Tuesday, September 11, 2012

പള്ളിയില്ലാത്ത അറബിനാട്

ഞാന്‍ താമസിക്കുന്നത് 'ചൈന'യിലാണ്. എന്റെ കൂട്ടുകാരന്‍ താമസിക്കുന്നത് 'മൊറോക്കോ'യില്‍. എന്നും ഞാന്‍ മൊറോക്കോയിലെ കൂട്ടുകാരന്റെ അടുത്ത് പോകും, ഞങ്ങള്‍ രണ്ടുപേരും കൂടെ ചൈന വഴി നടന്ന് പേര്‍ഷ്യയിലൂടെ തിരിച്ച് മൊറോക്കോയില്‍ എത്തും. വ്യാഴാഴ്ച്ചകളില്‍ ചിലപ്പോള്‍ ഇംഗ്ലണ്ടിലോ, ഫ്രാന്‍സിലോ പോകും. ഇംഗ്ലണ്ടില്‍ നല്ല ഒരു മലയാളി റെസ്റ്റോറെന്റുണ്ട്, അവിടുനിന്നാകും മിക്കവാറും ഭക്ഷണം കഴിക്കാറ്. റഷ്യയില്‍ പോയി ഒരുപ്രാവശ്യം വഴി തെറ്റിയതില്‍ പിന്നെ അങ്ങോട്ട് പോയിട്ടില്ല. ഇറ്റലിയും, സ്പെയിനും, ഗ്രീസും എല്ലാം അടുത്താണെങ്കിലും ഇതുവരെ പോയി നോക്കിയിട്ടില്ല.

ഇന്റര്‍നാഷണല്‍ സിറ്റി മാസ്റ്റര്‍ പ്ലാന്‍

ഒന്നും മനസ്സിലായില്ലല്ലേ...? ഇതാണ് ദുബായിലെ 'ഇന്റര്‍നാഷണല്‍ സിറ്റി'. ഇവിടെ നൂറുകണക്കിന് കെട്ടിടങ്ങളുണ്ട്. പല ക്ലസ്റ്ററുകളായി ഇതിനെ തരം തിരിച്ചിരിക്കുന്നു. ഫ്രാന്‍സ്, ഇംഗ്ലണ്ട്, ചൈന, മൊറോക്കോ, പേര്‍ഷ്യ, റഷ്യ, സപെയിന്‍, ഗ്രീസ്, ഇറ്റലി, എമിറേറ്റ്സ് എന്നീപേരുകളില്‍ ക്ലസ്റ്ററുകള്‍ അറിയപ്പെടുന്നു. സിറ്റിയില്‍നിന്നും കുറേയകലെ ശാന്തസുന്ദരമായ ഒരിടം. ജനത്തിരക്ക് കുറവ്, ഓടാനും ചാടാനും കളിക്കാനും ഇഷ്ടംപോലെ സ്ഥലങ്ങള്‍. ജീവിക്കാന്‍ നല്ല സുഖം. ''യുണൈറ്റഡ് ഷിറ്റുകള്‍'' സംസ്കരിക്കുന്നതിന്റെ ഭാഗമായി ഇടക്കിടക്ക് ഞങ്ങളുടെ ഞെളിയന്‍ പറമ്പിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ഒരു നാറ്റമുണ്ടാകും. അതിന്റെ സംസ്കരണശാല ഇവിടെ അടുത്താണ്. മറ്റ് ബുദ്ദിമുട്ടുകളൊന്നും ഇല്ല.

ഇന്റര്‍നാഷണല്‍ സിറ്റി 800 ഹെക്റ്ററിലായി വ്യാപിച്ച് കിടക്കുന്നു. 2010 ലെ കണക്കുകള്‍ പ്രകാരം ഇവിടെ ഒരു ലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്നുണ്ട്. ഇപ്പോള്‍ വാടക നിലവാരം 2010 ലേതിനേക്കാളും താഴോട്ടുപോയതിനാല്‍ ഒന്നര ലക്ഷത്തിലധികം ഉണ്ടാകുമായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ മിഷിനറി മാര്‍ക്കറ്റായ ഡ്രാഗണ്‍ മാര്‍ട്ട് (ചൈന മാര്‍ക്കറ്റ് എന്നും അറിയപ്പെടുന്നു) ഇന്റര്‍നാഷണല്‍ സിറ്റിയോട് ചേര്‍ന്ന് നില്‍ക്കുന്നു.

