മീറ്റും ഈറ്റും ചാറ്റും ദുബായ് മാളിലെ തിരിഞ്ഞ് കളിയും എല്ലാം കഴിഞ്ഞ് ഞാനും അന്ദ്രുക്കയും റൂമിലെത്തിയപ്പോള്‍ നേരം പാതിരയായിരുന്നു.. റൂമില്‍ എത്തി ഒന്ന് ഫ്രഷായി കഴിഞ്ഞപ്പോള്‍ അന്ദ്രുക്ക പറഞ്ഞു..
'അല്ല മോനേ.. ഈ എഴുത്താര് എന്നൊക്കെ പറഞ്ഞപ്പോ ഞമ്മള് വിചാരിച്ചത് അലക്കാത്ത ജുബ്ബേം ഊച്ചാന്‍ താടിം വെച്ച കൊറേ ആള്‍ക്കാരായിരിക്കുംന്നാ.. ഇത് ഒക്കെ മൊഞ്ചന്മാരും മൊഞ്ചത്യേളും ആണല്ലോ... യ്യി ആ ഫോട്ടോ ഒക്കെ ഇങ്ങട്ട് എടുത്താ... ഞമ്മള് എല്ലാരേം ഒന്നുംകൂടെ കാണട്ടെ.'
(UAE യുടെ അഹങ്കാരം,ബുര്‍ജ് ഖലീഫ.. മൊബൈല്‍ ക്യാമറയില്‍ എടുത്തത്)
(UAE ബ്ലോഗേര്‍സ് മീറ്റിന് മുന്നോടിയായി നടന്ന ആലോചനായോഗത്തില്‍ നിന്നും)
(UAE ബ്ലോഗേര്‍സ് മീറ്റിന് മുന്നോടിയായി നടന്ന ആലോചനായോഗത്തില്‍ നിന്നും)
(UAE മീറ്റ് ബാനര്‍)
ഉച്ചയ്ക്ക് ശേഷം വന്നവര്‍ കാണാന്‍ വഴിയില്ല. ഒരു അറബി വന്ന് മലയാളത്തില്‍ എഴുതിയത്കൊണ്ടും മരത്തില്‍ കെട്ടിയതുകൊണ്ടും ഇത് അംഗീകരിക്കാനാവില്ല എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ കെട്ടിയതിനേക്കാള്‍ വേഗത്തില്‍ ഇതങ്ങ് അഴിച്ചു.
ഉച്ചയ്ക്ക് ശേഷം വന്നവര്‍ കാണാന്‍ വഴിയില്ല. ഒരു അറബി വന്ന് മലയാളത്തില്‍ എഴുതിയത്കൊണ്ടും മരത്തില്‍ കെട്ടിയതുകൊണ്ടും ഇത് അംഗീകരിക്കാനാവില്ല എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ കെട്ടിയതിനേക്കാള്‍ വേഗത്തില്‍ ഇതങ്ങ് അഴിച്ചു.
ക്യാമറയുടെ ഡാറ്റാ കേബിള്‍ ലാപ്ടോപ്പില്‍ കണ്‍ക്റ്റ് ചെയ്ത് ഓരോരോ
ഫോട്ടോസ് ആയി ഞങ്ങള്‍ കാണാന്‍ തുടങ്ങി. അന്ദ്രുക്കക്ക് ഓരോരുത്തരേയും ഞാന്‍ പരിചയപ്പെടുത്തികൊടുത്തു.
അലിഫില്‍ തന്നെ തുടങ്ങാം...ഇത് അലിഫ് കുമ്പിടി...
കുമ്പിടിക്കാരനാല്ലേ... വെറ്തേ അല്ല ഓന്‍ വല്ലാണ്ടെ കുമ്പിട്ട് നിന്നത്..
ഇത് വിമല്‍ ആളവന്‍താന്‍...
ആളവന്താനെന്ന് കേള്‍ക്കുംബോ ഇനിക്കോര്‍മ്മ വര്ണത് വേറൊരു കാര്യാണ്.
എന്താ അന്ദ്രുക്കാ?
യ്യാ പടം കണ്ടീല്ല്യെ?
കണ്ട്ക്ക്ണ്..
അയില് കമലാസന്റെ...
ആ.. മതി.. മതി.. മനസ്സിലായി... വേറെ എന്തൊക്കെ കാണിച്ചാലും ഓര്‍മ്മണ്ടാവൂല. അത് കാണിച്ചാലിട്ട് മറക്കൂല്ല്യ..
എന്താ അന്ദ്രുക്കാ?
യ്യാ പടം കണ്ടീല്ല്യെ?
കണ്ട്ക്ക്ണ്..
അയില് കമലാസന്റെ...
ആ.. മതി.. മതി.. മനസ്സിലായി... വേറെ എന്തൊക്കെ കാണിച്ചാലും ഓര്‍മ്മണ്ടാവൂല. അത് കാണിച്ചാലിട്ട് മറക്കൂല്ല്യ..
മൂപ്പരാ കൂളിംഗ്ലാസ്സ് വങ്ങ്യത് മൊതലാക്കിട്ടോ... അതില്ല്യാണ്ടെ മൂപ്പരെ കാണാന്‍ പൂത്യായിപ്പോയി..
(പോട്ടം പൊക്കിയത് നൗഷാദിന്റെ പെട്ടീല്‍ന്ന്)
തറ.. പറ.. അല്ലേ?
'ഹരിശ്രീ' അതാണിക്കാ ആദ്യാക്ഷരി...
ഞമ്മള് മാപ്പളാര്‍ക്കൊക്കെ തറ പറ അല്ലെ മോനേ ആദ്യാക്ഷരി?
അത് ശരിയാ...
(പോട്ടം പൊക്കിയത് നൗഷാദിന്റെ പെട്ടീല്‍ന്ന്)
ഏത്.. വെള്ളാനേളെ നാട്ടിലെ റോഡ് കോണ്ട്രാക്റ്റര്‍ സി. പ്യോ..?
അതല്ലന്ന്... അനില്‍ കുമാര്‍ സി. പി
എന്തായാലും തൊട്ടാല്‍ പൊള്ള്ണ ബ്ലോഗര്‍മാരെ എടേല് കെടന്ന് മൂപ്പര് കൊറേ കഷ്ടപ്പെട്ണത് കണ്ട്.
എന്തായാലും തൊട്ടാല്‍ പൊള്ള്ണ ബ്ലോഗര്‍മാരെ എടേല് കെടന്ന് മൂപ്പര് കൊറേ കഷ്ടപ്പെട്ണത് കണ്ട്.
ഈ മീറ്റിന്റെ തലച്ചോറ് മൂപ്പരല്ലേ... പക്ഷേ എടക്കെടക്ക് ഞാന്‍ പോയി ഐഡ്യ പറഞ്ഞ് കൊടുക്കും...
പിന്നേ... കോപ്പാണ്.. ഓനൊരു ഐഡ്യക്കാരന്‍ വന്ന്ക്ക്ണ്. എടാ.. അന്നെ ഞാന് ഇന്നും ഇന്നലേം കാണാന്‍ തോടങ്ങ്യതല്ലല്ലോ...
ഇക്കാ.. മതി..മതി.. നാറ്റിക്കരുത്...
അങ്ങനെ വയിക്ക് വാ ഐഡ്യക്കാരാ...
(പോട്ടം പൊക്കിയത് ഐറിസിന്റെ പെട്ടീല്‍ന്ന്)
സംഘാടകര്‍ക്കിടയിലെ മറ്റൊരു കഠിന പ്രയത്നി.
അത് മൂപ്പരെ ബിരിയാണി തീറ്റ കണ്ടപ്പൊതന്നെ ഞമ്മക്ക് തോന്നി... മൂപ്പര് നല്ലോണം കഷ്ടപ്പെട്ടീണെന്ന്...
ജെഫു ജൈലാഫ്
ഈ ചെക്കനാ കുറുമാന്റെ മൊട്ടത്തലേല് ഉമ്മവച്ച് ആകെ കൊയപ്പാക്കുംന്ന് വിചാരിച്ച്. ഭാഗ്യത്തിന് അവിടെ ഒന്നും സംഭവിച്ചീല. ആ മരത്തിന്മേല് കെട്ട്യ ബാനറ് ഓനാല്ലേ ണ്ടാക്ക്യത്? ഉസ്സാറായിക്ക്ണ്.
(പോട്ടം പൊക്കിയത് നൗഷാദിന്റെ പെട്ടീല്‍ന്ന്)
വെറ്തല്ല ഓന്‍ അട്ടത്തേക്കും നോക്കി ഇരിക്ക്ണത് കണ്ടത്...
(ഈ പോട്ടം ആരാണെടുത്തതെന്ന് പടച്ചോനറിയാം)
ഇന്നെപ്പോലെ ഈ കമ്മറ്റീലെ പെണ്ണ് കെട്ടാത്ത വേറെ ഒരുത്തന്‍..
അതിന് അനക്ക് പെണ്ണ് കിട്ടാഞ്ഞിട്ടല്ലെ പഹയാ...
മുണ്ടാണ്ടെ നിക്കീന്ന്...
അല്ല.. ഈ ചെക്കനല്ലെ ആരെങ്കിലും രാഷ്ട്രീയം പറയ്ണ്ടോ എന്നും നോക്കി നടന്നീന്യത് അവടെ...
തന്നെ?... ഞാന്‍ കണ്ടീല്ല്യ...
(പോട്ടം പൊക്കിയത് ഐറിസിന്റെ പെട്ടീല്‍ന്ന്)
ഞമ്മളെ കമ്മറ്റീലെ പ്രധാന ആളാണ്. പോരാത്തെയ്ന് മോഹന്‍ലാലിന്റെ ചെങ്ങായിം കൂടാണ്.
തന്നല്ലേ... മോഹന്‍ലാലിന്റെ കൂടെന്ന് ഫോട്ടട്ക്കാന്‍ എത്രാ പൈസാണെന്ന് ഇഞ്ഞി യ്യി ഓനെ കാണുംബോ ഒന്ന് ചോയ്ച്ചേക്കണ്ടി.. അല്ല പത്തോ ഐമ്പതോ ഒക്ക ആണെങ്കില്‍ ഞമ്മക്കും എട്ക്കാല്ലോ മോഹന്‍ലാലിന്റെ കൂടെ നിന്നിട്ട് ഒരു ഫോട്ടോ.. എന്തേയ്?
