ജൂണ്‍ 23ന് നാട്ടില്‍ എത്തി, ഒന്ന് ഫ്രഷ്ഷായി തൊടിയിലൊക്കെ ഇറങ്ങി നടക്കുംബോള്‍ വീടിന്റെ പുറകുവശത്ത് ധാരാളം പാഷന്‍ ഫ്രൂട്ടുകള്‍ താഴെവീണുകിടക്കുന്നു. പരതിയപ്പോള്‍ അടുത്തുള്ള പൊഡുണ്ണി മരത്തില്‍ പാതി ഉണങ്ങിയ വള്ളിയും വാടിതുടങ്ങിയ പാഷന്‍ഫ്രൂട്ടുകളും കണ്ടു. വിറകുപുരക്കരികില്‍നിന്നും തുടങ്ങുന്ന വള്ളി ആരോ മനോഹരമായി മുറിച്ചിട്ടിരിക്കുന്നു. 'ഇതാരാ വെട്ടിമുറിച്ചത്?' എന്ന എന്റെ ചോദ്യത്തിന് 'ആ ഓമക്കായന്റെ വള്ളി ഞാനാ വെട്ടിയത്' എന്ന ഉപ്പയുടെ മറുപടിയാണ് കിട്ടിയത്. 27 വര്‍ഷത്തെ പ്രവാസത്തിനിടയില്‍ ഓമക്കായയും, പാഷന്‍ ഫ്രൂട്ടും തിരിച്ചറിയാനായില്ല എന്നതില്‍ ഉപ്പയെ കുറ്റം പറയാനാകില്ലല്ലോ... എന്നാലും കുട്ടിക്കാലത്ത് നാട്ടിലെല്ലാം നടന്ന് ശേഖരിച്ച് ആര്‍ത്തിയോടെ തിന്നിരുന്ന പാഷന്‍ ഫ്രൂട്ട് എന്റെ വീട്ടില്‍ ഉണ്ടായിട്ട് അതിലൊരെണംപോലും പഞ്ചസാരയുംചേര്‍ത്ത് കഴിക്കാനായില്ലല്ലോ എന്ന സങ്കടം തീരുന്നില്ല.
നാട്ടില്‍ വന്ന ഞങ്ങളെ കാണാന്‍ വന്ന അവല്‍വാസികളെല്ലാം പറയാന്‍ മറക്കാതിരുന്ന ഒന്നായിരുന്നു.. 'ഇപ്രാവശ്യം ഇങ്ങളെ മാവ് എത്രാ കായിച്ചത് ! എമ്പാടും മാങ്ങണ്ടേനി.. സ്കൂളില്‍ പോണ കുട്ട്യേള്‍ക്കെല്ലാം എറിഞ്ഞ് തള്ളിടലേനി പണി'
കുട്ടികളെല്ലാം ഇപ്പോഴും മാങ്ങക്കെറിയുന്നുണ്ടെന്നതില്‍ ഞാന്‍ സന്തോഷിച്ചു. നല്ല കോമാങ്ങയാണ്. പച്ചയും, ചെനച്ചതും കഴിക്കാന്‍ നല്ല രസമാണ്. മാവിനരികില്‍ ചെന്ന് ഒരു സൂക്ഷ്മ നിരീക്ഷണം നടത്തി. ഒരെണ്ണം പോലും കാണാന്‍ സാധിച്ചില്ല. എളാമ (ഉമ്മയുടെ അനുജത്തി) ഞങ്ങള്‍ക്കുവേണ്ടി ഉപ്പിലിട്ടുവച്ച കോമാങ്ങ കഴിക്കുംബോഴും 'ഒരെണ്ണം തരുമോ മാവേ?' എന്ന ചോദ്യമായിരുന്നു മനസ്സില്‍.
അവിടുന്ന് എത്ര ദിവസം കഴിഞ്ഞിട്ടാണെന്നോര്‍മ്മയില്ല, ഒരു ദിവസം മാവിനരികില്‍ ചെന്നപ്പോള്‍ താഴെവീണുകിടക്കുന്നു ഒരു പഴുത്ത കോമാങ്ങ. എന്റെ ചോദ്യം മാവ് കേട്ടുവോ? കേട്ടുകാണും. മാങ്ങയുമായി അടുക്കളയില്‍ ചെന്നപ്പോള്‍ എല്ലാവര്‍ക്കും സന്തോഷം. പങ്കുവച്ചുകഴിഞ്ഞപ്പോള്‍ ചെറിയ കഷണങ്ങളേ കിട്ടിയുള്ളൂ എങ്കിലും എല്ലാവരും തൃപ്തരായിരുന്നു.
ഇക്കായുടെ കല്ല്യാണത്തിന്, ഏകദേശം ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പന്തലിടാന്‍ വേണ്ടി ഉപ്പ മുറിച്ചതായിരുന്നു അരിനെല്ലിക്കയുടെ മരം. അത് വീണ്ടും വളര്‍ന്ന് കായ്ചത് ഈ വര്‍ഷമാണ്. ഒരുപാട് ഇലകള്‍ പൊഴിക്കുന്ന മരമായതിനാല്‍ മുറ്റം വൃത്തിയാക്കുന്ന വീട്ടിലെ പെണ്ണുങ്ങള്‍ക്ക് ഇഷ്ടവും അതോടൊപ്പം അനിഷ്ടവുമുള്ള ഒരു മരമാണിത്. ഉപ്പ എന്റെ കല്ല്യാണത്തിനും ഈ മരം മുറിക്കാനൊരുങ്ങിയെങ്കിലും പാഷന്‍ ഫ്രൂട്ട് മുറിച്ച കാര്യം പറഞ്ഞ് ഞാന്‍ ഉപ്പയെ തളച്ചു.