ഈ സ്ഥലത്തിന് ഒരു പോരായ്മയുള്ളത് പതിനായിരക്കണക്കിന് വരുന്ന മുസ്ലിം ജനതക്ക് പറയത്തക്ക പള്ളി ഇല്ല എന്നതാണ്. എല്ലാ പള്ളികളും കണ്‍സ്ട്രക്ഷന്‍ തൊഴിലാളികള്‍ക്ക് താല്‍ക്കാലികമായി നിര്‍മ്മിച്ചുനല്‍കുന്ന കക്കൂസുപോലത്തെ പള്ളികളാണ്, പെട്ടിക്കൂട്. ഇരുപത്തിയഞ്ചോ മുപ്പതോപേര്‍ക്ക് മാത്രം നിസ്കരിക്കാന്‍ കഴിയുന്നവ. ബാക്കിയുള്ളവര്‍ പുറത്ത് കട്ടപാകിയ ചെറിയ സ്ഥലത്ത് നിസ്കരിച്ചുകൊള്ളുക. അവിടെയും സ്ഥലം കിട്ടാത്തവര്‍ പൊള്ളുന്ന പൂഴിമണ്ണില്‍ നിസ്കാരപടമിട്ട് നിസ്കരിച്ചുകൊള്ളുക, ചൂടുകാലമായാലും നോമ്പായാലും ശരി.ഇന്റര്‍നാഷണല്‍ സിറ്റിയുടെ മാസ്റ്റര്‍ പ്ലാന്‍ എടുത്ത് മറ്റെവിടെയെങ്കിലും പള്ളിയുണ്ടോ എന്ന് പരതി നോക്കിയപ്പൊള്‍ എമിറേറ്റ്സ് ക്ലസ്റ്ററില്‍ ചൈനയോടടുത്ത് ഒരു പള്ളി കാണിക്കുന്നുണ്ട്. മാപില്‍ പറഞ്ഞ സ്ഥലത്ത് ഒരു വലിയ കെട്ടിടം വരുന്നത് കണ്ടപ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചു. ഞാന്‍ കാണുന്നാവരോടെല്ലാം പറഞ്ഞു. 'എമിറേറ്റ്സില്‍ പള്ളി വരുന്നൂ'. കേട്ടവര്‍ക്കെല്ലാം സന്തോഷമായി. കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകുംതോറും സന്തോഷം കൂടി വന്നു. ഞങ്ങളുടെ സന്തോഷത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തി ആ കെട്ടിടത്തിന് മുകളില്‍ DEWA (Dubai Electricity & Water Authority) ബോര്‍ഡ് വച്ചു. ആ വലിയ കെട്ടിടം DEWA ഓഫീസ് ആയിരുന്നു.

പൊള്ളുന്ന വെയിലില്‍ റോഡിലെ നിസ്കാരം

അല്പം തണലിനായി പള്ളിക്കടുത്തുള്ള കെട്ടിടത്തിന്റെ വരാന്തയില്‍


നാട്ടില്‍ ഇവിടുത്തെ അറബികള്‍ പള്ളി പണിയാന്‍ മത്സരിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. ഇവിടുത്തെ പാവങ്ങള്‍ക്കെന്തേ (അതെ, പ്രവാസികള്‍ തന്നെയാണ് ഇവിടെ പാവങ്ങള്‍) അവര്‍ ഒരു പള്ളി പണിഞ്ഞുനല്‍കുന്നില്ല? എന്റെ നാട്ടില്‍ 40 കോടി മുടക്കി പള്ളിപണിയാനൊരുങ്ങുന്നവര്‍ അതില്‍നിന്ന് വെറും രണ്ട് കോടി മുടക്കി ഒരു പള്ളി ഞങ്ങള്‍ക്കിവിടെ പണിഞ്ഞുതരാനായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോകുന്നു. എയര്‍കണ്ടീഷനില്‍ ഇരിക്കണമെന്ന അതിമോഹം കൊണ്ടല്ല. നോമ്പ്കാലത്ത് ശരീരത്തെ ഉരുക്കികളയുന്ന വെയിലില്‍ ഏകാഗ്രതയോടെ രണ്ട് റകാഅത്ത് നിസ്കരിക്കാന്‍, കുറച്ച് സമയം ഖുര്‍ആന്‍ പാരായണം ചെയ്യാന്‍... അത്രെയും മതി. ഇതിനെ അതിമോഹമെന്ന് ആര്‍ക്കെങ്കിലും വിളിക്കാനാകുമോ?...