തന്നല്ലേ... മോഹന്‍ലാലിന്റെ കൂടെന്ന് ഫോട്ടട്ക്കാന്‍ എത്രാ പൈസാണെന്ന് ഇഞ്ഞി യ്യി ഓനെ കാണുംബോ ഒന്ന് ചോയ്ച്ചേക്കണ്ടി.. അല്ല പത്തോ ഐമ്പതോ ഒക്ക ആണെങ്കില്‍ ഞമ്മക്കും എട്ക്കാല്ലോ മോഹന്‍ലാലിന്റെ കൂടെ നിന്നിട്ട് ഒരു ഫോട്ടോ.. എന്തേയ്?
ഓനെ ഞമ്മക്ക് പെര്ത്ത് പുടിച്ചിക്ക്ണ്. ഓനാള് ഉസ്സാറാട്ടോ...
ഇങ്ങള് കുഞ്ഞീവിനെ കണ്ടിട്ട് വാഴനെ സോപ്പിടാന്‍ നിക്കണ്ടട്ടോ...
അല്ലേലിപ്പോ കുഞ്ഞീവിനെ ആര്‍ക്കാ വേണ്ട്യത്?
അപ്പൊ കുഞ്ഞീവിനെ അല്ല.. സൂറാനെ ആണ് നോട്ടം... തലമണ്ട ഞാന്‍ അടിച്ച് പൊട്ടിക്കുട്ടോ...
അല്ലേലിപ്പോ കുഞ്ഞീവിനെ ആര്‍ക്കാ വേണ്ട്യത്?
അപ്പൊ കുഞ്ഞീവിനെ അല്ല.. സൂറാനെ ആണ് നോട്ടം... തലമണ്ട ഞാന്‍ അടിച്ച് പൊട്ടിക്കുട്ടോ...
കമ്മറ്റിയിലെ മറ്റൊരു പ്രധാന വ്യക്തി
ക്രോണിക് ബാച്ച്ലറാണോ?
അതെ... കല്ല്യാണം കഴിഞ്ഞ് ആദ്യ കവിതാ സമഹാരം പുറത്തിറങ്ങാനായി കാത്തിരിക്കുന്ന ക്രോണിക് ബാച്ച്ലര്‍...
അമ്പട പുളുസൂ... ഇങ്ങള് ഇത്ര പേര്ള്ള കമ്മറ്റീല് മരത്തിന്റെ മോളില്‍ കേറാന്‍ ഓന്‍ മാത്രല്ലൊള്ളൂ... അടുത്ത മാസം വാപ്പ ആവാന്‍ പോണ ഓനെ പിടിച്ച് മരത്തിന്റെ മോളില്‍ കേറ്റ്യത് ശര്യായീലട്ടോ കമ്മറ്റിക്കാരേ...
ഞമ്മള് പറഞ്ഞ് കേറ്റ്യതല്ല ഇക്കാ... ഓന് മരം കാണുംബോ അങ്ങനെതന്നാ...
ഞമ്മളെ ഇരിങ്ങാലക്കുടക്കാരന്‍ ഗഡില്ലേ?
അതന്നെ..
മൂപ്പരെ കുറുമാന്‍ എന്നല്ല, കുറുമ്പന്‍ന്നാ വിളിക്കണ്ടത്. എന്തൊരു വിറ്റാണ്ന്റുമ്മാ...
എപ്പോ?
എന്ത്?
അന്റെ കൈ പൊള്ള്യത്?
ഇന്റെ കൈ പൊള്ള്യതല്ല.. മൂപ്പരെ പേരാ കൈപ്പള്ളി
ഏറ്യ നാടും കണ്ട്ക്ക്ണ്... എന്നാലും ഞമ്മളീ ഏറനാടനെ ആദ്യായിട്ട് കാണാണ്.
വെറ്തല്ല ഓനാ കുറ്റീന്റെ പൊറത്ത് കേറി ഇരിക്ക്ണത് കണ്ടത്...
ഈ വെട്ടൊന്നും പോരെ അനക്ക്?
മൂപ്പരെ ബ്ലോഗിന്റെ പേരാണ് ഇത്തിരിവെട്ടം...
ഞാന്‍ വിചാരിച്ച് വെട്ടം പോരാഞ്ഞിട്ടാണെന്ന്...
(പോട്ടം പൊക്കിയത് നൗഷാദിന്റെ പെട്ടീല്‍ന്ന്)
(പോട്ടം പൊക്കിയത് ഐറിസിന്റെ പെട്ടീല്‍ന്ന്)
(പോട്ടം പൊക്കിയത് ഐറിസിന്റെ പെട്ടീല്‍ന്ന്)
(പോട്ടം പൊക്കിയത് നൗഷാദിന്റെ പെട്ടീല്‍ന്ന്)
ഈ പെണ്ണ് ബ്ലോഗര്‍മാരൊന്നും ശരില്ലെടാ...
അതെന്തേ ഇക്കാ?
ഓര്‍ക്കൊക്കെ വരുംബോ ഒരു ഐമ്പത് ഉന്നക്കായിം, ഐമ്പത് സമ്മൂസൊക്കെ ണ്ടാക്കി കൊണ്ടെന്നാലെന്താ..
അപ്പൊ തിന്നാന്‍ കിട്ടാട്ടതാണ് പ്രശ്നം...
അതെന്തേ ഇക്കാ?
ഓര്‍ക്കൊക്കെ വരുംബോ ഒരു ഐമ്പത് ഉന്നക്കായിം, ഐമ്പത് സമ്മൂസൊക്കെ ണ്ടാക്കി കൊണ്ടെന്നാലെന്താ..
അപ്പൊ തിന്നാന്‍ കിട്ടാട്ടതാണ് പ്രശ്നം...
ഞമ്മളെ ടിപ്പുസുല്‍ത്താന്റെ?
അമ്മായിന്റെ മോന്നാ... രണ്ട് കുട്ടി സുല്‍ത്താന്‍ ബ്ലോഗേര്‍സും ഉണ്ട്..
ഞമ്മക്ക് രണ്ടെണ്ണം മതി മോനേ..
എന്ത്?
കട്ടിപ്പത്തിരി ണ്ടാക്കാണേല്‍ ഞമ്മക്ക് രണ്ടെണ്ണം മതി...
തിന്ന്ണ ഒരു വിചാരേ ഉള്ളൂ... കട്ടിപ്പത്തിരിയല്ല... കാട്ടിപരുത്തി...
സുല്ല് സുല്ല്.. ഏഹെ... സുല്ല് സുല്ല്..
ആരെ തച്ചിട്ടാ ഓന്‍ ഓട്യത്?
ഇയാളെകൊണ്ട് വെല്ല്യ എടങ്ങേറായല്ലോ വാപ്പാ...
ഓനാ ചെക്കനെ കൊറേകാലായി റോഡ് സൈഡില് പെട്ടിന്റെ മോളില് ഇരുത്തിട്ട്. വണ്ടി വന്നീലെ ഇതുവരെ?
ഏത് കുട്ടി ഇക്കാ?
യ്യോന്റെ ബ്ലോഗിലൊന്ന് പോയോക്ക്.. അപ്പൊ കാണാം..
ആ.. ആ കുട്ടി...
ആര് തമന്നേ?
ഓളെ ഒരു വിചാരേ ഇങ്ങള്‍ക്കൊള്ളൂല്ലേ?
ആഹ.. ഓനും വന്ന്ക്കാ?
എങ്ങനെ?
ഞമ്മള് കുറ്റ്യാടി ഭാഷേല് ഒന്ന് പറഞ്ഞ് നോക്ക്യതല്ലേ...
അയിന്റേം കൂടെ ഒരു കൊറവേ ഉള്ളു...
അങ്ങനെ മൂപ്പരോട് ഒറ്റക്ക് എടുക്കല്ലേന്ന് പറ, ഒരു അഞ്ച് സെന്റ് ഇനിയ്ക്കും അനക്കും എയ്തിതരാന്‍ പറയി...
അന്ദ്രൂക്കാ.. അത് മൂപ്പരെ സങ്കല്‍പ്പത്തിലെ ലോകാണ്.
എന്നാലും ഒരു അഞ്ച് സെന്റ് തെരൊക്കെ ചെയ്യാം..
പോയാട്ടെ അവട്ന്ന്...
അല്ല.. മൂപ്പര് ഇങ്ങളെ കമ്മറ്റീല് ണ്ടായിരുന്നോ? ഭയങ്കര സജീവാണല്ലോ ആള്.
കമ്മറ്റീല് ഇല്ലെങ്കിലും കൂടെ തന്നെ ഉണ്ടായിരുന്നു.
ഞമ്മളെ മീശമാധവനിലെ പോലെ വലിയ തല രണ്ട് ചെറിയ തല രണ്ട് എന്ന് കമന്റിട്ട ആളല്ലേ?
അതെന്നെ..
ഓനല്ലേ ആക്രിക്കടന്റെ മൊയലാളി?
ആക്രിക്കട അല്ല.. അഗ്രിഗേറ്റര്‍
ജയന്‍...കടലാസ് പുലി..
മൂസ...കനല്‍
അയിന്റെ അട്ത്തേക്ക് തീയൊന്നും കൊണ്ട് പോകല്ലേ... വയ്യാവേയിയാവും...
പള്ളിക്കരയില്‍
ഹാവുന്റെ ഉമ്മച്ചീ...
പള്ളി കരേലല്ലാണ്ടെ കടലിലാ കൊണ്ട് വെക്ക്ണത്?
പള്ളിക്കരയില്‍.. എടേല് സ്പേസില്ല...
സ്പേസില്ലല്ലേ.. അതാണ് പറ്റ്യത്..
പള്ളിക്കരയില്‍.. എടേല് സ്പേസില്ല...
സ്പേസില്ലല്ലേ.. അതാണ് പറ്റ്യത്..
ഹാവുന്റെ ഉമ്മച്ചീ...
കരിയും കനലൊക്കെ അപ്പത്ത് കബാബ്ണ്ടാക്ക്ണ അറബ്യേളെ അട്പ്പ്ലല്ലേന്യോ?
ആ കനലല്ല ഈ കനല്‍...
ആ കനലല്ല ഈ കനല്‍...
