Monday, July 4, 2011

തിരിച്ചിലാന്റെ തിരുമണം

പ്രിയപ്പെട്ടവരെ... അങ്ങനെ ഞാന്‍ ആ സന്തോഷ വാര്‍ത്ത അറിയിക്കുകയാണ്. എനിക്കും പെണ്ണ് കിട്ടി. പതിനാലാം വയസ്സ് മുതല്‍ സ്വപ്നം കണ്ട് നടക്കുന്നതാ.. ഇപ്പളാണ് കിട്ടിയത്. ജൂലൈ 9 ശനിയാഴ്‌ച വൈകുന്നേരം നാല് മണി മുതല്‍ ഫറോക്ക് തിരിച്ചിലങ്ങാടിയിലുള്ള എന്റെ വസതിയില്‍ വെച്ച് തന്നെയാണ് റിസപ്ഷന്‍.

എനിക്ക് ഒന്നേ പറയാനുള്ളൂ... എന്റെ ഫാന്‍സ് ആരും എന്നെ വിട്ട് പോകരുത്. ലേഡീ ഫാന്‍സ്.. ക്ഷമിക്കൂ... അച്ചായത്തിയെപ്പോലെ നിങ്ങള്‍ എനിക്കെതിരെ പോസ്റ്റുകള്‍ ഇറക്കരുത്. നിങ്ങളുടെ സങ്കടം ഞാന്‍ മനസ്സിലാക്കുന്നു. ദൈവം നിങ്ങള്‍ക്ക് എല്ലാം താങ്ങാനുള്ള ശക്തി തരട്ടെ. എനിക്കിട്ട് താങ്ങാനല്ല.

K.K.P.B (കോയിക്കോട്ടെ കുണ്ടന്മാരെ പെണ്ണ്കെട്ടിക്ക്ണ ബ്യൂറോ) നടത്തിയ സര്‍വേയില്‍ 27 വയസ്സ് കഴിഞ്ഞ കോയിക്കോട്ടെ മാപ്പള കുണ്ടന്മാരില്‍ ഞാനും എന്റെ ആ MBA ക്കാരന്‍ ചങ്ങായിയും മാത്രേ പെണ്ണ് കെട്ടാത്തവരായിട്ടുള്ളൂ. (കുണ്ടന്‍ എന്ന് കേട്ടിട്ട് കണ്ണിലേക്ക് നോക്കണ്ട. കോയിക്കോട്ടാര്‍ക്ക് കുണ്ടന്‍ എന്ന് പറഞ്ഞാല്‍ ചെക്കന്‍, പയ്യന്‍ എന്നൊക്കെയാണ് അര്‍ഥം.) കൂടെ കളിച്ച് നടന്ന ചെക്കന്മാരുടെ മക്കള്‍ ഷബീറങ്കിളേയെന്നും, കൂടെ പഠിച്ചിരുന്ന പെണ്‍കുട്ടികളുടെ മക്കള്‍ ഷബീര്‍ക്കാ എന്നും വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു. എടോ ഷബീറേ എന്നും പറഞ്ഞ് ഓരൊക്കെ തോളില്‍ കയ്യിടാന്‍ തുടങ്ങുന്നതിന് മുന്‍പ് ആ മംഗള കര്‍മ്മം അങ്ങ് നടത്താന്ന് വച്ചു.

'ഡേറ്റ് ഫിക്സ് ചെയ്തോ.. തലേദിവസം ഞാനങ്ങ് എത്തിക്കോളാം' എന്ന് പറഞ്ഞ് ഇക്കാക്കയുടെ പൂര്‍ണ്ണ സഹകരണം ഉള്ളതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ എന്നെ എനിക്ക് തന്നെ കാണാന്‍ കിട്ടുമോ എന്ന കാര്യം സംശയാണ്. ഏതായാലും എല്ലാവരേയും ക്ഷണിക്കുന്നു. അനുഗ്രഹിക്കുക... ആശിര്‍വദിക്കുക. പങ്കെടുക്കാന്‍ കഴിയുന്നവര്‍ തീര്‍ച്ചയായും പങ്കെടുക്കുക. എന്നെ വിളിക്കാം ഈ നമ്പറില്‍ +91-994-768-9794.

