Wednesday, February 9, 2011

ആദ്യരാത്രി

ആകെ ക്ഷീണിച്ചിരിക്കുന്നു, രണ്ട് ദിവസമായിട്ടുള്ള ഓട്ടമാണ്. ഇപ്പഴാണ് ഒരു സ്ഥലത്ത് ഇരിക്കുന്നത്. ഉറക്കമാണെങ്കില്‍ ഇങ്ങെത്തിക്കഴിഞ്ഞു. ഈ പെണ്ണിനെയാണെങ്കില്‍ കാണുന്നുമില്ല. സമയം 12 കഴിഞ്ഞു. ആദ്യരാത്രിയാണെന്ന ബോധം ആ പോത്തിനില്ലല്ലോ. രണ്ട് സുലൈമാനി കുടിച്ചു ഉറക്കത്തെ തടഞ്ഞ് നിര്‍ത്തിയിരിക്കുകയാണ്. രണ്ടാമത്തെ സുലൈമാനി ചോദിച്ചപ്പഴേ ഉമ്മ ഫ്ലാസ്ക് എടുത്ത് കഴുകുന്നത് കണ്ടു. ഇനിയും ചോദിച്ചാല്‍ ഫ്ലാസ്കെടുത്ത് തരും, കൂടെ കൂടെ ഉമ്മയെ ബുദ്ദിമുട്ടിക്കാതിരിക്കാന്‍.


ഒരു ഗ്ലാസ്സ് പാലുമായി വരുന്ന കൊലുസിന്റെ ശബ്ദം കേള്‍ക്കാന്‍ മനം തുടിച്ചു.


അല്ലാ... ഇക്ക ഉറങ്ങീലെ? എന്ന ചോദ്യവുമായി അവള്‍ മുറിയിലേക്ക് കടന്നുവന്നു.


നീയേത് അടുപ്പില്‍ പോയി കിടക്കായിരുന്നെടീ എന്ന് ചോദിക്കാന്‍ വന്നെങ്കിലും കടിച്ചമര്‍ത്തി, 'എന്തേ വൈകിയേ?' എന്ന് മയത്തില്‍ ചോദിച്ചു.


എല്ലാരേം പരിചയപ്പേടുകയായിരുന്നു...


സ്വന്തം കെട്ട്യോനെ ഒറ്റക്കിരുത്തിയിട്ടാണോടി കുടുംബക്കാരെ പരിചയപ്പെടാന്‍ പോണത്? ' ഇല്ല, പറഞ്ഞില്ല, വീണ്ടും കടിച്ചമര്‍ത്തി. 'പാലെന്തേ?' എന്റെ ആ ചോദ്യത്തില്‍ പാലും തേനും ഒഴുകുന്നുണ്ടായിരുന്നു. ഇത്രേം സോഫ്റ്റായിട്ട് ഞാന്‍ തന്നെയാണോ സംസാരിക്കുന്നതെന്ന് ഞാന്‍ സംശയിച്ചു.


പാലോ...? ഉറങ്ങുന്നതിന്ന് മുന്നെ പാല്‍ കുടിക്കുന്ന ശീലമുണ്ടോ?


അങ്ങനെയൊന്നുമില്ല, പാലാണല്ലോ ആദ്യരത്രിയിലെ താരം, അതുകൊണ്ട് ചോദിച്ചതാ...


എന്നാല്‍ ഞാന്‍ പാലുണ്ടോന്ന് ചോദിച്ചിട്ട് വരാം...


മരിയാദക്ക് പാലെടുത്തുകൊണ്ടുവാടീ പുല്ലേ എന്നാണ് മനസ്സിലെങ്കിലും 'അല്ലെങ്കില്‍ വേണ്ട' എന്ന് പറഞ്ഞു.


അതുകേട്ടപ്പോള്‍ അവള്‍ക്ക് എന്നെ പാല് കുടിപ്പിക്കാന്‍ വാശിയുള്ളപോലെ അടുക്കളയിലേക്ക് പോയി.


ദുബായില്‍ ഒണക്ക കുബ്ബൂസും ഉള്ളിക്കറിയുമായി കഴിയുന്ന ഞാന്‍ ഇന്നെങ്കിലും ലേശം പാല്‍ കുടിക്കാന്ന് വച്ചതാ... അല്ലെങ്കിലേ ഞാന്‍ കൊണ്ടുവന്ന പിസ്തയും ബദാമുമൊന്നും അവരെനിക്ക് തരുന്നില്ല. ഞാന്‍ ദുബായില്‍ മൂന്ന് നേരവും പിസ്തയും ബദാമുമാണത്രേ കഴിക്കാറ്. അവരുണ്ടോ അറിയുന്നു ദുബായില്‍ പട്ടിണികിടന്നാലും മനുഷ്യന്‍ തടിക്കുമെന്ന്.


അവള്‍ പാലുമായി കടന്നു വന്നു. അവളുടെ ഗ്ലാസ്സ് പിടിക്കുന്ന ശൈലി കണ്ടാലറിയാം ഒരു ചായപോലും ഉണ്ടാക്കാനറിയാത്തവളാണെന്ന്.


'ഇതായിക്കാ പാല്...'


ആ പാല് വാങ്ങിച്ച് അവളുടെ കണ്ണിലേക്കൊരു കള്ളനോട്ടം നോക്കി ഞാന്‍ ഒരു സിപ്പ് എടുത്തിട്ട് ചോദിച്ചു


ഇത് അല്‍ മറായി ആണോ... അല്‍ ഐനാണോ?


ഇത് തിരിച്ചിലങ്ങാടിയല്ലേ ഇക്കാ?


അതല്ലെടീ... ഈ പാല്‍...?


അത് ഉമ്മ നിഡോ ഇട്ട് കലക്കിയതാ...


നിഡോയൊക്കെ ഇത്ര ടേസ്റ്റുണ്ടല്ലേ... ഞാന്‍ മനസ്സില്‍ പറഞ്ഞു.


അല്ലിക്കാ... മറായി ആരാ?


മറായിയോ... ആ... അതോ... അത് ദുബായിലെ പാലിന്റെ പേരാണ്.


ഇക്ക കണ്ടിട്ടുണ്ടോ?


പിന്നേ... സൂപ്പര്‍ മര്‍ക്കറ്റില്‍ അടുക്കി വച്ചിട്ടുണ്ടാവും, ബ്രോക്കറുടെ കയ്യിലെ പെണ്‍കുട്ടികളെപ്പോലെ... പുതിയത് പുറകിലും, പഴയത് മുന്നിലും...


അവളുടെ പെട്ടി അലക്ഷ്യമായി റൂമിന്റെ ഒരു മൂലയില്‍ കിടക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു.. 'ആ പെട്ടി എടുത്തു വെക്കുന്നില്ലേ?'

അല്ലാഹ്... ഞാന്‍ മറന്നുപോയതാണെന്ന് പറഞ്ഞ് അവള്‍ പെട്ടിക്കടുത്തേക്ക് നടന്നു.

'ഇനിയിപ്പോ മതി പെണ്‍കുട്ടീ... നാളെയാക്കാം...' ആകെയുള്ള സമയം അവള്‍ പെട്ടിയുടെ മേല്‍ ചിലവഴിച്ചാലോ... അതാ പേടി.

'ഇക്ക സുബഹിക്ക് എണീയ്ക്കോ?'

സുബഹിക്കെണിക്കേ... ഞാനോ... പണ്ട് ദുബായില്‍ വിസിറ്റ് വിസയില്‍ പണിയില്ലാതിരുന്നപ്പോള്‍ എണീറ്റിരുന്നു. പണി കിട്ടിയപ്പോള്‍ പിന്നെ സുബഹി ബാങ്കുപോലും കേട്ടിട്ടില്ല. പക്ഷേ അതിവളോട് പറയാന്‍ പറ്റില്ലല്ലോ.... രണ്ട് ദിവസം കഴിയുംബോള്‍ മനസ്സിലായിക്കൊള്ളും.

'ഉം... പക്ഷേ നാളെ വിളിക്കണ്ട... നല്ല ക്ഷീണമുണ്ട്, ഒന്നുറങ്ങണം.'

'ഉപ്പയും ഉമ്മയും എണിക്കോ?'

'പിന്നേ... അവരെന്നും എണീയ്ക്കും...'

'അല്ല, ആരും എണീയ്ക്കുന്നില്ലേല്‍ ഞാനായിട്ട് വെറുതേ എണീക്കണ്ടല്ലോന്ന് കരുതി ചോദിച്ചതാ...'

ഇവളാള് കൊള്ളാല്ലോ... ഇത് നല്ല ഒരു ദാമ്പത്യത്തില്‍ കലാശിക്കുമെന്നുറപ്പായി. ഞാനും അവളും കട്ടക്ക് കട്ടക്ക് നില്‍ക്കുന്നുണ്ട്. ഇതുവരേയുള്ള പോക്ക് കണ്ടിട്ട് എന്നെ നിര്‍ത്താനുള്ള വര വരക്ക്യാനുള്ള ചോക്ക് അവള്‍ എടുത്തുകഴിഞ്ഞു. അങ്ങനെ ആദ്യരാത്രി തന്നെ വിട്ടുകൊടുത്താല്‍ പറ്റില്ലല്ലോ... കുറച്ച് സ്റ്റ്രോങ് ആവാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

'നിനക്കറിയോ ഞാന്‍ ഭയങ്കര സ്റ്റ്രിക്റ്റാണ്' അല്‍പ്പം ഗൗരവത്തോടുകൂടെതന്നെ ഞാന്‍ പറഞ്ഞു.

അത് കേട്ടപ്പോള്‍ അവള്‍ ഉറക്കെ ചിരിച്ചു. 'ഒന്നു പോ ഇക്കാ തമാശ പറയാതെ, ഇക്കായെ കണ്ടാലറിയാം ഒരു പാവാണെന്ന്.'

കേട്ടോ...? ഒരു ശൂ.... സൗണ്ട് കേട്ടോ നിങ്ങള്‍? എന്റെ കാറ്റൊഴിഞ്ഞുപോയതാ... അങ്ങനെ ആ ശ്രമവും പരാജയപെട്ടു.

ചമ്മല്‍ മുഖത്ത് കാണിക്കാതെ ഞാന്‍ പറഞ്ഞു...' ഞാന്‍ അത്ര പാവമൊന്നുമല്ല, നിനക്കറിയോ ഞാന്‍ ഒരു മൂര്‍ഖന്‍ പാമ്പിന്റെ കുട്ടിയെ അടിച്ചുകൊന്നിട്ടുണ്ട്'

'അതായിപ്പോ വല്ല്യ കാര്യം? എന്റെ വല്ല്യുമ്മ കുത്തിപിടിച്ച് നടക്കുന്ന വടികൊണ്ട് വല്ല്യ മൂര്‍ഖനെ കൊന്നിട്ടുണ്ട്'

ഇവളെന്നെ ഫോമാവാന്‍ വിടുന്ന ലക്ഷണമില്ല, ഈ വല്ല്യുമ്മമാരൊക്കെ വടിയും കുത്തിപിടിച്ച് നടക്കുന്നത് പാമ്പിനെ കൊല്ലാനാണോ?