ഷംസ്.. ത്ഷ്ണ
മൂപ്പര് തല്‍ക്കാലം ബ്ലോഗ് എഴുത്ണില്ല... പ്രമോട്ടറാണ്
അത് നന്നായി..
ആ പേരില് പണ്ട് ഞമ്മളൊരു പടം കണ്ട്ക്ക്ണ്.. മമ്മുട്ടിന്റെ..
അലിയു പാലത്തിങ്ങല്‍... തറവാടി..
പൊറാടത്ത്
അപ്പൊ ഞമ്മളൊന്നും തറവാട്ടില്‍ പെറന്നോരല്ലേ?
മൂപ്പരെ ബ്ലോഗിന്റെ പേരാ ഇക്കാ തറവാടി.
മൂപ്പരെ ബ്ലോഗിന്റെ പേരാ ഇക്കാ തറവാടി.
ഓന് മാത്രൊള്ളു ഒരു ഊച്ചാന്‍ താടിക്കാരന്‍.. ഓനാണെങ്കില്‍ ജുബ്ബ ഇട്ടിട്ടും ഇല്ല്യ.. മുടിഞ്ഞ ഗ്ലാമറും...
ഖാൻ പോത്തൻകോട് മൂപ്പരെ അട്ത്തേക്ക് ഞമ്മള് പോയിട്ടില്ല, മൂപ്പരെ വരവ് ഞമ്മളെ എല്ലൂരാനാണോന്ന് അറിയൂലല്ലോ...
(പോട്ടം പൊക്കിയത് നൗഷാദിന്റെ പെട്ടീല്‍ന്ന്)
ഓന്‍ ഇറാക്കില്‍ന്നും വന്നതാല്ലേ?
അതെ
അമേരിക്കന്‍ പട്ടാളക്കാരെ മുന്നില്‍ കുടുങ്ങ്യപ്പൊ വരെ ഓനിത്ര കഷ്ടപെട്ടിട്ടുണ്ടാവൂല.
അമേരിക്കന്‍ പട്ടാളക്കാരെ മുന്നില്‍ കുടുങ്ങ്യപ്പൊ വരെ ഓനിത്ര കഷ്ടപെട്ടിട്ടുണ്ടാവൂല.
(പോട്ടം പൊക്കിയത് നൗഷാദിന്റെ പെട്ടീല്‍ന്ന്)
ഇങ്ങള് ബ്ലോഗര്‍മാരെ സഹിക്ക്ണ വാസി...
റഹീക്ക..
മൂപ്പര് തല്‍ക്കാലം ബ്ലോഗ് എഴുത്ണില്ല... പ്രമോട്ടറാണ്
അത് നന്നായി..
പ്രഭൻ കൃഷ്ണൻ... പുലരി
ഹാഫിസ് ഹാഷിം... ആപ്പി ബഡായികള്‍...
നൗഷാദ്...
ആയി..
എന്ത്?
നേരം പുലരാനായെന്ന്..
എന്ത്?
നേരം പുലരാനായെന്ന്..
അപ്പി ബഡായിയോ..
അപ്പിയല്ല... ആപ്പി... ഓന്‍ വന്നിട്ട് ഒളിച്ച് നില്‍ക്കാന്‍ നോക്കി. ഞമ്മള് വിടോ.. ദാ കെടക്ക്ണ് ആ പെട്ടിന്റെ അകത്ത്.
ഇനി ഞമ്മക്ക് കൊറച്ച് ഫോട്ടോഗ്രാഫേര്‍സിനെ പരിചയപ്പെടാം
ഇവനാണ് ഞമ്മളെ ഈ മീറ്റിന്റെ പ്രധാന ഫോട്ടോഗ്രാഫര്‍..
എന്തായിട്ടെന്താ.. ഞമ്മളെ ഫോട്ടൊ എട്ത്തീലല്ലോ.. ഞമ്മളെത്രനേരം തിരിഞ്ഞ് കളിച്ച് ഓന്റെ മുന്നിലെ ഒരു ഫോട്ടൊ എട്ക്കാന്‍ വേണ്ടി. ഏഹെ.. ഞമ്മളെ മൈന്‍ഡുംകൂടെ ചെയ്തീല.
വെറ്തേ എന്തിനാ ക്യാമറ കേട് വര്ത്ത്ണത് എന്ന് വിചാരിച്ചീണ്ടാവും...
ഐ റിസ്
ഓനല്ലെ ആ ബിരിയാണി ചെമ്പിന്റെ അവിടെ ക്യാമറേം കൊണ്ട് തിരിഞ്ഞ് കളിക്ക്ണത് കണ്ടത്.
പുള്ളിപ്പുലി..
ജിമ്മി...
ശുഭം...
അപ്പൊ ഇവന്‍ വെര്ണ്ട്ന്ന് പറഞ്ഞിട്ടാല്ലേ എല്ലാരുംകൂടെ പരക്കം പാഞ്ഞത് അവ്ട്ന്ന്?
ഇനിയാണ് മീറ്റിന്റെ പ്രധാനപ്പെട്ട ആള് വരാന്‍ പോണത്
അന്ദ്രുക്കാ... നോക്ക്യാട്ടെ...
അല്ല... ഇയാള് ഇത്ര പെട്ടെന്ന് ഒറങ്ങ്യോ? എന്തൊരു കഷ്ടാണ്.
അല്ല നിങ്ങളും എണീറ്റ് പോവാണോ? അതെന്ത് ഏര്‍പ്പാടാണ് കോയാ?
****
മീറ്റിന് വരാന്ന് പറഞ്ഞ് പറ്റിച്ച ആള്‍ക്കാരുണ്ട്.
ഇസ്ഹാക്ക് കുന്നേക്കാവ്, കാര്‍ന്നോര്‍ (മകള്‍ക്ക് ചിക്കന്‍ പോക്സാണ്. മകളുടെ അസുഖം പെട്ടെന്ന് മാറട്ടെ എന്ന് പ്രാര്‍ഥിക്കുന്നു), ഷമീര്‍ തളിക്കുളം (തിരക്ക് കാരണം വരാന്‍ സാധിച്ചില്ല. വിളിച്ച് ആശംസ അറിയിച്ചു) എല്ലാരേയും പേരെടുത്ത് പറയുന്നില്ല.
അല്ല നിങ്ങളും എണീറ്റ് പോവാണോ? അതെന്ത് ഏര്‍പ്പാടാണ് കോയാ?
****
മീറ്റിന് വരാന്ന് പറഞ്ഞ് പറ്റിച്ച ആള്‍ക്കാരുണ്ട്.
ഇസ്ഹാക്ക് കുന്നേക്കാവ്, കാര്‍ന്നോര്‍ (മകള്‍ക്ക് ചിക്കന്‍ പോക്സാണ്. മകളുടെ അസുഖം പെട്ടെന്ന് മാറട്ടെ എന്ന് പ്രാര്‍ഥിക്കുന്നു), ഷമീര്‍ തളിക്കുളം (തിരക്ക് കാരണം വരാന്‍ സാധിച്ചില്ല. വിളിച്ച് ആശംസ അറിയിച്ചു) എല്ലാരേയും പേരെടുത്ത് പറയുന്നില്ല.
അണിയറയില്‍
ഗതാഗതം
ജിഷാദ് ക്രോണിക്, ഇസ്മായില്‍ ചെമ്മാട്, സുല്‍ഫീക്കര്‍ പുറംലോകം
ഗ്രഫിക് ഡിസൈനിംഗ്
ജെഫു ജൈലാഫ്
പി. അര്‍. ഒ
സുല്‍ഫീക്കര്‍ പുറംലോകം
സംഘട്ടനം
ആവശ്യം വന്നില്ല
ഗാനങ്ങള്‍
ആ...?
ആലാപനം
വാഴക്കോടന്‍
പ്രൊഡക്ഷന്‍ കണ്ട്രോളര്‍
ശ്രീജിത്ത് കൊണ്ടോട്ടി
ലൊക്കേഷന്‍ മാനേജര്‍
ശ്രീകുട്ടന്‍
സൗണ്ട് എഫക്റ്റ്സ്
ഷബീര്‍ തിരിച്ചിലാന്‍
ഛായാഗ്രഹണം
നൗഷാദ്, ഐറിസ്, സുല്‍
വിതരണം
അപ്പു, ഷബീര്‍, ജൈലാഫ്
നിര്‍മാണം
ബൂലോകം
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം പിന്നെ ബിരിയാണിയും
അനില്‍ കുമാര്‍ സി.പി
ഗതാഗതം
ജിഷാദ് ക്രോണിക്, ഇസ്മായില്‍ ചെമ്മാട്, സുല്‍ഫീക്കര്‍ പുറംലോകം
ഗ്രഫിക് ഡിസൈനിംഗ്
ജെഫു ജൈലാഫ്
പി. അര്‍. ഒ
സുല്‍ഫീക്കര്‍ പുറംലോകം
സംഘട്ടനം
ആവശ്യം വന്നില്ല
ഗാനങ്ങള്‍
ആ...?
ആലാപനം
വാഴക്കോടന്‍
പ്രൊഡക്ഷന്‍ കണ്ട്രോളര്‍
ശ്രീജിത്ത് കൊണ്ടോട്ടി
ലൊക്കേഷന്‍ മാനേജര്‍
ശ്രീകുട്ടന്‍
സൗണ്ട് എഫക്റ്റ്സ്
ഷബീര്‍ തിരിച്ചിലാന്‍
ഛായാഗ്രഹണം
നൗഷാദ്, ഐറിസ്, സുല്‍
വിതരണം
അപ്പു, ഷബീര്‍, ജൈലാഫ്
നിര്‍മാണം
ബൂലോകം
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം പിന്നെ ബിരിയാണിയും
അനില്‍ കുമാര്‍ സി.പി
ശുഭം...
