അതെ ഞാന്‍ തീരുമാനിച്ചു... ബ്ലോഗിന്റെ പേര്‍ മാറ്റുക തന്നെ. രണ്ട് വയസ്സ് മുതല്‍ തിരിച്ചിലങ്ങാടിയുടെ വിരിമാറിലൂടെ തലതിരിഞ്ഞ് നടന്നവന്‍ 'തിരിച്ചിലാന്‍' അല്ലാതെ മറ്റാരാണ്.
വാസുവേട്ടന്റെ ചായക്കടയും, ശിവേട്ടന്റെ പലചരക്ക് കടയും ഒരു ലേഡീസ് ടൈലറിംഗ് ഷോപ്പും പിന്നെ മുടി ചീകുവാനും പത്രം വായിക്കുവാനുമായി ആള്‍ക്കാര്‍ കയറുന്ന ഒരു ബാര്‍ബര്‍ ഷോപ്പിലും ഒതുങ്ങുന്നു എന്റെ തിരിച്ചിലങ്ങാടി.
പ്രകൃതിയാല്‍ അലങ്കരിക്കപ്പെട്ട ഗ്രാമം. ഒരു ഭാഗത്ത് ചാലിപ്പാടത്തിന്റെ വശ്യമനോഹാരിതയും മറുഭാഗത്ത് വെള്ളശ്ശേരി പാടത്തിന്റെ മാടിവിളിക്കും സൗന്ദര്യവും. ഗ്രാമത്തിന്റെ അഴക് കൂട്ടാന്‍ പടുകൂറ്റന്‍ ആല്‍മരം കാവല്‍ നില്‍ക്കുന്ന പാലക്കോട്ട് ഭഗവതി ക്ഷേത്രം. ഫെബ്രുവരു 19ന് നടക്കാറുള്ള ക്ഷേത്രത്തിലെ ഉത്സവദിവസം ഞാന്‍ തികച്ചും ഒരു കൊച്ചുകുട്ടിയായി മാറികഴിഞ്ഞിട്ടുണ്ടാവും.
നാഷണല്‍ ഹൈവേയില്‍ നിന്നും ഫാറൂഖ് കോളേജിലേക്കുള്ള പ്രധാന വഴിയിലാണ് തിരിച്ചിലങ്ങാടി എന്നതിനാല്‍ രാവിലേയും വൈകിട്ടും തരുണീമണികളെ വഹിച്ചുകോണ്ട് പോകുന്ന പച്ച നിറത്തിലുള്ള സിറ്റി ബസ്സുകളാലും, കാണാന്‍ കൊള്ളാവുന്ന പെണ്‍പിള്ളാര്‍ക്ക് അവരാവശ്യപ്പെടുന്ന സ്ഥലങ്ങളൊക്കെ ബസ്സ് സ്റ്റോപ്പാക്കി മാറ്റുന്ന മിനി ബസ്സുകളാലും, നിവൃത്തിയില്ലാതെ ജീപ്പിന്റെ പുറകിലെ വാതിലില്‍ ഇരുക്കുന്ന നിതംബത്തില്‍ അവകാശം സ്ഥാപിച്ചിരിക്കുന്ന കിളികളാലും, കുഞ്ഞു കൂട്ടുകാരുടെ പാട്ടും ചിരിയുമായി പോകുന്ന ഓട്ടോറിക്ഷകളാലും, കാമ്പസിലേക്ക് നടന്ന് പോകുന്ന പലതരം യൂനിഫോര്‍മുകളാലും സമ്പന്നമായിരിക്കും തിരിച്ചിലങ്ങാടി.
തിരിച്ചിലങ്ങാടിയില്‍ കളിച്ചും, വഴക്കിട്ടും, പഞ്ജാരയടിച്ചും, പറയിപ്പിച്ചും നടന്നത് പോരാഞ്ഞ് ബ്ലോഗറിനെകൂടെ പറയിപ്പിച്ചേ അടങ്ങൂ എന്ന വാശിയില്‍ ഇതാ പുതിയ പേരില്‍...
ചൂരലും കല്ലുകളുമെടുക്കൂ... ആശിര്‍വദിക്കൂ...
'തിരിച്ചിലാന്‍'..പേര് കൊള്ളാം .. പക്ഷെ എഴുത്ത് 'തിരിയാതെ'നോക്കണം
ReplyDeleteഎല്ലാ ഭാവുകങ്ങളും.
losing hero എന്ന പേര് തിരിച്ചിലാന്‍ എന്നാക്കി... മലയാളത്തില്‍ എഴുതുന്നവന് മലയാളപേര്‍തന്നെയല്ലേ ഉചിതം?
ReplyDeleteഎഴുത്ത് തിരിയാതെ തന്നെ നോക്കും... നിങ്ങളുടെയൊക്കെ ആശിര്‍വാദം എന്നും ഉണ്ടാവണം...
ReplyDeleteഹൊ,ഇപ്പഴാണ്‍ ഇയാളൊരു തിരിച്ചിലാനാണെന്ന് തിരിഞ്ഞത്..!!
ReplyDeleteതിരിച്ചാലുമില്ലേലും തിരിയുമല്ലേ..?
ലോസിങ്ങ് ഹീറോ വിന്നിംഗ് ഹീറോ ആകട്ടെ
ReplyDeletethank you...
ReplyDelete