രണ്ട് കൂട്ടുകാര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ദുബായിലെ അവീര്‍ ഫ്രൂട്ട്സ് & വെജിറ്റബിള്‍ മാര്‍ക്കറ്റില്‍ വച്ച് കണ്ടുമുട്ടുകയാണ്.
എടാ ഹബീബേ...
എടാ മന്‍സൂറേ...
എനിക്കങ്ങോട്ട് വിശ്വസിക്കാന്‍ പറ്റുന്നില്ല, എത്ര നാളായെടാ കണ്ടിട്ട്...
എനിക്കും അളിയാ... പത്താം ക്ലാസ്സ് കഴിഞ്ഞ ശേഷം ഇപ്പഴാടാ കാണുന്നത്.
അല്ല, നീയെന്താ ഇവിടെ?
എടാ... എനിക്കിവിടാ പണി, ജമാല്‍ ട്രേഡിംഗില്‍...
ജമാല്‍ ട്രേഡിംഗിലോ... എനിക്കും അവിടെതന്നാ പണി.
തന്നേ... നമ്മള് രണ്ട്പേരും ഒരേ കമ്പനിയിലായിട്ടും ഇതുവരെ കണ്ടില്ലല്ലോടാ...
അതിന് നീ വന്നിട്ട് എത്രയായി?
ഞാന്‍ വന്നിട്ട് മൂന്ന് മാസായിട്ടുള്ളൂ... നീയോ?
ഞാന്‍ വന്നിട്ട് രണ്ട് വര്‍ഷായെടാ... അല്ല... നീ എവിടാ താമസം?
ഞാന്‍ അവീര്‍ ലേബര്‍ കാമ്പില്‍
ഞാനും അവീര്‍ ലേബര്‍ കാമ്പില്‍ തന്നാടാ... ഏതാ ബ്ലൊക്ക്?
D Block, റൂം 212...
എടാ... ഞാനും അതേ റൂമില്‍ തന്നാ...
ഏ... നിന്റെ ഡ്യൂട്ടി ടൈം എപ്പഴാ?
രാവിലെ നാല്മണിമുതല്‍ വൈകിട്ട് നാല്മണി വരെ. നിന്റെതോ?
എന്റേത് ഉച്ചയ്ക്ക് ഒരുമണി മുതല്‍ രാത്രി ഒരുമണി വരെ.
ഞാന്‍ പണിക്ക് പോകുമ്പോ കട്ടിലിന്റെ മോളില്‍ മൂടിപ്പുതച്ച് കിടക്കുന്നത് നീയായിരുന്നോടാ ഹബീബേ?...
ഒരേ മുറിയില്‍ ഒരേ കട്ടിലില്‍ താഴേയും മുകളിലുമായിട്ട് കിടന്നിട്ട് നമ്മളിതുവരെ കണ്ടില്ലല്ലോ മന്‍സൂറേ...
****************
ഇതാണ് കമ്പനി അക്കമഡേഷന്റെ അവസ്ഥ. മാസങ്ങള്‍ കൂടെ താമസിച്ചിട്ടും പരസ്പരം കാണാത്തവരുണ്ടാവും അവിടെ. അവിടെ പേടിക്കേണ്ടത് റൂമിലെ സീനിയര്‍ മെംബേര്‍സിനേയാണ്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുന്ന സീനിയര്‍ റൂമിലെ പുതിയ പയ്യന്‍ ഭക്ഷണം കഴിക്കുംബോള്‍ പപ്പടം പൊടിക്കുന്ന ശബ്ദം കേട്ടുണര്‍ന്നുപോയി.
'ഇങ്ങനെയാണോടാ പപ്പടം പൊട്ടിക്കുന്നത്? പുറത്ത് പോടാ...'
ഇതായിരുന്നു സീനിയറിന്റെ പ്രതികരണം. ഒരു പപ്പടം പൊട്ടിച്ചെന്ന തെറ്റേ പാവം ചെയ്തിട്ടുള്ളൂ...
പിന്നെ അങ്ങനാ പപ്പടം പോട്ടിക്കണ്ടേയെന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ കരണത്തിട്ട് പൊട്ടിച്ചായിരിക്കും കാണിച്ചുതരുന്നത്.
