Sunday, December 18, 2011

രണ്ടാം ആദ്യരാത്രി

അങ്ങനെ ആറ്റുനോറ്റുകാത്തിരുന്ന വിവാഹം കഴിഞ്ഞു. റിസപ്ഷന്‍ രാത്രിയായതുകാരണം കൃത്രിമചിരിയുമായി നിന്ന് മനുഷ്യന്റെ ഊപ്പാടം പൊളിഞ്ഞിരുന്നു. രാത്രി കുളിയും പല്ലുതേപ്പും ഒക്കെ കഴിച്ചു - ഈ കുളിയും പല്ല്തേപ്പും കല്ല്യാണം കഴിഞ്ഞ അന്ന് മുതല്‍ തുടങ്ങിയതാണെന്ന് തെറ്റിധരിക്കേണ്ട. ഇതൊക്കെ എനിക്ക് പണ്ടേയുള്ള ശീലങ്ങളാണ് - വീഡിയോഗ്രാഫറുടെ ലൈറ്റിന്റെ ചൂടുകൊണ്ട് ഒരുപരുവത്തിലായ മുഖത്ത് തണുത്ത വെള്ളം വീണപ്പോള്‍ - ആഹ!!... എന്തൊരു സുഖം...

കുളികഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് ഞാന്‍ ആ ഞെട്ടിപ്പിക്കുന്ന കാഴ്ച് കണ്ടത്. റൂമിലെ ഹുക്കില്‍ ഒരു കയര്‍ തൂങ്ങികിടക്കുന്നു. നിമിഷങ്ങള്‍ക്കകം ആരോ വളരെ വിദഗ്ദമായി ഒരു തൊട്ടില കെട്ടിയിരിക്കുന്നു. അതില്‍ വലിയ ഇക്കായുടെ ചെറിയ മോന്‍ സുഖമായി കിടന്നുറങ്ങുന്നു. ഓമനത്തം തുളുമ്പുന്ന ആ മുഖത്തുനോക്കി അവന്റെ ഉമ്മയെ ഞാന്‍ തെറിവിളിച്ചു.  ഉമ്മയെ തെറിവിളിച്ചതുകൊണ്ടാവണം, അവനൊന്നു ഞരങ്ങി. കഴുത്തുറച്ചിട്ടില്ല, അതിനുമുന്നേ അവന്റെ ഉമ്മയെ തെറിവിളിച്ചപ്പോഴുള്ള രോഷം കണ്ടില്ലേ... ഞാന്‍ തൊട്ടിലിലേക്ക് നോക്കി പറഞ്ഞു

'ആദ്യരാത്രീല് മണിയറേല് കൊണ്ടോയി തൊട്ടില കെട്ടിയാല്‍ ആരായാലും തെറി പറയും, അതിന് നീ ചൂടായിട്ടൊന്നും കാര്യല്ല്യ.' അതിനവന്‍ പ്രതികരിച്ചില്ല... എന്റെ അവസ്ഥ അവന് മനസ്സിലായിക്കാണും.

അലമാരയില്‍നിന്നും കറുത്ത ട്രാക്സ്യൂട്ടും കറുത്ത ടീഷര്‍ട്ടും എടുത്തിട്ടു. രാത്രി പേരിനൊരു കള്ളിമുണ്ടുടുക്കുന്ന എന്റെ പാന്റും ടീഷര്‍ട്ടും ഇട്ട പ്രതിരൂപം  കണ്ണാടിയില്‍ കണ്ടപ്പോള്‍ എനിക്കു തന്നെ ചിരിവന്നു.  'ചിരിക്കെല്ലെടാ കോപ്പേ.. ഇന്ന് നിന്റെ ആദ്യരാത്രിയാ.. ഇങ്ങനത്തെ വേഷങ്ങളൊക്കെ കെട്ടേണ്ടിവരും' എന്ന് സ്വയം ശാസിച്ചു. എന്റെ കള്ളിമുണ്ടുകള്‍ എന്നെനോക്കി കണ്ണീര്‍ പൊഴിച്ചു. 'സങ്കടപ്പെടെല്ലെടാ മക്കളേ... ഇന്നൊരുദിവസം മാത്രം നമുക്ക് പിരിഞ്ഞിരിക്കാം..  ഞാന്‍ മുറിയ്ക്ക് പുറത്തേക്കിറങ്ങി.

കുടുംബക്കാരെല്ലാവരുംകൂടെ സല്ലപിച്ചിരിക്കുന്നതിനിടയിലേക്ക് ഞാന്‍ കയറിചെന്നപ്പോഴേക്കും കമന്റ് വന്നു

'അല്ല.. പുയാപ്ല എന്തേയ് കറപ്പും കറപ്പും ഇട്ട്ക്ക്ണ്'

'എന്നിലെ ബാച്ച്ലര്‍ മരിച്ചുപോയ ഈ ദിനം ഞാന്‍ കരിദിനമായി ആചരിക്കുന്നു... എന്തേയ്?'

'പെണ്ണ് കെട്ട്യപ്പളേക്കും അനക്ക് സാഹിത്യൊക്കെ വെരാന്‍ തൊടങ്ങ്യോ?'

'വെറ്തേ ആരാന്റെ എറച്ചി തിന്നാന്‍ നിക്കാണ്ടെ പോയി കെടന്നൊറങ്ങ്യാട്ടെ എല്ലും'

'ഓ... ഓന്‍ക്കിപ്പൊ ഞമ്മളെ ഒറക്കാനൊക്കെ വല്ല്യ തെരക്കാ... ഓളെ ഇപ്പൊ പറഞ്ഞയച്ചേരാം.. പോരെ?'

'എന്നാല്‍ ഇറച്ചി തീറ്റ നടക്കട്ടെ' ഒന്ന് ചൂളിപ്പോയെങ്കിലും അതു പുറത്ത് കാണിക്കാതെ ഞാന്‍ പറഞ്ഞു.

'ഹും' എന്ന് മൂളിക്കൊണ്ട് അവര്‍ അന്താരാഷ്ട്രകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി.

കൂട്ടത്തില്‍നിന്നും ഇത്തായെ വിളിച്ച് ഞാന്‍ ചോദിച്ചു

'മോന്‍ ഒറങ്ങ്യല്ലേ?'

'ആ.. ഇപ്പൊ ഒറങ്ങിയിട്ടൊള്ളൂ' ഞാന്‍ ചെക്കനെ കളിപ്പിക്കാന്‍ വേണ്ടി അന്വേഷിച്ചപോലെയായിരുന്നു മറുപടി.

'മോന്‍ ഇനി എപ്പളാ ഓണര?'

'ഓനിനി പൊലര്‍ച്ചെ നാല് മണിയൊക്കാവും എണീക്കാന്‍'

'തന്നെല്ലേ... അതുവരെ ഞാനും ഇന്റെ പെണ്ണ്ങ്ങളും എവടാ കെടക്ക?'

'അല്ലാഹ്... അത് ഞാന്‍ മറന്ന് പോയതാണെടാ... ഇപ്പൊ മാറ്റിത്തര'

'ഒന്ന് വേഗായിക്കോട്ടെ'

'ഓ.. ഓന്റൊരു തെരക്ക്' എന്നും പറഞ്ഞ് ഒരു ആക്കിയ ചിരിയും ചിരിച്ച് ഇത്ത തൊട്ടിലയിലെ മോനേയും എടുത്ത് മറ്റു ഹുക്കും നോക്കി പോയി

*****

ഞാന്‍ റൂമില്‍ കയറി കതകടച്ച് ലാപ്ടോപ്പും പുറത്തെടുത്ത് അവളേയും കാത്തിരുന്നു. പുതിയാപ്ലക്ക് ആദ്യരാത്രി വരെ ഒഴിവില്ല, ദുബായില്‍ മല മറിക്കുന്ന പണിയാണെന്നൊക്കെ അവള്‍ കരുതിക്കോട്ടെ എന്നൊരു ദുരുദ്ദേശവും എനിക്കില്ലാതില്ല. ഈ ഓണംകേറാമൂലയിലെ പെണ്‍പിള്ളാരെല്ലാം ലാപ്ടോപ്പും മറ്റും കണ്ടിട്ടുണ്ടോ ആവോ എന്നും ചിന്തിച്ച് സലീംകുമാറിനെപോലെ ഊറി ചിരിച്ചു.