ഈ മരം ചെറുതായൊന്ന് കുലുക്കിയാല്‍ മുത്തുമഴപോലെ അരിനെല്ലിക്ക വീണുകൊണ്ടിരിക്കും. കുട്ടികള്‍ മത്സരിച്ച് അരിനെല്ലിക്ക പെറുക്കിയെടുകുന്നതും, എല്ലാവരേയും കൊതിപ്പിച്ച് അത് കഴിക്കുന്നതും കാണാന്‍ നല്ല രസമാണ്. ഞാന്‍ മരം കുലുക്കി തള്ളിയിട്ട അരിനെല്ലിക്കകള്‍ കിട്ടണമെങ്കില്‍ അവരുടെ കാലുകള്‍ പിടിച്ച് കുലുക്കണം.
സീതപ്പഴം, മേനാമ്പഴം എന്നൊക്കെ വിളിക്കുന്ന പഴം. നിറയെ കായ്ചുനില്‍ക്കുകയായിരുന്നു ഈ മരം ഞങ്ങളെ വരവേല്‍ക്കാന്‍. മരത്തില്‍നിന്നും പഴുത്ത ഈ പഴം കിട്ടില്ല. വവ്വാലാശാന്‍ അടിച്ചുപോകും. പഴത്തിന്റെ വിടവുകളില്‍ മഞ്ഞ നിറം കണ്ടാല്‍ പറിച്ച് അരിയിലോ, വൈക്കോലിലോ വച്ച് പഴുപ്പിക്കും.
ഒരു ദിവസം പഴുത്ത സീതപഴം കഴിക്കുന്നതിനിടയില്‍ അതിന്റെ വിടവുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന ഉറുമ്പ് കടിച്ച് ചുണ്ട് വീത്തു. കേവലം ഒരു ഉറുമ്പ് കാരണം പുറത്തിറങ്ങാന്‍ പറ്റാതായിപ്പോയി.
ഒരു ദിവസം പഴുത്ത സീതപഴം കഴിക്കുന്നതിനിടയില്‍ അതിന്റെ വിടവുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന ഉറുമ്പ് കടിച്ച് ചുണ്ട് വീത്തു. കേവലം ഒരു ഉറുമ്പ് കാരണം പുറത്തിറങ്ങാന്‍ പറ്റാതായിപ്പോയി.
ഈ പ്രാവശ്യം രണ്ട് ചക്കയുണ്ടായിരുന്നു ഞങ്ങളുടെ പ്ലാവില്‍ . ഒന്ന് താഴെയും ഒന്ന് മുകളിലും.. കല്ല്യാണത്തിന് പന്തല്‍ ഇട്ടാല്‍ പിന്നെ ചക്ക പഴുത്ത് വീണാല്‍ ബുദ്ദിമുട്ടാകും എന്ന് കരുതി വെട്ടി വിറകുപുരയില്‍ വച്ചു. കല്ല്യാണതിരക്കില്‍ എല്ലാരും ചക്കയെപറ്റി മറന്നു. ചീഞ്ഞ മണം വരാന്‍ തുടങ്ങിയപ്പോഴാണ് എല്ലാവരും 'ആയ്യോ..' എന്നും പറഞ്ഞ് മൂക്കത്ത് കൈ വച്ചത്. പ്ലാവില്‍ അല്പ്പം മുകളില്‍ ഉണ്ടായിരുന്ന ചക്ക വെട്ടിയിടാന്‍ ആരെയും കിട്ടിയതുമില്ല. സ്വന്തം വീട്ടില്‍ ഉണ്ടായിരുന്നിട്ടും പെങ്ങളുടെ വീട്ടില്‍നിന്നും കൊണ്ടുവന്ന ചക്ക തിന്ന് ആശ തീര്‍ക്കേണ്ടിവന്നു.
ഫോട്ടോസെല്ലാം ഗൂഗിളില്‍നിന്നും. ഇന്ന് ഒരു മെയില്‍ കിട്ടിയപ്പോള്‍ തോന്നിയത് ഡയറിയിലെന്നപോലെ എഴുതിവച്ചെന്നേയുള്ളൂ... സമയം നഷ്ടപ്പെടുത്തിയെങ്കില്‍ ക്ഷമിക്കുക...
ReplyDeleteസമയം ഒന്നും നഷ്ടമായില്ല പഹയാ.
ReplyDeleteഇതൊക്കെ വായിക്കുമ്പോഴും കാണുമ്പോഴും എങ്ങിനെ അടങ്ങി ഇരിക്കാനാവും.
ആ പഴങ്ങള്‍ കഴിക്കുന്നതിനെക്കാളും മധുരമുണ്ടാവും ഇപ്പോള്‍ ഓര്‍ക്കാന്‍ . കാലം കഴിയും തോറും ആ ഓര്‍മ്മകള്‍ക്ക് രുചിയും കൂടും.
