Wednesday, June 8, 2011

അരികിലെ അകലം

എന്തുപെട്ടെന്നാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്... എന്റെ വീട്ടില്‍ ഞാന്‍ അന്യനായിരിക്കുന്നു, എന്റെ കണ്ണുകളും കൈകാലുകളും കെട്ടിയിട്ടിരിക്കുന്നു. വെറും ഒരുമാസംകൊണ്ട് എന്തെല്ലാമാണ് ഇവിടെ സംഭവിച്ചത്...?

********

എവിടെയാണ് എനിക്ക് പിഴച്ചത്?. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഞങ്ങളുടെ വിവാഹം, ഇല്ല... അവിടെ പിഴച്ചിട്ടില്ല. രണ്ടുപേരുടേയും പൂര്‍ണ്ണ സമ്മതത്തോടെയും ഇഷ്ടത്തോടേയും ആര്‍ഭാടമായിതന്നെയായിരുന്നു വിവാഹം.

വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം ജീവിതം ആസ്വദിച്ചതിന് ശേഷം മതി കുഞ്ഞുങ്ങള്‍ എന്നത് എന്റേയും അവളുടേയും തീരുമാനമായിരുന്നു. ഞങ്ങളുടെ തീരുമാനത്തെ പരിഹസിച്ചുകൊണ്ട് ദൈവം ഒരു കുഞ്ഞിനെ തന്നത് നീണ്ട അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം. നീണ്ട കാത്തിരിപ്പിനൊടുവില്‍ കിട്ടിയ പൊന്നോമനയെ സ്നേഹിക്കാന്‍ ഞാനും അവളും മത്സരിക്കുകയായിരുന്നു .

അവള്‍ എന്റെ എല്ലാമായിരുന്നു. വളരുംതോറും അവളുടെ ഉമ്മയെ അസൂയപ്പെടുത്തികൊണ്ട് അവള്‍ എന്നോട് അടുത്തുവന്നു. കളിച്ചും, ചിരിച്ചും, വഴക്കിട്ടും, കൊഞ്ചിയും, കെട്ടിപ്പിടിച്ചും, ഉമ്മവച്ചും, ദേഷ്യം വരുംബോള്‍ കുഞ്ഞരിപല്ലുകള്‍കൊണ്ട് എന്നെ കടിച്ചും അവള്‍ എന്നില്‍ നിറഞ്ഞുനിന്നു. എന്നും എന്റെ മാറില്‍ ഒട്ടിയുറങ്ങി. പാലുകുടിക്കാന്‍ മാത്രം ഉമ്മയോട് ചേര്‍ന്നുകിടന്നിരുന്ന എന്റെ പൊന്നുമോള്‍. എന്റെ നിമിഷങ്ങള്‍ക്ക് അവളെ പിരിഞ്ഞിരിക്കാന്‍ വയ്യാതെയായി.

എന്റെ മകളെ സ്നേഹിക്കാന്‍ മത്സരിക്കുന്നതിനിടയില്‍ മറ്റൊരു കുഞ്ഞിന്റെ കാര്യം ഞങ്ങള്‍ മറന്നു. പിന്നീട് ആഗ്രഹിച്ചപ്പോള്‍ ദൈവം തന്നതുമില്ല. ദൈവത്തിനോട് ഞാന്‍ എന്തിന് പരാതി പറയണം? എന്റെ സ്നേഹം മുഴുവന്‍ നല്‍കാന്‍ എനിക്കൊരു മകളുണ്ടല്ലോ.. അതുമതി... അതില്‍ ഞങ്ങള്‍ തൃപ്തിപ്പെട്ടു. വര്‍ഷങ്ങള്‍ ആ സന്തോഷത്തോടെ മുന്നോട്ടുപോയി.

കഴിഞ്ഞ മാസം ഞങ്ങള്‍ക്കിവിടെ ഒരു വിശേഷം ഉണ്ടായി, എന്റെ മകള്‍ വയസ്സറിയിച്ചു. ഞങ്ങള്‍കന്ന് സന്തോഷത്തിന്റെ ദിവസമായിരുന്നു. വിരുന്നുകാരാല്‍ വീട് നിറഞ്ഞു. എന്റേയും ഭാര്യയുടേയും ബന്ധുക്കള്‍ മകള്‍ക്ക് സ്വര്‍ണ്ണാഭരണങ്ങളും, ഉടുപ്പുകളും സമ്മാനമായി നല്‍കി. അവളന്ന് പുതുക്കപെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങി. സന്തോഷംകൊണ്ട് എന്റെ കണ്ണുകള്‍ നിറഞ്ഞു. ആ ഒരു കാഴ്ച ഏത് പിതാവിനെയാണ് സന്തോഷിപ്പിക്കതിരിക്കുക?

********

അതെ.. അവിടെയായിരുന്നു എനിക്ക് പിഴച്ചത്.

പതിവ്പോലെ ടി.വി. കാണുന്നതിനിടയില്‍ എന്റെ മടിയില്‍ കയറിയിരുന്ന മകളെ വിലക്കാനായില്ലെനിക്ക്. അവള്‍ വലിയ പെണ്ണായെന്ന വിവരം ഞാനും മറന്നു. ഭാര്യയുടെ കൈ പെട്ടെന്നായിരുന്നു മകളുടെ മേല്‍ പതിച്ചത്. മകളെ എന്റെ മടിയില്‍ നിന്നും അവള്‍ വലിച്ചെഴുനേല്‍പ്പിച്ചു. ഭാര്യയുടെ പെരുമാറ്റം കണ്ട് മകള്‍ പകച്ചുനിന്നു. പിന്നീട് എന്തൊക്കെയോ മനസ്സിലായെന്നോണം എന്നെ നോക്കി അവള്‍ കരഞ്ഞു. എന്റെ പ്രതികരണശേഷി ആ നിമിഷം മരവിച്ചതായി ഞാന്‍ തിരിച്ചറിഞ്ഞു.

എന്റെ ജീവിതത്തില്‍ ഒച്ചിന്റെ വേഗത്തില്‍ ഇഴഞ്ഞുനീങ്ങിയ ഒരു ദിവസമായിരുന്നു അന്ന്. എന്നിലെ പിതാവിന് ആ അപമാനം താങ്ങാന്‍ കഴിയുന്നതായിരുന്നില്ല. ആര്‍ക്കും മുഖം കൊടുക്കാതിരിക്കാന്‍ ഞാന്‍ ഒരു പുസ്തകത്തില്‍ ഒളിച്ചു. മുഖം മാത്രമേ എനിക്ക് ഒളിക്കാനായുള്ളൂ. മനസ്സ് നീറികൊണ്ടിരുന്നു. അവള്‍ ഉറങ്ങി എന്ന് ഉറപ്പാകുന്നതുവരെ ഞാന്‍ ആ പുസ്തകത്തില്‍ ഒളിച്ചിരുന്നു. ഏറെ വൈകി ഞാന്‍ അവളുടെ അരികില്‍ പോയി കിടന്നു. പെട്ടെന്ന് തന്നെ അവളുടെ കൈ എന്നെ വരിഞ്ഞു. അവള്‍ക്കും എന്നെപ്പോലെ ഉറക്കം നഷ്ടപ്പെട്ടിരുന്നു.

മാറില്‍ പമ്മി കിടന്ന് രോമങ്ങളിലൂടെ വിരലോടിക്കവെ ഭാര്യ പറഞ്ഞു..

'ഞാന്‍ ഇന്നലെ ഭയാനകമായ ഒരു സ്വപ്നം കണ്ടു'

'ഉം..' ഒന്ന് മൂളാന്‍ മാത്രമേ എനിക്കായുള്ളൂ...

'എന്താ കണ്ടതെന്നറിയണ്ടേ...?'

'ഉം..'

'അടയിരിക്കുന്ന തള്ളക്കോഴിയെ കൊത്തിക്കൊന്ന് വിരിയാറായി മുട്ടയ്ക്കുള്ളില്‍ കഴിയുന്ന കുഞ്ഞുങ്ങളെ വിഴുങ്ങുന്ന ഒരുകൂട്ടം പാമ്പുകള്‍ ..'

'ഉം..'

നിര്‍വികാരമായ എന്റെ പ്രതികരണം കേട്ടപ്പോള്‍ അവള്‍ ചോദിച്ചു...

'ഞാന്‍ നേരത്തേ അങ്ങനെ പെരുമാറിയത് വിഷമമായോ?'

'ഏയ്... ഇല്ല'

'അപ്പൊ ശരിക്കും വിഷമമായല്ലേ?'

'ഇല്ലെന്ന് പറഞ്ഞില്ലേ'

'എന്താണ് വിഷയം എന്ന് ഞാന്‍ പറയുന്നതിന് മുന്‍പ് മനസ്സിലാക്കിയതിനര്‍ഥം അത് മനസില്‍ തങ്ങി നില്‍ക്കുന്നു എന്നല്ലേ?'

ആ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ എനിക്കായില്ല. എങ്കിലും ഞാന്‍ പറഞ്ഞു

'അത് നീ ചെയ്യേണ്ടതാണ്, ഒരു ഉമ്മയുടെ കരുതലാണ്, കടമയാണ്. എന്നെ സംശയിച്ചിട്ടോ വിശ്വാസമില്ലാഞ്ഞിട്ടോ അല്ല നീ അത് ചെയ്തതെന്ന് എനിക്ക് മനസ്സിലാക്കാനാകും.'

'അതെ... ഞാന്‍ സംശയിച്ചിട്ടണ് ചെയ്തതെങ്കില്‍ ഇന്ന് ഈ മാറില്‍ ഇതുപോലെ കിടക്കാന്‍ എനിക്കാവുമോ?'

ആ ചോദ്യത്തിനുത്തരമെന്നോണം ഞാന്‍ അവളെ എന്നിലേക്കമര്‍ത്തിപ്പിടിച്ച് ആ നെറ്റിയില്‍ ഒരു ദീര്‍ഘചുംബനം നല്‍കി.

'പുറത്തുനിന്നും ആരെങ്കിലും കണ്ടുകൊണ്ട് വന്നാല്‍ അതുമതി പലര്‍ക്കും കഥ മെനയാന്‍.. അതാ എനിക്ക് പേടി'

'പേടിക്കേണ്ട... ഇനി അങ്ങനെ ഒന്നും എന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല. അവള്‍ പഴയതുപോലെ മടിയില്‍ വന്നിരുന്നപ്പോള്‍ എനിക്കെതിര്‍ക്കാനായില്ല. എത്ര വലുതായാലും അവള്‍ എന്റെ മകള്‍ തന്നെയല്ലേ...?'