അവള്‍ റൂമിലേക്ക് കയറി വരുംബോള്‍ ഞാന്‍ ലാപ്ടോപ്പിന്റെ ഡെസ്ക്ടോപ്പില്‍നിന്ന് കണ്ണെടുക്കാതെ നോക്കിയിരുന്നു.

'ആഹ.. ലാപ്ടോപ്പൊക്കെ ഉണ്ടല്ലേ'

'ഉം..' ഞാന്‍ അഹങ്കാരത്തോടെ ഒന്ന് മൂളി

'HP യാണല്ലേ..?'

'അതെ... ഹിന്ദുസ്ഥാന്‍ പെട്രോളിയം'

എന്റെ തമാശയോടുള്ള അവളുടെ കോംപ്ലിമെന്റ് ചിരി കണ്ടപ്പോള്‍ അതൊരു വളിച്ച കോമഡിയായിപ്പോയെന്ന് മനസ്സിലായി

'ഏതാ പ്പ്രൊസസ്സറ്‍? i5 ആണോ അതോ i7 ആണോ?' അവളുടെ സംശയങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങി

കുടുങ്ങ്യൊ പടച്ചോനെ? 'അതിപ്പോ... നല്ല പ്രൊസസ്സറാണ്...'

'ഹാര്‍ഡ് ഡിസ്ക് എത്രാ?'

'ഹാര്‍ഡ് ഡിസ്ക് കൂടുതലൊന്നും ഇല്ല്യ... ഒറ്റൊന്നൊള്ളൂ...'

അതുകേട്ട് ചിരിച്ചുകൊണ്ട് അവള്‍ ചോദിച്ചു... 'റാം എത്രാ?'

'അല്ല മോളേ... ഞാന്‍ അറിയാത്തോണ്ട് ചോദിക്കാ... നിന്നെ കെട്ടിയത് ഈ കമ്പ്യൂട്ടറോ അതോ ഞാനോ?'

'എന്തേയ്?'

'ഇന്നെ പറ്റി ഒരക്ഷരം നീ ചോദിച്ചില്ലല്ലോ... അതുകൊണ്ട് ചോദിച്ചതാ...'

'ഇന്നെ ഇങ്ങള് ഒരു നോട്ടം പോലും നോക്കീലല്ലോ... അതോണ്ടാ ഞാനും കമ്പൂട്ടറിനെ പറ്റി ചോദിച്ചത്'

ഇവള് കൊള്ളാല്ലോ വീഡിയോണ്‍ - ഞാന്‍ മനസ്സില്‍ പറഞ്ഞു

സ്വര്‍ഗത്തിലെ തൊപ്പപുഴുവായി ഫോണ്‍ ശബ്ദിച്ചു. എനിക്കങ്ങ് ചൊറിഞ്ഞ് കയറി വരുന്നുണ്ടായിരുന്നെങ്കിലും അവളുടെ മുന്നില്‍നിന്നും ആദ്യമായി വന്ന ഫോണ്‍ അല്ലേ എന്നുകരുതി അറ്റെന്റ് ചെയ്തു.

'ഹല്ലോ... എന്താ പാട്? എന്തായി?'

'ഒക്കെ കഴിഞ്ഞു മോനേ... ഹൊ... സമാധാനായി'

'ഇത്ര പെട്ടെന്നോ..?'

'പെട്ടെന്നോ... അഞ്ച് മണിക്ക് തൊടങ്ങ്യ പരിപാട്യാണ്, പത്ത് മണി ആയിക്ക്ണ് ഒന്ന് കഴിഞ്ഞ് കിട്ടുംബൊ'

'പഹയാ... അന്നെ സമ്മതിക്കണം'

'ഇന്നെ സമ്മതിച്ചിട്ടൊന്നും കാര്യല്ല്യ... ആ അസ്കറും ഓന്റെ ചെക്കന്മാരും ഇല്ല്യെങ്കില്‍ കാണായിരുന്നു'

'ഏത് അസ്കറ്?'

'കല്ല്യാണപ്പരിപാടിന്റെ കോണ്ട്രാക്റ്റ് എട്ക്ക്ണ അസ്കറെടാ... അരക്കിണറ്ള്ള'

'ഓ.. നീ അപ്പൊ കല്ല്യാണത്തിന്റെ കാര്യാ പറയ്ണതല്ലേ... നശിപ്പിച്ചു'

'നീ പിന്നെ എന്താ വിചാരിച്ചത്?'

'അത് വിട്... ഓള് റൂമിലെത്ത്യോ?

'ആ.. എത്തിക്ക്ണ്'

'എന്റെ ഉപദേശം വല്ലതും?'

'വേണ്ട മോനേ... നീ ലുട്ടു അലിക്ക് കൊടുത്ത ഉപദേശം തന്നെ ധാരാളം'

'എന്നാപിന്നെ നടക്കട്ടെ... all the best... ഞാന്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് മിസ്കോള്‍ അടിക്കാം'. തന്റേതുമാത്രമായ ഒരു ചിരിയിലൂടെ അവന്‍ പറഞ്ഞു.

'ആയിക്കോട്ടെ.. ഞാന്‍ ഫോണ്‍ സൈലന്റുമാക്കാം...' എന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.

'ആരാ വിളിച്ചത്?' അവള്‍ അന്വേഷണം തുടങ്ങിക്കഴിഞ്ഞു

'എന്റെ ഒരു കൂട്ടുകാരനാ.. ദുബായീല്‍ന്നും. ഇത്രേം കാലം ദുബായില് ഉണ്ടായിരുന്നപ്പോ 30fils മുടക്കി 'സുഖാണോ?' എന്ന് ചോദിക്കാത്തവനാ... ആദ്യരാത്രി വിളിച്ചിരിക്കാ സുഖവിവരം അറിയാന്‍... അതും നട്ടപ്പാതിര ഒന്നര മണിക്ക്. അതും പോരാഞ്ഞ് ഓരോ മണിക്കൂര്‍ ഇടവിട്ട് മിസ്കോള്‍ അടിക്കാന്ന്. ഇവന്റെയൊക്കെ കയ്യുംകാലും വെട്ടി അടുപ്പിലിടണം.'

'സാരല്യ.. ചെങ്ങായിമാരല്ലേ... വിട്ടേക്കി' അവള്‍ മൃദുവായി പറഞ്ഞു എന്നെ തണുപ്പിക്കാന്‍ ശ്രമിച്ചു.

'മ്മ്...' നീ പറഞ്ഞതുകൊണ്ട് വിട്ടു എന്ന ഭാവത്തില്‍ ഞാന്‍ ഒന്ന് നീട്ടി മൂളി.

'ആര്‍ക്കോ കൊട്ത്ത ഉപദേശത്തിനെ പറ്റി പറഞ്ഞീലെ... അതെന്താ?'

അന്വേഷണം മാത്രമല്ല, ഫോണിലെ സംസാരങ്ങള്‍ നോട്ട് ചെയ്യാനും തുടങ്ങിയിരിക്കുന്നു. 'be careful man.. be careful' മനസ്സ് മന്ത്രിച്ചു..