ബ്ലോഗര്‍മ്മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. റെജിസ്ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല. (ഹൊ... അത് പറഞ്ഞപ്പോള്‍ എല്ലാരേം മോത്ത് പതിനാലാം രാവുദിച്ചല്ലോ)

അപ്പൊ ശരി..., ഞാന്‍ ജനിച്ച അന്ന് തൊട്ട് ഉമ്മ പറയാന്‍ തുടങ്ങിയതാ 'നിന്റെ കല്ല്യാണത്തിന് ഒപ്പന വേണം.. ഒപ്പന വേണം' എന്ന്. അതുകൊണ്ട് ഒപ്പന കളിക്കുന്നോരൊക്കെ ഇപ്പളും ജീവിച്ചിരിപ്പുണ്ടോന്ന് ഞാനൊന്ന് അന്വേഷിച്ചിട്ട് വരാം..

അല്ല... നിങ്ങളിതെവിടെ പോണ്? ഒന്ന് അനുഗ്രഹിക്കിന്ന്...

58 comments:

  1. തിരിച്ചിലാനെ തിരുമ്മണം എന്നാ ആദ്യം വായിച്ചത്. എന്തായാലും സംഗതി ഒന്നു തന്നെയാണല്ലോ.

    തിരിച്ചിലാന് തിരുമണാശംസകൾ!

    ReplyDelete
  2. ഷബീര്‍,
    അപ്പോ നീയും കുടുങ്ങി....!!!
    ഇനിയുള്ള സമയം സ്വപ്നം കണ്ടോളൂ..., പിന്നെ കാണാന്‍ പറ്റില്ലാല്ലോ...!

    പിന്നെ ആശംസകള്‍, അതിനൊരു കുറവും വരുത്താതെ അനുഗ്രഹിച്ചിരിക്കുന്നു...........

    ReplyDelete
  3. വളരെ സന്തോഷകരമായ വാര്‍ത്ത..
    സുഖ സന്തോഷ സുരഭിലമായൊരു വിവാഹ ജീവിതം ആശംസിക്കുന്നു..
    അല്ലാഹു അനുഗ്രഹിക്കട്ടെ.

    ReplyDelete
  4. എല്ലാ മംഗളങ്ങളും നേരുന്നു.

    ReplyDelete
  5. എല്ലാ മംഗളങ്ങളും ആശംസിക്കുന്നു.

    ReplyDelete
  6. എല്ലാ വിധ മംഗളാശംസകളും നേരുന്നു..

    ReplyDelete
  7. വിവാഹമംഗളാശംസകൾ!!!

    ReplyDelete
  8. പടച്ചോന്‍ കാക്കട്ടെ !!!

    ReplyDelete
  9. സകല മംഗളങ്ങളും നേരുന്നു...

    ReplyDelete
  10. തിരിച്ചിലാനു തിരുമണം!
    ഞാന്‍ നേരിട്ട് വിളിച്ചു തിരിച്ചിലാനെ 'തിരുമ്മാം'എന്ന് തീരുമാനിച്ചു.

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. കുറ്റൂരി said...
    ഓഹ് എന്റെ ഷബീറേ.... തിരിച്ചിലന്റെ തിരുമണം എന്നത് തിരുമ്മണം എന്നാണ് അലി സാബ് വയിച്ചതെങ്കിൽ ഞാൻ വായിച്ചെതെന്തെന്നറിയേണ്ടേ... "തിരിച്ചിലാന്റെ തിരുമരണം"

    തിരിച്ചിലനിതെന്തു പറ്റി എന്നറിയാൻ പോസ്റ്റ് വയിച്ചു... ഒടുവിൽ അലിയുടെ കമന്റ് കണ്ടപ്പോഴാണ് തലക്കെട്ടിലേക്ക് ഒന്നുകൂടെ നോക്കിയത്.... അപ്പോഴാണ് അത് തിരുമണമണെന്ന് മനസിലയത്...

    ഏതയാലും കല്ല്യാൺത്തിനു മുൻപേ കുറേ ഏറെ അനുഭവ(ഭാവനാ)സമ്പത്തുള്ള തിരിച്ചിലാന് നല്ലൊരു ദാമ്പത്യ ജീവിതം നയിക്കാൻ നാഥൻ തുണക്കട്ടേ എന്ന് പ്രർതിക്കുന്നു.

    എന്റെ ഷബീറേ ഇത് കുറച്ച് മുൻപങ്ങ് നടത്തിക്കൂടായിരുന്നോ? ജൂൺ 24 നാണ് ഞാൻ തിരിച്ചെത്തിയത്.. അതിന്നു മുൻപാണെങ്കിൽ എനിക്കു കൂടെ പങ്കെടുത്ത് ഒരു പണീ തരാമയിരുന്നു... എല്ലാം പോയി...

