Monday, November 4, 2013

സ്വകാര്യതയുടെ മാലിന്യങ്ങള്‍


കാറിനെ കവേര്‍ഡ് പാര്‍ക്കിംഗില്‍ വിശ്രമത്തിനുവിട്ട് കീ-ചെയിനിന്റെ റിംഗ് വലതുകയ്യിലെ ചൂണ്ടുവിരലിലിട്ട് കറക്കികൊണ്ട് ചുണ്ടില്‍ സുന്ദരമായ ചിരിയും മൂളിപ്പാട്ടുമായി രൂപേഷ് സ്കൈ ലൈന്‍ അപ്പാര്‍ട്ട്മെന്റ്സിന്റെ ലോബിയിലൂടെ നടന്നു നീങ്ങി. റിസപ്ഷനിസ്റ്റ് അമൃത ഭവ്യതയോടെ രൂപേഷിനെ വിഷ് ചെയ്തു. രൂപേഷ് തിരിച്ചും വിഷ് ചെയ്ത് ലിഫ്റ്റിനടുത്തേക്ക് നീങ്ങി.

റൂമിലെത്താനുള്ള ധൃതികാരണം അവന്‍ ലിഫ്റ്റിന്റെ പ്രെസ്സ് ബട്ടണ്‍ അമര്‍ത്തികെണ്ടേയിരിക്കുകയാണ്. രൂപേഷിന് പിന്നിലായി ഒരു പെണ്‍കുട്ടിയും ലിഫ്റ്റിനായി കാത്തിരിക്കുകയാണ്. ലിഫ്റ്റ് വന്നപ്പോള്‍ രണ്ടുപേരും ധൃതിയില്‍ അകത്തുകയറി. രൂപേഷ് '16' എന്ന ബട്ടണ്‍ അമര്‍ത്തി അവളോട് ചോദിച്ചു..

'which one?'

'5 please...'

'ok.'

'thanks..'

'you are welcome.'

5th ഫ്ലോര്‍ ആയതിനാല്‍ അധികം സമയമില്ല  എന്ന് മനസ്സിലാക്കി ഏതൊരു പുരുഷനേയും പോലെ അവന്‍ അവള്‍ക്കുമുന്നിലേക്ക് ചോദ്യങ്ങളുടെ കെട്ടഴിച്ചുവിട്ടു.

'ഇവിടെയാണോ താമസിക്കുന്നേ...?'

'അതെ, 5F' പുഞ്ചിരിയോടെ അവള്‍ മറുപടി നല്‍കി

'ഗ്രേറ്റ്... കുട്ടി പഠിക്കാണോ..?'

'അയ്യോ അല്ല... ഞാന്‍ വര്‍ക്ക് ചെയ്യുവാ...'

'ohh.. really...? I thought.... (അവളുടെ കണ്ണിലേക്ക് നോക്കി മുഖത്ത് ആശ്ചര്യഭാവം വിരിയിച്ച് ഒരു ചെറിയ മൗനം)

എവിടെ എന്ന ചോദ്യം ചോദിക്കാനൊരുങ്ങും മുമ്പ് ലിഫ്റ്റ് ബീപ്പ് സൗണ്ട് അടിച്ചു. ഡിസ്പ്ലേയില്‍ '5' എന്ന അക്കം തെളിഞ്ഞു. വാതിലുകള്‍ ഇരുവശത്തേക്കുമായി തുറന്നു. അവള്‍ പുറത്തിറങ്ങി രൂപേഷിനെ നോക്കി പുഞ്ചിരിച്ചു. വശ്യമായ ചിരി.

അവള്‍ പറഞ്ഞു 'bye.. see you..'

'bye.. see you..' പുഞ്ചിരി തൂകി അവനും പറഞ്ഞു.

കൊള്ളാം.. നല്ല കുട്ടി.. ഇരു നിറമാണെന്നേയുള്ളൂ.. കണ്ണും ചുണ്ടും ചിരിയുമെല്ലാം ഉഗ്രന്‍... കാണാം.. കാണണം - രൂപേഷ് മനസ്സില്‍ പറഞ്ഞു.

ഫ്ലാറ്റ് ജീവിതത്തെ വല്ലാതെ ഇഷ്ടപ്പെടുന്ന ഒരാളാണ് രൂപേഷ്. ഫ്ലാറ്റ് ജീവിതം നല്‍കിയിരുന്ന സ്വകാര്യതയായിരുന്നു രൂപേഷിനെ ഏറെ ആകര്‍ഷിച്ചത്. മൂന്നു വര്‍ഷമായി ഇവിടെ താമസമാക്കിയിട്ട്. ഉയര്‍ന്ന നിലയില്‍ കടലിനോടഭിമുഖമായി ഒരു ഫ്ലാറ്റ് അവന്റെ സ്വപ്നമായിരുന്നു. തന്റെ ഐ.ടി കമ്പനി തുടങ്ങിയിട്ടിപ്പോള്‍ 11 വര്‍ഷം തികയുന്നു. ചുരുങ്ങിയ കാലം കൊണ്ട്തന്നെ ആഗ്രഹിച്ച പോലെയുള്ള ഫ്ലാറ്റും, ആഡംബര കാറും അത്യാവശ്യം ബാങ്ക് ബാലന്‍സും രൂപേഷ് സ്വന്തമാക്കികഴിഞ്ഞിരിക്കുന്നു. വിവാഹം കഴിച്ചിട്ടില്ല. തിരക്കിനിടയില്‍ കഴിയാഞ്ഞിട്ടല്ല. മനപ്പൂര്‍വ്വം വൈകിപ്പിക്കുന്നതാണ്. ജീവിതത്തെ ആസ്വദിക്കാന്‍ വേണ്ടി മാത്രം. തന്റെ ജീവിതത്തിലെ 34 വര്‍ഷങ്ങള്‍ക്കിടയില്‍ വിവാഹിതരും അവിവാഹിതരുമായ ഒരുപാട് സ്ത്രീകള്‍ അവനിലൂടെ കടന്നുപോയി. മൂന്ന് വര്‍ഷത്തിനിടയില്‍ ഈ ലിഫ്റ്റ് തന്നെ അവന് നല്‍കി കുറേപേരെ. ഇപ്പൊ ഈ ലിഫ്റ്റില്‍നിന്നും പുഞ്ചിരിച്ചുകൊണ്ട് ഇറങ്ങിപ്പോയ അവളും ഇനിയൊരിക്കല്‍ അവന്റെ കിടപ്പറയില്‍ എത്തിക്കൂടെന്നില്ല.

ലിഫ്റ്റ് പതിനാറാം നിലയിലെത്തി. രൂപേഷ് പുറത്തിറങ്ങി വരാന്തയിലൂടെ 16B എന്ന തന്റെ അപാട്ട്മെന്റ് ലക്ഷ്യമാക്കി നടന്നു. പതിവുപോലെ എല്ലാവാതിലുകളും അടഞ്ഞു കിടക്കുന്നു. എല്ലാ അപാര്‍ട്ടുമെന്റുകളും നിഗൂഢമായ എന്തോ ഒളിപ്പിച്ചുവച്ചിരിക്കുന്നപോലെയാണ്. ആ നിഗൂഢതയെ പുറത്തുകാണിക്കാതിരിക്കാന്‍ വാതിലുകളും ജനാലകളും സദാസമയവും അടഞ്ഞു കിടക്കുന്നുണ്ടാകും.

