Monday, December 2, 2013

ദേ പുട്ടും ആപ്പിളും

അഞ്ചെട്ട് ബ്ലോഗേര്‍സ് ഒരിക്കല്‍ വയനാട്ടില്‍ പോയി. രാത്രി ബാണാസുര സാഗറിലെ ഐ.ബി. ഗസ്റ്റ് ഹൗസില്‍ തങ്ങി. നിസാറും സിയാഫും മന്‍സൂര്‍ ചെറുവാടിയും ഉഗ്രന്‍ ഫോമില്‍ കത്തിയടി തുടര്‍ന്നുകൊണ്ടിരിക്കെ ഓരോരുത്തരായി സ്കൂട്ടാവാന്‍ തുടങ്ങി. സ്കൂട്ടാവല്‍ വിദഗ്ദന്‍ പ്രദീപ് മാഷ് അന്ന് കോഴിക്കോട്ടുനിന്ന് ഞങ്ങള്‍ പുറപ്പെടുംമുന്‍പേ സ്കൂട്ടായതിനാല്‍ രണ്ടാം സ്കൂട്ട് വിദഗ്ദന്‍ റഷീദ് പുന്നശ്ശേരി ആദ്യം സ്കൂട്ടായി. ഓരോരുത്തരായി ഉറക്കം വന്ന് സ്കൂട്ടാവാന്‍ തുടങ്ങിയപ്പോള്‍ സിയാഫ് പറഞ്ഞു.

'ഞാന്‍ നന്നായി കൂര്‍ക്കം വലിക്കും, അത് സഹിക്കാന്‍ പറ്റുന്ന ആരെങ്കിലും എന്റെ കൂടെ കിടന്നാല്‍ സൗകര്യമായി'

പാവം.. കൂര്‍ക്കം വലി ഒരു കുറ്റമാണോ.. അത് തുറന്ന് പറഞ്ഞ ആ വലിയ മനസ്സിനേയാണ് അംഗീകരിക്കേണ്ടത്. ഞാന്‍ കിടക്കാമെന്ന് സമ്മതിച്ചു.. ഞമ്മളിതെത്ര കേട്ട്ക്ക്ണ്.. ദുബായിന്ന്.. പത്ത് പന്ത്രണ്ട് ജനറേറ്ററുകള്‍ക്കിടയില്‍ കിടന്നുറങ്ങിയ ഞമ്മക്കിതൊരു കുഞ്ഞു ജനറേറ്റര്‍ മാത്രം.

രാവിലെ ഉറങ്ങി എണീറ്റപ്പോള്‍ സിയാഫുണ്ട് കട്ടിലില്‍ താടിക്ക് കയ്യും കൊടുത്ത് കുത്തിയിരിക്കുന്നു. 'എന്തുപറ്റി സിയാഫ്കാ...?' ഞാന്‍ ചോദിച്ചു.

'നീ എന്നാ കൂര്‍ക്കം വലിയാ ഷെബീറേ.!!! ഞാനിന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല' ഈറനണിഞ്ഞ കണ്ണുകളോടെ ഇത്രേം വല്ല്യ ഒരു മന്‍ഷ്യന്‍ അത് പറഞ്ഞപ്പോള്‍ എനിക്ക് സങ്കടം വന്നു... സത്യായിട്ടും... അള്ളാണെ... അന്ന് ഞാന്‍ മനസ്സിലുറപ്പിച്ചതാ ഇതിനൊരു പരിഹാരം ചെയ്യണമെന്ന്.