ഏതായാലും ഇനി ചമ്മാന്‍ ഞാനില്ല എന്ന് തീരുമാനിച്ച് ഞാന്‍ ഗൗരവത്തില്‍ വീണ്ടും ചോദിച്ചു... 'എന്നാല്‍ നമുക്ക് കിടക്കാം?'

'ഞാനിത് ഇക്കായോട് പറയാനിരിക്കായിരുന്നു, വല്ലാത്ത ക്ഷീണം... നന്നായിട്ടൊന്നുറങ്ങണം'

ഉറങ്ങാനോ... പടച്ചോനേ... ഉമ്മ ഉണ്ടക്കിതന്ന സുലൈമാനി വെറുതേ ആയല്ലോ... വേണ്ട, ചോദിക്കേണ്ടിയിരുന്നില്ല.

അപ്പോഴേക്കും അവള്‍ കിടന്ന് പുതപ്പ് കൊണ്ട് മേലാകെ മൂടിയിരുന്നു.

'ഇക്കാ... ഉറങ്ങുംബോള്‍ എന്നെ തൊടരുതേ... തൊട്ടാല്‍ ഞാന്‍ ചവിട്ടും... അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല, ഒരു പ്രാവശ്യം വല്ല്യുമ്മ എന്നെ കെട്ടിപിടിച്ചപ്പോ ഞാന്‍ വല്ലുമ്മയെ ചവിട്ടി താഴെയിട്ടു... വല്ല്യുമ്മയുടെ കാലൊടിഞ്ഞു എന്നിട്ട്'

ഒരു നിമിഷം എന്റെ ഹൃദയം നിശ്ചലമായോ...? ഇല്ല... സ്പീഡ് കൂടിയിരിക്കുകയാണ്. അപ്പോ ആ പ്രതീക്ഷയും അവസാനിച്ചു. എനിക്കാണെങ്കില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കാഞ്ഞാല്‍ ഉറക്കം വരില്ല. കയ്യെങ്ങാനും അവളുടെ മേല്‍ തട്ടിയാല്‍... ക്രിക്കറ്റ് കളിക്കാരന്റെ പാഡ് ഉപയോഗിക്കേണ്ടി വരുമോ പടച്ചോനേ....

റിസ്കെടുക്കണോ... പിന്നെ എന്റെ പട്ടിയെടുക്കും... ഞാനാ സോഫയില്‍ പോയി സുഖമായി കിടന്നുറങ്ങി...

നേരം വെളുത്തു... ക്ഷീണമെല്ലാം മാറി... അവള്‍ പുതച്ചിരുന്ന പുതപ്പ് എന്നെ പുതപ്പിച്ചിരിക്കുന്നു. ഇതെപ്പൊ സംഭവിച്ചു..? ഞാന്‍ അറിഞ്ഞില്ലല്ലോ... ബെഡ്ഷീറ്റെല്ലാം നന്നായി വിരിച്ചിരിക്കുന്നു. അപ്പൊ ഞാന്‍ വിചാരിച്ചപോലെയല്ല... അല്‍പ്പം വൃത്തിയും വെടിപ്പും ഒക്കെയുള്ള കൂട്ടത്തിലാണ്. പെട്ടിയും കാണാനില്ല. ഈ സമയത്തിനുള്ളില്‍ അതും അടുക്കി വച്ചോ... കൊള്ളാം...

കുഞ്ഞു ടേബിളിന്റെ മുകളില്‍ ചായയും റെഡി... പോയിനോക്കിയപ്പോള്‍ കപ്പ് മാത്രമേയുള്ളൂ... ചായയില്ല. അപ്പോഴാണ് കപ്പിനടിയില്‍ വച്ചിട്ടുള്ള കടലാസ് ഞാന്‍ ശ്രദ്ദിക്കുന്നത്. അതൊരു എഴുത്തായിരുന്നു... ഞാന്‍ തുറന്ന് വായിച്ചു...

******

ഇക്കയെന്നോട് ക്ഷമിക്കണം...

ഞാന്‍ പോകുകയാണ്... എന്റെ കാമുകന്റെ കൂടെ... അവന്‍ എന്നെ രാത്രി വിളിച്ചു... ഞങ്ങള്‍ 5 വര്‍ഷമായി പ്രണയത്തിലാണ്. ഇക്കാക്ക് തോന്നും എന്നാല്‍ പിന്നെ കല്ല്യാണത്തിന്റെ മുന്നെ പോകാമായിരുന്നില്ലേ എന്ന്... അവന് പണിയൊന്നുമില്ലയിക്കാ... ജീവിക്കാന്‍ കാശ് വേണ്ടേ... അതുകൊണ്ട് എന്റെ ഉപ്പ തന്ന സ്വര്‍ണ്ണവും ഇക്കാ തന്ന 10 പവന്‍ മഹറുമായി ഞാന്‍ പോവുകയാണ്. ഇക്ക വിഷമിക്കരുത്, ഇക്കയെ എനിക്ക് ഒരുപാടിഷടമായി. ഒരു പക്ഷേ ഞാന്‍ അവനെ കണ്ടുമുട്ടിയില്ലായിരുന്നെങ്കില്‍ ഇക്കായെ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുമായിരുന്നു. ഏതായാലും ഇക്ക ഒരു ആറ് മാസത്തേക്ക് വേറെ കല്ല്യാണമൊന്നും കഴിക്കണ്ട. അഥവാ അവന്‍ എന്നെ ഉപേക്ഷിക്കുകയാണെങ്കില്‍ ഞാന്‍ ഇക്കായുടെ അടുത്തേക്ക് തിരിച്ചുവരും, ഇക്കയെന്നെ സ്വീകരിക്കില്ലേ?

എന്ന് സ്വന്തം ....

*******

കത്ത് വായിച്ചുകഴിഞ്ഞപ്പോള്‍ 'ഉമ്മാ'യെന്ന് ഞാന്‍ ഉറക്കെ വിളിച്ചു. ഉമ്മ ഓടിവന്നു... കത്ത് ഉമ്മക്ക് വായിക്കാന്‍ കൊടുത്തിട്ട് ഞാന്‍ പുലമ്പാന്‍ തുടങ്ങി

' എന്തായിരുന്നു നിങ്ങള്‍ക്കെല്ലാം... 10 പവന്‍ മഹറ് കൊടുത്തില്ലേല്‍ മോശാണത്രേ... ഇപ്പോ സമാധാനായില്ലേ... ദുബായില്‍ പട്ടിണികിടന്നുണ്ടാക്കിയ കാശാ ഉമ്മാ... പറഞ്ഞത് കേട്ടില്ലേ... ആറ് മാസത്തേക്ക് കല്ല്യാണം കഴിക്കേണ്ടെന്ന്... ആറ് മാസം പോയിട്ട് ആറ് കൊല്ലത്തേക്ക് കല്ല്യാണത്തെപറ്റി ചിന്തിക്കണ്ട, ഈ കടമൊക്കെ വീട്ടിവരുംബോഴേക്കും എന്റെ ജീവിതം തീരും. (എന്റെ ശബ്ദം കേട്ട് കുടുംബക്കാരെല്ലാവരും കൂടി... ഞാന്‍ തുടര്‍ന്നു) എന്തായിരുന്നു എല്ലാര്‍ക്കും... ബിരിയാണി മാത്രം കൊടുത്താല്‍ മോശാണത്രേ... കൊഴി പൊരിച്ചത്, ബീഫൊലത്തിയത്, ഐസ്ക്രീം, പുഡ്ഡിംഗ്..... സമാധാനായില്ലെ എല്ലാര്‍ക്കും...'

എന്റെ ശബ്ദം അടങ്ങിയപ്പോള്‍ അവിടെ നിശബ്ദമായി... പെട്ടെന്ന് എല്ലാവരും കൂടെ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി... ഒന്നും മനസ്സിലാവാതെ ഞാന്‍ അന്തം വിട്ട് നില്‍ക്കുംബോള്‍ കുടുംബക്കാരുടെ ഇടയിലൂടെ ഒരു സുന്ദരി ഒരു കപ്പില്‍ ചായയുമായി വന്നു.. അതേ... ഇതവള്‍ തന്നെ... കാമുകന്റെ കൂടെ ഓടിപ്പോയവള്‍...

ഉടനെ പെങ്ങളുടെ കമന്റ് വന്നു...

'അല്ല മോനേ... നീ എന്താ വിചാരിച്ചത്? നിനക്ക് മാത്രേ പറ്റിക്കാന്‍ അറിയുള്ളൂന്നോ...? ഇപ്പൊ എങ്ങനുണ്ട്... ഫുള്ള് ക്രെഡിക്റ്റ് പുതിയ പെണ്ണിനാ... തകര്‍ത്തഭിനയിച്ചില്ലേ...' എന്നും പറഞ്ഞ് പെങ്ങള്‍ അവളെ തോളോട് ചേര്‍ത്ത് പിടിച്ചു.

ഞാനാകെ ഇളിഭ്യനായി... സങ്കടവും, ദേഷ്യവും, സന്തോഷവും എല്ലാം ഒരുമിച്ച് വന്നു.

'നിങ്ങളുടെ ആദ്യരാത്രി കുളമാക്കിയതിന് ഞങ്ങളെല്ലാവരും ക്ഷമചോദിക്കുന്നു... സോറി..' കുടുംബക്കാരെല്ലാരുംകൂടെ ഒരുമിച്ച് പറഞ്ഞപ്പോള്‍ ഇതൊരു വെല്‍ പ്ലാന്‍ഡും വെല്‍ റിഹേര്‍സ്ഡുമായ പറ്റിക്കല്‍ പരിപാടിയായിരുന്നെന്ന് എനിക്ക് മനസ്സിലായി.

'ഇനി എല്ലാരും പിരിഞ്ഞുപോട്ടേ... പുതിയപെണ്ണിനും ചെക്കനും എന്തെങ്കിലും പറയാനുണ്ടാവും' ഇക്കയുടെ വകയായിരുന്നു ഓര്‍ഡര്‍.

എല്ലാവരും വരിവരിയായി പുറത്തേക്ക് പോയി... കതക് അവര്‍ തന്നെയടച്ചു.

ഇപ്പോള്‍ മുറിയില്‍ ഞാനും അവളും മാത്രം... ഇന്നലെ ഞാന്‍ കാണാന്‍ കൊതിച്ച നാണം ഇന്ന് അവളുടെ മുഖത്തെനിക്ക് കാണാം... അവള്‍ എന്നിലേക്കടുത്തുവന്നു... മെല്ലെ മുഖമുയര്‍ത്തി അവള്‍ പറഞ്ഞൂ...