രൂപേഷ് വാതില്‍ തുറന്നു. തലേരാത്രിയിലെ ആഘോഷത്തിന്റെ ബാക്കിപത്രമായ കുപ്പികള്‍ ടേബിളില്‍ കിടക്കുന്നു. അവയെല്ലാം എടുത്ത് കിച്ചണിലെ ട്രാഷില്‍ നിക്ഷേപിച്ചു. മൊബൈല്‍ ഫോണ്‍ ചാര്‍ജിലിട്ടു. ക്ലീന്‍ ചെയ്യുന്ന ബംഗാളി പയ്യന്മാരെ വിളിക്കാന്‍ ഇനി സമയമില്ല. ലിവിംഗ് റൂമും തന്റെ ബെഡ്റൂമും പെട്ടെന്ന് രൂപേഷ് തന്നെ വൃത്തിയാക്കി. പൊടിയും ഭക്ഷണാവശിഷ്ടങ്ങളും ഒരു കവറില്‍ കെട്ടി മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ വരാന്തയില്‍ സ്ഥാപിച്ചിട്ടുള്ള കിളിവാതിലിനുള്ളിലൂടെ നിഷേപിച്ചു. ആ മാലിന്യം പതിനാറുനിലകളുടെ ആഴം താണ്ടി നിലത്ത് അവശിഷ്ടങ്ങള്‍ക്കിടയില്‍ പതിക്കുന്ന ശബ്ദത്തിന് ഒരു ചെറുപുഞ്ചിരിയോടെ അവന്‍ കാതോര്‍ത്തു. ഫ്ലാറ്റ് ജീവിതത്തിലെ മറ്റൊരു സവിശേഷതയാണിത്. നമ്മളില്‍നിന്നുമുണ്ടായിക്കൊണ്ടിരിക്കുന്ന മാലിന്യങ്ങള്‍ക്കൊപ്പം സഹവസിക്കേണ്ടതില്ല. ബാല്‍ക്കണിയില്‍ ഉണക്കാന്‍ ഇട്ടിരുന്ന തന്റെ അണ്ടര്‍ വെയറുകള്‍ ചുരുട്ടി അലമാരയില്‍ തിരുകി. ബാച്ചിലേര്‍സിന്റെ എക്കാലത്തേയും ശാപമാണ് സ്വന്തം അണ്ടര്‍വെയറുകള്‍ അലക്കേണ്ടി വരുക എന്നത്. ഏതൊരു ലോണ്ട്രിക്കാരനും അവ സ്വീകരിക്കുന്നതല്ല. ഏ.സി. ഓണ്‍ ചെയ്തു. എയര്‍ ഫ്രഷ്നര്‍ മുറിയിലാകെ അടിച്ചു. ബ്രഷ് ചെയ്തു, വൃത്തിയായി കുളിച്ചു. ബോഡി ഡിയോഡ്രന്റ് ശരീരത്തിലാകെ പൂശി.

ചാര്‍ജിലിട്ട ഫോണ്‍ എടുത്തുനോക്കി. ഇല്ല.. കോള്‍ ഒന്നും വന്നിട്ടില്ല. വന്ന sms കള്‍ അയാള്‍ പ്രതീക്ഷിച്ചതുമല്ല. അവന്‍ ഉടനെ ഒരു sms അയച്ചു.

'Hi dear... am @ home.. whr hv u reached?'

ഫോണിലേക്ക് ശ്രദ്ദിച്ചുകൊണ്ട് അവന്‍ ഒരു ഷോര്‍ട്ട്സും ടി-ഷര്‍ട്ടും എടുത്തിട്ടു. അതില്‍ വിലകൂടിയ സുഗന്ധം പൂശികൊണ്ടിരിക്കേ മൊബൈല്‍ ശബ്ദിച്ചു. അവന്‍ വേഗം പോയി നോക്കി.

'am on da way.. wait 10 more mints for my fragrance.. :) 16B right?' 

രൂപേഷ് അവള്‍ക്ക് റിപ്ലേ നല്‍കി.

'ur BEE is waiting... :) ya.. its 16B'

കൃത്യം രണ്ടുമാസം മുന്‍പാണ് രൂപേഷ് ശ്വേതയിമായി പരിചയപ്പെട്ടത്. ശ്വേതയുടെ കമ്പനിക്കുവേണ്ടിയുള്ള സോഫ്റ്റ് വെയറുകള്‍ ചെയ്യുന്നത് രൂപേഷിന്റെ കമ്പനിയാണ്. അത്യാവശ്യം വലിയ പ്രൊജക്റ്റ് ആയതിനാല്‍ സോഫ്റ്റ് വെയര്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് രൂപേഷിനെ വിളിക്കാനുള്ള അധികാരം ആ കമ്പനിക്കുണ്ട്. ശ്വേതയാണ് കമ്പനിയില്‍നിന്നും രൂപേഷിനെ വിളിച്ചുകൊണ്ടിരുന്നത്. ആ ബന്ധം ഫേസ്ബുക്കിലൂടെയും വാട്ട്സ് ആപിലൂടെയും വളര്‍ന്ന് രൂപേഷിന്റെ അപ്പാര്‍ട്ട്മെന്റ് വാതില്‍ക്കല്‍ വരെ എത്തിനില്‍ക്കുന്നു.

കോളിംഗ് ബെല്ല് കേട്ട് രൂപേഷ് പ്രതീക്ഷയോടെ വാതില്‍ തുറന്നു. അതെ ശ്വേത തന്നെ. തൂ വെള്ള ചുരിദാറില്‍ അവളൊരു മാലായെപ്പോലെ തോന്നിച്ചു. ചുവന്ന തക്കാളി ചുണ്ടുകള്‍ക്കിടയിലൂടെ വെളുത്ത പല്ലുകള്‍ കാട്ടി അവള്‍ചിരിച്ചു. രൂപേഷ് അവളെ അകത്തേക്ക് ആനയിച്ച് കതക് അടച്ചു.

'നിനക്കെന്താ കുടിക്കാന്‍ വേണ്ടത്?.. ചായ.. കാപ്പി?

'ചായയും കാപ്പിയും മാത്രേ ഉള്ളോ...? വേറെ ഒന്നും ഇല്ലേ..?

'നിനക്കെന്താ വേണ്ടതെന്ന് പറ.. ബിയറ് വേണോ..? or something hot?'

'വേണ്ടെടാ... ജ്യൂസ് വല്ലതും ഉണ്ടെങ്കില്‍ താ... വല്ലാത്ത ദാഹം. ഓടി കിതച്ച് വരുവാണ്. എന്റെ കുഞ്ഞിന് പാല് വരെ ശരിക്ക് കൊടുത്തിട്ടില്ല.'