ആ ഓര്‍മ്മകളുടെ രുചി കൂട്ടുള്ള ഈ ചെറിയ പോസ്റ്റ് ഇഷ്ടായി ഷബീര്‍
ഒരു രസം വായിച്ചപ്പോള്‍.
ReplyDeleteനാട്ടില്‍ നിന്നും വന്നപ്പോള്‍ ഇതായിരുന്നു വെച്ചിട്ടുണ്ട് വെച്ചിട്ടുണ്ട് എന്ന് പറഞ്ഞിരുന്നത്.. :) ഈ ഫോട്ടോകള്‍ കാണാന്‍ തന്നെ ഒരു സുഖം.." എന്റെ ചോദ്യം മാവ് കേട്ടുവോ? കേട്ടുകാണും." അത് മനസ്സില്‍ കൊണ്ടു ഷബീറെ ..
ReplyDeleteചില ഓര്‍മ്മകള്‍ എന്നെയും എങ്ങോട്ടെക്കെയോ കൂട്ടിക്കൊണ്ടു പോയി...
ReplyDeleteഎല്ലാം ഓര്‍മ്മകള്‍ മാത്രം...
ReplyDeleteഓര്‍ക്കാനല്ലേ കഴിയൂ.....
ഗൂഗിളിന്റെ ചിത്രങ്ങള്‍ ആണെങ്കിലും അടിപൊളി ആയിട്ടുണ്ട്....
ഇതൊക്കെ കേട്ട് സമയം പോകാനും ബോറടിക്കാനുമോ? നല്ല കാര്യായി കൊതിച്ചിരിക്കുന്ന കാര്യങ്ങള്‍ അല്ലേ ഇതൊക്കെ
ReplyDeleteഎടാ കള്ള പഹയാ.ചുമ്മാ ഓരോരോ പറച്ചിലുകള്‍.ചക്ക തിന്നാന്‍ പറ്റീല്ലാത്രെ..പുളു..കല്ലുവച്ച നുണ.....നല്ല രസമായിരുന്നു.ചിത്രങ്ങളും വിവരണവും...
ReplyDeleteഞങ്ങളുടെ വീട്ടിന്റെ തൊട്ടടുത്തുള്ള സരോജിനിയമ്മയുടെ പുരയിടത്തില്‍ ഒരു വലിയ മാവില്‍ പടര്‍ന്നു കിടപ്പുണ്ടായിരുന്നു പാഷന്‍ ഫ്രൂട്ട്.നല്ല കടും മഞ്ഞ നിറത്തില്‍ അതങ്ങിനെ തൂങ്ങിക്കിടക്കുന്നത് കണ്ട് കൊതി സഹിക്കാനാവാതെ ഞാന്‍ മെല്ലെ മാവിമ്മേ വലിഞ്ഞുകയറി രണ്‍റ്റുമൂന്നെണ്ണം പൊട്ടിച്ചു.മാവിന്റെ തുഞ്ചത്തായി പഴുത്തുനില്‍ക്കുന്ന ഒരെണ്ണം കൂടി പൊട്ടിക്കാനായി ശ്രമിച്ചത് മാത്രം എനിക്കോര്‍മ്മയുണ്ട്.ബോധം വന്നപ്പോള്‍ ആകാശം നോക്കി ഞാന്‍ തറയില്‍ മലര്‍ന്ന്‍ കിടക്കുവാണ്.അത്രയും പൊക്കമുള്ള മരത്തില്‍ നിന്ന്‍ വീണിട്ട് ഞാന്‍ ജീവനോടെ ബാക്കി.ഒരു വിധത്തിലെഴുന്നേറ്റിരുന്നു.സംസാരശേഷി നഷ്ടപ്പെട്ടപോലെ.വല്ല വിധേനയും വീട്ടിലെത്തി വീണ്ടും ബോധം കെട്ടുവീണു.പിന്നെ നേരെ ആശുപത്രീലേക്കെടുത്തു.വേറേ വല്യ കൊഴപ്പമൊന്നുമുണ്ടായില്ല.മണിബന്ധത്തിലെ ഒരെല്ല് അല്‍പ്പം തിരിഞ്ഞുപോയി.ഭാഗ്യത്തിനു അതിപ്പോഴും അങ്ങിനെതന്നെയുണ്ട്...
അവിടെ ഇവിടെ തിരെചിലാന്‍ ഉണ്ടെങ്കിലും ആകെ മൊത്തം ഒരു ചെറുവാടി പ്രേതം പോസ്റ്റില്‍ ഉണ്ട്
ReplyDeleteപിന്നെ ഫോട്ടോ ശീത പഴ ത്തിന്റെ ഫോട്ടോന്റെ കാര്യത്തില്‍ ഒരു ചിന്ന ഡൌട്ട് ഉണ്ട് നമ്മളെ നാട്ടിലെ ശീത പഴ ത്തിനു ഈ ആക്രതി വരില്ല
നിന്നെ പോലെ ഉള്ള പുത്തന്‍ മണവാളന്‍ മാര്‍ക്കൊക്കെ എന്തും ചെയ്തിട്ട് അതൊക്കെ ഉറുമ്പിന്റെ തലയില്‍ ഇടുന്ന ആപരിപാടി അപലപനീയം ആണ്
എന്റെ പൊന്നൂ അത്രയും നെല്ലിക്ക ഉണ്ടല്ലോ ഹഹ കോളായി ഇനി വരുമ്പോള്‍ ആ വീട് കണ്ടിട്ട് തന്നെ കാര്യം അന്റെ പുളു ആണോന്നു അറിയനോല്ലോ എന്തേ അതെന്നെ ..പോസ്റ്റ് ആ മധുര മരച്ച്ചുവട്ടിലേക്ക് കൊണ്ട് പൊയ് ഒന്ന് ഞാനും പെറുക്കി കേട്ടാ അതെന്നെ ആ മധുര നെല്ലിക്ക ...