'ചായ'

ഞാന്‍ മെല്ലെ അവളുടെ കാതില്‍ പറഞ്ഞു...'പല്ലുതേച്ചിട്ടില്ല'

രണ്ടുപേരും ഒരുമിച്ച് ഉറക്കെ ചിരിച്ചു....

148 comments:

  1. ഇത് എന്റെ ഒറിജിനല്‍ ആദ്യരാത്രിയാണെന്ന് ആരും തെറ്റിധരിക്കല്ലേ... ഒരു അവിവാഹിതന്റെ സാങ്കല്പ്പിക ആദ്യരാത്രി... ആദ്യരാത്രിയിലെ 'ആ' പ്രതീക്ഷയുമായി വന്നവരേ... ക്ഷമിക്കൂ...

    ReplyDelete
  2. അവരുണ്ടോ അറിയുന്നു ദുബായില്‍ പട്ടിണികിടന്നാലും മനുഷ്യന്‍ തടിക്കുമെന്ന്...
    ee line vayichappo onnu kondu..

    ഞാന്‍ മെല്ലെ അവളുടെ കാതില്‍ പറഞ്ഞു...'പല്ലുതേച്ചിട്ടില്ല'

    രണ്ടുപേരും ഒരുമിച്ച് ഉറക്കെ ചിരിച്ചു....
    njaanum chirichu... superb..
    കേട്ടോ...? ഒരു ശൂ.... സൗണ്ട് കേട്ടോ നിങ്ങള്‍? എന്റെ കാറ്റൊഴിഞ്ഞുപോയതാ...
    ha ha..

    good one... i liked it

    ReplyDelete
  3. കൂട്ടുകാരെ കൂടി കാണിക്കട്ടെ ഇത്... :-)

    ReplyDelete
  4. കണ്ണാ...: കമന്റ് ഇഷ്ടമായി... ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം... കൂടുതല്‍പേര്‍ കാണുന്നതിലും... :)

    ReplyDelete
  5. കൊള്ളാം...നന്നായി അവതരിപ്പിച്ചു...
    നല്ല ഒഴുക്കോടെ വായിച്ചു..

    ReplyDelete
  6. Ente Ponne Egine 'kurippu' eyudhi vechu poyavale enikkariyaaaaam

    ReplyDelete
  7. "പിന്നേ... സൂപ്പര്‍ മര്‍ക്കറ്റില്‍ അടുക്കി വച്ചിട്ടുണ്ടാവും, ബ്രോക്കറുടെ കയ്യിലെ പെണ്‍കുട്ടികളെപ്പോലെ... പുതിയത് പുറകിലും, പഴയത് മുന്നിലും..."
    ഈ പോസ്റ്റ്‌ വായിച്ചിട്ട് ശരിക്കും ചിരിച്ചുപോയി കേട്ടോ..നല്ല നര്‍മ്മവാസന ഉണ്ട് എഴുത്തില്‍. എഴുത്തിന്റെ ശൈലി കുറച്ചുകൂടി മെച്ചപ്പെടുത്തി നര്‍മ്മം എഴുതിയാല്‍ വലിയ ഒരു ഭാവി താങ്കളെ കാത്തിരിക്കുന്നു.
    വളരെ നന്നായി ഈ പോസ്റ്റ്‌ എന്ന് ഞാന്‍ പറയും.പ്രയോഗങ്ങള്‍ കിടിലന്‍!
    ഭാവുകങ്ങള്‍...

    ReplyDelete
  8. നന്നായിട്ടുണ്ട്

    "അവരുണ്ടോ അറിയുന്നു ദുബായില്‍ പട്ടിണികിടന്നാലും മനുഷ്യന്‍ തടിക്കുമെന്ന്..."

    ഇത് പരമ സത്യം :))..

    ReplyDelete
  9. കണ്ണനാ ഇവിടെ എത്തിച്ചത് .വായിച്ചു ചിരിച്ചു
    നന്നായി നര്‍മം കൈകാര്യം ചെയ്തു

    ReplyDelete
  10. ഹമ്പട! കള്ളാ
    ഞാനിത് ഇപ്പോഴ വായിക്കുനത്
    അടിപൊളി എന്ന് പറഞാല്‍ ......
    അതെ സംമ്പവം കലക്കി ട്ടോ..........
    സത്ത്യതില്‍ നീ പെണ്ണു കെട്ടീടുണ്ടൊ ടാ.എനിക്കൊരു സംശയം ഇല്ലാതില്ലാ!!
    എഴുത് അടിപൊളി

    ReplyDelete
  11. നനായി എഴുതി, വായിക്കാന്‍ ഒരു സുഖം ഉണ്ട്. ആശംസകള്‍.

    ReplyDelete
  12. റിയാസ് (മിഴിനീര്‍ത്തുള്ളി): നന്ദി :)... വീണ്ടും വരിക...

    ഇസ്മായില്‍ കുറുമ്പടി (തണല്‍): താങ്കളുടെ അഭിപ്രായം എന്നെ വളരെയധികം സന്തോഷിപ്പിച്ചു. ഒരുപാട് നന്ദി...

    മോനു: ശരിയാ... നാട്ടില്‍നിന്നും നാം കഴിക്കുന്നതിന്റെ പകുതിയേ ഇവിടുന്ന് കഴിക്കുന്നുള്ളൂ... പക്ഷേ തടി കൂടും...

    ismail chemmad : വളരേ നന്ദി... തങ്കളോടും... കണ്ണനോടും...

    ഷാജു അത്താണിക്കല്‍: സത്യമായിട്ടും കല്ല്യാണം കഴിച്ചിട്ടില്ല. ജൂലൈ മാസം മൂക്കുകയര്‍ വീഴും... നന്ദി.. വീണ്ടും വരിക

    യുവ ശബ്ദം: നന്ദി... :D

    മനോജ്: നന്ദി... വീണ്ടും വരിക... :)

    ReplyDelete
  13. നന്നായിരിക്കുന്നു. നല്ല ഹാസ്യം.

    ReplyDelete
  14. നന്നായി....
    എനിക്കിഷ്ടവുമായി...

    ReplyDelete
  15. കൊള്ളാം വളരെ നന്നായിട്ടുണ്ട്, നന്നായി ചിരിച്ചു!!

    ReplyDelete
  16. "'ഇക്ക സുബഹിക്ക് എണീയ്ക്കോ?'

    സുബഹിക്കെണിക്കേ... ഞാനോ... പണ്ട് ദുബായില്‍ വിസിറ്റ് വിസയില്‍ പണിയില്ലാതിരുന്നപ്പോള്‍ എണീറ്റിരുന്നു. പണി കിട്ടിയപ്പോള്‍ പിന്നെ സുബഹി ബാങ്കുപോലും കേട്ടിട്ടില്ല. പക്ഷേ അതിവളോട് പറയാന്‍ പറ്റില്ലല്ലോ.... രണ്ട് ദിവസം കഴിയുംബോള്‍ മനസ്സിലായിക്കൊള്ളും.

    'ഉം... പക്ഷേ നാളെ വിളിക്കണ്ട... നല്ല ക്ഷീണമുണ്ട്, ഒന്നുറങ്ങണം.'

    'ഉപ്പയും ഉമ്മയും എണിക്കോ?'

    'പിന്നേ... അവരെന്നും എണീയ്ക്കും...'

    'അല്ല, ആരും എണീക്കുന്നില്ലേല്‍ ഞാനായിട്ട് വെറുതേ എണീക്കണ്ടല്ലോന്ന് കരുതി ചോദിച്ചതാ...'
    .................................................


    കൊള്ളാം വളരെ നന്നായിട്ടുണ്ട്, നന്നായി ചിരിച്ചു നല്ല ഹാസ്യം.

    ReplyDelete
  17. എനിക്കിഷ്ടപ്പെട്ടു...വീണ്ടും ഇതുവഴി വരാം.

    ReplyDelete
  18. നന്നായി....
    എനിക്കിഷ്ടമായി... :)

    ReplyDelete
  19. ഹല്ല ഇതെപ്പോളാ‍ാ‍ായിരുന്നു കല്യാണമൊക്കെ എന്നിട്ടു നമ്മക്കൊരു മൈൽ പോലും അയച്ചില്ലല്ലോ... ഇപ്പോളാ ഞമ്മളു അറിഞ്ഞതു തന്നെ ഇവിടെ വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞു... നർമ്മത്തിൽ ചാലിച്ചെഴുതിയ പുളുവടി ഭയങ്കര ഇഷ്ട്ടായി..സുബഹിക്കെണിക്കേ... ഞാനോ... പണ്ട് ദുബായില്‍ വിസിറ്റ് വിസയില്‍ പണിയില്ലാതിരുന്നപ്പോള്‍ എണീറ്റിരുന്നു. പണി കിട്ടിയപ്പോള്‍ പിന്നെ സുബഹി ബാങ്കുപോലും കേട്ടിട്ടില്ല. ഹും അങ്ങിനെയുമുണ്ടൊരു ബാങ്കു .. എപ്പോളെങ്കിലും ആ സമയത്തൊന്നു തിരിഞ്ഞു കിടക്കാൻ ശ്രമിച്ചു നോക്ക്.. കത്തിലെ വരികൾ അടിപൊളി ഏതായാലും 6 മാസം കാത്തിരിക്കാൻ പറഞ്ഞില്ലെ എന്നെ അന്വേഷിക്കണ്ട എന്നൊക്കെ പറഞ്ഞിട്ടാ ഇന്നു ഓരോ ഭാര്യമാർ മുങ്ങുന്നത് .. വളരെ നന്നായി ചിരിപ്പിക്കാനറിയാം... ആശംസകൾ ഒരു പോസ്റ്റ് പോസ്റ്റിയാ മൈൽ അയക്കുക ... ഇനിയും എഴുതുക നർമ്മത്തിൽ ചാലിച്ചു തന്നെ ഇടക്കെങ്കിലും ഈ എയറു പിടുത്തമൊക്കെ വിട്ട് ആളുകൾ ചിരിക്കട്ടെന്നെ...ഹല്ല പിന്നെ !!!!!!!

    ReplyDelete
  20. 'അല്ല, ആരും എണീക്കുന്നില്ലേല്‍ ഞാനായിട്ട് വെറുതേ എണീക്കണ്ടല്ലോന്ന് കരുതി ചോദിച്ചതാ...'
    പെണ്ണും കൊള്ളാം ചെറുക്കാനും കൊള്ളാം..
    വളരെ രസകരമായി,ലളിതമായി പറഞ്ഞു.
    ഒരുപാട് ചിരിപ്പിച്ചു..