'ക്യാരറ്റ് ജ്യൂസ് മതിയോ...?'

'ധാരാളം'

രൂപേഷ് ഫ്രിഡ്ജില്‍നിന്നും ക്യാരറ്റ് എടുത്ത് കഴുകി ജ്യൂസ് മെഷീനിലിട്ട് ഫ്രഷ് ജ്യൂസ് ഉണ്ടാക്കികൊണ്ടിരിക്കെ അവന്റെ കണ്ണുകള്‍ ശ്വേതയെ ഉഴിയുകയായിരുന്നു. അവളുടെ ആകാര വടിവ് കണ്ടാല്‍ രണ്ടുകുട്ടികളുടെ അമ്മയാണെന്ന് ആരും പറയില്ല.

'എന്താടാ നീ ഇങ്ങനെ എന്നെതന്നെ നോക്കിയിരിക്കുന്നത്?'

'ഒരു സിനിമാ ഡയലോഗ് ഓര്‍മ വന്നതാ...'

'എന്താ അത്?'

'എന്നാ സ്ട്രക്ചറെന്റമ്മച്ചീ...'

'ഒന്നു പോടാപ്പാ...' ഇരുവരും ചിരിച്ചു...

ജ്യൂസ് രണ്ടു ഗ്ലാസിലേക്കായി പകര്‍ന്നു. അവന്‍ ഒരു ഗ്ലാസ് ശ്വേതക്ക് നേരെ നീട്ടി പറഞ്ഞു

'വാ... നമുക്ക് ബാല്‍ക്കണിയില്‍ പോയി കടലും തിരമാലകളും കണ്ടിരുന്ന് കുടിക്കാം..'

'വേണ്ടെടാ... അധികം റൊമാന്റിക്കാവാനുള്ള സമയമില്ല. ആകെ രണ്ടുമണിക്കൂറേയുള്ളൂ.. എനിക്ക് എത്രേം പെട്ടെന്ന് വീട്ടിലെത്തണം. മക്കളെ അമ്മയുടെ അടുത്താക്കിയിട്ടാ ഞാന്‍ പോന്നത്. എറണാകുളത്തുനിന്ന് 10 മണിക്ക് കണവനിങ്ങെത്തും. അതിന്റെ ഒരു മണിക്കൂര്‍ മുന്നെയെങ്കിലും വീട്ടിലെത്തണം.'

'എന്നാ ശരി.. വാ.. റൂമിലേക്ക് പോകാം..'

അവന്‍ അവളെ കൈ പിടിച്ച് റൂമിലേക്കാനയിച്ചു.

'അടിപൊളി റൂമാണല്ലോടാ ചെക്കാ!!!' റൂമില്‍ കയറിയപ്പോള്‍ അവള്‍ ആശ്ചര്യം മറച്ചുവെക്കാതെ പറഞ്ഞു.

റൂമിലെ ഗ്ലാസ് ടീപോയിയുടെ മേല്‍ അവര്‍ രണ്ടുപേരും ജ്യൂസ് ഗ്ലാസുകള്‍ വച്ചു. രൂപേഷ് ശ്വേതയുടെ അരക്കെട്ടില്‍ മുറുകെ പിടിച്ച് കട്ടിലിലേക്ക് വീണു. അവന്റെ ചുണ്ടുകള്‍ അവളുടെ ശരീരത്തിലാകമാനം പരതി നടക്കാന്‍ തുടങ്ങി. അവള്‍ പുളഞ്ഞു. അവളുടെ വിരലുകള്‍ അവന്റെ മുടിയിഴകളിലൂടെ ഇഴഞ്ഞു. പെട്ടെന്നൊരു ഇടവേളയെന്നോണം രൂപേഷ് തന്റെ മുഖം ശ്വേതയുടെ മുഖത്തിന് അഭിമുഖമായി വളരേയധികം ചേര്‍ത്തുവച്ച് അവളുടെ കണ്ണില്‍ നോക്കി ചോദിച്ചു.

'ശ്വേതാ... നീയെങ്ങനെ ഈ കട്ടിലില്‍ എന്റെ കൈകള്‍ക്കിടയില്‍ വന്നുപെട്ടു?'

'ആ... എനിക്കറിയില്ല... നിന്നെ എനിക്കിഷ്ടായി.. നീ വിളിച്ചു.. ഞാന്‍ വന്നു'

'ഈ ഉത്തരം ഒരു അവിവാഹിതയില്‍നിന്നായിരുന്നെങ്കില്‍ ഞാന്‍ തൃപ്തി പെട്ടേനെ.. പക്ഷേ... കുടുംബമുള്ള, ഭര്‍ത്താവ് കൂടെയുള്ള നീ എങ്ങനെ? നിനക്കയാളെ ഇഷ്ടമല്ലേ..?'

'ഇഷ്ടമാണ്... പുള്ളിക്കാരന് എന്നോടും.. പുള്ളിക്കാരന് എന്നോട് കോപ്പിലെ ഒരു ആരാധനയാ.. അതാ എനിക്ക് പിടിക്കാത്തത്. ഞാന്‍ വല്ല ദൈവമോ ദേവിയോ ആണെന്നപോലെ. ലൈഗിക പ്രകടനങ്ങള്‍ ദേവിക്കുള്ള അര്‍ച്ചനപോലെ. ഭക്തി സാന്ദ്രം.. but... I wanna go wild man'

'എന്നാല്‍ പിന്നെ നിന്റെ ആഗ്രഹങ്ങള്‍ പുള്ളിക്കാരനോട് തുറന്ന് പറഞ്ഞുകൂടേ..?'

'എനിക്കതിനുള്ള ധൈര്യമില്ല. പുള്ളിക്കാരന്‍ എങ്ങനെ അതിനെ എടുക്കുമെന്നും എനിക്കറിയില്ല'

'അപ്പൊ ഇനി ഞാന്‍ വൈല്‍ഡാവാം അല്ലേ...?

അതിനുത്തരമെന്നോണം അവള്‍ ഉറക്കെ ചിരിച്ചു. ആ ചിരി അവനിലെ കാട്ടാളനെ ഉണര്‍ത്തി. വികാരം ശമിക്കുന്നതുവരെ അവര്‍ കാട്ടാള നൃത്തം ആടി തിമിര്‍ത്തു. ഏ.സി. യുടെ കുളിരിനും ആ കാട്ടാള നൃത്തത്തിന്റെ ഫലമായി പുറത്തുവന്ന വിയര്‍പ്പിന്റെ കണികകളെ പ്രതിരോധിക്കാനായില്ല.


*********

ഏ.സി. അവരെ വീണ്ടും തണുപ്പിക്കാന്‍ തുടങ്ങി. എത്തിനോക്കിയ വിയര്‍പ്പിന്റെ കണികകള്‍ അകത്തേക്ക് വലിഞ്ഞു. തണുത്ത വെള്ളം അവരുടെ ശരീരത്തിനകവും തണുപ്പിച്ചു. നഗ്നമായ ശരീരങ്ങള്‍ വീണ്ടും ഒട്ടിച്ചേര്‍ന്നു. ഇരുവരിലേയും വികാരങ്ങള്‍ വീണ്ടും ഉണര്‍ന്നു.