അങ്ങനെയിരിക്കെയാണ് സിയാഫിന്റേയും വിഢിമാന്റേയും പുസ്തകപ്രകാശനം (ആപ്പിള്‍, ദേഹാന്തരയാത്രകള്‍) കൊച്ചിയില്‍ നടക്കുന്നതിന്റെ വിവരം ലഭിച്ചത്. ഇതു തന്നെ പരിഹാരം ചെയ്യാനുള്ള അവസരം. മാത്രമല്ല 'നിധീഷിന് കിട്ടിയ സമ്മാനത്തുക പുട്ടടിക്കലും' എന്നും കൂടെ കേട്ടപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല. ദേ പുട്ട്, ദാ പുട്ട്, ഡാ പുട്ട്, ഡീ പുട്ട് എന്നൊക്കെയുള്ള കുറേ പുട്ടുകടകള്‍ ഉള്ള നാടല്ലേ. ലൈറ്റായിട്ടൊരു രണ്ട് കുറ്റി പുട്ടും ഇച്ചിരി താറാവ് കറിയും അടിച്ചിട്ട് പോരാം എന്നുവച്ചു. 16 നുള്ള അലാറം പത്താംതീയതിയേ വച്ചു.

16 ന് പുലര്‍ച്ചെ തന്നെ പുറപ്പെട്ടു. സൗത്തിലുള്ള ജിതിനേയും കൂട്ടി നേരെ വച്ചുപിടിച്ചു, കലൂര്‍ ഫ്രൈഡേ ക്ലബിലേക്ക്. പോകുന്ന വഴിക്ക് ഹോട്ടലില്‍ കയറി ഊണ് കഴിച്ചു.  ചോറിടട്ടേ ചേട്ടാ എന്ന് ചോദിച്ച വെയ്റ്ററോട് 'വേണ്ട... പുട്ടടിക്കാനുള്ളതാ...' എന്ന് ജിതിന്റെ കനത്ത ശബ്ദത്തിലുള്ള മറുപടി. 'ഊണ് വേണ്ട.. കഞ്ഞി ആക്കാം.. പുട്ടടിക്കാനുള്ളതല്ലേ' എന്ന് അവന്‍ പറഞ്ഞതാ. ഞാനാ നിര്‍ബന്ധിച്ചത് ഊണ് കഴിക്കാന്‍. അതിന്റെ ദേഷ്യം വെയ്റ്ററുടെ അടുത്ത് തീര്‍ത്തതാ..

പുസ്തകപ്രകാശനമൊക്കെ ഭംഗിയായി കഴിഞ്ഞു. അതൊക്കെ നിങ്ങള്‍ പല പോസ്റ്റിലും വായിച്ചില്ലേ. ഇനി ഞാന്‍ സീരിയസായി(?) റിവ്യൂയിലേക്ക് കടക്കുകയാണ്.

പതിനഞ്ച് കഥകള്‍ അടങ്ങുന്ന കഥാ സമാഹാരമാണ് സിയാഫിന്റെ ആപ്പിള്‍. ഈ ആപ്പിള്‍ തൊലിയില്‍ മെഴുക് പുരട്ടി ഒരുപാട് കാലം കോള്‍ഡ് സ്റ്റോറേജില്‍ കിടന്ന ആപ്പിളല്ല. നമ്മുടെയൊക്കെ അടുക്കളത്തോട്ടത്തില്‍ കായ്ച ആപ്പിള്‍. സാധാരണക്കാരനുമായി സംവദിക്കുന്ന ആപ്പിള്‍. ഫ്രഷ് & പ്യുവര്‍. രുചിച്ച് നോക്കിയിട്ട് പറയൂ...

ഇതില്‍ 'ഭൂതം', 'ആറാമന്റെ മൊഴി', 'അണയാത്ത തിരിനാളം' എന്നീ കഥകള്‍ സമീപകാലത്ത് നമ്മുടെ മനസ്സിനെ പിടിച്ച് കുലുക്കിയ ചില സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. സിയാഫിന് നര്‍മ്മം വഴങ്ങും എന്നതിന്റെ തെളിവാണ് 'ഒരു തവളയുടെ ജീവചരിത്രത്തില്‍ നിന്നൊരേട്'. മനുഷ്യന്റെ ആര്‍ത്തിയുടെ കരങ്ങള്‍ പ്രകൃതിക്കുമേല്‍ പതിയുംബോള്‍ ഒരു തവളയിലൂടെ കഥ പറയുന്നു കഥാകാരന്‍.

