Monday, February 14, 2011

സ്ഥിരം നമ്പര്‍

ഒരു മൂവന്തി നേരം അവളുടെ ഫോണ്‍ ശബ്ദിച്ചു. ആരെന്നറിയാതെ അവള്‍ ഫോണ്‍ എടുത്തു. അപ്പുറത്തുനിന്നും യുവാവിന്റെ ശബ്ദം.

'ഹായ് മായാ... എന്തുപണിയാ കാണിച്ചത്? ഞാന്‍ എത്രനേരമായെന്നറിയോ ഇവിടെ കാത്തിരിക്കുന്നു'

'ഹലോ മിസ്റ്റര്‍, ഇത് മായ അല്ല, താങ്കള്‍ക്ക് നമ്പര്‍ തെറ്റിയെന്ന് തോനുന്നു.'

'ഓ.... സോറി....'

അവന്‍ ഫോണ്‍ ഉടനെ കട്ട് ചെയ്തു

ഉടനെ അവള്‍ക്കൊരു sms ലഭിച്ചു

'ശരിയാണ്, ഞാന്‍ ഡയല്‍ ചെയ്ത ഒരു നമ്പര്‍ മാറിപ്പോയതാണ്, ഫ്രണ്ടാണെന്ന് കരുതിയാണ് സംസാരിച്ചത്. ഞാന്‍ മോശമായി പെരുമാറിയെങ്കില്‍ ക്ഷമിക്കുക'

അവള്‍ അവന് മറുപടി അയച്ചു.

'അത് സാരമില്ല, താങ്കള്‍ മോശമായൊന്നും സംസാരിച്ചിട്ടുമില്ല'

പിന്നീട് അവളുടെ ഫോണ്‍ തുടരേ ശബ്ദിക്ക്യാന്‍ തുടങ്ങി... രാത്രിയെന്നോ പകലെന്നോ ഇല്ലാതെ. അവള്‍ അതിനെ അവഗണിച്ചു...

ഏകാന്തതയുടെ അലസമായ ഒരു യാമത്തില്‍ അവള്‍ ആ ഫോണ്‍ എടുത്തു.
അപ്പുറത്തുനിന്നും യുവാവിന്റെ ശബ്ദം.

'ഹലോ... ഞാന്‍ എത്രദിവസമായി വിളിയ്ക്കുന്നു. എന്താ ഫോണ്‍ എടുക്കാത്തേ?'

'ഒന്നുമില്ല'

'എന്തുചെയ്യുന്നു? പഠിയ്ക്കുകയാണോ?'

'അല്ല, ഞാന്‍ ഹൗസ് വൈഫാണ്'

'പക്ഷേ നിങ്ങളുടെ ശബ്ദം കേട്ടാല്‍ ചെറിയ കുട്ടിയാണെന്നേ തോന്നൂ...'

'എനിക്കത്രമാത്രം പ്രായമൊന്നും ആയിട്ടില്ല, 20 വയസ്സേയുള്ളൂ'

'അതേയോ... അപ്പോ കല്ല്യാണം കഴിഞ്ഞിട്ട് അധികമൊന്നും ആയിക്കാണില്ലല്ലോ?'

'ഇല്ല'

'ആട്ടേ... ഭര്‍ത്താവെന്തുചെയ്യുന്നു?'

'നീ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് തന്നെ, ഗള്‍ഫിലാണ്'

കുറച്ചു സമയം കൂടെ അവര്‍ സംസാരിച്ചു. പെട്ടെന്നവള്‍ ചോദിച്ചു

'എന്താ നിന്റെ ഉദ്ദേശം? സംസാരം മാത്രമാണോ... അതോ?'

'സംസാരത്തില്‍ മാത്രം എനിയ്ക്കും താല്‍പര്യമില്ല...'

'നിനക്കിന്ന് വരാമോ?'

'ഇന്നോ? ഇന്ന്....' ആ ചോദ്യം അവന്‍ പ്രതീക്ഷിച്ചിരുന്നില്ല.

'നാളെ പറ്റുമോ?'

'നാളെ വരാം'

'ഞാന്‍ പുറകിലെ വാതില്‍ തുറന്നിടാം... ഒരു പതിനൊന്ന് മണിയാകുംബോള്‍ വന്നാല്‍ മതി. വന്നാല്‍ എനിയ്ക്ക് ഒരു മിസ്സ്ഡ് കോള്‍ തന്നാല്‍ മതി, ഞാന്‍ പുറകിലെ വാതിലിനടുത്തോട്ട് വരാം'

'ശരി'

അവളവന് വിലാസവും വരേണ്ട രീതിയും പറഞ്ഞുകൊടുത്തു.