'രൂപേഷ്... ഇനി നമുക്ക് റൊമാന്റിക്കായാലോ..?

'മതിയായി അല്ലേ...?'

'ങും'

'എങ്ങനെയാ റൊമാന്റിക് ആവണ്ടേ..?

'ഹിന്ദി സിമിമയിലൊക്കെയുള്ള പോലെ... ഷാറൂഖ് പ്രീതി സിന്റയെ വീര്‍ സാരയില്‍ എടുക്കുന്ന പോലെ'

'അങ്ങനെ എടുക്കണോ..'

'ങും'

അവന്‍ ടീപോയിയില്‍ ഉണ്ടായിരുന്ന കുപ്പിയിലെ തണുത്ത വെള്ളം കുടിച്ച് അടപ്പിടാതെ അവിടെ വച്ചു.

ശ്വേതയുടെ നഗ്നമായ ശരീരത്തെ അവന്‍ തന്റെ കൈലളിലെടുത്ത് ഒന്ന് വട്ടം കറങ്ങി. താഴോട്ടാഞ്ഞുനിന്ന അവളുടെ കൈ തട്ടി ടീപോയിയുടെ മേല്‍ വച്ചിരുന്ന വെള്ളകുപ്പി താഴെവീണ് ടൈല്‍സ് ആകെ നനഞ്ഞു. ഇതറിയാതെ കയ്യിലെ നഗ്നരൂപവുമായി റൊമാന്റിക്കായി നടക്കാന്‍ ശ്രമിച്ച രൂപേഷിന്റെ കാല്‍ വഴുക്കി രണ്ടുപേരും വീണു. കട്ടിലിന്റെ തേക്കില്‍ കടഞ്ഞെടുത്ത കാലിന്റെ അഗ്രത്തെ കൂര്‍പ്പില്‍ തലയടിച്ചാണ് ശ്വേത വീണത്. 

അല്പ്പം പാടുപെട്ടാണ് രൂപേഷ് എണീറ്റത്. നടുവിന് വല്ലാത്ത വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു അവന്. തറയില്‍ കിടന്ന ശ്വേതയുടെ തൂവെള്ള ചുരിദാര്‍ ചോരനിറമായിരിക്കുന്നു. നഗ്നയായി തറയില്‍ കിടക്കുന്ന ശ്വേതയുടെ തലയോട്ടി പിളര്‍ന്ന് രക്തം ധാര ധാരയായി പുറത്തേക്കൊഴുകുന്നു. രൂപേഷ് അവളെ വിളിച്ചു. അനക്കമില്ല. അവന്റെ ശരീരം വിറക്കാന്‍ തുടങ്ങി.  അവന്‍ ആരുടേയെങ്കിലും സഹായത്തിനായി വരാന്തയിലേക്കോടി. നിഗൂഢതകളുടെ വാതിലുകള്‍ അപ്പോഴും അടഞ്ഞുകിടക്കുകയായിരുന്നു. താന്‍ ചെയ്യാന്‍ പോയ വിഢിത്തം അപ്പോഴാണ് അവന്‍ ചിന്തിച്ചത്. ഈ കുട്ടി തന്റെ ആരെന്ന് ചോദ്യം നേരിടേണ്ടി വരും. വേണ്ട.. അവന്‍ തിരികെ റൂമില്‍ കയറി കതകടച്ചു.

ശ്വേതയുടെ രക്തം ബെഡ്റൂമില്‍നിന്നും ലിവിംഗ് റൂമിലേക്ക് ഒഴുകിയെത്തിയിരിക്കുന്നു. ആ രക്തം വരാന്തയിലേക്കൊഴുകി ആരെങ്കിലും കണ്ട് എന്താണെന്ന് അന്വേഷിച്ചുവരുമോ എന്ന് അവന്‍ ഭയപ്പെട്ടു. കാട്ടാള നൃത്തത്തിന് വേദിയായ ബെഡ്ഷീറ്റെടുത്ത് ആ രക്തത്തിന് അവന്‍ തടകെട്ടി. ഒന്ന്‍ ഉറക്കെ ആര്‍ത്തട്ടഹസിച്ച് കരയണമെന്നവന് തോന്നി. പക്ഷേ അടുത്ത അപ്പാര്‍ട്ട്മെന്റിലുള്ളവര്‍ കേട്ടാലോ എന്ന ഭയം അവനെ അതില്‍നിന്നും തടഞ്ഞു. അവളുടെ ശരീരം എങ്ങനെ താഴെ എത്തിക്കും എന്നതിനെ കുറിച്ച് അവന്‍ തല പുകച്ചു. ലിഫ്റ്റ് വഴി...? ഇല്ല.. കഴിയില്ല.. സ്വകാര്യതയിലേക്കുള്ള ഇടുങ്ങിയ തെരുവുകളാണ് ലിഫ്റ്റുകള്‍. ചിലപ്പോള്‍ വിജനം, ചിലപ്പോള്‍ ജനനിബിഢം. എല്ലാ ഊടുവഴികളിലൂടെയും ഈ തെരുവിലേക്ക് പ്രവേശിക്കുകയും പിന്‍വലിയുകയും ചെയ്യാം. പതിനാറാം നിലയില്‍നിന്നും സ്റ്റെയര്‍കേസ് വഴി വേദനിക്കുന്ന നടുവുമായി താഴെ എത്തുന്നതിനെ പറ്റി അവന് ചിന്തിക്കാന്‍കൂടെ കഴിയുമായിരുന്നില്ല. ഓരോ ഫ്ലോറിലും മാലിന്യങ്ങള്‍ നിഷേപിക്കാന്‍ സ്ഥാപിച്ചിട്ടുള്ള കിളിവാതിലുകള്‍ വഴി...? ഇല്ല... ഒരു മനുഷ്യനോളം പോന്ന മാലിന്യത്തെ സ്വീകരിക്കാന്‍മാത്രം ആ കിളിവാതിലുകള്‍ക്ക് വലിപ്പമുണ്ടായിരിക്കില്ല.

ചോരയില്‍ കുളിച്ചുകിടക്കുന്ന അവള്‍ക്കടുത്ത് അവന്‍ മുട്ടുകുത്തി ഇരുന്നു. കുറച്ച് മുന്‍പ് വരെ അവനെ ഉന്മത്തനാക്കിയ അവളുടെ നഗ്നത അവന് അസഹ്യമായി തോന്നി. സംസ്കരിക്കാനാവാത്ത വലിയ ഒരു മാലിന്യമായി ആ ശരീരം അവന്റെ മുന്നില്‍ കിടന്നു. ആ മാലിന്യത്തില്‍നിന്നുയരാന്‍ പോകുന്ന രൂക്ഷഗന്ധം നാളെ ലോകമാകെ പരക്കാനുള്ളതാണ്. ആ നഗ്നത മൂടിവെക്കാന്‍ അവന്‍ ഒരു തുണിയെടുത്തുകൊണ്ടുവന്നു. പ്രയാസപ്പെട്ട് അവളെ അല്പ്പം പൊക്കി. ശ്രമകരമായ ആ ദൗത്യത്തിനിടയില്‍ അവന്റെ കൈ അവളുടെ മാറിടത്തില്‍ അമര്‍ന്നു. അവളുടെ മാറിടത്തില്‍നിന്നും മുലപ്പാല്‍ അവന്റെ കണ്ണിലേക്കും മുഖത്തേക്കും ചീറ്റി.