52 comments:

 1. ഒരു സാധാരണക്കാരനെന്ന നിലയില്‍ ഞാന്‍ അനുഭവിച്ച ഒരു ബുദ്ദിമുട്ട് പങ്കുവെക്കുന്നു... പൂര്‍ണ സംതൃപ്തിയോടുകൂടി ഒരു ജുമ്ആ നമസ്കാരം നിര്‍വഹിക്കാന്‍ അറബിനാട്ടിലെ ഈ സ്ഥലത്തുനിന്നും പറ്റിയിട്ടില്ല.

  ദുബായില്‍ ഉണ്ടായിരുന്നപ്പോള്‍ എഴുതാന്‍ തുടങ്ങിയതാണ്... പൂര്‍ത്തിയാക്കുന്നത് നാട്ടില്‍നിന്നും.

  ReplyDelete
 2. അത്ഭുതം തോന്നുന്നു ഇത് വായിച്ചിട്ട്. ഇങ്ങിനെയുമുണ്ടോ ദുബായില്‍...,
  ആഗ്രഹം എല്ലാവര്‍ക്കും വേണ്ടി സഫലമാകട്ടെ

  ReplyDelete
 3. ദുബായിലെ ഒട്ടുമിക്ക പള്ളികളും നിറഞ്ഞ് കവിയാറാണുള്ളത്.ദുബായിലെ ഏറ്റവും വലിയ പള്ളികളായാല്‍ പോലും.ഇവിടത്തെ ജന സംഖ്യക്ക് താങ്ങാനുള്ള കഴിവ് ഇവിടത്തെ പള്ളികളില്ല.പിന്നെ ഒരു കാര്യം കേവലം വെള്ളിയാഴ്ച മാത്രമല്ല ഒരു മുസ്ലിം പള്ളികളില്‍ പോകേണ്ടത്.പ്രഭാതം മുതല്‍ പ്രദോഷം വരെ അഞ്ചു നേരങ്ങളില്‍ പള്ളികളില്‍ നമസ്കാരത്തിനു പോകണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഇവീടെ എനിക്ക് ഓര്‍മ്മ വരുന്നത് ഒരു ജൂതനും മുസ്ലിം തമ്മില്‍ നടന്ന പ്രസിദ്ധമായ ഒരു ചര്‍ച്ചയാണ്.മുസ്ലികള്‍ ഇന്നുള്ള ജൂതന്മാരുടെ അക്രമങ്ങളില്‍ നിന്നും രക്ഷപ്പെടുമെന്നും മുസ്ലിം കള്‍ വിജയം കൈവരിക്കുമെന്നും,സകല ജൂതരേയും കീഴ്പ്പെടുത്തുമെന്നും വാതോറാതെ സംസാരിച്ച മുസ്ലിമിനെ നോക്കി ജൂതന്‍ പൊട്ടിച്ചിരിച്ച് കൊണ്ട് പറഞ്ഞു “മുസ്ലിം കള്‍ വിജയം കൈവരിക്കും,ജൂത സമൂഹം തകരും അത് എനിക്ക് നന്നായി അറിയാം പക്ഷെ അതിനു മുസ്ലിംകള്‍ എവിടെ?? ആ കാലം അടുത്തൊന്നും വരില്ല നീയും നിന്റെ സമൂഹവും പ്രഭാതത്തിലുള്ള സുബഹി നമസ്കാരം വെള്ളിയാഴ്ചയുള്ള ജുമ നമസ്കാരം പോലെ പള്ളികളില്‍ പോയി എന്ന് നമസ്കരിക്കുന്നുവോ അന്നു മാത്രമേ വിജയിക്കൂ!!! ഇവിടേ ചര്‍ച്ച ചെയ്യേണ്ട വിഷയം ആഴ്ചയില്‍ ഒരു ദിവസത്തേക്ക് മാത്രമായി ഒരു പള്ളി വേണൊ?? പള്ളികളോട് ഹൃദയ ബന്ധമുള്ളവര്‍ ഒരിക്കലും പള്ളിക്ക് പുറത്തിരിക്കേണ്ടി വരില്ല!!

  ReplyDelete
  Replies
  1. പടന്നക്കാരാ മൂര്‍ച്ചയുള്ള വാക്ക്!!

