Thursday, January 6, 2011

എങ്ങനെ തടി കുറച്ചു?

എല്ലാരും ചോദിക്കുന്നു നീ എങ്ങനെ തടി കുറച്ചെന്ന്. ഞാന്‍ തെല്ല് അഹങ്കാരത്തോടെ തന്നെ പറയും ഫൂട്ട്ബാള്‍ കളിക്കുന്നുണ്ട്, ഒരു നേരത്തെ ഫുഡ്ഡ് സ്കിപ്പ് ചെയ്തു എന്നൊക്കെ.

സത്യം പറഞ്ഞാല്‍ എന്റെ തടി കുറഞ്ഞതില്‍ മുഴുവന്‍ ക്രെടിക്റ്റ് എന്റെ കമ്പനിക്കാണ്. സാമ്പത്തിക മാന്ദ്യം വന്നപ്പോള്‍ കമ്പനി ശമ്പളം വെട്ടികുറച്ചു. അപ്പോള്‍ ഒരുനേരത്തെ ഫുഡ്ഡ് വെട്ടിക്കുറക്കാന്‍ ഞാനും ബാധ്യസ്ഥനായി.

അതുകൊണ്ട് തടി കുറഞ്ഞുകിട്ടി... പക്ഷെ ഈ സാമ്പത്തിക മാന്ദ്യം ഇങ്ങനെ തുടര്‍ന്നുപോകുംബോഴുള്ള കാര്യം ആലോചിക്കുംബഴാ.... ആ.... six pack ആവാന്‍ അധികം സമയം വേണ്ട....

8 comments:

  1. സാരമില്ല, കൂട്ടിനു ഇതാ ഇവിടെ മറ്റൊരു തടിയന്‍ കൂടെ ഉണ്ട്.

    ReplyDelete
  2. ഇവിടാ നമ്മളെ പോലെ ചിലര്‍ തടികാന്‍ ഉള്ള വകയും നോക്കി നടകുംപോഴാ പലരും തടി കുറക്കാന്‍ വഴി നോക്കുന്നെ, അല്ല, തടി കൂട്ടാന്‍ മാര്‍ഗം ഉണ്ടോ

    ReplyDelete
  3. കണ്ണൂര്‍ക്കാരിക്ക് തടിക്കാന്‍ ഉള്ള വഴി കോഴിക്കോട്ടുകാരന്‍ പറഞ്ഞുതരണോ?...
    ആടേന്ന് നല്ല പത്തലും എറച്ചീം അടിച്ചോ...

    ReplyDelete
  4. സാമ്പത്തികം തിരിച്ചുവരുമ്പോള്‍ തടിയും വരുമോ?

    ReplyDelete
  5. @ajith: 'ദുബായില്‍ പട്ടിണി കിടന്നാലും തടിക്കും...' ഞാന്‍ ആദ്യരാത്രി എന്ന പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.

    ReplyDelete