എല്ലാവരുടേയും പേരിന്റെ മുകളില്‍ ക്ലിക് ചെയ്താല്‍ അവരുടെ ബ്ലോഗിലേക്ക് പോകാം. കുറച്ച് ദിവസം ബ്ലോഗില്‍നിന്നും വിട്ട് നിന്നത് ഈ ഒരു പോസ്റ്റിന് വേണ്ടിയായിരുന്നു. ബൂലോകത്തിന് എല്ലാവരേയും പരിചയപ്പെടുത്തി കൊടുക്കുക എന്നാണ് എന്റെ ഉദ്ദേശം. ആ ഒരു ഉദ്ദേശത്തിന്റെ പരിമിതിയില്‍ നിന്നുകൊണ്ട് നിങ്ങളെ എത്രമാത്രം ചിരിപ്പിക്കാന്‍ കഴിയും എന്നത് സംശയകരമാണ്. ഈ മീറ്റില്‍ പങ്കെടുത്ത് വിജയിപ്പിച്ചവര്‍ക്കും, ഞങ്ങള്‍ക്ക് ആശംസകള്‍ നല്‍കിയവര്‍ക്കും നന്ദി അറിയിക്കുന്നു...
ReplyDeleteഎനിക് കിട്ടിയ രസകരമായ കമന്റ് ഇവിടെ കടമെടുക്കുന്നു
നന്ദി... അല്‍ നന്ദി... അല്‍ മറായി നന്ദി...
എല്ലാവരെയും പരിചയപ്പെടുത്തിയതിനു വളരെ നന്ദി.
ReplyDeleteബ്ലോഗ് കലക്കി മച്ചാ .......... മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നത് വലിയ നഷ്ടമയിപ്പോയി ............ ഇനി ഇതുപോലുള്ള അവസരങ്ങള്‍ കൈവിട്ടു കളയില്ല
ReplyDeleteഅഭിനന്ദനങ്ങള്‍ തിരചിലാന്‍...
ReplyDeleteഎല്ലാവരെയും കണ്ടെങ്കിലും എല്ലാവരുമായും പരിചയപ്പെടാന്‍ പറ്റിയില്ല. ഷബീറിന്റെ ബ്ലോഗിലൂടെ പരിചയപ്പെടാന്‍ പറ്റി.നന്ദി.
കൊള്ളാലോ.. പ്രവാസ ലോകത്ത് മീറ്റുകള്‍ തകൃതിയായി നടക്കുന്നുണ്ടല്ലോ.. ഇത്രയും പേര്‍ക്ക് ഒരുമിച്ചു കാണാന്‍ പറ്റിയത് വലിയ കാര്യം തന്നെ ആണ്..
ReplyDeleteഅവതരണം പൊളിച്ചടുക്കി...... പക്ഷെ വിശദമായ വിവരണം വേണം........ (വിവരണം മാത്രം ഇട്ടാല്‍ പോട്ടംസ് ഇല്ലേ എന്ന് ചോദിക്കും...പോട്ടംസ് ഇട്ടാല്‍ വിവരണം ഇല്ലേന്ന് ചോദിക്കും...എന്താ കഥ അല്ലെ?)
ReplyDeleteഅഭിനന്ദനങള്‍ ...ഷബീറിനും എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും.....
(പോളോ ടീഷര്‍ട്ട് ഡൂപ്ലിക്കറ്റിന് ഇപ്പ എന്താ വില ദുഫായില്‍?)
വരാൻ പറ്റാഞ്ഞത് വല്ലാത്ത നഷ്ടായി തിരിച്ചൂ.. വിളിച്ചതിന് പ്രത്യേക നന്ദി.. മോൾക്ക് ചിക്കൻപോക്സ് മാറിവരുന്നു
ReplyDeleteമാനെ സബീറെ.. അന്റെ പോസ്റ്റ് ഉസാര്‍ ആയിട്ട്ണ്ട്. പിന്നെ അവിടെ ബിരിയാണി ചെമ്പിന്റെ അടുത്ത് പോയി നിന്റെ ആ "തിരിച്ചിലും, ഉയിച്ചിലും", ചിക്കന്‍ പീസ്മ്മില് ചട്ടുകം വച്ചുള്ള മറച്ചിലും ഒക്കെ കണ്ടപ്പോള്‍ ഞാന്‍ ഒറപ്പിച്ചാണ് ഇജ്ജ് ഒരു ഒന്നാംതരം തിരിച്ചിലാന്‍ ആണ്ന്ന്. കോയിബിരിയാനി കണ്ടപ്പോള്‍ അന്റെ മോറ് നൂറ് കമന്റ് കിട്ടിയ ബ്ലോഗറെപ്പോലെ ആയിരുന്നു.ചിക്കന്‍ പീസ് അധികം കൊടുത്ത് നീ കുറെ കമന്റ് അടിച്ചെടുത്ത കാര്യം ഞാന്‍ അറിഞ്ഞു ട്ടോ.. ആ നടക്കട്ടെ..
ReplyDeleteബ്ലോഗേര്‍സ് സംഗമം എന്തായാലും ഗംഭീരം ആയി തന്നെ അവസാനിച്ചു. എല്ലാവരും വളരെ നല്ല അഭിപ്രായം തന്നെയാണ് അറിയിച്ചത്. അക്കാര്യത്തില്‍ വളരെ അധികം സന്തോഷവും തോന്നുന്നു. എല്ലാവരുടെയും സഹകരണവും പിന്തുണയും ഉണ്ടെങ്കില്‍ ഇനിയും ഇതിലേറെ നന്നായി ഒരു മീറ്റ് സംഘടിപ്പിക്കാന്‍ നമുക്ക് ആവും.. :)
എല്ലാവരെയും വിശദമായി പരിചയപ്പെടുത്തിയ നല്ല പോസ്റ്റ്. ഫോട്ടോവിന്റെ അടിക്കുറിപ്പുകള്‍ വളരെ നന്നായി. ദുബായ് മീറ്റിലെ കണ്ടതില്‍ വിശദമായ പോസ്റ്റ്.
ReplyDeleteexcellent photo comments dear...
ReplyDeletethanks
തിരിചിലാനെ ........... ഇത് കലക്കി ............
ReplyDeleteഒരു ചെറിയ സര്‍ജറി കാരണം ഞാന്‍ മൂന്നു ദിവസം റെസ്റ്റില്‍ ആയിരുന്നു
ഇന്നാണ് കമ്പ്യൂട്ടര്‍ തുറന്നത് .. വന്നപ്പോള്‍ കിട്ടിയ സാധനം കലക്കി
എല്ലാവിധ ആശ്യംസകളും ...........
പിന്നെ നമ്മുടെ മീറ്റ് മറക്കണ്ട ................
സംഭവം ജോറായിട്ടുണ്ട്.ഒരു ദുബായ്ക്കാരനാണെങ്കിലും വരാന്‍ പറ്റാത്തതില്‍ വിഷമം ഉണ്ട്.
ReplyDeleteഹ ഹ നല്ല വിവരണം
ReplyDeleteഅത് കലക്കീടാ ഗെഡീ.. :)
ReplyDeleteകുഞ്ഞീവിനെ ഞാന്‍ വിട്ടാലോ ന്ന് കരുതീതാ, പക്ഷേ തിരക്കായിപ്പോയി :)
അമറൻ പോസ്റ്റ്......അൽ മറായി നന്ദി
ReplyDeleteതിരിച്ചിലില്ലാത്ത നല്ല കലക്കന്‍ പോസ്റ്റ് :))
ReplyDeletewww.keralaphoto.in
ReplyDeleteഷബീറെ അടിപൊളിയായിട്ടുണ്ട് പരിചയപ്പെടുത്തല്‍.
ReplyDeleteആശംസകള്‍.
ഷബീര്‍ .."എല്ലാരെയും പറ്റിച്ചെ" എന്നായിരുന്നു നിന്റെ ഫോട്ടോയില്‍ കമന്റ് ഇടെന്റ്യ്യിരുന്നത് ,,,ആ കള്ള ചിരി കണ്ടില്ലേ ...വെര്‍തെ അല്ല അന്ദൃക്ക ഉറങ്ങിപോയത്... നന്നായിര്‍ന്നു കേട്ടോ .മീറ്റിംഗ് ആന്‍ഡ് പോസ്റ്റ്
ReplyDeleteസോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ മീറ്റുകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ബ്ലോഗ്സ്പോട്ടിന്റെ മീറ്റില്‍ ആദ്യമായിട്ടാണ് ഞാന്‍ പങ്കെടുക്കുന്നത്..
ReplyDeleteഅതും വിസിറ്റില്‍ വന്ന നേരത്ത് അവിചാരിതമായി..
എന്നെ ക്ഷണിച്ച അനിലേട്ടന്‍, ഇസ്മയില്ക്ക , എന്നെ കൊണ്ടുവന്ന ജിഷാദ്, വഴിയില്‍ പരിചയപ്പെട്ട ശ്രീജിത്ത് ,പള്ളിക്കരയില്‍,ഐറിസ് അങ്ങിനെ ഒത്തിരി പേര്‍..
കരാമയിലെത്തി സ്നേഹത്തോടെ സ്വീകരിച്ച തിരിച്ചിലാന്‍, സുല്‍ഫി, പിന്നെ പേരറിയാത്ത പലരും......
ബ്ലോഗ് ഒന്ന് തുടങ്ങിയിരുന്നു ഇടയ്ക്ക് ഓരോ ബ്ലോഗ് അങ്ങ് എഴുതിയിടും എന്നല്ലാതെ ബൂലോകത്തെ ആരുമായും ഒരു പരിചയമോ ബ്ലോഗ് തുറന്നു നോക്കലോ ഒന്നും ഉണ്ടായിരുന്നില്ല..
ഈ ബ്ലോഗു മീറ്റോടെ ഇനി ഒന്ന് സജീവമാകാന്‍ തീരുമാനിച്ചു..
കൂടെ നിങ്ങളൊക്കെ കാണുമല്ലോ അല്ലേ?
http://alifkumbidi.blogspot.com/
വരണം വന്ന് എല്ലാവരേയും പരിചയപ്പെടണം എന്നൊക്കെ ഒരുപാട് ആഗ്രഹിച്ചിരുന്നു, പ്ക്ഷേ ഉസ്ബക്കിസ്ഥാനില്‍ നിന്നു ഒരു കസ്റ്റമര്‍ വന്നതിനാല്‍ ഓഫീസില്‍ പോകേണ്ടി വന്നു രാത്രി ഏറെ വൈകിയാണ് ഊരിപ്പോരാന്‍ പറ്റിയത്, കഷ്ടമായിപ്പോയി.
ReplyDeleteവളരെ സന്തോഷം ...!!!
