Tuesday, March 8, 2011

ന്യൂ ബ്രെയിന്‍സ്..

ഇതാണെന്റെ ട്യൂഷന്‍ സെന്റര്‍, 'ന്യൂ ബ്രെയിന്‍സ്'. പേരുപോലെത്തന്നെയാ, ഒക്കെ നല്ല പുത്തന്‍ പുതിയ തലച്ചോറുകള്‍, ഒട്ടും ഉപയോഗിച്ചിട്ടില്ല. ഇവിടെ പഠിപ്പിക്കുന്ന സാറന്മാരുടേയാണോ അതൊ പഠിയ്ക്കുന്ന കുട്ടികളുടേതാണോ പുതിയ തലച്ചോര്‍ എന്ന കാര്യത്തില്‍ എനിയ്ക്കൊരു ചെറിയ സംശയമുണ്ട്. ഏത് പാഠവും നര്‍മ്മത്തില്‍ ചാലിച്ച് ക്ലാസ്സെടുക്കുന്ന ഇംഗ്ലീഷ് സര്‍, ക്രിക്കറ്റ് ഭ്രാന്തനായ ഹിന്ദി സര്‍, ചൂരല്‍ ബാറ്റും ചോക്ക് ബോളും ആണെന്നാണ് പുള്ളിയുടെ വിചാരം. ഇടയ്ക്ക് ചോക്കുകൊണ്ട് പിള്ളേരെ എറിയുന്നതാണ് പ്രധാന വിനോദം. ഇങ്ങോട്ടെറിഞ്ഞ ചോക്ക് തിരിച്ചെറിഞ്ഞുകൊടുക്കുംബോള്‍ ഡൈവ് ചെയ്യാന്‍ പാകത്തില്‍ വേണം ഇട്ടുകൊടുക്കാന്‍. നേരെ ഇട്ടുകൊടുത്താല്‍ ചൂരല്‍കൊണ്ട് പുള്‍ഷോട്ട് അടിച്ചുകളയും. ഇടയ്ക്ക് ഡ്രാവിടിന്റെ കിടന്ന്മുട്ടും കാണാം. ഏറ്റവും ക്രൂരന്‍ ഇവിടെ കണക്ക് മാഷാണ്. രാവിലെ ഒരു ഗ്ലാസ് ചായന്റെ വെള്ളംകൂടെ കുടിയ്ക്കാതെ ക്ലാസ്സില്‍ വരുന്ന ഞങ്ങളോട് " 'X' ഒരു ബോണ്ടയാണെന്നും 'Y' ഒരു പഴംപൊരിയാണെന്നും കരുതുക" എന്നു പറയുന്ന ആളെ ക്രൂരനെന്നല്ലാതെ എന്തുവിളിയ്ക്കും.

പത്താം ക്ലാസ്സ് ഇവിടെ രണ്ട് ഡിവിഷനുണ്ട്. ഞാന്‍ പത്ത് A യിലാണ്. A എന്ന് വച്ചാല്‍ അടുത്ത വര്‍ഷവും ഇവിടെതന്നെ വരാന്‍ സാധ്യതയുള്ളവര്‍. പത്ത് B, അവിടെ ഉള്ളവരെല്ലാം പഠിപ്പിസ്റ്റുകള്‍. പെണ്‍കുട്ടികള്‍ പഠിക്കണമെന്നില്ല, അത്യാവശ്യം ഗ്ലാമര്‍ ഉണ്ടെങ്കില്‍ പത്ത് B യില്‍ കയറിപറ്റാം. അതാണ് അവര്‍ ഞങ്ങളോട് ചെയ്ത ഏറ്റവും വലിയ ചതി. ഇപ്പോ ക്ലാസ്സില്‍ ഒരു നേരംപോക്കും ഇല്ല. പെണ്‍കുട്ടികളുടെ ഭാഗത്തേയ്ക്ക് നോക്കിയാല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ കളിനടക്കുന്നപോലാണ്.

'ഫസ്റ്റ് പിരീഡ് ആരാടാ?' ഞാന്‍ അടുത്തിരിക്കുന്ന പ്രവീണിനോട് ചോദിച്ചു.

'സോമന്‍ മാഷാ... ഇംഗ്ലീഷ്'

'നീ നോക്കിയെഴുത്ത് എഴുതിയോ?'

പ്രവീണ്‍ അഭിമാനത്തോടെ ചിരിച്ച് തല കുലുക്കി.

ചതിയാ... നീ ഇന്നെന്നെ ഒറ്റയ്ക്കാക്കിയല്ലേ? ഞാന്‍ മനസ്സില്‍ പറഞ്ഞു.

ഒരുമാസമായി അലക്കാത്ത ജീന്‍സും ചാക്കുപോലെയുള്ള ഷര്‍ട്ടുമിട്ട് സോമന്‍ മാഷ് ക്ലാസിലേക്ക് കയറിവന്നു.

എല്ലാരും കൂടെ എണീറ്റ്നിന്ന് 'good morning sir' എന്നൊരു പ്രത്യേക ശൈലിയില്‍ പറഞ്ഞു.

'good morning' എന്ന് തിരിച്ചും പറഞ്ഞ് സോമന്‍ മാഷ് കൈ കൊണ്ട് ഇരിക്കാനുള്ള ആംഗ്യം കാണിച്ചു.

'എല്ലാവരും നോക്കിയെഴുത്ത് എടുക്കൂ' സാറിന്റെ ഓര്‍ഡര്‍ വന്നു.

ബസ്സില്‍ കയറിയ ചെക്കര്‍ ടിക്കറ്റ് വാങ്ങി നോക്കുന്നപോലെ എല്ലാവരുടേയും ബുക്ക് വാങ്ങി പേജിന്റെ നടുവിലൂടെ ഒരു വര വരഞ്ഞ് കൊടുക്കുകയാണ് സോമന്‍ മാഷ്.

എന്റെ അടുത്തെത്തി, ബുക്കിനു പകരം ഞാനെന്റെ കൈ നീട്ടികൊടുത്തു.

ട്ടേ.. ട്ടേ..

പിന്നേ.. ഇതൊക്കെയൊരു അടിയാണോ? 'ഞമ്മളിതെത്ര കണ്ട്ക്ക്ണ്, ഇത് ചെറ്ത്' (കടപ്പാട്: പപ്പുച്ചേട്ടന്‍) ഇതിലും വലിയ അടി താങ്ങാനുള്ള ശേഷി എന്റെ ഉമ്മ ചെറുപ്പത്തിലേ എനിയ്ക്ക് ഉണ്ടാക്കിതന്നിട്ടുണ്ട്. ചെറുപ്പം മുതലേ എന്റെ അരക്ക് താഴോട്ടുള്ള ഭാഗം ഉമ്മയ്ക്ക് അവകാശപെട്ടതാണ്. അധിക സമയങ്ങളിലും എന്റെ തുടയും, പോളകമ്പനിയിലെ ചട്ട രണ്ടോ മൂന്നോ ഒരുമിച്ച് വച്ചതും തമ്മില്‍ ഭയങ്കര മത്സരമായിരിക്കും, ആരാണ് ആദ്യം പൊട്ടുക എന്ന കാര്യത്തില്‍. ആദ്യമൊക്കെ എന്റെ തുടകള്‍ പെട്ടെന്ന് കീഴടങ്ങിയിരുന്നെങ്കിലും നിരന്തരമായ പരിശീലനത്തിന്റെ ഭാഗമായി ഞാന്‍ വിജയിക്കാന്‍ തുടങ്ങി. (എന്റെ ഒടുക്കത്തെ വാശികാരണം എന്നെ അടിച്ച് തളര്‍ത്തി ഉറക്കാറായിരുന്നെന്ന് ഉമ്മ എന്നോട് ഇപ്പഴും പറയാറുണ്ട്. പണ്ട് നല്ലോണം പൊട്ടിച്ചതുകൊണ്ടായിരിക്കാം വലുതായപ്പോള്‍ എല്ലാ സ്നേഹവുംകൂടെ ഒരുമിച്ച് തരുന്നത്) മദ്രസയില്‍ ചേര്‍ന്നത് മുതല്‍ കൈകളുടെ അവകാശം അവിടുത്തെ ഉസ്താദുമാര്‍ ഏറ്റെടുത്തു. എന്നെ അടിയ്ക്കാനെടുക്കുന്ന സമയം കാരണം മറ്റുകുട്ടികളുടെ പഠിപ്പ് മുടങ്ങുന്നു എന്ന പരാതിയെ മാനിച്ച് ഞാന്‍ ആറാംക്ലാസില്‍ വച്ച് മദ്രസാ പഠനം അവസാനിപ്പിച്ചു. വലിയ ഒരു ഇടവേളയ്ക്ക് ശേഷം ന്യൂ ബ്രെയിന്‍സുകാര്‍ എന്റെ കൈകളുടെ അവകാശം വീണ്ടും നേടിയെടുത്തിരിയ്ക്കുകയാണ്.