******

പതിനൊന്ന്മണി മുഴങ്ങിയതും അവന്റെ കോള്‍ വന്നു. അവള്‍ പുറകിലെ വാതില്‍ തുറന്ന് മൊബൈലിന്റെ വെളിച്ചം അവനെ കാണിച്ചു. അവന്‍ അവളുടെ അടുത്തെത്തി, അവള്‍ അവന്റെ കയ്യില്‍ പിടിച്ചു, വാതില്‍ മെല്ലെയടച്ചു. ഇരുട്ടിലൂടെ അവര്‍ രണ്ടുപേരും മെല്ലെ ശബ്ദമുണ്ടാക്കാതെ നീങ്ങി.

പെട്ടെന്നാണ് ഡൈനിങ്ങ് ഹാളില്‍ വെളിച്ചം വന്നത്

' വാ.. വാ.. ഇരിയ്ക്ക്... ഞങ്ങള്‍ നിന്നെ കാത്തിരിക്കുകയായിരുന്നു.' തീന്മേശയ്ക്ക് ചുറ്റിലുമിരിക്കുന്ന യുവാക്കളില്‍ ഒരാള്‍ പറഞ്ഞു.

അവന്‍ ആകെ ഭയപരവശനായി... തിരിച്ചോടാന്‍ ശ്രമിച്ചപ്പോഴേക്കും യുവാക്കള്‍ അവനെ പിടികൂടിയിരുന്നു.

' അങ്ങനങ്ങ് പോയാലോ അളിയാ... നല്ല അയക്കൂറ ബിരിയാണിയും കോഴിപൊരിച്ചതും ഒക്കെയുണ്ട്. നിനക്കായി പ്രത്യേകം ഉണ്ടാക്കിയതാ. നീ ഇന്നത്തെ നമ്മുടെ അഥിതിയല്ലേ...'

കൂട്ടത്തില്‍ ഒരാള്‍ അവനെ പിടിച്ചിരുത്തി, ബിരിയാണി വിളമ്പികൊടുത്ത്, കോഴിപൊരിച്ചത് പ്ലേറ്റില്‍ ഇട്ടുകൊടുത്തുകൊണ്ട് പറഞ്ഞു

'നീ ലൈനടിക്കാന്‍ നോക്കിയ പെണ്ണിന്റെ ഗള്‍ഫിലുള്ള ഭര്‍ത്താവാടാ ഞാന്‍, നീ വെറും പൊട്ടനായിപ്പോയല്ലോടാ... ഒരു പെണ്ണ് വിളിച്ചപ്പോഴേക്കും ഓടിവന്നിരിക്കുന്നു. ഇതൊക്കെ ഒരു പ്ലാനിംഗ് അല്ലേ... അത് മനസ്സിലായില്ലല്ലേ...? കഴിക്ക് കഴിക്ക്...‍'

അവന് ആ ബിരിയാണി കഴിക്കുക എന്നത് മുള്ളാണി ചവച്ചിറക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടുള്ളതായി കണ്ടു.

'നിനക്കറിയുമോ... നിങ്ങള്‍ ഞരമ്പ് രോഗികള്‍ കാരണം എത്ര കുടുംബങ്ങള്‍ തകര്‍ന്നിട്ടുണ്ടെന്ന്? നിങ്ങള്‍ കിട്ടുന്ന നമ്പറുകളിലെല്ലാം വിളിച്ചുകൊണ്ടേയിരിക്കും, ഈ സമയം അവരുടെ ഗള്‍ഫില്‍നിന്നും വിളിക്കുന്ന ഭര്‍ത്താവ് കാണുന്നത് ഫോണ്‍ ബിസി. അവിടെ സംശയം വളരും. തലതിരിഞ്ഞുപോയ സ്ത്രീകളില്‍ പെട്ട ചെറിയൊരു ശതമാനം ഗള്‍ഫ് ഭാര്യമാരില്‍ അവര്‍ തങ്ങളുടെ ഭാര്യമാരേയും ഉള്‍പ്പെടുത്തും. പരസ്പരം മസസ്സിലാക്കുക പോയിട്ട് ശരിക്കൊന്ന് ഉള്ളുതുറന്ന് സംസാരിച്ചുകാണില്ല അവര്‍. അത്രയും സമയമേ അവര്‍ക്ക് ഒരുമിച്ച് കിട്ടിയിട്ടുണ്ടാവൂ... സത്യത്തില്‍ ഒരു തെറ്റും ചെയ്യാതെ തന്നെ അവര്‍ പിരിയും. നിന്റെ കുടുംബത്തിലാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കില്‍ നീയെങ്ങനെ പ്രതികരിക്കും?'

അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി... 'ഇല്ല ചേട്ടാ... ഞാന്‍ ഇനി അങ്ങനെയൊന്നും ചെയ്യില്ല... അത്രയൊന്നും ഞാന്‍ ഇന്നുവരെ ചിന്തിച്ചിട്ടില്ല.. ചേച്ചീ നിങ്ങളും എന്നോട് ക്ഷമിക്കണം'

'നീ കരയേണ്ട... നിനക്ക് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലക്കിതരുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം. അത് നിനക്ക് മനസ്സിലായെന്ന് തോനുന്നു'

'അതെ.. മനസ്സിലായി ചേട്ടാ... നിങ്ങള്‍ എന്നെ തല്ലുമോ എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു, ഇപ്പോ എനിക്കാ പേടിയില്ല. നിങ്ങളെന്നെ തല്ലിയാലും സന്തോഷത്തോടെ ഞാന്‍ കൊള്ളും'

'നിന്നെ തല്ലാനൊന്നും പോണില്ല, പക്ഷേ ചെറിയ ഒരു ശിക്ഷ തരാതെ നിന്നെ വിടുന്നതും ശരിയല്ല... ഉമ്മാ... ആ ജ്യൂസിങ്ങ് കൊണ്ടുവരൂ...'

ഉമ്മയുടെ കയ്യില്‍നിന്നും ജ്യൂസ് വാങ്ങി നീട്ടിയിട്ട് പറഞ്ഞൂ...

' ഇത് നല്ല ഒന്നാന്തരം ജ്യൂസാണ്, ആട്ടിന്‍ പാലില്‍ കാന്താരിമുളകും ആടലോടകവും അരച്ച് ചേര്‍ത്തത്... ഒറ്റവലിക്കങ്ങ് കുടിച്ചേ... ഇതാണ് മോനേ നിനക്കുള്ള പണി, ആട്ടിന്‍ പാലില്‍'

'ഇതിലും ഭേതം എന്റെ കയ്യോ കാലോ ഒടിച്ചിടുന്നതായിരുന്നു ചേട്ടാ...'
എന്ന് പറഞ്ഞ് അവനാ ഗ്ലാസ്സ് വാങ്ങി ഒറ്റവലിക്ക് കുടിച്ച് തീര്‍ത്തു.... കൂടെ കുറേ വെള്ളവും കുടിച്ചു...

എല്ലാവരും ചിരിച്ച മുഖത്തോടെ അവനെ നോക്കിയിരിക്കുകയായിരുന്നു...

'ചേട്ടാ... ഒരു കാര്യം ചോദിച്ചോട്ടേ...?'

'ചോദിക്ക്'

'ഇവിടുത്തെ ബാത്ത്റും എവിടെയാ?'

'എടീ... ഇങ്ങോട്ട് കൊണ്ടുവന്ന പോലെ കൈ പിടിച്ച് ആ ബാത്ത്റൂമില്‍ കൊണ്ടാക്ക്... കൈ അധികം അമര്‍ത്തിപിടിക്കല്ലേ... അവന്‍ അവിടെയൊക്കെ നാശമാക്കും'

(കൂട്ടച്ചിരി...)

23 comments:

  1. പഴയ ഒരു പുതിയ കഥ... അഭിപ്രായങ്ങള്‍ അറിയിക്കുക.

    ReplyDelete
  2. പഴയ വീൻഹ്ൻഹ് പഴയ കുപ്പിയിൽ തന്നെ...
    എന്നാലും ‘സ്ഥിരം നമ്പരുകാർക്ക്‘ ഒരു താക്കീതായി.
    ആശംസകൾ.

    ReplyDelete
  3. നല്ല ട്വിസ്റ്റ്‌

    ReplyDelete
  4. കൊള്ളാമല്ലോ ഈ ശിക്ഷാരീതി എല്ലാർക്കും ഒന്നു പറഞ്ഞു കൊട് വളരെ നന്നായിരിക്കുന്നു പക്ഷെ പെട്ടെന്നു തന്നെ ആ പെണ്ണ് വീട്ടിലേക്ക് ക്ഷണിക്കണ്ടായിരുന്നു കുറച്ചു കൂടി പ്രണയിച്ചിട്ടു മതിയായിരുന്നു. അവന്റെ മായാ വലയത്തിൽ മറ്റൊരു പെണ്ണു കൂടി എന്ന് അവൻ വല്ലാതെ പ്രതീക്ഷിച്ചു. ഒന്നു കൂടി നന്നാക്കാമായിരുന്നൂട്ടോ.. ആശംസകൾ..