   അബ്ദുല്ല

   Delete
 4. പള്ളിയില്ലാത്ത അറബി നാട് എന്നതിനേക്കാള്‍ ഉചിതമായ തലക്കെട്ട് “5 നേരം പള്ളിയില്‍ പോകാത്ത മാപ്പിളമാര്‍ ആഴ്ചയില്‍ ഒരു ദിവസം തെരുവില്‍” എന്നാക്കുന്നതാണ്....നന്ദി!!

  ReplyDelete
 5. ങേ..ആവശ്യത്തിനു പള്ളികള്‍ ഇല്ലാത്ത അറബി നാടോ..

  ReplyDelete
 6. പൊതുവേ പള്ളികള്‍ ഒരുപാട് പ്രാധാന്യത്തോടെ അവിടെ സംരക്ഷിച്ചും കാണാറില്ല.. എന്റെ ബാങ്കിന്റെ അടുത്ത് നിസ്ക്കാര സമയതല്ലാത്തപ്പോള്‍ എല്ലാം അടച്ചിടാറുള്ള പള്ളിയാണ് ഉണ്ടായിരുന്നത്.. customers വരുന്നതിനനുസരിച്ച് നമ്മുടെ സമയം മാറും.. പിന്നെ കൊടും ചൂടില്‍ പുറത്തു..

  ReplyDelete
 7. ഞാൻ കേട്ടത് സൗദിയെക്കാൾ പള്ളികൾ ഉള്ളതും, പള്ളിയിൽ ആളുകളും കൂടൂതൽ ഉണ്ടാകാറുണ്ട് എന്നൊക്കെയാണ്,...

  എന്തായാലും പള്ളികൾ ഇല്ലേലും നിസ്കാരം നടക്കട്ടെ

  ReplyDelete
 8. @പടന്നക്കാരൻ
  ഞാന്‍ പറഞ്ഞത് ഒന്ന്, താങ്കള്‍ ചര്‍ച്ച ചെയ്യുന്നത് മറ്റൊന്ന്...
  ഒരുദിവസം ഇന്റര്‍നാഷണല്‍ സിറ്റിയില്‍ പോയിനോക്കൂ... എന്നിട്ട് മനസ്സിലാക്കൂ...

  ReplyDelete
  Replies
  1. ശബീര്‍ പറഞ്ഞതും ഞാന്‍ പറയാന്‍ ഉദ്ദേശിച്ചതും “ലതു തന്നെ”!! വാവിനും ചങ്ക്രാന്തിക്കും മാത്രം എന്തിനാ ഒരു പള്ളി?? എല്ലാ നേരവും എല്ലാവരും പള്ളിയില്‍ പോയാല്‍ പള്ളികള്‍ താനെ ഉയരും!!പിന്നെ മാഫി പുറത്ത് വെയിലത്തിരിക്കല്‍!!

   Delete
 9. oru muslim nation l enganayum oru avasthayo...

  ReplyDelete
 10. തെരഞ്ഞു പിടിച്ചാല്‍ ഇങ്ങനെ പല സ്ഥലങ്ങളും കാണാന്‍ പറ്റും..
  എന്താ വരാത്തെ ഈ കുറിപ്പ് എന്ന് കരുതിയിരുന്നു. ഇപ്പോള്‍ കണ്ടപ്പോള്‍ സന്തോഷമായി.. :)

  ReplyDelete
 11. മനോഹരമായി എഴുതി.

  ReplyDelete
 12. വിശ്വസിക്കാന്‍ പറ്റുന്നില്ല. അറബി നാടുകളെ കുറിച്ചുള്ള കാഴ്ച്ചപ്പാടൊക്കെ മാറ്റാരായി

  ReplyDelete
 13. എയര്‍കണ്ടീഷനില്‍ ഇരിക്കണമെന്ന അതിമോഹം കൊണ്ടല്ല. നോമ്പ്കാലത്ത് ശരീരത്തെ ഉരുക്കികളയുന്ന വെയിലില്‍ ഏകാഗ്രതയോടെ രണ്ട് റകാഅത്ത് നിസ്കരിക്കാന്‍, കുറച്ച് സമയം ഖുര്‍ആന്‍ പാരായണം ചെയ്യാന്‍... അത്രെയും മതി.
  =================================================
  അങ്ങിനെ തിരിചിലാനും പള്ളിയില്‍ കയറാന്‍ തുടങ്ങി ....ഇനി ഞാനും കൂടി നന്നായാല്‍ മതി !!!

  ReplyDelete
 14. ഇത് നല്ല കഥ... പള്ളി ഇല്ലാത്ത അറബി നഗരം... ഞാന്‍ ഒന്ന് ഞെട്ടി...