പ്രവീണ്‍ എനിയ്ക്ക് അടി കിട്ടിയത് കണ്ട് വായപൊത്തി ചിരിച്ചിട്ടാണ് അവന്റെ പുസ്തകം കൊടുത്തത്. സോമന്‍ സാര്‍ അതിലും വരയിട്ട് തിരിച്ചു കൊടുത്തു. തിരിച്ച് കൊടുത്ത പുസ്തകം പുള്ളി വീണ്ടും വാങ്ങിച്ച് വായിച്ചുനോക്കി. പിന്നെ സോമന്‍ മാഷ് അലറി.

'നീട്ടെടാ കൈ...'

'സാര്‍....'

'ഒരേ വരി പേജ് മുഴുവന്‍ എഴുതിവച്ചാല്‍ അറിയില്ലാന്ന് കരുതിയോ പ്രാന്താ...?'

ഠേ... ഠേ...

അവിടെ സന്തോഷത്തിന്റെ ലഡ്ഡു പൊട്ടിയത് എന്റെ മനസ്സിലാണ്. എന്നും എന്റെകൂടെ സ്ഥിരമായിട്ട് അടി വാങ്ങിക്കുന്നവനാ... ഇന്നെന്നെ പറ്റിക്കാന്‍ നോക്കി. എന്നിട്ടെന്തായി... എഴുതിയത് വെറുതേ ആയി, നല്ല സ്ട്രോങ്ങില്‍ രണ്ട് അടിയും കിട്ടി.

ദി മൈസര്‍ എന്ന പാഠത്തിലെ റൂക്കോളിന്റെ കഞ്ഞിത്തരം വളരെ രസകരമായി എടുത്തുതരുകയാണ് സോമന്‍ മാഷ്. റൂക്കോള്‍ കെട്ട തക്കാളികൊണ്ട് കറിവച്ചതും, കീറിയ ചാക്ക് കൊണ്ട് ട്രൗസര്‍ അടിച്ചതുമെല്ലാം നര്‍മ്മത്തില്‍ ചാലിച്ച്, ക്ലാസ്സിനെ മൊത്തം ചിരിപ്പിച്ച് വളരേ രസകരമായി തന്നെ. ഇടക്കെപ്പഴോ ഞാന്‍ ഈ വെറുതേയിരിയ്ക്കുന്നതിന്റെ ക്ഷീണം കാരണം ഡെസ്കില്‍ തല വച്ച് ഉറങ്ങിപ്പോയി. ആരോ എന്നെ തട്ടിയുണര്‍ത്തുന്നു, എണീറ്റ് നോക്കിയപ്പോള്‍ സോമന്‍ മാഷ് മുന്നില്‍. ഞാന്‍ പതിവുപോലെ കൈ നീട്ടിക്കൊടുത്തു.

'വേണ്ട വേണ്ട... സുഖായി ഉറങ്ങിക്കൊ... എന്റെ പിരീഡ് കഴിഞ്ഞു. അത് പറയാന്‍ വേണ്ടി വിളിച്ചതാ...' എന്നും പറഞ്ഞ് സോമന്‍ മാഷ് പുറത്തേക്ക് പോയി.

'പണ്ടാരടങ്ങാന്‍ മനുഷ്യന്റെ ഉറക്കോം കളഞ്ഞ്, അടുത്ത പിരീഡ് ആരാടാ പ്രവീണേ?'

'വിശാഘന്‍ മാഷ്... ജിയോഗ്രഫി...'

'ഛെ... സോമന്‍ മാഷ് വെറുതേ എണീല്‍പ്പിച്ചു'

വിശാഘന്‍ മാഷ് ക്ലസ്സിലേക്ക് കയറിവന്നു, വീണ്ടും ഒരു ഗുഡ്മോര്‍ണിംഗ്.

പുറത്ത് നല്ല മഴയുണ്ട്. നല്ല കുളിരും...

'നല്ല മഴയല്ലേ?' വിശാഘന്‍ മാഷ് എല്ലാവരോടും കൂടെ ചോദിച്ചു.

'ഉം' ഞങ്ങളെല്ലാവരും മറുപടി പറഞ്ഞു

'ഇപ്പോ വെള്ളപ്പൊക്കം വന്നാല്‍ നമ്മളെന്തുചെയ്യും?'

ആ ചോദ്യം കേട്ടപ്പോള്‍ എല്ലാരും പരസ്പരം നോക്കി

ഞങ്ങളുടെ മൗനത്തെ ഭേദിച്ച് വിശാഘന്‍ മാഷ് തന്നെ പറഞ്ഞു
'വെള്ളപ്പൊക്കം വന്നാല്‍ ഞാന്‍ വടക്കോട്ടോടും, എനിയ്ക്ക് വടക്കറിയാം, ഞാനോടി ഹിമാലയത്തില്‍ കയറും, തെക്കും വടക്കും അറിയാത്ത നിങ്ങളൊക്കെ എന്തുചെയ്യും...?'

പിന്നേ... വടക്കോട്ടോടാന്‍ പോകുന്നു. ബാക്കിയുള്ളവന്റെ അരയ്ക്കൊപ്പം വെള്ളം മതി പുള്ളിയ്ക്ക് മുങ്ങിചാവാന്‍.

'ഞങ്ങളും സാറിന്റെ പിന്നാലെ ഓടും' ആരൊക്കെയോ ഒരുമിച്ചു പറഞ്ഞു.

വിശാഘന്‍ മാഷ് അഭിമാനത്തോടെ 'കൊള്ളാം' എന്ന് പറഞ്ഞു.

'അല്ല സാറേ... നമ്മളീ ഓടുന്നതിനിടയ്ക്ക് വല്ല പുഴയോ, കടലോ കണ്ടാലോ?' പ്രവീണിന്റേതായിരുന്നു സംശയം.

'നീന്തി കടക്കണം'... പുള്ളി ഒട്ടും കൂസലില്ലാതെ പറഞ്ഞു.

'സാറിന് നീന്തലറിയാമോ?' പ്രവീണ്‍ വിടുന്ന ലക്ഷണമില്ല.

ചമ്മിയ മുഖത്തോടെ സാറ് 'ഇല്ല' എന്ന് പറഞ്ഞു.

'സാറേ...എന്നാപിന്നെ സ്വന്തം നാട്ടില്‍ മുങ്ങി ചത്തൂടെ? വെറുതേയെന്തിനാ അന്യ നാട്ടില്‍ പോയി ചാവാന്‍ നില്‍ക്കണേ...?' ഈ പ്രാവശ്യം പ്രവീണിന് വിട്ടുകൊടുക്കാതെ ഞാന്‍ തന്നെ ചോദിച്ചു. ക്ലാസ്സില്‍ ഒരു കൂട്ടച്ചിരിയുണ്ടായി. വിശാഘന്‍ മാഷിന് മാത്രം ചിരിക്കാന്‍ കഴിഞ്ഞില്ല.