ഇടതുകൈ കൊണ്ട് ആ മുലപ്പാല്‍ തുടച്ചുമാറ്റി അനിയന്ത്രിതമായ കോപത്തോടെ രൂപേഷ് ഉറക്കെ വിളിച്ചുപറഞ്ഞു ..''ഷിറ്റ്''

54 comments:

 1. കുറേ കാലത്തിന് ശേഷം ഒരു പോസ്റ്റ്... കുറ്റങ്ങളും കുറവുകളും അറിയിക്കുക..

  ReplyDelete
 2. വളരേക്കാലത്തിനു ശേഷം എഴുത്തിലേക്ക് തിരികെ വന്നതിനു ആദ്യമേ അഭിനന്ദനങ്ങള്‍.

  കഥക്ക് നല്‍കിയ ട്വിസ്റ്റ്‌ അപ്രതീക്ഷിതമാണ്. കൊതിപ്പിച്ചു......... :) പക്ഷേ ആ ആകാംഷ ഗ്ലാസ് ഉടയും പോലെക്ഷണികവും.

  ആദ്യ കമെന്‍റ് ആയത് കൊണ്ട് മറ്റുള്ള അഭിപ്രായങ്ങള്‍ക്ക് ശേഷം വരാം..

  ReplyDelete
 3. കഥ നന്നായി ... ഇടുങ്ങിയ മനസ്സിന്‍റെ, സ്വാര്‍ഥതയുടെ, ശിഥില ബന്ധങ്ങളുടെ മാലിന്യങ്ങള്‍ കുമിഞ്ഞു കൂടി നാറുന്ന ലോകം തന്നെയാണിത്..

  അക്ഷരതെറ്റുകള്‍ കുറെ കണ്ടു.. പിന്നെ ആ എസ്.എം.എസ്. ഭാഷ ഇപ്പൊ എല്ലാവര്ക്കും മനസ്സിലാകും എന്നാലും കഥയില്‍ അങ്ങനെ തന്നെ വേണോ എന്നൊരു സന്ദേഹം...

  ReplyDelete
 4. നല്ല അവതരണം ഷബീർ .... വൈൽഡ് & റൊമാന്റിക് ട്രാജഡി !!

  ReplyDelete
 5. നല്ല അവതരണം.. നന്നായി എഴുതി...

  ReplyDelete
 6. തിരിച്ചു വരവിനു വാം വെല്ക്കം. :)
  മൂല്യങ്ങൾ മൂലയിലേക്ക് തള്ളി മാറ്റുന്ന മാലിന്യങ്ങൾ ആയി മാറിയിരിക്കുന്നു
  ട്വിസ്റ്റ്‌ തന്നെയാണ് ഏറ്റവും ഇഷ്ടപ്പെട്ടത്. അങ്ങിനെ ഒന്ന് തീരെ പ്രതീക്ഷിച്ചില്ല.

  ReplyDelete
 7. വല്ലാത്ത ഇടങ്ങാറായീലോ
  ഇനിയിപ്പോ എന്ത് ചെയ്യും?
  കുടുങ്ങീത് തന്നെ

  ReplyDelete
 8. വഴിവിട്ട ബന്ദങ്ങളുടെ വഴിത്തിരിവുകളുടെ കഥ നന്നായി അവതരിപ്പിച്ചു, അഭിനന്ദനങ്ങൾ

  ReplyDelete
 9. ഷബീർ ... ഞാൻ ഒറ്റയിരുപ്പിനു വായിച്ചു . കഥ എനിക്കിഷ്ടമായി .. നന്നായി എഴുതി .. പിന്നെ ഒരു സദാചാരവാദി കണ്ണിലൂടെ വിലയിരുത്തിയാൽ ഒരു പക്ഷെ ഇതൊരു A പടം ആക്കാനുള്ള കഥയാണ്‌ എന്നും പറയാം. പക്ഷെ ആ വാദത്തിനു പ്രസക്തിയില്ലാതാക്കും വിധം മനോഹരമായി ,ഒഴുക്കോടെ, ത്രില്ലിംഗ് സ്വഭാവത്തോടെ എഴുതി തീർക്കാൻ ഷബീരിനു സാധിച്ചിട്ടുണ്ട് . ഇതിന്റെ ക്ലൈമാക്സ് എന്റെ മനസ്സിൽ മറ്റൊരു രീതിയിലാണ് വായനയിൽ തെളിഞ്ഞു വന്നിരുന്നത്. അതുണ്ടായില്ല. മാലിന്യം പുറം തള്ളാനുള്ള ആ കിളി വാതിലുണ്ടല്ലോ ..അതിനു കഥയിൽ ഒരൽപ്പം കൂടി പ്രാധാന്യം ക്ലൈമാക്സിൽ കൊടുക്കാൻ സാധിക്കുമായിരുന്നു .. പക്ഷേ ഷബീർ കഥയെ പെട്ടെന്ന് അവസാനിപ്പിച്ചു കളഞ്ഞു എന്ന് തോന്നിപ്പോയി . എങ്കിലും ആ ക്ലൈമാക്സും മോശമായില്ല കേട്ടോ .. എന്റെ മനസ്സിൽ വന്ന ക്ലൈമാക്സ് അറിയാൻ ആഗ്രഹമുണ്ടെങ്കിൽ പറഞ്ഞു തരാം കേട്ടോ .. ഹി ഹി ..