  ReplyDelete
 15. ചില അപ്രിയ സത്യങ്ങള്‍ ..പക്ഷെ ഉചിതം ...ഇത്തരുണത്തില്‍ പണ്ടൊരു കവി പാടിയതോര്‍മ്മ വരുന്നു..ഹൃദയം ഒരു ദേവാലയം ......!!!

  ReplyDelete
 16. ഇന്റര്‍നാഷണല്‍ സിറ്റി അതോരട്ടിക്ക് ഒരു പരാതി കൊടുത്തു നോക്കൂ. ചെലപ്പം പള്ളി കിട്ടിയാലോ. പിന്നെ പിടിച്ചു വിസ ക്യാന്‍സല്‍ ചെയ്താല്‍ ഞാന്‍ ഉത്തരവാദി അല്ല.

  ReplyDelete
 17. ചിന്തിക്കാത്ത ചില കാഴ്ചകള്‍

  ReplyDelete
 18. ഇതെന്താ ഇവിടെ പള്ളിയില്‍ കയറാത്തവരും കയറുന്നവരും തമ്മിലുള്ള ചര്‍ച്ചയാണോ?..പണ്ടു ഞാന്‍ തമിഴ് നാട്ടില്‍ ജോലി നോക്കിയപ്പോള്‍ (തഞ്ചാവൂര്‍ ജില്ലയില്‍) ളുഹര്‍ നിസ്ക്കരിക്കാന്‍ പള്ളിയില്‍ ചെന്നപ്പോള്‍ പള്ളിപ്പറമ്പിലെ കിണറില്‍ നിന്നു ഒരു സ്ത്രീ വെള്ളം കോരി കുളിക്കുന്നു!. വുളുവെടുക്കാന്‍ കിണറിനരികില്‍ പോണം താനും.“ഇന്ത പക്കം വരാതീങ്കോ ”എന്നു പറഞ്ഞു ആ സ്ത്രീ വസ്ത്രങ്ങള്‍ എടുത്തു മറവിലേക്കോടി...അവിടെയൊന്നും ഉച്ച നേരത്ത് ആരും പള്ളിയില്‍ ചെല്ലാറുണ്ടാവില്ലെന്നു തോന്നുന്നു?...ഇത് വായിച്ചപ്പോള്‍ ആ സംഭവം ഓര്‍ത്തു പോയി.

  ReplyDelete
 19. ഇത് ഒരു പുതിയ അറിവാണല്ലോ തിരച്ചിലാനെ..
  ഇന്നേ വരെ എന്റെ സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞത് "അറബികളുടെ ആത്മീയ ചിന്തകളുടെ ഔന്നത്യം ഒന്ന് മാത്രമാണ് അറബുനാടുകളുടെ ഉന്നതിക്ക് നിദാനം എന്നും അവരുടെ ഈശ്വര ചിന്തകള്‍ നമ്മെ അമ്പരപ്പിക്കുന്നതാണ് എന്നൊക്കെയായിരുന്നു". എന്നിട്ട് അറേബ്യന്‍ നാടുകളില്‍ ആവശ്യത്തിന് നിസ്ക്കാര പള്ളികള്‍ ഇല്ലെന്നോ?

  ReplyDelete
 20. ഇന്റര്‍നാഷണല്‍ സിറ്റിയില്‍ നല്ല പള്ളികള്‍ ഇല്ല എന്നത് ഒരു പുതിയ അറിവാണ് !

  "സിറ്റിയില്‍നിന്നും കുറേയകലെ ശാന്തസുന്ദരമായ ഒരിടം. ജനത്തിരക്ക് കുറവ്, ഓടാനും ചാടാനും കളിക്കാനും ഇഷ്ടംപോലെ സ്ഥലങ്ങള്‍. ജീവിക്കാന്‍ നല്ല സുഖം. " ബാചിലെര്സിനു താമസിക്കാന്‍ നല്ല സുഖം എന്ന് പറയുന്നതല്ലേ ശരി :-) ഫാമിലി ആയിട്ട് താമസിക്കാന്‍ കൊള്ളില്ല എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട് !