'ആ... മതി.. മതി, എല്ലാവരും ബുക്ക് എടുക്കൂ' ചൂരല്‍ കൊണ്ട് ഡസ്കില്‍ രണ്ടടി അടിച്ചുകൊണ്ട് വിശാഘന്‍ മാഷ് പറഞ്ഞു.

ജിയോഗ്രഫി, എന്റെ ആജന്മ ശത്രു. അക്ഷാംഷ രേഖ, ഭൂമദ്ധ്യ രേഖ എന്നൊക്കെ കേള്‍ക്കുംബഴേ എനിയ്ക്ക് തല ചുറ്റാന്‍ തുടങ്ങും. പിന്നെ ഒരു ബോധക്ഷയമാണ്, ആ ബോധക്ഷയത്തെ കൂടെ പഠിയ്ക്കുന്നവരും, സാറന്മാരും ഉറക്കം എന്നൊക്കെ പറയും, ഞാന്‍ അതൊന്നും കാര്യമാക്കാറില്ല. ജിയോഗ്രഫിയോടുള്ള എന്റെ പ്രതിഷേധം S.S.L.C ബുക്കില്‍ രേഖപ്പെടുത്തുമെന്ന വാശിയിലാണ് ഞാന്‍.

എനിയ്ക്ക് തലകറക്കം അനുഭവപ്പെട്ടു, പിന്നീട് ബോധക്ഷയവും. എന്റെ കൂടെ ഇരിയ്ക്കുന്നതുകൊണ്ടാണോ എന്നറിയില്ല, ഈ രോഗം പ്രവീണിനും ഉണ്ട്. പെട്ടെന്നാണ് ചോക്കുകൊണ്ടുള്ള ഒരേറ് പ്രവീണിന് കിട്ടിയത്. അവന്റെ ചാടിയുള്ള എഴുനേല്‍പ്പ് എന്നേയും ഞെട്ടിയുണര്‍ത്തിച്ചു. ക്ലാസ്സില്‍ വീണ്ടും കൂട്ടച്ചിരിയുതിര്‍ന്നു. 'ബോധക്ഷയം വന്ന് തളര്‍ന്നുറങ്ങിയവരെ കളിയാക്കുന്നോ വൃത്തികെട്ടവന്മാരേ?'

'പറയെടാ... ഹിമാലയത്തിലെ സുഖവാസകേന്ദ്രങ്ങളുടെ പേര് പറയെടാ രണ്ടും?' വിശാഘന്‍ മാഷ് അലറി...

പിന്നേ.. സുഖവാസ കേന്ദ്രം... അതും ഇവിടെയെങ്ങും അല്ല, അങ്ങ് ഹിമാലയത്തില്‍. വല്ല ഊട്ടിയോ, കൊടൈക്കനാലോ, മസനഗുടിയോ, ഗുണ്ടല്‍പേട്ടയോ മറ്റോ ആണെങ്കില്‍ ആരെങ്കിലും പറഞ്ഞുകേട്ട അറിവെങ്കിലും ഉണ്ടായേനെ. പിന്നെ സുഖവാസം എന്തെന്ന് അറിഞ്ഞിട്ടുവേണ്ടേ സുഖവാസ കേന്ദ്രങ്ങളെ പറ്റി അറിയാന്‍. പത്താംക്ലാസ്സുകാരന്റെ ഓട്ടക്കീശയില്‍ എന്ത് സുഖവാസം.

'പറയെടാ വേഗം' സാറ് വീണ്ടും അലറി. നേരത്തെ ഒരു പണി അങ്ങോട്ടുകൊടുത്തതിന്റെ ദേഷ്യം കൂടെ ആ അലര്‍ച്ചയില്‍ ഉണ്ടോ എന്നൊരു സംശയം.

സ്നേഹമുള്ള പാവം കുട്ടികള്‍ ഞങ്ങളെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി ആ പേരുകള്‍ അവര്‍ മെല്ലെ പറഞ്ഞുതരുകയാണ് ഞങ്ങള്‍ക്ക്. പതിയ സ്വരത്തില്‍ 'ഡാര്‍ജലിംഗ്... ഡാര്‍ജലിംഗ്...' എന്ന് അവര്‍ പറയുന്നുണ്ട്. കേട്ടപാതി കേള്‍ക്കാത്തപാതി പ്രവീണ്‍ ഉറക്കെ വിളിച്ചു പറഞ്ഞു.. 'ഡാര്‍ളിംഗ്'

'ഡാര്‍ളിംഗ് എന്ന് വിളിച്ചിട്ടൊന്നും കാര്യമില്ല, മരിയാദയ്ക്ക് ഉത്തരം പറയെടാ..' പണി കിട്ടിയതിന്റെ ദേഷ്യം സാറിനുണ്ടെന്ന് എനിയ്ക്കുറപ്പായി.

'ഡാര്‍ളിംഗ് അല്ല സാര്‍... ഡാര്‍ജലിംഗ്' അപ്പോഴേക്കും അവന്‍ ശരിക്ക് കേട്ടിരുന്നു.

'നീ ഇരിയ്ക്ക്... അടുത്തത് നീ പറയെടാ...' അതെ.. എന്നോട് തന്നെ

പ്രവീണ്‍ സഹതാപത്തോടെ എന്നെ നോക്കി. 'കള്ള സുബര്‍... നീയെന്നെ ഒറ്റയ്ക്കാക്കിയല്ലേ...' ഞാന്‍ മനസ്സില്‍ പറഞ്ഞു.

എന്നോടും സ്നേഹമുള്ള ആരൊക്കെയോ പിറുപിറുത്തു. കേട്ടപാതി കേള്‍ക്കാത്തപാതി ഞാനും പറഞ്ഞു... 'വസൂരി'

'വരുമെടാ... നിന്നെപോലുള്ള വൃത്തികെട്ടവന്മാര്ക്ക് വസൂരിയല്ല അതിനപ്പുറവും വരും' വിശാഘന്‍ മാഷിന് പതിവിലും കൂടുതലായി ദേഷ്യം വന്നു.

'വസൂരിയല്ല സാര്‍... മുസൂറി...' അപ്പോഴേക്കും കൂടെയുള്ളവര്‍ പറഞ്ഞത് കേട്ട് ഞാന്‍ തിരുത്തി. പക്ഷേ എന്റെ തിരുത്തലുകള്‍ ഒന്നും വിശാഘന്‍ മാഷ് അംഗീകരിച്ചില്ല.

'നീട്ടെടാ കൈ...' എന്നെ അടിക്കാതെ വിടില്ലയെന്ന് എനിയ്ക്കാ അലര്‍ച്ച കേട്ടപ്പോള്‍ മനസ്സിലായി. ഞാന്‍ കൈ നീട്ടികൊടുത്തു. അധികം ഉയരമില്ലാത്ത വിശാഘന്‍ മാഷ് വായുവില്‍ ഉയര്‍ന്നുപൊങ്ങി മുഴുവന്‍ ശക്തിയും എടുത്ത് ഒറ്റയടി.

അടി കിട്ടി എനിയ്ക്ക് ഒരു വേദനയും അനുഭവപ്പെട്ടില്ല, ഒരു രണ്ട് സെക്കന്‍ഡ് കഴിഞ്ഞപ്പോള്‍ സാറ് അലറിയതിനേക്കാളും ഉച്ചത്തിലാണ് ഞാന്‍ അലറിയത്. നല്ല മഴയത്ത് നല്ല ഉഗ്രന്‍ അടി... സാറ് പറഞ്ഞത്പോലെ വെള്ളപ്പൊക്കം വന്നു, അതെന്റെ കണ്ണിലായിരുന്നെന്ന് മാത്രം.