    "ബാറകല്ലാഹു ലകുമാ, വ ബാഋക് അലൈകുമാ, വ ജമ'അ ബൈനകുമാ ഫീ ഖൈർ"

    പുതു മണവാട്ടിയെ ആദ്യമയി കണ്ടൂമുട്ടൂമ്പോൾ അവലുടെ നെറ്റിയിൽ കൈ വെച്ച് ഇപ്രകാരം പ്രർത്തിക്കുക " ബാറകല്ലാഹു ലികുല്ലി വാഹിദിമ്മിന്നാ ഫീ സ്വാഹിബിഹീ, വ ജമ'അല്ലാഹു ബൈനനാ ഫീ ഖൈർ"

    ഒരു പക്ഷെ ഷബീറിന്നിത് അറിയാമയിരിക്കും, എങ്കിലും ഒരു ചെറിയ വിവരം കൈമാറിയതാണേ...

    എല്ലാവിധ മംഗളാശംസകളൂം...

    ReplyDelete
  13. Congratulations!
    അപ്പോള്‍, നിനക്ക് പെണ്ണ് കിട്ടി!
    വാര്‍ത്ത‍ എന്ന ലേബല്‍ വളരെ കറക്റ്റ് ആണ്.

    ഞാന്‍ കല്യാണം കഴിക്കാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ എന്റെ ഒരു ഫ്രണ്ട് എന്നെ സ്വാഗതം ചെയ്തത്.
    "Welcome to the world of worries of family men!" എന്നാണു.

    നമുക്ക് കിട്ടിയതില്‍ നിന്നും നമ്മള്‍ വിതരണം ചെയ്യണമല്ലോ, എന്നാലല്ലേ സോഷ്യലിസം വരൂ.. ;)
    അതുകൊണ്ടു നിനക്കും അത് തന്നെ നേരുന്നു.
    ഒപ്പം,
    Wishing you both a very happy family life filled with love, joy, peace and a lot of kids!

    സസ്നേഹം,
    കലാം

    ReplyDelete
  14. നാഥന്റെ , മാതാപിതാക്കളുടെ പൊരുത്തത്തിലായി സന്തോഷപൂര്‍ണ്ണമായ്‌ കുടുംബ ജീവിതം നയിക്കാന്‍ അള്ളാഹു അനുഗ്രഹിക്കട്ടെ .... ആശംസകള്‍ ... പ്രാര്‍ഥനകള്‍ ...
    بـارك الله لكمــا وبــارك عليكمــا

    ReplyDelete
  15. ഏത് തിരുച്ചിലാനും പടച്ചോന്‍ ഒരിണായെ കൊടുത്തിട്ടുണ്ട് എന്ന് പറയുന്നത് ചുമ്മാതല്ല.
    വന്നു കേറുന്ന തിരിച്ചിലാത്തി നിനക്ക് നീ തന്നെ തുണ.
    പെരുത്ത പെരുത്ത ആശംസകള്‍

    ReplyDelete
  16. എന്താല്ലാം ദുരന്തങ്ങള്‍ നമ്മള്‍ അനുഭവിച്ചു ഇനി ഇതും കൂടി അങ്ങ് സഹിക്കന്നെ അല്ലാതെ എന്ത് ചെയ്യാം
    >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
    >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
    >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
    >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
    >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>!
    !
    !
    @
    !
    !
    !

    എല്ലാ വിധ മംഗളം നേരുന്നു സര്‍വ ശക്തന്‍ നിറെ കുടുംബ ജീവിതത്തെ നന്നാക്കട്ടെ എന്നാത്മരത പ്രാര്‍ത്ഥനയോടെ

    ReplyDelete
  17. ഷബീറെ.. നിനക്കും പെണ്ണ് കിട്ടി എന്ന് രണ്ടാഴ്ച മുന്‍പ്‌ എന്നെ വിളിച്ച് പറഞ്ഞപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടിയിരുന്നു. ദുഫായിയില്‍ തേരാ പാരാ നടന്നിരുന്ന നിനക്കും പെണ്ണ്.. കലികാലം അല്ലാതെ എന്ത് പറയാന്‍... എന്തായാലും നാട്ടില്‍ വരുമ്പോള്‍ നമുക്ക്‌ കാണാം.. വിവാഹമംഗളാശംസകള്‍ നേരുന്നു.. കാര്യങ്ങള്‍ എല്ലാം അടിപൊളിയായി മുന്നോട്ട് പോകട്ടെ...