'ഓ... അത് ലുട്ടു അലി എന്ന് പറഞ്ഞോന്‍ ഇവനോട് കല്ല്യാണത്തിന്റെ മുന്നെ ഒരു ഉപദേശം ചോദിച്ച്, എന്താ ആദ്യരാത്രി ചെയ്യണ്ടേന്ന്'

'എന്നിട്ട്?' അവളില്‍ ആകാംക്ഷ നിറഞ്ഞു

'ഓന്‍ പറഞ്ഞ്... ആദ്യം പെണ്ണിനോട് കുറേ സംസാരിക്ക... ഒരു അരമണിക്കുറൊക്കെ കഴിഞ്ഞ് മെല്ലെ ഓളെ തോളില്‍ കയ്യിട്, അപ്പൊ ഓള് തോളില്‍ന്നും കൈ തട്ടും. അത് കാര്യാക്കണ്ട.. പിന്നേം ഒരു 20 മിനുറ്റൊക്കെ സംസാരിച്ചിട്ട് തോളില്‍ കയ്യിട്, അപ്പൊ പിന്നേം തട്ടും. അതും കാര്യാക്കണ്ട... പിന്നേം ഒരു 10 മിനുറ്റൊക്കെ സംസാരിച്ചിട്ട് തോളില്‍ കയ്യിട്, അപ്പൊ ഓള് കയ്യ് തട്ടൂല, അപ്പൊ പിന്നെ കാര്യങ്ങളെല്ലാം ഓക്കെയാകും'

'എന്നിട്ട് ലുട്ടു പറഞ്ഞപോലെ ചെയ്തോ?'

'അതല്ലേ രസം... കല്ല്യാണം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് ലുട്ടു ISD വിളിച്ചു ഇവനെ, എന്നിട്ട് പറഞ്ഞു 'അന്റെ ഒലക്കമ്മലെ ഒരു ഉപദേശം. രണ്ട് ദിവസായി ഞാന്‍ ഓളെ തോളില്‍ കയ്യിടാന്‍ തുടങ്ങിയിട്ട്, ഇതുവരെ കൈ അവിടെ വെക്കാന്‍ ഓള് സമ്മതിച്ചീല്ല്യ'
ഞങ്ങള്‍ രണ്ടുപേരും അത് പറഞ്ഞ് ഉറക്കെ ചിരിച്ചു.

ചിരി നിന്നപ്പോള്‍ ലാപ്പ് മടിയില്‍ വച്ച് കട്ടിലിലേക്ക് ചാരിയിരുന്ന്  അല്പ്പം വികാരാധീദനായി ഞാന്‍ പറഞ്ഞു

'ഇന്നെന്റെ രണ്ടാം ആദ്യരാത്രിയാണ്'

അതുവരെ അവളുടെ കവിളില്‍ ഉണ്ടായിരുന്ന ചുവപ്പ് പിന്നീട് കണ്ടത് കണ്ണിലാണ്, ഒരുനിമിഷം വിനയന്‍ സിനിമകളിലെ യക്ഷികളെ അനുസ്മരിപ്പിച്ചു. കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ വെമ്പുന്നു. പണ്ടുകാലത്ത് ഭാര്യമാര്‍ ഭര്‍ത്താവിനെ ചിരവയ്ക്കാണടിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് ലാപ്ടോപ്പുകൊണ്ടാണെന്ന് എവിടെയോ കേട്ടിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ ലാപ്പില്‍ മുറുക്കെ പിടിച്ചു.

അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ ഇടവരുത്താതെ ഞാന്‍ എന്റെ ആദ്യരാത്രി പോസ്റ്റ് അവളുടെ മുന്നിലേക്ക് നീട്ടിയിട്ട് പറഞ്ഞു... 'ഇതാണെന്റെ ആദ്യ ആദ്യരാത്രി... ഇതിനെപറ്റിയാണ് ഞാന്‍ പറഞ്ഞത്'

തട്ടംകൊണ്ട് കണ്ണുകള്‍ തുടച്ച് അവളത് വായിക്കാന്‍ തുടങ്ങി... മുഖത്ത് ഭാവങ്ങള്‍ ചിരിയായും, നിരാശയായും, പുഞ്ചിരിയായും, പൊട്ടിച്ചിരിയായും വിരിഞ്ഞു വരുന്നത് കണ്ണെടുക്കാതെ നോക്കിക്കൊണ്ട് ഞാന്‍ ഇരുന്നു. വായന കഴിഞ്ഞ് കൊതിപ്പിക്കുന്ന ചിരിയോടെ സംശയം കലര്‍ത്തി അവള്‍ ചോദിച്ചു..

'സത്യായിട്ടും ഇത് ഇങ്ങളെന്നാണോ എയ്ത്യത്?'

'അള്ളാണെ ഞാനാണ് എയ്ത്യത്'

'അപ്പൊ ഞാന്‍ ചോദിച്ചത് ഇങ്ങള്‍ക്ക് വെഷമായോ?'

'ഏയ്... ഈ ചോദ്യം കേട്ട് കേട്ട് തയങ്ങിക്ക്ണ്'

അതുകേട്ടപ്പോള്‍ അവള്‍ ചിരിച്ചു

ആ കൊതിപ്പിക്കുന്ന ചിരി മായാതെ അവള്‍ എന്നിലേക്കടുത്തുവന്നു, കണ്ണുകള്‍ നക്ഷത്രങ്ങളെപ്പോലെ തിളങ്ങുന്നുണ്ടായിരുന്നു, അവളുടെ മുഖം ഒന്നുകൂടെ അടുത്തപ്പോള്‍ ഞാന്‍ അറിയാതെതന്നെ പതിയെ എന്റെ കണ്ണുകള്‍ അടഞ്ഞു.

ശബ്ദം താഴ്തി കോള്‍ഗേറ്റിന്റെ പരിമളം പരത്തി അവള്‍  പറഞ്ഞു - 'നന്നായിട്ടുണ്ട്'

ഛെ.. നശിപ്പിച്ച്..., പിന്നേ... നിന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ട് വേണ്ടേ എനിക്ക് നാലക്ഷരം എഴുതാന്‍ - മനസ്സില്‍ - മനസ്സില്‍ മാത്രം പറഞ്ഞു.

പ്രതീക്ഷിച്ചത് കിട്ടാതെ നിരാശനായി കണ്ണ് തുറന്നപ്പോള്‍ അവളുടെ ചുണ്ടുകള്‍ എന്റെ കവിളില്‍ പതിച്ചു. ഇത്തവണ കണ്ണുകള്‍ അടയുന്നതിനുപകരം മലര്‍ക്കെ തുറന്നു.

അതേസമയം വലതുകൈ ബ്രൗസറിന്റെ ക്ലോസ് ബട്ടന്‍ ലക്ഷ്യമാക്കി നീങ്ങി. എന്റെ ബ്ലോഗ് URL തല്‍ക്കാലം അവളുടെ തലയില്‍നിന്നും ഇന്നസെന്റ്  പറഞ്ഞതുപോലെ 'മായ്ച്ചു കളഞ്ഞു... എല്ലാം മായ്ച്ചുകളഞ്ഞു' അദ്യം രണ്ടുപേരും പരസ്പരം മനസ്സിലാക്കിതുടങ്ങിയിട്ട് മതി ബ്ലോഗ് വായനയൊക്കെ. അല്ലാത്തപക്ഷം അത് എന്റെ ആരോഗ്യത്തിന് ഹാനികരമായിരിക്കും. 

അങ്ങനെ അവള്‍ ആദ്യരാത്രിയും ഞാന്‍ രണ്ടാം ആദ്യരാത്രിയും ആഘോഷിച്ചു തുടങ്ങി

********************

ഹലോ.. ഹലോ... വണ്ടി വിട്ടോളി... മണപ്പിച്ച് നില്‍ക്കണ്ട.. ഇനി ഇവിടുന്ന് ഒന്നും കിട്ടാനില്ല...

എടീ... ആ ലൈറ്റ് ഓഫ് ചെയ്താള...

94 comments:

  1. പൊന്നാര മക്കളേ... ലൈറ്റ് ഓഫാക്കിയതിന് പിണങ്ങി കമന്റിടാതെയൊന്നും പോയേക്കല്ലേ...