ReplyDeleteആ പറഞ്ഞ മെയില്‍ ഇന്നലെ എനിക്കും കിട്ടിയിരുന്നു. സ്വന്തം തൊടിയില്‍ നില്‍ക്കുന്ന പ്ലാവിന്റെ പടം പിടിക്കാന്‍ എടുക്കാന്‍ എന്തിനാ പഹയാ ഗൂഗിളിന്റെ സഹായം തേടി പോകുന്നത്?
ReplyDeleteഓ:ടോ- ഉറുമ്പിന്റെ ശല്യം ഇപ്പോള്‍ ഇവിടെ ദുഫായി എത്തിയപ്പോള്‍ ഇല്ലല്ലോ അല്ലെ?
തൊടലിക്കയുടെ ചവര്‍പ്പും പുളിയും, ചന്ദ്രക്കാരന്‍ മാമ്പഴത്തിന്റെ തേനൂറും മധുരവും, കല്ലുപ്പിന്റെ കൂടെ ചിനച്ച മൂവാണ്ടന്‍ മാങ്ങയുടെ മധുരം കലര്‍ന്ന പുളിയും....
ReplyDeleteഞാനും കുറെ തിന്നു മതിച്ചതാ... ഇതിപ്പോ എല്ലാം കൂടി ജോറായി....
പേരക്ക ചാമ്പ എല്ലാം നാട്ടു വളര്‍ത്തിക്കോ പില്ലെര്‍ക്കെങ്കിലും തിന്നാം.....
തിരിച്ചിലാനെ.. ഇജ്ജ് ഇങ്ങ്ട്ടന്നെ തിരിച്ച് പോര്.. :)
ReplyDeleteകൊല്ലങ്ങളായി ഈ സാധനമൊന്നും മര്യാദക്ക് രുചിച്ചു നോക്കാന്‍ പോലും കിട്ടാത്ത എന്നെ ഈ പോസ്ടിലേക് ക്ഷണിച്ചു തിരച്ചിലാന്‍ ഒരു വല്ലാത്ത പണിയാ തന്നെ. കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ പറഞ്ഞിരുന്നു ആ ഗൃഹാതുര സ്മരണകള്‍.. അത് വീണ്ടും തൊട്ടുണര്‍ത്തി .......
ReplyDeleteസത്യത്തിനു ഷബീര്‍ ആ പാഷന്‍ഫ്രൂട്ടു കണ്ടപ്പോള്‍ കുറച്ചു വെള്ളവും ഒഴിച്ച് പഞ്ചസാരയും ചേര്‍ത്ത് നല്ല മിക്സ് ചെയ്തു ഒരു ഐസ് കട്ടയും കൂടെ അതിലോട്ടിട്ടു കുടിക്കാന്‍ തോന്നണുട്ടോ...പിന്നെ അരിനെല്ലിക്കക്ക് ഞങ്ങള്‍ ചെല്ലിക്ക എന്നാ പറയുക അതങ്ങോട്ട് ഒപ്പും കൂട്ടി കഴിക്കണം എന്നാ രുചിയാണ് .....
ReplyDeleteഇതെല്ലാം കണ്ട് വായില്‍ വെള്ളമൂറി എന്ന് പറഞ്ഞാ എന്നെ കൊതിയന്‍ എന്ന് വിളിക്കും അതുകൊണ്ട് ഞാന്‍ ഒന്നും പറയുന്നില്ല .
ReplyDelete"ഞാന്‍ മരം കുലുക്കി തള്ളിയിട്ട അരിനെല്ലിക്കകള്‍ കിട്ടണമെങ്കില്‍ അവരുടെ കാലുകള്‍ പിടിച്ച് കുലുക്കണം"
ReplyDeleteമൊത്തത്തില്‍ ഗള്‍ഫുകാരുടെ ഒരു 'തലേവര' ഈ വാക്കുകളില്‍ ഒളിഞ്ഞു കിടപ്പുണ്ട്.
തല്‍കാലം നമുക്ക് ഈത്തപ്പഴമരം കണ്ടു തൃപ്തിയടയാം.