പക്ഷേ നാട്ടിലെപോലെയല്ല കെട്ടോ... ഇവിടെ അടിയുണ്ടാക്കാന്‍ എല്ലാര്‍ക്കും പേടിയാണ്. കാരണം ചോര വന്നാല്‍ ക്രിമിനല്‍ കേസാക്കി അകത്ത് കൊണ്ടിടും. അതുകൊണ്ട് അടിയുണ്ടാക്കുംബോള്‍ ചോര വരാണ്ടെ നോക്കണം. (പരീക്ഷണം എന്റെ മേല്‍ തന്നെ ആവരുതേ...)
**********
എന്റെ സഹമുറിയന് ഉറക്കത്തില്‍ സംസാരിക്കുന്ന സ്വഭാവമുണ്ട്. ഉറക്കം കിട്ടാത്ത രാത്രികളില്‍ ഞാന്‍ ഈ സംസാരം കേട്ടിരിക്കും. മിക്കവാറും അന്ന് പകല്‍ തെറിപറഞ്ഞ മേലുദ്ദ്യോഗസ്ഥരെ തെറി പറയുകയായിരിക്കും ആശാന്‍.
ഒരു രാത്രി കേട്ടത്..
'വെട്ടിക്കള.. അവന്റെ രണ്ട് കാലും കയ്യും വെട്ടിക്കള... പക്ഷേ ചോര വരാണ്ടെ നോക്കണം... ചോര വന്നാല്‍ പ്രശ്നാവും'
സാധാരണക്കാരന്റെ സന്തോഷവും പ്രതികരണവും എല്ലാം സ്വപ്നത്തില്‍ മാത്രേ ഉള്ളൂ... അല്ലേ?
*************
ഞാന്‍ ആദ്യമായി ബാച്ച്ലര്‍ ലൈഫിന്റെ രസമറിയുന്നത് ബംഗളൂരുവില്‍ വച്ചാണ്. പഠിക്കുന്നതും, ജോലി നോക്കുന്നതുമായ ഒരുപറ്റം യുവാക്കള്‍. എല്ലാരും സമപ്രായക്കാര്‍. പലരും എന്നെപ്പോലെ തന്നെ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും മാത്രമുള്ളവര്‍. പഴ്സില്‍ കനം കൂട്ടാന്‍ വിസിറ്റിംഗ് കാര്‍ടല്ലാതെ മറ്റൊന്നും ഇല്ലാത്തവര്‍. പട്ടിണിയും പരവെട്ടവുമായി കഴിഞ്ഞ ആ ലൈഫാണ് ജീവിതത്തില്‍ ഏറ്റവും ആസ്വദിച്ചത്. എല്ലാരും ഒരേപോലെ ആണെങ്കില്‍ അവിടെ പ്രശ്നങ്ങള്‍ ഉണ്ടാവില്ലല്ലോ. ലാല്‍ബാഗില്‍ ഫ്ലവര്‍ഷോ നടക്കുംബോള്‍ അവിടെ വന്ന കളേര്‍സിന്റെ പിന്നാലെ പോകലായിരുന്നു പ്രധാന ജോലി.
രണ്ട് മുറിയിലായി പത്ത് പേര്‍, താഴെ പഠാണി തെരുവ്. താഴേനിലയില്‍ ഞങ്ങളുടെ റൂമിന്റെ ഓണറായ പഠാണി സഹോദരനും കുടുംബവും. അവര്‍ക്ക് വലിയ ഇഷ്ടമായിരുന്നു ഞങ്ങളെ. ഒരു കാര്യത്തിലേ അവര്‍ക്ക് ഞങ്ങളോട് പരാതിയുണ്ടായിരുന്നുള്ളൂ... 'നിങ്ങളെന്നും കുളിക്കും'. അതാണവരുടെ പരാതി.
രണ്ട് മാസമേ ആ ലൈഫ് ആസ്വദിക്കാന്‍ പറ്റിയുള്ളൂ. അപ്പോഴേക്കും നാട്ടില്‍ തന്നെ ജോലികിട്ടി തിരിച്ചുവന്നു. നാട്ടില്‍ തന്നെ നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു പ്രണയവും അന്നുണ്ടായിരുന്നു. ആ പ്രണയം നഷ്ടപ്പെട്ടപ്പോള്‍ വീണ്ടും ഒളിച്ചോടി. എന്റേതായി ആരുമില്ലാത്ത നഗരത്തിലേക്ക്.