    ReplyDelete
  18. അപ്പൊ നിനക്കും പണി കിട്ടി സോറി പെണ്ണ് കിട്ടി അല്ലെ. അപ്പൊ ഒരു കുണ്ടനും കൂടി ശശി ആകുന്നു.. ഒരു പാട് നല്ല പകലുകളും രാത്രികളും ആശംസിക്കുന്നു.. ..ഏ.. എന്ത് .. ആ അത് മതി.. ഇവിടെ വന്നിട്ട ഷെറാട്ടനില്‍ അല്ലെ.. ഓക്കേ അതാകുമ്പോള്‍ പാര്‍ട്ടിക്ക് വരാന്‍ എനിക്ക് സൌകര്യാണ്..

    പടച്ചവന്‍ അനുഗ്രഹിക്കട്ടെ നിങ്ങളുടെ ദാന്പത്യത്തെ ...

    ReplyDelete
  19. ആശംസകള്‍ നേരുന്നു.
    കല്യാണത്തിനു കൂടാന്‍ പറ്റാത്ത ബ്ലോഗ്ഗെര്സിനു പിന്നീടൊരു ദിവസം റിസപ്ഷന്‍ ഉണ്ടെന്നു ശ്രീജിത്ത് പറഞ്ഞു.
    അത് എന്നാണ് എപ്പോഴാണ് എന്നൊക്കെ അറിയിക്കുക..

    ReplyDelete
  20. അപ്പൊ മണവാളന്‍ ചെക്കന് ആശംസകള്‍ ..
    بارك الله لكما وبارك عليكما وجمع بينكما في خير

    ........وألف ألف ألف مبروك

    ReplyDelete
  21. ശനിയാഴ്ച വൈകുന്നേരം തിരച്ചിലങ്ങാടിയില്‍ വച്ച് തിരച്ചിലാനെയും തിരച്ചിലാത്തിയെയും കാണാന്‍ ഞാന്‍ വരും.ആശംസകള്‍ ഇപ്പോള്‍ തന്നെ അറിയിക്കുന്നു.

    ReplyDelete
  22. അങ്ങനെ ഇങ്ങളും ഞമ്മളെ പാര്‍ട്ടീല്‍ ചേരാന്‍ തീരുമാനിച്ചുവല്ലേ... അതേതായാലും നന്നായി.
    നാഥന്‍ അനുഗ്രഹിക്കട്ടെ..!!

    ReplyDelete
  23. ഇതുവരെ നമ്മൾ സഹിച്ചത് തിരിച്ചിലന്റെ നർമ്മ കൂമ്പാരമണെങ്കിൽ ഇനിയിപ്പോ വിരഹത്തിന്റെ പേമാരിയെ വരവേൽകേണ്ടീ വരും.. കാത്തിരുന്നോളിൻ ബ്ലോഗർമാരെ.... എന്നാ ഷബീറേ തിരിച്ച്?

    ReplyDelete
  24. ആശംസകള്‍

    ആ വഴിക്കങ്ങ് പോകരുത് കേട്ടോ...! പല ബ്ലോഗര്‍ മാരും തിരുമണം കഴിഞ്ഞ് അപ്രത്യക്ഷരായി.

    ReplyDelete
  25. പടച്ചോന്‍ കാക്കട്ടെ തിരിച്ചിലാനേ.
    അല്ലാണ്ടിപ്പൊ ന്താ പറയാ

    സത്യായും പ്രാകീതല്ല. അനുഗ്രഹിച്ചതന്ന്യാന്ന്.
    ആശംസോള്ട്ടാ. രണ്ടാള്‍ക്കും :)

    ReplyDelete
  26. നാഥന്റെ , മാതാപിതാക്കളുടെ പൊരുത്തത്തിലായി സന്തോഷപൂര്‍ണ്ണമായ്‌ കുടുംബ ജീവിതം നയിക്കാന്‍ അള്ളാഹു അനുഗ്രഹിക്കട്ടെ .... ആശംസകള്‍ ... പ്രാര്‍ഥനകള്‍ ...
    بـارك الله لكمــا وبــارك عليكمــا

    ReplyDelete
  27. തൊട്ടപ്പുറത്ത് മേലെവാരത്തെ ഗസ്റ്റ് ഹൌസില്‍ ഞാന്‍ ഉണ്ടിട്ടാ...
    നിര്‍ബന്ധിച്ചു വിളിച്ചാല്‍ പത്രക്കാരന്‍ വരികേം ചെയ്യും ഒരു മീറ്റ് പോസ്റ്റ്‌, അല്ല മാര്യേജ് പോസ്റ്റ്‌ ഇടുകേം ചെയ്യും

    ReplyDelete
  28. Aasamsakalude oru nooru pookkalitha....Ella nanmakalum nerunnu.