ഉം
ReplyDeleteഎന്താ ചെയ്യാ ഇതൊക്കെ എന്നെങ്കിലും ലീവിനു കാണുനതല്ലെ
മൊത്തം തിരിച്ചില്‍
ഷബീര്‍ ആഹാ...എന്ത് രസം ഈ പോസ്റ്റ് വായിക്കുമ്പോള്‍ അരിനെല്ലിക്ക അച്ചാര്‍ വാങ്ങി കഴിക്കുന്ന കുട്ടിക്കാലത്തിലേക്ക് മനസ്സ് ഓടിപോയി.പാഷന്‍ ഫ്രൂട്ട് എന്റെ തറവാട്ടിലും ഉണ്ടായിരുന്നു.ഇങ്ങനെ ഏതോ ഒരു കല്യാണത്തിന് ആ ചെടി നഷ്ട്ടമായി..എങ്കിലും ഈ പ്രാവശ്യം അസിയുടെ ജ്യെഷ്ട്ടന്റെ വീട്ടില്‍ പോയപ്പോള്‍ അവിടെ നിറയെ പാഷന്‍ ഫ്രൂട്ട്.അവര്‍ സഞ്ചി നിറയെ പറിച്ചു തന്നു.എന്നിട്ടോ പോരാന്‍ നേരം അതെടുക്കാന്‍ മറന്നു!!! ഈ പോസ്റ്റ് കണ്ടപ്പോള്‍ ഒക്കെ ഓര്‍മ്മ വന്നു.നല്ല പോസ്റ്റ് എനിക്കൊത്തിരി ഇഷ്ട്ടായി..സീതാപ്പഴം പോലെ..:)
ReplyDeleteപിള്ളാര് നെല്ലിക്കാ തിന്നുന്ന കാര്യം പറഞ്ഞപ്പോഴേ വായില്‍ വെള്ളമൂറി !
ReplyDeleteസര്‍ബത്തും കായയും, കോമൂച്ചിമ്മലെ മാങ്ങേം, കായ്ച്ചു നിക്കണ അരി നെല്ലിക്കേം, പിന്നെ ഞമ്മളെ സ്വന്തം ചക്കേം എല്ലാം കാണിച്ചു കൊതിപ്പിക്കാല്ലേ..?
ReplyDeleteആയ്ക്കോട്ടെ, ഇതൊക്കെ കണ്ട് വെള്ളമിറക്കാന്നല്ലാതെ പ്പോ ന്താ ചെയ്യാ..?
{ചക്കകുരുവിനെ വീട്ടില്‍ വല്ല്യുമ്മ പറയാറുള്ളത് പിലാക്കോഴീന്നാ.. മുമ്പൊക്കെ വീട്ടില്‍ എന്നും പിലാക്കോഴീടെ ചാറേ ഉണ്ടാവാറൊള്ളൂ...}
ചക്ക മാങ്ങ നെല്ലിക്ക പാഷന്‍ ഫ്രൂട്ട്
ReplyDeleteഎന്റുമ്മോ. ഒരു രക്ഷേമില്ല.
ഫലസമൃദ്ധമായൊരു പോസ്റ്റിട്ടതില്‍ സന്തോഷം..
ReplyDeleteകണ്ടിട്ട് തന്നെ വയറു നിറഞ്ഞു!
ചക്കയും മാങ്ങയുമെല്ലാം കാട്ടി ആളെ കൊതിപ്പിച്ചു കളഞ്ഞല്ലോ ഷബീറെ.
ReplyDeleteആ ഉറുമ്പ് കടിച്ച വിവരം ഇവിടെ പറയണ്ടായിരുന്നു. കല്യാണം കഴിഞ്ഞ ആദ്യ നാളുകളില്‍ എല്ലാവര്‍ക്കും കിട്ടാറുണ്ട് ഇതുപോലെ ഉറുമ്പിന്റെ കടി. പക്ഷെ ആരും പുറത്തു പറയാറില്ലാ എന്ന് മാത്രം. മുമ്പ് എന്റൊരു കൂട്ടുകാരനെ ഇതുപോലെ (ഉറുമ്പ് കടിച്ച രൂപത്തില്‍) കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു കാരണം. അപ്പോള്‍ പറഞ്ഞത് വാതില്‍ പലക അടിച്ചുകൊണ്ട് എന്നാണു. അവനും മണവാളനായിരുന്നു. എന്താ ചെയ്യാ, ഓരോനാട്ടില്‍ ഓരോ കാരണങ്ങള്‍ അല്ലെ?
ഈ പോസ്റ്റ് വായിച്ചതുകൊണ്ട് ഒട്ടും സമയനഷ്ടം വന്നിട്ടില്ല.പ്രകൃതിയുടെയും മരങ്ങളുടെയും പഴങ്ങളുടെയും പൂക്കളുടെയുമൊക്കെ സ്പന്ദനതാളം അറിഞ്ഞുള്ള എഴുത്ത്. ഒരു സാധാരണ മലയാളിയുടെ ഗൃഹാതുരമായ സ്മരണകളില്‍ ഇവയൊക്കെ ഉണ്ട്.
ReplyDeleteഈ ചെറിയ പോസ്റ്റിലൂടെ ഗ്രാമീണമായ ഇത്തരം സൗഭാഗ്യങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ട് പോവാന്‍ കഴിഞ്ഞിട്ടുണ്ട്.
എന്റെ വീടിന്റെ അടുത്തുള്ള വല്ലിയെച്ചിയുടെ വീട്ടിലും ഉണ്ട് ...ചെറുപ്പത്തില്‍ ഞങള്‍ കൂട്ടുകാര്‍ എത്രയാ പൊട്ടിച്ചു കഴിച്ചത് എന്നറിയുമോ ...ഒരു പാട് നന്ദി സുഹൃത്തേ .....എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDeleteThis comment has been removed by the author.