    ReplyDelete
  21. ഹമ്പട തിരിച്ചിലാനെ..
    നീ ആള് കൊള്ളാമല്ലോ.
    അടി പൊളി ആയിട്ടെഴുതി.
    ആദ്യ രാത്രിയുടെ എല്ലാ സസ്പെന്‍സും നിലനിര്‍ത്തി,
    എന്നാല്‍ ഓരോ വാക്കിലും നര്‍മ പൊഴിച്ച്, ഭംഗിയായൊരു പോസ്റ്റ്‌.
    ഇനിയും ഇത്തരം കയ്യിലുണ്ടോ? പോരട്ടെ.

    ReplyDelete
  22. ഇഷ്ടമായി എനിക്ക് നൂറുവട്ടം..(ആദ്യരാത്രി അല്ലെ?അപ്പോള്‍ അതുപോലെ തന്നെയാകട്ടെ കമെന്റും)..ആ ബ്രോക്കെര്‍ - അല്‍മറായി ലിങ്ക് നന്നായി..

    ReplyDelete
  23. നല്ലത്:
    ക്ലൈമാക്സ് കഥ കൊള്ളാം :: ആ പറ്റിക്കത്സ് അടിപൊളി

    ReplyDelete
  24. നല്ല നര്‍മബോധമുണ്ട്...നന്നായി തന്നെ വിവരിച്ചിരിക്കുന്നു..ആശങ്കയും,ജാളിത്യവും നിരാശയും,പിന്നെ അതെല്ലാം അതിശയത്തിലേക്കും
    വഴിമാറി കൊടുത്ത വിവരണം..ഷബീറിന് നല്ല സാഹിത്യ ഭാവിയുണ്ട്..എല്ലാ ഭാവുകങ്ങളും...

    ReplyDelete
  25. നന്നായിട്ടുണ്ട് മാഷെ.....
    ഒരുപാടിഷ്ട്ടായി......

    ReplyDelete
  26. @ AKBAR: Thank you... :) വീണ്ടും വരിക

    @ കനല്‍ : നന്ദി... ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം... വീണ്ടും വരിക

    @ Rakesh: അപ്പോ എന്റെ ശ്രമം വിജയിച്ചു... സന്തോഷം

    @Muhammed Harshad: പലരും നിസ്കരിക്കുന്നത് മറ്റുള്ളവര്‍ കാണാന്‍ വേണ്ടിയായിരിക്കുമല്ലോ... അവര്‍ക്കിട്ടൊരു കുത്തുകൊടുത്തപ്പോള്‍ കൈ തിരിച്ച് എനിക്കും തന്നു ഒരെണ്ണം...

    @ തൃശൂര്‍കാരന്‍: തൃശൂര്‍കാരാ... സന്തോഷം... വരണം... പ്രോത്സാഹിപ്പിക്കണം... നന്ദി

    @ വാഴക്കോടന്‍ ‍// vazhakodan: കോമഡിയുടെ ആചാര്യന് ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം...

    @ ഫസലുൽ: നന്ദി കൂട്ടുകാരാ...

    @ ഉമ്മു അമ്മാര്‍: എന്നെ അന്വേഷിക്കണ്ട എന്ന് പറഞ്ഞ് പോകുന്നവരൊക്കെ ചിലപ്പോള്‍ കുറച്ച് മാസങ്ങള്‍ കഴിഞ്ഞാല്‍ തിരിച്ചുവരുന്നുണ്ട്... അവളത് മുന്‍കൂട്ടി കണ്ട് പറഞ്ഞതാണ്. മൈല്‍ അയക്കാം... ഇതുപോലെ എപ്പഴും ചിരിക്കാമെന്ന് പ്രതീക്ഷിക്കരുതേ... ഇതൊക്കെ അങ്ങുവന്നുപോകുന്നതാണ്.
    നാട്ടിലെ ഭാഷയില്‍ പറഞ്ഞാല്‍ 'പെരച്ചനടിക്ക'. (അര്‍ഹിക്കാത്ത ഭാഗ്യംകൊണ്ട്)

    @ AFRICAN MALLU: thanx... :D

    @ mayflowers : ഒരുപാട് ചിരിച്ചെന്നറിഞ്ഞതില്‍ സന്തോഷം. അങ്ങനെ മനസ്സില്‍ വിചാരിക്കുന്ന പെണ്‍കുട്ടികള്‍ ഉണ്ടാവില്ലെ?... മനസ്സില്‍ നാം പറയാതെ ഒളിപ്പിക്കുന്നത് ഞാന്‍ ഈ പോസ്റ്റില്‍ പുറത്തുപറഞ്ഞു. അതാണെന്നു തോന്നുന്നു എല്ലാരും ഇത് ഇഷ്ടപ്പെട്ടത്..

    @ Sulfi Manalvayal: ഇല്ല സുല്‍ഫിക്കാ... നിങ്ങളെ അടുത്ത് കളിയില്ല... ആ നാടകുത്തുകാരന് കൊടുത്തപോലെ വല്ലതും കിട്ടിയാല്‍ പിന്നെ കല്ല്യാണം കഴിക്കാനുള്ള പൂതി തീര്‍ന്നുകിട്ടും.. നന്ദി... ഒരുപാട് സന്തോഷം കമന്റ് വായിച്ചപ്പോള്‍...

    @ഹാഷിക്ക്: ബ്രോക്കര്‍ ആദ്യം കുറേ ഒരു ഭംഗിയുമില്ലാത്ത കുട്ടികളെ കാണിച്ചുതന്ന് നമ്മളെ ബോറടിപ്പിക്കും... അതൊരു തന്ത്രമാണ്. നല്ലൊരു കുട്ടിയുണ്ട് എന്നും പറഞ്ഞ് വല്ല്യ കൊഴപ്പമില്ലാത്ത ഒരെണ്ണത്തിനെ കാണിച്ചുതരും... അതുവരെ കണ്ട മുഖങ്ങളെ അപേക്ഷിച്ച് നോക്കുംബോള്‍ ഇവള്‍ 'ഐശ്വര്യാ റോയ്'... നമ്മള്‍ സമ്മതം മൂളും. ബ്രോക്കര്‍ ഉള്ളില്‍ ചിരിക്കും. പിന്നേ... നന്ദി കൂട്ടുകാരാ...

    @ കൂതറHashim: ഹാഷിമേ... ട്രാജെഡിയാ മനസ്സിലുണ്ടായിരുന്നത്... എഴുതുംബോഴാണ് ക്ലൈമാക്സ് മാറിയത്. നന്ദി...

    @ സാജിദ ആഷിയാന: പ്രചോദനപരമായ കമന്റിന് ഒരുപാട് നന്ദി...

    @ Naushu: നന്ദി... നന്ദി... :D

    ReplyDelete
  27. ഇതെല്ലാം എഴുതിപ്പിടിച്ചു അവസാനം ഇയാള്‍ക്ക്‌ കിട്ടുന്നത് ഏതു പെണ്ണുംപിള്ളയെ ആണാവോ?

    ReplyDelete
  28. ഇസ്മായില്‍ കുറുമ്പടി (തണല്‍): നിങ്ങളാ നാക്കൊന്നു നീട്ടിക്കേ... അല്ല... കരിനാക്കല്ല... പെണ്ണുകെട്ടിയിട്ട് ഞാനും അവളും വരുന്നുണ്ട് നിങ്ങളുടെ തണലില്‍ അല്‍പ്പനേരം പഞ്ജാരയടിച്ചിരിക്കാന്‍...

    ReplyDelete
  29. നല്ല തമാശ കഥ. :))
    അഭിനന്ദനങ്ങൾ!

    ReplyDelete
  30. @ Sabu M H: അഭിപ്രായത്തിന് നന്ദി... :)

    ReplyDelete
  31. aliyaa cheeri ,nee ennu thudangee ee paripaadi...pandaaaro paranjha pole ,,berdeeee dubayil poyi kasttappedaaathe baaa mone baaa naatil bannu balya katha ezhuth.....hahah anywyz it was superb n nice ...keep it up....

    ReplyDelete
  32. ഒത്തിരി….ഒത്തിരി….ഇഷ്ടമായി. അഭിനന്ദനങ്ങള്.

    ReplyDelete
  33. കൊള്ളാം അടിപൊളി ആയിട്ടുണ്ട്‌ .....
    പുലുവടി ആണോ അനുഭവം ആണോ... എന്ന് മാത്രം അറിഞ്ഞാല്‍ മതി

    ReplyDelete
  34. "റിസ്കെടുക്കണോ... പിന്നെ എന്റെ പട്ടിയെടുക്കും... ഞാനാ സോഫയില്‍ പോയി സുഖമായി കിടന്നുറങ്ങി..."


    ആ തീരുമാനം എന്തുകൊണ്ടും നന്നായി..............:-)

    "പുളുവടി" ആണെങ്കിലും നന്നായിട്ടുണ്ട് .അനുഭവത്തില്‍ നിന്നും എഴുതും പോലെ .....:-)
    ഇനിയും എഴുതുക .ആശംസകള്‍.

    ReplyDelete
  35. @ഷനു: ഈ ഷനു എന്റെ കളിക്കൂട്ടുകാരനാണെന്ന് തോന്നുന്നു. അങ്ങനെയെങ്കില്‍ ഒരുപാട് സന്തോഷം. കളിക്കൂട്ടുകാര്‍ക്കിടയില്‍ ആദ്യ കമന്റ് നിന്റെ വകയാണ്.

    @sherlock: നന്ദി...

    @ഷംസു ചേലേമ്പ്ര: ഒത്തിരി ഒത്തിരി സന്തോഷവുമായി... നന്ദി.. വീണ്ടും വരിക.

    @April Lilly: നന്ദി... നന്നായി ആസ്വദിക്കാന്‍ പറ്റിയതില്‍ സന്തോഷം.

    @പഞ്ചാരക്കുട്ടന്‍.... : പുളുവടിയാ മോനേ... എന്റെ ഭാഗ്യത്തിനാ കല്ല്യാണത്തിന് മുന്നേ ഇതെഴുതാന്‍ തോന്നിയത്. കല്ല്യാണം കഴിഞ്ഞിട്ടാണേല്‍ അനുഭവമാണെന്ന് നാട്ടുകാര്‍ പറഞ്ഞുനടന്നേനേ...

    @ അബ്‌കാരി: കിക്ക് കിട്ടിയല്ലോ അല്ലെ?... നന്ദി...

    @ Suja.J.S : വല്ല്യുമ്മാനെ ചവിട്ടി കാലൊടിച്ച ആളാ... അപ്പോ ആ തീരുമാനം എടുത്തല്ലേ പറ്റൂ... അല്ലെങ്കില്‍ എന്റെ നടു അവളൊടിക്കും. നന്ദി...