(''രാജകുമാരിത്തവളക്ക് രാത്രികാലങ്ങളില്‍ തന്റെ ഉടല്‍ തീനാളം പോലെ പ്രകാശിപ്പിക്കുവാന്‍ ഒരു കഴിവ് ഉണ്ടായിരുന്നു. അത്കൊണ്ട് രാത്രി ആയാല്‍ രാക്ഷസന്‍ തവളയെ അടച്ച കുപ്പി എടുത്ത് അടുത്തു വെക്കും. വെട്ടം കണ്ട് ഭക്ഷണം കഴിക്കാമല്ലോ. ഉറങ്ങുംബോഴും തവളയെ ഇട്ട കുപ്പി കയ്യില്‍ പിടിക്കും. രാക്ഷസന് ഇരുട്ട് പേടിയായിരുന്നു. ഇരുട്ടത്ത് വരുന്ന ചില മനുഷ്യരേയും. രാക്ഷസന്‍ ഉറങ്ങിക്കഴിഞ്ഞാല്‍ തവള വെട്ടം ഓഫാക്കും. ഉറങ്ങും.'')

മെട്രോ ലൈഫിന്റെ നേര്‍കാഴ്ചയായ 'കാസിനോ', 'യൂത്തനേഷ്യ' എന്നിവ മികച്ച നിലവാരം പുലര്‍ത്തുന്നു.

'ദൈവത്തിന്റെ അമ്മ' എന്ന കഥയില്‍ അമ്മക്ക് നല്‍കേണ്ട പ്രാധാന്യം ദൈവത്തിന്റെ വാക്കുകളിലൂടെ നമുക്ക് മനസ്സിലാക്കിതരുകയാണ് കഥാകാരന്‍ ഇവിടെ.

'അമ്മക്ക് അവിടെ ഒരു ഇരിപ്പിടം തരാന്‍ പോലും എനിക്ക് പറ്റില്ല. എന്നെക്കാളും മുകളിലോ ഒപ്പമോ ആര്‍ക്കും ഇരിക്കാന്‍ കഴിയില്ല. എന്നാല്‍ എന്റ അമ്മയെ എനിക്ക് താഴെ എങ്ങനെ ഇരുത്തും?' ദൈവം ധര്‍മ്മ സങ്കടത്തോടെ ചോദിച്ചു.

ആപ്പിള്‍ മികച്ച ഒരു വായന സമ്മാനിക്കുന്നു എന്ന് പറയാതെ വയ്യ.

*******************

മനോജ് വിഢിമാന്റെ ദേഹാന്തരയാത്രയെ കുറിച്ച് പറയുകയാണെങ്കില്‍ പല നോവലുകളും വായിക്കുംബോള്‍ അത് ഒരു സിനിമയിലെന്നപോലെ രംഗങ്ങളും കഥാപാത്രങ്ങളും പശ്ചാത്തലവും മനസ്സിന്റെ റീലില്‍ ഓടിക്കൊണ്ടിരിക്കും. ദേഹാന്തരയാത്രകള്‍ എന്ന സിനിമ മനസ്സിന്റെ റീലില്‍ ഓടികൊണ്ടിരിക്കുംബോള്‍ ആ സിനിമയിലെ ഒരു നിശബ്ദ കഥാപാത്രമായി രൂപാന്തരം പ്രാപിക്കാന്‍ വായനക്കാരന് കഴിയുന്നുണ്ട് എന്നതാണ് ദേഹാന്തരയാത്രയുടെ മികവായി എനിക്ക് തോന്നിയിട്ടുള്ളത്.

മാത്രമല്ല നോവലിലുടനീളം വായനയുടെ ഒഴുക്ക് അതിന്റെ താളത്തില്‍ നിലനിര്‍ത്തികൊണ്ടുപോകാന്‍ മനോജ് വിഢിമാന് സാധിച്ചിട്ടുണ്ട് എന്നത് ഏറെ അഭിനന്ദനമര്‍ഹിക്കുന്നു.