  ReplyDelete
  Replies
  1. 'ദെയരയില്‍ ബാചിലെര്സിനു പോലും താമസിക്കാന്‍ പറ്റില്ല' എന്ന് പറയാറുണ്ടെങ്കിലും അവിടെ എത്രയോ ഫാമിലി താമസിക്കുന്നുണ്ട്. മൊറോക്കോ, ഗ്രീസ് എന്നീ ക്ലസ്റ്ററുകള്‍ അല്പം മോശമാണെങ്കിലും ചൈന, റഷ്യ, ഫ്രാന്‍സ് ഒന്നും കുഴപ്പമില്ല. ഫാമിലിക്ക് മാത്രം അപാര്‍ട്ട്മെന്റ് നല്‍കുന്ന ഒരുപാട് ബില്‍ഡിംഗുകളും ഉണ്ട്. സേഫായ, 24 മണിക്കൂറും സെക്യൂരിറ്റിയുള്ള, ബില്‍ഡിംഗിനകത്ത് കയറണമെങ്കില്‍ സീക്രട്ട് കോഡ് അടിക്കേണ്ടവ. വാടക അല്പം കൂടുമെന്ന് മാത്രം. (CBD Buildings). ഫാമിലിക്ക് താമസിക്കാന്‍ വാടക ഏറ്റവും കുറഞ്ഞ അപാര്‍ട്ട്മെന്റുകള്‍ തിരഞ്ഞെടുക്കാതിരുന്നാല്‍ മതി. ഫ്രീ പാര്‍ക്കിംഗും, വലിയ പാര്‍ക്കിംഗ് ഏരിയകളും ഇനര്‍നാഷണല്‍ സിറ്റിയുടെ പ്രത്യേകതകളാണ്.

   Delete
 21. ഹ..ഹ....ഷബീര്‍ ഇവിടുന്നു പോയി പിറ്റേ
  ദിവസം അവിടെ ഒരു പള്ളി പണിയാന്‍ ഉള്ള ഏര്‍പ്പാടുകള്‍
  തുടങ്ങി എന്നാണ് കേള്‍ക്കുന്നത്...!!!ഓരോന്നിനും ഓരോ
  സമയം ഉണ്ട് 'ദാസാ'...ചിലര്‍ ഒന്ന് പോയിക്കിട്ടാന്‍ അവര്
  ‍കാത്തിരിക്കുക ആയിരുന്നു...

  എന്തായാലും നാട്ട്ടില്‍ ചെന്നിട്ട് എങ്കിലും ഇത് പൂര്‍ത്തിയാക്കി
  പോസ്റ്റ്‌ ചെയ്യാന്‍ തോന്നിയല്ലോ..മറ്റു പല സ്ഥലങ്ങളിലും വ്യക്തികള്‍
  സ്വന്തം ചിലവില്‍ ആരാധന ആലയങ്ങള്‍ നിര്മിക്കാറണ്ടെന്കിലും
  വലിയ ഇത്തരം കംപ്ലെക്സുകള്‍ വരുമ്പോള്‍ അത് നിര്‍മാതാക്കള്‍ ചെയ്യുക ആണ് പതിവ്.ഇവിടെ അതിന്റെ പോരായ്മ വന്നത് പ്രോപെര്ടി വില്പനയ്ക്കും വാടകക്കും കൊടുക്കുന്ന കച്ചവടക്കാരുടെ താല്പര്യം ഇല്ലായ്മ ആണെന്ന് വേണം കരുതാന്‍..
  ആ ബാധ്യത ഗവണ്മെന്റ് എടുക്കട്ടെ എന്ന് അവര്‍ കരുതിക്കാണും...

  ReplyDelete
 22. പടച്ചോന്റെ ചോറ് എന്നൊരു മലയാളം പാഠം പണ്ട് ഒമ്പതാം ക്ലാസ്സില്‍ (ക്ലാസ്സിന്റെ കാര്യത്തില്‍ സംശയം ഉണ്ട്)പഠിച്ചിട്ടുണ്ട്. എല്ലാ ദിവസവും എല്ലാ നേരവും പള്ളിയില്‍ പോകണം എന്ന്‌ പറഞ്ഞു കേട്ടപ്പോള്‍ ഓര്‍മ്മ വന്നതാണ്‌. പടച്ചോന്‍ ഒരു പള്ളീലും പള്ളികൊള്ളുന്നില്ലെന്നുറച്ചു വിശ്വസിക്കുന്നതുകൊണ്ട് പറഞ്ഞെന്നു മാത്രം.

  ReplyDelete
 23. ഇതിലും ഭേദം തിരിച്ചിലങ്ങാടി ആണെന്ന് കരുതി തിരിച്ചു വന്നതാണല്ലേ....