'നമുക്കൊരു ആണ്‍കുഞ്ഞ് മതിയായിരുന്നല്ലേ...?'

'സമൂഹത്തിലെ നീല കണ്ണുകള്‍ക്ക് കഥ മെനയാന്‍ ആണെന്നോ പെണ്ണെന്നോ ഉള്ള വകഭേദം ഇല്ലാതായിരിക്കുന്നെടോ..'

'ഉം...' ആ മൂളലിന് ഒരു മയക്കത്തിന്റെ ഭാവം ഉണ്ടായിരുന്നു. അവളുടെ ശരീരം തളരുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. അത്രയും സമയം മനസ്സില്‍ അടക്കിപിടിച്ചത് എന്നോട് പറഞ്ഞുകഴിഞ്ഞപ്പോള്‍ മറഞ്ഞിരുന്ന ഉറക്കം അവളെ തേടിയെത്തി. ഞാന്‍ അവളുടെ മുടിയിഴകളില്‍ തലോടികൊണ്ടിരുന്നു. ഉറക്കം പിടിതരാതെ എന്നില്‍നിന്നും അകന്നുനില്‍ക്കുകയായിരുന്നു അപ്പോഴും.

********

ദിവസങ്ങള്‍ ഒരുപാട് കഴിഞ്ഞുപോയിരിക്കുന്നു. എന്റെ മകളോടുള്ള സ്നേഹം ഒട്ടും കുറയതെ തന്നെ ഞാന്‍ അവളില്‍നിന്നും അകന്നിരിക്കുന്നു. പക്ഷേ എന്തോ ഒരു അസ്വസ്ഥത എന്നില്‍നിന്നും അകലുന്നില്ല. അതാണ് ഞാന്‍ ബന്ധിക്കപ്പെട്ടവനായി തോന്നാന്‍ കാരണം, ഈ വീട്ടില്‍ അന്യനായി തോന്നാന്‍ കാരണം. എന്റെ വാക്കുകളെയാണോ ഞാന്‍ ഭയക്കുന്നത്? അല്ല... പിന്നെ.. എന്റെ നോട്ടത്തേയോ..? അതുമല്ല... എന്റെ കൈകളെ? സാന്ത്വനിപ്പിക്കാനും, തലോടുവാനും മാത്രമറിയാവുന്ന കൈകളെ ഞാനെന്തിന് ഭയക്കണം?... എന്നാല്‍ പിന്നെ കാലുകളെ ആയിരിക്കും... അതുമല്ല.. ഞാന്‍ നെഞ്ചിലേറ്റിയ എന്റെ കുടുംബത്തെ താങ്ങി നിര്‍ത്തുന്ന കാലുകളെ ഞാന്‍ ഭയപ്പെടാന്‍ തരമില്ല. എന്നിലെ മനുഷ്യന്‍ മരിക്കാത്തിടത്തോളം കാലം, എന്നിലെ പിതാവ് മരിക്കാത്തിടത്തോളം കാലം ഞാന്‍ എന്റെ അവയവങ്ങളെ ഭയപ്പെടേണ്ടതില്ല.

അതെ.. ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു, ഞാന്‍ ഭയക്കുന്നത് ഈ സമൂഹത്തേയാണ്. സമൂഹത്തിന്റെ വാക്കുകളെയാണ്, നോട്ടത്തേയാണ്, കറുത്ത കൈകളേയാണ്, ചവിട്ടി മെതിക്കുന്ന കാലുകളെയാണ്. സമൂഹം എന്നെ തുറിച്ച് നോക്കുംബോള്‍ ഒളിച്ചോടുകയല്ല അഭികാമ്യം. നിവര്‍ന്നുനിന്ന് ഞാനും നോക്കേണ്ടിയിരിക്കുന്നു സമൂഹത്തിലേക്ക്. സമൂഹം മകളില്‍നിന്നും വിലക്കിയ കണ്ണുകളും കൈകളും ഇനി സമൂഹത്തിലേക്കാണ് വേണ്ടത്... എന്റെ മകളുടെ ചുറ്റിലുമാണ് വേണ്ടത്. അതാണ് ഈ പിതാവിന്റെ കടമ.

97 comments:

  1. സമൂഹം പുരുഷനായി മാത്രം കണ്ട് അച്ഛനുനേരെയും വിരല്‍ ചൂണ്ടിതുടങ്ങുംബോള്‍ ഒരു അച്ഛന്റെ മനസ്സ് നമ്മളും കാണേണ്ടതല്ലേ?

    ReplyDelete
  2. ഷബീര്‍ ഭായ് ..വളരെ നന്നായി..എനിക്ക് വളരെയധികം ഇഷ്ടമായി..ഒരച്ഛന്റെ മനസ്സ് നന്നായി പകര്‍ത്തി..ആശംസകള്‍..

    ReplyDelete
  3. ആശംസകള്‍ തിരിചിലാന്‍ ...
    ശ്രദ്ടിക്കപ്പെടെണ്ട ബ്ലോഗ്‌
    ഇരട്ടത്താപ്പ് കാണിക്കുന്ന സമൂഹത്തിനു മുന്നില്‍ ഒരച്ചന്‍ സ്വന്തത്തിന്റെയും ബന്ധത്തിന്റെയും ഇടയില്‍ ആരുമല്ലാതായിപ്പോകുന്ന അവസ്ഥ അത് അയാളെ സംബന്ധിച്ചിടത്തോളം ദയനീയം തന്നെയാണ്

    ReplyDelete
  4. നന്നായിട്ടുണ്ട് ഷെബീര്‍ ......

    ReplyDelete
  5. സ്വയം വിശ്വാസം ഉള്ളിടത്തോളം കാലം ആരെയും ഭയക്കേണ്ട കാര്യമില്ല. മടിയില്‍ കനമുള്ളവന്‍ മാത്രമേ വഴിയില്‍ പേടിക്കെണ്ടതുള്ളൂ. നന്നായി പറഞ്ഞു ഷബീര്‍. ഈ സമീപ ഭാവിയില്‍ നടന്ന സംഭവങ്ങളും ചില കെട്ടി ചമച്ച കഥകളും എല്ലാം കേട്ടതുകൊണ്ടാകാം പതിവിനുവിപരീതമായി ഷബീറിന്റെ ഈ പോസ്റ്റ്‌ വായിക്കുമ്പോള്‍ വായനക്ക് അല്പം ഗൌരവം കൈവന്നു.

    ReplyDelete
  6. വളരെ സെന്‍സിറ്റീവ് ആയ ഒരു വിഷയത്തെ പോറലേല്‍ക്കാതെ എങ്ങിനെ പ്രസണ്ടു ചെയ്യാം (അവതരിപ്പിക്കാം) എന്ന് എന്ന് ഷബീര്‍ കാണിച്ചു തരുന്നു.

    എഴുതാന്‍ ഉപയോഗിച്ച സ്റ്റൈല്‍, വിഷയത്തിന്‍റെ പ്രസക്തിയും, മലീമസമായ സാമൂഹിക പരിസരം എങ്ങിനെ നമ്മുടെ ജീവിതത്തില്‍ നാമറിയാതെ ഇടപെടുന്നു തുടങ്ങിയ സാമൂഹിക പ്രശ്നവും കൊണ്ട് ഈ പോസ്റ്റ് ശ്രദ്ധേയമാകുന്നു.

    ReplyDelete
  7. ഒരച്ഛനും ഭര്‍ത്താവുമാകുന്നതിനു മുന്പ് അച്ഛന്റെ വികാരം പറയാന്‍ ശ്രേമിചിരിക്കുന്നു...
    പതിവ് തിരിചിലാന്‍ പോസ്റ്റില്‍ നിന്നും വിത്യസ്തം ....
    ആശംസകള്‍ ( കഥ ഒന്ന് കൂടി നന്നാക്കാമായിരുന്നു എന്ന തോന്നല്‍ ...)

    ReplyDelete
  8. എന്നിലെ മനുഷ്യന്‍ മരിക്കാത്തിടത്തോളം കാലം, എന്നിലെ പിതാവ് മരിക്കാത്തിടത്തോളം കാലം ഞാന്‍ എന്റെ അവയവങ്ങളെ ഭയപ്പെടേണ്ടതില്ല.

    കഥ നന്നായി പറഞ്ഞിരിക്കുന്നു.
    അഭിനന്ദനങ്ങൾ!

    ReplyDelete
  9. തിരിച്ചിലാനെ.. കഥ വല്ലാതെ അങ്ങ് ഇഷ്ടമായതുകൊണ്ടാ നേരിട്ട് വിളിച്ചത്.. അഭിനന്ദനങ്ങൾ .. പിന്നെ ആശംസകൾ.. - ഒരു കുഞ്ഞുമോൾടെയും കുഞ്ഞു മോന്റെയും അച്ഛൻ

    ReplyDelete
  10. നല്ല വിഷയംവും അതിനൊത്ത അവതരണവും.... മനുഷ്യത്വവും പിതൃത്വവും നശിക്കാതിരിക്കട്ടെ.....

    പത്തു വയസ്സു കഴിഞ്ഞ ആൺ കുട്ടികളെ മാതാക്കളുടെ കൂടെയും; പിതാക്കളുടെ കൂടെ പെണ്മക്കളെയും കിടത്തരുതെന്ന് ഇസ്ലാം...

    ആശംസകൾ....

    ReplyDelete
  11. ഷബീറിന്റെ പ്രായത്തിലുള്ള ഒരു ബ്ലോഗറില്‍ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു പോസ്റ്റ്‌ തന്നെ ഇത്.
    ഒരു പാട് ജീവിതാനുഭവങ്ങളില്‍ നിന്നുരുത്തിരിയുന്ന ഭാവന വേണം ഇങ്ങനെ ഒരു കഥയ്ക്ക്!
    ഇന്നത്തെ മാതാപിതാക്കളുടെ മാനസികാവസ്ഥ ചിരപരിചിതനെ പോലെ വരച്ചുകാട്ടി.
    ഇപ്പഴേ ഇങ്ങനെ എഴുതാന്‍ കഴിയുന്ന താന്കള്‍ ഭാവിയില്‍ ഒരു വലിയ എഴുത്തുകാരന്‍ ആകുമെന്ന് ഉറപ്പ്.
    വിജയാശംസകള്‍!

    (രണ്ടു സ്ഥലത്ത് 'വിഷമായോ' എന്ന് കാണുന്നു. അത് 'വിഷമമായോ' എന്ന് തിരുത്തുക)

    ReplyDelete
  12. shabeer,its really marvalous,orupaadu pakwatha niranja post,keep it up

    ReplyDelete
  13. നന്നായിട്ടുണ്ട്. ആശംസകള്‍ !.