ഏതായാലും സിയാഫിനേയും വിഢിമാനേയും കാണുംബോള്‍ ആരും വെറുതേ വിടണ്ട. കൂടെ നിന്ന് ഓരോ ഫോട്ടൊ പിടിച്ച് സൂക്ഷിച്ചുവച്ചോളൂ... സമീപഭാവിയില്‍ തന്നെ നമുക്കെല്ലാം ഇവരുടെ പേര് പറഞ്ഞ് അഭിമാനിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.


*******************

നമുക്ക് കാര്യത്തിലേക്ക് തിരിച്ചുവരാം. അങ്ങനെ പുസ്തകമൊക്കെ ഒപ്പിടുവിച്ച് വാങ്ങി കൊച്ചിയില്‍നിന്നും തിരിക്കാന്‍ നേരത്ത് എല്ലാവരോടും യാത്ര പറഞ്ഞു. സിയാഫിനോടും, വിഢിമാനോടും മൂന്ന് തവണ യാത്ര പറഞ്ഞു. നിധീഷിനോട് അഞ്ച് തവണ. അതും കൈ പിടിച്ച് കുലുക്കിയിട്ട്. ആ കുലുക്കലിലും യാത്ര പറച്ചിലിലും ഒരു കുറ്റി പുട്ടെങ്കിലും എന്ന അപേക്ഷ അടങ്ങിയിരുന്നത് നിധീഷ് മനസ്സിലാക്കിയില്ല. രാത്രി ഭക്ഷണം വേണ്ട എന്ന് സഹമുറിയനോട് പറഞ്ഞ് എന്റെ കൂടെ വന്ന ജിതിന്റെ കാര്യം ഓര്‍ത്തിട്ടായിരുന്നു എനിക്ക് വിഷമം.

ഞങ്ങള്‍ തിരിഞ്ഞുനടക്കവേ പുറകില്‍നിന്നും സിയാഫിന്റെ വിളി വന്നു. ഷബീര്‍... ജിതിന്‍...

പുട്ടിന്റെ കാര്യം ഓര്‍മയായിക്കാണും. ഞങ്ങള്‍ ആവേശത്തോടെ തിരിഞ്ഞുനോക്കി.

'താങ്ക്സ്... വളരേയധികം നന്ദി... ഇതുവരെ വന്നതിനും പങ്കെടുത്തതിനും...'

ഡിം... ആ പ്രതീക്ഷയും അവസാനിച്ചു.

ഞങ്ങള്‍ ഫ്രൈഡേ ക്ലബില്‍നിന്നും വിത്തൗട്ട് പുട്ട് വിത്ത് ആപ്പിള്‍, ദേഹാന്തരയാത്രകള്‍, കഥമരം പി.ഒ. 13 എന്നിവയുമായി പുറത്തിറങ്ങി.

'അല്ല ജിതിനേ... നീ നല്ല കഞ്ഞി കിട്ടും എന്നുപറഞ്ഞ കട ഏതായിരുന്നു?' ഞാന്‍ ചോദിച്ചു.

'നീ ബാ... ഞാന്‍ കാണിച്ചുതരാം... അല്ലേലും ആരോഗ്യത്തിന് പുട്ടിനേക്കാള്‍ നല്ലത് കഞ്ഞിതന്നാ...'

'അതെ.. അതെ.. കഞ്ഞി ഈസ് ദ സീക്രട്ട് ഓഫ് മായിനാജി ആന്‍ഡ് വി.കെ.സി... ' ഞാന്‍ കുടല് കരിയുന്ന വിശപ്പോടെ സമ്മതിച്ചുകൊടുത്തു.

*************

നാമൂസും, അന്‍വരികളും, ആര്‍ഷാ അഭിലാഷ് ഒക്കെ മികച്ച അവലോകനങ്ങള്‍ ഇട്ടിട്ടുണ്ട്.