  ReplyDelete
  Replies
  1. ഈ കഥ ഞാൻ ആണ് എഴുതിയിരുന്നെങ്കിൽ ക്ലൈമാക്സ് മറ്റൊരു വിധത്തിൽ എഴുതാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ശ്വേത ചോരയിൽ കുളിച്ചു കിടക്കുന്ന സീന് വരെ ഷബീർ പറഞ്ഞത് ഒരു മാറ്റവും വരുത്താതെ അങ്ങിനെ തന്നെ നിക്കട്ടെ. കഥയുടെ ആദ്യം ഷബീർ അറിഞ്ഞോ അറിയാതെയോ സൃഷ്ടിച്ച രണ്ടു ബിംബങ്ങൾ ഉണ്ട്. ഒന്ന് നിഗൂഡതയുടെ വാതിലുകൾ . രണ്ട് ,,മാലിന്യം പുറം തള്ളാനുള്ള ചെറിയ രണ്ടു കിളി വാതിലുകൾ. അതേ കുറിച്ച് ഷബീർ വളരെ മനോഹരമായി പറഞ്ഞു വച്ചിട്ടുണ്ട് എന്നിരിക്കെ, രൂപേഷ് എന്നയാൾ ശ്വേതയെ ആ സാഹചര്യത്തിൽ എന്ത് ചെയ്യാനായിരിക്കും ശ്രമിക്കുക. രൂപേഷിന്റെ attitude എന്താണെന്ന് വ്യക്തമാണ്. ശ്വേതക്ക് ജീവനുണ്ടെങ്കിൽ പോലും അവളെ രക്ഷിക്കാൻ അവൻ ശ്രമിക്കില്ല. ആ അവസരത്തിൽ അവനു രക്ഷപ്പെടാനുള്ള മാർഗം ഒന്ന് മാത്രമേ ഉള്ളൂ. ശ്വേതയെ കൊന്നതിനു ശേഷം ശരീരം കഷണങ്ങളാക്കി നുറുക്കി ചെറിയ കവരുകളിലാക്കി കൊണ്ട് ഷബീർ ആദ്യം പറഞ്ഞ മാലിന്യം പുറം തള്ളുന്ന കിളി വാതിലൂടെ താഴേക്കു ഇടുക . ഓരോ തവണ കവറുകൾ താഴേക്കു പോയി വീഴുമ്പോഴും അവൻ എന്നത്തേയും പോലെ മാലിന്യം താഴെ വീഴുന്ന ആ ശബ്ദം കാതോർക്കും .. ആ സമയത്ത് അവൻ വല്ലാത്തൊരു സൈക്കിക്കായി പെരുമാറാൻ തുടങ്ങും. പതിയെ പതിയെ അവന്റെ ആ റൂം നിഗൂഡതകളുടെ വലിയൊരു താവളമായി മാറുന്ന സമയത്ത് കഥ അവസാനിപ്പിക്കാം .

   Delete
  2. ഇത് ഞാനും കരുതിയിരുന്നു ;)

   Delete
  3. അതെ. കറക്റ്റ്.
   അപ്പോള്‍ ഭൂരിപക്ഷത്തിന്റെ ചിന്തയില്‍ നിന്നും കഥാഗതിയെ മാറ്റിയത്തില്‍ കഥാകൃത്ത് പ്രശംസ അര്‍ഹിക്കുന്നു.

   Delete
 10. നന്നായി അവതരിപ്പിച്ചു. ഒട്ടും നീട്ടി വലിച്ചതായി തോന്നിയില്ല..അത് തന്നെ ഇതിന്റെ മികവു..

  ReplyDelete
 11. അല്‍പനേരത്തെ ആനന്ദത്തിനു വേണ്ടി എന്തെല്ലാം ത്യജിക്കണം.

  ReplyDelete
 12. നന്നായിട്ടുണ്ട് - തുടക്കം മുതല്‍ അവസാനം വരെ ഉദ്വേഗം നിലനിര്‍ത്തിക്കൊണ്ട് കഥ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിഞ്ഞിരിക്കുന്നു.

  ReplyDelete
 13. നല്ല അവതരണം..

  നന്നായി എഴുതി...

  ReplyDelete
 14. വായിക്കുമ്പോൾ കഥാപാത്രങ്ങൾ മനസ്സിലൂടെ കടന്നുപോകുന്നതരം രചന..അഭിനന്ദനങ്ങൾ ...!ഈ അടുത്ത കാലത്ത് എന്ന സിനിമയിലെപ്പോലെ വല്ല വിളപ്പില്ശാലയും അടുത്തുണ്ടോ എന്ന് നോക്കാൻ പറയൂ നായകനോട്....'മാലിന്യം' തള്ളാൻ!

  ReplyDelete
 15. കഥ ഇഷ്ടപ്പെട്ടു

  എങ്കിലും അൽപ്പം എ കൂടുതൽ കടന്നുകൂടിയോ എന്നൊരു സംശയം,

  ReplyDelete
 16. കേട്ടതും വായിച്ചതും പോലെയുള്ള തുടക്കം ..ഒഴുക്കന്‍ മട്ടില്‍ വായിച്ചു തുടങ്ങി നിമിഷങ്ങള്‍ കൊണ്ട് അസഹ്യമാവുന്ന ബന്ധങ്ങള്‍ ഒരുപാട് ചിന്തിപ്പിക്കുന്നു .നല്ലൊരു സന്ദേശം ഇതില്‍ ഒളിഞ്ഞിരിക്കുന്നു !.
  ഗുഡ് ..നന്നായി :)
  അസ്രൂസാശംസകള്‍

  ReplyDelete
 17. ആകാംക്ഷ നന്നായി നിലനിര്‍ത്തിയ കഥ.
  എപ്പോഴും എന്തും സംഭവിക്കാം. കരുതിയിരിക്കുക!

  ReplyDelete
 18. വളരെ നാളുകൾക്കുശേഷം തിരച്ചിലാൻ ബ്ലോഗെഴുത്തിലേക്ക് തിരിച്ചുവന്നു എന്നതാണ് ഏറ്റവും സന്തോഷിപ്പിക്കുന്നത്. മടങ്ങി വരവ് അറിയിച്ച രചന എല്ലാവർക്കും ഇഷ്ടപ്പെടുന്നതായി. മുമ്പ് കണ്ടിരുന്ന ഹാസ്യത്തിന്റെ അംശം ഈ പോസ്റ്റിൽ കാണാനില്ലെങ്കിലും, ആ വീട്ടമ്മയുടെ മരണത്തിലും, കാമുകന്റെ ഷിറ്റ് പ്രയോഗത്തിലും ഒരുതരം പരിഹാസമുണ്ട്. -

  അനായാസം വായിച്ചുപോകാവുന്ന ലളിതമായ രചന....

  ReplyDelete
 19. വളരെ നല്ല കഥ ,ഒരല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഒരു പ്രൊഫഷണൽ എഴുത്തുകാരന്റെ നിലയിലേക്ക് ഉയരുമായിരുന്നു.വീണ്ടും എഴുതുക

  ReplyDelete
 20. നന്നായിട്ടുണ്ടെടാ..... അവതരണ രീതി വളരെ മികച്ചധായി അനുഭവപ്പെട്ടു

  ReplyDelete
 21. എനിക്ക് വളരെ ഇഷ്ടമായി...വെറുപ്പിക്കാതെ പറഞ്ഞു ......പക്ഷെ പെട്ടന്ന് തീര്‍ന്ന പോലെ ഒരു തോന്നല്‍..