88 comments:

  1. എന്റെ പൊന്നു സാറന്മാരെ.. ഗുരു നിന്ദയായി കണക്കാക്കരുതേ.. വെറുതേ... തമാശയ്ക്ക്. സ്വയ രക്ഷയ്ക്ക് പേരൊക്കെ മാറ്റിയിട്ടുണ്ട്, എന്നലും ന്യൂ ബ്രെയിന്‍സില്‍ വന്നവന് മസസ്സിലാവും. പിന്നെ ഞാനാണ് എഴുതിയതെന്നറുയുംബോള്‍ എന്റെ സാറന്മാര്‍ക്ക് വലിയ പരാതിയൊന്നും കാണില്ല. തല്ലുകൊള്ളി ആയിരുന്നെങ്കിലും എല്ലാവര്‍ക്കും എന്നെ ഇഷ്ടമായിരുന്നല്ലോ...

    ReplyDelete
  2. പുളുവടി തന്നെയാണോ .. ആണെങ്കില്‍ കലക്കി

    ReplyDelete
  3. നീ അടി കൊണ്ടിട്ടും നന്നായില്ലല്ലോ...
    :)

    ReplyDelete
  4. പോസ്റ്റ്‌ കലക്കി....

    ReplyDelete
  5. ഷബീറെ,ഈ ബ്രെയിന്‍ കൊള്ളാം..
    ട്യുഷന്‍ സെന്ററിലെ തമാശകള്‍ നല്ല എരിവും പുളിയും ചേര്‍ത്ത് വിളമ്പിയിട്ടുണ്ടല്ലോ.
    വസൂരിയും ഡാര്‍ളിങ്ങും വല്ലാതെ ചിരിപ്പിച്ചു.
    ആശംസകള്‍..

    ReplyDelete
  6. @ Shukoor: അടി പുളുവല്ല.. ശരിയ്ക്കും കിട്ടിയതാണ്... പിന്നെ നമ്മളെ വക കുറച്ച് മസാലയുണ്ട്.. ഉണ്ടാവണമല്ലോ...

    @ കാന്താരി : നന്ദി... മീസാന്‍ കല്ലിന്റെ മോളില്‍ ബ്ലോഗ് URL എഴുതാന്‍ മറക്കരുതേ.. ഹി.. ഹി

    @ അലി : അടി കൂടുതല്‍ കിട്ടിയതുകൊണ്ട് ബെടക്കായിപ്പോയതാ.. ഹി..ഹി..

    നന്ദി അലി ഭായ്...

    @ Naushu : തങ്ക്യൂ.. തങ്ക്യു...

    @ പഞ്ചാരക്കുട്ടന്‍....: അടി പൊളിയോ... നല്ല ഉഗ്രന്‍ അടിയായിരുന്നു മാഷേ....

    ReplyDelete
  7. @ mayflowers: കുറച്ച് ഗരം മസാലകൂടെ ചേര്‍ത്തിട്ടുണ്ട്.. ഹി..ഹി.. താങ്ക്യൂ ഇത്താ...

    ReplyDelete
  8. പുളു ആണെങ്കിലും കൊള്ളാം.

    ReplyDelete
  9. "എന്നെ അടിയ്ക്കാനെടുക്കുന്ന സമയം കാരണം മറ്റുകുട്ടികളുടെ പഠിപ്പ് മുടങ്ങുന്നു എന്ന പരാതിയെ മാനിച്ച് ഞാന്‍ ആറാംക്ലാസില്‍ വച്ച് മദ്രസാ പഠനം അവസാനിപ്പിച്ചു..."

    എന്തൊരു വിശാലമനസ്കത..... :) :D

    ReplyDelete
  10. ആമ..വല്ല്യ കുഴപ്പമില്ലാതെ അടിയെല്ലാം വാങ്ങി ഇന്നിപ്പൊ വല്ല്യ ബ്ലോഗറായല്ലോ അല്ലെ? ഇനിയിപ്പോ ഏത് ബ്ളോഗർ സാറിന്റെ അടീയാ മേടിക്കാന്നാറീല്ല..ഹാ.. കാത്തിരുന്നു കാണാം. 
    ഹല്ല അന്നു കിട്ടിയ അടിയുടെ വല്ല പാടൂം ഇപ്പോഴുണ്ടോ? ഒന്നു കാണിച്ചു തരുമോ? കാണിക്കൻ പറ്റാത്തിടത്താണ്‌ങ്കിൽ വേൺറ്റ കെട്ടോ.. ഇൻ

    ReplyDelete
  11. @ moideen angadimugar : പുളുവാണെന്ന് പെട്ടെന്ന് തന്നെ മനസ്സിലായല്ലേ... ഹ..ഹ..

    @ sargam : ഞാന്‍ പണ്ടേ അങ്ങനാ.. ഭയങ്കര വിശാല മനസ്കനാ... സത്യം...

    @ കിങ്ങിണിക്കുട്ടി : താങ്ക്യൂ.. താങ്ക്യൂ..

    @ മുല്ല: താങ്ക്യൂ.. താങ്ക്യൂ..

    @ കുറ്റൂരി : എന്റെ കുറ്റൂരി... ആ പൂതി മനസ്സിരിക്കട്ടെ കെട്ടോ... എന്റെ ചാരിത്ര്യം സൂക്ഷിക്കാന്‍ ഞാന്‍ പെടുന്ന പാട് എനിക്കേ അറിയൂ...
    തല്ലുകള്‍ ഏറ്റുവാങ്ങാന്‍ തിരിച്ചിലാന്റെ ജീവിതം ഇനിയും ബാക്കി... :(

    ReplyDelete
  12. ന്യൂബ്രെയിൻസിലെ നോ ബ്രെയിനാണോ???

    ReplyDelete
  13. അന്ന് അടികൊണ്ടതുകൊണ്ട് ഇങ്ങനെ എഴുതാന്‍ പറ്റി!
    :)

    ReplyDelete
  14. >>>>>>>ഇപ്പോ ക്ലാസ്സില്‍ ഒരു നേരംപോക്കും ഇല്ല. പെണ്‍കുട്ടികളുടെ ഭാഗത്തേയ്ക്ക് നോക്കിയാല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ കളിനടക്കുന്നപോലാണ്.>>>>>

    ഇത് വായിച്ചപ്പോള്‍ ഞാന്‍ പൊട്ടിച്ചിരിച്ചു പോയി .
    നന്നായിട്ടുണ്ട് ആശംസകള്‍

    ReplyDelete
  15. ആശംസകള്‍ .....

    ReplyDelete
  16. അടച്ചു വേവിച്ച കഷായവും അടികൊണ്ടു വളരാത്ത കുട്ടിയും രണ്ടും ഉപയോഗശൂന്യമാണെന്ന് ഒരു ചൊല്ലുണ്ട്.
    അന്ന് അടി നല്ലോണം കിട്ടിയതിന്റെ 'ഗുണം' ഇന്ന് കാണാനുണ്ട്
    അതുകൊണ്ടാവണം പോസ്റ്റുകള്‍ കഷായം പോലെ കൈക്കാതെ ലഡ്ഡു പോലെ മധുരിക്കുന്നത്!
    തല്ലുകൊണ്ട വേദന നിലവാരമുള്ള നര്‍മ്മം ചേര്‍ത്ത് നന്നായി എഴുതി. കഥയുടെ അവസാനം ഒന്ന് കൂടെ 'കൊഴുപ്പിക്കാ'മായിരുന്നു.
    ആശംസകള്‍

    ReplyDelete
  17. തിരിച്ചിലാണല്ലേ?
    തിരിച്ചിലാനെ

    ReplyDelete
  18. ഓര്‍മ്മകള്‍ മധുരിക്കുന്നു ല്ലേ...
    നര്‍മത്തില്‍ ചാലിച്ച എഴുത്ത് കൊള്ളാം കേട്ടോ....

    ReplyDelete
  19. നന്നായി ട്ടോ. വായിക്കാന് സുഖമുണ്ടായിരുന്നു.

    ReplyDelete
  20. @ kARNOr(കാര്‍ന്നോര്): കാര്‍ന്നോരേ... ഇങ്ങനെ ചിരിച്ചാല്‍ പോര.. പല്ലു കാണിച്ച് നല്ല അടിപൊളിയായിട്ട് ചിരിക്കണം.

