
പണികിട്ടിയാശാനേ.. പണികിട്ടി... മോഷണക്കാരുടെ വലയില്‍ എന്റെ ഒരു പോസ്റ്റും പെട്ടിരിയ്ക്കുന്നു എന്ന് www.kubboos.com (നന്ദി)വഴി അറിയാന്‍ കഴിഞ്ഞു. എന്റെ ആദ്യരാത്രി മറ്റൊരാളുടെ ആദ്യരാത്രിയായി മാറിയിരിയ്ക്കുന്നു. എന്തൊരു കഷ്ടം.. എന്തൊരു ലോകം...
ismail ( NOORIYANS) ഇയാളാനദ്ദേഹം.. 'കടവത്തൂര്‍ ദേശം'
പോസ്റ്റ് അവരുടേതാണെന്ന് തെളിയിക്കാനാണെന്നു തോന്നുന്നു ഇങ്ങനെ ഒരു കമന്റും ഇട്ടിരിയ്ക്കുന്നു
'ഇസ്മയില്‍ക്കാ ഈ കഥ കയിഞ്ഞ വര്‍ഷം ഫയസ് ബുക്കില്‍ നിങ്ങള്‍എഴുതിയപ്പോള്‍ തന്നെ വായിച്ചിരുന്നു നിങ്ങള്‍ ചന്ദ്രിക വരാന്ത പതിപ്പില്‍ എഴുതിയ സൈക്കിള്‍ എന്ന ഒമാനിലെ പ്രവാസികളുടെ കഥ പറഞ്ഞ കഥയും വായിച്ചു ചന്ദ്രികയില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു'
നിങ്ങള്‍ക്കും നോക്കാം...
http://kadavathur.ning.com/profiles/blogs/5204129:BlogPost:21033
വായിക്കണമെംകില്‍ sign up ചെയ്യേണ്ടിവരും