  ReplyDelete
 22. ചുറ്റിലും കുമിഞ്ഞു കൂടിക്കൊണ്ടിരിക്കുന്ന മാലിന്യക്കൂമ്പാരങ്ങളില്‍ ഒന്ന്.... നന്നായി പറഞ്ഞു.... ആശംസകള്‍

  ReplyDelete
 23. നല്ല അവതരണം - ട്വിസ്റ്റും ഇഷ്ടമായി. അവസാനം മുലപ്പാല്‍ ചിതറുന്നത് - ഹാവൂ.... ആ വരി അസാധ്യം തന്നെ ട്ടോ മാഷെ !!! പക്ഷെ, തിടുക്കപ്പെട്ടു നിര്‍ത്തിയോ എന്നൊരു തോന്നല്‍ -അല്ലെങ്കില്‍ ആ അവസാന വരി മറ്റൊരു രീതിയില്‍ ആയിരുന്നെങ്കില്‍ കൂടുതല്‍ സുഖിച്ചേനെ എന്ന്. അപ്പൊ ആശംസകള്‍

  ReplyDelete
 24. ആദ്യ പകുതി വായിച്ചപോള്‍ വലിയ പുതുമയൊന്നും തോന്നിയില്ല എന്നാല്‍ രണ്ടാം പകുതിയില്‍ അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റ്‌ കൊടുത്ത് ഞെട്ടിച്ചു കളഞ്ഞു. ഷബീര്‍ നല്ല നിരീക്ഷണത്തോടെ അവതരിപ്പിച്ച കഥ . കൊള്ളാം

  ReplyDelete
 25. നിമിഷനേരം കൊണ്ട് ആസ്വാദനം വെറുപ്പിലും, ഭയത്തിലും ചെന്നവസാനിക്കുന്നു !! ആഹ്ലാദത്തിന്‍റെ നിര്‍വൃതിയില്‍ മതിമറന്നു നില്‍ക്കുന്ന ഓരോ മനുഷ്യനുമുള്ള ഒരു പാഠമാണീകഥ !!
  ആശംസകള്‍ തിരചിലാന്‍ !!

  ReplyDelete
 26. വായിച്ചു, ആശംസകൾ

  ReplyDelete
 27. നല്ല കഥ. നന്നായി അവതരിപ്പിച്ചു. ആദ്യ ഭാഗം കുറച്ചു ബോറടിച്ചപോലെ തോന്നി. ഈ സാഹചര്യം പല കഥകളില്‍ വായിച്ചിട്ടുള്ളത് കൊണ്ടാകാം. അവസാനം ജോറായി.മാലിന്യം തള്ളിക്കളയുന്ന കിളിവാതിനരികിലേക്ക് അവളെ വലിച്ചിഴക്കും എന്നാണു ഞാനും കരുതിയത്‌.

  ReplyDelete
 28. കിളിവാതിലിലേക്ക് വലിച്ചിഴക്കാനായിരുന്നു ആദ്യം ഞാനും ഉദ്ദേശിച്ചത്. ബ്ലോഗ് വായനക്കാരനോട് നീതി പുലര്‍ത്താനാകാത്ത വിധം കഥക്ക് നീളം കൂടിയപ്പോള്‍ ക്ലൈമാക്സ് വായനക്കാര്‍ക്ക് വിട്ടുകൊടുക്കാമെന്ന് വച്ചു.

  ReplyDelete
 29. ഹും..നീ പുലിതന്നളിയാ..കഥ സൂപ്പറായിട്ടുണ്ട്..അഭിനന്ദനങ്ങള്‍..

  ReplyDelete
 30. കഥയുടെ ആദ്യഭാഗം പ്രത്യേകിച്ചും ആ കുട്ടിയെ പരിചയപ്പെടുന്ന ഭാഗം ഒക്കെ ഒരല്‍പം അധികമായിപ്പോയി എന്ന് തോന്നി ,അത് കഥയെ ഒട്ടും സ്വാധീനിക്കുന്ന ഘടകമല്ലലോ.എന്നാലും ശബീറിന് ആകര്‍ഷകമായ ഭാഷ കൈവശമുണ്ട് ,,തുടരുക

  ReplyDelete
 31. കഥ തുടങ്ങിയപ്പോഴേയ്ക്കും തീർ ന്ന് പോയത് പോലെ....

  ReplyDelete
 32. എത്ര പെട്ടെന്നാണ് ഞരമ്പുകളെ ത്രസിപ്പിക്കുന്ന കാമം , വെറുപ്പിന് ഭയത്തിന് മനസംഘര്‍ഷത്തിന് വഴിമാറുന്നത്‌!
  ആദ്യഭാഗം ഒരു സാദാ പൈങ്കിളി സ്റ്റൈല്‍ ആയെന്നു ദോഷൈദൃക്കോടെ പറഞ്ഞാല്‍ പോലും , അവസാന പകുതി ആ കുറവ് തീര്‍ത്തു എന്ന് പറയാം. ക്ലൈമാക്സ് തീര്‍ത്തും പുതുമയുള്ളതായി.
  ഇനി ബ്ലോഗില്‍ സജീവമാകും എന്ന് കരുതുന്നു .

  ReplyDelete
 33. കഥയും ക്ലൈമാക്സും ഇഷ്ടമായി.

  ReplyDelete
 34. വേലി ചാടുന്ന പശുവിനു കോലുകൊണ്ട് തന്നെ ആവണം അന്ത്യം !

  ReplyDelete
 35. കാലികപ്രസക്തിയുള്ള രചന.
  ക്ലൈമാക്സും,കഥയുടെ അവതരണവും ആകര്‍ഷകമായിട്ടുണ്ട്.
  ആശംസകള്‍

  ReplyDelete
 36. അളിയാ സൂപ്പര്‍.....എന്നാലും ആ പാവത്തിനെ കൊല്ലെണ്ടായിരുന്നു :-)

  ReplyDelete
 37. ആഹ.. ന്യൂ ജെനറേഷൻ കഥയാണല്ലോ. അവതണം നന്നായി. എങ്ങും പാളിച്ചകൾ ഇല്ലാത്ത ആഖ്യാനം. പക്ഷെ കഥയുടെ പ്രമേയത്തിൽ എന്തൊക്കെയോ അസ്വാഭാവികത..അവളുടെ മരണത്തിനു കുറച്ചൂടെ വിശ്വസനീയമായ മറ്റൊരു കാരണം കണ്ടെത്താമായിരുന്നു. വഴി വിട്ട ജീവിതം അവസാനം ചെന്നെത്തുന്നത് മാലിന്യ കൂമ്പാരത്തിൽ തന്നെയാണ്. അഥവാ ആർക്കും വേണ്ടാത്ത മാലിന്യം.

  എന്നാലും തിരിച്ചിലാൻ ബ്ലോഗിൽ തന്നെ തിരിഞ്ഞു കളിക്കുന്നതിൽ സന്തോഷം തോന്നുന്നു..

  ReplyDelete
 38. നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു.

  ക്ലൈമാക്സ് ഒരു സന്ദേശമെന്ന പോലെ അവസാനിപ്പിച്ചതാകുമെന്ന് തോന്നുന്നു - അതിനാല്‍ പ്രശ്നം തോന്നിയില്ല

  ReplyDelete
 39. ഇപ്പോഴാ വായിച്ചേ . നന്നായി ട്ടോ .