ReplyDeleteഈ അരിനെല്ലിക്കക്ക് നെല്ലിക്കാപുളി എന്നാണ് ഞങ്ങള്‍ പറയുന്നത്
ReplyDeleteനല്ല പോസ്റ്റ്
മാങ്ങേം സീതപ്പഴോം അരിനെല്ലിക്കേം എനിക്കും ഇഷ്ടമാണു. പാഷന്‍ഫ്രൂട്ടിനോട് അത്ര പാഷന്‍ ഇല്ല.
ReplyDeleteനല്ല പോസ്റ്റ് ഷബീറേ..
നല്ല പോസ്റ്റ്
ReplyDeleteകൊതിപ്പിച്ചു!
ReplyDeleteമാങ്ങന്റെം ചക്കേന്റെം ഫോട്ടം കാണിച്ചു കൊതിപ്പിച്ചല്ലോ ഷബീറെ..ലളിതമായ വിവരണവും നന്നായിരുന്നു...മൊത്തത്തില്‍ പഴങ്ങള്‍ എല്ലാം കൂടി കഴിച്ച ഒരു പ്രതീതി ഉണ്ടായിരുന്നു..
ReplyDeleteകൊതിപ്പിച്ചല്ലോ ഷബീറെ
ReplyDeleteഏതായാലും നാട്ടില്‍ പോവുകയാണ് ഞാനും.
പക്ഷെ ഇത് സീസണ്‍ അല്ല.
പോസ്റ്റ് കലക്കി. എല്ലാം വഴങ്ങും ഷബീറിന്.
ആശംസകള്‍
പാഷന്‍ ഓഫ് ദ ഫ്രൂട്ട്...ഇന്ന് ലോക ഫ്രൂട്ട് ദിനമാണെന്നറിഞ്ഞുകൊണ്ടാണോ ഷബീറെ ഈ പഴം പോസ്റ്റിട്ടത്..|? ( ആ കൊമ്പന്‍ രഹസ്യം കണ്ടുപിടിച്ചുകളഞ്ഞല്ലോ ഷബീറെ)
ReplyDelete"ഞാന്‍ മരം കുലുക്കി തള്ളിയിട്ട അരിനെല്ലിക്കകള്‍ കിട്ടണമെങ്കില്‍ അവരുടെ കാലുകള്‍ പിടിച്ച് കുലുക്കണം"
ReplyDeleteee varikal orupadishtamayi..
പോസ്റ്റ് കൊള്ളാം ഫോട്ടോസ് എല്ലാം അടിപൊളി ... അരി നെല്ലിക്കയും മാങ്ങയും എന്റമ്മോ എന്നാ രുചി ... വളരെ നന്നായി..
ReplyDeleteഗൃഹാതുരത്വമുണര്‍ത്തുന്ന ചിന്തകളും ഓര്‍മകളും പ്രവാസിയുടെ നിത്യ പരിവേദനങ്ങള്‍ ..എങ്കിലും എപ്പോള്‍ വായിക്കുമ്പോഴും ഞാനുമാ ഗൃഹാതുരത്വത്തിന്റെ ഒരേടായി മാറും .എല്ലാ ഫലങ്ങളും കിട്ടുന്ന സീസണില്‍ നാട്ടില്‍ പോകണമെന്ന് കരുതിയാലും ജീവിതത്തിന്റെ മറ്റു ചില കടമകളും കടപ്പാടുകളും എഴുതി കണക്കാക്കുന്നതിനിടയില്‍ അങ്ങനെ സംഭവിക്കാറില്ല..എന്റെ വീടിന്റെ മുറ്റത്തും മാവും പ്ലാവും അരിനെല്ലിയും സീതാക്കനിയും പാഷന്‍ ഫ്രൂട്ടും ബബ്ലൂസ് നാരങ്ങയും അത്തിയും ഞാവലും എന്തിനു ഈയിടെ ഒരു ഫാഷനായി മാറിയ ചെറി,മങ്കോസ്റ്റ്,ചൈനീസ് നാരങ്ങ,റമ്പുട്ടന്‍ എന്നിങ്ങനെയുള്ളവയും വെച്ചു പിടിപ്പിച്ചിട്ടുണ്ട്..പക്ഷെ ഇവ കായ്ച്ചാല്‍ കഴിക്കാന്‍ യോഗം അയല്പക്കക്കാര്‍ക്കാണ്..നല്ല റൈറ്റപ്പ്..തിരിച്ചിലാന്‍ ..
ReplyDeleteHa ha ha nannayi... Ithokke njanadakkam palarum marannu thudangiyirunnu. Ithippo nalloru kothippikkunna ormappeduthalaayi. Ippozhathe pala kuttikalkkum ithokke valya puthumayaayirikkum alle?? Pinne ithine thirichilaan shailiyil onnu koodi kozhuppikkamaayirunnu ennoru abhiprayamundu. Ithil ormakalkku mathramalla kurachu koodi comedykkum vakayundaayirunnu ennaanu njan uddeshichathu tto :)
ReplyDeleteRegards
http://jenithakavisheshangal.blogspot.com/
എന്നാലും ഈ ഗൂഗിള്‍ ഫോട്ടോയോട് എനിക്കത്ത്ര താല്‍പ്പര്യം പോരാ.
ReplyDeleteഎന്തെ സ്വന്തം മരങ്ങള്‍ എടുക്കാത്തെ..
വിവരണം ഉഷാരായിരിക്കുന്നു.
കൊള്ളാം ചങ്ങായീ....
ReplyDeleteഇത്രയും ഐറ്റംസ് കാണുക തന്നെ അപൂർവ്വം.