ReplyDeleteബൂലോകത്ത് വെറുതെ ഒന്ന് കയറി നോക്കിയതാ
പാരയും, കുതികാല്‍ വെട്ടും , കെട്ടിപിടുത്തവും,
മീറ്റും , ഇത് വല്ലാത്ത ദുനിയാവ് തന്നെ ...!!
അക്ഷരങ്ങള്‍ കൊണ്ട് മാത്രം കളിക്കുന്ന കസര്‍ത്ത് ..
ചിത്രങ്ങള്‍ എല്ലാം മനസ്സില്‍ കുളിര്‍മഴ പെയ്യിച്ചു
ഇതുപോലൊന്ന് ആദ്യം..!
ReplyDeleteഎടോ തിരച്ചിലാനേ, എന്താ ഇപ്പോ പറയുക!
ReplyDeleteഅസ്സലായി! അത്ര മതി അല്ലേ?
വെറും ഒരാഴ്ച കൊണ്ടു സംഘടിപ്പിച്ച ഈ മീറ്റ് ഇത്ര വിജയകരമാകും എന്ന് കരുതിയിരുന്നില്ല. സാന്നിധ്യം കൊണ്ടും, സഹകരണം കൊണ്ടും ഈ മീറ്റിനെ ധന്യമാക്കിയ മുതിർന്ന ബോലോഗം അംഗങ്ങൾ തന്നെയാണ് ഈ വിജയത്തിനു ഒരു പ്രധാന കാരണം. പ്രത്യേകിച്ചും സ്നേഹനിർദ്ദേശങ്ങളുമായി എപ്പോഴും ഞങ്ങളോടൊപ്പമുണ്ടായിരുന്ന അപ്പു.
എല്ലാവരുടെയും ബ്ലോഗ് ലിങ്ക് ഫോട്ടൊയോടൊപ്പം ഉൾപ്പെടുത്താൻ ഷബീർ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ടെന്നറിയാം ... ഈ ശ്രമം അഭിനന്ദനാർഹമാണ്.
ഈ ബ്ലോഗ് മീറ്റ് വിവരണം തികച്ചും പുതുമയുള്ളതായി. ഷബീറിന്റെ എല്ലാ പോസ്റ്റുകളിലും ഇങ്ങിനെ ഒരു തിരിച്ചിട്ടു കളി വളരെ ജോറാവുന്നു. ചിരിയിലൂടെ വായന രുചിയേറ്റുന്നു
ReplyDeleteഎല്ലാരും പറയുമ്പോള്‍ ഇത്തിരി വിത്യസ്തത എല്ലാറ്റിലും വേണമല്ലോ.
ReplyDeleteഇതില്‍ അത് വന്നു ഷബീര്‍.
നല്ല വിവരണം. സന്തോഷം എല്ലാരെയും വിശദമായി പരിചയപ്പെടുത്തിയതില്‍ .
അഭിനന്ദനങ്ങള്‍
അല്ല തിരിചിലാനെ........
ReplyDeleteഅന്റെ പോസ്റ്റ് തമര്‍ത്തിട്ടുണ്ട്. വെറുതെയല്ല അന്ത്രുക്ക പെട്ടന്നു ഉറങ്ങിപോയത്
ലേറ്റായി വന്നാലും ലേറ്റസ്റ്റയി വരും എന്ന വാക്ക് അര്‍ത്ഥവത്താണ് എന്ന് തിരിചിലാന്റെ ഈ പോസ്റ്റ് തെളിയിക്കുന്നു.
ReplyDeleteനര്‍മ്മത്തിന്റെ മേമ്പൊടിയോടെ നല്ല ഒരു വിരുന്നു നല്‍കാന്‍ ഈ 'മുക്കിയ'സംഘാടകന്നായി.
ഇത്തരം ഒരു പോസ്റ്റ് ഉണ്ടാക്കുന്നതിന്റെ വിഷമം അനുഭവിച്ചറിഞ്ഞ ഒരുവനെന്ന നിലയില്‍ തിരിചിലാനോട് ഇഷ്ടം കൂടുന്നു.
നന്ദി...
ഷബീറെ ഒരു സംഭവം തന്നെ ഈ പോസ്റ്റ്. ഒന്നും വിട്ടു പോയിട്ടില്ല. അത്രയും നന്നായിരിക്കുന്നു. എല്ലാം കൊണ്ടും മീറ്റ് പോലെ ഈ പോസ്റ്റും വിജയച്ചിരിക്കുന്നു..
ReplyDeleteഷബീറിന്റെ പുതിയ പരീക്ഷണം നന്നായി...ഇതിലും നന്നായി ആരും blog meet എഴുതിക്കണ്ടിട്ടില്ല...അത്ര പോരെ...?
ReplyDeleteഅവസാനത്തെ ഫോട്ടോ മാറ്റി നിര്ത്തിയാല്‍ ബാക്കി ഫോട്ടോകളും കൊള്ളാം...:)
തികച്ചും പുതുമയുള്ള ബ്ലോഗ് മീറ്റ് പോസ്റ്റ്...
ReplyDeleteഅഭിനന്ദനങ്ങൾ!
അന്ദ്രുക്കയെ ഇപ്പളാണ് പരിചയപ്പെട്ടത്‌ട്ടോ .... :)
ReplyDeleteകിടിലം കഥാപാത്രം... ഈ ഭാവന കലക്കിട്ടോ ഷബീറെ...
പിന്നെ ഈ അവതരണത്തെയും, ഫോട്ടോസിനെയും ഒക്കെ
പറ്റി ഇനി പ്രതേകിച്ചു എന്തെങ്കിലും പറയേണ്ട കാര്യമുണ്ടോ!
ദുബായ് മീറ്റ് കഴിഞ്ഞത് മുതല്‍ തിരിച്ചിലാന്റെ പോസ്റ്റിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.
ReplyDeleteഅത് മുതലായി..
അന്ത്രുക്കയുടെ ഇടപെടല്‍ രസകരമായിട്ടുണ്ട്.
ഇങ്ങിനെയൊരു ഔട്ട് ഡോര്‍ മീറ്റ് സംഘടിപ്പിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍..
'വിന്‍സെന്റ്... എന്റെ ലോകം'
ReplyDelete"അങ്ങനെ മൂപ്പരോട് ഒറ്റക്ക് എടുക്കല്ലേന്ന് പറ, ഒരു അഞ്ച് സെന്റ് ഇനിയ്ക്കും അനക്കും എയ്തിതരാന്‍ പറയി..."
അന്ദൃക്കയുടെ ഈ കമ്മന്റ് കലക്കി...
എല്ലാവരെയും ഇത്ര രസകരമായി പരിചയപ്പെടുത്തിയതിനു വളരെയധികം നന്ദി തിരിച്ചിലാനെ... ഐക്കരപ്പടിയന്‍ പറഞ്ഞത് പോലെ ഇതിലും നന്നായി ബ്ലോഗ് മീറ്റ് വേറെ ആരും എഴുതി കണ്ടില്ല ട്ടോ... :)
ആശംസകളോടെ
http://jenithakavisheshangal.blogspot.com/
(പുതിയ ഒരു പോസ്റ്റുണ്ട് സൗകര്യം പോലെ ആ വഴിക്ക് ഇറങ്ങുമെന്ന് കരുതുന്നു)...)
പണ്ട് മുഖ്യമന്ത്രിയോട് ചോദിക്കാം പരിപാടിയിൽ ശ്രീ നായനാരുടെ ഓരോ കമന്റുകളാണ് ഈ പോസ്റ്റ് വായിക്കുമ്പോൾ ഓർമ്മവന്നത്... അന്ത്രുക്കാ കലക്കി.. ഷബീറേ നല്ല പോസ്റ്റ്, നല്ല ഇനിഷേറ്റീവ്സ്.. !! അങ്ങനെ വിടാൻ പ്ലാനില്ല കേട്ടോ. ഇനി വരാനിരിക്കുന്ന ഒരു പാടൊരുപാടു ബ്ലോഗ് മീറ്റുകളുടെ തിരിച്ചിലാനായി ഇവിടെത്തന്നെ പ്രതീക്ഷിക്കുന്നു.
ReplyDeleteകൊള്ളാം.
ReplyDeleteതകർപ്പൻ പോസ്റ്റ്!
കലക്കി മ്വോഞേ.... കലക്കി. ആദ്യം എന്റെ മനസ്സിലും ഇത് പോലെ ഒരു പോസ്റ്റ് ആയിരുന്നു. പിന്നെ ഫോട്ടോയുടെ കുറവും, ആളുകളെ പരിചയപ്പെടാന്‍ മൊത്തത്തില്‍ പറ്റാതെ പോയതും പരിചയപ്പെട്ട ആളുകളുടെ തന്നെ പേരുകള്‍ പിന്നെ മറന്നു പോയത് കൊണ്ടും ഒക്കെ ആണ് ഒരു ഒപ്പിക്കല്‍ പോസ്റ്റ് ആക്കി കളഞ്ഞത്. പോട്ടെ, നമുക്ക് അടുത്ത സംരംഭത്തില്‍ നോക്കാം.
ReplyDeleteപോയ പുത്തി ആന വലിച്ചാല്‍ വരുവോ ...?
ReplyDeleteആളവന്‍താന്‍ എന്ന പേരിലൊന്നും ഒരു കാര്യമില്ലാട്ടാ :))
ഹാഷിക്കേ.. പോളോ ടീഷര്‍ട്ട് ഡൂപ്ലിക്കറ്റ് 60 പറഞ്ഞു 50 കൊടുത്തു. ടൈം കിട്ടീല.. കിട്ടിയെങ്കില്‍ ഞാന്‍ 40 ല്‍ പിടിച്ചേനെ...
ReplyDeleteനല്ല അവതരണം...
ReplyDeleteഎല്ലാവരെയും നല്ലപോലെ മനസ്സിലായി ....
ഉഗ്രന്‍ പോസ്റ്റ് ഷബീര്‍ , മീറ്റിനെ കുറിച്ചുള്ള പോസ്റ്റുകള്‍ പലതും കണ്ടു. അപ്പോഴോക്കെ ഞാന്‍ തിരഞ്ഞത് ഈ തിരച്ചിലാനെയായിരുന്നു. പക്ഷെ അന്ത്രു കാക്കനെ കൂട്ടി കറങ്ങാണു എന്ന് ഇപ്പോഴാണ് മനസ്സിലായത്.