    @ തെച്ചിക്കോടന്‍: പിന്നല്ലാണ്ടെ... :D

    @ ismail chemmad: താങ്ക്യൂ ഭായ്..

    @ ജുവൈരിയ സലാം: താങ്ക്യൂ...

    @ ഇസ്മായില്‍ കുറുമ്പടി (തണല്‍): നിങ്ങള് പോസ്റ്റ് മധുരിക്കുന്നൂന്ന് പറഞ്ഞത് കേട്ടിട്ട് വേണം ഷുഗര്‍ ഉള്ളോരൊക്കെ ഈ വഴി വരുന്നത് മുടങ്ങാന്‍.. ഹി..ഹി..

    വലിയ അഭിപ്രായത്തിന് ഒത്തിരി വലിയ നന്ദി..

    @ MT Manaf : അതെ... ചില്ലറ തിരിഞ്ഞുകളികളുമായി തിരിച്ചിലാന്‍ ഇങ്ങനെ നട്ടം തിരിഞ്ഞ് നടക്കുന്നു...

    @ കുഞ്ഞൂസ് (Kunjuss) : തീര്‍ച്ചയായും ഓര്‍മകള്‍ മധുരിക്കുന്നു... നന്ദി..

    @ Akbar : നന്ദി.. :)

    ReplyDelete
  21. അനുഭവക്കുറിപ്പ് നല്ല വായനാ സുഖം നല്കി.......
    ആ അടിയുടെ ചൂട് ഇപ്പോഴും മറന്നിട്ടില്ല ഇല്ലെ....

    എല്ലാ ആശംസകളും നേരുന്നു.....

    ReplyDelete
  22. അപ്പോള്‍ വിശാഖന്‍ മാഷ്‌ എങ്ങിനെ അടിച്ചെന്നാണ് പറഞ്ഞത് ...!
    (ഹിഹിഹി ...ചിരി നില്‍ക്കുന്നില്ല )
    ഇതിന്റെ ഒരു രണ്ടാം ഭാഗം എഴുതിയാലെന്താ തിരിചിലാനേ.!

    ReplyDelete
  23. ഇഷ്ടമായി.എരിവും പുളിയും മസാലയും എല്ലാം പാകത്തിനുണ്ട്...ഈ കള്ളം പറയുന്ന പാപമെല്ലാം എവിടെക്കൊണ്ട് തീര്‍ക്കുമോ ആവോ?

    ReplyDelete
  24. ഓർമ്മകൾ നന്നായിരിക്കുന്നു.

    ReplyDelete
  25. ഇത്രയേറെ അടി കിടിയിട്ടും ഇങ്ങനെയായല്ലോ? അതോ അത് കൊണ്ടാണോ ഇങ്ങനെ ആയെ ? തിരിഞ്ഞു പോയെ .. തിരിചിലാനെ ... നന്നായി എഴുതി ..

    ReplyDelete
  26. ബ്രെയിന്‍സ് അറിയാം.. പിന്നെ ട്യൂഷന്‍ സെന്ററിലടക്കം കണക്ക് വാധ്യാര്‍ പണിയെടുത്തിരുന്നത് കൊണ്ട് ചില ഓര്‍മ്മകള്‍ വീണ്ടും മനസിലെത്തി.. നന്ദി... ദ മൈസര്‍ ഞാനും ഓര്‍ക്കുന്നു... IPPOL ARAB NAATTILAANE........
    --

    ReplyDelete
  27. നന്നായി ചിരിച്ചു..ഞാനും 10A യില്‍ ആയിരുന്നു..പക്ഷെ ഏറ്റവും നല്ല ക്ലാസ്സ്‌ ആയിരുന്നെന്നു മാത്രം..പഴയകാലദിനങ്ങള്‍ ഓര്‍മ്മിപ്പിച്ചതിന് ഒത്തിരി നന്ദി...ഒരുപാടിഷ്ടപ്പെട്ടു...

    ReplyDelete
  28. അടിച്ച അടിയൊക്കെ ലക്ഷ്യം കണ്ടു. അടിച്ചു പഠിപ്പിച്ച ഗുരുക്കന്മാര്‍ക്ക് സ്നേഹാദരങ്ങള്‍. നിങ്ങള്‍ ഞങ്ങളിലേയ്ക്ക് പകര്‍ന്ന് തന്നതിന്റെ വില അന്ന് ഞങ്ങളറിഞ്ഞില്ല, ഞങ്ങള്‍ പ്രതിഷേധിക്കയും നിങ്ങളെ ചിലസമയം വെറുക്കുക പോലും ചെയ്തു. ഞങ്ങള്‍ നിങ്ങള്‍ക്ക് ഇരട്ടപ്പേരിട്ടു, നിങ്ങളെ കളിയാക്കി പലതും പറഞ്ഞു. എന്നാല്‍ തിരിച്ചറിവ് വന്ന ഈ കാലത്തില്‍ മനം നിറഞ്ഞ നന്ദിപ്പൂക്കള്‍ അര്‍പ്പിക്കുന്നു.

    ReplyDelete
  29. മറക്കാന്‍ കൂട്ടാക്കാത്ത നല്ല ഓര്‍മ്മകളായി മനസ്സില്‍ സൂക്ഷിക്കുന്നവയാണ് ഇതെല്ലാം.
    നന്നായിരിക്കുന്നു, ന്യൂ ബ്രയ്ന്‍സിലെ ക്ലാസ്സ്മുരികള്‍...

    അജിത്തെട്ടന്റെ കമന്റും ഇഷ്ട്ടായി.

    ReplyDelete
  30. ഇതു വരെയുള്ള എന്റെ വായന വെച്ചു നോക്കുമ്പോള്‍ ക്ലാസ്സില്‍ ഉഴപ്പിയവന്മാരെല്ലാം പില്‍ക്കാലത്ത് നല്ല ബ്ലോഗര്‍മാരായിട്ടുണ്ട്!.ഈ രഹസ്യം അന്നറിയാതിരുന്നതാണ് എനിക്കൊക്കെ പറ്റിയ കുഴപ്പം. ആകട്ടെ ഈ സംഭവം കഴിഞ്ഞിട്ട് ഇപ്പോള്‍ എത്ര കാലമായിക്കാണും?.ഞാന്‍ ഫറൂഖ് കോളേജില്‍ പഠിച്ചതാ, പക്ഷെ ഈ തിരിച്ചലങ്ങാടി ആദ്യമായാ കേള്‍ക്കുന്നത്!

    ReplyDelete
  31. നല്ല ശുദ്ധമായ ചിരിയുടെ എഴുത്ത്.
    നന്നായി ആസ്വദിച്ചു ഷബീര്‍.
    ആശംസകള്‍ .

    ReplyDelete
  32. തല്ല് കൊണ്ടിട്ടും ചിലര് നന്നാവില്ലാന്ന് മനസ്സിലായി :):)
    കലക്കി ട്ടാ!

    ReplyDelete
  33. തിരിച്ചിലാന്‍ .. വായിച്ചു ചിരിച്ചു .... നല്ല അവതരണം ...

    അധ്യാപകരെ saduddeshathode മാത്രം വിമര്‍ശിക്കുക ... അവര്‍ക്കൊരു ഗുരു ദക്ഷിണ ആവട്ടെ അവരെ കുറിച്ചുള്ള ഓര്‍മ്മകള്‍ .. ആ നാളുകളില്‍ അവര്‍ നമുക്ക് ശത്രുക്കള്‍ ആയിരുന്നെങ്കില്‍ പോലും ...

    ReplyDelete
  34. തിരിച്ചിലാനേ.............
    സമീര്‍ നമ്മള്‍ എന്ന ഗ്രൂപ്പില്‍ ഇട്ട ലിങ്കില്‍ കൂടിയാണ് ഇവിടെ എത്തിയത്. വന്നത് നഷ്ടമയില.
    രസകരമായിത്തന്നെ എഴുതി.
    ആശംസകള്‍.
    സമീറിനും ഒരു താങ്ക്സ്.