    ReplyDelete
  14. കഥയിലെ ജീവിതങ്ങള്‍ ഒരടയാളമാണ്‌.
    ഏറെ ആധിയോടെ കുടുംബിനികള്‍... പെണ്‍മക്കളുടെ അമ്മമാര്‍. അവരുടെ ദിവസങ്ങളിലേക്ക് യാതൊരു മുന്നറിയിപ്പും കൂടാതെ എത്തിക്കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ സത്യത്തില്‍ അവരെ ജാഗ്രതയോടെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു. സ്വാഭാവികമായ ചലനങ്ങളെപ്പോലും ഭയത്തോടെ വീക്ഷിക്കേണ്ട ഗതികെട്ട ഒരു മാനസികാവസ്ഥയിലാണ് അവരുള്ളത്. നിരന്തര സംഘര്‍ഷങ്ങളെയാണ് വര്‍ത്തമാന കാല സാഹചര്യങ്ങള്‍ {വാര്‍ത്തകള്‍} അവര്‍ക്ക് സമ്മാനിക്കുന്നത്. അത് പോലെ തന്നെ.. ഒരച്ഛനും ഇതില്‍ നിന്നും മുക്തരല്ല... ഈ കഥ പറച്ചിലിന്‍റെ രീതി വ്യത്യസ്ഥമാകുന്നതും അച്ഛനിലൂടെ സഞ്ചരിച്ചു അമ്മയെയും മകളെയും സാഹചര്യങ്ങളെയും കണിശമായ വായനക്ക് നിര്‍ബന്ധിക്കുന്നുവെന്നാണ്.

    പിന്നെ, ഒരു നല്ല കഥ എന്ന് ഞാന്‍ പറയുന്നത്. കഥയിലെ ജീവിതങ്ങളെ അവരുടെ അനുഭവങ്ങളെ എനിക്കും {വായനക്കാരന്‍} കൂടെ അനുഭവമാകുന്നു എന്ന നിലയിലാണ്. ആശംസകള്‍.

    ReplyDelete
  15. നന്നായിട്ടുണ്ട് ഷെബീര്‍ .ആശംസകള്‍

    ReplyDelete
  16. വളരെ നല്ല അവതരണവും വിഷയവും..ഷബീർ hats off ....

    ReplyDelete
  17. ഒരു നല്ല കഥ ..നന്ദി

    ReplyDelete
  18. മോനേ ഷബീര്‍ അഭിനടനം എന്ന വാക്ക് നിനക്കുള്ളതാണ് പരമാര്‍ത്ഥ മായ ഒരു വിഷയത്തെ വളരെ ചിന്താ വാഹമായ രീതിയി അവതരിപ്പിച്ചു നല്ല കൈ ഒതുക്കത്തോടെ
    ഇതൊരു പിതാവിന്റെയും മനസ്സില്‍ വരുന്ന ഒരു ചിന്ത

    ReplyDelete
  19. ഒരച്ഛന്റെ ഇന്നത്തെ അവസ്ഥ ശരിയായി വരച്ചിരിക്കുന്നു. ഒന്നും എവിടെയും വിശ്വസിക്കാന്‍ തരമില്ലാത്ത് അവസ്ഥയില്‍ സ്വയം തന്നെ ചിലപ്പോള്‍ അവിശ്വാസവും കടന്നുവരുന്നു ഒരു നിമിഷത്തെന്കിലും. ഇസ്മായില്‍ പറഞ്ഞത്‌ പോലെ വളരെ ശരിയായ അനുഭവത്തിന്റെ ഒരു വിവരണം പോലെ ഷെബീര്‍ അവതരിപ്പിച്ചപ്പോള്‍ നല്ലൊരു ഭാവി കാത്തിരിക്കുന്നു എന്ന് എനിക്കും തോന്നുന്നു.

    ReplyDelete
  20. ഷബീര്‍...പോസ്റ്റ്‌ ഇഷ്ടപ്പെട്ടു.. ഒരു അച്ഛന്റെ മനസ്സില്‍ നിന്നുകൊണ്ടുള്ള കഥ വളരെ നന്നായി... വ്യത്യസ്ത പ്രമേയം..

    ReplyDelete
  21. കഥയുടെ പേര് വളരെ ഇഷ്ട്ടപ്പെട്ടു...

    പക്വതയുള്ള ഒരു പിതാവിനെ വളരെ
    നന്നായി വരച്ചു കാട്ടിയിരിക്കുന്നു ..അതോടൊപ്പം
    ഒരു നല്ല പിതാവ് അനുഭവിക്കുന്ന മാനസിക
    സംഘര്‍ഷങ്ങളെ അതിലും ഭംഗി ആയി ...
    അമ്മക്ക് മാത്രം അല്ല അച്ഛനും മറ്റ് പല തരത്തില്‍
    ഇന്ന് പെണ്മക്കള്‍ ഒരു ചിന്താവിഷയം തന്നെ ..

    അവസാനത്തെ ഒരു paragraph കഥയുടെ ഭാവത്തില്‍
    നിന്നും മാറി ഒരു ലേഖനത്തിലേക്ക് കൂപ്പു കുത്തി ..അതില്‍
    നിന്നും പ്രസക്തം ആയവ മാത്രം കഥകൊപ്പം ചേര്‍ത്തു
    അവസ്സനിപ്പിച്ചുരുന്നെകില്‍ കുറേക്കൂടി
    ഭംഗി ആവുമായിരുന്നു ...അവസാന ഭാഗം വായനക്കാര്‍ക്ക്
    വിട്ടു കൊടുക്കേണ്ട ചിന്ത ആയതു കൊണ്ടു ...ആശംസകള്‍ ...

    ReplyDelete
  22. ഇങ്ങനെ ഒരു പ്രസക്തമായ വിഷയം ഞാന്‍ കേട്ടിട്ടില്ല..
    ഞാന്‍ ഇതെല്ലാരെ കൊണ്ടും വായിപ്പിക്കും..
    ഷബീര്‍ ബായ്
    കൊട് നൂറു കൈ..

    ReplyDelete
  23. ചിന്തിപ്പിക്കുന്ന ഒരു കഥ,
    ഇതുപോലുള്ള ഒരു കഥ ‘ഒരു അമ്മയുടെ കണ്ണിലൂടെ’
    ചിക്കു ഷെയ്ക്ക്
    വായിക്കാം

    ReplyDelete
  24. നര്‍മ്മം മാത്രമല്ല ,സീരിയസ് ആയ വിഷയങ്ങളും അവതരിപ്പിക്കാന്‍ കഴിയും എന്ന് ഒരിക്കല്‍ കൂടി തെളിയിച്ച ഒരു നല്ല പോസ്റ്റ്‌....അഭിനന്ദനം പറയുന്നില്ല .അത് തനിയാവര്‍ത്തനവും വിരസതയുമാവും ..

    ReplyDelete
  25. ഷബീര്‍.. ചര്‍ച്ച ചെയ്ത വിഷയവും, അവതരണവും ഗംഭീരമായിട്ടുണ്ട്...!

    ReplyDelete
  26. ഇതിനെന്തു കമന്റാ ഇടുക...അത്രയേറെ ചിന്തോദീപകമായ പോസ്റ്റ്‌...
    ഇന്നത്തെ അമ്മമാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല...അങ്ങനെയുള്ള വാര്‍ത്തകളല്ലേ ദിവസവും കേള്‍ക്കുന്നത്...

    ReplyDelete
  27. ഷബീര്‍ വളരെ കാലികമായ മാനങ്ങള്‍ ഉള്ള കഥ ..ഇത് കഥയല്ല ...സത്യങ്ങള്‍ എന്ന് പറയാവുന്ന സംഭവങ്ങള്‍ ..നന്നായി എഴുതി ...ആശംസകള്‍

    ReplyDelete
  28. വളരെ സീരിയസ്സായ ഒരു വിഷയം കഥയിലൂടെ നന്നായവതരിപ്പിച്ചു. എന്നാല്‍ സമൂഹത്തിന്റെ നീലക്കണ്ണുകള്‍ എന്നതിനു പകരം മഞ്ഞക്കണ്ണുകള്‍ എന്നല്ലെ വേണ്ടിയിരുന്നത്?.എന്റെ ഒരഭിപ്രായം മാത്രം. അഭിനന്ദനങ്ങള്‍1

    ReplyDelete
  29. ഷബീറിന്റെ കഥ അസ്സലായി. അഭിനന്ദനങ്ങള്‍, കേട്ടോ ഷബീറേ. അനുഭവവും ഇരുത്തവും വന്ന ഒരെഴുത്ത് തന്നെ. ഷബീറില്‍ നിന്ന് അപ്രതീക്ഷിതം!

    ReplyDelete
  30. ഇപ്പോള്‍ ഉള്ള സമൂഹത്തെയും ജീവിതരീതികളെയും ഒരുതരത്തില്‍ ചോദ്യം ചെയ്ത സുഹൃത്തെ നന്ദി... ചിന്തിപ്പിക്കുന്ന ഒരു സത്യം...

    ReplyDelete
  31. നന്നായി ഷബീര്‍ , നല്ലൊരു അച്ഛന്‍ ..

    ReplyDelete
  32. ഹൃദയത്തില്‍ തട്ടിച്ചു കൊണ്ടാ ഈ കഥ എഴുതിവെച്ചിരിക്കുന്നത്. നല്ല അവതരണം. നല്ല വിഷയവും.ഇഷ്ട്ടായി മാഷേ. സൂപ്പര്‍

    ReplyDelete
  33. ഷബീര്‍,
    വിഷയത്തിന്റെ പ്രസക്തിയെക്കാളും ഒരു പിതാവിന്റെ ആത്മനൊമ്പരം തന്മയത്വത്തോടെ പറഞ്ഞിരിക്കുന്നു. നിന്റെ ഏറ്റവും മികച്ച പോസ്ടുകളിലോന്നായി ഞാനിതിനെ കാണുന്നു. പക്വതയാര്‍ന്ന അവതരണം ഷബീര്‍, നിന്നെ കൂടുതല്‍ പക്വതയുള്ള എഴുത്തുകാരനാക്കുന്നു. ആശംസകള്‍.........

    ReplyDelete
  34. അനുഭവങ്ങള്‍ ഇല്ലാതെ, ഇത്ര നന്നായി എങ്ങനെ ഒരു അച്ഛന്‍റെ മനസ് വരച്ചു കാണിക്കാന്‍ കഴിഞ്ഞു !! Hats off ഷബീര്‍...

