട് ടീംസാണ് എന്നു കണ്ടപ്പം ചെയ്യ്‌ന്ന പണീം നിര്ത്തിക്കാണ്ട് പാന്ഞ് മന്നതാ... ഇങ്ങള് കോയിക്കോടിന്റെ മാനം കാത്ത്ക്ക്ന്ന്! ഉസാര്‍ ഉസാര്‍! ഇന്ഞീം വെരാം...

    ReplyDelete
  58. "അന്തക വിത്തിനെ" പേടിച്ചു ബാങ്കോകില്‍ പോകാതിരിക്കുന്നതില്‍ കാര്യമില്ല. വിത്ത് എല്ലാ നാട്ടിലുമുന്ടെന്നു ഉമ്മചികുട്ടിക്കു പറഞ്ഞു കൊടുക്കുക. വിശ്വാസം അതല്ലേ പ്രധാനം!

    ReplyDelete
  59. റേഡിയോ യിലും, ടി. വി.യിലുമൊക്കെ അവതാരകരായി, കൊണ്ചിക്കുഴയുന്ന കുറെ ആഭാസകരുണ്ട്. ആണും പെണ്ണും ഉണ്ട്. ഒരു
    കോള്‍ അവതാരകന്‍ അങ്ങിനെ പരിചയത്തിലായ ഒരു പെണ്ണുമായി നാടുവിട്ട കഥ ഈയടുത് വായിക്കാനിടയായി.

    എഫ്. എം. റേഡിയോ വില്‍ ഇങ്ങിനെ കൊണ്ചിക്കുഴയുന്ന പെണ്‍ പിള്ളേരെ കാണുമ്പോള്‍ ഇതിനൊന്നും തള്ള തന്താരില്ലേ എന്ന് തോന്നിപോകാരുണ്ട്.കരണത്ത് രണ്ടെണ്ണം കൊടുക്കാന്‍ കെല്‍പ്പുള്ളവര്‍.
    കഥ നന്നായിരിക്കുന്നു.

    ReplyDelete
  60. ഞാന്‍ വി.കെ.ബാലകൃഷ്ണന്‍. ബൂലോകത്ത് ഞാനൊരു ബാലന്‍. ബൂലോകക്കളി കളിക്കാന്‍ എന്നെയും കൂട്ടുമോ കൂട്ടരേ!

    ReplyDelete
  61. I love hit......
    പിന്നെ പഞ്ചുകള്‍
    ഗംഭീരം ...
    ബെസ്റ്റ് wishes ...

    ReplyDelete
  62. :)

    ഹിറ്റ് എഫ് എം ലെ ചിലരുടെ കൂതറ മലയാളം ങ്ങ് ളൊക്കെ സഹിക്ക്ന്ന്ണ്ട് ല്ലെ?

    ReplyDelete
  63. വായിച്ചു.. നന്നായിട്ടുണ്ട്..

    ReplyDelete
  64. ഹി ഹി ..കൊള്ളാട്ടോ ...

    ReplyDelete
  65. ഞാനിവിടെ വന്നു കമാന്റ് ഇട്ടതാണല്ലോ. കാണുന്നില്ല. ഗൂഗിള്‍ അമ്മച്ചി പൊക്കിയോ?

    ReplyDelete
  66. kollam
    nice funny story

    ReplyDelete