************
ഞാനും തിരിച്ചുപോകും എന്റെ നാട്ടിലേക്ക്. വിശ്രമിക്കാന്‍ അവിടെയെത്തണമെനിക്ക്. എന്റെ മഹല്ലില്‍, എന്റെ നാട്ടുകാരോടൊപ്പം. വെള്ളിയാഴ്ച്ച എന്റെ അടുത്തേക്ക് വരുന്നവരെ അടുത്ത് കിടക്കുന്നവന് ചൂണ്ടികാണിച്ചുകൊടുത്ത് പറയണം അവരെന്നെ കാണാന്‍ വരുന്നവരാണെന്ന്.
ബാച്ചിലര്‍ ലൈഫ് - ഭാഗം1
ബാച്ചിലര്‍ ലൈഫ് - ഭാഗം2
ഹലോ... കഴിഞ്ഞുട്ടോ...ബാച്ച്ലര്‍ ലൈഫിന്റെ അവസാന ഭാഗമായിരുന്നു ഇത്.
ReplyDeleteഗള്‍ഫ് മോഹവുമായി നാട്ടില്‍ നില്‍ക്കുന്നവര്‍ മുഴുവനും വായിക്ക്. എന്നിട്ട് തീരുമാനിക്കൂ...
ഭേഷായി...!!!ആശംസകള്‍...!!
ReplyDeleteകൊള്ളാം.ഇവിടത്തെ അനുഭവമൊന്നും എത്ര എഴുതിയാലും നാട്ടിലുള്ളവര്‍ പഠിക്കില്ല :)
ReplyDeleteഇതൊക്കെതന്നെയാ ഇവിടെ പ്രവാസികൾക്കിറ്റയി നടക്കുന്നത് അതിനു ആരേയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല ഓരോരുത്തരും അവരുടേതായ പ്രാരാബ്ധങ്ങളും പരാധീനതകളും ദുഖങ്ങളും വിരഹങ്ങളും ഉള്ളിലൊതുക്കി കഴിഞ്ഞു കൂടുന്നു... ജോലി കഴിഞ്ഞാൽ ഇടുങ്ങിയ റൂമിലെ ഒരാൾക്കു കഷ്ട്ടിച്ചു കിടക്കാൻ പറ്റുന്ന കട്ടിലിൽ വിശ്രമം...ആരെ പഴിക്കാൻ ...നന്നായിരിക്കുന്നു.. എഴുത്ത് ആശംസകൾ..
ReplyDeleteനല്ല എഴുത്ത്!
ReplyDeleteചോര ചിന്താതെ തല്ലാനും കൊല്ലാനും പല വിദ്യകളുണ്ട്!
രഹസ്യമായി ചോദിച്ചാൽ പറഞ്ഞു തരാം!
ചെലവുണ്ട്.
ഒരു ട്രിക്കിന് 50 പൈസ വീതം തരണം!
ഇതില്‍ പറഞ്ഞത് പോലെ , ആ ബംഗ്ലൂര്‍ ലൈഫ് അനുഭവിച്ചു കൊണ്ടിരിക്കുകയാണ് ഞാന്‍ ഇപ്പോള്‍.
ReplyDeleteജോലികളൊന്നും ശരിയാകുന്ന ലക്ഷണം കാണുന്നില്ലെങ്കിലും കൂട്ടുകാരുമൊത്ത് ഇവിടെയിങ്ങനെ അടിച്ചു പൊളിക്കാന്‍ ഒരു രസം തന്നെ.
എല്ലാം ശരിയാകുമായിരിക്കും ല്ലേ?
എഴുത്ത് നന്നായിട്ടുണ്ട് കേട്ടോ.
ഇനിയും വന്നു വായിച്ചോളാം.
തുടരുക.
valare nannnayittundu...... aashamsakal......
ReplyDelete@പ്രഭന്‍: നന്ദി... വീണ്ടും വരിക
ReplyDelete@വാഴക്കോടന്‍: ശരിയാണ്.