    ReplyDelete
  36. adipoli.. climax super chirichu..chirichu.. :D

    ReplyDelete
  37. njan riyas.
    enikku ee postu kittiyathu oru mail vazhiyanu.
    njan adyamayittanu oru postinu commentu idunnathu. karanam enku athrayku ishtapettu pozhi

    wish u all the best
    u r the writer

    ReplyDelete
  38. എഴുത്ത് സൂപ്പറായി...
    ഘൌരവം വേണ്ട ഗൌരവം മതി.

    ReplyDelete
  39. എഴുത്ത് അസ്സലായി തിരിച്ചിലാനെ. അവസാനം ഒരു സസ്പെന്‍സ് ഒളിപ്പിച്ചു വച്ച ക്രാഫ്റ്റ് നന്നായി. (കുറച്ച് ശ്രദ്ധിച്ചാല്‍ ഭംഗിയാക്കാം അക്ഷരത്തെറ്റുകള്‍ ഒഴിവാക്കിയിട്ട്..)

    ReplyDelete
  40. നന്നായി എഴുതിയിരിക്കുന്നു.ആദ്യമായാണ് ഈ വഴിയിൽ! ഒരു മെയിൽ ഫോർവേഡീൽ നിന്നാണ് ആദ്യം ഈ കഥ (അനുഭവം)വായിച്ചത്.ഇനിയും വരാം

    ReplyDelete
  41. ഷബീര്‍..
    ഒരു email forward -ല്‍ നിന്നാണ് ഈ കഥ വായിച്ചത്.. അതില്‍ ബ്ലോഗിയ ആളുടെ പേരു വച്ചിട്ടില്ലായിരുന്നതു കൊണ്ട് ഗൂഗിളില്‍ തപ്പി നോക്കി...ഒന്നും രണ്ടും പേരല്ല ഈച്ചക്കോപ്പിയടിച്ചിരിക്കുന്നത്..!! ചിലര്‍ക്കു എഴുതിയതാരാണെന്നു അറിയില്ല... ചിലര്‍ കടപ്പാടിട്ടിരിക്കുന്നു... ചിലര്‍ സൗകര്യപൂര്‍വ്വം സ്വന്തം പേരിലും....
    എന്തായാലും ഫോളോ ചെയ്യുന്നു... വല്ലോട്ത്തുന്നും വായിക്കണ്ടാലോ...

    ReplyDelete
  42. Sranj [സ്രാങ്ക് ആണോ ?] പറഞ്ഞത് അതേ പടി എന്റെ വകേം... ഇ മെയില്‍ കിട്ടിയതാണ്... അങ്ങനെ തപ്പി... വന്നു കണ്ട് ഇഷ്ടായി ... കുഡോസ് ..!

    ReplyDelete
  43. @ പൂമ്പാറ്റ : നന്ദി.. വീണ്ടും വരിക

    @ റിയാസ്: റിയാസേ.. ഇങ്ങനൊന്നും പറയല്ലേ... ഞാന്‍ വല്ലാണ്ടങ്ങ് പൊങ്ങിപ്പോകും.

    @ അലി: നന്ദി, അക്ഷരത്തെറ്റുകള്‍ മനസ്സിലായതൊക്കെ തിരുത്തി. ചൂണ്ടിക്കാണിച്ചതിന് നന്ദി

    @ ajith : നന്ദി... കുറേ തെറ്റുകള്‍ ഇപ്പോള്‍ തിരുത്തി... ചൂണ്ടിക്കാണിച്ചതിന് നന്ദി

    @ മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍: പരരുടേയും അനുഭവം.. എന്റേതല്ല കെട്ടോ...

    @ Sranj: കൂടുതല്‍ പേര്‍ വായിക്കുന്നതില്‍ സന്തോഷമേയുള്ളൂ... കൂടുതല്‍ പേരില്‍ എത്തുന്നതിലും. നന്ദി...

    @ Kalpak S : നന്ദി... വീണ്ടും വരിക...

    ReplyDelete
  44. നല്ല സൊയമ്പന്‍ പോസ്റ്റ്‌. തമാശയുടെ വരവ് എങ്ങനെനായാണ് എന്ന് നല്ല ബോധമുണ്ട്. അതിന്റെ മര്‍മ്മത്ത പറ്റി അറിയാം എന്ന്... ഫെയ്സ്ബുക്കിലെ ഒരാളുടെ ലിങ്കില്‍ നിന്നും കിട്ടിയതാണ്. എങ്ങനെ ആയാലും സന്തോഷം. നല്ലൊരു പോസ്റ്റ്‌ മിസ്‌ ആയില്ലല്ലോ.

    ReplyDelete
  45. dear shabeer,

    Can I have your gmail & face book id please?

    ReplyDelete
  46. നാട്ടിലേക്കുള്ള ആദ്യ യാത്രാ‍ ഞാനാദ്യം വായിച്ചത്. അതുകൊണ്ട് ശബീര്‍ കല്ല്യാണം കഴിച്ചിട്ടില്ലെന്നെനിക്കുറപ്പുണ്ടായിരുന്നു, ഏതായാലും സങ്ങതി സൂപര്‍, പക്ഷേ ഇത്തരം അനുഭവമൊന്നും സ്വന്തം ജീവിതത്തിലുണ്ടാകാന്‍ പ്രാര്‍ഥിക്കല്ലെ എന്റെ മോനേ....

    ReplyDelete
  47. athi bhayankaramayi ishtappettu...

    ReplyDelete
  48. തിരിച്ചിലാനെ - സംഭവബഹുലമായ ആദ്യരാത്രി പങ്കുവച്ചതു കലക്കി. സൂപ്പര്‍മാര്‍കറ്റിലെ പാലിന്റെ അടുക്കും ബ്രോക്കറുടെ ഫോട്ടോ അടുക്കും നല്ല ഉപമ.

    ReplyDelete
  49. എല്ലാവരും ചിരിച്ചു, ഞാനും ചിരിച്ചു ഓരോ വരികള്‍ക്കും. ഒരിക്കലും മനസ്സില്‍ നിന്ന് മായാത്ത നര്‍മ്മം.
    ക്ലൈമാക്സിലെ കുടുംബത്തിലെ ഒത്തൊരുമ നിന്‍റെ ജീവിതത്തിലും നിലനില്‍ക്കട്ടെ. എഴുത്തിനും നല്ല ഒരു ദാബത്യജീവിതത്തിനും ഭാവുകങ്ങള്‍

    ReplyDelete
  50. ഈ പോസ്റ്റ്‌ മെയിലില്‍ ഒഴുകി നടക്കുന്നല്ലോ തിരിചിലാനെ.
    എനിക്ക് മാത്രം നാല് പേര്‍ ഈ പോസ്റ്റ്‌ അയച്ചു തന്നു. പക്ഷെ.,
    അവിടെ പോസ്റ്റിലേക്കുള്ള ലിങ്കും ഇല്ല, കര്‍ത്താവിന്റെ പേരുമില്ല.
    എനിക്കയച്ചു തന്നവര്‍ക്കൊക്കെ ഈ പോസ്റ്റിന്റെ ലിങ്ക് അയച്ചു കൊടുത്തിട്ടുണ്ട്‌ ഞാന്‍.

    ഭാഗ്യവാന്‍. ഒരു പോസ്റ്റ്‌ മെയിലില്‍ ഒഴുകി നടക്കുന്നത് ഭാഗ്യം തന്നെ. പക്ഷെ അനാഥനായി ഒഴുകി നടക്കുന്നത് കണ്ടപ്പോള്‍ സങ്കടം തോന്നി.

    ReplyDelete
  51. sheiryaanu,, ithinte original authorem,, ee blogum kandu pidikkan kure kashtappettu,,, Google chathichaashaane,,, kure anadhikritha linkukal,,, :D enthayalum ee link njaan share cheythu ... kidu post,,, :D

    ReplyDelete
  52. @ sulifakar: തീര്‍ച്ചയായും ഭാഗ്യം തന്നെ... മൈലില്‍ ഒഴുകിനടക്കുന്നു എന്ന് കേള്‍ക്കുംബോള്‍ സന്തോഷം.. ഭയങ്കര സന്തോഷം

    അഭിപ്രായമറിയിച്ച എല്ലാര്‍ക്കും നന്ദി... വീണ്ടും വരണേ...

    ReplyDelete
  53. നാഥനില്ലാതെ മെയിലില്‍ വന്നപ്പോഴാണ് കണ്ടത്.
    ഗൂഗിളില്‍ തപ്പി നിങ്ങളെ കിട്ടി.

    രസകരമായ എഴുത്ത്.
    തുടരുക..
    ആശംസകള്‍.

    ReplyDelete
  54. >ദുബായില്‍ ഒണക്ക കുബ്ബൂസും ഉള്ളിക്കറിയുമായി കഴിയുന്ന ഞാന്‍ ഇന്നെങ്കിലും ലേശം പാല്‍ കുടിക്കാന്ന് വച്ചതാ... അല്ലെങ്കിലേ ഞാന്‍ കൊണ്ടുവന്ന പിസ്തയും ബദാമുമൊന്നും അവരെനിക്ക് തരുന്നില്ല. ഞാന്‍ ദുബായില്‍ മൂന്ന് നേരവും പിസ്തയും ബദാമുമാണത്രേ കഴിക്കാറ്. അവരുണ്ടോ അറിയുന്നു ദുബായില്‍ പട്ടിണികിടന്നാലും മനുഷ്യന്‍ തടിക്കുമെന്ന്.> ,,,,ഒന്നാം തരാം ഗള്‍ഫുകാരന്‍ തന്നെ ട്ടോ ,മെയില്‍ തുറന്നപോള്‍ അതാ കിടക്കുന്നു കിടിലന്‍ ഒന്ന് .trf ഗ്രൂപ്പില്‍ നിന്നുള്ള മെയില്‍ ആണ് ഇവിടെ എത്തിച്ചത് .ഇനിയും വരാം ബായി.ഇനിയും ഉണ്ടാവുമല്ലോ അല്ലെ ?

    ReplyDelete
  55. അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി...

    @switz: നമ്മളുടെ എല്ലാവരുടേയും കുടുംബത്തില്‍ നിലനില്‍ക്കുമാറാവട്ടെ, അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീന്‍..

    @ രാജീവ്: കുറേ കഷ്ടപ്പെട്ടല്ലേ?... അല്ലേലും ഒരു ആവശ്യം ഉണ്ടാവുംബോ ഗൂഗിള്‍ അങ്ങനെ തന്നാ...