തമാശയിലൂടെയുള്ള പുസ്തക പരിചയം എന്നതിലുപരി ഇതിനെ അവലോകനമായി കാണരുത്. മികച്ച അവലോകനങ്ങള്‍ താഴെ

നാമൂസ് - ആപ്പിള്‍, അന്‍വരികള്‍ - ആപ്പിള്‍ - ദേഹാന്തരയാത്രകള്‍, ആര്‍ഷാ അഭിലാഷ് - ആപ്പിള്‍ - ദേഹാന്തരയാത്രകള്‍

46 comments:

 1. സഹതാപം കിട്ടാന്‍ വേണ്ടി പറയുന്നതല്ല... ഈ പോസ്റ്റ് ഇത്രേം വൈകിയത് ഞാന്‍ മടിപിടിച്ച് കിടപ്പിലായതുകൊണ്ടാണ്... ക്ഷമിക്കുക... ;)

  ReplyDelete
 2. നീ എന്റെ നാട്ടിലോട്ടു വാടാ ചെര്‍ക്കാ....
  എത്ര കുറ്റി പുട്ട് വേണേലും വാങ്ങി തരാം ...
  അല്ലേലും ഈ വല്യ വല്യ എഴ്ത്തുകാരും ബ്ലോഗര്മാരുമൊക്കെ പിശുക്കിന്റെ ഉസ്താദ്മാരാ ...

  ReplyDelete
  Replies
  1. ങ്ങളെന്നാ ഇനി നാട്ടില്‍ ഉണ്ടാവല്?

   Delete
 3. പുട്ടല്ലേ,ഞാൻ ഇനിയും കോഴിക്കോട്ടും വയനാട്ടിലും വരും .അള്ളാണേ അന്ന് മതീന്ന് പറയും വരെ ഷബീറിന് പുട്ട് വാങ്ങിക്കൊടുക്കും.ഇത് സത്യം സത്യം സത്തിയം...

  ReplyDelete
  Replies
  1. എനിക്ക് മാത്രം വാങ്ങിതന്നാല്‍ ജിതിന്‍ ഇവിടെ കലാപം അഴിച്ചുവിടും... :)

   Delete
 4. പുട്ടിനോക്കെ ഇത്ര പ്രസക്തി ഉണ്ടോ? ഇപ്പൊ മനസ്സിലായി...പുട്ടിനിടെ പീരയും ചേര്‍ത്ത രസകരമായ പോസ്റ്റ് ..

  ReplyDelete
 5. രസകരമായി വായിച്ചു - എന്നാലും പുട്ട്...

  <<<<<>>>>>> ഇത് കലക്കി... :)

  ReplyDelete
 6. നീയാള് കൊള്ളാമല്ലോ ശബീരെ....പുസ്തകപ്രകാശനം കഴിഞ്ഞതോടെ ലവര് പിടിവിട്ടുപോയില്ലേ...
  പുട്ട് അതിനുമുന്‍പ്‌ ചോദിച്ചു വാങ്ങിക്കെണ്ടേ......?

  ReplyDelete
  Replies
  1. ഏയ്... ഞാന്‍ ചോദിച്ചു വാങ്ങില്ല.. ഭയങ്കര അഭിമാനിയാ...

   Delete
 7. പഴയ ഷബീർ തിരിഞ്ഞു തിരിഞ്ഞു തിരിചു വരുന്നുണ്ട്‌. നന്നായി ഷബീറേ ഈ പോസ്റ്റ്‌.

  ReplyDelete
 8. ഒരു നാല് കുറ്റി പുട്ടിനുള്ള അവലോകനം ആയി. ജെഫു പറഞ്ഞ പോലെ പഴയ തിരിച്ചിലാൻ തിരിഞ്ഞു വരുന്നുണ്ട്..ഇനി ദുബായിലേക്ക് തിരിച്ചു വാ..പഴയ ഫോം വീണ്ടെടുക്കാൻ..