    ReplyDelete
  2. പഹയ... ആദ്യ രാത്രി തന്നെ കഥ വായിപ്പിച്ചു അല്ലെ... അന്റെ കഥ വായിച്ചു അവള്‍ ഇറങ്ങി പോവാഞ്ഞത് ഭാഗ്യം...

    :)

    അല്ല മോളേ... ഞാന്‍ അറിയാത്തോണ്ട് ചോദിക്കാ... നിന്നെ കെട്ടിയത് ഈ കമ്പ്യൂട്ടറോ അതോ ഞാനോ?'

    'എന്തേയ്?'

    'ഇന്നെ പറ്റി ഒരക്ഷരം നീ ചോദിച്ചില്ലല്ലോ... അതുകൊണ്ട് ചോദിച്ചതാ...'

    'ഇന്നെ ഇങ്ങള് ഒരു നോട്ടം പോലും നോക്കീലല്ലോ... അതോണ്ടാ ഞാനും കമ്പൂട്ടറിനെ പറ്റി ചോദിച്ചത്'


    രണ്ടാം ആദ്യ രാത്രി രസായി ട്ടോ... എനിക്കിഷ്ടമായത് ലാപിനെ കുറിച്ചുള്ള സംശയവും ഉത്തരവും ആയിരുന്നു... ഞാനാ രംഗം മനസ്സില്‍ കണ്ടു നോക്കി...

    ReplyDelete
  3. എനിക്കറിയാ നീ ലൈറ്റ് ഓഫ് ചെയ്യുമെന്ന്. ബ്രൈറ്റ് ലൈറ്റിന്റെ ടോര്‍ച്ചും കൊണ്ടാ ഞമ്മള് വന്നേക്കണേ... വിട്ടതെല്ലാം പൂരിപ്പിച്ചു കൊണ്ട് വീണ്ടുമൊരു രാത്രി.. കലക്കി ശബീരേ

    ReplyDelete
  4. പുളുവടി കൊള്ളാം....ആദ്യദിവസം തന്നെ കണ്ണ് നനയിച്ചു ല്ലെ? അത് ഒരു കണക്കിനു നല്ലതാ..ഇനി ആ കണ്ണ് നിറയാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കും...

    ReplyDelete
  5. ഹഹ! രണ്ടാം ആദ്യരാത്രി കലക്കി. എല്ലാരെയും പോസ്റ്റ്‌ വായിപ്പിച്ച് ശിക്ഷിച്ചാണല്ലേ സ്വാഗതം ചെയ്യുന്നത്. കേട്ട്യോള്‍ക്ക് ഒറ്റ ദിവസം കൊണ്ട് തന്നെ ആളെ മനസിലാവാന്‍ ഇതില്‍പ്പരം നല്ല ഒരു മരുന്നില്ല. ഇനി ആര്‍ക്കും ഇങ്ങനെ ഒരു ശിക്ഷ കൊടുക്കല്ലേ. ശത്രുക്കള്‍ക്കുപോലും.

    ReplyDelete
  6. തിരിച്ചിലാനേ. ചിരിപ്പിച്ച് കളഞ്ഞല്ലൊ പഹയ
    അപ്പൊ ഇനി മണിയറയില്‍ ഒരു ലാപ് കൂടി വെക്കേണ്ടി വരുമൊ, നീ എന്നെ പോലുള്ള ബാചികളൊ ഒക്കെ കേടു വരുത്തും..........
    ആ ലൈറ്റ് ഒഫാക്കിയത് വളരെ വളരെ മോശായി, ലോകത്തില്‍ ഇന്നു വരെ ആരും ചെയ്യാത്ത ബ്ലോഗ്ങ്ങ് കൊടും ചതി............

    ReplyDelete
  7. എന്റെ സിച്ചാഫ് എന്ന കഥ ഷബീര്‍ വായിച്ചിട്ടുണ്ടൊ. അതില്‍, തിരുമണം കഴിഞ്ഞ് ആദ്യരാത്രിക്ക് ഒരുങ്ങുന്ന പേരക്കുട്ടീനോട് വല്ലിമ്മ പറഞ്ഞു. 'ഷബീറേ കെടക്കുമ്പോ അന്റെ കൊബൈല് മാങ്ങണ്ടി സിച്ചാഫാക്കിക്കോണ്ടി. അല്ലെങ്കി അത്ങ്ങനെ കുണു കുണു കിണി കിണി എന്നു പറഞ്ഞോണ്ട്ക്കും. സിയാഫും റിയാസും പ്രസാദുമൊക്കെല്ലേ അന്റെ ചെങ്ങായ്യാള് '. ഇതാണ് അതിന് പരിഹാരം.

    ReplyDelete
  8. " ആദ്യ രാത്രി " പോലെ 'രസിപ്പിച്ചില്ല' എങ്കിലും പതിവു നർമ്മ ഭാവനയുണ്ട്....


    കല്യാണം കൂടാൻ കഴിയാഞ്ഞതിലെ വിഷമം പങ്കു വെക്കുന്നു.... (ഇനി ഒരു കല്യാണം നിനക്കുണ്ടെങ്കിൽ :) ഞാൻ വരും തീർച്ച.... )

    ReplyDelete
  9. >> പെട്ടെന്നോ... അഞ്ച് മണിക്ക് തൊടങ്ങ്യ പരിപാട്യാണ്, പത്ത് മണി ആയിക്ക്ണ് ഒന്ന് കഴിഞ്ഞ് കിട്ടുംബൊ' <<

    പഹയാ... അന്നെ സമ്മതിക്കണം..... സമ്മതിച്ചു .... :)

    ReplyDelete
  10. ഹ ഹ ..ഇത് കലക്കി ഇക്കാ ..ഞാന്‍ വീട്ടിലേക്കു വിളിച്ചു പറയട്ടെ എനിക്കും ആദ്യരാത്രി യെ കുറിച്ച് എഴുതണം എന്ന് :))) എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  11. ഹ ഹ ... ആദ്യത്തെ രാത്രി ഞമ്മള് വായിക്കാന്‍ ഒരുപാട് വൈകി . എന്തായാലും രണ്ടാമത്തെ ആദ്യ രാത്രി വായിക്കുന്നതിനു മുനബ് ഒന്നാമത്തെ ആദ്യരാത്രി വായിച്ചു ..
    ഒന്നാമത്തെ ആദ്യരാത്രി തിരിചിലന്റെ അല്ല എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് രണ്ടാമത്തെ ആദ്യ രാത്രി .. ഇനി ഒന്നമത്തെ ആദ്യരാത്രി വായിക്കാതെയാണ് രണ്ടാമത്തെ ആദ്യരാത്രി വായിക്കുന്നതെങ്കില്‍ കൂട്ടുകാരെ നിങ്ങള് രണ്ടാമത്തെ ആദ്യരാത്രി ന്റെ മുനബ് ഒന്നാമത്തെ ആദ്യരാത്രി വായിച്ചിരിക്കണം .. ഒന്നാമത്തെ ആദ്യരാത്രി പോലെ രണ്ടാമത്തെ ആദ്യരാത്രി ആവാതിരുന്നത് നന്നായി . . ആ പഴേ സോഫ അവിടെ തന്നെ ഉണ്ടാവുമല്ലേ ... :)
    ഒന്നാന്തരം പോസ്റ്റ്‌ ..
    അനോനികള്‍ക്കുള്ള മറുപടി കൂടി ഇതിലുണ്ട് ....
    ഇനി ഇത് കോപ്പി പേസ്റ്റ് ചെയ്യുന്നവര്‍ ദയവു ചെയ്തു ബ്ലോഗ്‌ ലിങ്ക് കൂടി ചേര്‍ക്കുക ....

