Monday, January 31, 2011

രമേശാ... കുറിയടിച്ചു

എടാ രമേശാ... നിനക്കാടാ ഈ മാസത്തെ കുറി അടിച്ചത്.

മുഷിഞ്ഞ മണ്ണിന്റെ നിറമായ കുപ്പായവുമായി നിസ്സാന്‍ പിക്കപ്പില്‍ നിന്നും ഇറങ്ങിയ രമേശന്റെ മുഖത്ത് ആ വാര്‍ത്ത വലിയ മാറ്റമൊന്നും ഉണ്ടാക്കിയില്ല.

ഇന്ന് നിന്നെ വിടൂല മോനേ... പറഞ്ഞോ എവിടുന്നാ ചിലവ്?

ഒരു ചെറുപുഞ്ജിരിയോടെ രമേശന്‍ ദേവനോട് വണ്ടിയെടുക്കാന്‍ പറഞ്ഞു.

ദേവന്‍: നീയാണെടാ യഥാര്‍ഥ സ്നേഹിതന്‍... അല്ല നമ്മളെ ചെക്കന്മാരെകൂടെ വിളിക്കണ്ടെടാ... മോശല്ലേ..?

രമേശന്‍: നീ വണ്ടിയെടിക്കെടാ ദേവാ... ചെക്കന്മാരെ നമുക്ക് പിന്നെ വിളിക്കാം.

ദേവന്‍: അപ്പോ ഇന്ന് രണ്ട് ചിലവ് കിട്ടി... ഇപ്പോ ഒന്നും രാത്രി ചെക്കന്മാരെ കൂടെ വേറൊന്നും. സന്തോഷായി മോനേ... ഇങ്ങനാണേല്‍ എന്നും നിനക്ക് തന്നെ കുറി അടിക്കണേ...

നേരെ കുറി നടത്തുന്ന റഹീംക്കാനെ കണ്ട് ഇരുപതിനായിരം രൂപയും വാങ്ങി ബൈക്ക് ദേവനേയും രമേശനേയും കൊണ്ട് അങ്ങാടിയിലേക്ക് നീങ്ങി.

മുന്നില്‍ കണ്ട ജ്വല്ലറിയുടെ മുന്നില്‍ വണ്ടി നിര്‍ത്താന്‍ രമേശനാവശ്യപ്പെട്ടു.

ഇരുപതിനായിരവും അവിടെ കൊടുത്ത് രമേശന്‍ 10 ഗ്രാം സ്വര്‍ണ്ണം വാങ്ങിച്ചു.

ചിലവ് കിട്ടില്ലെന്ന് മനസ്സിലായി മുഖം വീര്‍പ്പിച്ചിരിക്കുന്ന ദേവനോട് രമേശന്‍ പറഞ്ഞു

എടാ.. നീ പേടിക്കണ്ട... വാ നമുക്കോരോ ബിരിയാണി കഴിക്കാം. അതിനുള്ള കാശെന്റെ കയ്യിലുണ്ട്.

ബിരിയാണി കഴിക്കുന്നതിനിടയില്‍ രമേശന്‍ സംസാരിച്ചുതുടങ്ങി.

എടാ... ഇത് 10 ഗ്രാം സ്വര്‍ണ്ണമുണ്ട്. നിനക്കറിയോ? ഒരു പെങ്ങളെകൂടെ കെട്ടിച്ചയക്കാനുണ്ട്. രണ്ടാളുടേത് ഭംഗിയായിതന്നെ നടത്തി. ഇപ്പൊ ഈ കൂട്ടിവെക്കുന്നത് അവള്‍ക്ക് വേണ്ടിയാണ്. 24 വയസ്സ് കഴിഞ്ഞു അവള്‍ക്ക്. ഞാനെന്റെ മുഷിഞ്ഞ കുപ്പായം മാറാന്‍ വരെ പോവാഞ്ഞതെന്താണെന്നറിയോ നിനക്ക്? വീട്ടില്‍ പോയാല്‍ കാശിന് എന്തെങ്കിലും ആവശ്യം കാണും. ഈ പൈസ തൊട്ടാല്‍ പിന്നെ തീരുന്നതറിയൂല. അതാ വേഗം വന്ന് സ്വര്‍ണ്ണം വാങ്ങിച്ചത്.

രമേശന്‍ തുടര്‍ന്നു...

എടാ നിങ്ങളൊക്കെ പറയാറില്ലെ ഞാന്‍ നിസ്സാനുമായി മരണപ്പച്ചിലാണെന്ന്. ശരിയാടാ... മരണപ്പാച്ചില്‍ തന്നാ... രണ്ട് ട്രിപ്പ് കൂടുതല്‍ അടിക്കാന്‍ പറ്റിയാല്‍ അത്രേം കാശ് കൂടുതല്‍ കിട്ടും. ഞാന്‍ മരണപ്പാച്ചില്‍ പായുകയാണ്, എന്റെ പെങ്ങമ്മാരെ ജീവിപ്പിക്കാന്‍ വേണ്ടി...

പാരഗണിലെ രുചികരമായ ബിരിയാണി അന്നാദ്യമായി അവര്‍ രണ്ടുപേരും പാതി കഴിച്ച് നിര്‍ത്തി.