  ReplyDelete
  Replies
  1. സിയാഫ്ക്കാ.. നോട്ട് ദി പോയിന്റ്.. "ഒരു നാല് കുറ്റി പുട്ടിനുള്ള അവലോകനം ആയി''

   ദുബായിലേക്ക് വാ എന്ന്... ഇങ്ങള് ജിദ്ദേലാണല്ലോ... ധൈര്യായിട്ട് വിളിക്കാം... :)

   Delete
 9. ഡാ തിരിചിലാനെ ..കയറി പ്പോരാന്‍ സമയമായെന്കില്‍ പോര്...
  ഇനി അവിടെ നിന്നാല്‍ കഞ്ഞി കൂടി കിട്ടാതാവും ..:)

  ReplyDelete
  Replies
  1. കഞ്ഞികൂടെ കിട്ടാതായിട്ടേ ഞാനുള്ളൂ... :)

   Delete
 10. ഭാഗ്യം.. പുട്ടടിക്കാം എന്നല്ല, ഒരു ഗ്ലാസ്സ് കഞ്ഞിവെള്ളം വാങ്ങിത്തരാം എന്നു പോലും ഞാനാരോടും പറയാതിരുന്നത്..

  :)

  ReplyDelete
  Replies
  1. അതിലെനിക്ക് പെരുത്ത് പരാതിണ്ട്... :(

   Delete
 11. ഷബീറിന്‍റെ അവലോകനം ഗംഭീരമായി.. അഭിനന്ദനങ്ങള്‍ ... പുസ്തകങ്ങള്‍ വായിക്കേണ്ടതാണെന്ന് ഷബീര്‍ പറഞ്ഞു. അതില്‍ക്കൂടുതല്‍ എന്തുപറയാന്‍... ഓരോ വായനക്കാരും ആ പുസ്തകങ്ങളെ അവര്‍ക്കിഷ്ടമുള്ള പോലെ, അവര്‍ക്ക് മനസ്സിലാകുന്നതു പോലെ വായിക്കട്ടെ...

  അഭിനന്ദനങ്ങള്‍ കേട്ടോ... ഈ സത്യസന്ധമായ എഴുത്തിന്...

  ReplyDelete
  Replies
  1. ഉള്ളത്കൊണ്ട് ഓണം പോലെ എന്നമാതിരി ഞമ്മളെക്കൊണ്ട് ആവുന്നപോലെ... :)

   Delete
 12. ഷബീർ പഴയ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു.... ഇനി സൂപ്പർ പോസ്റ്റുകൾ പ്രതീക്ഷിക്കാം.....

  ഞാനിപ്പോൾ പാവം ജിതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. എത്ര സങ്കടപ്പെട്ടുകാണും. നിങ്ങൾക്ക് കുറച്ചുനേരം കൂടി കാത്തുനിന്നു നോക്കാമായിരുന്നു. ചിലപ്പോൾ വിളിച്ചാലോ.... നിധീഷിന്റെ അടുത്തൊക്കെ ചുറ്റിനടന്ന് പുട്ട് പുട്ട് എന്നു പറഞ്ഞുനോക്കാമായിരുന്നു. മറന്നു പോയതാണെങ്കിൽ ഓർമ്മപ്പെടുത്തുന്നതിൽ യാതൊരു തെറ്റുമില്ലായിരുന്നു. ഏതായാലും കഷ്ടമായിപ്പോയി. സങ്കടപ്പെടാതിരിക്കൂ...

  ReplyDelete
  Replies
  1. നടുക്കൊച്ചിയില്‍ ഞാന്‍ അലഞ്ഞു തിരിയായിരുന്നു, ഒരു ഷോഡ പോലും കുടിക്കാതെ !!!!

   Delete
  2. ഇങ്ങള് ഞമ്മളെ ആശ്വസിപ്പിച്ചോണ്ട് കരയിപ്പിക്കും...

   Delete
 13. സിയാഫിനെയും മനോജിനെയും പറ്റി ഇത്രയും വിചാരിച്ചില്ല. കുഞ്ഞുമനസ്സില്‍ കള്ളമില്ലാത്തതോണ്ട് ഷബീര്‍ സത്യമെല്ലാം തുറന്ന് പറഞ്ഞു. കുട്ട്യോള്‍ക്ക് ഒരു കുറ്റി പുട്ട് പോലും വാങ്ങിക്കൊടുക്കാത്ത ക്രൂരന്മാര്‍!