തിരിച്ചിലാനെ, ഐടംസ് അവിടെം കൊണ്ട് നിര്‍ത്തിയത് നന്നായി അല്ലേല്‍ കേരള സര്‍ക്കാര്‍ വനസംരക്ഷണത്തിന്റെ പേര് പറഞ്ഞു അവിടെ വന്നേനെ.. :)
ReplyDeleteപിന്നെ ഇതില്‍ പലതും പണ്ട് വീട്ടില്‍ ഉണ്ടായിരുന്നു എന്നോര്‍ക്കുന്നു.ഇപ്പോള്‍ ലോലോലി എന്നാ ചെടിയാണ് പിള്ളേരുടെ ആകര്‍ഷണ കേന്ദ്രം .ഈ സീതപ്പഴം, ആത്തയ്ക്ക എന്ന പേരിലാണ് ഞങ്ങടെ നാട്ടില്‍ അറിയപ്പെടുന്നത്..
തിരിചിലാനെ, നന്നായിട്ടുണ്ട്, സമയംപോയതറിഞ്ഞില്ല, സത്യത്തില്‍ ഞാന്‍ കരുതിയത് ഇതെല്ലാം വീട്ടില്‍ ഉള്ളവതന്നെയാണെന്നാണ്. പിന്നെ തിരചിലാത്തി ചുണ്ട്പൊട്ടിച്ചതിനു കുറ്റം ഉറുമ്പിനോ????
ReplyDeleteമനോഹരം...കൊതിപ്പിച്ചു ഈ പോസ്റ്റ്... ആശംസകൾ
ReplyDelete@ കൊമ്പന്‍, ഹാഷിക്ക്, അഷ്റഫ് അമ്പലാട്ട്, ഹിഫ്സുല്‍...
ReplyDeleteഎല്ലാരും അങ്ങോട്ട് മാറി നില്‍ക്ക്... എന്നിട്ട് എന്റെ മോത്തേക്കൊന്ന് നോക്ക്... എന്റെ നിഷ്കളങ്കമായ മോത്ത് നോക്കി ഇങ്ങനെ പറയാന്‍ കഴിയുന്നല്ല്ലോ നിങ്ങള്‍ക്ക് എന്നാലോചിക്കുംബഴാ എനിക്ക് സങ്കടം.... ;)
@ ~ex-pravasini* : ക്യാമറയും കോപ്പും എല്ലാം ഉണ്ടായിട്ടും അതിന്റെ ഫോട്ടോസ് ഒന്നും എടുക്കാന്‍ തോന്നിയില്ല. ഇപ്പോഴാണ് നഷ്ടബോധം തോന്നുന്നത്.
അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി...
നോസ്ടാല്ജിക് ഫ്രൂട്സ് അല്ലെ തിരിചിലാനെ :)
ReplyDeleteആ മെയില്‍ കിട്ടിയിരുന്നു... അതില്‍ വേറെയും കുറെ ഉണ്ടായിരുന്നില്ലേ...
ReplyDeleteഒന്ന് നാട്ടില്‍ പോയി വന്നതോടെ പോസ്റ്റുകളില്‍ മൊത്തം നൊസ്റ്റാള്‍ജിയ ആണല്ലോ ! പോസ്റ്റ് ഇഷ്ടായിട്ടോ. (ഇടയ്ക്കൊക്കെ ഒരു ചെറുവാടി സ്റ്റൈല്‍ തോന്നി. :))
പറയുന്നത് നുണയാണെങ്കിലും കേള്‍ക്കാന്‍ രസമുണ്ട് !!!!!!!!
ReplyDeleteപഴങ്ങളും ഉറുമ്പും ആകെമൊത്തം പോസ്റ്റ് കൊതിപ്പിച്ചല്ലോ തിരിച്ചിലാനെ!
ReplyDeleteഅച്ഛന്‍ കുളത്തില്‍ ഞാനും ഒരു പാട് നീന്തി കുളിച്ചിട്ടുണ്ട്
ReplyDeleteഅതിന്റെ അരികിലൂടെ ഉള്ള നടവഴി റോഡാക്കിയതും ഞാന്‍ ഫറൂക്ക് അറബിക് കോളെജിലെ എന്‍എസ്എസ് വളണ്ടിയര ആയിരുന്ന കാലത്താണ്
ആദ്യമായി ഈ ചിത്രങ്ങള്‍ കുറെ കാലത്തിനു ശേഷം കാണിച്ചതിന് നന്ദി .. ഓര്‍മ്മകള്‍ പലതും ഒരിക്കല്‍ കൂടി കടന്നു വന്നു .. അവതരണം കിടിലന്‍ ..
ReplyDeleteതുടരുക .
ആശംസകളോടെ
http://apnaapnamrk.blogspot.com/
പോസ്റ്റ് വായിച്ചു.എന്റെ തൊടിയിലൂടെ ഞാനും നടന്നു,മനസ്സുകൊണ്ട്.അതേ കാഴ്ചകള്‍,സ്ഥലം മാത്രം മാറുന്നു.നന്മകള്‍ നേരുന്നു.
ReplyDeleteenikkoru post undakki tharaam ennu paranjittu...!!
ReplyDeletewish u A HaPPY DiwAlI...!!
ReplyDeletesathyamayum ente kuttikkaalam ormma vannu......