    ReplyDelete
  12. പറയുന്നത് നുണയാണ് എങ്കിലും കേള്‍ക്കാന്‍ രസമുണ്ട്!!!
    ആദ്യ ആദ്യരാത്രിയുടെ കൂടെ ചേര്‍ത്ത് വെക്കാവുന്ന രണ്ടാം ആദ്യ രാത്രി !!!
    എന്നാലും തിരിചിലാന്‍ എന്നെ കല്യാണത്തിന് വിളിച്ചില്ല. ഒന്ന് കൂക്കിയാല്‍ കേള്‍ക്കുന്ന മേലെവാരത്തു ഞാന്‍ ഉണ്ടായിരുന്നു

    ReplyDelete
  13. ഷബീര്‍.............111.................... //.......... .... ..........നന്നായിട്ടുണ്ട്..

    ReplyDelete
  14. നാട്ടില്‍ പോകുന്ന തിരക്കിലാണെങ്കിലും തിരിച്ചിലാന്റെ രണ്ടാം ആദ്യരാത്രി എന്ന് കേട്ടപ്പോള്‍ ഓടി വന്നതാ. പ്രതീക്ഷ തെറ്റിച്ചില്ല. കലക്കി......ചിരിപ്പിച്ചു.
    (ഹും... കല്യാണം കഴിഞ്ഞു മാസം ആറായി. ഇപ്പോഴാ ഒരു ആദ്യരാത്രി)ബാക്കി പിന്നെ !!!!!!!

    ReplyDelete
  15. മച്ചൂ,,,,,അടിപൊളിയായിട്ടുണ്ട്ട്ടോ,,,,, നിന്‍റെ രണ്ടാമത്തെ "ആദ്യരാത്രിയും" സൂപ്പര്‍,,,, അനക്കു ഞമ്മളെ ഒരായിരം ആശംസകള്‍,,

    ReplyDelete
  16. സുപ്പര്‍ ആയിട്ടുണ്ട് ഷബീര്‍. അവതരണം നന്നായിരുന്നു......
    'ഏതാ പ്പ്രൊസസ്സറ്‍? i5 ആണോ അതോ i7 ആണോ?'കുടുങ്ങ്യൊ പടച്ചോനെ? 'അതിപ്പോ... നല്ല പ്രൊസസ്സറാണ്...'
    'ഹാര്‍ഡ് ഡിസ്ക് എത്രാ?'
    'ഹാര്‍ഡ് ഡിസ്ക് കൂടുതലൊന്നും ഇല്ല്യ... ഒറ്റൊന്നൊള്ളൂ...'
    അതുകേട്ട് ചിരിച്ചുകൊണ്ട് അവള്‍ ചോദിച്ചു... 'റാം എത്രാ?'
    ചുരുക്കി പറഞ്ഞാല്‍ ആ ഹൈടെക്‌ പുയ്യാപ്ലേടെ കാറ്റ് ഓള് അങ്ങട് ഊരിവിട്ടു അല്ലേ!

    ReplyDelete
  17. വെറുതെ ഒന്നു കയറിയതാണ് ഷബീറിന്റെ ബ്ലോഗിലേക്ക്, കഥ രസിപ്പിച്ചു .. എഴുത്ത് കൊതിപ്പിച്ചു .. നന്നായിട്ടുണ്ട് ഭാവുകങ്ങള്‍.

    ReplyDelete
  18. കൊള്ളാം കൂട്ടുകാരാ...എന്നും മധുവിധു ആയിരിക്കാന്‍ ആശംസകള്‍..((..
    പിന്നെ ഭാര്യ ഇവിടില്ലേല്‍ പറഞ്ഞത് ഞാന്‍ പിന്‍വലിച്ചിരിക്കുന്നു കേട്ടോ :)

    ReplyDelete
  19. രണ്ടാം ആദ്യരാത്രിയില്‍ തിരിച്ചിലാന്റെ "ലാപ്പിലെ" പ്രോസസ്സര്‍ അടിച്ചു പോയി എന്നാ രഹസ്യ റിപ്പോര്‍ട്ട് :-)

    ReplyDelete
  20. ഷബീര്‍
    രണ്ടാം പാര്‍ട്ട്‌ ആദ്യത്തേതിനേക്കാള്‍ കലക്കിയോന്നു തോന്നുന്നു.
    ഇമ്മള് ഇങ്ങളെ ഒരു ആരാധകനായി

    ReplyDelete
  21. നിന്റെ പ്രൊസസ്സര്‍ ശരിയായോ മുത്തെ? ഇല്ലേല്‍ നീ കിസൈസിലോട്ട് വാ. ഞാന്‍ നേരെയാക്കിത്തരാം.

    ഡാ കോപ്പേ,
    നീ കെടത്തിവെട്ടി. അല്ലേ!
    (സോറി.
    ഞമ്മളെയൊക്കെ കടത്തിവെട്ടീന്നാ ഉദ്ദേശിച്ചേ)

    അവതരണം ഉഗ്രന്‍! - - -

    ***

    ReplyDelete
  22. ആദ്യരാത്രി..ലാപ്ടോപ്പും തുറന്നുവച്ച് പെണ്ണുമ്പിള്ളേം കാത്തിരുന്ന നിന്നെ എന്തു ചെയ്യാനാണ്. പണ്ടെങ്ങാണ്ടെഴുതിയ കഥേം വായിച്ചുകേപ്പിച്ചിരുന്നുപോലും..ചുമ്മാ മനുഷ്യനെ ....


    നീ ആളു പുലിയാണിട്ടാ..സംഭവം ക്ലാസ്സായിട്ടുണ്ട്..അന്റെ ഒടുക്കത്തെയൊരു ലൈറ്റണപ്പ് നമ്മക്കത്ര പുടിച്ചിട്ടില്ല കേട്ടാ...ഇപ്രാവശ്യത്തേയ്ക്ക് ക്ഷമിച്ചിരിക്കുന്നു....

    ആയിരം പൂര്‍ണ്ണചന്ദ്രമ്മാരെക്കണ്ട് സകലമാന സഔഭാഗ്യങ്ങളുടേയും നടുവില്‍ രണ്‍റ്റുപേരും അര്‍മ്മാദിച്ച് ജീവിച്ചോളീന്‍...

    ReplyDelete
  23. എന്റെ ഷബീറെ എന്താ പറയുക... എന്തു രസമാണ് വായിക്കുവാന്‍.. എന്റെ കള്ളിമുണ്ടുകള്‍ എന്നെനോക്കി കണ്ണീര്‍ പൊഴിച്ചു.... എന്നിടത്ത് തുടങ്ങി അവസാനം വരെ നിയന്ത്രിച്ചാലും അടര്‍ന്നു പോവുന്ന ചിരി.... ആസ്വദിച്ച് വായിക്കുവാനുള്ള എഴുത്ത് എന്നു പറയുന്നത് ഇതാണ്... .

    ReplyDelete
  24. പഹയാ .. അന്നെ സമ്മതിച്ചു..

    ReplyDelete
  25. ഷബീര്‍ ഉഗ്രന്‍

    ReplyDelete
  26. രണ്ടാം ആദ്യരാത്രിയും നന്നായി രസിപ്പിച്ചു. എന്താ ഇങ്ങിനെയൊക്കെ? കുഴപ്പമില്ല.നടക്കട്ടെ.

