Monday, August 9, 2010

പ്രവാസി

മരുപ്പച്ചയെ പ്രണയിച്ച് മണല്‍കാറ്റിലൂടെ അലയുന്ന പ്രവാസി... നീ അറിയുന്നുവോ നീ മുന്നേറുംതോറും മരുപ്പച്ച നിന്നില്‍നിന്നകലുന്നുവെന്ന്...?

മണ്ണില്‍ ശ്വാസം നിലച്ച് ആഴ്നിറങ്ങിയ നിന്‍ വേരുകള്‍ ചില്ലകളില്‍ പൂ വിടര്‍ത്തുന്നതും കായ് വക്ക്യുന്നതും ഒന്നു കാണാന്‍ പോലും നിനക്കാവുന്നില്ലല്ലോ...

തന്റെ ചില്ലകളെ തളിരണിയിക്കാന്‍ മണ്ണിനടിയില്‍ ഒളിച്ചവന്‍.
അറിയുക നീ.. അവനില്ലാതെയില്ല ഒരു ഹരിത വര്‍ണ്ണവുമിവിടെ.

ഒരുനാള്‍ തിരിച്ചറിയും എന്ന പ്രതീക്ഷയസ്ഥമിച്ച് മണ്ണില്‍ കുഴിച്ചുമൂടാന്‍ വിധിക്കപ്പെട്ടവന്‍ നീ... പ്രവാസി...

3 comments:

  1. എല്ലാരും പ്രവാസികളല്ലേ? തിരിച്ചു പോണമല്ലോ ഒരു നാള്‍!!!!

    ReplyDelete
  2. തിരിച്ചിലാന്റെ തിരിച്ചില്‍ ഗവിത.

    ReplyDelete