    ReplyDelete
  56. ന്റെ പഹയാ ഇങ്ങള് ഞമ്മളെ ചിരിപ്പിച്ചു ഭോധം കെടുത്തി കേട്ടോ നല്ല രസമായി വായിച്ചു

    ഈ ഭൂമിയില്‍ ഇന്ന് ഒരാളെ ഇങ്ങനെ ചിരിപ്പിക്കാന്‍ കയിയുക എന്ന് പറഞ്ഞാല്‍ ചില്ലറ കാര്യം അല്ല

    ReplyDelete
  57. കലക്കന്‍ പോസ്റ്റ്‌....ഫറോക്ക്‌കാരാ നീ ഞങ്ങളെ ചിരിപ്പിച്ചു കൊല്ലാനുള്ള എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട്...
    എല്ലാരെയും പോലെ ഞാന്‍ ഇത് ഒരു കൂട്ടുകാരന്റെ ഫേസ് ബുക്കില്‍ കണ്ടതാണ്... ഗൂഗിളില്‍ തപ്പിനടന്നിട്ടാണ് ഇത് കണ്ടെത്തിയത്.... ഇനിയും ഇത്പോലെ ധാരാളം എഴുതണം...

    ReplyDelete
  58. ഷബീര്‍ ..., എന്താ പറയ്യാ...ബേപ്പൂര്‍ സുല്ത്താന് ശേഷം ഇവിടൊരു കഥാകാരന്‍ ജനിച്ചിരിക്കുന്നൂ... സംശ്യല്ല്യാ..ഈ വഴികളില്‍ നാളെ നിങ്ങള്‍ ആദരിക്കപ്പെടും..തീര്‍ച്ച. അഭിനന്ദനങ്ങള്‍ !

    ReplyDelete
  59. ഇന്ന് മെയിൽ വഴി (അഡ്രസില്ലാതെ )വന്നതാണ് ഇത്. അതിലെ അക്ഷരങ്ങളിൽ തൂങ്ങി ഇവിടെയെത്തി. സന്തോഷം.ആളെകണ്ടെത്തിയതിൽ.ഇനി വായന കഴിഞ്ഞിട്ട് അഭിപ്രായിക്കാൻ വരാം.. :)

    ReplyDelete
  60. മെയില്‍ ഫോര്‍വേഡ്‌ ആയി വന്നാതാണ് ആദ്യം വായിച്ചത്, ആരാനെന്നരിയാതെ ഇതങ്ങനെ കറങ്ങിത്തിരിഞ്ഞ്‌ നടക്കുന്നുണ്ട് ഇപ്പോള്‍ ഫേസ്‌ബുക്കിലും.

    എഴുത്ത് രസകരമായി. അഭിനന്ദനങ്ങള്‍

    ReplyDelete
  61. "സ്വന്തം പാര" എന്ന് പറയുന്നത് ഇതാണല്ലേ? ഇപ്പോള്‍ കണ്ടു.. ഇത് വല്ലോം തിരിചിലാന്റെ വീട്ടുകാര്‍ കണ്ടാല്‍ "പണി" ഉറപ്പാ..!!!

    ReplyDelete
  62. @ ayyopavam: നന്ദി... ചിരിയ്ക്കൂ... ചിരിയ്ക്കൂ... ചിരി ആയുസ്സ് കൂട്ടും എന്നല്ലേ... :)

    @ BokehMaker: തീര്‍ച്ചയായും.. വിലയേറിയ അഭിപ്രായത്തിന് നന്ദി

    @ Cpa Gafar : നന്ദി... ബേപ്പൂര്‍ സുല്‍ത്താനെ തൊട്ട് കളി വേണ്ട ഹബീബേ... അത് ഞമ്മക്ക് ഇഷ്ടല്ല. ;)

    @ ബഷീര്‍ പി.ബി.വെള്ളറക്കാട്: കുറേപേരുടെ എന്നെ കണ്ടെത്താനുള്ള ജിജ്ഞാസ എന്നെ അത്ഭുതപ്പെടുത്തുന്നു.

    @ റാണിപ്രിയ : നന്ദി

    @ തെച്ചിക്കോടന്‍: നന്ദി... വീണ്ടും വരിക

    @ SHAHANA: എനിക്കിട്ട് പണികിട്ടുന്നതും കാത്തിരിക്കാണല്ലേ...?

    ReplyDelete
  63. അബ്ദുല്ല മുക്കണ്ണി : അദ്ദേഹം ആവശ്യപെട്ടത് പ്രകാരം, ചില സാങ്കേതിക കാരണങ്ങളാല്‍ അദ്ദേഹത്തിന് കമന്റ് പോസ്റ്റ് ചെയ്യാന്‍ കഴിയാത്തതിനാല്‍ അദ്ദേഹം എനിയ്ക്ക് facebook ല്‍ തന്ന കമന്റ് ഞാന്‍ ഇവിടെ കൊടുക്കുന്നു.

    'അടിവേര് കിട്ടിയപ്പോഴാണ് ഇങ്ങിനെ ഒരു പഹയന്‍ ഒളിച്ച്‌ കളിക്കുന്നത്കണ്ടത്
    കയ്യോടെ പിടിച്ചു തിരഞ്ഞപ്പോള്‍ ഒരു പാട് പൂഴ്ത്തിവെച്ചത് കൂടി കിട്ടി!! ഇനി വിടാതെ പിന്തുടരുന്നുണ്ട്,
    ആളൊരു പുലിയാ എന്ന് പറഞ്ഞാല്‍ പഴയതായിപ്പോകും:അതുകൊണ്ട് ഞാന്‍ ഇങ്ങിനെ പറയുന്നു : മോന്‍ ആളൊരു കടുവയാ കേട്ടോ?'

    mukkanni.blogspot.com

    ReplyDelete
  64. >>ഇത് അല്‍ മറായി ആണോ... അല്‍ ഐനാണോ?

    ഇത് തിരിച്ചിലങ്ങാടിയല്ലേ ഇക്കാ?
    അതല്ലെടീ... ഈ പാല്‍...?

    അത് ഉമ്മ നിഡോ ഇട്ട് കലക്കിയതാ...

    നിഡോയൊക്കെ ഇത്ര ടേസ്റ്റുണ്ടല്ലേ... ഞാന്‍ മനസ്സില്‍ പറഞ്ഞു <<


    ഇത് കോട്ട് ചെയ്യട്ടെ. എന്റെ കൂടെ ഒരു അൽ -മറായ് ക്കാരൻ ഹാജിക്ക താമസിക്കുന്നുണ്ട് അദ്ദേഹത്തിനു സമർപ്പിക്കുന്നു :)


    ഒരു പാടു ടെൻഷൻ (അതിവിടെ ഫ്രീയായി ബോസ് തരുന്നതും പിന്നെ ഞാനായിട്ടുണ്ടാക്കുന്നതും ) ഈ പോസ്റ്റ് വായിച്ച് ആ ‘ശൂ ’ പോലെ പോയി..

    നന്ദി. അൽ നന്ദി.. അൽ മറായ് നന്ദി വീണ്ടും വരാം

    ReplyDelete
  65. കൊള്ളാംസ്..അടിപൊളി..


    ബൂലോകം മൊത്തം ഇത് കോപ്പിഅടിച്ചല്ലൊ..കണ്‍ഗ്രാറ്റ്സ്..!

    ReplyDelete
  66. നന്നായിട്ടുണ്ട്.
    അഭിനന്ദനങ്ങൾ

    ReplyDelete
  67. email വഴി കിട്ടി വായിച്ചപ്പോള്‍ കരുതി ഒരു വിവാഹിതന്റെ അനുഭവകഥ ആയിരിക്കുമെന്നാണ്.ഇപ്പോയാണ് അറിഞ്ഞത് ഇത് ഒരു അവിവാഹിതന്റെ അനുഭവിക്കാത്ത കഥയാണെന്ന് .ഇനി അനുഭവത്തില്‍ ഉണ്ടാവാന്‍ പോകുന്ന ആദ്യരാത്രിയുടെ അനുഭവങ്ങള്‍ ഇതിലും കൂടുതലായി നര്‍മ്മത്തില്‍ പൊതിഞ്ഞു ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചോട്ടെ ...
    ഏതായാലും വളരെ നന്നായിട്ടുണ്ട് .അബ്ദുല്ല മുക്കണ്ണി പറഞ്ഞതുപോലെ ഇനി വിടാതെ പിന്തുടരുന്നുണ്ട്.

    ReplyDelete
  68. Nannayittundu tto...........kurae chirichu

    ReplyDelete
  69. superb story ,,,,,,,,,,,,,,,very interesting,,,,,,,i felt like ia m reading vaikkam mohammed basheer's some story...great work..........u hav a great potential inside

    ReplyDelete
  70. kalakki mone....iniyum puthiya stories pratheeshikkunnu

    ReplyDelete
  71. പടച്ച റബ്ബേ, ആദ്യ രാത്രി ഇങ്ങനൊക്കെ ആണല്ലേ !
    ഇനിക്ക് ഇപ്പം പെണ്ണ് കെട്ടണം.

    ReplyDelete
  72. @ ബഷീര്‍ പി.ബി.വെള്ളറക്കാട്‌: ടെൻഷൻ ഈ പോസ്റ്റ് വായിച്ച് ആ ‘ശൂ ’ പോലെ പോയി എന്നറിഞ്ഞതില്‍ സന്തോഷം...

    @ലക്~: നന്ദി...

    @ nikukechery: നന്ദി...

    @ sidhique parakkal: തീര്‍ച്ചയായും... അഭിപ്രായത്തിന് നന്ദി...

    @ Latha: നന്ദി...

    @ Anony: നന്ദി... തീര്‍ച്ചയായും ഉണ്ടാവും... ഇടയ്ക്കിടെ വരിക.

    @ മയില്‍‌പ്പീലി: നന്ദി... :)

    @ കുന്നെക്കാടന്‍: ഇപ്പോതന്നെ വേണോ കുന്നേക്കാടാ... ളുഹറ് നിസ്കരിച്ചിട്ട് പോരേ?...

    ReplyDelete
  73. ഹെന്റമ്മോ..സങ്കല്പമാനെങ്കിലും ഇങ്ങനൊരു പെണ്ണും പെങ്ങളും ഉണ്ടെങ്കില്‍...
    ഓര്‍ക്കാന്‍ കൂടി വയ്യ.പണി കിട്ടില്ലാന്നു ഉറപ്പുണ്ടോ?നീ കെട്ടിയിട്ടില്ലല്ലോ അല്ലെ..ഞാന്‍ കെട്ടിയതാ.
    അടുത്ത തന്നെ കെട്ടാന്‍ പോകുന്നു എന്നറിഞ്ഞതില്‍ സന്തോഷം..
    അനുഭവിച്ചോ..അനുഭവിച്ചോ...

    ReplyDelete
  74. മച്ചു പൊളിച്ചടുക്കി ഹഹഹ

    ReplyDelete
  75. Shabeer ഇത് koottam.com ലും ഉണ്ടല്ലൊ???!!!
    ആദ്യരാത്രിPosted by ♥ ♥കുറുമ്പി മൂകുസ് ♥ ♥ on February 18, 2011 at 9:30pm

    -Shameena-

    ReplyDelete
  76. സത്യത്തില്‍ ഇത് ആരുടേതാണ്?