    ReplyDelete
  27. ഇവിടെ ഒന്നാം ആദ്യരാത്രി വരെ ആയിട്ടില്ല... അപ്പോഴാണ്‌ നിന്റെ രണ്ടാം ആദ്യരാത്രി. ആ അനന്റോക്കൊരു യോഗെയ്.. :)

    ReplyDelete
  28. ഭാവന ജീവിതത്തേക്കാള്‍ നല്ലതായി തോന്നി
    ( ആദ്യരാത്രി തന്നെ നല്ലത് )

    ReplyDelete
  29. "തിരി" ചിലാനെ കലക്കീട്ടുണ്ട് ................ ആദ്യരാത്രിയില്‍ മാത്രം ഒതുങ്ങിയാല്‍ മതിയോ ? .............. മ്?...... :)

    ReplyDelete
  30. രണ്ട് പോസ്റ്റുകളും വായിച്ചും. ചിരിക്കാനുള്ള കോളുകള്‍ എമ്പാടും രണ്ടിലുമുണ്ട്.
    എന്നും സന്തോഷമായിരിക്കാന്‍ പ്രാര്‍ത്ഥന,

    ReplyDelete
  31. hiihi...onceagain shabikka.. :) kalakki nananyittundu...prathyagichu avasanathey dialog...nan onnu manapichu ninnu nokki...light ofaki iruttaki ennu mathralla onnum kekkanum kittellaa pahayaa....BALLATHORU CHATHY AAYI POI ATHU....hihi...(((keep it up))
    -Anshith Aboobacker

    ReplyDelete
  32. അങ്ങനെ രണ്ടാം ആദ്യരാത്രിയും കഴിഞ്ഞു....ഇനിയെങ്കിലും തിരിച്ചിലങ്ങാടിയിലെ പെണ്‍പിള്ളേരുടെ അമ്മമാര്‍ക്ക് മനസ്സാമാധാനത്തോടെ കഴിയാം...!

    ഉക്രന്‍!

    ReplyDelete
  33. തകര്‍ത്തു മച്ചാ .....
    സൂപ്പര്‍ പോസ്റ്റ്‌ .. നന്നായി ചിരിപ്പിച്ചു

    ReplyDelete
  34. രാത്രി ശുഭരാത്രി ....ഇനിയെന്നും ശിവരാത്രി ........
    ബാക്കി ഞാന്‍ പാടുന്നില്ല .....(പണ്ഡിറ്റ്‌ കേസ് കൊടുത്താലോ ?)
    ============================================
    തിരിച്ചിലാനെ ഇത് ഉഗ്രന്‍ ,,പിന്നെ സങ്കല്‍പ്പത്തിലെ ആദ്യരാത്രി വായിക്കുന്നതിനെക്കാള്‍ ആകാംക്ഷയോടെയാണ് "യഥാര്‍ത്ഥ ആദ്യരാത്രി" വായിച്ചത് ...അവസാനം നീ സെന്‍സര്‍ ചെയ്യും എന്ന് മ്മള് ആദ്യമേ ഒരു കണക്ക് കൂട്ടി .....നല്ല അവതരണം കേട്ടോ

    ReplyDelete
  35. ഷബീര്‍, കലക്കി... ചുണ്‌ടില്‍ നിന്നും ചിരി മായാതെ അവസാന വരി വരെ വായിച്ച്‌ തീര്‍ത്തു... പിന്നെ വേറൊരു കാര്യം ഇങ്ങനെ ലൈറ്റണച്ച്‌ കിടന്നാല്‍ പോര. :) നന്നായി ഉണ്ണ്വാ... എന്നിട്ട്‌ നന്നായി അങ്ങട്‌ ഉണ്ണിയെ ണ്‌ടാക്ക്വാ...മനസ്സിലായല്ലോ ? ങാ...

    ReplyDelete
  36. ചിരിപ്പിച്ചു..മാഷേ..
    ആശംസകൾ..
    :))

    ReplyDelete
  37. തുടക്കം മുതല്‍ ഒടുക്കം വരെ നര്‍മം വിതറിയ ആദ്യരാത്രി ..
    ലളിതമായ സംസാര ഭാഷയില്‍ എഴുതിയതിനാല്‍
    സംഭവങ്ങള്‍ മുന്നില്‍ നടക്കുന്നത് പോലൊരു തോന്നല്‍
    ഉളവായി ... ചിരി ഏറെ തന്നത് കറുത്ത കിമോണ ധരിച്ചു
    പുറത്തിരിക്കുന്നവരുടെ അടുത്ത് എത്തിയപ്പോള്‍ ആണ്
    ആശംസകള്‍ .. ഷബീര്‍

    ReplyDelete
  38. ഒരു 'മൂന്നാം ആദ്യരാത്രി'കൂടി പ്രതീക്ഷിക്കുന്നു......
    രസകരമായ വായന.

    ("അതേസമയം വലതുകൈ ബ്രൗസറിന്റെ ക്ലോസ് ബട്ടന്‍ ലക്ഷ്യമാക്കി നീങ്ങി." ഇതില്‍ 'ബ്രൌസര്‍' എന്നതില്‍ അക്ഷരത്തെറ്റ് ഉണ്ടൊന്നൊരു സംശയം !!)

    ReplyDelete
  39. അഭിപ്രായമറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി... :)

    ReplyDelete
  40. എന്റെ ഒരു കൂട്ടുകാരനാ.. ദുബായീല്‍ന്നും. ഇത്രേം കാലം ദുബായില് ഉണ്ടായിരുന്നപ്പോ 30fils മുടക്കി 'സുഖാണോ?' എന്ന് ചോദിക്കാത്തവനാ... ആദ്യരാത്രി വിളിച്ചിരിക്കാ സുഖവിവരം അറിയാന്‍... അതും നട്ടപ്പാതിര ഒന്നര മണിക്ക്. അതും പോരാഞ്ഞ് ഓരോ മണിക്കൂര്‍ ഇടവിട്ട് മിസ്കോള്‍ അടിക്കാന്ന്. ഇവന്റെയൊക്കെ കയ്യുംകാലും വെട്ടി അടുപ്പിലിടണം.'

    പിന്നെ ആദ്യ രാത്രിയില്‍ തന്നെ ലൈറ്റ് ഓഫാക്കിയാല്‍ ഞങ്ങള്‍ എന്ത് ചെയ്യാനാ

    ReplyDelete
  41. കലക്കി ചേട്ടാ... വിവാഹിതയല്ല... ബ്ലോഗ്ഗേറെ എങ്ങാനും കെട്ടേണ്ടി വന്നാല്‍.. ആദ്യരാത്രി എങ്ങനെ ഇരിക്കും എന്നൊരു ഊഹം കിട്ടി

    ReplyDelete
  42. തിരിച്ചിലാനേ േഠാ ...ഇതെന്തൊരു പുളുവടി ആണ് ......നടമ്മേ ....സംഭവം ശെരിക്കും ചിരിപ്പിച്ച്ചൂട്ടോ !!ഇനി അടുത്തത് മൂന്നാം ആദ്യരാത്രി തന്നെ ...

    ReplyDelete
  43. നന്നായി..രാത്രികൾ ഇനിയും കിടക്കുകയല്ലേ..ഇപ്പൊ പോകുന്നു..ഇനിയും വരാം എന്തെങ്കിലും കിട്ടിയാലോ ?

    :)

    ReplyDelete
  44. njan randam ratriyaa adyam vayichath .. ini athu kalakki. ini adya rathri koodi vaayichitt varaam....

    ReplyDelete
  45. രസകരമായ അവതരണം. വോഡഫോണ്‍ കോമെടി ഷോയിലെ ആദ്യ രാത്രി ഓര്‍മിപ്പിച്ചു. അപ്പൊ ഇനി എന്നാ മൂന്നാം ആദ്യരാത്രി.

    ReplyDelete
  46. സത്യായിട്ടും ഇത് ഇങ്ങളെന്നാണോ എയ്ത്യത്?'

    'അള്ളാണെ ഞാനാണ് എയ്ത്യത്'

    'അപ്പൊ ഞാന്‍ ചോദിച്ചത് ഇങ്ങള്‍ക്ക് വെഷമായോ?'

    'ഏയ്... ഈ ചോദ്യം കേട്ട് കേട്ട് തയങ്ങിക്ക്ണ്'

    ആദ്യ രാത്രി ഇപ്പോഴും പല സ്ഥലങ്ങളിലും, പലരുടെയും പേരില്‍ സൂപ്പര്‍ ഹിറ്റായി ഓടുന്നുണ്ട് ഷബീര്‍..

    രണ്ടാമത്തെ ആദ്യ രാത്രിയും കലക്കീ.....