    ReplyDelete
  35. ഈ അനുഭവങ്ങള്‍ ഒന്നും പാളിച്ചകള അല്ലല്ലോ.. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍.. നല്ല രസം വായിക്കുവാന്‍. എല്ലാ വിധ ആശംസകളും..

    ReplyDelete
  36. വളരെ മനോഹരമായിരിക്കുന്നു. എല്ലാവിധ ആശംസകളും

    ReplyDelete
  37. എന്നിട്ടും നീ നന്നായില്ലന്നു അറിയുമ്പോള്‍ ഒരു സന്തോഷം.

    സ്നേഹാശംസകള്‍

    ReplyDelete
  38. താങ്കള്‍ക്കു പുളുവടിയില്‍ ഡോക്ടറേറ്റ് ലഭിക്കട്ടെ! :))

    നര്‍മം എളുപ്പം വഴങ്ങുന്നുണ്ട്. അഭിനന്ദനംസ്..

    ReplyDelete
  39. ബ്രെയിന്‍സ്.. ഒരു ബ്രെയിനുമില്ലാത്തവരും.. മനോരോഗികളുമായ അധ്യാപകര്‍ (കച്ചവടക്കാര്‍) നടത്തുന്ന സ്ഥാപനമാണ് എന്നാണ് ഈ എളിയവന്റെ അഭിപ്രായം... ബ്രെയിന്‍ ഒട്ടുമില്ലാത്ത പലരക്ഷിതാക്കളും.. കുട്ടികളെ... അവിടെ പറഞ്ഞയക്കാറുമുണ്ട്... കൂടുതല്‍ ഒരു പോസ്റ്റായി തന്നെ പറയാം എന്ന് കരുതുന്നു... കുറച്ച് കാത്തിരിക്കുക..

    ReplyDelete
  40. @ nikukechery: നേരത്തെ വിട്ടുപ്പൊയതാണേ... തീര്‍ച്ചയായും നോ ബ്രെയിന്‍ തന്നെ... തിരിച്ച്റിഞ്ഞതിന് തിരിച്ചിലാന്റെ നന്ദി...

    @ മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ : ഏയ്.. അതങ്ങനെ മറക്കാന്‍ പറ്റുമോ.. നല്ല ഉഗ്രന്‍ അടിയായിരുന്നു. അഭിപ്രായത്തിന് നന്ദി..

    @ രണ്ടാം ഭാഗം നടപ്പില്ല... ഇത്ര തന്നെ പുളുവടിക്കാന്‍ ഞാന്‍ പെട്ട പാട്. ഹി..ഹി..

    @ ഹാഷിക്ക്: ശരിയാ... ബ്ലോഗ് എഴുതുന്നവര്‍ ഒരു ആറ് മാസം കൂടുംബോള്‍ ഓരോ ഉംറ ചെയ്യുന്നത് നന്നായിരിക്കും.. അല്ലേ? അഭിപ്രായത്തിന് നന്ദി... :)

    @ mini//മിനി : നന്ദി...

    @ lakshmi : എന്തു ചെയ്യാനാ... വളര്‍ന്നത് തിരിച്ചിലങ്ങാടിയിലല്ലേ.. തല തിരിഞ്ഞുപോയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ...

    @ Shabeer Chathamangalam: നന്ദി... ഞാനും അറബിനാട്ടിലാണ്. അറബികളില്ലാത്ത അറബി നാട്ടില്‍, ദുബായില്‍..

    @ മഞ്ഞുതുള്ളി (priyadharsini): എന്റെ 10A യും അത്ര മോശം ഒന്നുമല്ല കെട്ടോ... കുറച്ച് മസാല ചേര്‍ത്തെന്നേയുള്ളു.. അഭിപ്രായത്തിന് നന്ദി

    @ ajith: അജിത് ഭായ്.. ഇങ്ങനെയൊന്നും കമന്റ് ഇടല്ലേ.. വരുന്നവര്‍ പിന്നെ പോസ്റ്റ് തിരിഞ്ഞുനോക്കില്ല. ഹി..ഹി.. നന്ദി... ഏറ്റവും ഭംഗിയായ കമന്റ്...

    @ ഷമീര്‍ തളിക്കുളം : നന്ദി ഷമീര്‍..

    @ Mohamedkutty മുഹമ്മദുകുട്ടി :അഭിപ്രായത്തിന് നന്ദി...
    ഈ സംഭവം കഴിഞ്ഞിട്ട് ഇപ്പോള്‍ ഒരു 12 വര്‍ഷമായിക്കാണും.

    ഫറോക്ക് ച്ചുങ്കതുനിന്നും ഫറൂഖ് കോളേജില്‍ പോകുന്ന വഴിയില്‍ ആദ്യ സ്റ്റോപ്പ്‌ തിരിച്ചലങ്ങാടി... ഇപ്പൊ മനസ്സിലായില്ലേ?

    @ ചെറുവാടി: നന്ദി ചെറുവാടി... :)

    @ വാഴക്കോടന്‍ ‍// vazhakodan: വാഴേ... നടു ഉളുക്കിയിട്ടും ചിലര്‍ നന്നാവുന്നില്ല.. പിന്നെയാ അടികൊണ്ടിട്ട്.. ഹി..ഹി..
    അഭിപ്രായത്തിന് നന്ദി... :)

    @ Sameer Thikkodi : തീര്‍ച്ചയായും... അഭിപ്രായത്തിന് നന്ദി... :)

    @ അസീസ്‌ : നന്ദി... സമീറിന് ഒരു താങ്ക്സ് എന്റേയും വക. :)

    @ Jefu Jailaf: ഒരിക്കലുമല്ല.. അനുഭവങ്ങള്‍ നമുക്ക് പാഠങ്ങള്‍ മാത്രമാണ്. കേട്ടിട്ടില്ലേ 'അനുഭവം ഗുരു'
    അഭിപ്രായത്തിന് നന്ദി... :)

    @ DKD: അഭിപ്രായത്തിന് നന്ദി... :)

    @ കുന്നെക്കാടന്‍: ഇതാ പറയുന്നത്.. ഒരാള്‍ നന്നാവുന്നത് മറ്റൊരാള്‍ക്ക് കണ്ടൂടാ എന്ന്.. ഹി.. ഹി... അഭിപ്രായത്തിന് നന്ദി... :)

    @ ശ്രദ്ധേയന്‍ | shradheyan: ഹ.. ഹ.. നന്ദി ശ്രദ്ധേയന്‍...

    @ Prinsad : താങ്കളുടെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നില്ല. തമാശക്ക് വേണ്ടി പലതും എഴുതിയിട്ടുണ്ടെങ്കിലും ന്യൂ ബ്രെയിന്‍സ് എനിക്ക് ഒരുപാട് ഗുണങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. അഭിപ്രായത്തിന് നന്ദി... :)

    ReplyDelete
  41. 'വെള്ളപ്പൊക്കം വന്നാല്‍ ഞാന്‍ വടക്കോട്ടോടും, എനിയ്ക്ക് വടക്കറിയാം, ഞാനോടി ഹിമാലയത്തില്‍ കയറും, തെക്കും വടക്കും അറിയാത്ത നിങ്ങളൊക്കെ എന്തുചെയ്യും...?'

    ഇത്രേം വിവരം ഉള്ള ടീചെര്‍മാരോ.

    ReplyDelete
  42. x ഉം y ഉം പഴം പൊരിയും മോണ്ടയുമായും സങ്കല്‍പ്പിക്കാന്‍ പരയൂന്നവന് ക്രൂരന്‍ അല്ലാതെ ആരാ

    ഹഹഹഹ് ചിരുച്ചു നനായിട്റ്റ്

    ReplyDelete
  43. @ Manoj Kumar : വിവരം കൂടിപ്പോയതുകൊണ്ടല്ലേ ട്യൂഷന്‍ സെന്ററില്‍ എത്തിയത്... ഹി..ഹി..

    @ ayyopavam : പിന്നല്ലാതെ... കുക്രൂരനാണ്... നന്ദി...