    Just a google blog search gives 48 results for the phrase "അങ്ങനെ ആദ്യരാത്രി തന്നെ വിട്ടുകൊടുത്താല് പറ്റില്ലല്ലോ", names vary from "ആദ്യരാത്രി" to "കപ്പില്‍ ചായ ഇല്ല". Many sources are cited but this seems to be the first. There is a mention that this is a story published in "Kala Kaumudi" in (http://tojerin.blogspot.com/2011/03/blog-post_13.html). So which is the original! Why all people are stealing like this?!

    ReplyDelete
  77. priya anony: ee post entethanu..

    feb 9 num munpu post chaitha ee kadha thankalkkevideyengilum kanichutharan pattumo.. ente velluviliyaanu... thirichilaane kallanakkunnavarodulla ente velluvili.

    ReplyDelete
  78. http://myrxme.blogspot.com/2010_10_01_archive.html

    ഡേറ്റ് മാറ്റി പോസ്റ്റാൻ പറ്റോന്നെനിക്കറിയില പക്ഷെ ഇത് 2010 ലെ പോസ്റ്റാണ് അതിൽ പറഞ്ഞിരിക്കുന്നതനുസരിച്ച്.. പക്ഷെ ആ ബ്ലൊഗ് കണ്ടിട്ട് അവിടെ നിന്നാവാനുള്ള സാധ്യതയും കാണുന്നില്ല.. എന്തായാലും നന്നായി എഴുതീട്ടുണ്ട്..

    .. ഇതു മെയിലായി തന്നെ ആണ് ആദ്യം കിട്ടിയത് ഒരു രസത്തിന് ഉടമസ്ഥനെ തപ്പി ഇറങ്ങിയതാ...

    ഉണ്ണി........

    ReplyDelete
  79. ഇത് എഴുതിയ ആള് ‍-- Abu Thahir, Dubai




    (സുഹൃത്തേ ...ഈ സ്റ്റോറി അബു താഹിര്‍ എന്നാ ആളുടെ സൃഷ്ടി എന്നാ പേരില്‍ എനിക്ക് മെയില്‍ ആയിട്ട് വന്നിരുന്നു..യദ്രിഷികമായി തങ്ങളുടെ ബ്ലോഗില്‍ ഈ സ്റ്റോറി കാണാനിടയായി..സത്യം എന്താണെന്ന് അറിയാനുള്ള ഒരു ആകാംഷ ...കഥ നന്നായിട്ടുണ്ട് കേടോ...നാസര്‍ പുതുശ്ശേരി )

    ReplyDelete
  80. @ ചെറിയവന്‍: അനുഭവിക്കാന്‍ തന്നെ തയ്യാറായിരിക്കാ... നന്ദി

    @ safeer mohammad : നന്ദി...

    @ Unniiiiiiii : അങ്ങനെയും പോസ്റ്റ് ചെയ്യാന്‍ സാധിക്കുമോ..? പഠിച്ച കള്ളന്മാര്‍...

    @ Nazar : കഥ ഞാന്‍ തന്നെ എഴുതിയതാണ്... വിശ്വസിക്കാനാവുമെങ്കില്‍ വിശ്വസിക്കുക... നന്ദി...

    ReplyDelete
  81. ഇതെഴുതിയത് താന്കലാനെന്നു വിശ്വസിക്കുന്നു.........
    ഒരു മാസം മുന്‍പ് മെയില്‍ വഴി ഞാനും വായിച്ചിട്ടുണ്ട്
    ..... ഏതായാലും കലക്കി

    ReplyDelete
  82. എനിക്ക് ഒരു സംശയവുമില്ലട്ടോ .... ഇത് എഴുതിയത് താങ്ങലനെന്നു ഞാന്‍ വിശ്വസിക്കുന്നു കാരണം മുകളിലത്തെ കമന്റ്‌കള്‍കൊണ്ടെല്ല ......... താങ്കളുടെ മറ്റു ബ്ലോഗുകള്‍ വായിച്ചപ്പോള്‍ ആ ഒരു ടെച്ചു കാണാന്‍ സാധിച്ചു .... എന്നെ തെറ്റിദ്ധരിക്കരുത്

    ReplyDelete
  83. മനോഹരം.
    എന്തായാലും പെണ്ണുകാണാന്‍ പോകുന്നുണ്ടേങ്കില്‍ അവള്‍ ചായ ഗ്ലാസ് പിടിക്കുന്നത് നോക്കിക്കോ.
    ഇത്രെം എഴുതിയ ആള്‍ക്ക് അതു കണ്ട് അവളുടെ പാചകനൈപുണ്യം മനസ്സിലാകും.
    ഭാവിയിലേക്ക് ശുഭരാത്രികള്‍ നേരുന്നു.

    ReplyDelete
  84. ഈ കഥ മെയില്‍ വഴി ആരോ അയച്ചുതന്നിട്ടുണ്ട്...
    അന്നു വിചാരിച്ചു ഇതെഴുതിയ ആളോട് ഒരു അഭിനന്ദനം
    പറയാന്‍ പറ്റുന്നില്ലല്ലോ എന്ന്... വൈകിയാണെങ്കിലും ഉടമസ്ഥനെ കണ്ടെത്തിയ സന്തോഷം ഉണ്ടെനിക്ക്.... അഭിനന്ദനങ്ങള്‍ ... :)

    ReplyDelete
  85. ഈ കഥയുടെ മൊയലാളിയെ തപ്പി കുറെ ആയി നമ്മള്‍ നടക്കുന്നു.......അഭിനന്ദങള്‍..!!

    ReplyDelete
  86. thudakkathil vicharichu idhu sathyamanenu
    endhayalum kollaaaaaaaaaaaaaam

    ReplyDelete
  87. സമ്മതിചിരികുന്നു ...നല്ല അവതരണം നല്ല ഹാസ്യം ....ആള്‍ ഇത്രകുന്ടെന്നു കരുതിയല്ല ...പല ബ്ലോഗിലും കമന്റ്‌ വായികാരുണ്ട് .അപ്പോള്‍ തോന്നി ഒന്ന് സന്ദര്‍ശിക്കാം എന്ന് ഇപ്പോള്‍ തോനുന്നു വരാന്‍ വൈകി എന്ന്

    ReplyDelete
  88. kidilam mashe... natural comedy........

    ReplyDelete
  89. ഈ ബ്ലോഗില്‍ എത്തിയത് തീര്‍ത്തും യാദൃശ്ചികമായാണ് ...
    താങ്കളുടെ ഈ സൃഷ്ടി വളരെ നന്നായിരിക്കുന്നു... , സുഹൃത്തെ :)
    മനസ്സിലെ ആശയങ്ങള്‍ക്ക് വാക്കുകളിലൂടെ പ്രതിബിംബമേകാന്‍ കഴിയുക എന്നത് തീര്‍ത്തും ദൈവാനുഗ്രഹമാണ് ..!!

    ReplyDelete
  90. Good work enjoyed reading

    ReplyDelete
  91. ഇത് അല്‍ മറായി ആണോ... അല്‍ ഐനാണോ?

    പിന്നേ... സൂപ്പര്‍ മര്‍ക്കറ്റില്‍ അടുക്കി വച്ചിട്ടുണ്ടാവും, ബ്രോക്കറുടെ കയ്യിലെ പെണ്‍കുട്ടികളെപ്പോലെ... പുതിയത് പുറകിലും, പഴയത് മുന്നിലും...

    ReplyDelete
  92. നൂറ്റൊന്നാമത്തെ കമന്റ് എന്റെവക.

    കഥ നന്നായിട്ടുണ്ട്..
    ആദ്യരാത്രിക്ക് ഒത്തിരിയാശംസകള്‍...!!(എന്നാണാവോ അതു സംഭവിക്കുക.??)

    http://pularipoov.blogspot.com/

    ReplyDelete
  93. സൂപ്പര്‍!

    മുന്‍പെപ്പോഴോ വായിച്ചതാണ്. കമന്റിട്ടിരുന്നു എന്നായിരുന്നു ഓര്‍മ്മ.

    ReplyDelete
  94. കിടിലന്‍, കിക്കിടുലം

    ReplyDelete
  95. i am nushath pp.thante ee post kollaloo.dubaiyil irunnu swapnam kanan padivalle.

    ReplyDelete
  96. കൊള്ളാം... നന്നായിട്ടുണ്ട്..

    ReplyDelete
  97. അമ്പടാ തിരച്ചിലാനെ... ഇപ്പോഴേ കണ്ടുള്ളൂ ഇത് ... എന്താ പറയുക, ഗംഭീരം.

    ReplyDelete
  98. അയ്യട മോനെ..ഇത് വായിച്ചതാണല്ലോ ..
    എന്തായാലും പുതിയത് എഴുതണ്ട കേട്ടോ..ഞങ്ങള്‍ ഇത് വായിച്ചു തന്നെ ഒരു പരുവമായി.

    ReplyDelete
  99. Very fantastic. please keep on posting such stories. Thanks

    ReplyDelete
  100. പ്രിയ സുഹൃത്തേ,
    ഇതേ ബ്ലോഗ്‌ മറ്റു പല സൈറ്റുകളിലും കണ്ടു.
    http://forums.bizhat.com/jokes-humor-forum/29922-hahahah-15.html

    ഇതിനെ കുറിച്ച് എന്ത് പറയുന്നു?

    ReplyDelete
  101. ആദ്യരാത്രി എന്ന ടൈറ്റിലില്‍ മുമ്പ് ഇമെയില്‍ വന്നതും അത് വായിക്കാതെ ഡിലീറ്റ്‌ ചെയ്തിരുന്നു. പക്ഷേ ഇപ്പോള്‍ വേണ്ടപ്പെട്ട ഒരാള്‍ ഇമെയില്‍ അയച്ചപ്പോള്‍ മോശമുള്ളത് ആവില്ല എന്നുറപ്പിലാണ് തുറന്നത്...വായിച്ചപ്പോള്‍ നല്ല ഇഷ്ടമായി കേട്ടോ...അശ്ലീലം ഒട്ടും ഇല്ലാതെ എന്നാല്‍ പറയാനുള്ളത് എല്ലാം പറഞ്ഞ്, ഒരു സാധാരണക്കാരന്‍റെ ചിന്തകളോട് കൂടി അവതരിപ്പിച്ച താങ്കളുടെ കഴിവിനെ അഭിനന്ദിച്ചേ തീരൂ...അവസാന ഭാഗം എത്തിയപ്പോള്‍ കലമുടച്ചല്ലോ എന്ന തോന്നലുണ്ടാക്കി പക്ഷേ അതിശയപരമായി താങ്കള്‍ കഥയെ തിരിച്ചു വിട്ടു...മനോഹരം...പലര്‍ക്കും ഞാന്‍ ഇത് ഇമെയില്‍ അയച്ചു . അജ്ഞാതനായ കഥാകാരന് അഭിനന്ദനവും പറഞ്ഞുള്ള കുറിപ്പുമായി...എന്നാല്‍ എന്‍റെ മെയില്‍ കിട്ടിയ സുഹൃത്ത്‌ ഇസ്മായില്‍ കുറുമ്പടിയാണ് താങ്കളെ കുറിച്ച് പറഞ്ഞതും ലിങ്ക് അയച്ചു തന്നതും...എന്തോ എനിക്ക് വല്ലാതെ ഇഷ്ടമായി താങ്കളുടെ കഥയും അവതരണ ശൈലിയും...എന്‍റെ സ്നേഹത്തില്‍ പൊതിഞ്ഞ പ്രത്യേക അഭിനന്ദനം...