17 comments:

  1. ഇത് കഥയല്ല... എന്റെ കൂട്ടുകാരന്റെ ജീവിതം

    ReplyDelete
  2. ഐക്കരപ്പടിയില്‍ വന്നതിനു സന്തോഷം...ഫറൂക്ക് കോളേജില്‍ പ്ടിചിട്ടുമുണ്ട്.
    ബ്ലോഗ്‌ മനോഹരമായിട്ടുണ്ട്. നന്നായി എഴുതി.
    ആശംസകള്‍...വീണ്ടും കാണാമല്ലോ..
    സ്നേഹപൂര്‍വ്വം..

    ReplyDelete
  3. ഐക്കരപ്പടിയന് നന്ദി... തീര്‍ച്ചയായും വീണ്ടും കാണാം...ഇടക്കിടെ ഈ തിരിച്ചിലാന്റെ തിരിച്ചിലങ്ങാടിയില്‍ വരണം....

    ReplyDelete
  4. അവന്‍ എല്ലാവര്ക്കും ഒരു മാത്രക ആണ് ,ബ്ലോഗിന്റെ പേര് മാറ്റ്‌യോ

    ReplyDelete
  5. അനീസാ: തീര്‍ച്ചയായും...
    പേരൊക്കെ മാറ്റി... ഇടക്കിടെ വരണം കെട്ടോ... ഫോളോ ചൈതാലും കുഴപ്പമില്ല.

    ReplyDelete
  6. ഇങ്ങനെ മരണ പാച്ചില്‍ പാഞ്ഞു കുടുംബത്തിനു വേണ്ടി ജീവിക്കുന്നവര്‍ ഒത്തിരി ..... മെഴുകുതിരി പോലെ സ്വയം ഉരുകി മറ്റുള്ളവര്‍ക്ക് വെളിച്ചം കൊടുക്കുന്നു... വളരെ നല്ല എഴുത്ത് നല്ല ബ്ലോഗും ഇനിയും ധാരാളം എഴുതുക എന്‍റെ ബ്ലോഗില്‍ വന്നു പുതിയ പോസ്റ്റിനു ആദ്യ കമന്റു നല്‍കിയതിനു നന്ദി ഇവിടെ പറയട്ടെ,, ഭാവുകങ്ങള്‍.. പ്രാര്‍ത്ഥനയോടെ .

    ReplyDelete
  7. പ്രചോദനപരമായ കമന്റിന് ഉമ്മു അമ്മാറിന് നന്ദി... ഈ മരണപ്പാച്ചിലും ഉരുകിതീരലും സൗഭാഗ്യങ്ങള്‍ തേടിയല്ല. ജീവിക്കാന്‍ വേണ്ടി മാത്രം. ശ്രീനിവാസന്‍ പറഞ്ഞപോലെ 'സാധാരണക്കാരന് സന്തോഷം സ്വപ്നത്തില്‍ മാത്രമല്ലേയുള്ളൂ... ഉണര്‍ന്നിരിക്കുന്നവന്റെ ചുറ്റും ട്രാജഡിയല്ലേ..?'

    ReplyDelete
  8. സുഹ്യത്തേ, വായിച്ചു..ഇഷ്ട്ടപ്പെട്ടു..കഥയല്ലിത്..ജീവിതം..!!
    ആശംസകള്‍..!! ഇടക്കൊക്കെ ഇങ്ങോട്ടും ഇറങ്ങുമല്ലോ..

    ReplyDelete
  9. സ്നേഹിതാ, ചില കാര്യങ്ങള്‍ എഴുതതിരിന്നാല്‍ നന്നായി .

    ReplyDelete
  10. @ manoj: താങ്കള്‍ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല. താങ്കള്‍ക്ക് തുറന്നുപറയാം... അഭിപ്രായം എന്തുതന്നെ ആയാലും... വളരാന്‍ വിമര്‍ശനങ്ങള്‍ അനിവാര്യമാണല്ലോ... പ്ലീസ്...

    ReplyDelete
  11. @Shabeer : വിമര്‍ശനമല്ല, അഭിനന്ദനമാണ്, മനസ്സില്‍ തട്ടുന്നത് എഴുതാതിരുന്നാല്‍ നന്നായി എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. കണ്‍ഫ്യൂഷന്‍ ഉണ്ടായതിനു മാപ്പ്.

    ReplyDelete
  12. ആ LOSINGM HERO എന്നാ പേരായിരുന്നു ഇതിനെക്കാളും നല്ലത് :(

    ReplyDelete
  13. @mottamanoj : എന്തുചെയ്യാനാ മനോജ് ഭായീ... സത്യത്തിന്റെ മുഖം എപ്പോഴും വിരൂപമല്ലേ... പിന്നേ... മാപ്പൊക്കെ ചോദിച്ച് ആളെ കളിയാക്കല്ലേ... ;)

    @അനീസ: നീയെന്റെ പേരിന്റെ മൊഞ്ജ് നോക്കാണ്ടെ പുതിയ പോസ്റ്റൊക്കെ ഒന്ന് നോക്ക് പെണ്ണേ... എന്നിട്ട് അഭിപ്രായം പറ.

    ReplyDelete
  14. i feel like sad !
    i don't know why !

    ReplyDelete