Tuesday, August 17, 2010

ശവത്തില്‍ കുത്തരുത്

കര്‍ണാടക സര്‍ക്കാര്‍ നമ്മെ വര്‍ഗീയ വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു.... ജനങ്ങളുടെ വികാരത്തെ ഉണര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ നാടകം കളിക്കുന്നു....
ഇതൊന്നും മനസ്സിലാക്കാന്‍ 10 വരെ പഠിക്കണമെന്നില്ല.

ഞാന്‍ കീഴടങ്ങാന്‍ തയാര്‍ എന്ന് വിളിച്ചുപറയുന്നയാളെ നിങ്ങളെന്തിന് ഇത്രയും ഭയപ്പെടണം? ഇത്രയും ദിവസം എന്തെ arrest ചെയ്യാഞെ? നിങ്ങളുടെ ഉദ്ദേശം മഅദനിയല്ല. ഞങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സാഹോദര്യവും സ്നേഹവും സന്തോഷവും തട്ടിയെടുത്ത് നേട്ടങ്ങള്‍ കൊയ്യുക എന്നത് മാത്രമാണ്. മഅദനിയിലൂടെ ജനവികാരം അഴിച്ചുവിടാം എന്ന് നിങ്ങള്‍ തെറ്റിധരിച്ചു.

ഇനിയദ്ദേഹത്തെ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷയില്ല. ശവത്തില്‍ കുത്തുക എന്ന് പറയുന്നപോലെയാണ് അദ്ദേഹത്തോട് നിങ്ങള്‍ പെരുമാറുന്നത്. പ്രതികരിക്കാന്‍ കഴിയാത്തതിനെ വീണ്ടും വീണ്ടും ആക്രമിച്ച് വിജയമാഘോഷിക്കുന്ന ഭീരുക്കള്‍.

കേരളത്തോട് എനിക്ക് ഒരു അപേക്ഷയേ ഉള്ളു. ഒരുദിവസം മഅദനി മരിച്ചെന്നറിയുംബോള്‍ ഔപചാരികത നല്‍കണമെന്നല്ല. പൂര്‍ണമായും ഇസ്ലാമിക രീതിയില്‍ ഖബറടക്കാനുള്ള സഹകരണമെങ്കിലും ഉണ്ടാവണം നിങ്ങളുടെ പക്ഷത്തുനിന്നും.

സ്വാമി വിവേകാനന്ദന്‍ പറഞ്ഞല്ലൊ കേരളം ഭ്രാന്താലയമാണെന്ന്...
ശരി സമ്മതിക്കുന്നു... ഞങ്ങള്‍ ഭ്രാന്തന്മാര്‍ തന്നെ... പക്ഷെ നിങ്ങളെപ്പോലെ സ്വന്തം സഹോദരനെ കടിച്ചുകീറുന്ന മതഭ്രാന്തന്മാരല്ല ഞങ്ങള്‍....

5 comments:

  1. പൂര്‍ണ്ണമായും യോജിക്കുന്നു. മുമ്പ് മഅദനിയോട് എതിര്‍പ്പുണ്ടായിരുന്നു എനിക്കും. പക്ഷെ ഇവരെന്നെ മഅദനി അനുകൂലിയാക്കി

    ReplyDelete
  2. കീഴടങ്ങാന്‍ തയ്യാറോ?! മറ്റ് പോസ്റ്റുകളിലേതിനേക്കാള്‍ നര്‍മ്മമുണ്ട്! ടിവിയില്‍ കണ്ട ഭീക്ഷണികളും നാടകങ്ങളും മറ്റുമോ? മറ്റാരാനുമായിരുന്നെങ്കില്‍ എപ്പോള്‍ അറസ്റ്റ് ചെയ്തെന്ന് ചോദിച്ചാല്‍ പോരേ! മത വിദ്യാഭ്യാസമോ എന്തോ, ചിലരുടെ ഹൃദയങ്ങള്‍ ചെറുതും വീക്ഷണം ഹൃസ്വവുമാകുന്നില്ലേ! ഇതിനല്ലേ ഭ്രാന്തെന്ന് പറയുന്നത്? ക്രിമിനലിനെ ശിക്ഷിക്കാനും മതം നോക്കണോ?!

    ReplyDelete
  3. "ഞാന്‍ കീഴടങ്ങാന്‍ തയാര്‍ എന്ന് വിളിച്ചുപറയുന്നയാളെ നിങ്ങളെന്തിന് ഇത്രയും ഭയപ്പെടണം?" "പൂര്‍ണമായും ഇസ്ലാമിക രീതിയില്‍ ഖബറടക്കാനുള്ള ("മതഭ്രാന്തന്മാരല്ല ഞങ്ങള്‍....")സഹകരണമെങ്കിലും ഉണ്ടാവണം നിങ്ങളുടെ പക്ഷത്തുനിന്നും."
    ".. ഞങ്ങള്‍ ഭ്രാന്തന്മാര്‍ തന്നെ..."

    ReplyDelete
  4. പറയാനുള്ളത് അനോണിയായി പറയാതെ വ്യക്തിത്വം വെളിപ്പെടുത്തി പറയു, ഒരു ചര്‍ച്ചക്ക് ഞാന്‍ തയാര്‍

    ReplyDelete