    ReplyDelete
  35. ആദ്യമായി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..
    ഇവിടെ പലരും പറഞ്ഞ പോലെ ഷബീറിന്റെ പ്രായത്തിലുള്ള ഒരു കുട്ടി ഈ വിഷയം കൈകാര്യം ചെയ്ത രീതി തികച്ചും അത്ഭുതകരമാണ്.ഒരു പാട് എഴുതിത്തഴമ്പിച്ച ഒരാളുടെ മനസ്സില്‍ നിന്നും ഉതിര്‍ന്നു വീണ വരികളാണിതെന്ന് തോന്നിപ്പോയി.ഇന്നത്തെ കാലത്തിന്റെ ആകുലതകള്‍ അതിമനോഹരമായി അവതരിപ്പിച്ചു.
    കൂടുതല്‍ കൂടുതല്‍ എഴുതാനും പ്രശസ്തനാവാനും ദൈവം തുണയ്ക്കട്ടെ.

    ReplyDelete
  36. എല്ലാവരും പറഞ്ഞ പോലെ താങ്കളില്‍ നിന്ന് ഒരു അമ്മയുടെ പക്വമായ ചിന്താ ധാരകള്‍ ഒരു മകളുടെ എല്ലാരും ഏറ്റവും കൂടുതല്‍ പേടിപ്പെടുത്തുന്ന വളര്‍ച്ചയുടെ ഘട്ടം ഒരച്ച്ചന്റെ മനോ മുകുളത്തില്‍ ഉയര്‍ന്നു പൊങ്ങിയ ആധികള്‍ വളരെ നന്നായി തന്നെ വരച്ചു കാട്ടിയിരിക്കുന്നു. ഇന്നത്തെ കാലത്ത് കേട്ടറിവും കണ്ടറിവും വെച്ച് വരച്ചു കാട്ടിയ സത്യങ്ങള്‍..അനുഭവത്തിന്റെ തീച്ചൂളയില്‍ നിന്നും പാകപ്പെട്ട പോലെ വായനക്കാരുടെ ഹ്രദയങ്ങളില്‍ മായാതെ കിടക്കുന്ന ഒരു നല്ല പോസ്റ്റ് ..പ്രിയ സഹോദരാ.. ഇന്നത്തെ സമൂഹം ജീര്‍ണ്ണതയില്‍നിന്നും ജീര്‍ണ്ണതയിലേക്ക് കൂപ്പു കുത്തുമ്പോള്‍ നമ്മുടെ ചിന്തയില്‍ നിന്നും ഉയര്‍ന്നു പൊങ്ങുന്ന ഇത്തരം പോസ്റ്റുകള്‍ വായനക്കാരില്‍ ഒരു പുതിയ ചിന്താ മണ്ഡലം തുറക്കാന്‍ സാധിച്ചെന്കില്‍ .. നമ്മടെ തൂലിക നന്മയുടെ പടവാളായി മാറുകയല്ലേ ചെയ്യുന്നത് ഇനിയും ഉണ്ടാവുക തിന്മക്കെതിരെ എറിഞ്ഞു കൊടുക്കുന്ന അക്ഷരങ്ങളുടെ തീപ്പൊരികള്‍ .. ദൈവം അനുഗ്രഹിക്കട്ടെ... ഭാവുകങ്ങള്‍.. ആശംസകള്‍..

    ReplyDelete
  37. ഒരു നല്ല വിഷയവും നല്ല ഒഴുക്കോടെയുള്ള അവതരണവും.........
    അഭിനന്ദനങ്ങള്‍ ഷബീര്‍ .............

    ReplyDelete
  38. ന്റെ ശബീറേ... ജ്ജ് ആള് കൊള്ളാലോ.... കല്ല്യാണം കഴിച്ചിട്ടില്ല, കുടുമ്പ ജീവിതം അനുഭവിച്ചിട്ടില്ല.... എന്നിട്ടൂം ഇതിൽ എന്തോ സംശയത്തിന്ന് ആനുകൂല്യമുണ്ടോ?
    നന്നായിരിക്കുന്നു.. ആശംസകൾ

    ReplyDelete
  39. അനായാസമായ എഴുത്ത്.
    പ്രായത്തില്‍ കവിഞ്ഞ പക്വത.
    അച്ഛന്റെയും അമ്മയുടെയും ആശങ്കകളെ ശരിയായി പകര്‍ത്തിയിരിക്കുന്നു.

    Shabeer you rock!

    ReplyDelete
  40. ഷബീര്‍ ഭായ്,,,,വളരെ നന്നായിട്ടുണ്ട്,,,, ചിന്തിക്കേണ്ട വിഷയം,,,,, പതിവില്‍ നിന്നു വ്യത്യസ്തമായിട്ടുള്ള അവതരണം,,,, എല്ലാം കൊണ്ടും നന്നായിട്ടുണ്ട്,,,, സമൂഹമെന്നും അച്ചന്മാരെ സംശയത്തോടെയാണു കാണുന്നതു,,,, ചിലപ്പോള്‍ ഒരോ ദിവസവും പുറത്തുവരുന്ന നല്ലതല്ലാത്ത വാര്‍ത്തകളാകും അവരെ അങ്ങനെ ആക്കിതീര്ത്തതു,,,, പിന്നെ പെണ്മക്കളുള്ള അമ്മമാരുടെ നെഞ്ജിലെ തീ അത് പൂര്‍ണമായും അണക്കാന്‍ ഒരു ശക്തിക്കും കഴിയില്ല എന്നാണ് എന്‍റെ വിശ്വാസം,,, എല്ലാവിധ ഭാവുകങ്ങളും നേരുന്നു,,,,,,

    ReplyDelete
  41. കാലിക പ്രസക്തമായ വിഷയമായത് കൊണ്ടും, അവതരണത്തിന്റെ തന്മയത്വം കൊണ്ടും വളരെ നന്നായൊരു കഥ.. ഷബീറിന്റെ രചനയാണോന്നു വിശ്വസിക്കാന്‍ പ്രയാസം....:) അത്ര നന്നായിരിക്കുന്നു..

    ReplyDelete
  42. ഒരു വലിയ വിഷയത്തെ,
    ഷബീര്‍ വളരെ മനോഹരമായി അവതരിപ്പിച്ചു.
    ആശംസകള്‍.

    ReplyDelete
  43. poyi pennukettishataa ........... qualification aayirikkunnu ............

    vaakkukalkkatheethamaya rachana ....... superb

    ReplyDelete
  44. @ ABHI: ആദ്യ കമന്റിന് നന്ദി

    @ ആപ്പി: ''സ്വന്തത്തിന്റെയും ബന്ധത്തിന്റെയും ഇടയില്‍ ആരുമല്ലാതായിപ്പോകുന്ന അവസ്ഥ അത് അയാളെ സംബന്ധിച്ചിടത്തോളം ദയനീയം തന്നെയാണ്''

    തീര്‍ച്ചയായും. പക്ഷേ ഇന്നത്തെ സാമൂഹിക വ്യവസ്ഥയില്‍ അയാള്‍ അകലം പാലിക്കുന്നതാണ് നല്ലത്. അഭിപ്രായത്റ്റിന് നന്ദി..

    @ NPT: നന്ദി

    @ ഹാഷിക്ക്: സമീപഭാവിയില്‍ നടന്ന ചില സംഭവങ്ങള്‍ തന്നെയാണ് ഈ കഥയുടെ പ്രേരണയും.
    നന്ദി..

    @ Akbar: കഥയെ വ്യക്തമായി വീക്ഷിച്ചതിന് നന്ദി...

    @ ismail chemmad: അഭിപ്രായത്തെ മാനിക്കുന്നു. കുറച്ചുകൂടെ നന്നാക്കാമായിരുന്നെന്ന് എനിക്കും തോന്നിയിരുന്നു. മേയ് മാസം എഴുതാന്‍ തുടങ്ങിയ ഒരു കഥയാണിത്. എഴുതിവച്ച് കുറേകാലം അങ്ങോട്ട് തിരിഞ്ഞുനോകിയില്ല. ഇപ്പോള്‍ സമീപഭാവിയില്‍ നടന്ന ചില സംഭവങ്ങള്‍ ഈ പോസ്റ്റ് ഇടാന്‍ എന്നെ നിര്‍ബന്ധിക്കുകയായിരുന്നു. അല്പ്പം ധൃതി കാണിച്ചു എന്നത് സത്യം. തുറന്ന അഭിപ്രായത്തിന് നന്ദി

    @ അലി: നന്ദി

    @ kARNOr(കാര്‍ന്നോര്): കാര്‍ന്നോരെ.. നേരിട്ട് വിളിച്ച് ആശംസകള്‍ അറിയിച്ചപ്പൊള്‍ വല്ലാത്ത സന്തോഷം തോന്നി എന്ന് പറയാതെ വയ്യ. ഒരുപാട് നന്ദി...

    @ Sameer Thikkodi: 'മനുഷ്യത്വവും പിതൃത്വവും നശിക്കാതിരിക്കട്ടെ.....' ആമീന്‍
    നന്ദി

    @ ഇസ്മായില്‍ കുറുമ്പടി (തണല്‍): ഒരുപാട് പ്രചോദനപരമായ കമന്റിന് നന്ദി... തെറ്റ് ചൂണ്ടിക്കാണിച്ച് തന്നതിനും ഒരുപാട് നന്ദി. മാറ്റിയിട്ടുണ്ട്.

    @ കാന്താരി: നന്ദി...

    @ PrAThI: നന്ദി

    @ നാമൂസ് : വിശദമായി വായിച്ചതിനും, മനസ്സിലാക്കിയത് പങ്കുവച്ചതിനും നന്ദി... എല്ലാവരും ഈ ഒരു അനുഭത്തിലൂടെ കടന്നുപോകുന്നു എന്ന താങ്കളുടെ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. നന്ദി

    @ moideen angadimugar: നന്ദി

    @ Jefu Jailaf: പ്രിയ സ്നേഹിതാ... നന്ദി..

    ReplyDelete
  45. ഷബീര്‍, ആരും ശ്രദ്ധിക്കപ്പെടാതെ പോവുന്ന ഒരു "പിതാവിന്റെ" ഭാഗത്ത് നിന്ന് പ്രസകതമായ ചിന്തകളെ പങ്കുവെച്ചതിനു നന്ദി.
    തുടര്‍ന്നും പ്രതീക്ഷിക്കുന്നു ഈ വേറിട്ട വിചാരപ്പെടലുകള്‍...
    ആശംസകള്‍..അഭിനന്ദനങ്ങള്‍ ...