    ReplyDelete
  47. ആദ്യത്തെ ആദ്യ രാത്രിയോളം ആയില്ല എങ്കിലും സംഗതി കലക്കി
    തിരചിലാനെ ശരിക്കും ഭൂലോകം അരിഞ്ഞത് ആ ആദ്യ രാത്രിയോട്‌ കൂടി ആണ്
    ന്നാലും ന്റെ പഹയാ അന്‍റെ ഓളെ തമ്മയിക്കണം ആദ്യ രാത്രി തന്നെ മണിയറ യിലേക്ക് വലതും കാലും വെച്ച മനസ്സില്‍ ഒരു ചുടു മുത്തം വാങ്ങുന്നതും കിനാവ്‌ കണ്ടു നടന്നു വന്നു കിടക്കാന്‍ ഒരുങ്ങിയ ഓള്‍ക്ക് ഇന്ജ് കൊടുത്തത് അന്‍റെ പോസ്റ്റ് പാവം പെണ്ണ്
    ഇനിയുള്ള ജീവിതക്കാലം മുഴുവന്‍ ഇനിക്കുള്ള പോസ്റ്റ് ഇതാണെന്ന് ഓര്‍ത്ത് അവള്‍ നെടു വീര്‍പ്പിട്ടോ

    ReplyDelete
  48. ആ പഴയ പോസ്റ്റ്‌ ഇപ്പോഴാണ്‌ വായിച്ചതു , രണ്ടു പോസ്റ്റും കൊള്ളാം.

    ReplyDelete
  49. മര്യാദക്ക് ബാലരമേം വായിചിരിക്കായ്ന എന്നെ..,
    പ്രായപൂത്രി ആകാത്ത എന്നെ..,
    കല്യാണം കയ്ക്കാന്‍ മോഹിപ്പിക്കല്ലേ പൊന്നേ..

    ഇത് നമ്മക്ക് വായ്ക്കാനായീല്ല..അഞ്ചു കൊല്ലം കയ്ഞ്ഞു വരാവേ....

    ReplyDelete
  50. ഹഹഹ...
    അടിച്ചുപൊളിച്ചു മോനേ....

    പിന്നെ തീര്‍ച്ചയായും ഈ പോസ്റ്റിന് ഒരു കുറവുണ്ട്....
    കഥ പകുതിക്ക് വെച്ച് അവസാനിപ്പിച്ച പോലെ തോന്നി...
    ക്ലൈമാക്സില്‍ അടുത്ത ദിവസം പകല്‍ വരെയുള്ള കാര്യങ്ങള്‍ ഉള്പ്പെടുത്തെണ്ടിയിരുന്നു... എന്നാലല്ലേ "ആദ്യ രാത്രി" എന്ന ടൈറ്റില്‍ അര്‍ത്ഥവത്താവൂ ...ഹി ഹി .... ::::)

    ഞമ്മള് പറഞ്ഞേല് ബല്ല തെറ്റുണ്ടെങ്കി ക്ഷമിച്ചാളീ.....

    പിന്നെ തിരിചിലാനും തിരിചിലാത്തിക്കും ഒരായിരം ആശംസകള്‍....
    അന്വേഷണം പറയണേ.....:)

    ReplyDelete
  51. ഞാന്‍ കല്യാണം കഴിക്കുന്ന കാലത്ത് ബ്ലോഗില്ലായിരുന്നു.അല്ലെങ്കില്‍ ഞാനും ഇത് പോലെ രണ്ടാം ആദ്യരാത്രി ആഘോഷിച്ചേനെ.

    ReplyDelete
  52. ഞാന്‍ കല്യാണം കഴിക്കുന്ന കാലത്ത് ബ്ലോഗില്ലായിരുന്നു.അല്ലെങ്കില്‍ ഞാനും ഇത് പോലെ രണ്ടാം ആദ്യരാത്രി ആഘോഷിച്ചേനെ.

    ReplyDelete
  53. ആരാ വിളിച്ചത്?' അവള്‍ അന്വേഷണം തുടങ്ങിക്കഴിഞ്ഞു

    ഇനി അന്വേഷണങ്ങളുടെ ഘോഷ യാത്ര വരാനുണ്ട് ശബീരെ
    തെക്കെപുറം ശൈലി നന്നായി രസിച്ചു കേട്ടോ :)

    ReplyDelete
  54. ഷബീറെ, സമ്മതിച്ചിരിക്കുന്നു നിന്നെ.
    ആദ്യരാത്രി ശരിക്കും രസിപ്പിച്ചു.

    ReplyDelete
  55. അവതരണം അടിപൊളി.....എന്നാലും ആദ്യത്തെ ആദ്യ രാത്രിയുടെ അത്ര പോര .. അത് അവള്‍ തന്നെ പറഞ്ഞില്ലേ.. നിങ്ങളുടെ ജീവിതം സന്തോഷത്തോടെ ആകുവാന്‍ ദൈവം തമ്പുരാന്‍ അനുഗ്രഹികട്ടെ....

    ReplyDelete
  56. വായിച്ച്തീർന്നത് അറിഞ്ഞില്ല.. (തെറ്റിദ്ധരിക്കല്ലെ)നല്ല ഒഴുക്ക്.. ആശംസകൾ..!!

    ReplyDelete
  57. really nice...!! wish u happy new year..

    ReplyDelete
  58. രസികൻ പോസ്റ്റ്. നല്ല ഭാഷ... ഇനിയുണ്ടോ ഇത് പോലത്തെ രാത്രികൾ.. :)

    ReplyDelete
  59. ചിരിപ്പിച്ചു മോനേ... ഹിന്ദുസ്ഥാന്‍ പെട്രോളിയം ഇപ്പോഴും കൈയ്യിലുമുണ്ടോ? :)

    ReplyDelete
  60. Aa light off cheythathu athraykkangadu ishttappettillenkilum 'Randaam Aadyaraathri' A to Z ishttappettu, peruthishttappettu. Oru vari polum boradichilla. vaayichathellam manasil pathiyukayum cheythu. Sathyam paranjaal ippozhaanu Thirichilaan pazhaya prathapathilekku uyarnnathu. Santhoshaayi pahayaa santhoshaayi!!

    Ante beeveenodu oru prathyeka anweshanam paranjaalu. Anakku pattiya kakshi thanne :)

    Regards
    http://jenithakavisheshangal.blogspot.com/

    ReplyDelete
  61. രസകരമായ അവതരണം.
    നല്ല ഒഴുക്ക്.. ആശംസകൾ..!!

    ReplyDelete
  62. ഇത്തിരിയല്ല , കുറെ വൈകി വായിക്കാന്‍ .
    വേറൊരു വഴിക്ക് പോയതായിരുന്നു മച്ചൂ.
    തിരിച്ച് വരുന്ന വഴിക്കാണ് നിന്‍റെ തിരിച്ചലങ്ങാടിയില്‍ കയറിയത്.
    ഇവിടത്തെ രണ്ടാം ആദ്യരാത്രി വായിച്ച് രസിച്ചു.
    നിന്‍റെ കല്യാണത്തിന് മിസ്സ്‌ ആയ കോയി ബിരിയാണിയുടെ ബെസമം ഇപ്പോള്‍ എനിക്കില്ല .

    ReplyDelete
  63. ഹോയ്..കളഞ്ഞു..കഞ്ഞിങ്കലം..!

    ഒരു കൊച്ചുനീലവെളിച്ചമെങ്കിലും ആ പ്രഥമരാവാഘോഷിക്കുന്ന മുറിയിൽ ചാർത്താമായിരുന്നൂ...

    അത് വല്ലാത്തൊരു കുറച്ചിലായി തിരിച്ചറിയുന്നു കേട്ടൊ തിരിച്ചിലാൻ

    ReplyDelete
  64. അല്ലപ്പ, ഇങ്ങള നിക്കാഹ് എപ്പേനു?
    ഞമ്മളിപ്പ അറിഞ്ഞെ.. :)
    ---

    ReplyDelete
  65. പതിവുപോലെ രസകരമായ വായന. നാട്ടിലായിരുന്നത് കൊണ്ടു ഇപ്പോള്‍ ആണ് വായിക്കാന്‍ പറ്റിയത്.