ReplyDeleteഏതായാലും മീറ്റിനു വരാം എന്ന് പറഞ്ഞിട്ട് ചതിച്ചവരില്‍ ആദ്യത്തെ പേര് ഒഴിവാക്കാമായിരുന്നു കോയാ... അവസാനം കൊടുത്താല്‍ മതിയായിരുന്നു.
എന്റെ ബ്ലോഗിന്റെ പേര് പോലെ തന്നേയ് വെറുത പ്രതീക്ഷ കൊടുക്കും. ഒന്നിലും പങ്കെടുക്കാന്‍ കഴിയാറില്ല. അപോഴേക്കും ഓരോ പ്രശ്നങ്ങള്‍... സത്യമായിട്ടും വരാന്‍ ഏറെ കൊതിച്ചു. തീര്‍ച്ചയായും അടുത്ത മീറ്റില്‍ പ്രതീക്ഷയോടെ ഞാനുണ്ടാവും. ഇന്ഷാ അല്ലാഹ്
സര്യന്നെ,എല്ലാരും മൊഞ്ചന്മാരുംമൊഞ്ചതികളും തന്നെ. ദുഫായീല് ഒരു പാട് ബ്ലോഗര്മാരുണ്ടാല്ലേ? സാവധാനം ഓരോരുത്തരിം കാണുണുണ്ട്. നന്നായിട്ടുണ്ട്ട്ടോ അവതരണം
ReplyDeleteഎല്ലാവരെയും പരിചയപെടുതിയത്തിനു നന്ദി
ReplyDeleteനല്ല കിടിലന്‍ blog meet post...
ReplyDeleteഅന്ത്രുക്കയും കസറി..:)
ഫോട്ടോയും,അടിക്കുറിപ്പും വളരെ നന്നായി.
ReplyDeleteഅടുത്ത മീറ്റെങ്കിലും പാർക്കിൽ നിന്നും ഒഴിവാക്കണം.
നന്നായിരിക്കുന്നു.... എല്ലാവരെയും ഇവിടെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം... :)
ReplyDeleteആശംസകള്‍
ReplyDeleteനല്ല പോസ്റ്റ്..നർമ്മം കലർന്ന പരിചയപ്പെടുത്തൽ ഗംഭീരമായി...ആശംസകൾ
ReplyDeleteമീറ്റിനെ കുറിച്ചുള്ള നല്ല പോസ്റ്റാണിത്.
ReplyDeleteഅഭിനന്ദനങ്ങള്‍.
ഈ കാണുന്നവരില്‍ പലരുമെനിക്ക് അപരിചിതരാണ്. എന്നാല്‍, ഓരോ ബ്ലോഗ് മീറ്റിനു ശേഷവും വരുന്ന വാര്‍ത്തകളും വിശേഷങ്ങളും എന്നെ സന്തോഷിപ്പിക്കുന്നു. കാരണം, എനിക്ക് ബന്ധുബലം കൂടുന്നത് പോലെ ഒരു തോന്നല്‍. ഞാനും ഒരെളിയ [എത്ര ചെറുതെന്നോ അത്രയും ചെറിയ] ബ്ലോഗറല്ലോ ? ഖത്തറിലെ ബ്ലോഗ് മീറ്റിനു ശേഷം തിരൂരിലെ മീറ്റിലും എനിക്ക് പങ്കെടുക്കുവാനായി. സത്യത്തില്‍ എനിക്ക് തിരിച്ചു പോരെണ്ടിയിരുന്ന ദിവസവും കടന്നാണ് ഞാന്‍ തിരൂര്‍ മീറ്റിനായി നാട്ടില്‍ തങ്ങിയത്. അതൊരു വലിയ സന്തോഷമായി ഞാനിന്നനുഭവിക്കുന്നു. അപ്പോള്‍ പറഞ്ഞു വന്നത്, അവിടെ വെച്ച് പരിചയപ്പെട്ട വാഴക്കോടനെ ദേ ഇവിടെയും.. പിന്നെ, എന്‍റെ നാട്ടുകാരന്‍ ശ്രീജിത്. എന്‍റെ മിത്രം ജെഫു അങ്ങനെ പലരെയും... നാം ഇങ്ങനെയും സമ്പന്നരാണ്. മറ്റു പലതിലും ദരിദ്രരെങ്കിലും.!! ഈ കൂട്ടായ്മക്കായി പ്രവര്‍ത്തിച്ച എല്ലാ നല്ല കൂട്ടുകാര്‍ക്കും നന്മകള്‍ ആശംസിക്കുന്നു.
ReplyDeleteപിന്നെ, ഷബീര്‍ താങ്കളുടെ അന്ദ്രുക്ക ആളൊരു രസികനാണ് കേട്ടോ.......!! അഭിനന്ദനങ്ങള്‍.
തിരിച്ചിലാനെ,
ReplyDeleteവരാന്‍ വൈകി, രസകരമായിരിക്കുന്നു.
പരിചയപ്പെടുത്തല്‍ വളരെ രസകരമായിതോന്നി.
ReplyDeleteഒരു പരമരഹസ്യം പറയട്ടെ? ഇതിലേറ്റവും ഗ്ലാമര്‍ ആ ലാസ്റ്റ് ഫോട്ടോയിലെ ആളാണ്. അതാരാ കക്ഷി????
ReplyDeleteഅപ്പൊ ഇനീപ്പം ചെക്കനെ പെട്ടീമിന്നു ഇറക്കാനുള്ള പണിനോക്കണല്ലോ. രസായി, ഗംഭീര പരിചയപ്പെടുത്തല്‍ ...സസ്നേഹം
ReplyDeleteശരിക്കും മിസ്സായിപ്പോയി. പങ്കെടുക്കാന്‍ കഴിയാതിരുന്നത് വലിയ നഷ്ടമായി തോന്നി.
ReplyDeleteഷെബീര്‍, വളരെ രസകരമായി അവതരിപ്പിച്ചു.
അന്ത്രുക്കാടെ ഓരോ ചോദ്യത്തിലുമുണ്ട് നിഷ്ക്കളങ്കത. രസികന്‍ മറുപടികളും..അടുത്ത മീറ്റിന് കക്ഷിയേയും കൊണ്ടുവരണം..
ReplyDeleteഷബീര്‍,
ReplyDeleteകലക്കന്‍ പോസ്റ്റ്.ശരിക്കും നീ അഭിനന്ദനമര്‍ഹിക്കുന്നു.നല്ലോണം ബുദ്ധിമുട്ടിക്കാണുമല്ലോ ഈപ്പരുവത്തിലവതരിപ്പിക്കുവാന്‍.കുറേയധികം ആള്‍ക്കാരെ കാണുവാനും പരിചയപ്പെടുവാനും ഒരു ദിനം മുഴുവന്‍ ആഘോമാക്കുവാനും പ്രയത്നിച്ച എല്ലാ പേര്‍ക്കും നന്ദി.ഇത്തരം ഒത്തുചേരലുകള്‍ ഇനിയുമിനിയുമുണ്ടാകട്ടെ..
@ Shukoor: തിരിച്ചിലാന്റെ നന്ദി തിരിച്ചും...
ReplyDelete@ മിര്‍ഷാദ്: തീര്‍ച്ചയായും വലിയ നഷ്ടം തന്നെ. ഇനിയും ഉണ്ടാവും. തീര്‍ച്ചയായും പങ്കെടുക്കുക. നന്ദി
@ ആപ്പി :എല്ലാവരേയും പരിചയപ്പെടൂ.. നന്ദി
@ ഏപ്രില്‍ ലില്ലി: അതെ.. അതെ.. നന്ദി
@ kARNOr(കാര്‍ന്നോര്): മീറ്റില്‍ ഒരു കാര്‍ന്നോരുടെ കുറവുണ്ടായിരുന്നില്ലെങ്കിലും ഈ കാര്‍ന്നോറുടെ ഒരു കുറവുണ്ടായിരുന്നു. അടുത്ത മീറ്റില്‍ വിധിയുണ്ടേല്‍ കാണാം കാര്‍ന്നോരേ..
@ ശ്രീജിത് കൊണ്ടോട്ടി: ഇങ്ങനെയൊക്കെ എഴുതീട്ടും ചിക്കന്‍ കൊടുത്തീട്ടും കോരന് കഞ്ഞി കുംബിളില്‍ തന്നെ മോനേ... ഫോളോവേര്‍സിനെ ഒന്നും ഈ വയിക്ക് കാണുന്നില്ല.. തീര്‍ച്ചയായും അടിപൊളി മീറ്റുകള്‍ നമുക്ക് നടത്തണം.
@ പട്ടേപ്പാടം റാംജി : നന്ദിട്ടോ.. ഇത്തരം കമന്റ് കേള്‍ക്കുംബോഴാ കഷ്ടപ്പെട്ടതിന് ഒരു അര്‍ഥം ഉണ്ടാകുന്നത്.
@ Sameer Thikkodi: നന്ദി... :)
@ അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ: നമ്മുടെ മീറ്റ് മറന്നിട്ടില്ല, ജൂണ്‍ 23ന് ടിക്കറ്റ് ബുക്ക് ചെയ്തു. എന്തായാലും നിങ്ങള്‍ തിരിച്ച് പോകുന്നതിന് മുന്‍പ് കാണാം. ഇന്‍ഷ അള്ളാഹ്. നന്ദി...
@ yaachupattam : നന്ദി.. അടുത്ത മീറ്റില്‍ തീര്‍ച്ചയായും പങ്കെടുക്കുക.
@ ABDULLA JASIM IBRAHIM : നന്ദി
ഒക്കെ നന്നായീട്ടോ ..
ReplyDeleteഎന്നാലും എനിക്കിഷ്ട്ടായീത് തിരിചിലാന്റെ പടമാണ്!
വിവരണവും കലക്കി .
അനുമോദനങ്ങള്‍ ....
അവസാനത്തെ ബഞ്ച് കലക്കി ....................
ReplyDeleteകുട്ടപ്പായി
അത് മിസ്സായല്ലോ ശബീരെ...ഇനി ഒരിക്കല്‍ കൂടുന്നുന്ടെങ്കില്‍ ഈ നവാഗതനെ വിവരമറിയിക്കണേ..