    ReplyDelete
  46. എന്റെ മനസ്സില്‍ തോന്നിയ ഒരു അഭിപ്രായം പറയട്ടെ.ആ പിതാവിനെ എനിക്ക് വിശ്വാസത്തിലെടുക്കുവാന്‍ പറ്റുന്നില്ല.തന്റെ മടിയില്‍ പ്രായമായ മകള്‍ കയറിയിരുന്നപ്പോള്‍ വരെയും മനസ്സിലൊരു കളങ്കവുമില്ലാതിരുന്ന പിതാവിന്റെ മനസ്സ് കുട്ടിയുടെ അമ്മ മകളോട് ദേക്ഷ്യപ്പെട്ട് അവളെ വലിച്ചു മാറ്റിയപ്പോള്‍ തൊട്ട് പമ്പരം പോലെ തിരിയാന്‍ തുടങ്ങിയത് നല്ല ലക്ഷണമല്ല.ആ വീട്ടില്‍ അന്യനായി അയാള്‍ക്ക് സ്വയം തോന്നിയെങ്കില്‍ അതയാളുടെ മന‍സ്സില്‍ അരുതാത്ത ചിന്തകള്‍ ഉടലെടുത്തതിന്റെ ബാക്കിപത്രമാണ്.അതുകൊണ്ട് തന്നെ അയാള്‍ക്ക് ചുറ്റുപാടുകളേയും സമൂഹത്തേയും ഭയപ്പാടോടെ നോക്കിക്കാണേണ്ടി വരുന്നതിനെ മകളോടുള്ള സ്നേഹവും ഉത്ക്കണ്ടയുമായി എനിക്കു കാണാനാകുന്നില്ല.

    ReplyDelete
  47. സോറി..ആദ്യ കമന്റില്‍ ചേര്‍ക്കാന്‍ മറന്നുപോയൊരു ഭാഗം..

    മനോഹരമായ ഒരു കഥ സമ്മാനിച്ചതിന് അഭിനന്ദനങ്ങള്‍

    ReplyDelete
  48. വളരെ നന്നായിരിക്കുന്നു. ആശംസകള്‍

    ReplyDelete
  49. ഇതുവരെ കണ്ട ഷബീറില്‍ നിന്നും വേറിട്ട ഒന്ന്‌.
    നല്ല ആശയം.
    ഒരു വിവരണത്തിനപ്പൂറത്തേക്ക് എനിക്ക് അനുഭവപ്പെട്ടില്ല.
    നീലയുടെ നാനനാര്‍ഥങ്ങള്‍ ഓര്‍ക്കുമ്പോള്‍ സമൂഹത്തിന്‌
    നീലകണ്ണുകള്‍ കൊടുത്തത് ഉചിതമായി.

    ReplyDelete
  50. നന്നായി എഴുതി ഷബീര്‍

    ReplyDelete
  51. @ AFRICAN MALLU : നന്ദി..

    @ കൊമ്പന്‍: പ്രിയ സ്നേഹിതാ... നന്ദി..

    @ പട്ടേപ്പാടം റാംജി: വിശദമായ അഭിപ്രായത്തിനും, പ്രചോദനപരമായ കമന്റിനും ഹൃദയം നിറഞ്ഞ നന്ദി..

    @ ഏപ്രില്‍ ലില്ലി.: നന്ദി...

    @ ente lokam: വിന്‍സെന്റ് ചേട്ടാ... വിശദമായതും തുറന്നതുമായ അഭിപ്രായത്തിന് നന്ദി... അല്പ്പം ധൃതി കാണിച്ചു. പൂര്‍ണ്ണ സംതൃപ്തിയില്ലായിരുന്നു ഈ പോസ്റ്റ് ഇടുംബോള്‍. ആനുകാലിക സംഭവങ്ങളുടെ ബലത്തില്‍ ഈ പോസ്റ്റ് ഇടാന്‍ അനുയോജ്യ സമയം ഇതാണെന്ന് തോന്നിയപ്പോള്‍ പോസ്റ്റ് ചെയ്തു. കൂടുതല്‍ ശ്രദ്ദിക്കാം..

    @ വാല്യക്കാരന്‍.. : നൂറുകൈ ഇല്ല മോനേ... വലത്തേ കൈ ദാ പിടിച്ചോ... നന്ദി...

    @ mini//മിനി: വായിച്ചു.. അഭിപ്രായം അവിടെ പറഞ്ഞു.. നന്ദി

    @ faisalbabu: മനസ്സില്‍ വരുന്നത് എഴുതുക എന്നേ ഉള്ളൂ... നര്‍മ്മം വന്നാല്‍ നര്‍മ്മം... നന്ദി..

    @ Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി: പ്രിയ സ്നേഹിതന്റെ കമന്റിന് നന്ദി...

    @ ചാണ്ടിച്ചായന്‍: അതെ ചാണ്ടിച്ചാ... സമൂഹം അത്രയും ജീര്‍ണിച്ചിരിക്കുന്നു.. നന്ദി

    ReplyDelete
  52. ഈ വിഷയം പ്രതിരോധത്തില്‍ ഊന്നാതെ പറയാന്‍ കഴിയുക എന്നത് ഏറെ ശ്രമകരമായ ഒരു ദൌത്യമാണ് എല്ലാം കീഴ്മേല്‍ മറിഞ്ഞ ഈ മാറിയ കാലത്ത്. ഷബീര്‍ ഇതിനെ അതിമനോഹരമായി മറി കടന്നിരിക്കുന്നു. ഇരുത്തം വന്ന ഈ എഴുത്ത് കണ്ടു എങ്ങിനെ അഭിനന്ദിക്കണം എന്ന് വാക്കുകള്‍ തേടുകയാണ്.

    ReplyDelete
  53. കഥയുടെ പ്രമേയം കുറെ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്ക് വിധേയമാകേണ്ടാതാണ്.. ആ പ്രമേയം കഥയായി എഴുതിയപ്പോള്‍ കുറച്ചു കൂടി നന്നാക്കാമായിരുന്നു.. വാക്കുകളില്‍ ഗൌരവം ചോര്‍ന്നത്‌ പോലെ തോന്നി.. പിന്നെ അവസാനത്തെ ഖണ്ഡിക വെറും ഒരു ഉപദേശ രീതിയില്‍ ആയി പോയി.. വായിക്കുന്നവരുടെ ബുദ്ധിയ്ക്കും ചിന്തകള്‍ക്കും വിട്ടു കൊടുക്കാമായിരുന്നു അത്.. എങ്കിലും നന്നായിട്ടുണ്ട് എന്ന് പറയാതെ വയ്യ.. ആശംസകള്‍..

    പിന്നെ ഈ വിഷയത്തെ കുറിച്ച് പറയുമ്പോള്‍ ഷബീര്‍ നമ്മള്‍ സമൂഹത്തെ ഭയക്കേണ്ടതുണ്ടോ.. നമ്മള്‍ നമ്മുടെ മനസാക്ഷിയെ മാത്രം ബോധ്യപ്പെടുതേണ്ടതുള്ളൂ എന്നാണു എന്റെ അഭിപ്രായം.. സമൂഹത്തിനു മേലെ വളരാന്‍ കഴിഞ്ഞാല്‍ സമൂഹം നമ്മെ ചോദ്യം ചെയ്യില്ല എന്നതാണ് വസ്തുത.. അതിനല്ലേ നമ്മള്‍ ശ്രമിക്കേണ്ടത്.. ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം സമൂഹത്തിലെ തെറ്റായ പ്രവണതകളെ സൃഷ്ടികളിലൂടെ വിമര്‍ശിക്കാം.. അല്ലാതെ അതിനെ സാധൂകരിക്കുകയാണോ വേണ്ടത്..

    നാട്ടില്‍ നടക്കുന്ന പലതിനെ പറ്റിയും നമ്മള്‍ കേള്‍ക്കുന്നുണ്ട്.. എന്ന് കരുതി ഒരച്ഛന്‍ സ്വന്തം മകളെ വാത്സല്യത്തോടെ തലോടുന്നതില്‍ അശ്ലീലത ആരോപിക്കുന്ന സമൂഹത്തോട് എനിക്ക് പുച്ഛമാണ്.. ആ സമൂഹത്തെ എനിക്ക് അംഗീകരിക്കാനുമാവില്ല.. ക്ഷമിക്കുക.. ഞാന്‍ അല്‍പ്പം വികാരക്ഷോഭനായെങ്കില്‍..

    ReplyDelete
  54. തിരിച്ചിലാനേ...ഇങ്ങനെയാണെങ്കിൽ തിരിഞ്ഞു പോകത്തെയുള്ളൂ...പോസ്റ്റിൽ പറഞ്ഞ വിഷയം പലയിടത്തും നടന്നിട്ടുണ്ടെങ്കിലും....ഇതു വായിക്കുമ്പോൾ ഒരു സാമാന്യവല്ക്കരണം സംഭവിക്കുന്നു.അതു നല്ലതാണോ!!!...എന്റെ മാത്രം അഭിപ്രായമായിട്ടെടുത്താൽ മതി.

    ReplyDelete
  55. എന്ത് പെട്ടെന്നാണ് എല്ലാം തകിടം മറിഞ്ഞത് !
    ഷബീറിന് പെട്ടെന്ന് പ്രായം കൂടിയത് പോലെ !
    ഇത് ഒരു പുതിയ വായനക്കാരന്റെ കണ്ണില്‍കൂടെയാണെങ്കില്‍ ,
    നമ്മുടെ ജാസ്മിക്കുട്ടി മോളുടെ പേരില്‍ എഴുതുന്നപോലെ ,
    ഷെബീര്‍ മോന്റെ ഫോട്ടോ വെച്ച് എഴുതുന്നതാണെന്ന് ശരിക്കും തോന്നിപ്പിക്കും !
    അത്രക്കും യാഥാര്ത്യപ്രതീതി ഉണ്ടായിരിക്കുന്നു !
    അഭിനന്ദനങ്ങള്‍ ....

    ReplyDelete
  56. എത്താന്‍ വൈകി.
    അതിനാല്‍ നല്ലൊരു പോസ്റ്റ്‌ വായിക്കാനും വൈകി.
    വളരെ മികച്ച അവതരണം. നല്ല കൈയടക്കവും.
    കൂടുതല്‍ എന്ത് പറഞ്ഞാലും മേലെ എഴുതിയതിന്‍റെ ആവര്തനമാകും.
    ആശംസകള്‍
    --

    ReplyDelete
  57. വളരെ നല്ല കഥ.
    വളര്‍ന്നു വരുന്ന പെണ്‍കുഞ്ഞുങ്ങള്‍ അച്ഛനും അമ്മയ്ക്കും പണ്ടത്തെക്കാലത്ത് ആധിയായിരുന്നു.അവരെ കെട്ടിച്ചു വിടണമല്ലോ എന്നോര്‍ത്ത്‌.എന്നാല്‍ കാലം മാറിയതോടെ അവര്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ തുടങ്ങി,അതോടെ പുതിയൊരു ആധി ഉദയം ചെയ്തു.അവരെ ആരെങ്കിലും പീഡിപ്പിക്കുമോ എന്ന്.