    ReplyDelete
  5. ചെ..ആ ലൈറ്റ് ഇട്ടപ്പോള്‍ അടിപോയിട്ടു ഞാന്‍ രണ്ടു തെറി എങ്കിലും പ്രതീക്ഷിച്ചു..കോന്തന്‍ ഭര്‍ത്താവ്.. ആ ഭര്‍ത്താവിന്റെ ഫോട്ടോ ഒന്ന് കിട്ടിയാല്‍ ഫ്രെയിം ചെയ്തു വെക്കാമായിരുന്നു...

    ReplyDelete
  6. നല്ല ശിക്ഷ. ഇനി ആവര്‍ത്തിക്കില്ല എന്നുറപ്പ്...

    ReplyDelete
  7. അതെ
    പറഞ്ഞ് മനസ്സിലാക്കി കൊടുത്തത് നന്നായി.
    ശിക്ഷയും നല്ലത്

    ReplyDelete
  8. അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി...

    @ഉമ്മു അമ്മാര്‍: എന്റെ നായികയെ എനിക്കത്ര വിശ്വാസം പോര.. അതാ...

    @ ഹാഷിക്ക്: ഹാഷിക്കേ... അടങ്ങ് മോനേ... നിനക്ക് ഓസിക്കുത്ത് കുത്താനുള്ള വഴി ഞാന്‍ ഉണ്ടാക്കിതരാം...

    ReplyDelete
  9. നമ്പര്‍ പഴയത് പക്ഷെ സൊലൂഷന്‍ അടിപൊളി

    ReplyDelete
  10. ഇത്തരക്കാരെ സ്വീകരിക്കേണ്ട വിധം അസ്സലായി പറഞ്ഞു..

    ReplyDelete
  11. ജ്യൂസിന്റെ കൂടെ ഒരു ഗ്ലാസ് കടുക്കവെള്ളവും കൊടുക്കാം.

    ReplyDelete
  12. oru ward-le ushirum chora thilappum ulla cheruppakarukku parayayi Aattin palum Kanthari mulakum Aadalodakavum.... Manassilayille OC kuthinulla chance nashttapeduyille ente otta moooli....:)

    ReplyDelete
  13. ഒരു സംശയം, നേരിട്ടുള്ള അനുഭവമാണോ ഹീ ഹീ,

    ഈ ആണുങ്ങള മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഇത് പോലുള്ള ലീലാവിലാസങ്ങളില്‍ വീണു പോകുന്ന പെണ്ണുങ്ങളുടെ ഭാഗത്തും ഉണ്ടേ തെറ്റ്

    ReplyDelete
  14. പഞ്ചാരക്കുട്ടന്‍: :)

    mayflowers: നന്ദി...

    അലി: തീര്‍ച്ചയായും കൊടുക്കാം...

    റിയാസ് (മിഴിനീര്‍ത്തുള്ളി) : :)

    Anony: അടങ്ങ് മോനേ... അടങ്ങ്

    അനീസ: ഇതാണ് ഞാന്‍ ഒരു കാര്യവും എഴുതാത്തത്... അപ്പോ ചോദ്യം വരും.. നേരിട്ടുള്ള അനുഭവാണോന്ന്... അഭിപ്രായത്തിന് നന്ദി.

    ReplyDelete
  15. കൊള്ളാം. വിഷയം പഴയതാണെങ്കിലും, ശിക്ഷ പുതിയതാ.
    നന്നായി പറഞ്ഞു.

    ReplyDelete
  16. മനോഹരമായിരിക്കുന്നു... ഇത് ആദ്യം കാണുന്നെ മെയില്‍ വഴിയാണ്. രസകരമായതിനാല്‍ ഞാന്‍ എന്റെ ബ്ലോഗില്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട് :)... ഇതെഴുതിയെ ആളെ കാണാന്‍ പറ്റിയതില്‍ സന്തോഷിക്കുന്നു. അഭിനന്ദനങള്‍....

    ReplyDelete
  17. nannayittund mashe kidilan

    ReplyDelete