  ReplyDelete
 24. ഇതു അധികമാരും ശ്രദ്ധിക്കാത്ത ഒരു കാര്യമാണല്ലോ ഷബീര്‍!!,!!
  ഗള്‍ഫ് ന്യൂസിന് വല്ലോം ഫോര്‍വേഡ് ചെയ്‌താല്‍ നിമിഷം കൊണ്ട് സംഗതി സോള്‍വാക്കാം,.

  ReplyDelete
 25. "എന്റെ നാട്ടില്‍ 40 കോടി മുടക്കി പള്ളിപണിയാനൊരുങ്ങുന്നവര്‍ അതില്‍നിന്ന് വെറും രണ്ട് കോടി മുടക്കി ഒരു പള്ളി ഞങ്ങള്‍ക്കിവിടെ പണിഞ്ഞുതരാനായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോകുന്നു"

  ആ പള്ളി കണ്ടു അസൂയപ്പെടണ്ടാണ്ട മോനെ .. അത് അന്തസ്സിന്റെയും വാശിയുടെയും പ്രശ്നമാണ്
  (നാല്പതു കോടിയില്‍ നിന്ന് നിങ്ങള്ക്ക് കിട്ടുന്ന രണ്ടു കോടിയില്‍ നിന്ന് അമ്പതു ലക്ഷം കിട്ടിയിരുന്നെങ്കില്‍തന്നെ നല്ലൊരു പള്ളി പണിയാം)

  ReplyDelete
 26. സംഗതി രസകരമായി വായിച്ച്

  ReplyDelete
  Replies
  1. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സത്യം!!!

   Delete
 27. ഇത്തരം ഒരു അവസ്ഥ ഒരിക്കലും പ്രതീക്ഷിച്ചില്ല...

  ReplyDelete

 28. പള്ളിയില്ലാത്ത അറബിനാടോ? ഗള്‍ഫില്‍ എത്തിയതിന്റെ പിറ്റേദിവസം ഫോണില്‍ വിളിച്ച സുഹൃത്തിന് ഞാന്‍ താമസിക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ പറഞ്ഞുകൊടുത്തത് ഓര്‍ക്കുന്നു..... " പള്ളിക്ക് അടുത്താണ്" എന്ന്........ നീ വേറെ എന്ത് അടയാളം പറഞ്ഞാലും ഞാന്‍ അവിടെ എത്തിക്കോളാം എന്നായിരുന്നു ചങ്ങാതിയുടെ മറുപടി.....

  ReplyDelete
 29. Athupinne muttathe mullaykku manamilla ennu kettittille? Muttathe mollakkaykku gunamilla ennu maattiyum parayam. Athinte vere oru vaka bhedam ennu karuthunnu. Allathenthu parayan. Enthayalum ithu informativeum athe samayam albhuthavumayirunnu. Budhimuttu manasilakkunnu. Ethrayum pettannu athu sambhavikkatte ennu aathmarthamayi prarthikkunnu.

  Inshah Allah!!

  Regards
  http://jenithakavisheshangal.blogspot.in/
  http://jkgraphy.blogspot.in/

  ReplyDelete
 30. ഇന്ത്യ ഇല്ലേ ഇന്റെർനഷണൽ സിറ്റിയിൽ ?

  ReplyDelete
 31. ഡാ ഫുല്ലേ,
  ഇത്തരം പോസ്റ്റുകള്‍ ഗൂഗ്ള്‍ നിയമത്തിനു എതിരാണ്.
  മറ്റൊരു രാഷ്ട്രത്തെ ഹനിക്കുന്ന രീതിയില്‍ എഴുതുന്നതും പൊല്ലാപ്പുണ്ടാക്കുന്ന പണിയാണ്. അകത്താകാന്‍ ഇത് ധാരാളം എന്നര്‍ത്ഥം.
  എന്നാലും പറയട്ടെ.
  ഞങ്ങളുടെ ഓഫീസ്‌ സ്ഥിതി ചെയ്യുന്ന ദുബായ്‌ മറീന / ജുമൈറ ലൈക്കില്‍ ഇപ്പോള്‍ പള്ളി പണി ആരംഭിച്ചിട്ടേയുള്ളൂ.
  (ഡാ, നമുക്ക് ഒന്നിച്ചു അകത്താകാം. എന്നിട്ട് അതൊരു പോസ്റ്റാക്കാം)

  ReplyDelete
 32. ഏയ്, ഒരിക്കലുമില്ല.