    ReplyDelete
  58. എല്ലാവര്ക്കും അറിയാവുന്ന - എന്നാല്‍ ആര്‍ക്കും എഴുതാന്‍ ധൈര്യം
    വരാത്ത- അല്ലെങ്കില്‍ എഴുതാന്‍ പറ്റാത്ത വിഷയം ....
    ഷബീര്‍ ഞാന്‍ അഭിമാനിക്കുന്നു ..
    വായിച്ചപ്പോള്‍ ഒരു പ്രൊഫഷനല്‍ ടച് അനുഭവിച്ചു ,,,,

    ReplyDelete
  59. നന്നായി..നല്ല പോസ്റ്റ്..മനസ്സിൽ ചെറിയൊരു നൊമ്പരമേകിയെങ്കിലും ഇതുപോലൊരച്ഛനെ ഏതു മകളും കൊതിക്കും..ഇനിയാ അച്ഛന്റെ കരങ്ങൾ സമൂഹത്തിലെ ദുഷിച്ച കരങ്ങളിൽ നിന്നും മകളെ അകറ്റി നിർത്തട്ടെ...ആശംസകൾ

    ReplyDelete
  60. കഥ നന്നായി പറഞ്ഞു.....
    മനോഹരമായിട്ടുണ്ട് !!

    ReplyDelete
  61. അടുത്ത കാലത്താണ് നമ്മള്‍ അച്ഛനെയും സംശയിച്ചു തുടങ്ങിയത്. മുമ്പും പരിധി തെറ്റിച്ച അച്ഛന്മാരുണ്ടായിരുന്നിരിക്കണം. അന്ന് പക്ഷെ അതൊക്കെ മാലോകരെ അറിയിക്കാന്‍ വാര്‍ത്താ മാധ്യമങ്ങളില്ലായിരുന്നു. ഒരിക്കല്‍ കൂടി ആവര്‍ത്തിക്കട്ടെ." എന്ത് പറഞ്ഞാലും അവള്‍ നിങ്ങടെതല്ലേ വാവകളെ." കഥ ഇഷ്ടായി

    ReplyDelete
  62. ഇതാണോ കഥ. ഇതിനെങ്ങനാ മാഷേ കഥ എന്ന് പറയണേ ;)

    യാഥാര്‍ത്ഥ്യവുമായി വളരെ അടുത്തു നില്‍ക്കുന്നു. അനുഭവമില്ലാത്തതിനാല്‍ കഥ എന്ന് വിളിക്കാം, പക്ഷേ ഇവ്ടെ വന്ന പലര്‍ക്കും അറിയാം....ഇതൊക്കെതന്നെയാകണം ഇന്നത്തെ മാതാപിതാക്കളുടെ മനസ്സ്.

    അഭിനന്ദനങ്ങള്‍ ഷബീര്‍.

    ReplyDelete
  63. തിരിചിലാനെ ഏറെ ഹൃദയ സ്പര്‍ശിയായ കഥ. വളരെ ഇഷ്ടമായി..........സസ്നേഹം

    ReplyDelete
  64. നല്ല വിഷയം നന്നായി അവതരിപ്പിച്ചു. കൊള്ളാം!!

    ReplyDelete
  65. തിരിച്ചിലാൻ...എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..നല്ല പ്രസക്തമായ വിഷയം..അധികം ആരും പറയാത്ത അച്ഛന്റെ കണ്ണിലൂടെ പറഞ്ഞപ്പോൾ തികച്ചും വ്യത്യസ്തമായി...ഇനിയും നല്ല കഥകൾ പിറക്കട്ടെ...വീണ്ടും വരാം...

    ReplyDelete
  66. ഇതു വായിക്കുന്ന എത്ര പെൺകുട്ടികൾ സ്വന്തം അച്ഛന്റെ മടിയിൽ കയറി ഇരുന്നാൽ അവരുടെ അമ്മ ഈ കഥയിൽ പറയും വിധം പ്രതികരിക്കുമെന്നു കരുതുന്നു?..വെറുതെ അറിയാനാണ്‌..

    ReplyDelete
  67. നന്നായി എന്നല്ല ഷബീര്‍...വളരെ നന്നായി എന്നാണ് പറയാന്‍ ഉള്ളത്.

    പെണ്മക്കള്‍ ഉള്ള എല്ലാവര്ക്കും ഈ പോസ്റ്റ്‌ ഇഷ്ട്ടപ്പെടും. കാരണം ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ പലതും അവരുടെ ജീവിതത്തില്‍ വന്നു പോകുന്നത് കൊണ്ട് തന്നെ. എനിക്കും ഉണ്ട് ഒരു പെണ്‍കുട്ടി...അവള്‍ പ്രായമാകും തോറും മനസ്സിലെ വിഹ്വലതകള്‍ കൂടി വരുന്നു. കൊച്ചു കുട്ടിയായിട്ടുപോലും, ഒരു തിരക്കില്‍ ചെല്ലുമ്പോള്‍ എന്തോ ഒരു ഭയം. അത് എന്ത് തരം ഭയം എന്ന് വാക്കുകളില്‍ പറയാന്‍ സാധിച്ചു എന്ന് വരില്ല.

    കൂട്ടത്തില്‍ കളിച്ചും ചിരിച്ചും നടക്കുന്ന പെണ്‍കുട്ടികള്‍ ഒരു ദിവസം പെട്ടെന്ന് പ്രായം ആകുമ്പോള്‍ അത് മകള്‍ക്കോ അച്ഛനോ ഒരു വ്യത്യാസം ഉണ്ടാക്കുകയില്ല..ഒരു അമ്മക്ക് അങ്ങനെ അല്ല.

    മുകളില്‍ ഒരു കമന്റു കണ്ടു .>>.ഇതു വായിക്കുന്ന എത്ര പെൺകുട്ടികൾ സ്വന്തം അച്ഛന്റെ മടിയിൽ കയറി ഇരുന്നാൽ അവരുടെ അമ്മ ഈ കഥയിൽ പറയും വിധം പ്രതികരിക്കുമെന്നു കരുതുന്നു << എന്ന് വെച്ചാല്‍ ഇങ്ങനൊന്നും സംഭവിക്കില്ല എന്നാണോ ഉദ്ദേശിച്ചത് ? അതോ പോസ്റ്റിനെ പറ്റിയുള്ള പരിഹാസമോ ? രണ്ടായാലും കഷ്ട്ടം എന്നെ പറയാന്‍ ഉള്ളു !

    ReplyDelete
  68. വരാൻ ഇത്തിരി വൈകി! ഇഷ്ടമായി പോസ്റ്റ്

    ReplyDelete
  69. valare vivekathodeyulla rachana.. ishtapettu , eniyum ethupoleyulla rachanakal samoohathinuvendi pratheekshikkunnu.. gud luck

    ReplyDelete
  70. @ രമേശ്‌ അരൂര്‍: രമേശേട്ടാ.. വളരേയതികം നന്ദി... ഇവിടെ വന്നതിനും, അഭിപ്രായത്തിനും.

    @ Mohamedkutty മുഹമ്മദുകുട്ടി: കാമത്തിന്റെ നിറം നീലയാണെന്ന് കേട്ടിട്ടുണ്ട്, അതാണ് നീല കണ്ണ് നല്‍കിയത്. അഭിപ്രായത്തിനും, നിര്‍ദ്ദേശത്തിനും നന്ദി

    @ ajith: അജിത്തേട്ടാ.. വളരേയധികം നന്ദി...

    @ ആറാമന്‍: നന്ദി തിരിച്ചും..

    @ സിദ്ധീക്ക..: നന്ദി സിദ്ദീക്ക് ഭായ്...

    @ (കൊലുസ്): ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം.. നന്ദി

    @ ഷമീര്‍ തളിക്കുളം: ഷമീര്‍.. നിങ്ങളുടെ ഈ പ്രോത്സാഹനങ്ങളും, വിമര്‍ശനങ്ങളുമാണ് വളരാനുള്ള വളം. വളരേയധികം നന്ദി...

    @ Lipi Ranju: ഇങ്ങനെ ഒരു ആശയം മനസ്സില്‍ വന്നാല്‍, അച്ഛനൊക്കെ താനെ ആയിക്കോളും. നന്ദി.. തൊപ്പി തലയില്‍ തന്നെ ഇരിക്കട്ടെ...

    @ mayflowers: ഇത്താത്തയുടെ ഈ വാക്കുകള്‍ കൂടുതല്‍ ഊര്‍ജ്ജം തരുന്നു. പ്രാര്‍ഥനകള്‍ക്ക് പ്രത്യേകം നന്ദി..

    @ Rakesh KN / Vandipranthan: നന്ദി

    ReplyDelete
  71. @ ഉമ്മു അമ്മാര്‍: പ്രിയ സഹോദരീ... തിന്മക്കെതിരെ എറിഞ്ഞുകൊടുക്കാന്‍ അക്ഷരങ്ങളുടെ തീപ്പൊരികള്‍ നമ്മുടെ എല്ലാവരുടേയും പേനയില്‍നിന്നും ഉണ്ടാവട്ടെ എന്ന് ഞാനും പ്രാര്‍ഥിക്കുന്നു. ഒരുപാട് നന്ദി...

    @ അസീസ്‌: വളരെയധികം നന്ദി..

    @ കുറ്റൂരി: താങ്കള്‍ക്ക് സംശയത്തിന് ആനുകൂല്യം ഉണ്ട്. 'എനിക്ക് ഭ്രാന്താണ്'.. നന്ദി...

    @ കലാം: വളരെയധികം നന്ദി..

    @ Musthu Kuttippuram: ഈ കാലഘട്ടത്തില്‍ അച്ഛനിലെ പുരുഷനും എപ്പഴാണ് ഫണം വിടര്‍ത്തുന്നതെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. അതിനാല്‍ എല്ലാവരുടെ മേലിലും ഒരു കണ്ണ് വെക്കേണ്ട അവസ്ഥയാണ് അമ്മമാര്‍ക്ക്. നന്ദി

    @Jazmikkutty: വിശ്വസിക്കൂ പ്ലീസ്... :) വളരെയധികം നന്ദി..

    @ Ashraf Ambalathu: നന്ദി

    @ മിര്‍ഷാദ്: ഹ..ഹ.. ഒരാഴ്ച കഴിഞ്ഞ് പോകുന്നുണ്ട്... നന്ദി :)

    @ ഇസ്ഹാഖ് കുന്നക്കാവ്‌ : നന്ദി.. ഇന്‍ഷാ അല്ലാഹ്... അവന്‍ അനുഗ്രഹിച്ചാല്‍...