  ReplyDelete
  Replies
  1. അതെ അജിത്തേട്ടാ... കുട്ട്യോള്‍ക്ക് ഒരു കുറ്റി പുട്ട് പോലും വാങ്ങിക്കൊടുക്കാത്ത ക്രൂരന്മാര്‍!

   അജിത്തേട്ടന്‍ അല്ലേലും ഞമ്മളെ കൂടേ നില്‍ക്കൊള്ളൂ... അതെനിക്കുറപ്പാ... ഉമ്മാസ്... :)

   Delete
 14. ഇല്ല. ഞാനിത് വിശ്വസിക്കില്ല. നുണ. കല്ലുവെച്ച നുണ.
  പുട്ട് മതീന്ന് പറഞ്ഞ് അവിടെയെത്തിയപ്പോള്‍ മറ്റ് പലതും ആവശ്യപ്പെട്ടതുകൊണ്ടല്ലേ ഒന്നും ഇല്ലാണ്ടായെ. സത്യം പറയ്‌.

  ReplyDelete
  Replies
  1. റാംജിയേട്ടാ... എന്റേം ജിതിന്റേയും മുഖത്തേക്കൊന്ന് സൂക്ഷിച്ച് നോക്കിയേ... എന്നിട്ടും ങ്ങക്കിങ്ങനെ ചങ്കില്‍ കൊള്ളുന്ന വര്‍ത്താനം പറയാന്‍ കഴിയിണുണ്ടല്ലോ... ഇങ്ങളോട് മുണ്ടൂല... :)

   Delete
 15. നല്ല രസമുള്ള വായന

  ReplyDelete
 16. കാര്യങ്ങള്‍ രസകരമായി അവതരിപ്പിച്ചു.
  ആശംസകള്‍

  ReplyDelete
 17. പുട്ടും ആപ്പിളും യാത്രയും മരവും.... ശോ, വല്യ പേരായിപ്പോയി :) നന്ദീ ട്ടാ ന്‍റെ ബ്ലോഗ്‌ ലിങ്ക് കൊടുത്തതിനു ... (പുട്ടില്ലേല്‍ അടുത്ത തവണ കാണുമ്പോള്‍ ദോശ എങ്കിലും വാങ്ങി തരും..സത്യം ! )

  ReplyDelete
  Replies
  1. മതി... ലൈറ്റായിട്ട് രണ്ട് മസാലദോശ മതി... :)

   Delete
 18. കൊറേ നേരം കാത്തുനിന്നു, ജ്യോതിയും വന്നില്ല പുട്ടും വന്നില്ല .....
  അവലോകനം ജോറായി, അവസാനം പുട്ട് കച്ചവടത്തിന്‍റെ ഇടയില്‍ കാര്‍ വാഷിംഗ് നടത്തിയത് അതിലേറെ ജോറായി....

  ReplyDelete
  Replies
  1. അതന്നെ.. ജ്യോതീം വന്നില്ല ഒരു മണ്ണാങ്കട്ടേം വന്നില്ല... പാവം ഞമ്മള്‍.. :)

   Delete
 19. ദൈവമേ..പുട്ടു തിന്നാതെ ഈ പാവങ്ങള്‍ വയറു പൊരിഞ്ഞതോര്‍ത്തിട്ടു സഹിക്കുന്നില്ലല്ലോ. അതും നമ്മുടെ എറണാകുളത്ത് വന്നിട്ട്. കഞ്ഞിയെന്കിലും കിട്ടിയോ മകക്ളെ...?

  ReplyDelete
  Replies
  1. പരിപാടിക്കിടയില്‍ പഫ്സും ചായയും കൊണ്ടുതന്നിരുന്നു. പ്രശസ്തരുടെ പ്രസംഗം കേള്‍ക്കുന്നതിനിടയില്‍ പുട്ടിന്റെ കാര്യം ഓര്‍ക്കാതെ അത് തിന്നുപോയി. അതുകൊണ്ട് അതൊരു കാര്യത്തില്‍ പെട്ടു. :)

   Delete
 20. നീ ഇടക്കിടക്ക് ഈ വയനാട് യാത്ര ഓർമ്മിപ്പിക്കരുത് . ദുരന്തങ്ങൾ മറക്കാനുള്ളതാണ് . സംഭവം നന്നായി . ഇപ്പോൾ ഇടയ്ക്കിടെ പോസ്റ്റ്‌ വരുന്നല്ലോ . എല്ലാരും പറഞ്ഞ പോലെ ആ കാര്യത്തിൽ സന്തോഷമുണ്ട് . ബുക്ക് വായിക്കാതെ അഭിപ്രായം പറയുന്നില്ല .

