Sunday, January 9, 2011

വഞ്ജകന്‍...

വേണ്ട... പറയണ്ട... അറിയുമ്പോള്‍ അറിയട്ടെ. ഇനിയും ആറ് മാസം ഉണ്ടല്ലോ...

ഞാന്‍ അവളോട് പറയാത്തതായി ഒന്നും തന്നെയില്ല. പക്ഷെ ആ കാര്യം മാത്രം ഞാന്‍ അവളോട് പറഞ്ഞിട്ടില്ല. പറയണമെന്നുണ്ട്. പക്ഷെ അവള്‍ എങ്ങനെ പ്രതികരിക്കും എന്നറിയില്ല. ആറ് മാസങ്ങള്‍ കഴിഞ്ഞാല്‍ അവളുടെ സ്ഥാനത്ത് മറ്റൊരാള്‍ വരുമെന്നറിഞ്ഞാല്‍ അവള്‍ സഹിച്ചെന്ന് വരില്ല.

എന്നും അവളുടെ മുഖം കണികണ്ടെ ഞാന്‍ ഉണരാറുള്ളൂ... അവളുടെ നെറ്റിയില്‍ മുത്തം കൊടുത്തെ ഞാന്‍ എണീക്കാറുള്ളൂ... അവളെ കെട്ടിപിടിച്ചുകിടന്നാലേ എനിയ്ക്കുറക്കം വരൂ... അവള്‍ക്കെന്നെ നന്നായറിയാം. എനിക്കവളേയും. എന്നിട്ടും ഞാന്‍ എന്തേ ഇങ്ങനെ?

ഇല്ല... പിന്മാറാന്‍ കഴിയില്ല, വീട്ടുകാര്‍ എല്ലാം ഉറപ്പിച്ചുകഴിഞ്ഞു. പരസ്പരം അടുത്തുനില്‍ക്കുന്ന രണ്ട് കുടുംബങ്ങള്‍. ഇനി ഞാന്‍ പിന്മാറിയാല്‍ ആ കുടുംബങ്ങള്‍ തമ്മില്‍ തെറ്റും. ഞാന്‍ കാരണം അങ്ങനെ ഒന്ന് സംഭവിക്കാന്‍ പാടില്ല.

ഈ പ്രവാസ ജീവിതത്തിലെ എന്റെ ഏക സാന്ത്വനമാണവള്‍. ഉപേക്ഷിക്കാനും നഷ്ടപ്പെടുത്താനും വയ്യ. അറിയിക്കാതിരിക്കാം... അതു തന്നെയാണ് ബുദ്ധി. വിവാഹം കഴിഞ്ഞ് തിരിച്ചുവന്നാലും അവളുടെ കൂടെ തന്നെ കഴിയാം.

ഇന്ന് വൈകിട്ട് പോകുമ്പോള്‍ അവള്‍ക്ക് നല്ല ഒരു ഉടുപ്പുമായിട്ടുവേണം പോവാന്‍... മദീനാ സൂപ്പര്‍ മാര്‍ക്കറ്റില്‍ കിട്ടുമായിരിക്കും.

ഒരു തലയണ കവറിനൊക്കെ എന്തുവിലവരുമോ ആവോ....

10 comments:

  1. പറ്റിക്കല്സ് പരിപാടി ആണെന്ന് അറിഞ്ഞില്ല, , ആദ്യം കരുതി ഒന്നാം ഭാര്യ ആണെന്ന്, പിന്നെ തോന്നി ആദ്യത്തെ ഭാര്യയിലെ മകള്‍ ആണെന്നു, ലാസ്റ്റ് വരെ കണ്‍ഫ്യൂഷന്‍ ആക്കി ,നന്നായിരിക്കു

    ReplyDelete
  2. പറ്റിക്കാന്‍ എല്ലാര്‍ക്കും അറിയാമെന്ന് മനസ്സിലായില്ലെ ഇപ്പോള്‍... nyway, thnx a lot...

    ReplyDelete
  3. ഓഹോ, പറ്റിച്ചു അല്ലേ?

    ReplyDelete
  4. ഈ ഒരു വര്‍ഗം ഇവിടെ ഉണ്ടായിരുന്നില്ലെങ്കില്‍ ആരോട് പറയുമായിരുന്നു നമ്മുടെ സങ്ങടങ്ങള്‍ .... അടിപൊളി ആയിട്ടുണ്ട്‌..

    ReplyDelete
  5. വഞ്ചകന്‍ ദുഷ്ടന്‍ കശ്മലന്‍.
    :-)

    ReplyDelete
  6. ആ തലയണയുടെ ഒരു ഗതികേട്...അതിനൊരു ആശ്വാസമാവും ഷബീറിന്റെ യാത്ര..
    ഏതായാലും ആദ്യവസാനം ഉദ്യോജനകമാക്കി തകര്‍ത്തു കളഞ്ഞു !

    ReplyDelete
  7. ഉഗ്രന്‍!സംഗതി കലക്കി!അവസാനത്തെ വരി ഇങ്ങനെ ആയിരുന്നെങ്കില്‍ ഒന്നുകൂടെ കസറും-`തലയണക്കവറിനൊക്കെ ഇപ്പൊ എന്താ വില!...
    അഭിനന്ദനങ്ങള്‍ ഷബീര്‍ജീ

    ReplyDelete
  8. നന്നായിട്ടുണ്ട്

    ReplyDelete