    ReplyDelete
  102. സുന്ദരമായ ഭാവനയാ ട്ടോ. എന്തായാലും നല്ല അവത്രണം. ഇങ്ങനെ ഒരു ആദ്യരാത്രി പാര കഥയാക്കേണ്ടിയിരുന്നില്ല. കാരണം ഞങ്ങൾ അവിവാഹിതരുടെ ഭാവനയെല്ലാം തകർത്ത് തരിപ്പണമാക്കിയില്ലേ ?

    ReplyDelete
  103. ….ഇഷ്ടമായി. അഭിനന്ദനങ്ങള്

    ReplyDelete
  104. സുഹൃത്തേ ഇന്നാണ് ആദ്യമായി ഇവിടെ, കിടിലന്‍.

    ReplyDelete
  105. ഷബീര്‍, താങ്കളുടെ രണ്‌ടാം ആദ്യ രാത്രിയിലെ ലിങ്കില്‍ നിന്നുമാ ഇങ്ങോട്ടെത്തിയത്‌... ഇത്‌ ഞാന്‍ ബ്ളോഗില്‍ സജീവമാകുന്നതിന്‌ മുമ്പേ എവിടെ നിന്നോ വായിച്ചിട്ടുണ്‌ട്‌, ഏതോ യാഹൂ ഗ്രൂപ്പില്‍ അനാഥ പ്രേതം പോലെ പേരില്ലാതെ ഈ കഥ ചുറ്റിയടിച്ചിരുന്നു... സംഗതി ഉഗ്രന്‍...

    ReplyDelete
  106. പണ്ട് മെയിലില്‍ വന്നപ്പോള്‍ വായിച്ചിരുന്നു... അന്നൊരുപാട് ചിരിച്ചു... ഇന്നെഴുതുകാരനെ കണ്ടെത്തിയപ്പോള്‍ ഒരുപാടു സന്തോഷം... ചേട്ടാ താങ്കളെ ഞാന്‍ ഗുരു സ്ഥാനത്തിരുത്തി... ദക്ഷിണ വഴിയെ

    ReplyDelete
  107. oru dim lightengilum avamayirunnu........

    ReplyDelete
  108. ഞാൻ ഒരു സുഹൃത്തിന്റെ ഫേസ്ബൂ‍ക്കിൽ ഈ കഥ കണ്ടിരുന്നു...അഭിനന്ദനം പറഞ്ഞപ്പോൾ അവനല്ല എഴുതിയതെന്നു പറഞ്ഞു...യഥാർത്ഥകഥാകാരനെ കണ്ടതിൽ സന്തോഷം....

    This is a real classic...Hats off Shabir...

    ReplyDelete
  109. ഇപ്പോഴാണ് ഇത് കണ്ടത്.
    നന്നായിട്ടുണ്ട് നര്‍മ്മം കലര്‍ത്തിയ ഈ ആദ്യരാത്രി.
    ആശംസകള്‍.

    ReplyDelete
  110. This comment has been removed by the author.

    ReplyDelete
  111. മുന്നേ ഒരു കൂട്ടുകാരന്‍ മെയിലില്‍ അയച്ചു വായിച്ചിരുന്നു ഇപ്പൊ റയാന്‍ എന്നാ ഒരു സുഹ്രുത്ത് കൊണ്ട് വന്നു കാണിച്ചതാ ഇത് .....ഹി ഹി എന്തായാലും ഭാഗ്യവാന്‍ അന്നു ശരിക്കും ഉറങ്ങിയില്ലേ ...പിന്നെ ഒരിക്കലും അത് പോലെ സുഖായിട്ടു ഉറങ്ങിയിട്ടുണ്ടാകില്ല ....

    ReplyDelete
  112. ഈ ഒരു പോസ്റ്റ്‌ facebook ലും ഇ- മെയില്‍ ലും ഒരുപാട് കറങ്ങുന്നുണ്ട്... ഏതായാലും ഗംഭീരം .. ഇങ്ങനെ ഒരു പോസ്റ്റ്‌ ചെയ്ത ആളെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം .. ഇത് കോപ്പി ചെയ്യുന്ന ദ്രോഹികളോട് ഒരു വാക്ക് ... ഒരു മനുഷ്യന്റെ ഒരുപാട് നേരത്തെ അദ്ധ്വാനം ആണ് ഇത് ..അന്യന്റെ വിയര്‍പ്പിന്റെ ഫലം പറ്റുന്ന ഒരു കള്ളനായി മാറരുത് .. ഈ പോസ്റ്റ്‌ മറ്റുള്ളവരെ കാണിക്കണം എന്നുണ്ടെങ്കില്‍ ഈ ലിങ്ക് അവിടെ പോസ്റ്റ്‌ ചെയ്യൂ... ചെറുതായാലും വലുതായാലും കള്ളന്‍ എന്നും കള്ളന്‍ തന്നെ... ആരും അങ്ങനെ ആവാതിരിക്കട്ടെ...

    ReplyDelete
  113. Adipoli.nice presentation.takarthu shabeereee.

    ReplyDelete
  114. https://www.facebook.com/photo.php?fbid=392934870721957&set=a.187626974586082.52889.100000163414634&type=1&theater
    അഭിനന്ദനങ്ങള്‍ ഷബീര്‍ ........
    ഫേസ്ബുക്ക് മൊത്തം കറങ്ങി നടക്കുന്നു ഇത്..!

    ReplyDelete
  115. ഓ.. ഇതങ്ങു പിടിച്ചു... അസ്സലൊരു ചിരിപ്പോസ്റ്റ്

    ReplyDelete
  116. തിരിച്ചിലാൻ ... താങ്കളുടെ ഈ പോസ്റ്റ് കൊപ്പിയടിക്കപ്പെട്ടിരിക്കുന്നു.
    ദാ കോപ്പിയുടെ ലിങ്ക് - http://entekatthikal.blogspot.in/2012/02/blog-post_20.html

    ReplyDelete
  117. Awesome narration! i came to read this through FB. Someone posted it in his name!
    Anyway, I loved the way you wrote :) Really interesting...

    ReplyDelete
  118. ഫേസ്ബൂ‍ക്കിൽ ഈ കഥ കണ്ടിരുന്നു..കഥ വായിക്കാന്‍ ഇന്നാണ് സമയം കിട്ടിയത്....കൊള്ളാം.. "ഷബീര്‍" ആശംസകള്‍

    ReplyDelete
  119. ഹ.ഹ.ഹാ... നന്നായി ചിരിച്ചു.
    കല്യാണം കഴിഞ്ഞു നവവരന പ്രഥമരാത്രിയിൽ ഉറക്കമരുന്നിട്ടുറക്കി, പിറ്റേന്നു സൽക്കാരത്തിനു പോകും വഴി കാമുകനെ ആശുപത്രിപ്പടിക്കലെ മൂന്നു ഹമ്പുള്ള ട്രാഫിക് റഷിന്റെ സ്പോട്ടിൽ ബൈക്കുമായി കാത്തു നിൽക്കാൻ ശട്ടം കെട്ടി, സ്പോട്ടിൽ മാരുതിയുടെ ഡോർ തുറന്നിറങ്ങി നാടകീയമായി അപ്രത്യക്ഷമായ 100 പവൻ വധുവിനെ ഓർമ്മ വന്നു :))

    ReplyDelete
  120. ഞാന്‍ ദുബായില്‍ മൂന്ന് നേരവും പിസ്തയും ബദാമുമാണത്രേ കഴിക്കാറ്. അവരുണ്ടോ അറിയുന്നു ദുബായില്‍ പട്ടിണികിടന്നാലും മനുഷ്യന്‍ തടിക്കുമെന്ന്. Well planned first night!

    ReplyDelete
  121. ningale peruth ishtayi kettoo

    ReplyDelete
  122. This comment has been removed by the author.

    ReplyDelete
  123. thirichilaan...
    you really awesomeman.........
    Smile Medicine. everybody should drink(read) this daily, we'll be happy

    ReplyDelete
  124. NANNAYIRIKKUNNU.....CHERIKKAN MARANNU POYA CHILARENKILUM CHERICHITTUNDAKUM.....THANK YOU....FOR THIS....MAY GOD BLESS YOU...
    NALLL SAILI....MIKACHA AVATHARANAM....

    ReplyDelete
  125. കൊള്ളാം നന്നായിട്ടുണ്ട് , മുന്‍പ് ഏതു ഞാന്‍ വായിച്ചതാണ് , ആരുടേതാണെന്ന് അറിയില്ലായിരുന്നു , അറിഞ്ഞതില്‍ സന്തോഷം ..

    ReplyDelete
  126. Great ...enganey oru idea kollam ...jan entey frndsiney pattikan pattumo ennu nokatt....

    ReplyDelete
  127. ഹ ഹ ഹാ...
    ആദ്യം കരയിച്ചു പിന്നെ #ചിരിപ്പിച്ചു
    ലൈക്‌

    ReplyDelete
  128. ഈയിടെ തൃശൂർൽ വച്ച് ഈ കഥയുടെ പ്രസാധനത്തിൽ സംഭവിച്ച ചില സംഗതികൾ ചർച്ച ചെയ്തു.വായിച്ചതായിട്ടാണ് എന്റെ ഓറ്ര്മ്മ എങ്കിലും വീണ്ടും വായിച്ചു...അടിപൊളി

    ReplyDelete
  129. http://www.youtube.com/watch?v=oBA77ZG6poE

    അഭിനന്ദനങ്ങള്‍, കട്ടിട്ടാണെങ്കിലും, നിന്റെ പെരില്ലെങ്കിലും നിന്‍റെ പോസ്റ്റ്‌ ഫിലിമും ആയി. നിനക്ക് അഭിമാനിക്കാം.

    ReplyDelete
  130. Ha hha.. vaayichitu chirikaatha veyya.. Engagement kayinju.. Ini aaroka enthoka plan cheyyunnundo aavo��

    ReplyDelete