    @ മുല്ല: നന്ദി

    ReplyDelete
  72. നല്ലൊരു വിഷയം എടുത്തു അതിനെ അതി മനോഹരമാക്കി അവതരിപ്പിച്ചു .. എം ആര്‍ കെ യുടെ ആശംസകള്‍
    http://apnaapnamrk.blogspot.com/

    ReplyDelete
  73. ദുഃഖകരമായ ചില സത്യങ്ങള്‍.. മനോഹരമായ ഒരു കഥയായി പറഞ്ഞു.. ആശംസകള്‍!!

    ReplyDelete
  74. പതിവുപോലെ തന്നെ "തകര്‍ത്തു ട്ടാ". എഴുത്തിലെ കയ്യടക്കം പ്രശംസനീയം. ഓരോ വാക്കുകളും ആഴത്തില്‍ മനസ്സില്‍ പതിച്ചു. പെണ്മക്കളില്ലെങ്കിലും എനിക്കൊരു പെങ്ങളുണ്ട് ഭാവിയില്‍ ഞാനും ഒരു പെണ്‍കുട്ടിയുടെ അച്ഛനായേക്കാം ഈ സത്യങ്ങള്‍ ഞാനും മനസിലാക്കുന്നു അതുകൊണ്ടു തന്നെ വൈകിയാണ് വായിച്ചതെങ്കിലും വൈകുവോളം ചിന്തിച്ചു എങ്ങനെ നമ്മള്‍ ഈ അവസ്ഥയിലെത്തി? എന്ന്. പലരും ചിന്തിച്ചിട്ടുള്ളതും പലരും ചിന്തിക്കാത്തതുമായിട്ടുള്ള ഒരുപാട് കാര്യങ്ങള്‍ മനസിലേക്ക് വന്നു എല്ലാം കൂടി ചേര്‍ത്ത് ഒരു പോസ്റ്റ്‌ ആക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ. ഇപ്പൊ ഒന്ന് മാത്രം പറയാം നിയമപരമായും അല്ലാതെയും ചില മാറ്റങ്ങള്‍ സമൂഹത്തിലുണ്ടായാല്‍ ഉറപ്പായും ഈ അവസ്ഥയില്‍ നിന്ന് മോചനം ഉണ്ടായേക്കും...

    ആശംസകളോടെ
    http://jenithakavisheshangal.blogspot.com/

    ReplyDelete
  75. This comment has been removed by the author.

    ReplyDelete
  76. അന്നുവായിച്ചു കമന്റിട്ടിരുന്നു. ഇന്ന് വീണ്ടും വായിക്കുമ്പോള്‍ വലിയ ഒരു കഥയായിത്തന്നെ അനുഭവപ്പെടുന്നു. ആശംസകള്‍

    ReplyDelete
  77. വളരെ നന്നായി എഴുതുയിരിക്കുന്നു.എന്റെ അഭിനന്ദനങ്ങള്‍.....

    ReplyDelete
  78. പ്രിയപ്പെട്ട ഷബീര്‍..
    എന്താ പറയേണ്ടത് എന്നറിയില്ല. ശരിക്കും ഒരു അച്ഛന്റെ / ഉപ്പയുടെ വളര്‍ന്നു വരുന്നു പെണ്മക്കളെ കുറിച്ചുള്ള ആശങ്കകള്‍..ഒരച്ഛന്റെ കടമ. സമൂഹത്തില്‍ അവരെ എങ്ങനെ വളര്‍ത്തണം.. കഴുകന്‍ കണ്ണുകളില്‍ നിന്നു അവരെ എങ്ങനെ സംരക്ഷിക്കണം..ഒരു അച്ഛന്‍ വീട്ടില്‍ മാത്രമല്ല സമൂഹത്തില്‍ പോലും എപ്പോഴും തന്റെ മക്കളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം എന്ന നല്ല ഒരു സന്ദേശം അടങ്ങിയ നല്ല മികവുറ്റ പ്രമേയം..അത് നല്ല ഒരു കഥയിലൂടെ അവതരിപ്പിച്ചു..ഒരായിരം അഭിനന്ദനങ്ങള്‍..
    (കഥ രണ്ടു ദിവസം മുമ്പ് വായിച്ചു, ഇപ്പോള്‍ ആണ് കമന്റ്സ് ഇടാന്‍ സമയം കിട്ടിയത്..ക്ഷമിക്കുക അനിയാ) സസ്നേഹം..

    www.ettavattam.blogspot.com

    ReplyDelete
  79. @ ശ്രീക്കുട്ടന്‍: തുറന്ന അഭിപ്രായത്തിന് നന്ദി... എന്റെ കഥാപാത്രത്തെ നിങ്ങളുടെ കാഴ്ചപ്പാടിലൂടെ കാണാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്.

    @ Fousia R: നന്ദി... എന്റെ പരിമിതികള്‍ തന്നെയാണ് ഈ വിഷയത്തെ ഒരു വിവരണമായി തോന്നാന്‍ കാരണം താങ്കള്‍ക്ക്. ഇനിയും ഇതുപോലുള്ള തുറന്ന അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു. കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കുന്നതായിരിക്കും.

    @ അണ്ണാറക്കണ്ണന്‍: നന്ദി

    @ Salam: വീണ്ടും എഴുതാന്‍ പ്രേരിപ്പിക്കുന്ന ഈ കമന്റുകള്‍ക്ക് നന്ദി

    @ Sandeep.A.K: തുറന്ന അഭിപ്രായത്തിന് നന്ദി..
    ***
    'പിന്നെ ഈ വിഷയത്തെ കുറിച്ച് പറയുമ്പോള്‍ ഷബീര്‍ നമ്മള്‍ സമൂഹത്തെ ഭയക്കേണ്ടതുണ്ടോ..?'

    എന്റെ വ്യക്തിപരമായ കാര്യത്തില്‍ ഞാന്‍ സമൂഹത്തെ ഭയക്കില്ല. പക്ഷേ ഞാനുമായി ബന്ധപ്പെട്ടവരെപറ്റി സമൂഹം പറയുംബോള്‍ തീര്‍ച്ചയായും ഞാന്‍ വേദനിക്കും എന്ന കാര്യത്തില്‍ എനിക്ക് ഒരു സംശയവും ഇല്ല.
    ***
    കുറച്ചുകൂടെ നന്നാക്കാമായിരുന്നു എന്ന തോന്നല്‍ എനിക്കും ഉണ്ട്.

    @ നികു കേച്ചേരി: സാമന്യവല്‍ക്കരിക്കുകയല്ല... അച്ഛന്റെ കടമയും, കുടുംബബന്ധത്തില്‍ നാം പരസ്പരം മനസ്സിലാക്കിയിരിക്കുകയും ചെയ്യണമെന്ന് ഓര്‍മ്മപെടുത്തിയതാണ്.

    നന്ദി

    @ pushpamgad kechery: ഹ..ഹ.. കാര്യങ്ങള്‍ തകിടം മറിഞ്ഞിട്ടൊന്നും ഇല്ല. ഞാന്‍ എന്റെ ചാറ് ചപ്പറ് കോമഡിയുമായി നിങ്ങളെ കരയിപ്പിക്കാന്‍ ഇനിയും വരും..

    നണ്ട്രി... :)

    @ ചെറുവാടി: വൈകിയാലും വായിച്ചല്ലോ.. സന്തോഷം... ഒപ്പം നന്ദിയും പ്രിയ സുഹൃത്തേ..

    @ റോസാപൂക്കള്‍: അതെ... താങ്കള്‍ പറഞ്ഞത് 100% ശരിയാണ്. സമൂഹം അത്രയും അധപ്പതിച്കിരിക്കുന്നു.
    അഭിപ്രായത്തിന് നന്ദി

    @ KTK Nadery ™: വളരേയധികം നന്ദി...

    ReplyDelete
  80. @ സീത*: ഇനിയാ അച്ഛന്റെ കരങ്ങൾ സമൂഹത്തിലെ ദുഷിച്ച കരങ്ങളിൽ നിന്നും മകളെ അകറ്റി നിർത്തട്ടെ...

    അതെ.. അകറ്റി നിര്‍ത്താന്‍ ബാധ്യസ്തനാണ് ഓരോ അച്ഛനും. നന്ദി

    @ Naushu: നന്ദി

    @ Haneefa Mohammed: ഇക്ക അന്ന് മകളെ പറ്റി ഒരു പോസ്റ്റ് ഇട്ടപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നില്ലേ എന്റെ മോളെ പറ്റി ഞാനും ഒരു പോസ്റ്റ് ഇടുന്നുണ്ടെന്ന്. ആ പോസ്റ്റാണ് ഇത്. ഇഷ്ടായെന്നറിഞ്ഞതില്‍ സന്തോഷം.

    @ ചെറുത്* : സത്യം പറഞ്ഞാല്‍ കഥയല്ലിത്... ദുബായിലെ ഒരു 42 കാരനുമായുള്ള മൂന്ന് വര്‍ഷത്തെ സൗഹൃദത്തില്‍നിന്നും അദ്ദേഹം എന്നോട് തുറന്ന് പറഞ്ഞ ഒരു കാര്യം. ആ കഥാപാത്രം ഞാനായിനോക്കിയതാണ്. നന്ദി...

    @ ഒരു യാത്രികന്‍ : വളരെ ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം യാത്രികന്‍

    @ വാഴക്കോടന്‍: നന്ദി വാഴേ..

    @ അനശ്വര: എന്റെ ഹൃദയം നിറഞ്ഞ നന്ദിയും... വീണ്ടും വരൂ

    @ Sabu M H: ചോദ്യം എന്നോടല്ലാത്തതിനാല്‍ പ്രതികരിക്കുന്നില്ല... നന്ദി

    @ Villagemaan: വിശദമായ കമന്റിന് നന്ദി... ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം. എറണാകുളം മീറ്റിന് കാണാം എന്ന് പ്രതീകഷിക്കുന്നു.

    @ കിങ്ങിണിക്കുട്ടി: വൈകിയതില്‍ പരിഭവമില്ല. പോസ്റ്റ് ഇഷ്ടായതില്‍ സന്തോഷം

    ReplyDelete
  81. @ അനോണി: നന്ദി... പ്രതീക്ഷിക്കാം...

    @ rasheed mrk: എം ആര്‍ കെ ക്ക് തിരിച്ചിലാന്റെ നന്ദി

    @ ശാലിനി: അഭിപ്രായത്തിന് നന്ദി...