  ReplyDelete
 40. വി ആർ സുധീഷി ന്റെ വളരെ പ്രശസ്തമായ ഒരു കഥയാണ്‌ ജാരാൻ.. ആ കഥയിൽ വീട്ടമ്മയുടെ അടുത്തേക്ക് ജാരനായ ഒരു പുരുഷൻ ചെല്ലുകയും അവർതമ്മിൽ ബന്ധപ്പെടുകയും അതുകഴിഞ്ഞ് പുരുഷന് അറ്റാക്കായി മരിക്കുകുകയും ചെയ്യുന്നു.. അപ്പോൾ ആസ്ത്രീ ക്ക് തോന്നുന്ന അതേ അവസ്ഥയും പുരുഷഷരീരം മാലിന്യമായി തോന്നുന്ന തിലൂടെ വെറുപ്പ്‌ വളരുന്നത്‌ നന്നായി വി ആര സുധീഷ്‌
  അവതരിപ്പിച്ചിട്ടുണ്ട് .. അത് വായിച്ച എനിക്ക് ഈ കഥ തുടങ്ങിയപ്പോൾ തന്നെ( മാലിന്യങ്ങൾ ഒഴിവാക്കുന്ന ഫ്ലാറ്റു രീതികളെ പറഞ്ഞു വെച്ചപ്പോൾ) ഈ കഥയുടെ ഒടുക്കം എനിക്ക് മണത്ത് തുടങ്ങിയിരുന്നു.... അത് കിട്ടുമെങ്കിൽ ഷബീർ വായിക്കണം..
  ആദ്യരാത്രിയും മറ്റു മെഴുതിയ തിരിച്ചിലാൻ വളരെ ക്കാലം കൂടി ഒരു കഥയുമായി തിരിച്ചു വരവ് നടത്തിയതിൽ ഞാൻ സന്തോഷിക്കുന്നു..
  ഈ കഥ വീ ആർ സുധീഷി ന്റെ കഥയുടെ അനുകരണ മാണെന്ന് ഞാൻ ആരോപിക്കുന്നില്ല.. കാരണം ഷബീർ അത് കണ്ടിട്ട് പോലു മുണ്ടാവില്ല..
  എന്നിട്ടും ഇങ്ങിനെ ഒന്നെഴുതാൻ കഴിഞ്ഞത് നല്ല കാര്യമാണ്...
  പുതിയ രീതിയിൽ ഇത് അവതരിപ്പിച്ചിരിക്കുന്നു ഇനിയും എഴുതുക...

  ReplyDelete
 41. ആദ്യരാത്രി വളരെ വൈകിയാണെങ്കിലും രണ്ട് തവണ വായിച്ചു. അപ്പോള്‍ മുതല്‍ തിരിച്ചിലാനെ ഞാന്‍ തിരഞ്ഞു.എപ്പോഴോ ഓണ്‍ലൈനില്‍ ഒരു മാത്ര ജാഡ എന്ന് പറയാന്‍ തുനിഞ്ഞ ഞാന്‍ ഓഫീസുകളിലെ തിരക്കില്‍ ഓണ്‍ലൈന്‍ ഓഫാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ എത്രയോ പേര്‍ എന്നെ ജാഡക്കാരിയായി കരുതുന്നുണ്ടാവണം എന്ന് കരുതി ആ ചിന്ത ഞാന്‍ മാറ്റി. ഇനി കഥയിലേക്ക് വരാം. നല്ല എഴുത്ത്. പകുതി വെച്ച് ഞാന്‍ ഒരു കഥാന്ത്യം മെനഞ്ഞു. പക്ഷേ അതിലും ഭംഗിയായി മറ്റൊരു അന്ത്യത്തിലേക്ക് പോയപ്പോള്‍ ഒട്ടൊരു അത്ഭുതത്തോടെയും , ഗൂഢമായ സന്തോഷത്തോടെയും വായിച്ചവസാനിപ്പിച്ചു. തിരിച്ചറിവുകള്‍ അവസാനിക്കുന്നിടത്ത് നമുക്ക് ഷിറ്റ് പറയേണ്ടി വരും.

  ReplyDelete
 42. സാഹിബേ...

  ഇതിനു മുന്‍പ് 'അരികിലെ അകലം' എന്ന കഥ എഴുതിയപ്പോഴും സമാനമായ പ്രമേയം
  ഉള്ള മറ്റൊരു കഥയെപറ്റി പറഞ്ഞിരുന്നു. ഇപ്പൊ ഈ കഥക്ക് സമാനമായ കഥയും.
  എന്നെ അതിശയിപ്പിക്കുന്ന കാര്യം എത്ര വലുതാണ് നിങ്ങളുടെ വായനാ ലോകം
  എന്നുള്ളതാണ്. അസൂയാവഹം!

  താങ്കള്‍ പറഞ്ഞ വി.ആര്‍. സുധീഷിന്റെ ജാരന്‍ എന്ന കഥ ഞാന്‍
  വായിച്ചിട്ടില്ല. അത് എവിടെ കിട്ടും സാഹിബേ?

  പ്രോത്സാഹനത്തിന് നന്ദി മുക്കണ്ണി സാഹിബേ...

  ReplyDelete
 43. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിച്ച എല്ലാവര്‍ക്കും നന്ദി... ആരെയും പേരെടുത്ത് പറയുന്നില്ല... :)

  ReplyDelete
 44. ഷബീര്‍, വായിക്കാന്‍ ഇത്തിരി വൈകി. നന്നായി പറഞ്ഞു. ഒരു പുതിയ പ്രമേയം ഒന്നുമല്ല. പിന്നെ ന്യൂ ജനറേഷന്‍ തന്നെ. അല്ലേലും ഇത്തിരി "എ" ഇല്ലെങ്കില്‍ ഇപ്പോള്‍ കഥക്കൊന്നും ഒരു ഡിമാണ്ട് ഇല്ലെന്നെ. ആദ്യ രാത്രി പറഞ്ഞ നിന്നില്‍ നിന്നും ഇത്തിരി കൂടെ നര്‍മവും കൂടെ കലര്‍ന്ന വിഷയമാ എനിക്കിഷ്ടം.

  ReplyDelete
 45. തിരിച്ചുവരവ് നന്നായിട്ടുണ്ട് ...

  ReplyDelete
 46. ഈ കഥ എങ്ങനെ ഞാൻ കാണാതെ പോയി ??

  ആദ്യമായി തിരിച്ചിലാന്റെ തിരിച്ചു വരവിനു
  അഭിനന്ദങ്ങൾ...ശക്തമായ തിരിച്ചു വരവ്
  എന്ന് തന്നെ ഞാൻ വിശേഷിപ്പിക്കുന്നു...

  വളരെ നന്നായി അവതരിപ്പിച്ചു ...വായനക്കാരുടെ
  ഗതിക്കു അനുസരിച്ച് കഥ പോവുമ്പോൾ പിന്നെ അതില്
  പുതുമ ഇല്ലാതാവുമല്ലോ.അത് തന്നെ കഥയുടെ വിജയം.

  ആശംസകൾ ഷബീർ ..

  ReplyDelete
 47. സാധാരണമായ തുടക്കത്തിൽ നിന്നും
  അസാധാരണമായ ഒടുക്കത്തിൽ അവസാനിച്ച നല്ലൊരു കഥ

  ReplyDelete