  ReplyDelete
  Replies
  1. 'ദുരന്തങ്ങൾ മറക്കാനുള്ളതാണ്...' സുനാമി ആരെങ്കിലും മറക്കോ മന്‍സൂ... വയനാടും ഏകദേശം അതന്നെ... :)

   Delete
 21. ആഹാ.. നല്ല എഴുത്ത്..!
  നല്ല പരിചയപ്പെടുത്തൽ...
  - പുസ്തകങ്ങളേയും , എഴുത്തുകാരെയും -
  എന്തായാലും എഴുത്തുകാർ പുട്ട് തരാം എന്ന് പറഞ്ഞ് പറ്റിച്ചത് മനസ്സിൽ വെക്കുന്നു..
  ഇനി ഈ ചതി നമുക്കാർക്കും പറ്റരുതല്ലൊ...

  ഫോട്ടോ എടുത്ത് വെക്കണം ന്ന ബുദ്ധി പണ്ടേ തോന്നിയത് കൊണ്ട് അതൊക്കെ എപ്പഴെ ചെയ്തു ഞാൻ :)

  ഈ സൗഹൃദങ്ങളൊക്കെ എന്നും നില നിൽക്കട്ടെ..
  അതില്പരം പുണ്യം എന്തുണ്ട്..

  എഴുത്തിനു ആശംസകൾ..!
  എഴുത്തുകാർക്കും... മൂന്നാളും പങ്കിട്ടെടുത്തോ.. അടി കൂടാതെ..
  സിയാഫ്ക്ക പുട്ട് തരാതെ പറ്റിച്ച പോലെ ഈ ആശംസകൾ കോടുക്കാതെ തിരിച്ചിലാനും പറ്റിക്കരുത് ട്ടാ...

  ReplyDelete
 22. നല്ലൊരു പോസ്റ്റ് എനിക്ക് എപ്പോഴാണാവോ ഇവ കിട്ടുക...പിന്നെ മെല്ലെ മെല്ലെ ആ ആദ്യ രാത്രിയിലേക്ക് എത്തുമായിരിക്കും അല്ലെ?...

  ReplyDelete
 23. >>പതിനഞ്ച് കഥകള്‍ അടങ്ങുന്ന കഥാ സമാഹാരമാണ് സിയാഫിന്റെ ആപ്പിള്‍. ഈ ആപ്പിള്‍ തൊലിയില്‍ മെഴുക് പുരട്ടി ഒരുപാട് കാലം കോള്‍ഡ് സ്റ്റോറേജില്‍ കിടന്ന ആപ്പിളല്ല. നമ്മുടെയൊക്കെ അടുക്കളത്തോട്ടത്തില്‍ കായ്ച ആപ്പിള്‍. സാധാരണക്കാരനുമായി സംവദിക്കുന്ന ആപ്പിള്‍. ഫ്രഷ് & പ്യുവര്‍. രുചിച്ച് നോക്കിയിട്ട് പറയൂ..<<

  രിച്ചുക്കണം :)

  ReplyDelete
 24. ഹൃദയം നിറഞ്ഞ ക്രിസ്ത്മസ് നവവത്സര ആശംസകൾ.......

  ReplyDelete
 25. കഞ്ഞിയെങ്കിൽ കഞ്ഞി..അല്ലെ ഷബീർ?
  എഴുത്ത് രസായി..

  ReplyDelete
 26. അവലോകനംന്ന് പറഞ്ഞാ ഇങ്ങിനെ വേണം

  ReplyDelete