    @ MyDreams : നന്ദി...

    ReplyDelete
  44. വാരാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു തല്ലു കിട്ടിയാലെന്താ ഞങ്ങൾ ചിരിച്ചില്ലെ .ടീച്ചർമാർക്ക് ബുദ്ധിയുണ്ട് കുട്ടികൾക്ക് അതിനേക്കാൾ പുത്തിയും.ഇതു പോലെ പത്ത് എ യിൽ ഇങ്ങനെ കുറെ എണ്ണമുണ്ടോ അവരോടും ബ്ലോഗ് തുടങ്ങാൻ പറ..ചിരിക്കാലോ വളരെ നന്നായി എഴുതി ഒത്തിരി ഇഷ്ട്ടായി..ഇനിയും നർമ്മം എഴുതുക.. നന്നായി നർമ്മം കൈകാര്യം ചെയ്യാനറിയാം.. ആശംസകൾ..( ആ സാറന്മാരുടെ ഒരു കാര്യം ആലോചിച്ചിട്ട് സങ്കടം തോനുന്നൂ..)

    ReplyDelete
  45. നല്ല ചുള്ളൻ എഴുത്ത്. ഇഷ്ടായി.

    ReplyDelete
  46. മകനേ,സംഭവം തന്നെ.കുറച്ചുനേരത്തേക്ക്‌ സ്കൂളിലെക്കൊന്നു തിരിച്ചു പോയി.എല്ലാവിധ ആശംസകളും നേരുന്നു.തുടര്‍ന്നും എഴുതണം

    ReplyDelete
  47. ഒരുപാട് കാലം പിറകിലെക്കു പോയി മനസ്സ്

    ReplyDelete
  48. ആസ്വദിച്ചു വായിച്ചു, നല്ല എഴുത്ത്. ഓര്‍മകളില്‍ മധുരം. നന്ദി

    ReplyDelete
  49. @ ഉമ്മു അമ്മാര്‍ : പത്ത് എ യിലെ ബാക്കിയുള്ളവരെകൊണ്ട് കൂടി ബ്ലോഗ് എഴുതിയിച്ചിട്ട് വേണം എന്റെ കഞ്ഞികുടി മുട്ടിക്കാന്‍.. അല്ലെ?.. ഇപ്പൊ തന്നെ ഇടിമുട്ടിയും ഉപ്പുംചാക്കുമൊക്കെയായി നാട്ടുകാര്‍ സ്വീകരണം നല്‍കാന്‍ നില്‍ക്കാണ്.
    അഭിപ്രായത്തിന് നന്ദി...

    @ കുമാരന്‍ | kumaran : നന്ദി കുമാരേട്ടാ... :)

    @ ANSAR ALI : തീര്‍ച്ചയായും എഴുതാം... അഭിപ്രായത്തിന് നന്ദി...

    @ അനീസ : നിനക്ക് അതിനുമാത്രം പുറകോട്ട് പോകാനൊന്നും ആയിട്ടില്ലല്ലോ... ഹി..ഹി.. വന്നതിനും, അഭിപ്രായത്തിനും നന്ദി..

    @ കൂതറHashim: നന്ദി ഹാഷിം...

    @ Salam : പുതിയ അഥിതിക്ക് സ്വാഗതം... ആസ്വദിച്ചു എന്നറിഞ്ഞതില്‍ സന്തോഷം... നന്ദി...

    ReplyDelete
  50. മാഷെ ...........നന്നായിട്ടോ
    സുഖിച്ചങ്ങട്ട് വായിച്ചു ..

    ReplyDelete
  51. ഷബീര്‍, നന്നായി ആസ്വദിച്ചു; ആശംസകള്‍

    ReplyDelete
  52. രസകരമായി എഴുതി.

    പോസ്റ്റ് ഇഷ്ടായി :)

    ReplyDelete
  53. പോസ്റ്റ്‌ ചെയ്ത അന്ന് തന്നെ വായിച്ചതാണ് പക്ഷെ അന്ന് അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റിയില്ല. ആ വിഷമം തീര്‍ക്കാനായി വന്നതാണ്‌.

    Nice post. പോസ്റ്റ്‌ വായിച്ചു കഴിഞ്ഞപ്പോള്‍ ഈ ന്യൂ ബ്രെയിന്‍സ് കാണാന്‍ ഒരു മോഹം തോന്നി. പോസ്റ്റ്‌, ഞാന്‍ പോയ ട്യൂഷന്‍ ക്ലാസ്സുകളെയെല്ലാം വീണ്ടും ഓര്‍മിപ്പിച്ചു. ആ ക്ലാസ്സുകളും ഇതുപോലെയൊക്കെ തന്നെയായിരുന്നു. എന്നാലും എന്‍റെ ഓണാട്ടുകര കോളേജിനേക്കാള്‍ ഭേദമാണ് ഈ ന്യൂ ബ്രെയിന്‍സ് എന്നാണു എന്‍റെ അഭിപ്രായം (അവിടെ ട്യുഷനും ഉണ്ടായിരുന്നു). അപ്പൊ ശരി, പോയിട്ട് വരാം...

    regards
    http://jenithakavisheshangal.blogspot.com/

    ReplyDelete
  54. @ കാവുംവട്ടന്‍ : അഭിപ്രായത്തിന് നന്ദി...

    @ asif melat: അഭിപ്രായത്തിന് നന്ദി...

    @ ശ്രീ : അഭിപ്രായത്തിന് നന്ദി...

    @ Jenith Kachappilly : നിന്റെ ഓണാട്ടുകര കോളേജിനേക്കാള്‍ എത്രയോ ഭേദമാണ് ന്യൂ ബ്രെയിന്‍സ്. അവിടെ ഞാന്‍ വന്നിരുന്നു.. അതാ പറഞ്ഞത്.
    അഭിപ്രായത്തിന് നന്ദി...

    ReplyDelete
  55. ഞാന്‍ പണ്ട് ഞങ്ങളുടെ നാട്ടില്‍ ടുഷന്‍ എടുക്കാരുണ്ടായിരുന്നു.. പക്ഷെ അപ്പോളേക്കും കുട്ടികളൊക്കെ പഠിച്ച കള്ളന്മാര്‍ ആയിരുന്നു. അടിക്കനോന്നും പറ്റിയിട്ടില്ല. പിന്നെ ഉണ്ടായിരുന്നത് നൈറ്റ്‌ ക്ലാസ് ആണ്.. അച്ഛന്റെ പ്രായം ഉള്ളവരെ എങ്ങനെ തല്ലാനാ .. ഭൂരിഭാഗം പേരും ഗള്‍ഫില്‍ പോകാന്‍ പത്താം ക്ലാസ് പാസ് ആകാന്‍ വരുന്നവര്‍ ആയിരുന്നു.. എന്തായാലും ഒരു പാട് നല്ല ശിഷ്യന്മാര്‍ ഇന്നും നാട്ടില്‍ പോയാല്‍ സാറേ എന്ന് വിളിച്ചു വരും.. പോസ്റ്റ്‌ ഇഷ്ട്ടപെട്ടു.. പഴയ കാലങ്ങള്‍ ഓര്‍ത്തു പോയി..

    ReplyDelete
  56. നന്നായിട്ടുണ്ട്...പണ്ട് സ്കൂളീന്ന് കിട്ടിയ ചില അടിതടകള്‍ ഓര്‍മ്മ വന്നു

    ആശംസകള്‍

    ReplyDelete
  57. ഇതാണ് പറഞ്ഞത്‌, ചെറുപ്പത്തിലെ എന്തെങ്കിലുമൊക്കെ കിട്ടിയാലേ നന്നാവൂന്ന്. അതുകൊണ്ട് ഇപ്പോള്‍ ഇങ്ങിനെയൊക്കെ എഴുതാന്‍ പറ്റിയല്ലോ.
    നന്നായി ചിരിപ്പിച്ചു.