@ഉമ്മു അമ്മാര്‍: പ്രചോദനപരമായ അഭിപ്രായത്തിന് നന്ദി
@മിഴിനീര്‍ തുള്ളി: നന്ദി... വീണ്ടും വരിക
@ജയന്‍: ജയാ... ആദ്യം പ്രചോദനപരമഅയ അഭിപ്രായത്തിന് നന്ദി അറിയിക്കുന്നു. അടിയൊക്കെ നിര്‍ത്തി കെട്ടോ... പുതിയ പോസ്റ്റില്‍ കാരണമുണ്ട്.
@അനൂപ്: അനൂപേ... ജോലികിട്ടി പണ്ടാരടങ്ങിപോട്ടെ... അപ്പോ തോന്നും പട്ടിണി കിടന്നാല്‍ മതിയായിരുന്നെന്ന്. നല്ല ഭാവി ആശം സിക്കുന്നു
@ജയറാം: നന്ദി കൂട്ടുകാരാ...
This comment has been removed by a blog administrator.
ReplyDeleteExcellent keep it up
ReplyDeleteനന്നായിട്ടുണ്ട്
ReplyDeletenannayittundu
ReplyDeletenice one
ReplyDeletegud
ReplyDeletewhat on the openion of anonymous ?
remove the darkness of 'bebelsian' shadow war
"ഞാനും തിരിച്ചുപോകും എന്റെ നാട്ടിലേക്ക്. വിശ്രമിക്കാന്‍ അവിടെയെത്തണമെനിക്ക്. എന്റെ മഹല്ലില്‍, എന്റെ നാട്ടുകാരോടൊപ്പം. വെള്ളിയാഴ്ച്ച എന്റെ അടുത്തേക്ക് വരുന്നവരെ അടുത്ത് കിടക്കുന്നവന് ചൂണ്ടികാണിച്ചുകൊടുത്ത് പറയണം അവരെന്നെ കാണാന്‍ വരുന്നവരാണെന്ന്."
ReplyDeleteമനസ്സില്‍ തൊട്ട വാക്കുകള്‍ ആയിരുന്നു ഇത്.
ഇനിയും എഴുതുക, ആശംസകള്.
Good...........Iniyum ezhuthuka.......
ReplyDeleteSuperb!! Keep writing yaar..u have a gud talent..
ReplyDeleteഞാനും അവീര്‍ മാര്‍കെറ്റില്‍ ഒരു മൂന്നു മാസക്കാലം ഉണ്ടായിരുന്നു block 4, shop AAK 33A .... താമസം നമ്മുടെ മെഡിക്കല്‍കോളേജില്‍ (അവീര്‍ ലേബര്‍ കാമ്പ്)
ReplyDeleteE BLOCK room number ഓര്‍മ്മയില്ല ......................
ഇത് വായിച്ചപ്പോള്‍ ആ പഴയ കാലം ഓര്‍മവന്നു
നല്ല അവതരണം മനസ്സില്‍ തൊട്ട വാക്കുകള്‍ ആയിരുന്നു ഇത്.
ഇനിയും എഴുതുക, ആശംസകളോടെ
കൊള്ളാം ആദ്യത്തെ സംഭവം വളരെ നന്നായി.. എല്ലാം പ്രവാസികളുടെ അനുഭവങ്ങള്‍ ..
ReplyDeleteഇനിയും എഴുതുക,ആശംസകള്.........
ReplyDeletegood
ReplyDelete"ഞാനും തിരിച്ചുപോകും എന്റെ നാട്ടിലേക്ക്. വിശ്രമിക്കാന്‍ അവിടെയെത്തണമെനിക്ക്. എന്റെ മഹല്ലില്‍, എന്റെ നാട്ടുകാരോടൊപ്പം. വെള്ളിയാഴ്ച്ച എന്റെ അടുത്തേക്ക് വരുന്നവരെ അടുത്ത് കിടക്കുന്നവന് ചൂണ്ടികാണിച്ചുകൊടുത്ത് പറയണം അവരെന്നെ കാണാന്‍ വരുന്നവരാണെന്ന്."
ReplyDeleteReally touching .... kurachu neram khabarinte arikilekku poyi..
Kollam kollaam
ReplyDeleteVery Good information. Friend's for more Malayalam news download our Malayalam video news app
ReplyDelete