    ReplyDelete
  66. നാലഞ്ചു മാസമായി തിരിചിലാനില്‍ ഒന്ന് കയറിയിട്ട് ,ഇടവേളയ്ക്കു ശേഷം കയറിയപ്പോള്‍ തന്നെ കിട്ടിയ സാധനം കൊള്ളാം ..,കിടിലന്‍ ,
    'എന്നിലെ ബാച്ച്ലര്‍ മരിച്ചുപോയ ഈ ദിനം ഞാന്‍ കരിദിനമായി ആചരിക്കുന്നു... എന്തേയ്?'
    ഇനി ജീവിതത്തില്‍ ഒരിക്കലും കരി ദിനം ആചരിക്കാന്‍ ഇടവരുത്തരുതേ എന്ന് പ്രാര്ത്തിക്കം ......

    ReplyDelete
  67. തിരിചിലാന്‍.. ങ്ങളൊരൊന്നൊന്നര സംഭവാ ട്ടോ..
    ഞമ്മള് ശരിക്കും തിരിഞ്ഞി പോയി..

    മനസ്സിരുത്തി വായിക്കുന്നവര്‍ക്ക് ഒരു ഓണ സദ്യ..

    നന്ദി..

    ReplyDelete
  68. ഇവള് കൊള്ളാല്ലോ വീഡിയോണ്‍ - ഞാന്‍ മനസ്സില്‍ പറഞ്ഞു
    ഇത് പൊളിച്ചു ട്ടാ..
    എന്താ പ്പോ അന്നോട്‌ പറയ്യാ .. ബല്ലാത്ത പഹന്‍ തന്നെ .. അന്റെ ആദ്യത്തെ രാത്രി ഇപ്പൊ ഇന്‍റര്‍നെറ്റില്‍ കറങ്ങി നടപ്പുണ്ട് എഴുതിയ ആളെ കിട്ടാതെ .. ഹാ.... ഇനി ഇപ്പൊ ഇതും മോഷ്ടിക്കാന്‍ ഇറങ്ങും .. കാത്തു നിന്നോ .. നിനക്ക് തന്നെ ഇത് മെയില്‍ ആയി വരും ..

    പോസ്റ്റ്‌ കലക്കി... ഇത് ഒറിജിനല്‍ ആദ്യ രാത്രി ആണോ?

    ReplyDelete
  69. രസകരമായ അവതരണം...ഞാന്‍ ഇങ്ങളെ ഒരു ആരാധകനായി .......

    ReplyDelete
  70. നല്ല നര്‍മബോധം .... ബോധം കെടുത്താതെ നോക്കണേ ...?
    രസകരമായ അവതരണം........... ആശംസകൾ..!!

    ReplyDelete
  71. ബ്ലോഗുകള്‍ പരതി നടന്നപ്പോഴാണ്‌ ആരോ കല്യാണത്തെപ്പറ്റി എഴുതിയതിന്റെ തലക്കെട്ട് കണ്ടത്.
    ഉടന്‍ നിങ്ങളെ ഓര്‍ത്തു. നിങ്ങള്‍ടെ പേരുപോലും മറന്നു തുടങ്ങിയെങ്കിലും പണ്ട് എപ്പോഴോ നിങ്ങള്‍ എഴുതിയ ഒരു പോസ്റ്റാണ്‌ ഓര്‍മ്മ വന്നത്.
    കുറേ കാലമായല്ലോ കണ്ടീട്ട് എന്നും ഓര്‍ത്തു. അങ്ങനെ വന്നപ്പോ ദാ നിങ്ങളൂം എഴ്തീരിക്കണ്‌ കല്യണം കഴിഞ്ഞുള്ള രാത്രിയെപ്പറ്റി.
    നല്ല സുന്ദരന്‍ അവതരണം. നല്ലത് നേരുന്നു.

    ReplyDelete
  72. കഴിഞ്ഞ ആദ്യരാത്രീലെ ആദ്യ കമന്റ് ന്റേതായിരുന്നു. ഇപ്രാവശ്യം അല്പം ലേറ്റായി മോനേ.. ഇതും അതിനേക്കാൾ ചിരിപ്പിച്ചു :)

    ReplyDelete
  73. "ഇങ്ങളെവ്ടെ കോയാ...............?"

    ReplyDelete
    Replies
    1. aashamsakal..... blogil puthiya post.... NEW GENERATION CINEMA ENNAAL...... vayikkane......

      Delete
  74. നന്നായിരിക്കുന്നു .....
    ( അല്ലെ, എന്റെ ഒരു certificate ന്റെ കുറവേ ഒള്ളു ....)
    ഞാന്‍ പുതിയതാ....എനിക്ക് ഭയങ്കര ഇഷ്ടായി.

    ReplyDelete
  75. SUPER AAYI MUTHA.....KALAKKI....

    ReplyDelete
  76. ഒരു പുതിയ കഥബ്ലോഗ് തുടങ്ങി ...അനുഗ്രഹിക്കണം

    ReplyDelete
  77. സംഭവം രസായിട്ടോ ...

    ReplyDelete
  78. സഹോദരാ, രണ്ടാം ആദ്യരാത്രി ഇന്നാണു വായിച്ചത്. ‘ആദ്യരാത്രി’ ഒന്നു രണ്ടു വർഷം മുൻപും. അതു പക്ഷേ, വേറെ ഒരുത്തൻ കോപ്പിയടിച്ച് ഞങ്ങളുടെ കമ്പനി നെറ്റ് വർക്കിലെ ബ്ലോഗിൽ അവന്റെ രചനയെന്നോണം പ്രസിദ്ധീകരിച്ചപ്പോഴായിരുന്നു- തിരിച്ചിലങ്ങാടി എന്ന സ്ഥലപ്പേരിൽ കിടക്കുന്ന ക്ലൂ പോലും മാറ്റാതെ! മാസങ്ങൾക്കു ശേഷമാണ് അത് മോഷണമാണെന്നു ഞങ്ങൾ തിരിച്ചറിഞ്ഞത്. :) ഈ ഫ്ലാഷ് ബായ്ക്ക് ഓർത്തപ്പോൾ വെറുതേപറഞ്ഞുവെന്നു മാത്രം .

    ReplyDelete
  79. നന്നായിട്ടുണ്ട്.. ഒന്നാം ആദ്യരാത്രീന്‍റത്ര എത്തൂല..

    ReplyDelete
  80. ആദ്യരാത്രി വായിക്കുന്നത് ആരോ അടിച്ചു മാറ്റി എഫ് ബി യില്‍ ഇട്ടത് വായിച്ചാണ്...! അതിലെ കമന്റുകളില്‍ ഒന്ന് സമീരന്‍ ന്‍റെ ആയിരുന്നു...! അവനാണ് ഈ ബ്ലോഗിലേക്ക് എത്തിച്ചത്. ഇതും അസ്സലായിരിക്കുന്നു. ആശംസകള്‍.

    ReplyDelete
  81. This comment has been removed by the author.

    ReplyDelete
  82. FBയിലെ ജിതിന്റെ പോസ്റ്റിലൂടെയാണു ഞാൻ ഇവിടെ എത്തിയത്‌. രണ്ടു ആദ്യ രാത്രികളും നന്നായിട്ടുണ്ട്‌.
    വളരെ നല്ല ശൈലിയാണു, എനിക്ക്‌ വളരെ ഇഷ്ടമായി.
    അലസതയൽപ്പം കുറവായിരുന്നെങ്കിൽ എന്റെ ചിന്തകൾക്കും ഇതുപോലെ കഥകളായി ജനിക്കുമായിരുന്നു..!! ;-)
    ഇപ്പൊ കുറുവരി കവിതകളാണു.
    അവയും വെളിച്ചം കാണാനിരിക്കുന്നതെ ഉള്ളൂ..

    ReplyDelete