    ReplyDelete
  29. എല്ലാവിധ മംഗളാശംസകളും..
    എല്ലാം പറഞ്ഞ പോലെ കേട്ടാ...

    ശ്ശോ..ഒരു കോയിബിരിയാണി മിസ്സായി..

    ReplyDelete
  30. അയ്യോ കുണ്ടാ തിരിചിലാനെ ,
    അപ്പോള്‍ എല്ലാം തീരുമാനമായല്ലേ ..
    ഇനി ശോഭനമായ ദിന രാത്രങ്ങള്‍ പുലരും ..
    അതില്‍ ജീവിതം ആവോളം കുതിരും ...
    എല്ലാവിധ മംഗളാശംസകളും ...

    ReplyDelete
  31. എല്ലാ മംഗളാശംസകളും..

    ReplyDelete
  32. തിരിചിലാന്റെ തിരുമ്മണത്തിനു സമ്മാനമൊന്നും അയക്കാന്‍ പറ്റില്ല. അതിനാല്‍ മൂന്നു പഴംചൊല്ലുകള്‍ ഫ്രീ ആയി തരാം.

    - യുദ്ധത്തിനു പുറപ്പെടും മുന്‍പ് ഒരു പ്രാര്‍ത്ഥന ചൊല്ലുക. കടലിലേക്ക്‌ പോകുന്നതിനു മുന്‍പ് രണ്ടു പ്രാര്‍ഥനകള്‍ ചൊല്ലുക. കല്യാണം കഴിക്കുന്നതിനു മുന്‍പ്‌ മൂന്നു പ്രാര്‍ഥനകള്‍ ചൊല്ലുക.

    - തീയോടുള്ള സമീപനതോടെയാണ് സ്ത്രീക്കൊപ്പം പുരുഷന്‍ ജീവിക്കേണ്ടതു. വളരെ അടുത്താല്‍ പൊള്ളും. വളരെ അകന്നാല്‍ മരവിക്കും.

    - എല്ലാ ദുഖങ്ങളും മരണത്തോടെ അവസാനിക്കുന്നു. എല്ലാ സന്തോഷങ്ങളും വിവാഹത്തോടെ അവസാനിക്കുന്നു.

    ReplyDelete
  33. എല്ലാ ആശംസകളും നേരുന്നു

    ReplyDelete
  34. സന്തോഷപ്രദമായ ഒരു വൈവാഹിക ജീവിതം ആശംസിക്കുന്നു.

    ReplyDelete
  35. സര്‍വ്വശ്വര്യങ്ങളും നിറഞ്ഞ ഒരു ദാമ്പത്യം ആശംസിക്കുന്നു ...

    "ദൈവം നിങ്ങള്‍ക്ക് എല്ലാം താങ്ങാനുള്ള ശക്തി തരട്ടെ. എനിക്കിട്ട് താങ്ങാനല്ല.." കലക്കിട്ടോ ... :)
    ഇതൊക്കെ തന്നെ അങ്ങോട്ടും പറയാനുള്ളൂ.... ഇത്രനാളും എല്ലാര്‍ക്കിട്ടും താങ്ങി നടന്നില്ലേ ... ഇനിയിപ്പോ എല്ലാം താങ്ങാനുള്ള ശക്തി ദൈവം തരട്ടെ! :))

    ReplyDelete
  36. ഞാനീ പോസ്റ്റ്‌ കാണാന്‍ വൈകി.
    ഒരു നല്ല ദാമ്പത്യ ജീവിതം ആശംസിക്കുന്നു.

    ReplyDelete
  37. ശ്ശെടാ..കഷ്ടമേ...!ഞാനിന്നണാല്ലൊ പോസ്റ്റ് വായിച്ചത്...!ഇന്നലെ വിവാഹവും കഴിഞ്ഞു..
    വൈകിയാണെങ്കിലും തിരിച്ചിലാനും തിരിച്ചിലിക്കും എന്റെ മംഗളാശംസകള്‍...