ReplyDeleteമധുരവും പുളിയുമുള്ള ചെറിയൊരു കുറിപ്പ്. ആസ്വദിച്ചു വായിച്ചു.
ReplyDeleteഈ പാഷന്‍ ഫ്രൂട്ട് വീട്ടില്‍ ഒരിക്കല്‍, മുറ്റത്ത് പന്തല്‍ ഇട്ട് വളര്‍ത്തിയിരുന്നു. നല്ല തണുപ്പാണ്.ഭംഗിയും. വേണ്ടപ്പോള്‍ ഓരോ കായ പറിച്ചു കഴിക്കേം ചെയ്യാം.
കൊതിപ്പിക്കല്ലേ പഹയാ...... :)
ReplyDeleteനൊസ്റ്റാൾജിയ ഉണർത്തുന്ന അവതരണത്തോടെ നല്ല നിരീക്ഷണ പാടവത്തോടെ ഈ പഴം പുരാണം നന്നായി എഴുതിയിരിക്കുന്നു കേട്ടൊ ഭായ്
ReplyDeleteഅതെല്ലാം വിട്ടിട്ട ഇങ്ങോട്ട് എഴുന്നള്ളിയില്ല്യോ ! ഇനി എന്തോന്ന് ഓര്‍ക്കാന്‍. ജീവന്‍ തുടിക്കുന്ന ചിത്രങ്ങളാണ് കേട്ടോ വളരെ ഇഷ്ടപ്പെട്ടത്. ഈ പോസ്റ്റില്‍ എഴുതിയത് അതിനു തൊട്ടു പിന്നാലെ നില്‍ക്കും. മൊത്തത്തില്‍ ഇഷ്ടപ്പെട്ടു.
ReplyDeleteകൊള്ളാം ഷബീര്‍ ..........!
ReplyDeleteനല്ല വിവരണം. ചുമ്മാ ഞങ്ങൾ വായിക്കുന്നോരെ കളിയാക്കാൻ 'വെറുതെ സമയം കളഞ്ഞു ല്ലേ ന്ന് ചോദിച്ചു' ല്ലേ?. എന്താ നാട്ടിലെ ചക്കയേയും മാങ്ങയേയും പിന്നെ പാഷൻ ഫ്രൂട്ടിനേയും കുറിച്ച് പറഞ്ഞത് പോരെ ഈ പോസ്റ്റിനിരുന്ന സമയം മുതലാവാൻ. അടിപൊളി ഫോട്ടോസ് ട്ടോ, ഹായ് ആ അരിനെല്ലിയുടെ ഫോട്ടോ കണ്ട് വായിൽ വെള്ളം നിറഞ്ഞു. എന്തായാലും ഇങ്ങനെ നിലത്തിറങ്ങീകൊണ്ടുള്ള പോസ്റ്റിന് ആശംസകൾ.
ReplyDeleteഒരു പ്രവാസി കാണാന്‍ കൊതിച്ച ഒത്തിരി ഒത്തിരി കാര്യങ്ങള്‍ ഒരു പോസ്റ്റില്‍ വിരുന്നൊരുക്കിയ പ്രിയ കൂട്ടുകാരാ .... ഒരായിരം നന്ദി ... വീണ്ടും വരാം ... സസ്നേഹം ...
ReplyDeleteദേ..തിരിച്ചിലാനെ ,"താങ്കളുടെ ആദ്യരാത്രി കൂട്ടത്തില്‍ കിടക്കുന്നു.നോക്കൂ.
ReplyDeletehttp://www.koottam.com/profiles/blogs/784240:BlogPost:38855050
നൊസ്റ്റാൾജിയ പോസ്റ്റിന് ആശംസകൾ
ReplyDeleteഇത് വായിച്ചപ്പോള്‍ ഒരു മോഹം നാട്ടില്‍ ചെല്ലുമ്പോള്‍ ഒരു അരിനെല്ലി നാട്ടു നനയ്ക്കണം .
ReplyDeleteഎന്റെ മുഖ ക്കണ്ണട സന്ദര്‍ശിച്ചതിനു വളരെ നന്ദി.
തിരിച്ചിലാനെ ,,ഇതെന്താ ഒരു നൊസ്റ്റാള്‍ജിക് ലൈനിലേക്ക് ഒരു ചുവടു മാറ്റം !! ഒരു പക്ഷെ ഇതായിരിക്കും ,"വിവാഹം എല്ലാം മാറ്റി മറിക്കും" എന്ന പരസ്യവാചകതിന്റെയ് അര്‍ത്ഥം അല്ലെ .....
ReplyDeleteവീടിന്റെ തൊടിയിലൂടെ അല്‍പ നേരം ഞങ്ങളെയും നടത്തിച്ചു...നന്നായി!
ReplyDeleteനല്ല വിവരണം... ചില ഓര്‍മ്മകളിലേക്ക് കൊണ്ട് പോയി..
ReplyDeleteഇഷ്ടപ്പെട്ടു.
ReplyDeleteഞങ്ങള്‍ നാട്ടുകാരയിട്ടു പോലും.. ഇപ്പോള്‍ ഇതൊക്കെ കാശു കൊടുത്തു വങ്ങേണ്ട അവസ്ഥയാ
ReplyDeleteഒരുപാട് ഇഷ്ടായി..... നന്ദി...
ReplyDelete