ReplyDeleteഷാര്‍ജയില്‍ നിന്ന്‍ ദുബായിക്ക് വരാന്‍ വല്ല്യ പണിയോന്നൂല്ല്യല്ലോ......
ഇപ്പോഴാ ശെരിക്കും എല്ലാവരെയും കണ്ടത്..സന്തോഷായി..
ReplyDeleteമീറ്റിനെ കുറിച്ചുള്ള നിന്റെ പോസ്റ്റ് പ്രതീക്ഷിച്ചിരിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി...പുതിയ പോസ്റ്റിട്ടാല്‍ മെയില്‍ വഴി അറിയിക്കണമെന്ന് പറഞ്ഞിട്ടുള്ളതല്ലേ...
ReplyDeleteഎന്നിട്ടും നീ അനുസരിച്ചില്ല...ഇനി എന്നാ നീ നന്നാവാ...?
പേരു പോലെ തന്നെ സ്വഭാവം, അതോ സ്വഭാവം പോലെ തന്നെ പേരും ? "തിരിച്ചിലാന്‍"
അന്ത്രുക്കാനെ കൂട്ടു പിടിച്ച് നീ എഴുതിയ ബ്ലോഗ് മീറ്റ് പോസ്റ്റ്
വളരെ വ്യത്യസ്തത പുലര്‍ത്തിയിരിക്കുന്നു...
അഭിനന്ദങ്ങള്‍, ആശംസകള്‍ നേരുന്നു...........
കുറേപേരുടെ കമന്റ് ഷെയ്ക് ഗൂഗിള്‍ ബ്ലോഗാനി മുക്കിക്കളഞ്ഞു. മെയില്‍ ബോക്സില്‍ കിട്ടിയത് ഇവിടെ നല്‍കുന്നു. സ്പാമില്‍ പോയത് എങ്ങോട്ടോ പോയി...
ReplyDeleteസിദ്ധീക്ക..: ഇപ്പോഴാ ശെരിക്കും എല്ലാവരെയും കണ്ടത്..സന്തോഷായി..
ചെറിയവന്‍: അത് മിസ്സായല്ലോ ശബീരെ...ഇനി ഒരിക്കല്‍ കൂടുന്നുന്ടെങ്കില്‍ ഈ നവാഗതനെ വിവരമറിയിക്കണേ..
ഷാര്‍ജയില്‍ നിന്ന്‍ ദുബായിക്ക് വരാന്‍ വല്ല്യ പണിയോന്നൂല്ല്യല്ലോ......
@ Shukoor: തിരിച്ചിലാന്റെ നന്ദി തിരിച്ചും...
ReplyDelete@ മിര്‍ഷാദ്: തീര്‍ച്ചയായും വലിയ നഷ്ടം തന്നെ. ഇനിയും ഉണ്ടാവും. തീര്‍ച്ചയായും പങ്കെടുക്കുക. നന്ദി
@ ആപ്പി :എല്ലാവരേയും പരിചയപ്പെടൂ.. നന്ദി
@ ഏപ്രില്‍ ലില്ലി: അതെ.. അതെ.. നന്ദി
@ kARNOr(കാര്‍ന്നോര്): മീറ്റില്‍ ഒരു കാര്‍ന്നോരുടെ കുറവുണ്ടായിരുന്നില്ലെങ്കിലും ഈ കാര്‍ന്നോറുടെ ഒരു കുറവുണ്ടായിരുന്നു. അടുത്ത മീറ്റില്‍ വിധിയുണ്ടേല്‍ കാണാം കാര്‍ന്നോരേ..
@ ശ്രീജിത് കൊണ്ടോട്ടി: ഇങ്ങനെയൊക്കെ എഴുതീട്ടും ചിക്കന്‍ കൊടുത്തീട്ടും കോരന് കഞ്ഞി കുംബിളില്‍ തന്നെ മോനേ... ഫോളോവേര്‍സിനെ ഒന്നും ഈ വയിക്ക് കാണുന്നില്ല.. തീര്‍ച്ചയായും അടിപൊളി മീറ്റുകള്‍ നമുക്ക് നടത്തണം.
@ പട്ടേപ്പാടം റാംജി : നന്ദിട്ടോ.. ഇത്തരം കമന്റ് കേള്‍ക്കുംബോഴാ കഷ്ടപ്പെട്ടതിന് ഒരു അര്‍ഥം ഉണ്ടാകുന്നത്.
@ Sameer Thikkodi: നന്ദി... :)
@ അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ: നമ്മുടെ മീറ്റ് മറന്നിട്ടില്ല, ജൂണ്‍ 23ന് ടിക്കറ്റ് ബുക്ക് ചെയ്തു. എന്തായാലും നിങ്ങള്‍ തിരിച്ച് പോകുന്നതിന് മുന്‍പ് കാണാം. ഇന്‍ഷ അള്ളാഹ്. നന്ദി...
@ yaachupattam : നന്ദി.. അടുത്ത മീറ്റില്‍ തീര്‍ച്ചയായും പങ്കെടുക്കുക.
@ ABDULLA JASIM IBRAHIM : നന്ദി
@ വാഴക്കോടന്‍: കുഞ്ഞീവിനെ ഇങ്ങട്ട് വിട് ചെങ്ങായീ... പ്രതീക്ക്ഷിക്കുന്നു... നന്ദി..
ReplyDelete@ റിസ് : അല്‍മറായി നന്ദി... അല്‍ റവാബി നന്ദി.. അല്‍ ഐന്‍ നന്ദി..
@ കിച്ചു : നന്ദി ഭായ്.. അല്ല ഇത്താ... :)
@ Ashraf Ambalathu : നന്ദി...
@ faisalbabu: ഹ..ഹ.. അല്ലേലും എന്നെ പറ്റി പറയുംബോള്‍ കേള്‍ക്കാന്‍ ആര്‍ക്കും ഒരു താല്പര്യം ഇല്ല...
@ alif kumbidi : തീര്‍ച്ചയായും ഞങ്ങളൊക്കെ കാണും.. സ്വാഗതം.. നന്ദി..
@ അനില്‍ഫില്‍ (തോമാ): അതെ.. അതെ.. വളരെ കഷ്ടമായിപ്പോയി... ഉസ്ബേക്കിസ്ഥാനിക്ക് വരാന്‍ കണ്ട സമയം..
KTK Nadery ™: അതെ.. ഇത് വല്ലാത്ത ഒരു ലോകം തന്നെയാണ്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരുപാടുപേര്‍ ഉള്ള ഒരു പ്രത്യേക ലോകം... :)
@ കണ്ണൂരാന്: നന്ദി
@ അനില്‍കുമാര്‍ . സി.പി: അതു തന്നെ ധാരാളം... നന്ദി അനിലേട്ടാ...
@ Salam : പുതുമയുണ്ടാക്കാന്‍ ഞാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചു എന്നറിഞ്ഞതില്‍ സന്തോഷം...
ReplyDelete@ ചെറുവാടി : സന്തോഷം.. നന്ദി.. :)
@ ismail chemmad : അന്ദ്രൂക്കനെ തന്ത്രപൂര്‍വ്വം ഉറക്കിയതല്ലേ കോയാ...
@ ഇസ്മായില്‍ കുറുമ്പടി (തണല്‍): ഹ.. ഹ... മുക്കിയ സംഘാടകന്‍...!
ഈ ഒരു പോസിന് പ്രചോദനമായത് താങ്കളുടെ ഖത്തര്‍ മീറ്റിനെ കുറിച്ചുള്ള പോസ്റ്റും അവരെ ഓരോരുത്തരേയും പരിചയപ്പെടാന്‍ നല്‍കിയ ലിങ്കുകളും പിന്നെ വിലയേറിയ നിര്‍ദേശങ്ങളുമായിരുന്നു. മൂന്ന് ദിവസത്തെ കഠിന പ്രയത്നത്തിനെ ഫലമാണ് ഈ പോസ്റ്റ്. മീറ്റ് നടന്ന് കുറച്ച് ദിവസങ്ങള്‍ വേണ്ടിവന്നു ഇത് പോസ്റ്റ് ചെയ്യാന്‍. ഖത്തര്‍ മീറ്റ് നടന്ന അന്ന് തന്നെ ഇതുപോലൊരു പോസ്റ്റ് ഇട്ട താങ്കള്‍ക്കിരിക്കട്ടെ ഒരു സല്യൂട്ട്.
@ Jefu Jailaf : നന്ദി ജെഫു... ഈ മീറ്റ് വിജയിപ്പിക്കാന്‍ ജെഫുവിന്റെയും പ്രയത്നങ്ങള്‍ അഭിനന്ദനാര്‍ഹമാണ്.
@ ഐക്കരപ്പടിയന്‍: മതി.. അത് മതി... നിങ്ങള്‍ക്കറിഞ്ഞൂടായിട്ടാ... അവസാനത്തെ ഫോട്ടോ പോയാല്‍ പിന്നെ ആരും പോസ്റ്റ് തിരിഞ്ഞ് നോക്കൂല... :)
@ അലി: നന്ദി...
@ Lipi Ranju: വേണ്ട.. പറയണ്ട... സന്തോഷം...
@ mayflowers : ഇത്താ... തിരിച്ചിലാന്റെ പോസ്റ്റിനുവേണ്ടി കാത്തിരുന്നു എന്നറിഞ്ഞതില്‍ സന്തോഷം... കാത്തിരിപ്പ് മുതലായി എന്നറിഞ്ഞതില്‍ അതിലേറെ സന്തോഷം... നന്ദി..
@ Jenith Kachappilly : നന്ദി ജെനിത്... ഇത്തരം കമന്റുകള്‍ കേള്‍ക്കുംബോഴാണ് കഷ്ടപ്പെട്ടതിന് ഒരു സന്തോഷം കിട്ടുന്നത്.
@ അപ്പു : തീര്‍ച്ചയായും അപ്പുവേട്ടാ... ദുബായില്‍ ഉണ്ടെങ്കില്‍ തിരിച്ചിലാന്റെ തിരിച്ചില്‍ ഉണ്ടാകും. അപ്പുവേട്ടനെപ്പോലെ പരിചയ സമ്പത്തുള്ളവര്‍ വഴികാട്ടിയായി ഉള്ളപ്പോള്‍ എന്തിന് പേടിക്കണം... നന്ദിട്ടോ..