    ReplyDelete
  38. ഫാറൂഖ് കോള്ളേജിനടുത്ത് തിരിച്ചിലങ്ങാടി എന്നറിയപ്പെടുന്ന കൊച്ചുഗ്രാമത്തില്‍ നിന്നും തല തിരിഞ്ഞുപോയ ഒരുവന്‍

    ReplyDelete
  39. പറയുവാനും അറിയുവാനും ഒരുപാടു വൈകി.
    പക്ഷെ ഇതിനെന്തിത്ര വൈകാന്‍ അല്ലെ.....
    ഏതായാലും പെട്ടു. ഇനി.........

    ഞാനായിട്ടൊന്നും പറയുന്നില്ല. വരാനുള്ളത് വഴിയില്‍ തങ്ങില്ല, ഓട്ടോറിക്ഷ പിടിചിട്ടാണെങ്കിലും വന്നു ചേരും എന്ന് പറയുന്നത് വെറുതെയല്ല.

    ദീര്‍ഘ സുമംഗ"ലോ" ഭവ.

    ReplyDelete
  40. നിനക്ക് അങ്ങിനെ തന്നെ വേണം ....അനുഭവിക്ക്

    ReplyDelete
  41. എന്നാണ് പാർട്ടി??
    മംഗളാശംസകൾ

    ReplyDelete
  42. 14 ആം വയസിലോ കല്ല്യാണം സ്വപ്നം കാണുന്നത്‌ ? വേളി ചടാന്ദിരുന്ന്ത്‌ ഭാഗ്യം..........

    ReplyDelete
  43. എല്ലാ മംഗളങ്ങളും ആശംസിക്കുന്നു.

    ReplyDelete
  44. എല്ലാ മംഗളങ്ങളും നേരുന്നു ,ആയുഷ്മാനായി ദീര്‍ഘ കാലം വാഴുക .പോരെ ?

    ReplyDelete
  45. assalamu alikkum

    allaahu anugrahikkatte

    ReplyDelete
  46. തിരിച്ചലങ്ങാടിയിലെത്താന്‍ ഞാനല്‍പ്പം വൈകിപ്പോയി....മങ്ങലോം കഴിഞ്ഞു.....ഇനിയിപ്പോ......
    ഏതായാലും എഴുത്തു ഇഷ്ടായി....മംഗല ത്തോടെ എഴുത്ത് കഷ്ടായീല്ലാന്നു കരുതട്ടെ.....ആശംസകള്‍.....
    [എന്റ ഒരു പുതിയ ബ്ലോഗാണ്...സുസ്വാഗതം....]

    ReplyDelete
  47. കല്യാണം കഴിഞ്ഞപ്പൊ ബ്ലോഗാനൊന്നും നേരമില്ല അല്ലേ...

    ReplyDelete
  48. @ മുല്ല: തിരിച്ചുവരവിന്റെ പാതയിലാണ്. ഇന്‍ഷാ അല്ലാഹ്...

    എന്നേയും എന്റെ തിരിച്ചിലാത്തിയേയും അനുഗ്രഹിച്ച, ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും ഒരുപാട് നന്ദി...

    ReplyDelete
  49. അപ്പോൾ പുതുമണവാളന്റെ മണം ഇപ്പോഴും മാറിയിട്ടില്ലാ അല്ലേ ഗെഡീ

    ReplyDelete
  50. ഞാനൊന്നും അറിഞ്ഞില്ല.
    കല്യാണോം തക്കാരോം ഒക്കെ കഴിഞ്ഞപ്പഴാ വരാനോത്തത്‌,
    എന്താ ചെയ്യാ വീട്ടമ്മമാര്‍ക്ക് പറഞ്ഞതല്ല ഈ ബ്ലോഗും മണ്ണാങ്കട്ടയുമൊന്നും.
    എഴുതാനും നേരല്ല.വായിക്കാനും നേരല്ല.
    പുത്യാപ്പള പുതുമയൊക്കെ മാറിയ വേളയിലാണെങ്കിലും എന്‍റെ മംഗളാശംസകള്‍...

    ReplyDelete
  51. കാലം കുറെ ആയി അതോണ്ടിപ്പോ എന്ത് പറയാനാ...
    അങ്ങനെ തന്നെ വേണം

    ReplyDelete