  ReplyDelete
 33. തിരിച്ചിലാന്റെ ഈ പോസ്റ്റിൽ ഞാൻ എന്ത് കൊണ്ടെത്തിയില്ല എന്നാലോചിച്ചിട്ട് ഒരു പിടിയുമില്ല. ഇന്ന് നിസാർ എഫ് ബിയിലിട്ട ഫോട്ടോ കണ്ടപ്പോഴാണ് നിന്നെ ഓർമ്മ വന്നത്.

  പോസ്റ്റിനെ കുറിച്ച്, പള്ളിയില്ലാത്ത അറബി നാട് അത്ഭുതമുണ്ടാക്കുന്നു. കടപ്പുറത്ത് രാജാവിന് റിസോർട്ട് ഉണ്ടാക്കുവാൻ വേണ്ടി അവിടെ നിന്നിരുന്ന പള്ളി പൊളിച്ച ചരിത്രം ഞാൻ നിൽക്കുന്ന ജിദ്ധക്കുമുണ്ട്. അവർക്കിതിനെല്ലാം മസ് അലകൾ ഉണ്ടാവും.

  ബ്ലോഗിൽ സജീവമാകൂ

  ReplyDelete
 34. പുതുവത്സരാശംസകള്‍!

  ReplyDelete
 35. സത്യം .. ഈ അടുത്ത ജോലി ആവശ്യാർത്ഥം ദുബൈ പോയപ്പോ ഇന്റർനാഷനൽ സിറ്റിയിൽ മാതൃ സഹോദരിയുടെ കൂടെ നാലഞ്ചു ദിവസം താമസിച്ചിരുന്നു .. അന്ന് ശ്രദ്ധിച്ചിരുന്നു അവടെ ഒരു നല്ല പള്ളി ഇല്ലെന്നു ...!!

  അറബ് എമിരേറ്റ്സ് ഇൽ പള്ളി ഇല്ലാത്ത സ്ഥലമോ എന്ന് നല്ല രീതിയിൽ ഞാൻ അമ്പരക്കുകയും ചെയ്തിരുന്നു ..!!

  ReplyDelete
 36. വൈകിയാണ് ഈ പോസ്റ്റ് ശ്രദ്ധിക്കുന്നത് - പള്ളികളില്ലാത്ത അറബിനാട് എന്നത് വ്ശ്വസിക്കാന്‍ പ്രയാസം തോന്നുന്നു.....

  ReplyDelete
 37. ദുബായ് എന്ന അത്ഭുതത്തെ പറ്റി അത്ഭുതകരമായി എഴുതി

  ReplyDelete
 38. ഹേയ്, അങ്ങിനെയുണ്ടാവുമൊ! അവിശ്വസനീയം, അത്ഭുതം തന്നെ.. :(

  ReplyDelete
 39. ഷബീർ ഭായി ... "തിരിചിലാനിൽ " എത്താൻ ഇത്തിരി വൈകി ... ദുബായിൽ ഇങ്ങനെയുള്ള സ്ഥലവും ഉണ്ടോ .. പതിനായിരക്കണക്കിന് വരുന്ന മുസ്ലിം ജനതക്ക് പറയത്തക്ക പള്ളി ഇല്ല ? ചൈന മാര്‍ക്കറ്റ് വഴി വരുമ്പോൾ ഒരു ദിവസം അവിടെ വന്നിട്ട് തന്നെ ബാകി കാര്യം ...

  സസ്നേഹം
  ആഷിക്ക് തിരൂർ

  ReplyDelete
 40. തുടക്കം വായിച്ചപ്പോൾ ഞാൻ ഒന്ന് അന്ധാളിച്ചു. :) ഗുഡ്.
  ആശംസകൾ.

  ReplyDelete
 41. താമസം ചൈനയില്‍, മൊറോക്കോയില്‍ കൂട്ടുകാരനെ കാണാന്‍ പോകുന്നു, ഇംഗ്ലണ്ടിലും ഫ്രാന്‍സിസുമെല്ലാം ദിവസവും പോകുന്നു... ഭാഗ്യവാനെന്ന് ചിന്തിച്ചാണ് വായന തുടര്‍ന്നത്. എങ്കിലും നിസ്കരിക്കാന്‍ പള്ളിയില്ലെന്നത് ദൗര്‍ഭാഗ്യം തന്നെ... ഭക്തന്റെ മനമുരുകുന്നത് ദൈവം കാണാതിരിക്കില്ല. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ പങ്കു ചേരുന്നു...

  ReplyDelete