ReplyDelete@ jayanEvoor : നന്ദി.. :)
@ ആളവന്‍താന്‍: ആളവന്താനേ.. നിന്റെ കമന്റിനുള്ള റിപ്ലേ കിച്ചുത്ത തന്നുകഴിഞ്ഞു... പോട്ടെ.. നമുക്ക് അടുത്തത് നോക്കാം...
@ Naushu : നന്ദി
@ ഇസ്ഹാഖ് കുന്നക്കാവ്: തിരിച്ചിലാന്റെ പോസ്റ്റ് തിരഞ്ഞു എന്നറിഞ്ഞതില്‍ സന്തോഷം... ഇനി പ്രതീക്ഷ തന്ന് മുങ്ങിയാല്‍ അപ്രതീക്ഷിതമായി ഞാന്‍ വല്ലതും ചെയ്യും... കേട്ടല്ലോ.. ചുമ്മാ.. നന്ദിട്ടോ..
@ Haneefa Mohammed: ദുബായില് ഇനിയും കൊറേയുണ്ട്... ഇത് വളരെ കുറച്ചേ ആയിട്ടുള്ളു... നന്ദി...
@ AFRICAN MALLU : നന്ദി തിരിച്ചും..
@ Jazmikkutty : നന്ദി... മെയില്‍ അയച്ചിരുന്നു... കിട്ടിയില്ല എന്ന് അറിഞ്ഞില്ല. അടുത്ത മീറ്റിന് തീര്‍ച്ചയായും പങ്കെടുക്കുക.
@ moideen angadimugar : പരിഗണിക്കാം.. നന്ദി
@ Soul: സന്തോഷം...
@ മുല്ല: നന്ദി..
@ അനശ്വര: നന്ദി..
@ തെച്ചിക്കോടന്‍ : നന്ദി...
@ നാമൂസ് : അന്ദ്രുക്കയോട് ഞാന്‍ പറയാം... നന്ദി... ബന്ദുബലവും സ്നേഹവും ഇനിയും കൂടികൊണ്ടിരിക്കട്ടെ...
ReplyDelete@ അനില്‍@ബ്ലോഗ് // anil : നന്ദി
@ ~ex-pravasini*: തോന്നല്‍ മാത്രം? അല്ലേ?... നന്ദി.. :)
@ ajith : അജിത്തേട്ടാ... അതങ്ങു സുഖിച്ചുട്ടോ... ഐക്കരപ്പടിയാ... കേള്‍ക്കൂ... നന്ദി..
@ ഒരു യാത്രികന്‍: ചെക്കന്‍ അവിടെ ഇരിക്കട്ടെ ഭായ്.. വെറുതേ തമാശക്ക് വേണ്ടി അടിച്ച് വിട്ടതല്ലേ.. നന്ദി
@ ഷമീര്‍ തളിക്കുളം: ഞാന്‍ ഷമീറിനെ പ്രതീക്ഷിച്ചിരുന്നു. ഷമീറിന്റെ ഫോട്ടോക്കടിയില്‍ എഴുതാന്‍ അന്ദ്രുക്കയുടെ കമന്റ് വരെ എന്റെ ഡയറിയില്‍ എഴുതി വച്ചിരുന്നു. എന്തു ചെയ്യാം.. ഏതായാലും വിളിച്ച് ആശംസ അറിയിച്ചതില്‍ സന്തോഷം... അടുത്ത മീറ്റില്‍ തീര്‍ച്ചയായും പങ്കെടുക്കുക. നന്ദി..
@ റിയാസ് (മിഴിനീര്‍ത്തുള്ളി): എന്നെ ഫോളോ ചെയ്യുന്നവര്‍ക്കൊക്കെ ന്യൂസ് ലെറ്റര്‍ അയച്ചിരുന്നതാണല്ലോ... ഇനി പ്രത്യേകം അയക്കാന്‍ ശ്രമിക്കാം. ഇങ്ങള് ചൂടാവല്ലീന്ന്.. ഞമ്മക്ക് വയ്യിണ്ടാക്കാം... നന്ദി...
@ സിദ്ദീക്ക: നന്ദി..
@ ചെറിയവന്‍: തീര്‍ച്ചയായും അറിയിക്കാം... നന്ദി...
ഒരുപാട് പുതിയ കൂട്ടുകാരെ പരിചയപ്പെടാനും പഴയ സൌഹൃദങ്ങള്‍ പുതുക്കുവാനും സാധിച്ച ഒരു നല്ല മീറ്റ്..
ReplyDeleteനന്ദി എല്ലാവര്‍ക്കും
ഏറ്യ പോസ്റ്റും കണ്ട്ക്ക്ണ്......ഇത് പോലൊന്ന് ആദ്യായിട്ടാ.......
ReplyDeleteസംഗതി കലക്കീട്ടാ......
ഹും... എന്തായാലും നന്നായി മോനെ നിന്റെ പോസ്റ്റ്... അതെ അന്ദ്രുക്കാനെ ഞാന്‍ കണ്ടില്ലാട്ടോ...
ReplyDeleteമച്ചാനാള് പുലിയല്ല
ReplyDeleteപുപ്പുലിയാണ് കേട്ടാ..
Superb..kep it up !!!
ReplyDeleteഎന്റ അന്ത്രുക്കാ ഇങ്ങളല്ലാണ്ട് ബ്ലോഗ് ഏത് ബ്ലേഡ് ഏത് എന്നു തിരിച്ചറിയാത്ത ഇയാളുടെ കൂടെ ഇരുന്നു പോട്ടം കാണുമോ.. അന്ത്രുക്കോ ഹല്ല ഇത്രോം കാമറക്കരുണ്ടായിട്ടു ആർക്കും അബിടെ ബെളമ്പിയ ബിരിയാണിയുടെ പോട്ടം എടുക്കാൻ പറ്റീലെ എന്നു ചോയിച്ചില്ലെ ഇങ്ങള് .. ഏതായാലും അന്ത്രുക്ക കൂടെ ഉള്ളത് കൊണ്ട് ബ്ലോഗന്മാർക്കിട്ട് താങ്ങിയ ബിബരണം മോസമായില്ല അപ്പോ ഇങ്ങള് ഉള്ളത് കൊണ്ടാ ഇബനിപ്പോം ഈ ബോലോഗത്ത് ഇങ്ങനെ ചുറ്റി തിരിയ്ണത് അല്ലെ... അസ്സലായിക്ക്ണ് പോസ്റ്റ് ആ ചെക്കനോട് പറയണ്ടാട്ടോ... അല്ലെങ്കിലെ മീറ്റ് കഴിഞ്ഞതിനു ശേഷം നെലത്തൊന്നുമല്ല നിക്ക്ണത് എന്നു കേട്ട് (ആരോ കാലുതല്ലിയൊടിച്ചെന്നോ എണിക്കാൻ പറ്റിണില്ലാന്നോ..മറ്റോ...)
ReplyDeleteNice to meet many "Tigers"
ReplyDeleteഎല്ലാവരെയും ഇവിടെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം...
ReplyDeleteഇന്നാണ് വിശേഷങ്ങളൊക്കെ വായിക്കുന്നത്. നെറ്റ് ഇല്ലാത്ത ഒരു മരുക്കാട്ടില്‍ ആയിപ്പോയിരുന്നു. ബ്ലോഗ് മീറ്റ് കഴിഞ്ഞ അന്ന് മുസാഫയില്‍ വാടകമുറിയില്‍ താമസം ആയി. നെറ്റ് ഇന്നലെ കിട്ടി. രസകരമായി എഴുതിയതും പടങ്ങളും കിക്കിടിലം.
ReplyDeleteനല്ല കമന്റടിക്കാരനുള്ള അവാര്‍ഡ് വല്ലതും ഉണ്ടെങ്കില്‍ അത് ഇങ്ങക്കാ
ReplyDelete@ pushpamgad kechery : എന്നെ സുഖിപ്പിച്ചങ്ങ് കൊല്ല്.. ഹല്ല പിന്നെ...
ReplyDelete@ manoj: നന്ദി
@ റിയാസ് (മിഴിനീര്‍ത്തുള്ളി): മെയില്‍ അയച്ചതായിരുന്നതാ ഭായ്... എന്താപറ്റിയതെന്ന് അറിഞ്ഞൂട. ഇനി പ്രത്യേകം ശ്രദ്ദിക്കാം.. നന്ദ്രി...
@ പകല്‍കിനാവന്‍ | daYdreaMer: നന്ദി തിരിച്ചും... പരിചയപ്പെടാനായതില്‍ സന്തോഷം
@ അസീസ്: ഹ..ഹ... സന്തോഷം.. നന്ദി..
@ Jishad Cronic: അന്ദ്രുക്ക അങ്ങനെ പിടിതരുന്ന ആളല്ലട്ടോ...
@ വാല്യക്കാരന്‍..: ഇനി പുലിയിറങ്ങീന്നും പറഞ്ഞ് വെടിവച്ചങ്ങ് കൊല്ല്... :)
@ Rajasree Narayanan: നന്ദി...
@ ഉമ്മു അമ്മാര്‍: അമ്മാറേ... അന്ദ്രുക്കാനെ കയ്യിലെടുക്കാനുള്ള പരിപാടിയൊന്നും നോക്കണ്ട. അത് നടക്കൂലട്ടോ...
@ Thommy: ഇതെന്തോന്ന് കടുവ വളര്‍ത്തല്‍ കേന്ദ്രമോ?
@ Akbar: നന്ദി..
@ഏറനാടന്‍: നന്ദി.. :)
@ Fousia R: ഞമ്മക്ക് വേണ്ട.. അന്ദ്രുക്കാക്ക് കൊടുത്താല്‍ മതി...
വൈകിയാണു കാണുന്നത്- വൈകിയാണെങ്കിലും കണ്ടതിൽ സന്തോഷം
ReplyDeleteരസകരവും ഒപ്പം വളരെയധികം നല്ല ചിത്രീകരണവും.
ReplyDeleteഇത്തരം ഒത്തുചേരല്‍ വായിച്ചറിയുമ്പോള്‍ നഷ്ടബോധം അനുഭവപ്പെടുന്നു.
ഷബീര്‍, ആശംസകള്‍.
ippozhenkilum kandathu kaaryamaayi..
ReplyDeletethakarppan.. miss aayathu valya nashtam ennu thonni,,,!