    @ Jenith Kachappilly: വിശദമായ കമന്റിനും വിശകലനത്തിനും നന്ദി... ആ ചിന്തകള്‍ ഒരു പോസറ്റായി പ്രതീക്ഷിക്കുന്നു.

    @ (കൊലുസ്): പിന്നേം വായിച്ചതിനും, പിന്നേം കമന്റിട്ടതിനും നന്ദി

    @ Rinsha Sherin: വളരേയധികം നന്ദി

    @ ഷൈജു.എ.എച്ച് : വിശദമായി വായിച്ചതിനും കഥ താങ്കളില്‍ ചിന്ത ഉണര്‍ത്തി എന്നറിഞ്ഞതിലും സന്തോഷവും ഒപ്പം നന്ദിയും... വീണ്ടും വരിക...

    ReplyDelete
  82. പിത്ര്‌ വികാരത്തിന്റെ പവിത്രതയിൽ കാളക്കൂടം കലക്കുന്ന പിതാക്കളുടെ കഥകൾ മാധ്യമങ്ങളിൽ നിറയുന്ന ആസുരകാലത്ത് സമൂഹത്തിന്റെ നോട്ടത്തിൽ സംശയം നിറയുന്നതിലും അൽഭുതപ്പെടാനില്ല. എങ്കിലും, ആഷിക്കിന്റെ കമന്റിൽ പറഞ്ഞപോലെ “മടിയിൽ കനമുള്ളവനേ വഴിയിൽ ഭയം” വേണ്ടതുള്ളു.

    മാറിയ സാഹചര്യത്തിൽ ഒരു മാത്ര്‌കാപിതാവിന് അന്യായമായി അനുഭവിക്കേണ്ടിവരുന്ന മനോവിഷമത്തെ ഉള്ളിൽ തട്ടും പടി ആവിഷ്ക്കരിച്ചു.സാമൂഹികപ്രസക്തിയുള്ളൊരു വിഷയം കയ്യടക്കത്തോടെ കൈകാര്യം ചെയ്തു.

    ഒരു പിതാവെന്ന നിലയിൽ എന്നെ ഏറെ ആകർഷിച്ച പോസ്റ്റ്. നന്ദി.

    ReplyDelete
  83. പ്രിയ ഷബീര്‍,

    ഞാന്‍ ഇവിടെ ആദ്യയിട്ടാണ്..അനുഭവ കഥയാണെന്ന ഞാന്‍ കരുതിയത്‌. ഒരു കഥയാണെന്ന് അവസാനം എല്ലാരുടെയും കമന്റ്‌ വായിച്ചപ്പോഴ അറിഞ്ഞത്..വളരെ മനോഹരമായി കയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു..അഭിനദ്ധങ്ങള്‍..

    ReplyDelete
  84. ഇതുവരെ ഇവിടെ വന്നു പോയപ്പോളൊന്നും തോന്നാത്തൊരു ബുദ്ധിമുട്ട്...എന്തെന്നറിയില്ല...ഞാന്‍ തന്റെ കഥകള്‍ വായിക്കാറുണ്ട് എല്ലാം തന്നെ..ഇന്ന് ഒരു അഭിപ്രായം പറയാന്‍ തോന്നി..വെറുമൊരു അഭിനന്ദനം..മതിയാവില്ല..വായനക്കാരന്റെ വേദന അത് തനിക്കൊരു അഭിനന്ദനമാണ്‌ എന്നും...

    spandanam-athira.blogspot.com

    ReplyDelete
  85. കപടതയുടെ
    ഈ കറുത്ത കാലത്ത്
    ആത്മബന്ധങ്ങളുടെ ഇഴകളില്‍
    വിള്ളല്‍ വീഴുമോ ? വീഴാതിരിക്കട്ടെ
    അമ്മയിലും മകളിലും കാമം കാണുന്ന
    ഈ കാലഘട്ടത്തില്‍ ഒരുമ്മയുടെ കരുതിയിരിപ്പാണ്
    പെട്ടന്നുണ്ടായ പ്രതികരണം എന്ന്‌ മാത്രം കരുതുക

    ReplyDelete
  86. ഒരു പിതാവിന്റെ നൊമ്പരങ്ങള്‍ ശരിക്കും വരച്ചു കാട്ടി. അഭിനന്ദനങ്ങള്‍ ....

    ReplyDelete
  87. ഡിയര്‍ ബ്രദര്‍ താകല്ക് താക്ലെ തന്നെ വിശാസം ഇല്ലെ ........ പെണ്ണെ എന്തിന്നു സമൂഹത്തെ അടിച്ചു ആക്ഷേപിക്കുന്നു സമൂഹം എന്നാല്‍ എന്താണ് നമ്മള്‍ ഒക്കെ തന്നെ അല്ലെ .....

    ReplyDelete
  88. നല്ല അവതരണം. ആശംസകള്‍..

    ReplyDelete
  89. അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി... വീണ്ടും വരിക

    ReplyDelete
  90. അതെ.. ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു, ഞാന്‍ ഭയക്കുന്നത് ഈ സമൂഹത്തേയാണ്. സമൂഹത്തിന്റെ വാക്കുകളെയാണ്, നോട്ടത്തേയാണ്, കറുത്ത കൈകളേയാണ്, ചവിട്ടി മെതിക്കുന്ന കാലുകളെയാണ്....

    ഈ നാട്ടിലൊക്കെ തീരെ ഭയമില്ലാത്തതും ഈ സമൂഹത്തെ തന്നെ..
    അതോണ്ടെല്ലാം കുട്ടിച്ചോറായീന്ന് മാത്രം!

    ReplyDelete
  91. തിരിച്ചിലാന്‍ തിരിച്ചിലാന്‍ എന്ന്‌ കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ കുറച്ച്‌ ദിവസമായി, എന്നാല്‍ പിന്നെ ഒന്ന്‌ കയറിയിട്ട്‌ പോകാമെന്ന്‌ വെച്ച്‌ വന്നതാണ്‌.. വന്നപ്പോള്‍ ആദ്യമായ കണ്ണില്‍ കണ്ട ബ്ളോഗ്‌ മീറ്റ്‌ റിപ്പോര്‍ട്ട്‌ കൌതുകത്തോടെ വായിച്ച്‌ തീര്‍ത്തപ്പോള്‍ എന്‌റെ മാനസം പറഞ്ഞു "ഈ പഹയന്‍ കൊള്ളാലോ" ..എന്നാല്‍ പിന്നെ അടുത്ത ഒരു കഥ കൂടി വായിച്ച്‌ നോക്കാം...അങ്ങനെയാണ്‌ ഇത്‌ വായിച്ചത്‌, താങ്കളുടെ വിവരണ ശൈലിയുമായി പൊരുത്തപ്പെടുന്നതാണ്‌ എന്‌റെ ശൈലിയും അത്‌ കൊണ്ട്‌ തന്നെ താങ്കള്‍ വരികളിലൂടെ ഉദ്ദ്യേശിച്ച കാര്യങ്ങളുടെ നിര്‍വ്വചനങ്ങള്‍ എനിക്ക്‌ പെട്ടെന്ന്‌ പിടികിട്ടി.

    കഥയിലുട നീളം പിതാവിന്‌റെ മാനസിക പിരിമുറുക്കങ്ങളെ വായനക്കാരിലേക്കെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌, സാമൂഹിക കാഴ്ചപ്പാടിന്‌റെ നീരാളിപ്പിടുത്തത്തില്‍ നിന്ന്‌ രക്ഷപ്പെടുവാന്‍ ഇനിയും ധാരാളം ജനറേഷന്‍ ഗ്യാപ്പുകള്‍ വേണ്ടി വരും. പെണ്‍മക്കളെ പിതാവിന്‌ മടിയിലിരുത്തി കൊഞ്ചിക്കുന്നതിന്‌ അതിര്‍വരമ്പുകളൂണ്ട്‌ എന്നതിന്‌റെ നാട്ടുനടപ്പിന്‌ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. എഴുത്ത്‌ നന്നായി ഇനിയും എഴുതുക...

    ReplyDelete
  92. നല്ല കഥ ഷബീര്‍,മറ്റു പല പോസ്റ്റുകളും വായിച്ചിരുന്നെങ്കിലും ഇന്നാണ് ഈ കഥയിലെതുന്നത് , ശ്രീജിത് ഇട്ടു തന്ന ലിങ്കില്‍ പിടിച്ച് ഇങ്ങെത്തി.

    ReplyDelete
  93. മറ്റുള്ളവരുടെ കണ്ണുകള്‍ക്ക്‌ നമ്മുടെ ഉള്ളു വായിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നിപ്പോകുന്ന ചില അവസരങ്ങള്‍!!!,!!
    ഇന്നത്തെ കാലത്ത് സ്വന്തം മകളെപോലും ഒന്ന് മടിയിലിരുത്തി താലോലിക്കാന്‍ ഭയമാണ് എന്ന് ഒരാള്‍ പറയുന്നത് കേട്ട് എനിക്ക് പുച്ഛവും ആശ്ചര്യവും തോന്നി എന്നത് സത്യമാണ്. എങ്കിലും ഇതൊരു വേദനയാണ്
    ആര്‍ക്കു എന്ത് തോന്നിയാലും സ്വന്തം മനസ് പറയുന്നത് കേള്‍ക്കൂ, എങ്കിലല്ലേ നല്ലൊരു അച്ഛനാകാന്‍ കഴിയൂ...........അല്ലേ?

    ReplyDelete
  94. സത്യം പറഞ്ഞാല്‍ താങ്ങളെ അഭിനന്തിക്കാന്‍ വാക്കുകളില്ല.... ഇതിനു ഞാന്‍ മറ്റാരെയും കുറ്റം പറയില്ല, എന്‍റെ മലയാളം മാഷെ അല്ലാതെ.... കുറച്ചുകൂടി അര്‍ത്ഥവത്തായ അഭിനന്തന വാക്കുകള്‍ കൂടി അദ്ദേഹത്തിന് എന്നെ പഠിപ്പിക്കാമായിരുന്നു....:-)

    ReplyDelete
  95. ഭാര്യയുടെ കൈ പെട്ടെന്നായിരുന്നു മകളുടെ മേല്‍ പതിച്ചത്. മകളെ എന്റെ മടിയില്‍ നിന്നും അവള്‍ വലിച്ചെഴുനേല്‍പ്പിച്ചു. ഭാര്യയുടെ പെരുമാറ്റം കണ്ട് മകള്‍ പകച്ചുനിന്നു. പിന്നീട് എന്തൊക്കെയോ മനസ്സിലായെന്നോണം എന്നെ നോക്കി അവള്‍ കരഞ്ഞു.

    ഇത് വായിച്ചതും...
    ചങ്ക് പിടഞ്ഞു... :((

    ReplyDelete