    ReplyDelete
  58. @ mad|മാഡ്: ഹ.. ഹ.. അച്ഛന്റെ പ്രായമുള്ളവര്‍ക്ക് ക്ലാസ്സെടുക്കുക എന്നത് ഒരു ഭാഗ്യമല്ലേ മാഷേ...

    വന്നതിനും അഭിപ്രായത്തിനും നന്ദി..

    @ റിസ് : അപ്പൊ എല്ലാരും ഞമ്മള കമ്പനിതന്നാല്ലേ.. നന്ദി...

    @ ഷാഹിന വടകര: നന്ദി..

    @ പട്ടേപ്പാടം റാംജി : എനിക്കിത്രേം അടികിട്ടിയ കാര്യം പറഞ്ഞിട്ടും ആരും എന്നോടൊന്ന് സഹതപിക്കുന്നുപോലും ഇല്ലല്ലോ... ഹി..ഹി..

    അഭിപ്രായത്തിന് നന്ദി...

    ReplyDelete
  59. വളരെ നന്നായി, ഒത്തിരി ചിരിച്ചു, ഇനിയും ഇതുപോലത്തെ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  60. ഇങ്ങള് കൊയിക്കട്ടുകാരെന്റെ കോയാ ,,,,,,,,,,,,,,,,എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ നാടും നാട്ടുകാരെയും..........ഒരു തിരുവിതാം കൂറ് കാരനാണ്,,,,,,,,,,മനാഞ്ചിരയിലോ ബെപുരോ കോയികോടിന്റെ മുക്കിലോ മൂലയിലോ വെച്ച് എപ്പോള്‍ വേണമെങ്കിലും അലഞ്ഞു തിരിയുന്ന എന്നെ കണ്ടു മുട്ടാം ....................shafeek

    ReplyDelete
  61. സ്കൂളില്‍ പഠിക്കുമ്പോള്‍ അടി കിട്ടാതിരിക്കാന്‍ വേണ്ടി പണ്ട് ഏതോ ഒരു ചെറിയ ചെടിയുടെ ഇല രണ്ടെണ്ണം കൂട്ടി കെട്ടിവെച്ച മതി എന്നും പറഞ്ഞു എല്ലാ ദിവസവും അത് കെട്ടലായിരുന്നു പണി !

    പോസ്റ്റ്‌ നന്നായീട്ടോ

    ReplyDelete
  62. @ Aarzoo: നന്ദി... ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ... നോക്കാം...

    @ ഈ ലോകം: കുറച്ചുകൂടി വലിയ പേരൊന്നും കിട്ടിയില്ലെ?...

    വെറുതേ അവിടേം ഇവിടേം അലഞ്ഞ് നടക്കാണ്ടെ പാരഗണില്‍ പോയി ഒരു കോയി ബിരിയാണി കയിക്കി, അത് കയിഞ്ഞ് അവിടുന്നൊരു മില്‍ക്ക് സര്‍ബത്ത് കുടിക്കി... ഞമ്മളെ വകേല്.

    വന്നതിനും അഭിപ്രായത്തിനും നന്ദി...

    @ Villagemaan: കെട്ടിയതിന് കാര്യമുണ്ടായിരുന്നോ?... വന്നതിനും അഭിപ്രായത്തിനും നന്ദി...

    @ jayarajmurukkumpuzha: നന്ദി...

    ReplyDelete
  63. കൊള്ളാം. പൂളു ആണെങ്കിലും, കാര്യമാണെങ്കിലും, കലാലയ ജീവിതം ജീവിതത്തിലെ അസുലഭ സന്ദര്‍ഭങ്ങളാണ്.
    നന്നായി പറഞ്ഞു.

    ReplyDelete
  64. :))കാര്യമായാലും,പുളുവടിയായാലും രസിച്ചു വായിച്ചു.സ്കൂള്‍ കാലം ഓര്‍മ്മ വന്നു.പൂച്ചയിറച്ചി വരെ തിന്നുന്ന പിശുക്കന്‍ റൂക്കോളും,ജ്യോഗ്രഫിയിലെ തെക്കു പടിഞ്ഞാറന്‍ മണ്‍സൂണുമൊക്കെ ഓര്‍ത്തിരുന്നു പോയി..

    ReplyDelete
  65. ശരിക്കും ന്യൂ ബ്രയിന്‍ കലക്കി...നര്‍മത്തില്‍ ചാലിച്ച നല്ല അവതരണം..ആശംസകള്‍..

    ReplyDelete
  66. ഹോ..ഞാനൊരുപാട് വൈകി ഇവിടെയെത്താന്‍..
    പേരു പോലെ തന്നെ തലയില്‍ ഒന്നും ഇല്ലാത്ത കുറെ മാഷുമാരും,
    കുറെ കുട്ട്യോളും... ഹിഹി...
    ഷെബീറെ...നന്നായി ചിരിച്ചു.
    പ്രത്യേകിച്ച് ആ മദ്രസ്സ പഠനം അവസാനിപ്പിച്ച കാര്യം പറഞ്ഞപ്പോ...
    പഴയ കാലത്തേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയതിനു നന്ദി

    ReplyDelete
  67. 'സാറേ...എന്നാപിന്നെ സ്വന്തം നാട്ടില്‍ മുങ്ങി ചത്തൂടെ? വെറുതേയെന്തിനാ അന്യ നാട്ടില്‍ പോയി ചാവാന്‍ നില്‍ക്കണേ...?' ഈ പ്രാവശ്യം പ്രവീണിന് വിട്ടുകൊടുക്കാതെ ഞാന്‍ തന്നെ ചോദിച്ചു. ക്ലാസ്സില്‍ ഒരു കൂട്ടച്ചിരിയുണ്ടായി. വിശാഘന്‍ മാഷിന് മാത്രം ചിരിക്കാന്‍ കഴിഞ്ഞില്ല.


    ""കൊള്ളാം ...........

    കിടിലന്‍ ..........!!!""

    ReplyDelete
  68. അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി... :)

    ReplyDelete
  69. നല്ല ഐ എസ് ഐ മാര്‍ക്ക് പുളുവടി.നാണമില്ലേടാ ചുമ്മാ സാറമ്മാരുടെ അടിയും കൊണ്ടിട്ട് കരഞ്ഞെന്നൊക്കെയെഴുതാന്‍..ആങ്കുട്ടികള്‍ കൊറച്ചു ധൈര്യമുള്ളവരായിരിക്കണ്ടെ.ഒരടികൊണ്ടപ്പോ കരഞ്ഞതൊക്കെയോര്‍ക്കുമ്പം....ഛേയ്...

    നല്ല രസകരമായിരുന്നു മച്ചാ......(ഒരു രഹസ്യം കൂടി പറയട്ടെ അടികൊണ്ട് ക്ലാസ്സില്‍ ഞാന്‍ ബോധം കെട്ട് വീണിട്ടുണ്ട്-ഇത് പുളുവല്ല)

    ReplyDelete
  70. edo...kollaaaamm...officil irunnu bore adikkuvarunnu..kurachu neram chirikkan kazhinju...:)

    ReplyDelete
  71. ന്റെ പാമേ... ക്ളാസ്സ് റൂം കലക്കി ശബീരെ. ഈ തിരിച്ചല് അനക്ക്‌ പണ്ടേ ഉണ്ടല്ലേ.. മ്മം ..

    ReplyDelete
  72. ആസ്വദിച്ച് വായിച്ചു.നല്ല വായനാനുഭവം.ആശംസകള്‍.

    ReplyDelete
  73. daa kalakki nee soman enn udheshichad nammuda mohan mashayano.....

    ReplyDelete
  74. മുന്‍പ് വായിച്ചതാനെന്കിലും ഇന്നും വായിച്ചു.... നന്നായിട്ടുണ്ട്....

    പിന്നെ എന്താ പുതിയതൊന്നും വരാത്തത്... പെട്ടെന്ന് നോക്കെന്നേ...

    ReplyDelete
  75. ചിരിപ്പിച്ചു...


    ആശംസകള്‍

    ReplyDelete